Pages

2 July 2025

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-105



ഓരോ കുഴപ്പങ്ങളും ഉണ്ടാവാൻ ഒരു കാരണമെങ്കിലും കാണും.ഏതു കുഴപ്പവും ആരംഭിക്കുമ്പോഴേ ശ്രദ്ധിച്ചു പരിഹരിച്ചു കഴിഞ്ഞാൽ കൂടുതൽ കുഴപ്പം ഇല്ലാതെ രക്ഷപ്പെടാം.


എന്ത് പ്രശ്‍നവും എടുത്തു നോക്കിയാലും ഒരുപക്ഷെ  എന്തെങ്കിലും കുഴപ്പം കാണാതിരിക്കില്ല.


നമ്മൾ നമ്മളെക്കാൾ സൗഭാഗ്യങ്ങൾ ഉള്ളവരെ നോക്കുമ്പോഴാണ് നമ്മളിൽ പലവിധ കുഴപ്പങ്ങളും ആരംഭിക്കാൻ പോകുന്നത്.


നമ്മളുടെ ജീവിതത്തിൽ എന്തെങ്കിലും കുഴപ്പങ്ങൾ കണ്ടാൽ അത് കാണുന്ന സമയത്തു തന്നെ തിരുത്തുവാൻ നോക്കുക എങ്കിൽ നമ്മൾക്കും നമ്മുടെ ചുറ്റിലുമുള്ളവർക്കും കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാവാതെയിരിക്കാൻ ഒരുപക്ഷെ സഹായിച്ചേക്കും.


ഓരോ കുഴപ്പത്തിനും സംഭവിക്കുന്ന പ്രതിഫലങ്ങൾ വ്യത്യാസമാണ്.ഒരു കുഴപ്പം കണ്ടാൽ ഉടനെ തന്നെ പരിഹരിക്കാനുള്ള ആന്മാർത്ഥമായ ശ്രമം നമ്മുടെ എല്ലാവരുടെയും ഭാഗത്തു നിന്നുണ്ടാകട്ടെ. 

മധുമന്ത്രങ്ങൾ:mantras മനം നിറക്കാൻ to fill the mind-199


 

പരിമിതികളില്ലാത്ത മനുഷ്യരില്ല.

ഏതു പരിശ്രമവും വിജയം കാണുന്നത് പരിധിയില്ലാതെ പരിശ്രമിക്കുമ്പോൾ മാത്രമാണ്. ഓരോ സമയവും പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുക. വിജയം പരിധിയില്ലാതെ നമ്മളിലേക്ക് എത്തിചേരും.


എല്ലാവർക്കും അവരവരുടെ പരിമിതികളെ ശരിയായ മാർഗത്തിലൂടെ അതിജീവിക്കാൻ സാധിക്കട്ടെ.