നമ്മൾ എത്രമാത്രം അശ്രദ്ധ കാണിക്കുന്നുവോ അതിനനുസരിച്ചു നമ്മൾക്ക് നഷ്ടങ്ങളും, ദുഃഖങ്ങളും വർധിച്ചുകൊണ്ടിരിക്കും.
മുന്നോട്ടുള്ള നാളുകളിൽ നമ്മൾ നേട്ടങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന്റെതായ കാര്യങ്ങൾക്ക് വേണ്ട ശ്രദ്ധ നൽകാൻ മറക്കാതിരിക്കുക.
നമ്മൾ എത്ര മാത്രം ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ നൽകുന്നുവോ അതിനനുസരിച്ചായിരിക്കും നമ്മൾക്ക് ആ കാര്യങ്ങളിൽ പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളു.
ഏതു നേട്ടങ്ങൾക്ക് പിന്നിലും വളരെയേറെ ശ്രദ്ധയുണ്ടായിട്ടുണ്ട്. ശ്രദ്ധ ആവശ്യകാര്യങ്ങളിൽ നഷ്ടപ്പെടുത്താതിരിക്കാൻ ശ്രമിക്കേണ്ടതുണ്ട്.
നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും തരത്തിൽ പുരോഗതി കൈവരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നല്ലതുപോലെ ശ്രദ്ധക്ക് പ്രാധാന്യം കൊടുക്കേണ്ടതുണ്ട്.
നല്ല കാര്യങ്ങളിലായിരിക്കണം നമ്മുടെ ഓരോരുത്തരുടെയും ശ്രദ്ധ ഉണ്ടാവേണ്ടത്. മോശമായ കാര്യങ്ങളിൽ ശ്രദ്ധ നൽകി കഴിഞ്ഞാൽ നമ്മുടെയൊക്കെ വിലപ്പെട്ട സമയമാണ് നഷ്ടപ്പെട്ടുപോകുക.
നമ്മുടെ ചുറ്റിലുമുള്ള അനാവശ്യ കാര്യങ്ങളിൽ നിന്നും നമ്മുടെയൊക്കെ ശ്രദ്ധ അകറ്റേണ്ടതായിട്ടുണ്ട്.
ആവശ്യമില്ലാത്ത കാര്യങ്ങളിലുള്ള ശ്രദ്ധ നമ്മുടെയൊക്കെ ജീവിതത്തിൽ നഷ്ടങ്ങളും, വേദനകളും, ദുരിതങ്ങളുമായിരിക്കും ഒരുപക്ഷെ നൽകുക.
നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തിന് വേണ്ട പ്രാധാന്യം നൽകാനും, ചെയ്യുന്ന ഓരോ കാര്യത്തിനും ആവശ്യമായ ശ്രദ്ധ നൽകാനും ഇനിയെങ്കിലും നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.
ശ്രദ്ധയുടെ പ്രാധാന്യം മനസ്സിലാക്കികൊണ്ട് ചെയ്യുന്ന ഓരോ കാര്യത്തിനും വേണ്ട ശ്രദ്ധ നൽകാൻ നമ്മൾ എല്ലാവർക്കും കഴിയട്ടെ.