Pages

30 April 2025

motivation-355

നമ്മുടെ മുന്നോട്ടുള്ള യാത്ര സുഗമമാകണമെങ്കിൽ ഒഴിവാക്കേണ്ടതും, ഒഴിവാക്കാൻ പാടില്ലാത്തതുമായ ഒത്തിരിയേറെ കാര്യങ്ങളുണ്ട്.

നമ്മൾ എത്ര ശ്രമിച്ചാലും ചിലതെല്ലാം ഒഴിവാക്കാൻ ഒരുപക്ഷെ എളുപ്പം സാധിച്ചെന്ന് വരില്ല.
മുന്നോട്ടു വളർച്ച നേടാൻ ഒഴിവാക്കേണ്ടതായിട്ടുള്ള ഒത്തിരി കാര്യങ്ങൾ നമ്മുടെയൊക്കെ ചുറ്റിലും ഉണ്ടാവാം.

നമ്മുടെ മുൻപിൽ ഒത്തിരി നല്ല കാര്യങ്ങളും, അതോടൊപ്പം മോശം കാര്യങ്ങളും കടന്നുവന്നേക്കാം. മോശം കാര്യങ്ങളെ ഒഴിവാക്കാൻ നമ്മൾ ഓരോരുത്തരും നല്ലതുപോലെ പരിശ്രമിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ വേണ്ടപ്പെട്ടവർ നമ്മളെ ഒഴിവാക്കുമ്പോൾ നമ്മൾക്കു ഉണ്ടാകുന്ന വേദന വളരെ വലുതാണ്.

നമ്മുടെ വേണ്ടപ്പെട്ടവർ അവരുടേതായ കഷ്ടപ്പാടുകൾക്കിടയിലും നമ്മളെ ഒഴിവാക്കാതെ ചേർത്തു നിർത്തിയതുകൊണ്ടാണ് ഇന്നിപ്പോൾ നമ്മൾക്ക് എന്തെങ്കിലും നേടാൻ കഴിഞ്ഞിട്ടുള്ളത്.

നമ്മൾക്ക് എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാവുമ്പോൾ, നമ്മളെകൊണ്ട് മറ്റുള്ളവർക്ക് ഇനി യാതൊരു പ്രയോജനവുമില്ലായെന്ന് തിരിച്ചറിയാൻ തുടങ്ങുമ്പോൾ ഒരുപക്ഷെ നമ്മളെ പലരും പല കാരണങ്ങൾ പറഞ്ഞുകൊണ്ട് ഒഴിവാക്കിയേക്കാം.

എന്തിലും വിജയം നേടാൻ എളുപ്പവഴികളില്ല, വിജയം നേടിയെടുക്കാൻ നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാവുക.
നമ്മളിലെ കുറവുകൾ കണ്ടെത്തി, തിരുത്തി കൊണ്ട് മുന്നോട്ടു വിജയത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുക.

ഏതൊരു കാര്യവും വളരെയേറെ ശ്രദ്ധയോടെ വേണം ഒഴിവാക്കണോ, ഒഴിവാക്കേണ്ടത് അല്ലയോയെന്ന് തീരുമാനമെടുക്കാൻ.

നമ്മുടെ ആരോഗ്യത്തിന് ഒഴിവാക്കേണ്ടതായിട്ടുള്ള ഒത്തിരി കാര്യങ്ങളുണ്ട്. തെറ്റായ ശീലങ്ങൾ ഒഴിവാക്കിയാൽ മാത്രമേ ആരോഗ്യം നല്ലതുപോലെ സംരക്ഷിക്കാൻ കഴിയുകയുള്ളു.

നാളുകളായിട്ട് നമ്മളിലുള്ള മോശം ശീലങ്ങളെ വളരെ പെട്ടെന്നൊന്നും തന്നെ ഒഴിവാക്കാൻ കഴിയണമെന്നില്ല.നമ്മുടെ ഭാഗത്തു നിന്നും നിരന്തരമായിട്ടുള്ള പരിശ്രമം ആവശ്യമാണ്. മോശം ശീലങ്ങൾ നമ്മുടെ മാനസികവും ശാരീരികവുമായിട്ടുള്ള ആരോഗ്യത്തെ കാര്യമായി സ്വാധിനിച്ചേക്കാം.മോശം ശീലങ്ങളെ നമ്മളിൽ നിന്നും അകറ്റാനായി നല്ലതുപോലെ പരിശ്രമിക്കുക.

തെറ്റായ ശീലങ്ങൾ വഴിയായി ഒത്തിരിയേറെ ബുദ്ധിമുട്ടുകളാണ് നമ്മളിൽ പലരും ഇന്നിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. തെറ്റായ ശീലങ്ങളാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, തുടക്കത്തിൽ തന്നെ തെറ്റായ ശീലങ്ങൾ ഉപേക്ഷിച്ചിരുന്നുവെങ്കിൽ ഒരുപക്ഷെ ഇന്നിപ്പോൾ ബുദ്ധിമുട്ടുകൾ നേരിടുന്നത് ഒരുപരിധി വരെയെങ്കിലും ഒഴിവാക്കാൻ കഴിയുമായിരുന്നു.

മുന്നോട്ടുള്ള നാളുകളിൽ ഒഴിവാക്കേണ്ടത് ഒഴിവാക്കാനും,ഒഴിവാക്കാൻ പാടില്ലാത്തത് ഒഴിവാക്കാതിരിക്കാനും നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

29 April 2025

motivation-354

നമ്മൾ എപ്പോഴും ആലോചിക്കുക രക്ഷപ്പെടാനുള്ള വഴികളാണ്. ഓരോ കാര്യത്തിലും രക്ഷപ്പെടണമെങ്കിൽ അതിന്റെതായ പരിശ്രമം ആവശ്യമാണ്.

രക്ഷപ്പെടുവാനായിട്ട് നമ്മൾക്ക് മുൻപിൽ ഇഷ്ടം പോലെ വഴികൾ തുറന്നു കിടപ്പുണ്ട്.ശരിയായ വഴികൾ നമ്മൾ അന്വേഷിച്ചു കണ്ടെത്തണം. നമ്മൾ നല്ലതുപോലെ പരിശ്രമിച്ചെങ്കിൽ മാത്രമാണ് നമ്മൾക്കു പല മോശം സാഹചര്യത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയുകയുള്ളു.

മോശപ്പെട്ട വഴികളിൽ കൂടി സഞ്ചരിച്ചാൽ ഒരിക്കലും രക്ഷപ്പെടാൻ സാധിക്കില്ല.

രക്ഷപ്പെടാനുള്ള നേരായ വഴി മാത്രം മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുക.

നേട്ടങ്ങൾ സ്വന്തമാക്കാൻ നല്ലതുപോലെ പരിശ്രമിച്ചുകൊണ്ടിരിക്കുക.കാലങ്ങളോളം പരിശ്രമിക്കേണ്ടി വന്നേക്കാം ഒരുപക്ഷെ രക്ഷപ്പെടാനായിട്ട്.

മറ്റുള്ളവർ രക്ഷപ്പെടുന്ന മാർഗം നമ്മളും അതേപോലെ അനുകരിച്ചാൽ ഒരുപക്ഷെ അവരെപോലെ രക്ഷപ്പെടാൻ സാധിച്ചെന്നു വരില്ല.

ഓരോ കാര്യവും ചെയ്യേണ്ട വിധത്തിൽ ചെയ്താൽ മാത്രമാണ് പുരോഗതി നേടിയെടുക്കാൻ കഴിയുകയുള്ളു.

നമ്മൾക്കുണ്ടാകുന്ന പരാജയങ്ങളിൽ തളർന്നിരുന്നാൽ നമ്മൾക്ക് രക്ഷനേടാൻ കഴിഞ്ഞെന്നു വരില്ല.

നമ്മൾ എത്രത്തോളം കഷ്ടപ്പെടാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചു മാത്രമാണ് രക്ഷപ്പെടാൻ കഴിയുകയുള്ളു.

രക്ഷപ്പെടാനുള്ള വഴികൾ പലരും നമ്മൾക്ക് പറഞ്ഞു തന്നെന്നിരിക്കും, അതിലൂടെയൊന്നും തന്നെ നമ്മൾക്ക് ഒരുപക്ഷെ രക്ഷപ്പെടാൻ സാധിച്ചെന്നു വരില്ല.

മുന്നോട്ടുള്ള ഓരോ കാര്യവും വളരെയേറെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അപകടത്തിനുള്ള സാധ്യതകൾ ഉണ്ടായേക്കാം.

പല സാഹചര്യത്തിലും ഉണ്ടാവാനുള്ള അപകടസാധ്യതകൾ മുൻകുട്ടി തിരിച്ചറിഞ്ഞുകൊണ്ട് രക്ഷപ്പെടാനുള്ള വഴികൾ മുൻകരുതലായി സ്വീകരിക്കാൻ കഴിയേണ്ടതുണ്ട്.

പലരും രക്ഷപ്പെടാനുള്ള വഴികൾ തേടിപ്പോയി ചതിയിൽപ്പെട്ടവരുണ്ട്. സാമ്പത്തിക നേട്ടങ്ങൾക്കായി പലരെയും ചതിക്കുന്നത് വഴി പലരുടെയും ഭാവി സ്വപ്നങ്ങളാണ് ഇല്ലാതെയാവുന്നത്.

ഒരുനാൾ രക്ഷപ്പെടുമെന്നുള്ള പ്രതീക്ഷയിൽ മുന്നേറാനും, നേരായ മാർഗത്തിലൂടെ രക്ഷപ്പെടാനുള്ള വഴികൾ കണ്ടെത്താനും നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ കഴിയട്ടെ.


motivation-353

നമ്മൾക്ക് ചുറ്റിലുമുള്ള ഒത്തിരിയേറെ ആളുകൾ അവരുടെ കഴിവിൽ നിന്നുകൊണ്ട് പല വിധത്തിലുള്ള സഹായങ്ങൾ മറ്റുള്ളവർക്കായി ചെയ്യുന്നത് നമ്മളിൽ പലർക്കും അറിയാവുന്ന കാര്യമാണ്.

നമ്മൾക്ക് നമ്മുടെ ചുറ്റിലുമുള്ളവരുടെ വളർച്ചക്കായി നല്ല കാര്യങ്ങൾ ചെയ്യാനുള്ള ഉത്തരവാദിത്തമുണ്ട്.

നമ്മൾക്ക് ചെയ്യാൻ സാധിക്കുന്ന ഉപകാരങ്ങൾ അതു അർഹതപ്പെട്ടവർക്ക് നൽകുക. ഈ ലോകം മുന്നോട്ടു പോകുന്നത് പലരും അവരുടെ കഴിവും, സമയവും മറ്റുള്ളവർക്കുവേണ്ടി നല്ല രീതിയിൽ ഉപയോഗിക്കുന്നതുകൊണ്ടാണ്.

മറ്റുള്ളവർക്ക് ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവം ചെയ്യാതിരിക്കുക.

നമ്മൾക്ക് വളരാൻ കഴിയുന്നത് നമ്മുടെ സമൂഹം വളരുന്നതുകൊണ്ടാണ്.നമ്മൾ ഓരോരുത്തരും കഴിവിന്റെ പരമാവധി പരിശ്രമിച്ചെങ്കിൽ മാത്രമേ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുകയുള്ളു.

നമ്മൾക്ക് എന്തെങ്കിലും തരത്തിൽ നേടാൻ കഴിഞ്ഞെങ്കിലെ മറ്റുള്ളവരെ ഒരു പരിധിവരെയെങ്കിലും സഹായിക്കാൻ കഴിയുകയുള്ളു. നല്ല മാറ്റങ്ങൾക്കായി നമ്മൾ നല്ലതുപോലെ പരിശ്രമിക്കേണ്ടതുണ്ട്.

മറ്റുള്ളവരെ സഹായിക്കാനുള്ള നല്ല മനസ്സ് നമ്മൾക്ക് ഉണ്ടാവേണ്ടതുണ്ട്. നാളെകളിൽ നമ്മൾക്ക് ഒരാവശ്യം വന്നാൽ നമ്മളെ സഹായിക്കുക നമ്മൾക്ക് മുൻപരിചയം ഇല്ലാത്തവർ ആയിരിക്കാം.

നമ്മൾക്ക് ഉപകാരം ചെയ്യാൻ പറ്റുന്നിടത്തോളം കാലം മറ്റുള്ളവരെ നല്ല കാര്യങ്ങൾക്കുവേണ്ടി സഹായിക്കുക.

നമ്മൾ ഉപകാരം ചെയ്തുകൊടുത്തവരൊക്കെ ഒരുപക്ഷെ നാളുകൾ കഴിയുമ്പോൾ അതെല്ലാം മറന്നെന്നു വരാം, നമ്മൾക്ക് ഒരാവശ്യം വരുമ്പോൾ കഴിവുണ്ടായിട്ടുപോലും തിരിച്ചു നമ്മളെ സഹായിക്കാതെ വന്നെന്നും വരാം.

മറ്റുള്ളവരിൽ നിന്നും ഒന്നും തന്നെ തിരികെ പ്രതീക്ഷിച്ചു കൊണ്ടാകരുത് നമ്മൾ സഹായിക്കേണ്ടത്.

പലരുടെയും ജീവിതത്തിൽ വേദനകളും, സങ്കടങ്ങളും, ദുരിതങ്ങളുമെല്ലാം ഉണ്ടാകുമ്പോൾ ഒരു ആശ്വാസം ആകുന്നത് ആരെങ്കിലുമൊക്കെ കഴിവിനനുസരിച്ചു അവരെയൊക്കെ സഹായിക്കുമ്പോഴാണ്.

നാളെകളിൽ നമ്മളുടെ അവസ്ഥ എങ്ങനെ ആയിരിക്കുമെന്ന് ആർക്കും മുൻകൂട്ടി പറയാൻ കഴിയില്ല. ഇന്ന് നമ്മൾക്ക് ചെയ്യാൻ പറ്റുന്ന സഹായങ്ങൾ മറ്റുള്ളവർക്കായി നൽകുക.

ഇനിയുള്ള കാലം നല്ല കാര്യങ്ങൾക്കായി മറ്റുള്ളവർക്ക് നമ്മുടെ ഓരോരുത്തരുടെയും കഴിവിനനുസരിച്ചു ഉപകാരം ചെയ്തു നൽകാൻ സാധിക്കട്ടെ.


motivation-352

നമ്മളിൽ പലർക്കും പലപ്പോഴായി ശാരീരികമായും, മാനസികമായും ഒത്തിരിയേറെ വിഷമങ്ങൾ അനുഭവപ്പെടാറുണ്ട്. ചില വിഷമങ്ങൾക്ക് കാരണം മറ്റുള്ളവരാണെങ്കിൽ, മറ്റു ചില വിഷമങ്ങൾക്ക് കാരണം നമ്മൾ തന്നെ ആയിരിക്കും.

നമ്മളിലെ വിഷമത്തിനുള്ള കാരണങ്ങൾ കണ്ടെത്തികൊണ്ട് പരിഹരിക്കാൻ നമ്മൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കണം.നമ്മുടെ ഭാഗത്തുനിന്നും പരിശ്രമം ഉണ്ടെങ്കിൽ മാത്രമാണ് വിഷമങ്ങൾ അകലുകയുള്ളു.

ഒത്തിരി ബുദ്ധിമുട്ട് നമ്മൾക്ക് പല കാര്യത്തിലും നേരിടേണ്ടി വന്നേക്കാം. എളുപ്പം പരിഹരിക്കാൻ കഴിയുന്നവയും, എളുപ്പം പരിഹരിക്കാൻ കഴിയാത്തവയുമുണ്ട്.

നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യാതെ പോയാൽ ഒരുപക്ഷെ ഒത്തിരിയേറെ വിഷമിക്കേണ്ടി വന്നേക്കാം.

ഇന്നലെകളിൽ പലർക്കുമുണ്ടായ വിഷമങ്ങൾ വേണ്ടതുപോലെ പരിഹരിച്ചതുകൊണ്ടാണ് ഇന്നിപ്പോൾ അതേപോലെ വിഷമങ്ങൾ അനുഭവിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്താനുള്ള വഴികൾ തുറന്നുകിട്ടിയിട്ടുള്ളത്.

ഓരോ സമയത്തും നമ്മൾക്കുണ്ടാകുന്ന വിഷമങ്ങൾക്കുള്ള കാരണങ്ങൾ വളരെ വ്യത്യസ്തങ്ങളാണ്. നമ്മൾ വിഷമിച്ചിരുന്നതുകൊണ്ട് യാതൊരു മാറ്റവും ഉണ്ടാവില്ല, നമ്മളുടെ ഭാഗത്തുനിന്നും വേണ്ട വിധത്തിലുള്ള പരിശ്രമങ്ങൾ മുന്നോട്ടു ഉണ്ടാവേണ്ടതുണ്ട്.

എത്ര സമ്പന്നനായാലും, പാവപ്പെട്ടവനായാലും വിഷമങ്ങൾ നേരിടേണ്ടി വന്നേക്കാം.നമ്മളിൽ പലരും തന്നെ എപ്പോഴെങ്കിലും വിഷമത്തെ അഭിമുഖികരിച്ചിട്ടുള്ളവരാണ്.

ഇന്നലെകളിൽ നമ്മളോടൊപ്പം ഉണ്ടായിരുന്നവർ ആരും തന്നെ ഇന്ന് നമ്മളോടൊപ്പം ഉണ്ടാവണമെന്ന് യാതൊരു ഉറപ്പുമില്ല.

മുന്നോട്ടുള്ള നാളുകളിൽ വേണ്ട രീതിയിലുള്ള പരിശ്രമം നമ്മുടെ ഭാഗത്തുനിന്നും ഇല്ലെങ്കിൽ നമ്മൾ ഓരോരുത്തരും വളരെയേറെ വിഷമത്തിലായേക്കാം.

വിഷമത്തിന്റെ കാരണങ്ങൾ കണ്ടെത്താനും, ശരിയായ വിധത്തിൽ പരിഹരിക്കാനും നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

motivation-351

നമ്മൾ ഓരോരുത്തരും നല്ല കാര്യങ്ങൾ ചെയ്യാൻ മുന്നിട്ടിറങ്ങണം. നമ്മൾക്ക് ഒരുപക്ഷെ ആരും തന്നെ ആവശ്യമായ പിന്തുണ നൽകിയെന്നു വരില്ല.

മുന്നോട്ടു നമ്മൾക്ക് നേട്ടങ്ങൾ കൈവരിക്കണമെങ്കിൽ നല്ല കാര്യങ്ങൾ ചെയ്തേ മതിയാകുള്ളൂ.

നമ്മൾ നല്ലതു ചെയ്തെങ്കിലെ മറ്റുള്ളവർക്കും നമ്മൾ ചെയ്യുന്നതുവഴി എന്തെങ്കിലും തരത്തിലുള്ള ഉപകാരങ്ങൾ ലഭിക്കുകയുള്ളു.

മറ്റുള്ളവർ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുക. നമ്മളിൽ പലരും നമ്മളിലെ നല്ല കഴിവുകൾ വളർത്തികൊണ്ടുവരാത്തതിന്റെ പ്രധാന കാരണം ഒരുപക്ഷെ മറ്റുള്ളവർ ആരും തന്നെ നമ്മൾക്ക് ആവശ്യമായ പ്രോത്സാഹനം സമയത്തിന് നല്കാത്തതുകൊണ്ടായിരിക്കും.

മറ്റുള്ളവരെ കുറ്റപ്പെടുത്താനും, വിമർശിക്കാനും, കളിയാക്കാനും ഇഷ്ടം പോലെ ആളുകൾ ഒരുപക്ഷെ കൂടുതലായി കണ്ടേക്കാം, പക്ഷെ എങ്കിൽ പ്രോത്സാഹനം നൽകാൻ മാത്രം പലപ്പോഴും ആരും കൂടെ ഉണ്ടായെന്നു വരില്ല.

നമ്മുടെ കഴിവുകൾക്ക് ആരും തന്നെ പ്രോത്സാഹനം നൽകിയില്ലെങ്കിൽ കൂടിയും നമ്മൾ ഓരോരുത്തർക്കും സ്വയം പ്രോത്സാഹനം നൽകികൊണ്ട് മുന്നേറാൻ കഴിയേണ്ടതുണ്ട്

ചെറുപ്പം മുതലേ പല കാര്യത്തിലും ആവശ്യമായ പിന്തുണ കിട്ടിയിരുന്നെങ്കിൽ ഇന്നിപ്പോൾ നമ്മളിൽ പലരും പല നേട്ടങ്ങളും കൈവരിച്ചേനെ.

നമ്മുടെ കഴിവുകൾ ശരിയായ മാർഗത്തിലൂടെ വളർത്തിയെടുക്കേണ്ട ചുമതല അവരവർക്കാണ്.

ഇനിയുള്ള നാളുകളിൽ നമ്മൾ ഓരോരുത്തർക്കും നമ്മളെകൊണ്ട് കഴിയാവുന്ന രീതിയിൽ മറ്റുള്ളവർ ചെയ്യുന്ന നല്ല കാര്യങ്ങളിൽ പ്രോത്സാഹനം നൽകാൻ കഴിയട്ടെ.

motivation-350

നമ്മൾ വളരുന്നതിനോടൊപ്പം മറ്റുള്ളവരും വളരാനാണ് നമ്മൾ ഓരോരുത്തരും ആഗ്രഹിക്കേണ്ടത്. മറ്റുള്ളവരുടെ വളർച്ചയെ ഒരു കാരണവശാലും തടസ്സപ്പെടുത്താതിരിക്കുക.

മറ്റുള്ളവർ വളർന്നെങ്കിൽ മാത്രമേ അവരുമായി ബന്ധപ്പെട്ടവർക്ക് എന്തെങ്കിലും തരത്തിൽ പ്രയോജനകരമായ കാര്യങ്ങൾ അവർ വഴി ഒരുപക്ഷെ ചെയ്യാൻ കഴിയുകയുള്ളു.

നമ്മൾ ഓരോരുത്തരും നല്ലതുപോലെ കഷ്ടപ്പെട്ടാൽ മാത്രമാണ് പല രംഗത്തും നമ്മൾക്ക് വിജയം നേടിയെടുക്കാൻ കഴിയുകയുള്ളു.

പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള ഓരോ കാര്യത്തിലുമുള്ള വളർച്ചകൾ. നമ്മൾ മാനസികമായും ശാരീരികമായും നല്ലതുപോലെ വളർച്ച കൈവരിക്കാൻ ശ്രമിക്കേണ്ടതുണ്ട്.

വളർച്ചയെ തടസ്സപ്പെടുത്തുന്ന ഒത്തിരി കാര്യങ്ങൾ നമ്മളുടെ ചുറ്റിലും ഉണ്ടായേക്കാം, അത്തരം കാര്യങ്ങളിൽ നിന്നും മാറി നിൽക്കാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.

നമ്മുടെ ചുറ്റുപാടുമുള്ള ഓരോ കാര്യങ്ങളും നമ്മളെ മാനസികമായും, ശാരീരികമായും വളരെയേറെ സ്വാധിനിച്ചേക്കാം.

മാനസികമായും, ശാരീരികമായും കരുത്താർജിച്ചുകൊണ്ട് നമ്മൾ ഓരോരുത്തരും വളരേണ്ടതുണ്ട്. മുന്നോട്ടു വളരാനുള്ള നല്ല സാഹചര്യം കണ്ടെത്തുക. നമ്മൾ വളരാനുള്ള വഴികൾ നമ്മൾ തന്നെ കണ്ടെത്തുക.

മറ്റുള്ളവരുടെ വളർച്ചയെ തടസ്സപ്പെടുത്തുന്ന പ്രവർത്തികൾ നമ്മുടെ ഭാഗത്തു നിന്നും ഒരുകാരണവശാലും ഉണ്ടാവാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക.

നമ്മുടെ ഓരോ പ്രവർത്തനങ്ങളും മുന്നോട്ടുള്ള വളർച്ചക്ക് വേണ്ടിയുള്ളതാവണം.

മറ്റുള്ളവരുടെ വളർച്ചയെ തടസ്സപ്പെടുത്താതിരിക്കാൻ നമ്മൾ എല്ലാവർക്കും ഇനിയെങ്കിലും സാധിക്കട്ടെ.

motivation-349

നമ്മളിൽ പലർക്കും പല തരത്തിലുള്ള സാഹചര്യത്തിലൂടെ മുന്നോട്ടു പോകേണ്ടി വന്നേക്കാം. നമ്മൾക്കുണ്ടാകുന്ന മോശം സാഹചര്യങ്ങളിൽ നിന്നും മുന്നോട്ടു പോകുവാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്.

സാഹചര്യത്തെ കുറ്റപ്പെടുത്തികൊണ്ട് അലസരായിരുന്നാൽ നമ്മൾ ആർക്കും തന്നെ പുരോഗതി കൈവരിക്കാൻ സാധിച്ചെന്നു വരില്ല.

നമ്മൾ ആരും തന്നെ ആഗ്രഹിച്ചുകൊണ്ടല്ല ഈ ലോകത്തിലേക്ക് കടന്നുവന്നിട്ടുള്ളത്.

മുന്നോട്ടുള്ള നാളുകളിൽ നമ്മൾക്കുണ്ടാകുന്ന സാഹചര്യം എങ്ങനെ ആയിരിക്കുമെന്ന് ആർക്കും ഉറപ്പ് പറയാൻ കഴിയില്ല.

ഇന്നലെകളെക്കാൾ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക് വളരാനായിട്ട് നമ്മൾ ഓരോരുത്തരും നല്ലതുപോലെ പരിശ്രമിക്കണം.

നമ്മൾക്കുള്ള പരിമിതികളെ അതിജീവിക്കാൻ നമ്മുടെ ഭാഗത്തുനിന്നും പരിശ്രമം കൂടിയേ തിരുള്ളൂ. 

നമ്മൾ എത്ര മാത്രം നേട്ടങ്ങൾക്കുവേണ്ടി പരിശ്രമിക്കുന്നുവോ അതിനനുസരിച്ചു മാത്രമാണ് നമ്മൾക്ക് മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ.

മോശപ്പെട്ട സാഹചര്യത്തിലേക്ക് കടന്നുപോകാതിരിക്കാൻ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. മോശപ്പെട്ട വഴികളിൽ നിന്നും അകലം പാലിക്കുക. നമ്മുടെ ഭാഗത്തു നിന്നും മോശപ്പെട്ട പ്രവർത്തനങ്ങൾ കഴിവതും ഒഴിവാക്കുക.

നമ്മൾ പരിശ്രമിച്ചാൽ മാത്രമാണ്, നമ്മളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുകയുള്ളു. സാഹചര്യത്തെ കുറ്റപ്പെടുത്താതെ വളരാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

28 April 2025

motivation-348

നമ്മൾ ഓരോരുത്തർക്കും മുന്നോട്ടു ധിരതയോടെ യാത്ര ചെയ്യാൻ ആത്മവിശ്വാസം ഉണ്ടാവേണ്ടതുണ്ട്. പല പ്രതിസന്ധിഘട്ടത്തിലൂടെയും നമ്മളിൽ പലർക്കും ഒരുപക്ഷെ സഞ്ചരിക്കേണ്ടി വന്നേക്കാം.

നഷ്ടങ്ങളും, പരാജയങ്ങളും, സാമ്പത്തിക പ്രതിസന്ധികളും, ദാരിദ്ര്യവും, തോൽവികളുമെല്ലാം നമ്മളിലെ ആത്മവിശ്വാസം ഒരുപക്ഷെ ഒരു പരിധിവരെയെങ്കിലും ഇല്ലാതാക്കിയേക്കാം.

എത്രയോക്കെ പരാജയങ്ങൾ നേരിട്ടാലും അതിനെയെല്ലാം തരണം ചെയ്തുകൊണ്ട് ആത്മവിശ്വാസത്തോടെ മുന്നേറുന്നവർ നമ്മൾക്കുചുറ്റിലും നിരവധിപേരാണ്.

നമ്മൾക്കുണ്ടാകുന്ന ഓരോ നേട്ടങ്ങളും നമ്മളിൽ വളരെയേറെ ആത്മവിശ്വാസം വളർത്തിയേക്കാം.

ആത്മവിശ്വാസം വളർത്തിയെടുക്കാൻ നമ്മളിലെ തെറ്റുകളെ ഉപേക്ഷിക്കാൻ ശ്രമിക്കേണ്ടതുണ്ട്.

തെറ്റായ പ്രവർത്തികളെ പിന്തുടർന്നാൽ ഒരിക്കലും നമ്മൾക്ക് ആത്മവിശ്വാസം കൈവരികയില്ല.

തെറ്റുകളെ ഉപേക്ഷിച്ചുകൊണ്ട് സത്യസന്ധതയോടെ മുന്നേറാൻ, ആത്മാർത്ഥമായി നേട്ടങ്ങൾക്കുവേണ്ടി പരിശ്രമിക്കാൻ കഴിയേണ്ടതുണ്ട്.

ഇന്നലെകളിലെ പല മോശപ്പെട്ട അനുഭവങ്ങളും നമ്മൾക്കിന്നിപ്പോൾ ഒത്തിരിയേറെ വേദനകൾ സമ്മാനിച്ചിട്ടുണ്ടാവാം. നഷ്ടങ്ങളെപ്പറ്റി മാത്രം ആലോചിച്ചിരുന്നാൽ നമ്മൾക്ക് ഒന്നും തന്നെ നേടാൻ കഴിഞ്ഞെന്നു വരില്ല.

ആത്മവിശ്വാസം ഇല്ലാതെയാക്കുന്ന പ്രവർത്തികളിൽ നിന്നും പരമാവധി വിട്ടുനിൽക്കുക.

നാളെകളിൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്നുള്ള പൂർണ്ണവിശ്വാസത്തോടെ മുന്നേറുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.

ആത്മവിശ്വാസം നമ്മൾക്ക് വളരെയേറെ ഉയർച്ചകൾ സമ്മാനിക്കും. എന്തു പ്രതിസന്ധികൾക്ക് മുൻപിലും അടിപതറാതെ നേരിടാൻ നമ്മളിലെ ആത്മവിശ്വാസം നമ്മളെ ഓരോരുത്തരെയും വളരെയേറെ സഹായിക്കട്ടെ.

ഇനിയുള്ള നാളുകളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനായി ആത്മവിശ്വാസം നല്ല രീതിയിൽ വളർത്തികൊണ്ടുവരാൻ കഴിയട്ടെ.

motivation-347

നമ്മളിൽ പലർക്കും പലപ്പോഴും സ്വയം വില നൽകാൻ കഴിയാറില്ല. സ്വയം വില നൽകണമെങ്കിൽ നമ്മൾ, നമ്മളെ തന്നെ സ്നേഹിക്കാനും, പരിഗണിക്കാനും ശ്രമിക്കണം.

നമ്മുടെ ഓരോ സമയത്തിനും വേണ്ട വില നൽകാൻ സാധിക്കേണ്ടതുണ്ട്. നമ്മൾ, നമ്മൾക്ക് ലഭിച്ച സമയത്തെ പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

നമ്മുടെ പരാജയങ്ങളിൽ, നഷ്ടങ്ങളിൽ നമ്മളെ ഒറ്റപ്പെടുത്താനും, കുറ്റപ്പെടുത്താനും പലരും ശ്രമിച്ചെന്നിരിക്കാം അതിലൊന്നും തളരാതെ, നിരാശപ്പെട്ടിരിക്കാതെ സ്വയം വില നൽകികൊണ്ട് മുന്നേറാൻ സാധിക്കേണ്ടതുണ്ട്.

എന്തു നേട്ടവും നമ്മൾക്ക് സ്വന്തമാക്കാൻ കഴിയണമെങ്കിൽ നമ്മളായിട്ട് നല്ലതുപോലെ കഷ്ടപ്പെട്ടാൽ മാത്രമാണ് സാധിക്കുകയുള്ളു.

സ്വയം വില തിരിച്ചറിയാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കണം. മറ്റുള്ളവരിൽ പലരും നമ്മളെ കളിയാക്കുമ്പോഴും, അപമാനിക്കുമ്പോഴും, പരാജയപ്പെടുത്തുമ്പോഴുമെല്ലാം നമ്മൾ തളർന്നുപോകാതെ മുന്നോട്ടു നല്ലതുപോലെ പരിശ്രമിക്കാൻ കഴിയേണ്ടതുണ്ട്.

നമ്മളിൽ ധാരാളം പരിമിതികൾ കണ്ടേക്കാം, എങ്കിൽ പോലും നമ്മളുടെ പരിമിതികളെ അതിജീവിക്കാനുള്ള പരിശ്രമം നമ്മുടെയൊക്കെ ഭാഗത്തുനിന്നും ആത്മാർത്ഥമായി ഉണ്ടാവേണ്ടതുണ്ട്.

ഏതു മോശം സാഹചര്യം ആണെങ്കിൽ പോലും സ്വയം വില നൽകാൻ നമ്മൾ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.

ഉയർച്ചകൾക്കൊപ്പം താഴ്ചകളും ഉണ്ടായേക്കാം. ഇരുട്ടിനോടൊപ്പം പ്രകാശവുമുണ്ടായേക്കാം.സന്തോഷത്തിനോടൊപ്പം ദുഃഖവുമുണ്ടായേക്കാം ഒന്നുള്ളപ്പോൾ മറ്റൊന്ന് തത്കാലം അകലുമെന്ന് മാത്രം.

നമ്മൾക്ക് പല വിധത്തിലുള്ള സാഹചര്യത്തിലൂടെയൊക്കെ കടന്നുപോകേണ്ടി വന്നേക്കാം. നമ്മുടെയൊക്കെ ഭാവിയിൽ എന്തെല്ലാമാണ് സംഭവിക്കുകയെന്ന് മുൻകൂട്ടി പറയാൻ ആർക്കും കഴിയില്ലല്ലോ.

നമ്മുടെ വിലപ്പെട്ട സമയം അനാവശ്യ കാര്യങ്ങൾക്കായി ചിലവഴിച്ചുകൊണ്ട് പാഴാക്കാതിരിക്കാനും, സ്വയം വില നൽകാനും നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.


motivation-346

നമ്മൾ ഓരോരുത്തർക്കും പല സാഹചര്യത്തിലും നിരവധിയായ പരാജയങ്ങളെയൊക്കെ നേരിടേണ്ടി വന്നിട്ടുണ്ടാവാം. ഓരോ പരാജയങ്ങളും നമ്മളെ വളരെയേറെ വിഷമിപ്പിച്ചേക്കാം.

വിഷമങ്ങൾ നമ്മളിൽ നിന്നും അകലണമെങ്കിൽ നല്ലതുപോലെ പരിശ്രമിക്കാൻ നമ്മൾ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്.

വിജയവും, പരാജയവും നമ്മൾക്ക് പലപ്പോഴായി മാറിമാറി ഉണ്ടായേക്കാം, പരാജയങ്ങൾക്ക് മുൻപിൽ നമ്മൾ തളരാതെ പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹരിച്ചുകൊണ്ട് വീണ്ടും വീണ്ടും പരിശ്രമിക്കാൻ തയ്യാറാവണം.

നമ്മുടെ ഭാഗത്തു നിന്നുള്ള വിഴ്ചകൾ കണ്ടെത്തികൊണ്ട് ശരിയായ വിധത്തിൽ പരിഹാരം കണ്ടെത്താൻ നമ്മൾ ഓരോരുത്തരും ഇനിയെങ്കിലും ശ്രമിക്കേണ്ടതുണ്ട്.

ഏതൊരു പരാജയവും നമ്മൾക്ക് വളരെയേറെ ദുഃഖമാണ് സമ്മാനിക്കുക. പരാജയത്തിൽ നിന്നും മോചനം നേടിയെടുക്കാൻ നമ്മളുടെ ഭാഗത്തു നിന്നും ആത്മാർത്ഥമായ പരിശ്രമം ആവശ്യമാണ്.

ഏതൊരു പരാജയത്തിനു പിന്നിലും എന്തെങ്കിലുമൊക്കെ കാരണങ്ങൾ കാണും അതെല്ലാം കണ്ടെത്തികൊണ്ട് തിരുത്താൻ നമ്മൾ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്.

നമ്മുടെ ഭാഗത്തു നിന്നും വേണ്ടത്ര പരിശ്രമം ഇല്ലെങ്കിൽ പരാജയപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

നമ്മുടെ പരാജയങ്ങളിൽ നമ്മളെ തളർത്താനും, കളിയാക്കാനും, കുറ്റപ്പെടുത്താനും, നിരുത്സാഹപ്പെടുത്താനും ഒത്തിരി ആളുകൾ ഉണ്ടായേക്കാം, അതിലൊന്നും തളർന്നുപോകാതെ മുന്നോട്ടു വിജയത്തിനുവേണ്ടി ശരിയായ മാർഗത്തിലൂടെ സഞ്ചരിക്കാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.

പരാജയം നമ്മൾ ഏവർക്കും വളരെയേറെ വിഷമം ഉളവാക്കുന്ന കാര്യമാണ്. പരാജയപ്പെടാതിരിക്കാൻ നമ്മൾ ഓരോരുത്തരും വളരെയേറെ ശ്രദ്ധയോടെ മുന്നോട്ടു പോകേണ്ടതുണ്ട്.

മുന്നോട്ടുള്ള നമ്മുടെ ഓരോ പരിശ്രമവും വിജയം നേടിയെടുക്കാൻ നമ്മൾ ഓരോരുത്തർക്കും കൂടുതൽ കരുത്ത് നൽകട്ടെ. നാളെകളിൽ വിജയം നേടിയെടുക്കാൻ ഇന്നിന്റെ പരാജയങ്ങൾ നമ്മൾക്ക് കൂടുതൽ തിരിച്ചറിവുകൾ നൽകട്ടെ.

നമ്മളുടെ പരാജയങ്ങളിൽ നമ്മളോടൊപ്പം ആരും തന്നെ ഉണ്ടായെന്നു വരില്ല. വിജയം നേടാൻ ഉള്ളിന്റെ ഉള്ളിൽ അതിശക്തമായ ആഗ്രഹങ്ങൾ ഇനിയെങ്കിലും ഉണ്ടാവേണ്ടതുണ്ട്.ഭാവിയിൽ വിജയം നേടിയെടുക്കാൻ ഇപ്പോൾ മുതൽ തന്നെ നല്ലതുപോലെ കഷ്ടപ്പെടേണ്ടതുണ്ട്.

നമ്മൾക്കു നേരിടേണ്ടി വരുന്ന പരാജയങ്ങളെ അതിജീവിക്കാൻ നമ്മൾക്ക് കഴിഞ്ഞാൽ മാത്രമാണ് മുന്നോട്ടു വിജയത്തിലേക്ക് എത്തിച്ചേരാൻ കഴിയുകയുള്ളു.

ഇനിയുള്ള കാലം പരാജയങ്ങളെ ശരിയായ വിധത്തിൽ അതിജീവിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

motivation-345

നമ്മൾ എല്ലാവർക്കും തന്നെ പല തരത്തിലുള്ള കഴിവുകളുണ്ട്. നമ്മുടെ കഴിവുകൾ എന്തെല്ലാമെന്ന് നമ്മൾ സ്വയം കണ്ടെത്തണം

നമ്മൾക്ക് കഴിവില്ലായെന്ന് പലരും പറഞ്ഞേക്കാം, കുറ്റപ്പെടുത്തിയേക്കാം, അതിലൊന്നും തളരാതെ സ്വന്തം കഴിവുകണ്ടെത്തികൊണ്ട് ഉയർച്ച നേടാൻ പരിശ്രമിക്കുക.

ആരൊക്കെ എത്ര പ്രാവശ്യം നമ്മൾക്ക് കഴിവില്ലായെന്ന് പറഞ്ഞാൽ പോലും അതിലൊന്നും വിശ്വസിക്കാനോ, തളരാനോ, നിരാശപ്പെട്ടിരിക്കാനോ മനസ്സിനെ അനുവദിക്കാതിരിക്കുക.

സ്വന്തം കഴിവിനെ വേണ്ട രീതിയിൽ വളർത്തികൊണ്ടുവരിക. എല്ലാവർക്കും എല്ലാ കാര്യത്തിലും ഒരുപോലെ കഴിവുകൾ ഉണ്ടായെന്നു വരില്ലല്ലോ.

നമ്മുടെ കഴിവുകൾ കണ്ടെത്തുന്നതിനോടൊപ്പം, കുറവുകളെയും തിരിച്ചറിയാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തു നിന്നും ആത്മാർത്ഥമായി ഉണ്ടാവേണ്ടതുണ്ട്.

നമ്മുടെയൊക്കെ പരിമിതികൾ മനസ്സിലാക്കികൊണ്ട് മുന്നേറാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.

നമ്മൾ തളർന്നിരുന്നാൽ, നിരാശപ്പെട്ടിരുന്നാൽ ഒരിക്കലും ഉയർച്ച നേടാൻ സാധിച്ചെന്നു വരില്ല. നമ്മളിലെ കുറവുകളെ വേണ്ടതുപോലെ പരിഹരിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവണം.

മറ്റുള്ളവരുടെ കളിയാക്കലുകൾ, കുറ്റപ്പെടുത്തലുകൾ എല്ലാം തന്നെ നമ്മളെയൊക്കെ മാനസികമായും, ശാരീരികമായും ഒരുപക്ഷെ തളർത്തിയേക്കാം, അതിൽ നിന്നെല്ലാം മോചനം നേടാനായിട്ട് നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.

നമ്മൾ ഓരോരുത്തർക്കും എന്തൊക്കെ തരം കഴിവുകളാണുള്ളതെന്ന് സ്വയം തിരിച്ചറിയാനും, അതിനുവേണ്ടി നല്ലതുപോലെ മുന്നോട്ടുള്ള നാളുകളിൽ പരിശ്രമിക്കാനും സാധിക്കട്ടെ.




motivation-344

നമ്മൾ അറിഞ്ഞും അറിയാതെയും നിരവധി തെറ്റുകൾ ചെയ്യാറുണ്ട്. നമ്മൾ ചെയ്യുന്നത് തെറ്റാണോ, ശരിയാണോയെന്ന് നിരന്തരം പരിശോധിക്കേണ്ടതുണ്ട്. നമ്മളുടെ ഭാഗത്തുനിന്നും വരുത്തുന്ന തെറ്റുകൾ എത്രയും വേഗം തന്നെ തിരുത്താൻ നമ്മൾ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്.

നമ്മൾ എത്രമാത്രം തെറ്റുകൾ ചെയ്താലും അതിന്റെതായ ബുദ്ധിമുട്ട് നമ്മൾ മാത്രമായിരിക്കില്ല ഒരുപക്ഷെ അനുഭവിക്കേണ്ടി വരിക, നമ്മുടെ കൂടെയുള്ളവർ കൂടിയാകും.

മുന്നോട്ടുള്ള നാളുകളിൽ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ നമ്മുടെ ഭാഗത്തു നിന്നും പരിശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്.

പല തെറ്റുകൾക്കും കാരണം നമ്മുടെ ഭാഗത്തു നിന്നുള്ള അറിവില്ലായ്മയാണ്. ശരിതെറ്റുകൾ വിവേചിച്ചറിയാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കണം.

ഭാവിയിൽ നേട്ടങ്ങൾ കൈവരിക്കാൻ ഇന്നിന്റെ തെറ്റുകൾ തിരുത്താൻ തയ്യാറായാൽ മാത്രമാണ് നമ്മൾക്ക് സാധിക്കുകയുള്ളു.

തെറ്റുകളെ ഒഴിവാക്കാതെ നമ്മൾക്ക് പലപ്പോഴും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞെന്നു വരില്ല.

തെറ്റിന്റെ പിന്നാലെ ഒരുകാരണവശാലും സഞ്ചരിക്കാതിരിക്കുക.ആരുടെ ഭാഗത്തു നിന്നുള്ള തെറ്റുകളായാലും, അതുവഴി നമ്മളിലെ സന്തോഷവും, സമാധാനവും ഇല്ലാതാക്കുകയെയുള്ളൂ.

നമ്മളിലെ നല്ല കഴിവുകൾ പുറത്തു കൊണ്ടുവരാൻ നമ്മൾ ഓരോരുത്തരും നല്ലതുപോലെ പരിശ്രമിച്ചേ മതിയാകുള്ളൂ.

നമ്മുടെ തോൽവികളുടെ കാരണങ്ങൾ കണ്ടെത്തി തിരുത്താൻ തയ്യാറായാൽ മാത്രമാണ് മുന്നോട്ടു വിജയം കൈവരിക്കാൻ കഴിയുകയുള്ളു.

നമ്മുടെ ഭാഗത്തു നിന്നും വരുത്തിയ തെറ്റുകൾ തിരുത്താൻ എത്രയും വേഗം തന്നെ തയ്യാറാവുക.

തെറ്റുകൾ ഒഴിവാക്കികൊണ്ട് ശരികൾ തിരഞ്ഞെടുത്താൽ മാത്രമാണ് പുരോഗതി കൈവരിക്കാൻ സാധിക്കുകയുള്ളു.

ഇനിയുള്ള കാലം തെറ്റുകളിൽ നിന്നും പൂർണ്ണമായി ഒഴിവാകുവാൻ നമ്മൾ എല്ലാവർക്കും കഴിയട്ടെ.


motivation-343

ലോകത്തിന് നല്ല മാതൃക നൽകികൊണ്ട് ഈ ലോകത്തിൽ നിന്നും കടന്നുപോയ നിരവധി മനുഷ്യരുണ്ട് നമ്മൾക്ക് ചുറ്റിലും. തെറ്റായ മാതൃക ഇഷ്ടം പോലെ കാണാൻ കഴിഞ്ഞേക്കാം, അതൊന്നും മാതൃകയാക്കാൻ നമ്മളാരും തന്നെ ശ്രമിക്കരുത്.

നല്ല മാതൃക പിന്തുടർന്നാൽ മാത്രമാണ് മനസ്സിന് സന്തോഷവും, സമാധാനവും കൈവരികയുള്ളു.

തെറ്റായ മാതൃക അനുകരിക്കുന്നതിൽ നിന്നും നമ്മൾ ഓരോരുത്തരും പിന്തിരിയേണ്ടതുണ്ട്.വരും തലമുറക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ നമ്മൾ ഓരോരുത്തർക്കും ഇനിയെങ്കിലും സാധിക്കേണ്ടതുണ്ട്.

നമ്മുടെ ഭാഗത്തുനിന്നും നല്ല കാര്യങ്ങൾ ചെയ്തുകൊണ്ട് മറ്റുള്ളവർക്ക് നല്ല മാതൃകയാകാൻ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്.

നമ്മുടെയൊക്കെ ജീവിതത്തിൽ വളരെയേറെ ബുദ്ധിമുട്ടുകളിലൂടെ നമ്മളിൽ പലർക്കും ഒരുപക്ഷെ കടന്നുപോകേണ്ടി വന്നേക്കാം, അതിനെയെല്ലാം അതിജീവിക്കാനായിട്ട് നമ്മൾ ഓരോരുത്തരും നല്ലതുപോലെ പരിശ്രമിക്കേണ്ടതായിട്ടുണ്ട്.

നമ്മൾക്കുണ്ടാകുന്ന ഓരോ ബുദ്ധിമുട്ടുകളെയും ശരിയായ വിധത്തിൽ പരിഹരിക്കാൻ ഇനിയുള്ള നാളുകളിൽ ശ്രമിക്കേണ്ടതായിട്ടുണ്ട്.

നമ്മളുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ചുകൊണ്ട് നേട്ടങ്ങൾക്കായി പരിശ്രമിക്കുക, എങ്കിൽ മാത്രമാണ് മുന്നോട്ടു പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളു.

നമ്മുടെ പൂർവികർ നമ്മൾക്കുവേണ്ടി നല്ല മാതൃകകൾ നൽകിയിട്ടുണ്ട്. ഈ ജീവിതത്തിൽ നമ്മൾക്ക് ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങൾ മറ്റുള്ളവർക്കുവേണ്ടി ചെയ്തുകൊണ്ടിരിക്കുക.

മറ്റുള്ളവർക്ക് വേണ്ടി നമ്മളെകൊണ്ട് പറ്റാവുന്നിടത്തോളം നന്മകൾ ചെയ്യാൻ ശ്രമിക്കുക.

മറ്റുള്ളവർക്ക് നല്ല മാതൃകയാകാവുന്ന കാര്യങ്ങൾ മാത്രം നമ്മളിൽ നിന്നും ഉണ്ടാവാൻ ഇനിയുള്ള കാലം ശ്രദ്ധിക്കാൻ സാധിക്കട്ടെ.

27 April 2025

motivation-342

നമ്മൾ ഓരോരുത്തരും നമ്മുടെയൊക്കെ ജീവിതചുറ്റുപാടിൽ നിന്നും ഒത്തിരി കാര്യങ്ങൾ നല്ലതും, മോശമായതും മനസ്സിലാക്കുന്നുണ്ട്.

നമ്മൾക്ക് മുന്നോട്ടു ഒത്തിരി നല്ല കാര്യങ്ങൾ ചെയ്യാനുണ്ട്. അവസരങ്ങൾ നമ്മൾക്കുവേണ്ടി ഒരിക്കലും കാത്തിരിക്കില്ല.

നമ്മളായിട്ട് നല്ല അവസരങ്ങൾ കണ്ടെത്തേണ്ടതുണ്ട്. നമ്മുടെ വിലപ്പെട്ട സമയങ്ങൾ നഷ്ടപ്പെടുത്താതെ മുന്നേറുവാൻ കഴിയേണ്ടതുണ്ട്.

തെറ്റായ കാര്യങ്ങൾക്ക് പിന്നാലെ പോകാതെ മുന്നോട്ടു നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ.

സമയത്തെ വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയെങ്കിൽ മാത്രമാണ് ഒത്തിരി കാര്യങ്ങൾ മുന്നോട്ടു ചെയ്യാൻ കഴിയുകയുള്ളു.

ഇന്നലെകളിലെ തോൽവികളിൽ നിന്നും, നഷ്ടങ്ങളിൽ നിന്നും വേണ്ട വിധത്തിലുള്ള തിരിച്ചറിവുകൾ നേടികൊണ്ട് മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും കഴിയണം.

മുന്നോട്ടുള്ള ജീവിതത്തിൽ ധാരാളം പ്രതിസന്ധികളും, കഷ്ടപ്പാടുകളും, പരാജയങ്ങളും ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം, അതിലൊന്നും തളരാതെ മുന്നോട്ടു പോകുവാൻ കഴിയേണ്ടതുണ്ട്.

നമ്മുടെയൊക്കെ ജീവിതത്തിന് അർത്ഥം കൈവരിക്കാൻ ശ്രമിക്കേണ്ടതുണ്ട്. ഇനിയുള്ള നാളുകളിൽ ഒത്തിരി നല്ല കാര്യങ്ങൾ ചെയ്യുവാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.




motivation-341

നമ്മൾ ഓരോരുത്തരും നേട്ടങ്ങൾക്കായി നല്ലതുപോലെ കഷ്ടപ്പെടുന്നവരാണ്. പലപ്പോഴും നമ്മുടെ പരിശ്രമങ്ങൾ ഫലവത്താകാറില്ലല്ലോ.പരിശ്രമങ്ങൾ പരാജയപ്പെട്ടതിൽ വിഷമിച്ചിരിക്കാതെ മുന്നോട്ടു കൂടുതലായി പരിശ്രമിക്കുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

നേട്ടങ്ങൾ സ്വന്തമാക്കാൻ നമ്മൾ ഓരോരുത്തരും നല്ലതുപോലെ ആഗ്രഹിക്കേണ്ടതുണ്ട്, അതിനായി കഠിനപരിശ്രമം നടത്തേണ്ടതുണ്ട്.

നമ്മുടെ പരിമിതികൾ തിരിച്ചറിഞ്ഞു മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്. ഓരോ നേട്ടങ്ങളും നേടിയെടുക്കാൻ അതിന്റെതായ സമയം നമ്മൾ എല്ലാവർക്കും ആവശ്യമാണ്.

പരാജയങ്ങളും, നഷ്ടങ്ങളും, പ്രതിസന്ധികളും നമ്മൾക്ക് മുന്നിൽ ഉണ്ടായേക്കാം, അവയെ തരണം ചെയ്യാൻ നമ്മളുടെ കഴിവിന്റെ പരമാവധി ശ്രമിക്കണം.

നമ്മുടെ പരിശ്രമങ്ങൾ എന്നാണ് ഫലമണിയുകയെന്ന് കൃത്യമായി ആർക്കും പറയാൻ കഴിയില്ലല്ലോ.നമ്മൾക്ക് ചെയ്യാൻ സാധിക്കുക സമയം വെറുതെ പാഴാക്കി കളയാതെ നമ്മളുടെ കഴിവിന്റെ പരമാവധി പരിശ്രമിക്കുക എന്നതാണ്.

നേട്ടങ്ങൾ നമ്മളിലേക്ക് എത്തിച്ചേരണമെങ്കിൽ നമ്മൾ ഓരോരുത്തരും സമയം പാഴാക്കാതെ പരിശ്രമിക്കേണ്ടതായിട്ടുണ്ട്.

നമ്മൾ നിരന്തരം പരിശ്രമിച്ചാൽ നേട്ടങ്ങൾ നമ്മളിലേക്ക് കടന്നുവരിക തന്നെ ചെയ്യുമെന്ന് പൂർണ്ണമായി വിശ്വസിക്കുക.
നല്ലതുപോലെ പരിശ്രമിച്ചാലാണ് നമ്മളുടെ ജീവിതത്തിലെ കഷ്ടപ്പാടുകൾ മാറുവാനും, മുന്നോട്ടു നേട്ടങ്ങൾ സ്വന്തമാക്കാനും കഴിയുകയുള്ളു.

നേട്ടങ്ങൾക്കായി നല്ലതുപോലെ കഷ്ടപ്പെടുവാൻ ഇനിയുള്ള നാളുകളിൽ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

motivation-340

നമ്മളുടെ മുന്നിലൂടെ കടന്നുവരുന്നത് എന്തെല്ലാമാണെന്ന് നമ്മൾ ആർക്കും തന്നെ മുൻകൂട്ടി പറയാൻ കഴിയില്ലല്ലോ.

നമ്മുടെയൊക്കെ ജീവിതത്തിൽ പലപ്പോഴായി പ്രതികൂല സാഹചര്യങ്ങൾ കടന്നുവന്നേക്കാം.

നമ്മുടെ വേണ്ടപ്പെട്ടവർ പോലും ഒരുപക്ഷെ നമ്മൾക്ക് മോശം സാഹചര്യം ഉണ്ടാകുമ്പോൾ നമ്മളിൽ നിന്നും അകന്നുപോയേക്കാം.

നമ്മൾക്കുണ്ടാകുന്ന മോശം സാഹചര്യങ്ങളെ നേരിടാൻ നമ്മൾ ഓരോരുത്തരും മാനസികമായും ശാരീരികമായും കരുത്ത് നേടേണ്ടതുണ്ട്.

മുന്നോട്ട് നേട്ടങ്ങൾ സ്വന്തമാക്കാനായി പ്രതീക്ഷകളോടെ ആത്മാർത്ഥമായി പരിശ്രമിക്കുവാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.

നമ്മുടെ പൂർവികരൊക്കെ, അവരുടെ ജീവിതകാലഘട്ടത്തിൽ അനുഭവിച്ച ദുരിതങ്ങൾ നമ്മളെക്കാൾ വളരെയേറെ വ്യത്യസ്തങ്ങളാണ്, അവർക്കൊന്നും തന്നെ ഇന്നുള്ള സൗകര്യങ്ങൾ ലഭിച്ചിരുന്നില്ല. അവരുടെ നാളുകളിൽ അവർ അനുഭവിച്ച ദുരിതങ്ങളിൽ നിന്നും അവർ കഷ്ടപ്പാടിലൂടെ നേടിയെടുത്ത നേട്ടങ്ങളാണ് നമ്മൾ ഇന്നിപ്പോൾ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ ഏറെയും. അവരുടെ വേദനകൾ അകറ്റാൻ അവരിൽ പലരും നല്ലതുപോലെ പരിശ്രമിച്ചു,അതിന്റെ ഫലമാണ് നമ്മൾക്ക് ഇപ്പോൾ പല രംഗത്തും വളരെയേറെ പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുള്ളത്.

നമ്മൾക്ക് മുന്നോട്ടു പലതരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖികരിക്കേണ്ടി വന്നേക്കാം, അതിനെയെല്ലാം ആത്മവിശ്വാസത്തോടുകൂടി നേരിടാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.

നമ്മൾ പ്രതീക്ഷിച്ചതുപോലെ എല്ലായ്‌പോഴും സുഗമമായി മുന്നോട്ടു പോകാൻ കഴിയണമെന്നില്ല. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ ബുദ്ധിമുട്ടുകളും നമ്മളിൽ നിന്നും അകലാൻ നമ്മുടെ ഭാഗത്തുനിന്നും നല്ലതുപോലെ പരിശ്രമം ആവശ്യമാണ്.

നമ്മളുടെ കഴിവുകളെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയാൽ മാത്രമാണ് പല മോശപ്പെട്ട സാഹചര്യങ്ങളെയും ധിരമായി നേരിടാൻ സാധിക്കുകയുള്ളു.

നമ്മൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ സങ്കടപ്പെട്ടിരിക്കാതെ നല്ലതുപോലെ നേട്ടങ്ങൾക്കായി കഷ്ടപ്പെടാൻ നമ്മൾ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്.

പ്രതികൂല സാഹചര്യങ്ങളിൽ പ്രതിക്ഷ കൈവെടിയാതിരിക്കാൻ നമ്മൾ ഓരോരുത്തർക്കും ആത്മാർത്ഥമായി നേട്ടങ്ങൾ സ്വന്തമാക്കാനായി പരിശ്രമിക്കാൻ സാധിക്കട്ടെ.

motivation-339

മനുഷ്യർക്ക് ജനിച്ച നാൾ മുതൽ ചുറ്റുപാടുമുള്ള മനുഷ്യരോട് പലതരത്തിലുള്ള ബന്ധങ്ങൾ കാണും. ചിലരുമായി രക്തബന്ധമാണെങ്കിൽ, ചിലരോടുള്ളത് സൗഹൃദബന്ധങ്ങളായിരിക്കും.

നമ്മൾ വളരുന്തോറും ആരോടെങ്കിലും ഇഷ്ടം തോന്നിയേക്കാം, ഇഷ്ടം തുറന്നു പറഞ്ഞേക്കാം, അതു പതിയെ വളർന്നു ഒരുപക്ഷെ സ്നേഹബന്ധത്തിലായേക്കാം.

നമ്മൾക്ക് മുന്നോട്ടു പോകാൻ പറ്റാത്ത ബന്ധങ്ങൾ വേണ്ടപ്പെട്ടവരുടെ സഹായത്താൽ ഒഴിവാക്കുന്നതായിരിക്കും എന്തുകൊണ്ടും നല്ലത്.

ചെറിയ അഭിപ്രായവ്യത്യസത്തിന്റെ പേരിൽ ആയിരിക്കും ഒരുപക്ഷെ ചിലരെങ്കിലും ഭാര്യ, ഭർത്താവ് ബന്ധങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നത്.

പരസ്പരമുള്ള വിട്ടുവിഴ്ചമനോഭാവം ബന്ധങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ നമ്മൾ ഓരോരുത്തർക്കും വളരെയേറെ ആവശ്യമാണ്.

നമ്മൾക്ക് യോജിക്കാത്ത വ്യക്തികളുമായിട്ട് സ്നേഹബന്ധത്തിൽ അധികകാലം തുടരാൻ കഴിയണമെന്നില്ല.

തെറ്റായ സ്നേഹബന്ധങ്ങൾ നമ്മളെ വളരെയേറെ ദുഃഖത്തിലാഴ്ത്തിയേക്കാം. പലപ്പോഴും നമ്മുടെ അറിവില്ലായ്മയാണ് നമ്മളെയൊക്കെ അരുതാത്ത ബന്ധത്തിലേക്ക് നയിക്കുക.

ജീവിതത്തിൽ നമ്മൾക്ക് വേണ്ട കാര്യം എന്നത് നല്ല ബന്ധങ്ങളാണ്. നല്ല ബന്ധങ്ങൾ ഇല്ലാതാവുന്നതിന്റെ പ്രധാന കാരണം തെറ്റായ ബന്ധത്തിൽ തുടരുന്നതാണ്.

നമ്മുടെ വില നമ്മൾ ഓരോരുത്തരും തിരിച്ചറിയാൻ ശ്രമിക്കണം. അരുതാത്ത ബന്ധങ്ങൾ എത്രയും നേരത്തെ അവസാനിപ്പിക്കണം.

നമ്മളുടെ വേണ്ടപ്പെട്ടവർക്ക് നമ്മളോടുള്ള വിശ്വാസം നഷ്ടപ്പെടുത്തി കളയാതെ മുന്നോട്ടു ശരിയായ വിധത്തിൽ നല്ല ബന്ധങ്ങളെ മുന്നോട്ടു കൊണ്ടു പോകുവാൻ സാധിക്കട്ടെ.

തെറ്റായ സ്നേഹബന്ധങ്ങൾക്ക് ഒരു കാരണവശാലും പ്രോത്സാഹനം നൽകാതിരിക്കുക. തെറ്റായ സ്നേഹ ബന്ധങ്ങളിൽ നിന്നും വേണ്ടത്ര അകലം പാലിക്കാനും, തെറ്റായ സ്നേഹബന്ധങ്ങൾ ഉപേക്ഷിക്കാനും നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ കഴിയട്ടെ.



motivation-338

ചെറുതും വലുതുമായി ഒത്തിരിയേറെ നഷ്ടങ്ങൾ നമ്മളിൽ പലർക്കും ഒരുപക്ഷെ നേരിടേണ്ടി വന്നിട്ടുണ്ടാകാം.ഓരോ നഷ്ടങ്ങളും നമ്മൾക്ക് വളരെയേറെ തിരിച്ചറിവുകൾ സമ്മാനിക്കുന്നുണ്ട്.

നമ്മൾ എത്ര മാത്രം ശ്രദ്ധിച്ചാൽ പോലും ചില നഷ്ടങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടായെന്നു വന്നേക്കാം.

നമ്മുടെയും മറ്റുള്ളവരുടെയും ശ്രദ്ധ കുറവുകൊണ്ട് നഷ്ടങ്ങൾ ഉണ്ടായെന്നു വരാം.

നഷ്ടങ്ങൾ നൽകിയ വേദനകൾ നമ്മളിൽ ഒരുപക്ഷെ കാലങ്ങളോളം മനസ്സിൽ നിന്നും മായാതെ നിന്നേക്കാം.

നമ്മൾ ആഗ്രഹിച്ചതൊന്നും അപ്പോൾ തന്നെ കിട്ടണമെന്നില്ല. ചിലതൊക്കെ നഷ്ടപ്പെടുത്തിയാൽ മാത്രമാണ് ചിലതൊക്കെ നേടാൻ കഴിയുകയുള്ളു.

നഷ്ടങ്ങളെ അതിജീവിക്കാൻ നമ്മൾ ഓരോരുത്തർക്കും മനകരുത്ത് ഉണ്ടാവേണ്ടതുണ്ട്.

ചില നഷ്ടപ്പെടലുകൾ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. നമ്മൾക്കുണ്ടാകുന്ന പല നഷ്ടങ്ങളും നമ്മൾക്ക് ഒരിക്കലും തിരിച്ചെടുക്കാൻ കഴിയണമെന്നില്ല. നമ്മൾക്കുണ്ടാകുന്ന നഷ്ടങ്ങൾ നമ്മൾ ഓരോരുത്തരും അംഗീകരിക്കാനും, ഉൾകൊള്ളാനും പഠിക്കേണ്ടതുണ്ട്.

ഭാവിയിൽ നഷ്ടങ്ങൾ വരാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നമ്മൾ ഓരോരുത്തരും ഓരോ കാര്യവും ചെയ്യുന്നതിനുമുൻപ് തന്നെ സ്വീകരിക്കേണ്ടതുണ്ട്.

നമ്മുടെ നഷ്ടം നമ്മൾക്ക് മാത്രമാണ്, മറ്റുള്ളവർക്ക് അതെല്ലാം നമ്മളെ കളിയാക്കാനും, കുറ്റപ്പെടുത്താനുമുള്ള കാര്യം മാത്രമാണ്.

നമ്മുടെ നഷ്ടങ്ങളിൽ ആരൊക്കെ കളിയാക്കിയാലും, കുറ്റപ്പെടുത്തിയാലും നമ്മൾ ഓരോരുത്തരും നഷ്ടങ്ങളെപറ്റി ആലോചിച്ചുകൊണ്ട് നിരാശപ്പെട്ടിരിക്കാതെ നല്ലതുപോലെ പരിശ്രമിക്കാൻ തയ്യാറാവണം.

നമ്മൾക്കുണ്ടാകുന്ന നഷ്ടങ്ങളെ നേരിടാനുള്ള മനശക്തി നമ്മൾ ഓരോരുത്തരും കൈവരിക്കണം.നഷ്ടങ്ങളെകുറിച്ച് ആലോചിച്ചു സങ്കടപ്പെട്ടിരുന്നാൽ വിഷമിക്കാൻ മാത്രമായിരിക്കും ഒരുപക്ഷെ നേരം ഉണ്ടാവുള്ളു.വിഷമിച്ചിരുന്നാൽ നമ്മൾക്ക് നഷ്ടപ്പെട്ടതൊന്നും തിരികെ വരില്ലല്ലോ.

നഷ്ടങ്ങൾ നമ്മൾ ഓരോരുത്തർക്കും വളരെയേറെ വേദനകൾ സമ്മാനിച്ചേക്കാം. ഓരോ നഷ്ടവും നമ്മൾക്കു നൽകുന്ന തിരിച്ചറിവുകൾ മനസ്സിലാക്കികൊണ്ട് തെറ്റുകൾ തിരുത്തി മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.

നഷ്ടങ്ങൾ പലതും ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ലായെന്ന യാഥാർഥ്യം മനസ്സിലാക്കാൻ നമ്മൾ ഓരോരുത്തർക്കും ഇനിയെങ്കിലും കഴിയട്ടെ.




motivation-337

നമ്മൾക്ക് ഈ ലോകത്തിൽ ഒത്തിരി നല്ല കാര്യങ്ങൾ കാണാൻ കഴിയും, അതോടൊപ്പം മോശം കാര്യങ്ങളും.

നമ്മൾക്ക് വേണ്ടത് എപ്പോഴും നല്ല കാര്യങ്ങളാണ്. നല്ല കാര്യങ്ങൾക്കായി ശ്രദ്ധ കൊടുത്താൽ മാത്രമാണ് മുന്നോട്ടു ഉയർച്ച നേടിയെടുക്കാൻ കഴിയുകയുള്ളു.

നമ്മൾക്ക് ചുറ്റിലുമുള്ള അനാവശ്യ കാര്യങ്ങൾക്ക് ശ്രദ്ധ കൊടുത്താൽ നമ്മുടെ വിലപ്പെട്ട സമയമായിരിക്കും നഷ്ടപ്പെടുക.

നമ്മുടെ മുന്നിലുള്ള നല്ല ലക്ഷ്യങ്ങൾക്കുവേണ്ടി പരിശ്രമിക്കാൻ കഴിയണം. ചുറ്റിലുമുള്ള ഒത്തിരിയേറെ കാര്യങ്ങൾ നമ്മളെയൊക്കെ സ്വാധിനിച്ചേക്കാം. നമ്മൾക്ക് യാതൊരുവിധ ഗുണവുമില്ലാത്ത മോശപ്പെട്ട കാര്യങ്ങളിൽ നിന്നും പരമാവധി വിട്ടുനിൽക്കാൻ നമ്മൾ എല്ലാവരും കഴിവിന്റെ പരമാവധി പരിശ്രമിക്കേണ്ടതായിട്ടുണ്ട്.

നമ്മുടെ ഉള്ളിൽ നേട്ടങ്ങൾ സ്വന്തമാക്കണമെന്നുള്ള അതിയായ ആഗ്രഹങ്ങൾ ഉണ്ടാവണം. നേട്ടങ്ങൾക്കായി നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാവണം.

നമ്മുടെ ചിന്തകളിൽ നല്ലത് വരാനുള്ള സാഹചര്യം ഒരുക്കുക, ഒരിക്കലും നെഗറ്റീവ് ചിന്തകൾ കടന്നുവരാനുള്ള സാഹചര്യം ഒരുക്കാതിരിക്കുക.

നമ്മുടെ ഇപ്പോഴത്തെ ചുറ്റുപാടുകൾ ഒരുപക്ഷെ വളരെ മോശമായിരുന്നിരിക്കാം അതിൽ നിന്നെല്ലാം മോചനം നേടണമെങ്കിൽ നമ്മൾ ഓരോരുത്തരും നല്ല കാര്യങ്ങളിൽ വളരെയേറെ ശ്രദ്ധ നൽകേണ്ടതുണ്ട്.

മോശപ്പെട്ട സാഹചര്യം ആണെങ്കിൽ കൂടിയും അതിൽ നിന്നെല്ലാം അതിജീവിക്കാൻ നമ്മൾ ഓരോരുത്തരും ആത്മാർത്ഥമായി പരിശ്രമിക്കേണ്ടതായിട്ടുണ്ട്.

നമ്മളുടെ ചുറ്റുപാടുകളിൽ നിന്നും നല്ലതുമാത്രം സ്വീകരിക്കാൻ പഠിക്കുവാൻ എല്ലാവർക്കും സാധിക്കട്ടെ.


motivation-336

നമ്മൾക്ക് ജീവൻ നിലനിർത്താൻ ആവശ്യമായിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്നത് ഭക്ഷണമാണ്. നമ്മൾ ആവശ്യത്തിന് ഭക്ഷണം കഴിച്ചാൽ മാത്രമാണ് ആരോഗ്യത്തോടെ മുന്നോട്ടു പോകുവാൻ കഴിയുകയുള്ളുവെന്ന് നമ്മൾക്കറിയാം.

ഭക്ഷണം നമ്മൾ ഓരോരുത്തരും വളരെയേറെ പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ്. ഭക്ഷണം തയ്യാറാക്കുന്നതിൽ കാണിക്കുന്ന അശ്രദ്ധ ഇന്നിപ്പോൾ ഒത്തിരി മനുഷ്യരുടെ ആരോഗ്യത്തെയും, ആയുസ്സിനെ തന്നെയും കാര്യമായിട്ട് സ്വാധിനിച്ചിട്ടുണ്ട്.

പണ്ടുള്ളവർ കഴിച്ചിരുന്ന ഭക്ഷണശീലങ്ങളിൽ നിന്നും ഇന്നിപ്പോൾ നമ്മൾ ഒത്തിരി മാറ്റങ്ങൾ കൊണ്ടുവന്നു. ഇന്നിപ്പോൾ ഒത്തിരി ആളുകൾ വീടിനു പുറമെ നിന്നുമാണ് കൂടുതലായി ഭക്ഷണങ്ങൾ കഴിക്കുന്നത്.

ആരോഗ്യത്തിന് ഉചിതമല്ലാത്ത ഭക്ഷണം കഴിച്ചതിലൂടെ നമ്മളിൽ പലരും പലതരത്തിലുള്ള അസുഖങ്ങളുടെ പിടിയിലായി.

വിഷങ്ങൾ ഇല്ലാത്ത ഭക്ഷണം കഴിക്കണമെങ്കിൽ നമ്മൾ തന്നെ സ്വന്തമായി കൃഷി ചെയ്തു പച്ചക്കറികൾ വിളവെടുക്കേണ്ടതായിട്ടുണ്ട്.

നമ്മുടെ ആരോഗ്യത്തിന് വേണ്ട പ്രാധാന്യം നൽകാൻ നമ്മൾ ഓരോരുത്തരും കഴിക്കുന്ന ഭക്ഷണത്തിൽ വളരെയേറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

നമ്മളുടെ ചുറ്റിലുമുള്ള നിരവധി മനുഷ്യർ ഒരു നേരത്തെ ഭക്ഷണത്തിനായി വളരെയേറെ ബുദ്ധിമുട്ടുന്നുണ്ട്. ജീവിതത്തിൽ എപ്പോഴെങ്കിലും പട്ടിണി അനുഭവിച്ചവരൊക്കെ പിന്നിടുള്ള കാലം ഭക്ഷണം പാഴാക്കാതിരിക്കാൻ വളരെയേറെ ശ്രദ്ധിക്കും, കാരണം അവർക്ക് ഭക്ഷണത്തിന്റെ വില നല്ലതുപോലെ അറിയാം.

നമ്മൾ ഓരോരുത്തരും ഇനിയുള്ള നാളുകളിൽ ഭക്ഷണം ഒരുകാരണവശാലും പാഴാക്കികൂടാ. ഭക്ഷണം നമ്മൾ പാഴാക്കി കളയുമ്പോൾ മറ്റൊരാൾക്ക്‌ കഴിക്കേണ്ട ഭക്ഷണമാണ് നമ്മൾ പാഴാക്കുന്നതെന്നുള്ള ഉത്തമബോധ്യം നമ്മൾ ഓരോരുത്തർക്കും ഉണ്ടാവേണ്ടതുണ്ട്. 

ഇനിയുള്ള കാലം ഭക്ഷണത്തിനു വേണ്ട പ്രാധാന്യം നൽകാനും, ആവശ്യമില്ലാതെ ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കാനും സാധിക്കട്ടെ.

motivation-335

നമ്മൾ ഓരോരുത്തരുടെയും മുന്നിലൂടെ സമയങ്ങൾ വളരെ പെട്ടെന്ന് തന്നെ കടന്നുപോയികൊണ്ടിരിക്കുകയാണ്.

സമയത്തെ ആർക്കും തന്നെ പിടിച്ചു നിർത്താൻ കഴിയില്ല. ഇന്നിന്റെ സമയത്തെ നമ്മൾ എങ്ങനെ വിനിയോഗിക്കുന്നു എന്നതനുസരിച്ചിരിക്കും മുന്നോട്ടുള്ള ഓരോ നേട്ടങ്ങളും.

നമ്മൾ വളർച്ച നേടേണ്ടത് മറ്റാരേക്കാളും നമ്മുടെ മാത്രം ആവശ്യമാണ്. നമ്മുടെ വിലപ്പെട്ട സമയം അനാവശ്യ കാര്യങ്ങൾക്ക് ചിലവഴിച്ചുകൊണ്ട് പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

സമയത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നാം ഓരോരുത്തരും ശരിയായ വിധത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മൾ ചിലവഴിക്കുന്ന ഓരോ കാര്യവും വേണ്ടതുപോലെ വിശകലനം ചെയ്യുക.

നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകൾ കണ്ടെത്തി തിരുത്താൻ തയ്യാറാവുക. സമയം നഷ്ടപ്പെടുത്തികളയുന്ന കാര്യങ്ങൾ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ഇനിയെങ്കിലും ഉണ്ടാവേണ്ടതുണ്ട്.

മുന്നോട്ടുള്ള സമയം ചിലവഴിക്കുന്ന കാര്യത്തിൽ വേണ്ടത്ര ജാഗ്രത പാലിക്കേണ്ടതുണ്ട്. സമയം വെറുതെ നഷ്ടപ്പെടുത്തി കളയാൻ ഇടവരരുത്. സമയം നഷ്ടപ്പെടുത്തുന്ന കാര്യങ്ങളിൽ നിന്നും അകലം പാലിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുക.

നമ്മുടെ ഓരോരുത്തരുടെയും സമയത്തിന് വില നൽകാൻ പഠിക്കുക.സമയം വെറുതെ പാഴാക്കി കളയാതിരിക്കുക.

നമ്മൾക്ക് ലഭിച്ച സമയങ്ങളെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തികൊണ്ട് മുന്നേറാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.

ഇന്നലെകളിലെ ഓരോ കാര്യങ്ങളും നമ്മൾക്ക് നൽകിയ തിരിച്ചറിവുകൾ വേണ്ട വിധത്തിൽ ഉൾകൊണ്ട്‌ മുന്നോട്ടു പോകുവാൻ സാധിക്കേണ്ടതുണ്ട്.

കഴിഞ്ഞുപോയ സമയങ്ങൾ ഒന്നും തന്നെ നമ്മൾ ആർക്കും തിരികെ ലഭിക്കില്ല. നഷ്ടപ്പെടുത്തിയ സമയങ്ങളെയോർത്തു വിഷമിച്ചിരിക്കാതെ മുന്നോട്ടു നേട്ടങ്ങൾ സ്വന്തമാക്കാനായി പരിശ്രമിക്കാൻ കഴിയേണ്ടതുണ്ട്.

നാളെകളിൽ നേട്ടങ്ങൾ കൈവരിക്കാൻ ഇന്നിന്റെ സമയത്തെ വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.

സമയം നമ്മൾക്ക് വേണ്ടി കാത്തിരിക്കില്ല. സമയം പാഴാക്കാതെ നല്ലതുപോലെ ചിലവഴിക്കാൻ നമ്മൾ ഓരോരുത്തർക്കും ഇനിയെങ്കിലും കഴിയട്ടെ.


motivation-334

നമ്മൾ ഓരോരുത്തരും നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ്. നേട്ടങ്ങൾ നേടിയെടുക്കാൻ നമ്മുടെ ഭാഗത്തുനിന്നും നല്ലതുപോലെ പരിശ്രമം ഉണ്ടാവേണ്ടതുണ്ട്.

നമ്മൾ എത്ര ശ്രമിച്ചാലും ചിലപ്പോഴൊക്കെ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞെന്നു വരില്ല.നമ്മൾക്കുണ്ടാകുന്ന പരാജയങ്ങളെയും, നഷ്ടങ്ങളെയും, സങ്കടങ്ങളെയും ശരിയായ വിധത്തിൽ അതിജീവിച്ചുകൊണ്ട് മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.

നമ്മൾ എത്രമാത്രം ശ്രമിക്കുന്നു എന്നതനുസരിച്ചിരിക്കും നമ്മൾക്കുള്ള നേട്ടങ്ങൾ ഓരോന്നും. നല്ലതുപോലെ നേട്ടങ്ങൾക്കുവേണ്ടി കഷ്ടപ്പെടാൻ ഇനിയെങ്കിലും തയ്യാറാവേണ്ടതുണ്ട്.

തെറ്റായ വഴികൾ ഉപേക്ഷിക്കാൻ നമ്മൾ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്.തെറ്റായ വഴികൾ പിന്തുടരാതിരിക്കാൻ ശ്രമിക്കുക. തെറ്റായ വഴിയിലൂടെ സഞ്ചരിക്കാൻ ആർക്കും പ്രോത്സാഹനം നൽകാതിരിക്കുക.

നമ്മൾ അലസരായാൽ ഒരിക്കലും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയണമെന്നില്ല.നമ്മൾ പരിശ്രമിച്ചെങ്കിൽ മാത്രമേ നമ്മൾക്ക് എന്തെങ്കിലും നേട്ടങ്ങൾ നേടിയെടുക്കാൻ കഴിയുകയുള്ളു.

തെറ്റായ വഴികൾ ഒരിക്കലും നേട്ടങ്ങൾക്കായി തിരഞ്ഞെടുക്കാതിരിക്കുക. തെറ്റിലൂടെ നേടുന്ന നേട്ടങ്ങൾ എല്ലാം തന്നെ നമ്മൾക്ക് വളരെയേറെ ദോഷം ചെയ്തേക്കും.

തെറ്റിലൂടെ നേടുന്ന നേട്ടങ്ങൾക്ക് ഒന്നും തന്നെ അധികം ആയുസ്സ് ഉണ്ടാവില്ല.തെറ്റായ പ്രവർത്തികൾ ഉപേക്ഷിക്കാൻ നമ്മൾ ഓരോരുത്തരും ഇനിയെങ്കിലും തയ്യാറാവേണ്ടതുണ്ട്.

പ്രതിസന്ധികളും, നഷ്ടങ്ങളും, പരാജയങ്ങളും നേരിടേണ്ടി വന്നാൽ പോലും തെറ്റായ വഴികൾ തിരഞ്ഞെടുക്കാതിരിക്കുക.

നേരായ വഴിയിൽ കൂടി മാത്രം നേട്ടങ്ങൾ സ്വന്തമാക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.


motivation-333

നമ്മളിൽ പലരും ഒരുപക്ഷെ കള്ളത്തരം കാണിച്ചിട്ടുണ്ടാവാം. നമ്മൾ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ നമ്മളിൽ പലരും കണ്ടെത്തുന്ന മാർഗ്ഗമാണ് കള്ളത്തരം പറയുക എന്നത്.

കള്ളത്തരം കാണിച്ചു നേട്ടങ്ങൾ നേടാൻ ശ്രമിക്കുന്നവരുണ്ട്. കള്ളത്തരത്തിലൂടെ നേടുന്ന നേട്ടങ്ങൾക്കൊന്നും തന്നെ അധികം ആയുസ്സ് ഉണ്ടാവില്ല.

ആരുടെ ഭാഗത്തുനിന്നുള്ള കള്ളത്തരം ആണെങ്കിൽ പോലും അതെല്ലാം ഒരുനാൾ തിരിച്ചറിയപ്പെടും. കള്ളത്തരം തിരിച്ചറിയുന്നതിലൂടെ നമ്മുടെ സന്തോഷവും, സമാധാനവും ഇല്ലാതാക്കിയേക്കാം.

കള്ളത്തരം ചെയ്യുന്നതിന് ഒരിക്കലും പ്രോത്സാഹനം കൊടുക്കരുത്. കള്ളത്തരം ചെയ്യാതെ നേരായ മാർഗത്തിലൂടെ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയട്ടെ.

ആരുടെയും കള്ളത്തരത്തിനു കൂട്ട് നിൽക്കാതിരിക്കുക. കള്ളത്തരത്തിലൂടെ പലർക്കും ഒത്തിരിയേറെ നഷ്ടങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.

എത്രയും വേഗം തന്നെ കള്ളത്തരം ഉപേക്ഷിക്കാൻ നമ്മൾക്കു കഴിയേണ്ടതുണ്ട്. കള്ളത്തരം ചെയ്യുന്നവരിൽ നിന്നും ആവശ്യമായ അകലം പാലിക്കുക.

കള്ളത്തരം ഉപേക്ഷിക്കാൻ, കള്ളത്തരം ആരോടും കാണിക്കാതിരിക്കാൻ ഇനിയുള്ള കാലം നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

motivation-332

നമ്മൾ ഓരോരുത്തരും മുന്നോട്ടു സഞ്ചരിക്കുന്നത് ഓരോ കാര്യത്തിലും വിശ്വാസം ഉൾക്കൊണ്ടാണ്.

നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ശരിയല്ലെങ്കിൽ അതൊരിക്കലും മറ്റൊരാൾക്കും പറഞ്ഞു കൊടുക്കരുത്.

വിശ്വാസവഞ്ചന മൂലം ജീവിതത്തിൽ ഒത്തിരിയേറെ ദുരിതങ്ങളും, ദുഃഖങ്ങളും അനുഭവിക്കുന്നവർ നിരവധി പേരാണ് നമ്മുടെ ചുറ്റിലും.

വിശ്വാസം ഒരിക്കൽ നഷ്ടപ്പെട്ടാൽ അതെല്ലാം തിരികെ കിട്ടാൻ വളരെയേറെ പ്രയാസമാണ്.

മറ്റുള്ളവർക്ക് നമ്മളിലുള്ള വിശ്വാസം നഷ്ടപ്പെടുത്താതിരിക്കാൻ വളരെയധികം ശ്രദ്ധിക്കുക.

ലോകത്തിൽ ദിനം പ്രതി എത്രയെത്ര വിശ്വാസവഞ്ചന കുറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

എളുപ്പത്തിൽ ലാഭം നേടാൻ എന്തെല്ലാം കാര്യങ്ങളാണ് മറ്റുള്ളവരിൽ നിന്നും നമ്മൾ ഓരോരുത്തരും മറച്ചു വെക്കുന്നത്.

ഏതൊരു കാര്യത്തിലും മുന്നോട്ടു പോകുവാൻ ഏറ്റവും അധികം വേണ്ടത് വിശ്വാസമാണ്. വിശ്വാസം നഷ്ടപ്പെട്ടാൽ ജീവിതത്തിൽ ഒത്തിരിയേറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. 

നമ്മൾ ഓരോ കാര്യവും വിശ്വാസത്തിന്റെ പേരിലാണ് ചെയ്യുന്നത്. മറ്റുള്ളവർ നമ്മളെ വിശ്വസിക്കുന്നത് നമ്മുടെ പ്രവർത്തികൾ അവർക്ക് അത്രയേറെ ഇഷ്ടപ്പെടുന്നതുകൊണ്ട് മാത്രമാണ്.

വിശ്വാസവഞ്ചനയിലൂടെ നേടുന്ന നേട്ടങ്ങൾക്കൊന്നും അധികം ആയുസ്സ് ഉണ്ടാവില്ല.

ആരോടും വിശ്വാസവഞ്ചന കാണിക്കാതിരിക്കാൻ ശ്രദ്ധിക്കുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

26 April 2025

motivation-331

നമ്മുടെ ചുറ്റിലും ഒത്തിരിയേറെ നല്ല കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. നല്ല കാര്യങ്ങൾ നമ്മളുടെ ഭാഗത്തു നിന്നും ചെയ്യാൻ സാധിക്കേണ്ടതുണ്ട്. നമ്മൾ ചെയ്യുന്നത് നല്ലതല്ലെങ്കിൽ നമ്മൾക്ക് നാളെകളിൽ ഒരുപക്ഷെ വളരെയേറെ ദോഷം ചെയ്തേക്കാം.

നമ്മൾ മറ്റുള്ളവർ ചെയ്യുന്നത് കണ്ടുകൊണ്ടാണ് വളർന്നുവരുന്നത്. ഒത്തിരിയേറെ ശീലങ്ങൾ നമ്മൾ മറ്റുള്ളവരിൽ നിന്നുമാണ് പഠിക്കുന്നത്.

തെറ്റായ ശീലങ്ങളെ ഉപേക്ഷിക്കാൻ നമ്മൾ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്. നല്ല കാര്യങ്ങൾ മറ്റുള്ളവർ ചെയ്യുന്നതുകൊണ്ടാണ് ഈ ലോകം മുന്നോട്ടു നല്ല രീതിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

നമ്മൾ എത്രത്തോളം നല്ല കാര്യങ്ങൾ ചെയ്യാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചു നമ്മൾക്ക് നല്ലതായ മാറ്റങ്ങൾ സംഭവിക്കും.

മറ്റുള്ളവർക്ക് നല്ലത് ചെയ്യാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്. മറ്റുള്ളവരിൽ നിന്നും നല്ല കാര്യങ്ങൾ മാത്രം പഠിച്ചെടുക്കുക.

ആരിൽ നിന്നും തെറ്റുകൾ പകർത്താതിരിക്കുക. തെറ്റുകൾക്ക് പിന്നാലെ യാത്ര ചെയ്താൽ നമ്മുടെ വിലപ്പെട്ട സമയങ്ങളാണ് നഷ്ടപ്പെട്ടുപോകുന്നത്.

തെറ്റുകളിൽ നിന്നും പിന്തിരിയാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്. തെറ്റുകൾ ചെയ്യുന്നവരിൽ നിന്നും വേണ്ടത്ര അകലം പാലിക്കുക.തെറ്റുകൾ ചെയ്യാൻ ആരെയും പ്രോത്സാഹിപ്പിക്കാതിരിക്കുക.

തെറ്റുകൾ തിരിച്ചറിയുന്ന നിമിഷം തിരുത്താൻ ശ്രദ്ധിക്കുക. തെറ്റുകൾ വരുത്തിയാൽ ഉണ്ടാവുന്ന നഷ്ടങ്ങൾ വളരെ വലുതാണ്. ഒരിക്കലും ആരെയും നമ്മളായിട്ട് തെറ്റിലേക്ക് കൊണ്ടുവരരുത്.

തെറ്റുകൾ നമ്മളുടെ ജീവിതത്തിൽ അറിഞ്ഞും അറിയാതെയും ഒരുപക്ഷെ ഉണ്ടായേക്കാം, തെറ്റുകൾ ഉപേക്ഷിക്കാൻ നമ്മൾ ഓരോരുത്തരും ഒരുക്കമാകണം.

തെറ്റിന്റെ പിന്നാലെ പോയാൽ നമ്മൾക്ക് നഷ്ടങ്ങളും, പരാജയങ്ങളും, സങ്കടങ്ങളുമായിരിക്കും ലഭിക്കുക.

നല്ല കാര്യങ്ങൾ ചെയ്യാനായിട്ട് ഈ ലോകത്തിൽ ഒത്തിരിപേർ നല്ല മാതൃക നൽകിയിട്ടുണ്ട്. നമ്മൾ സ്വയം അന്വേഷിച്ചു കണ്ടെത്തണം നമ്മുടെ ചുറ്റിലും നടക്കുന്ന നല്ല കാര്യങ്ങൾ.

നല്ല കാര്യങ്ങൾ ചെയ്യുന്നതിനായി സമയം കണ്ടെത്താൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

motivation-330

നമ്മൾ ഓരോരുത്തരും ഭാവിയെപറ്റി ഒത്തിരിയേറെ സ്വപ്നങ്ങൾ കാണുന്നവരാണ്. നാളെകളിൽ നമ്മൾക്ക് എത്തിച്ചേരേണ്ട ലക്ഷ്യസ്ഥാനം എവിടെയായിരിക്കണമെന്ന് വ്യക്തമായ ധാരണ ഉണ്ടാവണം.
ഇന്ന് നമ്മൾ ചെയ്യുന്ന ഓരോ കാര്യവും നമ്മുടെയൊക്കെ ഭാവിക്ക് ഉപകാരപ്പെടുന്നവ ആയിരിക്കണം.

നമ്മളുടെ ഓരോരുത്തരുടെയും ഭാഗത്തുനിന്നും നല്ലതുപോലെ കഷ്ടപ്പെട്ടെങ്കിൽ മാത്രമേ നേട്ടങ്ങൾ ഓരോന്നും സ്വന്തമാക്കാൻ കഴിയുകയുള്ളു.

മുന്നോട്ടു യാതൊരുവിധ ലക്ഷ്യങ്ങളും ഇല്ലെങ്കിൽ നമ്മൾക്ക് യാതൊന്നും തന്നെ നേടാൻ കഴിഞ്ഞെന്നുവരില്ല.

നമ്മുടെ ലക്ഷ്യം നേടിയെടുക്കാൻ അഹോരാത്രം കഷ്ടപ്പെടാൻ തയ്യാറാവുക. നമ്മൾ നല്ലതുപോലെ കഷ്ടപ്പെട്ടാൽ മാത്രമാണ് ഒരുപരിധിവരെയെങ്കിലും മുന്നോട്ടു നമ്മൾക്ക് നേട്ടങ്ങൾ കൈവരിക്കാൻ കഴിയുകയുള്ളു.

ഭാവിയെപറ്റി കൃത്യമായി പദ്ധതികൾ തയ്യാറാക്കേണ്ടതുണ്ട്. നമ്മുടെ പദ്ധതികൾ എല്ലാം തന്നെ എപ്പോഴും വിജയിക്കണമെന്നില്ല.

നമ്മൾ ഇന്നിപ്പോൾ ചെയ്യുന്ന പല കാര്യങ്ങളും നമ്മൾക്ക് നഷ്ടങ്ങളും, പരാജയങ്ങളും ഒരുപക്ഷെ സമ്മാനിച്ചിട്ടുണ്ടാവാം എങ്കിൽ പോലും അതിലൊന്നും തളർന്നിരിക്കാതെ നേട്ടങ്ങൾക്കായി മുന്നോട്ടു പരിശ്രമിക്കാൻ കഴിയേണ്ടതുണ്ട്.

ഭാവിയിൽ നേടേണ്ട ലക്ഷ്യങ്ങളെപറ്റി വ്യക്തമായ ധാരണ ഉണ്ടെങ്കിൽ മാത്രമാണ് അതിനുവേണ്ടി കൃത്യമായി പദ്ധതികൾ തയ്യാറാക്കാൻ കഴിയുകയുള്ളു.

ഇന്നിന്റെ സമയങ്ങളെ പാഴാക്കാതെ വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയില്ലെങ്കിൽ വളരെയേറെ നഷ്ടങ്ങൾക്കുവരെ ഒരുപക്ഷെ കാരണമായേക്കാം.

നാളെകൾ പ്രതീക്ഷയുടേതായി മാറ്റാൻ നമ്മുടെ ഇന്നിന്റെ സമയങ്ങളെ വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ കഴിയേണ്ടതുണ്ട്.

നല്ലൊരു ഭാവി നമ്മൾ ഓരോരുത്തർക്കുമുണ്ട്, അതിലേക്ക് എത്തിച്ചേരാൻ നല്ലതുപോലെ ഭാവിക്കായി പ്രതീക്ഷയോടെ പരിശ്രമിക്കേണ്ടതുണ്ട്.

ഇന്നലെകളിൽ നമ്മൾക്ക് നേരിടേണ്ടി വന്നിട്ടുള്ള പലതും നഷ്ടങ്ങളും, ഏകാന്തതയും, സങ്കടങ്ങളും, നിരാശകളും നൽകിയിട്ടുണ്ടാവാം, അതിൽ നിന്നെല്ലാം മോചനം നേടാനായിട്ട് നമ്മൾ ഓരോരുത്തരും നല്ലതുപോലെ ശ്രമിക്കേണ്ടതുണ്ട്.

എന്തുകാര്യവും വിജയിക്കുന്നതിനുപിന്നിൽ കൃത്യമായി പദ്ധതികൾ തയ്യാറാക്കേണ്ടതുണ്ട്. കൃത്യമായി പദ്ധതികൾ തയ്യാറാക്കിയെങ്കിൽ മാത്രമേ മുന്നോട്ടുള്ള വഴികൾ വ്യക്തമാകുകയുള്ളു, വിജയം കൈവരിക്കാൻ കഴിയുകയുള്ളു.

നല്ലൊരു ഭാവിക്കായി വ്യക്തമായ പദ്ധതികളുമായി മുന്നോട്ടു പോകുവാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ കഴിയട്ടെ.



motivation-329

നഷ്ടങ്ങൾ ഏതൊരാൾക്കും സങ്കടങ്ങൾക്ക് കാരണമാകുന്നുണ്ട്. പല നഷ്ടങ്ങളും നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണം നമ്മുടെ അല്ലെങ്കിൽ മറ്റുള്ളവരുടെ ഭാഗത്തുനിന്നുള്ള വേണ്ടത്ര ശ്രദ്ധയില്ലായ്മകൊണ്ടാണ്.

നമ്മൾക്കുണ്ടായിട്ടുള്ള പല നഷ്ടങ്ങളും നമ്മൾ ആർക്കും തന്നെ പിന്നീടൊരിക്കലും ഒരുപക്ഷെ തിരിച്ചെടുക്കാൻ കഴിയുന്നവയല്ല.

നല്ലതുപോലെ നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ നൽകിയില്ലെങ്കിൽ നഷ്ടങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

നഷ്ടങ്ങളിൽ നമ്മുടെയൊക്കെ മനസ്സ് തളരാതെ നോക്കേണ്ടതുണ്ട്. നമ്മുടെ ഭാഗത്തുനിന്നും നല്ലതുപോലെ പരിശ്രമം ഉണ്ടെങ്കിൽ മാത്രമേ മുന്നോട്ട് ഉയർച്ചകൾ സ്വന്തമാക്കാൻ കഴിയുകയുള്ളു.

നമ്മൾ ആരും തന്നെ നഷ്ടങ്ങൾ ഉണ്ടാവാൻ ആഗ്രഹിക്കുന്നില്ലല്ലോ. പ്രകൃതി പ്രതിഭാസം വഴി ഉണ്ടാവുന്ന നഷ്ടങ്ങളെ തടയാൻ മനുഷ്യർക്ക് സാധ്യമല്ലല്ലോ.

ഈ ലോകത്തിൽ ജനിച്ച ഏതൊരാളും ഈ ലോകത്തിൽ നിന്നും ഒരുനാൾ കടന്നുപോകും. ജീവിതത്തിൽ ഇപ്പോൾ കിട്ടുന്ന സമയം ഇനിയൊരിക്കലും നമ്മുടെ മുൻപിലേക്ക് തിരികെ വരില്ല. ഇപ്പോൾ കിട്ടുന്ന സമയത്തെ പാഴാക്കാതിരിക്കാൻ നമ്മൾ ഓരോരുത്തരും നല്ലതുപോലെ പരിശ്രമിക്കേണ്ടതുണ്ട്.

നമ്മൾക്കുണ്ടാകുന്ന നഷ്ടങ്ങളിൽ തളർന്നു കഴിഞ്ഞാൽ നമ്മൾ ആർക്കും തന്നെ ഒരുപക്ഷെ മുന്നേറാൻ സാധിച്ചെന്നു വരില്ല.

ഇന്നലെകളിലെ നഷ്ടങ്ങളിൽ നിന്നും പാഠങ്ങൾ പഠിച്ചുകൊണ്ട് മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ കഴിയേണ്ടതുണ്ട്. നഷ്ടങ്ങൾ ഉണ്ടാവാനുള്ള കാരണങ്ങൾ കണ്ടെത്തി ശരിയായ വിധത്തിൽ പരിഹരിക്കാൻ നമ്മുടെ ഭാഗത്തു നിന്നും ആവശ്യമായ ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്.

നമ്മൾക്കുണ്ടായ നഷ്ടങ്ങളിൽ നമ്മളെ കളിയാക്കാനും, കുറ്റപ്പെടുത്താനും പലരും ശ്രമിച്ചെന്നിരിക്കാം, എങ്കിൽ പോലും അതിലൊന്നും തളരാതെ മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.

എന്തുകാര്യത്തിലേക്ക് ആയാൽ പോലും ആവശ്യമായ മുൻകരുതൽ നമ്മൾ ഓരോരുത്തരും സ്വീകരിക്കേണ്ടതുണ്ട്.

നമ്മുടെ ഓരോ തീരുമാനവും വളരെയേറെ വിലപ്പെട്ടതാണ്. തെറ്റായ തീരുമാനങ്ങൾ ഒത്തിരി നഷ്ടങ്ങൾക്ക് കാരണമായേക്കാം.

എന്തുകാര്യത്തിലേക്ക് ഇറങ്ങി തിരിക്കും മുൻപായി അതിനെക്കുറിച്ചു വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്. കാര്യങ്ങൾ മനസ്സിലാക്കാതെ മുന്നോട്ട് പോയാൽ നഷ്ടങ്ങൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇന്നലെകളിൽ പലർക്കും ഒത്തിരിയേറെ നഷ്ടങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അവരൊക്കെ ആ നഷ്ടങ്ങളെക്കുറിച്ച് നല്ലതുപോലെ പഠിച്ചുകൊണ്ട് തിരുത്തൽ വരുത്താൻ തയ്യാറായതുകൊണ്ടാണ് അവരിൽ പലർക്കും ഇന്നിപ്പോൾ വിജയം കൈവരിക്കാൻ സാധിച്ചിട്ടുള്ളത്.

നമ്മൾ ചെയ്യുന്ന ഓരോന്നിലും ആവശ്യമായ ശ്രദ്ധ നൽകികൊണ്ട് മുന്നേറാനും, നഷ്ടങ്ങളിൽ തളരാൻ മനസ്സിനെ അനുവദിക്കാതിരിക്കാനും ഇനിയുള്ള നാളുകളിൽ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

motivation-328

ക്ഷമ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടെങ്കിൽ പല കാര്യത്തിലും നേട്ടങ്ങൾ കൈവരിക്കാൻ ഒരുപക്ഷെ സാധിച്ചേക്കും. നമ്മുടെ ഭാഗത്തുനിന്നും തെറ്റുകൾ സംഭവിച്ചാൽ ക്ഷമ ചോദിക്കാൻ പഠിക്കേണ്ടതുണ്ട്.

മറ്റുള്ളവർ ചെയ്ത തെറ്റിന് ക്ഷമ നൽകാൻ സാധിച്ചു കഴിഞ്ഞാൽ തെറ്റു തിരുത്തിയ വ്യക്തിയുടെ മനസ്സിന് ഒരുപക്ഷെ വളരെയേറെ ആശ്വാസം ലഭിച്ചേക്കാം.

ഓരോ കാര്യത്തിലും വിജയം നേടാൻ ക്ഷമയോടെ നിശ്ചിത നാളുകൾ പരിശ്രമിക്കേണ്ടതായിട്ട് വരും.

മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളെയും, ഒറ്റപ്പെടുത്തലുകളെയും, കളിയാക്കലുകളെയും അതിജീവിച്ചുകൊണ്ട് മുന്നേറാൻ ക്ഷമയോടുകൂടി വിജയത്തിനുവേണ്ടി പരിശ്രമിച്ചെങ്കിൽ മാത്രമേ സാധിക്കുകയുള്ളു.

ഏതു കാര്യവും ശ്രമിക്കുമ്പോൾ തന്നെ വിജയം നേടണമെന്നില്ല. ക്ഷമയോടെ പരിശ്രമിക്കുന്നവർക്ക് മാത്രമാണ് പലപ്പോഴും വിജയം നേടിയെടുക്കാൻ കഴിയുക.

വിജയത്തിന് വേണ്ടത് വിജയം നേടുംവരെ ക്ഷമയോടെ പ്രവർത്തിക്കാനുള്ള മനസ്സാണ്. എത്രയോക്കെ പരാജയങ്ങൾ നേരിട്ടാലും, പ്രതിസന്ധികൾ നേരിട്ടാലും മുന്നോട്ടു ക്ഷമയോടുകൂടി പോയാൽ മാത്രമാണ് വലിയ നേട്ടങ്ങൾ നമ്മൾ ഓരോരുത്തർക്കും സ്വന്തമാക്കാൻ കഴിയുകയുള്ളു.

ഏതുകാര്യത്തിനും ക്ഷമയോടുകൂടി നേരിട്ടാൽ മാത്രമാണ് അതിന്റെതായ ഫലം കിട്ടുകയുള്ളു. മണ്ണിൽ വിത്തുപാകിയാൽ അതു വളർന്നു ചെടിയായി വളരാൻ, ചെടിയിൽ നിന്നും ഫലം ലഭിക്കാൻ ആവശ്യമായ സമയം വരെ ക്ഷമയോടെ കാത്തിരിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലല്ലോ.

ക്ഷമ നമ്മളിൽ നിന്നും കൈമോശം വന്നു കഴിഞ്ഞാൽ പല കാര്യത്തിലും പരാജയപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

നേട്ടത്തിനായി ക്ഷമയോടെ പരിശ്രമിച്ചുകൊണ്ട് കാത്തിരിക്കുവാനായി നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ കഴിയട്ടെ. 

motivation-327

നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിലും അതിന്റെതായ മിതത്വം പാലിക്കേണ്ടതുണ്ട്.
എന്തും അമിതമായാൽ നമ്മൾക്കായാലും, മറ്റുള്ളവർക്കായാലും ബുദ്ധിമുട്ട് ആകുമല്ലോ.

ലോകത്തിൽ എത്രയോ ആളുകളാണ് ആവശ്യത്തിന് അടിസ്ഥാന സൗകര്യം ഇല്ലാതെ വിഷമിക്കുന്നത്. ചില സമയങ്ങളിൽ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാൻ ഇല്ലാതെ വിഷമിക്കുന്നവരും നമ്മൾക്ക് ചുറ്റിലും ധാരാളം പേരുണ്ടാകും.

എന്തു കാര്യത്തിലായാലും ആവശ്യത്തിന് മാത്രം ചിലവഴിക്കാൻ കഴിയേണ്ടതുണ്ട്.ചെറുപ്പം തൊട്ട് മിതത്വം പാലിക്കാൻ നമ്മൾ ഓരോരുത്തരും പഠിക്കണം.

എല്ലാ കാര്യങ്ങളും നമ്മൾ മറ്റുള്ളവരോട് ചോദിക്കുമ്പോഴേക്കും സാധിച്ചു കിട്ടിയാൽ പിന്നീട് സാധിക്കാത്ത കാര്യങ്ങൾ വരുമ്പോൾ ഒത്തിരിയേറെ സങ്കടങ്ങൾ നമ്മളിലേക്ക് കടന്നുവന്നേക്കാം.

മിതത്വം പാലിക്കാൻ പഠിച്ചില്ലെങ്കിൽ പണമെല്ലാം ഒരുപക്ഷെ അനാവശ്യമായി ചിലവഴിച്ചു കളഞ്ഞെന്ന് വന്നേക്കാം.

നാളെക്കായി കരുതൽ ഉണ്ടാകണമെങ്കിൽ ഇന്നിന്റെ കാര്യങ്ങളിൽ ആവശ്യമായ മിതത്വം പാലിക്കാൻ തയ്യാറാവേണ്ടതുണ്ട്.

മിതത്വം നമ്മൾക്ക് മുന്നോട്ടുള്ള നാളുകളിൽ ഉണ്ടാവണം, എങ്കിൽ മാത്രമേ നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിലും ആവശ്യങ്ങൾ നല്ല രീതിയിൽ നടത്തിയെടുക്കാൻ പലപ്പോഴും കഴിയുകയുള്ളു.

ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ വേണ്ടതുപോലെ മിതത്വം പാലിച്ചില്ലെങ്കിൽ നമ്മുടെ ആരോഗ്യത്തിന് വളരെയേറെ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് നമ്മൾക്കറിയാം.

ഏതൊരു കാര്യത്തിനും സുഗമമായ മുന്നോട്ടുള്ള യാത്രക്ക് മിതത്വം ഒഴിവാക്കാൻ പാടില്ലാത്തതാണ്.

ഇന്നലെകളിൽ നമ്മൾക്ക് വേണ്ടപ്പെട്ട പലരും അവരുടെ കാര്യങ്ങളിൽ പലതിലും മിതത്വം പാലിച്ചതുകൊണ്ടാണ് നമ്മളിൽ പലർക്കും പല കാര്യങ്ങളിലും ഇന്നിപ്പോൾ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോകുവാൻ സാധിച്ചിട്ടുള്ളത്.

വരും തലമുറക്കായി എന്തെങ്കിലും കരുതൽ ഉണ്ടാവണമെങ്കിൽ നമ്മൾ ഓരോരുത്തരും ആവശ്യകാര്യങ്ങളിലെങ്കിലും മിതത്വം കാണിക്കാൻ മറക്കാതിരിക്കുക.

നമ്മൾ ഓരോരുത്തരും ഓരോ കാര്യത്തിലും ആവശ്യമായ മിതത്വം പാലിക്കാൻ പഠിച്ചുകഴിഞ്ഞാൽ നാളെകളിൽ അതിന്റെതായ ഗുണങ്ങൾ ആർക്കെങ്കിലും ഒരുപക്ഷെ ലഭിക്കുമായിരിക്കും.

എന്തു കാര്യത്തിലും ആവശ്യമായ മിതത്വം പാലിക്കാൻ നമ്മൾ എല്ലാവർക്കും ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.

motivation-326

ലോകത്തിൽ ഉള്ള ഓരോ മനുഷ്യർക്കും അവരുടെ ജീവിതസാഹചര്യം അനുസരിച്ചു പലതിനോടും വെറുപ്പ് തോന്നിയേക്കാം.

ബന്ധങ്ങളിൽ മാത്രമല്ല, ഇഷ്ടപ്പെട്ട പലതിനോടും എപ്പോൾ വേണമെങ്കിലും വെറുപ്പ് ഉണ്ടായേക്കാം.

നിസ്സാര കാരണങ്ങൾ മതി നമ്മളിൽ  വെറുപ്പ് ആരംഭിക്കാൻ.നമ്മൾക്ക് ഇന്നലെകളിൽ ഇഷ്ടമായിരുന്നവ ഇന്നിപ്പോൾ ഒരുപക്ഷെ വെറുപ്പായിട്ട് മാറിയിട്ടുണ്ടാവും.

വെറുക്കാൻ വളരെ എളുപ്പമാണ്, വെറുപ്പ് അകറ്റി സ്നേഹിക്കാൻ അത്ര എളുപ്പമല്ല.

നമ്മൾക്ക് മറ്റുള്ളവരോട് വെറുപ്പ് ഉണ്ടാവാൻ തക്കതായ എന്തെങ്കിലുമൊക്കെ കാരണങ്ങൾ ഉണ്ടായേക്കാം.വെറുപ്പിനെ അകറ്റി നിർത്താൻ നമ്മൾ ഓരോരുത്തരും ആത്മാർത്ഥമായി ശ്രമിക്കേണ്ടതുണ്ട്.

മറ്റുള്ളവരോടുള്ള വെറുപ്പ് മനസ്സിൽ ഒത്തിരി നാൾ കൊണ്ടുനടന്നാൽ ഒരുപക്ഷെ നമ്മുടെയൊക്കെ മാനസിക ശാരീരിക ആരോഗ്യത്തെയൊക്കെ വളരെയേറെ മോശമായി തന്നെ ബാധിച്ചേക്കാം.

വെറുപ്പിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്.

വെറുപ്പ് വഴി നമ്മൾക്കുണ്ടാകുന്ന ദോഷങ്ങൾ ചെറുതല്ല. വെറുപ്പ് നമ്മൾക്ക് യാതൊരു തരത്തിലുള്ള ഗുണങ്ങളും നൽകുന്നില്ല.

വെറുപ്പിനെ നമ്മളിൽ നിന്നും അകറ്റാനുള്ള ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്. നമ്മളോട് പലരും ആവശ്യമില്ലാതെ വെറുപ്പ് പ്രകടമാക്കിയേക്കാം. തെറ്റിദ്ധാരണയുടെ പുറത്തു വെറുപ്പ് തോന്നിയവരും ഒരുപക്ഷെ ഉണ്ടാകാം.

മനസ്സ് തുറന്നു സ്നേഹിക്കാൻ കഴിയണം, ക്ഷമിക്കാൻ കഴിയണം അങ്ങനെയെങ്കിൽ ഒരുപക്ഷെ വെറുപ്പിനെ ഒരു പരിധി വരെയെങ്കിലും അകറ്റാൻ സാധിച്ചേക്കാം.

വെറുപ്പിനെ അകറ്റികൊണ്ട് മനസ്സിൽ സ്നേഹം നിറയ്ക്കാൻ നമ്മൾ ഓരോരുത്തരും നല്ലതുപോലെ പരിശ്രമിക്കണം.

മറ്റുള്ളവരെ നമ്മൾ എപ്പോഴും പഠിപ്പിക്കേണ്ടത് സ്നേഹിക്കാനാണ്.സ്നേഹം കൊണ്ട് ലോകം കിഴടക്കുക.

വെറുപ്പ് നമ്മളിൽ ഉള്ളിടത്തോളം കാലം നമ്മളിൽ നിന്നും സന്തോഷവും, സമാധാനവും ഒരുപക്ഷെ ഒരുപരിധിവരെ ഇല്ലാതായേക്കാം.

സ്നേഹം എന്താണെന്ന് നമ്മൾ ഓരോരുത്തരും പഠിക്കേണ്ടതുണ്ട്.

വെറുപ്പിനെ അകറ്റാനുള്ള ശ്രമങ്ങൾ ആരംഭിക്കണം. വെറുപ്പ് കടന്നുവരാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ കഴിയട്ടെ.


motivation-325

ലോകത്തിൽ ജനിച്ച ഏതൊരു മനുഷ്യനും ചെറുതും, വലുതുമായ ഒത്തിരിയേറെ വേദനകൾ ജീവിതത്തിലെ പല സാഹചര്യത്തിലുമായി ഒരുപക്ഷെ സഹിക്കേണ്ടി വന്നിട്ടുണ്ടാവാം.

നമ്മൾ അനുഭവിക്കേണ്ടതായ വേദനകൾ നമ്മൾക്ക് പകരമായി മറ്റൊരാൾക്കും അനുഭവിക്കാൻ കഴിയില്ല.

ശാസ്ത്രം പുരോഗമിച്ചതുകൊണ്ടാണ് ഇന്നിപ്പോൾ പല തരത്തിലുള്ള വേദനകൾക്കും പരിഹാരമായി ഓരോരോ കണ്ടുപിടുത്തങ്ങൾക്കും സാധിക്കുന്നത്.

നമ്മുടെ ഭാഗത്തുനിന്നും പരിശ്രമം ഉണ്ടെങ്കിലാണ് നമ്മൾ അനുഭവിക്കുന്ന വേദനകളിൽ നിന്നും മോചനം ഒരു പരിധിവരെയെങ്കിലും നേടിയെടുക്കാൻ കഴിയുകയുള്ളു.

ഏതു വേദനക്കു പിന്നിലും അതിന്റെതായ കാരണങ്ങൾ കാണും. വേദനക്കുള്ള കാരണങ്ങൾ കണ്ടെത്തി ശരിയായ വിധത്തിൽ പരിഹരിച്ചെങ്കിൽ മാത്രമേ വേദനകളിൽ നിന്നും മോചനം നേടിയെടുക്കാൻ കഴിയുകയുള്ളു.

വേദനകൾ നമ്മളിൽ നിന്നും ഇല്ലാതെയാവാൻ നമ്മുടെ ഭാഗത്തു നിന്നുള്ള ആത്മാർത്ഥമായ പരിശ്രമവും, സമയവും ആവശ്യമാണ്.

ചില വേദനകൾ എളുപ്പം നമ്മളിൽ നിന്നും വിട്ടുപോയേക്കാം, മറ്റു ചില വേദനകൾ നമ്മളിൽ നിന്നും അകലാൻ അതിന്റെതായ സമയം ആവശ്യമാണ്.

തെറ്റിന്റെ പിന്നാലെ പോയാൽ എന്നെങ്കിലുമൊരിക്കൽ അതിന്റെതായ വേദനകൾ നമ്മളോ, നമ്മളുമായി ബന്ധപ്പെട്ടവരോ ഒരുപക്ഷെ അനുഭവിക്കേണ്ടി വന്നേക്കാം.

നമ്മൾ ചെയ്യുന്ന തെറ്റുകൾ ആദ്യമൊക്കെ എന്തെങ്കിലും സുഖങ്ങൾ നമ്മൾക്ക് ഒരുപക്ഷെ നൽകിയേക്കാം, പക്ഷെ എങ്കിൽ പിന്നിടുള്ള കാലം വളരെയേറെ ദുഃഖങ്ങളും, ദുരിതങ്ങളും നിറഞ്ഞതായേക്കാം.തെറ്റുകൾ വഴി കിട്ടുന്ന നേട്ടങ്ങൾക്കൊന്നും തന്നെ അധികം ആയുസ്സുണ്ടാവില്ല.

നമ്മൾ ചെയ്യുന്ന തെറ്റുകൾ തിരുത്തി തരാൻ ഒരുപക്ഷെ നമ്മൾക്ക് ചുറ്റും ആരും ഉണ്ടായെന്നു വരില്ല. നമ്മൾ ചെയ്യുന്നത് തെറ്റാണെന്ന് തിരിച്ചറിയുന്ന നിമിഷം തിരുത്താനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്.

എന്തു തെറ്റും തുടക്കത്തിൽ തന്നെ തിരുത്താൻ ശ്രമിക്കുക. തെറ്റുകളിൽ തുടരുന്തോറും തെറ്റുകളിൽ നിന്നും മോചനം നേടിയെടുക്കാൻ കൂടുതൽ പ്രയാസങ്ങൾ നേരിടേണ്ടി വന്നേക്കാം.

വേദനകൾ ഇല്ലാത്ത ജീവിതമാണ് നമ്മൾ എല്ലാവരുടെയും ആഗ്രഹം. ഈ ലോകത്തിന്റെ പരിമിതികൾ പല തരത്തിലുള്ള വേദനകൾ നമ്മൾക്ക് സമ്മാനിക്കുന്നുണ്ട്. നമ്മുടെയും, നമ്മുടെ ചുറ്റുമുള്ളവരുടെയും വേദനകൾക്ക് പരിഹാരം കണ്ടെത്താൻ ആത്മാർത്ഥമായി പരിശ്രമിക്കാൻ ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.

ഇന്നലെകളിൽ പലർക്കുമുണ്ടായ വേദനകളിൽ നിന്നും പരിഹാരം കണ്ടെത്തിയതുകൊണ്ടാണ് ഇന്നിപ്പോൾ പലർക്കും ആ വേദനകൾ എളുപ്പം പരിഹരിക്കാൻ കഴിയുന്നത്.

നമ്മൾ അലസരായാൽ ഈ ലോകത്ത് നിന്നും ഒന്നും തന്നെ നേടിയെടുക്കാൻ കഴിയില്ല. നമ്മളുടെ പരിമിതികൾ മനസ്സിലാക്കികൊണ്ട് നമ്മൾ എല്ലാവരും ഇനിയെങ്കിലും ആത്മാർത്ഥമായി പരിശ്രമിക്കണം.

നമ്മൾക്കുള്ള വേദനകൾ നമ്മൾ തന്നെ അനുഭവിക്കണമെന്ന തിരിച്ചറിവിൽ, നമ്മൾക്ക് മുന്നിലൂടെ കടന്നുപോകുന്ന വേദനകളെ ശരിക്കും മനസ്സിലാക്കികൊണ്ട് വേണ്ട വിധത്തിൽ പരിഹരിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഓരോരുത്തരുടെയും ഭാഗത്തു നിന്നും ഉണ്ടാവട്ടെ.


motivation-324

ഓരോ മനുഷ്യർക്കും വ്യത്യസ്തങ്ങളായ കഴിവുകളാണ് ഉള്ളത്. നമ്മുടെ കഴിവുകളെ വളർത്തിയെടുക്കേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്.

നമ്മൾ ഓരോരുത്തർക്കും ഉയർച്ച കൈവരിക്കണമെങ്കിൽ നല്ലതുപോലെ നമ്മളിലെ കഴിവുകളെ ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്.

നമ്മൾ അനുഭവിക്കുന്ന വേദനകൾ ഒന്നും തന്നെ മറ്റൊരാൾക്കും നമ്മൾക്ക് പകരമായി അനുഭവിക്കാൻ കഴിയില്ലല്ലോ.നമ്മൾക്ക് തുല്യം നമ്മൾ മാത്രം. നമ്മൾ ഈ ലോകത്ത് ജീവിച്ചിരിക്കുന്ന കാലത്തോളം നല്ല കാര്യങ്ങൾക്കായി സമയം ചിലവഴിക്കുക.

നമ്മൾ എത്ര ശ്രമിച്ചാലും മറ്റൊരാൾക്ക്‌ പകരമാവാൻ നമ്മൾക്ക് കഴിയില്ല. ഓരോ മനുഷ്യരിലും അവരുടേതായ കഴിവുകൾ ഉള്ളതുപോലെ കുറവുകളുമുണ്ട്.

സ്വന്തം കുറവുകൾ തിരിച്ചറിഞ്ഞുകൊണ്ട് അവയെല്ലാം വേണ്ട വിധത്തിൽ നികത്താനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തു നിന്നും ആത്മാർഥമായി ഉണ്ടാവേണ്ടതുണ്ട്.

ഓരോ മനുഷ്യരിലെയും വ്യത്യസ്തതയാണ് ഈ ലോകത്തെ മനോഹരമാക്കുന്നത്. നമ്മൾക്ക് ലഭിക്കാതെ പോയ കഴിവുകളെപറ്റി ചിന്തിച്ചു വിഷമിച്ചിരിക്കാതെ മുന്നോട്ടു നമ്മുടെ കഴിവുകളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് നോക്കേണ്ടത്.

നമ്മുടെ വിലപ്പെട്ട സമയത്തെ നഷ്ടപ്പെടുത്തി കളഞ്ഞാൽ നമ്മൾ ആർക്കും തന്നെ ഒന്നും നേടിയെടുക്കാൻ കഴിഞ്ഞെന്നു വരില്ല.

നമ്മൾ ചെയ്യേണ്ടതായ കാര്യങ്ങൾ അലസത കൂടാതെ നമ്മൾ തന്നെ ചെയ്യുക. നമ്മൾക്ക് പകരം ചെയ്യാൻ ഈ ലോകത്ത് മറ്റാർക്കും സാധ്യമല്ലായെന്നുള്ള ചിന്ത നമ്മളിൽ ഉണ്ടാവട്ടെ.

നമ്മൾക്ക് പകരമാകാൻ ഈ ലോകത്ത് മറ്റാർക്കും കഴിയില്ലായെന്ന യാഥാർഥ്യം തിരിച്ചറിയാൻ ഇനിയും വൈകികൂടാ.

മുന്നോട്ടു നല്ലതുപോലെ പരിശ്രമിച്ചുകൊണ്ട് നേട്ടങ്ങൾ കൈവരിക്കാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള കാലം സാധിക്കട്ടെ.

motivation-323

നമ്മൾ ഓരോരുത്തർക്കും ഓരോ നിമിഷത്തിലും ഒത്തിരിയേറെ ആഗ്രഹങ്ങൾ ഉണ്ടാകുമല്ലോ. നമ്മുടെ ആഗ്രഹങ്ങൾ എല്ലാം തന്നെ എല്ലായ്പോഴും സഫലമാകണമെന്നില്ല. ജീവിതത്തിൽ ഉയർച്ചകൾ കൈവരിക്കാൻ നമ്മൾക്ക് നല്ല ആഗ്രഹങ്ങൾ ഉണ്ടാവേണ്ടതുണ്ട്.

ഇന്നലെകളിൽ നമ്മൾക്കുണ്ടായ ആഗ്രഹങ്ങളാണ് നമ്മളെ ഇന്നിവിടെ വരെ ഒരുപക്ഷെ എത്തിച്ചത്. എന്തുകാര്യത്തിലും ശ്രമിച്ചു നോക്കിയാൽ മാത്രമാണ് മുന്നോട്ടു പോകുവാൻ കഴിയുകയുള്ളു.

നമ്മളുടെ അവസ്ഥകൾ ഇന്നിപ്പോൾ വളരെയേറെ മോശമാണെങ്കിൽ പോലും നാളെകളിൽ നമ്മുടെ അവസ്ഥകൾക്ക് നല്ലതായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് സ്വപ്നം കാണാനും അതിനായി നല്ലതുപോലെ പരിശ്രമിക്കാനും കഴിയേണ്ടതുണ്ട്.

മുന്നോട്ടുള്ള ഓരോ ശ്രമങ്ങളും എപ്പോഴും വിജയം കൈവരിക്കണമെന്നില്ല. നമ്മൾ വിജയം നേടും വരെ നിരാശപ്പെട്ടിരിക്കാതെ പരിശ്രമിച്ചുകൊണ്ടിരിക്കുക.

നമ്മുടെ ഉള്ളിൽ ശക്തമായ ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും നമ്മൾക്ക് ഒരുനാൾ നേട്ടങ്ങൾ കൈവരിക്കാൻ ഒരുപക്ഷെ കഴിഞ്ഞേക്കാം.

ഉള്ളിലെ ത്രിവമായ ആഗ്രഹങ്ങളാണ് ഓരോ കാര്യവും ചെയ്യാൻ നമ്മൾക്ക് ശക്തമായ പ്രേരണ നൽകുന്നത്. എന്തുകാര്യവും നമ്മൾക്ക് കിട്ടണമെങ്കിൽ നല്ലതുപോലെ കഷ്ടപ്പെടാൻ നമ്മൾ ഓരോരുത്തരും ഒരുക്കമാകേണ്ടതുണ്ട്.

നമ്മൾക്കുണ്ടായ പരാജയങ്ങളിൽ നിന്നും ശരിയായ വിധത്തിൽ പാഠങ്ങൾ ഉൾകൊള്ളാൻ പഠിക്കേണ്ടതുണ്ട്.

നമ്മൾ ആഗ്രഹിച്ചതെല്ലാം നമ്മൾക്ക് കിട്ടണമെന്നില്ല എന്നുള്ള ഉത്തമബോധ്യം നമ്മൾ ഓരോരുത്തർക്കും ഉണ്ടാവട്ടെ.

ഈ ലോകത്തുള്ള എല്ലാ മനുഷ്യർക്കും അവരുടേതായ പരിമിതികളുണ്ട്. നമ്മൾ എപ്പോഴും നല്ല ആഗ്രഹങ്ങളെയാണ് കൂടെ കൂട്ടേണ്ടത്.

നല്ല ആഗ്രഹങ്ങൾ നേടിയെടുക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കാൻ, പ്രതിസന്ധികൾക്ക് മുന്നിൽ തളരാതെ പൊരുതാൻ നമ്മൾ എല്ലാവർക്കും ഇനിയുള്ള കാലം സാധിക്കട്ടെ.

motivation-322

നമ്മുടെയൊക്കെ ജീവിതത്തിൽ പ്രധാന പങ്കുവഹിക്കുന്ന കാര്യമാണ് പണം സമ്പാദിക്കുക എന്നത്. ഇന്നിപ്പോൾ പണം സമ്പാദിക്കാൻ നല്ലതും തെറ്റായതുമായ ഒത്തിരിയേറെ വഴികളുണ്ട്.

പണം നമ്മളിലേക്ക് വരാനും, പണം നമ്മളിൽ നിന്നും വിട്ടകലാനും അതിന്റെതായ സമയം ആവശ്യമാണ്.
ഒരുപക്ഷെ വളരെ പെട്ടെന്ന് തന്നെ പണം നമ്മൾക്ക് നഷ്ടപ്പെട്ടെന്ന് വന്നേക്കാം.

പണത്തിന്റെ വില മനസ്സിലാക്കിയവർ ആരും തന്നെ പണം പാഴാക്കി കളയില്ല.

പണം അതിന്റെ വഴിക്കു നിങ്ങുക തന്നെ ചെയ്യും. പണത്തെ ഒരു കാരണവശാലും ദുരുപയോഗം ചെയ്യാതിരിക്കുക.പണം ഇല്ലാത്തതിന്റെ പേരിൽ വിഷമിക്കുന്ന, ദുരിതം അനുഭവിക്കുന്ന ഒത്തിരി മനുഷ്യരുണ്ട് നമ്മൾക്കു ചുറ്റിലും എന്നത് തിരിച്ചറിയുക.നമ്മളുടെ പക്കൽ പണമുണ്ടെങ്കിൽ മാത്രമാണ് മറ്റുള്ളവരെ നല്ലതുപോലെ സഹായിക്കാൻ കഴിയുകയുള്ളു.

മുന്നോട്ടുള്ള നാളുകളിൽ നല്ലതുപോലെ വരുമാനം കണ്ടെത്താൻ നല്ല വഴികൾ തേടികൊണ്ടിരിക്കുക. എത്ര പണം നമ്മുടെ പക്കൽ ഉണ്ടെങ്കിൽ പോലും അതെല്ലാം നഷ്ടപ്പെടാൻ നിമിഷനേരം മതി.

പണം ഉണ്ടെങ്കിൽ ഒരുപക്ഷെ കൂടുതൽ പരിഗണന പലയിടത്തു നിന്നും കിട്ടിയേക്കാം. പണം നല്ലതുപോലെ സമ്പാദിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ. പണം ഉണ്ടെന്നതിൽ അഹങ്കരിക്കാതിരിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

25 April 2025

motivation-321

നമ്മൾ ഈ ലോകത്ത് ജീവിക്കുമ്പോൾ പല തരത്തിലുള്ള ജോലികൾ ചെയ്യേണ്ടതായിട്ടുണ്ട്. നമ്മുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു മാത്രമാണ് പലയിടത്തും നമ്മൾക്ക് ജോലികൾ ലഭിക്കുക.

നമ്മളെക്കാൾ വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവരൊക്കെ നമ്മളുടെ തൊട്ട് താഴെയുള്ള തസ്തികകളിൽ ആയിരിക്കാം ഒരുപക്ഷെ ജോലി ചെയ്യുന്നുണ്ടാവുക, എങ്കിൽ പോലും ആരെയും നമ്മുടെ അടിമ ആയിട്ടു കാണാതിരിക്കുക. എല്ലാവരും വരുമാനം കണ്ടെത്താൻ വേണ്ടിയാണ് ഓരോരോ ജോലികൾ ചെയ്യുന്നത്.

മറ്റുള്ളവരെക്കാൾ കഴിവും, സമ്പത്തും, അധികാരവും നമ്മൾക്ക് ഉണ്ടെന്ന് കരുതി ആരെയും നമ്മുടെ അടിമകൾ ആയി കാണാതിരിക്കുക. നമ്മൾക്ക് കിട്ടിയ നല്ല സാഹചര്യമൊന്നും തന്നെ ഒരുപക്ഷെ മറ്റുള്ളവർക്ക് കിട്ടികൊള്ളണമെന്നില്ല.

നമ്മുടെയൊക്കെ ജീവിതത്തിൽ ഏതു നിമിഷവും അത്ഭുതങ്ങൾ സംഭവിച്ചേക്കാം.
നമ്മൾ ആരും തന്നെ മുൻകുട്ടി തീരുമാനിച്ചിട്ടല്ല ഈ ലോകത്തിലേക്ക് കടന്നുവന്നിട്ടുള്ളത്.

നമ്മൾക്കുള്ള മോശം സാഹചര്യത്തെയെല്ലാം നമ്മൾ ഓരോരുത്തരും നിരന്തരമായ പരിശ്രമത്തിലൂടെ പരിഹരിക്കേണ്ടതായിട്ടുണ്ട്.

നമ്മുടെ മോശം അവസ്ഥകളിൽ വിഷമം വിചാരിച്ചിരിക്കാതെ മുന്നോട്ടു പോകുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.ഇന്നിന്റെ ദുഃഖങ്ങളും, ദുരിതങ്ങളും നമ്മളെ വിട്ടകലാൻ നമ്മുടെ ഭാഗത്തു നിന്നും ആത്മാർത്ഥമായ പരിശ്രമം ഉണ്ടാവേണ്ടതുണ്ട്.

ജീവിതത്തിൽ ഉണ്ടാവുന്ന പ്രതിസന്ധികളിൽ തളരാതെ മനകരുത്തോടെ മുന്നേറാനും, ആരെയും അടിമയായി കാണാതിരിക്കാനും നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.



motivation-320

ഏതൊരു വ്യക്തിയും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ട്. ആവശ്യകാര്യങ്ങളിൽ സ്വാതന്ത്ര്യം നഷ്ടപ്പെട്ടാൽ വളരെയേറെ ബുദ്ധിമുട്ട് നമ്മൾ ഓരോരുത്തർക്കും മുന്നോട്ടുള്ള നാളുകളിൽ ഉണ്ടായേക്കാം.

സ്വാതന്ത്ര്യം ഉണ്ടെങ്കിൽ മാത്രമാണ് പല കാര്യങ്ങളും ഭംഗിയായി ചെയ്യാൻ കഴിയുകയുള്ളു.

നമ്മളിൽ പലർക്കുമുള്ള വേദന, നാളുകളായി കിട്ടിക്കൊണ്ടിരുന്ന സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോഴാണ്. ഇന്നലെകളിൽ പല കാര്യത്തിലും നമ്മൾക്ക് കിട്ടിയ സ്വാതന്ത്ര്യം നമ്മൾക്ക് ഇന്ന് ഉണ്ടാവണമെന്നില്ല.

നമ്മൾക്കുള്ള സ്വാതന്ത്ര്യം ഒരു പരിധിവരെയാണ് പല കാര്യത്തിലും കിട്ടുകയുള്ളു.

ഒരു വസ്തു ഉപയോഗിക്കാൻ അതിന്റെ ഉടമക്കാണ് സ്വാതന്ത്ര്യമുള്ളത്. ആ വസ്തു മറ്റൊരാൾക്ക്‌ നൽകുന്നതിലൂടെ ആ വ്യക്തിക്ക് ആ വസ്തുവിലുള്ള സ്വാതന്ത്ര്യം സ്വഭാവികമായി നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.

പണത്തിന്റെ ആവശ്യകതക്കായി നമ്മൾക്ക് വേണ്ടപ്പെട്ട പലതും മറ്റൊരാൾക്ക് വിൽക്കേണ്ടി വന്നേക്കാം. നാളിതുവരെയായി നഷ്ടപ്പെട്ടതിനെയൊർത്തുകൊണ്ട് വിഷമിച്ചിരിക്കാതെ മുന്നേറാൻ, നേട്ടങ്ങൾക്കായി പരിശ്രമിക്കാൻ നമ്മൾ ഓരോരുത്തർക്കും ഇനിയെങ്കിലും കഴിയേണ്ടതുണ്ട്.

മറ്റുള്ളവരുടെ വ്യക്തി സ്വാതന്ത്ര്യം നമ്മളായിട്ട് ഇല്ലാതാക്കരുത്. ഓരോ വ്യക്തികൾക്കും അവരവർ ജീവിക്കുന്ന രാജ്യം നിശ്ചിത കാര്യങ്ങളിൽ നിയമപ്രകാരം സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്, അതു ഒരാൾക്കും നിഷേധിക്കാൻ അവകാശമില്ല.

നമ്മൾക്കു നിയമപ്രകാരം കിട്ടിയ സ്വാതന്ത്ര്യത്തെ ഒരു കാരണവശാലും ദുർവിനിയോഗം ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കുക.

ഓരോ വ്യക്തികൾക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ടെന്നുള്ള ഉത്തമബോധ്യം ഉണ്ടാവാനും, ഓരോ വ്യക്തികൾക്കും അവരവരുടേതായ സ്വാതന്ത്ര്യം നൽകാനും നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ കഴിയട്ടെ.

motivation-319

നമ്മളുടെ മുന്നിലുള്ള ഓരോ കാര്യങ്ങളും നമ്മളിൽ പലവിധത്തിലുള്ള ചിന്തകളും സമ്മാനിക്കുന്നുണ്ട്.

നമ്മളുടെ ചിന്തകൾ ശരിയല്ലെങ്കിൽ നമ്മുടെ പ്രവർത്തനങ്ങളെ വളരെയേറെ ദോഷകരമായി ബാധിച്ചേക്കാം.

നമ്മുടെ ചുറ്റിലും നല്ലതും, മോശമായതുമെല്ലാം സംഭവിക്കുന്നുണ്ട്. നമ്മൾക്ക് മോശമായ സാഹചര്യങ്ങളിൽ നിന്നും മുന്നേറാൻ തെറ്റായ ചിന്താഗതികൾ ഉപേക്ഷിക്കേണ്ടതായിട്ടുണ്ട്.

തെറ്റായ ചിന്താഗതികൾ ഉപേക്ഷിച്ചെങ്കിൽ മാത്രമേ നമ്മൾ ഓരോരുത്തർക്കും ശരിയായിട്ടുള്ള വളർച്ച നേടാനും, നേട്ടങ്ങൾ കൈവരിക്കാനും കഴിയുകയുള്ളു.

തെറ്റായ ചിന്താഗതികൾ ഒരു കാരണവശാലും നമ്മൾ ആരും തന്നെ വളർത്തികൊണ്ടുവരാതിരിക്കുക.

നമ്മുടെ ചിന്താഗതി ശരിയാണോയെന്ന് ഓരോ നിമിഷവും പരിശോധിക്കേണ്ടതുണ്ട്. നമ്മൾ കാണുകയും, കേൾക്കുകയും, അനുഭവിക്കുകയും ചെയ്യുന്ന പല കാര്യങ്ങളും നമ്മളുടെ ചിന്തകളിൽ വളരെയേറെ സ്വാധിനം ചെലുത്തുന്നുണ്ട്.

മുന്നോട്ടുള്ള നാളുകളിൽ മോശപ്പെട്ട ചിന്തകളിൽ നിന്നും വേണ്ടത്ര അകലം പാലിക്കാൻ ശ്രദ്ധിക്കുക.
തെറ്റായ ചിന്താഗതികളുമായി മുന്നോട്ടു പോയാൽ വളരെയേറെ ബുദ്ധിമുട്ട് നമ്മളിൽ പലർക്കും ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.

നമ്മളിലെ തെറ്റായ ചിന്താഗതി കണ്ടെത്തി ഉടനെ തന്നെ തിരുത്തുവാൻ ശ്രമിക്കുക. തെറ്റായ ചിന്തകൾക്ക് ഒരു കാരണവശാലും പ്രോത്സാഹനം നൽകാതിരിക്കുക.

ഇനിയുള്ള നാളുകളിൽ മോശമായ ചിന്തകളിൽ നിന്നും മോചനം നേടിയെടുക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുക.

നല്ല ചിന്തകളെ എപ്പോഴും കൂടെ കൂട്ടാൻ തെറ്റായ ചിന്താഗതി വച്ചു പൂലർത്താതിരിക്കാൻ വളരെയധികം ശ്രദ്ധിക്കുക.



motivation-318

നമ്മൾ ഓരോരുത്തരും നമ്മുടെയൊക്കെ ആരോഗ്യത്തിന് വേണ്ട പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. ശരീരത്തിനു ആരോഗ്യം ഇല്ലെങ്കിൽ നമ്മൾക്ക് എളുപ്പത്തിൽ രോഗങ്ങൾ കടന്നുവന്നേക്കാം.

എന്തൊക്കെ നേട്ടങ്ങൾ സ്വന്തമാക്കിയാലും നമ്മുടെയൊക്കെ ആരോഗ്യം മോശമാണെങ്കിൽ നേട്ടങ്ങൾ ഒന്നും തന്നെ നമ്മൾക്ക് സന്തോഷം പ്രധാനം ചെയ്തുവെന്ന് വരില്ല.

നേട്ടങ്ങൾക്കുവേണ്ടിയുള്ള, പണത്തിനുവേണ്ടിയുള്ള ഓട്ടത്തിനിടയിൽ പലർക്കും അവരവരുടെ ആരോഗ്യത്തെ വേണ്ടതുപോലെ ശ്രദ്ധിക്കാൻ കഴിയാതെ പോയതുകൊണ്ട് ഇന്നിപ്പോൾ പലരും രോഗങ്ങളാൽ, ശാരീരിക മാനസിക അസ്വസ്ഥതകളാൽ വളരെയേറെ വേദന അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

നമ്മുടെയൊക്കെ ശരീരത്തെ സ്നേഹിക്കാനും, വേണ്ടതുപോലെ ശരീരത്തെ രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകികൊണ്ട് പരിപാലിക്കാനും നമ്മൾ ഓരോരുത്തർക്കും കഴിയണം.

നമ്മുടെയൊക്കെ ശാരീരിക മാനസിക ആരോഗ്യത്തിന് വേണ്ട പ്രാധാന്യം നൽകാൻ ഇനിയെങ്കിലും കഴിയേണ്ടതുണ്ട്.

നമ്മുടെ ആരോഗ്യത്തെ ഇല്ലാതെയാക്കുന്ന ദുശ്ശിലങ്ങളിൽ നിന്നും നമ്മൾ ഓരോരുത്തരും പരമാവധി വിട്ടുനിൽക്കണം.

ആരോഗ്യം സംരക്ഷിക്കാൻ ആവശ്യമായ വ്യായാമങ്ങൾ ദിനംപ്രതി നമ്മൾ എല്ലാവരും നമ്മുടെ ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി അനുസരിച്ചു ചെയ്യേണ്ടതുണ്ട്.

ശാരീരിക മാനസിക ആരോഗ്യത്തിന് വേണ്ട പ്രാധാന്യം നൽകികൊണ്ട് മുന്നോട്ടു പോകുവാൻ നമ്മൾ എല്ലാവർക്കും ഇനിയുള്ള നാളുകളിൽ കഴിയട്ടെ.


motivation-317

നമ്മളൊക്കെ പലരെയും അവരുടെ അധികാരസ്ഥാനവും, പ്രായവും, അറിവും പരിഗണിച്ചുകൊണ്ട് ബഹുമാനിക്കാറുണ്ട്.
മുതിർന്നവരെ, മാതാപിതാക്കളെ, ഗുരുക്കന്മാരെയൊക്കെ ബഹുമാനിക്കണമെന്ന് ചെറുപ്പം മുതലേ നമ്മൾ പഠിച്ചിട്ടുള്ളതാണ്.

മറ്റുള്ളവർ ചെയ്യുന്നത് നല്ലതാണെങ്കിൽ മാത്രമാണ് നമ്മൾക്ക് ഇന്നിപ്പോൾ പലരെയും ബഹുമാനിക്കാൻ ഒരുപരിധിവരെയെങ്കിലും കഴിയുകയുള്ളു.

എത്രയോക്കെ പ്രായം ഉണ്ടെങ്കിലും സ്വന്തം പ്രവർത്തികൾ മോശമെങ്കിൽ ബഹുമാനം ആരിൽ നിന്നും ഒരുപക്ഷെ കിട്ടികൊള്ളണമെന്നില്ല. നമ്മുടെ ഭാഗത്തുനിന്നുള്ള നല്ല പ്രവർത്തികളാണ് മറ്റുള്ളവർക്ക് നമ്മളോട് ബഹുമാനം തോന്നുന്നതിന് ഇടയാക്കുന്നത്.

പല കാര്യങ്ങളും പരിഗണിച്ചിട്ടാണ് ഓരോരുത്തരും മറ്റുള്ളവരെ ബഹുമാനിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കുക.

ബഹുമാനത്തിന് അർഹതയുള്ളവരെ ബഹുമാനിക്കുക. നമ്മുടെ ഭാഗത്തുനിന്നുള്ള പ്രവർത്തികൾ നല്ലതാണെങ്കിൽ മാത്രമാണ് മറ്റുള്ളവരിൽ നിന്നും വേണ്ടത്ര ബഹുമാനം നമ്മൾക്ക് കിട്ടുകയുള്ളു.മറ്റുള്ളവർ നമ്മളെ ബഹുമാനിക്കാനായിട്ട് നമ്മുടെ പ്രവർത്തികൾ എപ്പോഴും നല്ലതാക്കുക.

മറ്റുള്ളവർ നമ്മളെ ബഹുമാനിക്കണമെന്ന് എത്ര നിർബന്ധം പിടിച്ചാലും കാര്യമില്ല, ഓരോരുത്തർക്കും ആരൊക്കെയാണ് ബഹുമാനിക്കേണ്ടതെന്ന് സ്വയം തോന്നണം.

മറ്റുള്ളവരെ വേണ്ടതുപോലെ ബഹുമാനിക്കാൻ പഠിക്കാൻ നമ്മൾ എല്ലാവർക്കും ഇനിയുള്ള കാലം സാധിക്കട്ടെ.

motivation-316

നമ്മൾ ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുകയാണ്. പ്രായം വർധിക്കുന്തോറും നമ്മളുടെ കഴിവുകളെ വേണ്ടതുപോലെ പുറത്തു കൊണ്ടുവരാൻ ശ്രമിക്കേണ്ടതുണ്ട്.

നമ്മുടെ മനസ്സ് കൂടുതൽ കരുത്താർജിക്കാൻ നമ്മുടെ ഭാഗത്തു നിന്നും ആത്മാർത്ഥമായ ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്.

മാനസിക നിലവാരം ശക്തിപ്പെടുത്തിയെങ്കിൽ മാത്രമേ മുന്നോട്ടു കൂടുതൽ ശക്തമായി പ്രതികൂല സാഹചര്യങ്ങളോട് പൊരുതാൻ കഴിയുകയുള്ളു.

നമ്മളെ തളർത്താൻ പലരും ശ്രമിച്ചെന്നിരിക്കാം അപ്പോഴൊക്കെ തളരാതെ പൊരുതാൻ, വിജയം നേടിയെടുക്കാൻ നമ്മൾ ഓരോരുത്തരും കഠിനമായി തന്നെ പരിശ്രമിക്കേണ്ടതുണ്ട്.

മാനസിക നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ നല്ല കാര്യങ്ങളെ മാത്രം ആശ്രയിക്കുക.

നമ്മുടെ ചുറ്റുപാടുകൾ നമ്മളെയൊക്കെ വളരെയേറെ കാര്യമായി തന്നെ സ്വാധിനിക്കുന്നുണ്ട്.മോശമായ ചുറ്റുപാടുകളിൽ നിന്നും വേണ്ടത്ര അകലം പാലിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.

നമ്മുടെയൊക്കെ മാനസിക നിലവാരം ശരിയായ മാർഗത്തിലൂടെ മെച്ചപ്പെടുത്തിയെടുക്കാൻ ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.


motivation-315

ഈ ലോകത്തിൽ ഒത്തിരിയേറെ തെറ്റുകളും ശരികളുമുണ്ട്. തെറ്റിന്റെ പിന്നാലെ പോയാൽ നാശത്തിലേക്കാണ് നമ്മൾ സഞ്ചരിക്കുകയെന്നത് തിരിച്ചറിയാൻ ഇനിയും വൈകരുത്. നമ്മുടെ ഭാഗത്തു നിന്നുമുള്ള തെറ്റുകൾ തിരുത്താൻ നമ്മൾ ഓരോരുത്തരും മുൻകൈ എടുക്കേണ്ടതുണ്ട്.

നമ്മൾ ചെയ്യുന്നതിൽ തെറ്റുണ്ടെങ്കിൽ എത്രയും വേഗം തന്നെ തിരുത്താൻ നോക്കേണ്ടതുണ്ട്.

തെറ്റുകൾക്ക് തക്കതായ ശിക്ഷ അപ്പപ്പോൾ തന്നെ കിട്ടിയിരുന്നെങ്കിൽ ഈ ലോകത്തു നിന്നും തെറ്റുകളുടെ എണ്ണം ഒരു പരിധിവരെയെങ്കിലും കുറഞ്ഞേനെ.

നമ്മൾ ചെയ്യുന്ന തെറ്റിന്റെ ഫലം ഒരുപക്ഷെ അനുഭവിക്കുക വർഷങ്ങൾ ഒത്തിരി കഴിയുമ്പോഴായിരിക്കും.ചെറിയ തെറ്റ് മതി വലിയ അപകടങ്ങൾക്ക് വരെ കാരണമാകാൻ.

ആരുടെയെങ്കിലും ഭാഗത്തു നിന്നുള്ള തെറ്റുകൾ കൊണ്ടാണ് ഇന്ന് പലരുടെയും ജീവിതത്തിൽ സങ്കടങ്ങളും ദുരിതങ്ങളും ഉണ്ടായികൊണ്ടിരിക്കുന്നത്.

നമ്മൾ ശരിയായ വഴിയിലൂടെ സഞ്ചരിച്ചെങ്കിൽ മാത്രമേ ഉയർച്ച കൈവരിക്കാൻ കഴിയുകയുള്ളു.

തെറ്റിന്റെ പിന്നാലെ യാത്ര ചെയ്താൽ പിന്നിടുള്ള കാലം വളരെയേറെ ദുഃഖിക്കേണ്ടി വന്നേക്കാം.

ഇഷ്ടം പോലെ വഴികൾ തെറ്റിലേക്ക് സഞ്ചരിക്കാനായിട്ട് നമ്മുടെ കൺമുൻപിലേക്ക് കടന്നുവന്നേക്കാം, അതൊക്കെ മനകരുത്തോടെ ഉപേക്ഷിക്കാൻ തയ്യാറാവേണ്ടതുണ്ട്.

നമ്മുടെ ചുറ്റിലുമുള്ള തെറ്റുകളും, ശരികളും തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്.മുന്നോട്ടുള്ള വഴികൾ വളരെയേറെ ശ്രദ്ധയോടെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

തെറ്റിൽ നിന്നും പിന്തിരിയാൻ ശരികളെപ്പറ്റി ശരിയായ അറിവ് വേണം. തെറ്റിന്റെ വഴിയിൽ കൂടി സഞ്ചരിക്കാൻ ആരെയും പ്രേരിപ്പിക്കാതിരിക്കുക.

തെറ്റിലൂടെ കിട്ടുന്ന സന്തോഷത്തിനും, നേട്ടങ്ങൾക്കും അധികകാലം ആയുസ്സ് ഉണ്ടാവണമെന്നില്ല.

മുന്നോട്ടുള്ള നാളുകളിൽ ആരെയും തെറ്റിലേക്ക് നയിക്കാതിരിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

motivation-314

നമ്മളിൽ പലരും ജീവിതത്തിൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളിൽ മാനസികമായും, ശാരീരികമായും പലപ്പോഴായി തളർന്നുപോയേക്കാം.നമ്മൾക്ക് ഉണ്ടാകുന്ന നേട്ടങ്ങളിൽ കൂടുതലായി അഹങ്കരിക്കാതിരിക്കുക.നമ്മൾക്ക് എല്ലാമുണ്ടെന്ന് കരുതി നമ്മുടെ ചുറ്റിലുമുള്ള ആരെയും മാനസികമായും, ശാരീരികമായും തളർത്താൻ നോക്കരുത്.

നമ്മുടെ കഴിവില്ലായ്‌മയായിരിക്കാം, വിദ്യാഭാസം, ജോലി, സാമ്പത്തിക ചുറ്റുപാട്, ആരോഗ്യം എന്നിവ ഇല്ലാത്തതായിരിക്കാം ഒരുപക്ഷെ പലർക്കും നമ്മളെ മാനസികമായി തളർത്താനുള്ള കാരണമായിട്ടുണ്ടാവുക.

ഓരോരുത്തരും അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ എത്രത്തോളമാണെന്ന് മറ്റൊരാൾക്കും പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല.

സാമ്പത്തികപരമായി, വിദ്യാഭാസപരമായി, ജോലി പരമായി നമ്മളെക്കാൾ താഴെയുള്ളവരെ മാനസികമായി ഒരുകാരണവശാലും തളർത്താതിരിക്കാൻ ശ്രദ്ധിക്കുക.

മാനസികമായി തളർന്നു കഴിഞ്ഞാൽ മുന്നോട്ടു യാതൊന്നും ചെയ്യാൻ ഒരുപക്ഷെ ആർക്കും തന്നെ താല്പര്യം ഉണ്ടാവണമെന്നില്ല.

നഷ്ടങ്ങളിലും, പരാജയങ്ങളിലും തളരാതെ മാനസികമായി കരുത്ത് നേടാൻ നമ്മൾക്ക് ഇനിയെങ്കിലും കഴിയേണ്ടതുണ്ട്.

ആരെയും എന്തിന്റെ പേരിലായാലും മാനസികമായി തളർത്താൻ നോക്കാതിരിക്കുവാൻ ശ്രദ്ധിക്കുവാൻ കഴിയട്ടെ.

motivation-313

നമ്മളുടെ ചുറ്റിലും പലരും പരസ്പരം പല കാര്യത്തിലും കുറ്റം പറച്ചിലുകൾ നടത്താറുണ്ട്. നമ്മൾ നടത്തുന്ന ഓരോ കുറ്റം പറച്ചിലുകളും വഴിയായി വളരെയേറെ വേദനകളാണ് ഓരോ നിമിഷവും കേൾക്കാൻ ഇടയാകുന്നവർക്ക് സമ്മാനിക്കുന്നത്.

കുറ്റം പറച്ചിലുകൾ കേൾക്കുന്നത് നമ്മളിൽ പലർക്കും വളരെയേറെ അസ്വസ്ഥതകൾ സൃഷ്ടിച്ചേക്കാം.

ചെറുപ്പം മുതലേ കുറ്റപ്പെടുത്തലുകൾ മാത്രം കേൾക്കേണ്ടി വരുന്ന വ്യക്തികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വളരെയേറെയാണ്. നമ്മുടെയൊക്കെ മാനസികമായ വളർച്ചയെ ഒരുപക്ഷെ തുടരെ തുടരേയുള്ള കുറ്റപ്പെടുത്തലുകൾ വളരെയേറെ സ്വാധിനിച്ചേക്കാം.

എന്തിലും ഏതിലും കുറ്റങ്ങൾ കാണുന്നവരുണ്ട് നമ്മൾക്ക് ചുറ്റിലും. ചെയ്യാത്ത തെറ്റുകൾക്ക് വരെ പലരും നമ്മളെയൊക്കെ കുറ്റപ്പെടുത്തി സംസാരിച്ചെന്നു വന്നേക്കാം.

ആരെയും ഒരു കാരണവുമില്ലാതെ കുറ്റപ്പെടുത്താതിരിക്കുക.അനാവശ്യമായ കുറ്റപ്പെടുത്തലുകൾ ഒരു പരിധിയിൽ കൂടുതലായി കേൾക്കുന്നതുവഴിയായി ഒരുപക്ഷെ ശാരീരിക-മാനസിക അസ്വസ്ഥതകൾക്ക് വരെ കാരണമായേക്കാം.

കുറ്റം പറച്ചിലുകൾ കേൾക്കുന്നത് പരമാവധി ഒഴിവാക്കാൻ നമ്മൾ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കുക.

നമ്മുടെ ഭാഗത്തുനിന്നും തെറ്റു കുറ്റങ്ങൾ ആവർത്തിക്കാതിരിക്കാൻ, ചെയ്യുന്ന കാര്യങ്ങളിൽ വളരെയേറെ ശ്രദ്ധിക്കാനും, കുറ്റം പറച്ചിലുകൾ കേൾക്കുന്നത് ഒഴിവാക്കാനും ഇനിയുള്ള നാളുകളിൽ കഴിയട്ടെ.



motivation-312

നമ്മൾ ഓരോരുത്തരും മുന്നോട്ടു സഞ്ചരിക്കുന്നത് വളർച്ച നേടണമെന്നുള്ള ആഗ്രഹത്തിലാണ്. നമ്മൾ ആഗ്രഹിച്ചതെല്ലാം അതുപോലെ തന്നെ സാധ്യമാവണമെന്നില്ല.

നമ്മുടെയൊക്കെ ജീവിതത്തിൽ നിരവധി പരാജയങ്ങളെയും, പ്രതിസന്ധികളെയുമെല്ലാം നേരിടേണ്ടി വന്നിട്ടുണ്ടാവാം.

നമ്മൾ എത്രമാത്രം കഠിനാധ്വാനം ചെയ്യാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചു മാത്രമേ മുന്നോട്ട് നേട്ടങ്ങൾ കൈവരിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കുകയുള്ളു.

നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ പരാജയങ്ങളും നമ്മളെ ഒരുപക്ഷെ ഒത്തിരിയേറെ തളർത്തിയേക്കാം, തളരാതെ മുന്നേറാൻ നമ്മളുടെ ഭാഗത്തുനിന്നും ആത്മാർത്ഥമായ പരിശ്രമം ഉണ്ടാവേണ്ടതുണ്ട്.

വളർച്ച നേടണമെന്നുള്ള ശക്തമായ ആഗ്രഹം ഉണ്ടെങ്കിൽ മാത്രമാണ് നല്ലതുപോലെ മുന്നോട്ട് പരിശ്രമിക്കാൻ നമ്മളിൽ പലർക്കും കഴിയുകയുള്ളു.

ഏതു മേഖലയിൽ ആയാൽ പോലും വളർച്ച നേടണമെങ്കിൽ നമ്മുടെ ഭാഗത്തുനിന്നും വേണ്ട വിധത്തിലുള്ള പരിശ്രമം ഉണ്ടാവേണ്ടതുണ്ട്.

നമ്മളെ നിരുത്സാഹപ്പെടുത്താൻ, തളർത്താൻ, കളിയാക്കാൻ, പരാജയപ്പെടുത്താൻ, കുറ്റപ്പെടുത്താൻ, ഒറ്റപ്പെടുത്താൻ, അപമാനിക്കാൻ ഒരുപക്ഷെ പലരും ശ്രമിച്ചെന്നിരിക്കാം അതിനെയെല്ലാം അതിജീവിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.

വളർച്ച നേടിയെടുക്കാൻ ആഗ്രഹിച്ചാൽ മാത്രം പോരാ, അതിനായി നല്ലതുപോലെ പരിശ്രമിക്കാനും നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.

നമ്മുടെ ഇന്നലെകളിൽ നമ്മൾക്കുണ്ടായ ഓരോ നഷ്ടങ്ങളും, പരാജയങ്ങളും നമ്മൾക്ക് നൽകിയ തിരിച്ചറിവുകൾ മനസ്സിലാക്കികൊണ്ട് മുന്നേറാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.

പരാജയങ്ങളിൽ, പ്രതിസന്ധികളിൽ, നഷ്ടങ്ങളിൽ തളരാതെ കൂടുതൽ ഉത്സാഹത്തോടെ വളർച്ച നേടാൻ അതിയായി ആഗ്രഹിക്കാനും, വളർച്ച നേടിയെടുക്കാൻ നല്ലതുപോലെ പരിശ്രമിക്കാനും നമ്മൾ എല്ലാവർക്കും ഇനിയുള്ള കാലം സാധിക്കട്ടെ 

motivation-311

നമ്മുടെ ജീവിതത്തിൽ പലതും നമ്മൾക്ക് നഷ്ടപ്പെട്ടേക്കാം, നഷ്ടപ്പെട്ടതെല്ലാം നമ്മൾക്ക് എല്ലായ്‌പോഴും തിരിച്ചെടുക്കാൻ കഴിയണമെന്നില്ല.

നമ്മൾക്ക് ഇല്ലാത്തതു എന്തെല്ലാമാണെന്ന് തിരിച്ചറിയാനും, ശരിയായ വിധത്തിൽ നേടിയെടുക്കാനും,നമ്മുടെ ഭാഗത്തു നിന്നും ശ്രമിക്കേണ്ടതായിട്ടുണ്ട്.

തോൽവികളിലും, നഷ്ടങ്ങളിലും നിരാശപ്പെട്ടിരുന്നാൽ നമ്മൾ ആർക്കും തന്നെ പുരോഗതി കൈവരിക്കാൻ കഴിയണമെന്നില്ല.

അലസതകളെ കൈവെടിഞ്ഞുകൊണ്ട് നേട്ടങ്ങൾ സ്വന്തമാക്കാനായി നല്ലതുപോലെ കഷ്ടപ്പെടാൻ ഇനിയുള്ള സമയങ്ങളിൽ നമ്മൾ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്. നമ്മൾ എത്ര പരിശ്രമിച്ചാലും ചില നഷ്ടങ്ങളെ നമ്മൾക്ക് പൂർണ്ണമായി ഒഴിവാക്കാൻ കഴിയണമെന്നില്ല.

ഇന്നുള്ള പലതും നാളെകളിൽ നമ്മളിൽ നിന്നും നഷ്ടപ്പെടാനുള്ളതാണ്. ഓരോന്നിനും അതിന്റെതായ ആയുസ്സ് മാത്രമേ ഉണ്ടാവുള്ളു.

നമ്മൾക്ക് നേടാൻ കഴിയാത്ത ഒത്തിരിയേറെ കാര്യങ്ങൾ ഈ ലോകത്തുണ്ട്, അതെല്ലാം തിരിച്ചറിയാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.

നേടാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു വിഷമിച്ചിരിക്കാതെ മുന്നോട്ടു എന്തെല്ലാം കാര്യങ്ങൾ നേടിയെടുക്കാൻ കഴിയുമെന്നാണ് നോക്കേണ്ടതും, അതിനായി പരിശ്രമിക്കേണ്ടതും.

നമ്മൾക്ക് ഇല്ലാത്തതിൽ വിഷമിച്ചിരിക്കാതെ, മുന്നോട്ടു നേട്ടങ്ങൾക്കായി ആത്മാർത്ഥമായി പരിശ്രമിക്കാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.

motivation-310

നമ്മൾക്ക് പലപ്പോഴും സന്തോഷിക്കാൻ കഴിയാത്തതിന് കാരണം നമ്മൾക്ക് കിട്ടിയതിനേക്കാൾ കൂടുതലായി കിട്ടാത്തതിനെ പറ്റി ചിന്തിക്കുന്നതുകൊണ്ടാണ്, നിരാശപ്പെട്ടിരിക്കുന്നതുകൊണ്ടാണ്.

സന്തോഷം നമ്മൾ തന്നെ ആഗ്രഹിച്ചു സ്വന്തമാക്കണം. എപ്പോഴും സന്തോഷത്തിൽ തന്നെ ആയിരിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. മുന്നോട്ടുള്ള യാത്രയിൽ ഒത്തിരിയേറെ ദുരിതങ്ങളെയും, കഷ്ടപ്പാടുകളെയുമെല്ലാം ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.

നമ്മൾ ആഗ്രഹിച്ചതുപോലെ എല്ലായ്‌പോഴും മുന്നോട്ടു പോകുവാൻ കഴിയണമെന്നില്ല. നമ്മൾക്ക് ഇന്നിപ്പോൾ ഉള്ളതിൽ സന്തോഷം കണ്ടെത്താൻ കഴിയേണ്ടതുണ്ട്.

ഇന്നലെകളെക്കാൾ കൂടുതൽ മെച്ചപ്പെടുത്താനായി നമ്മുടെ ഭാഗത്തു നിന്നും നിരന്തരപരിശ്രമം ഇപ്പോൾ മുതലെങ്കിലും ഉണ്ടാവേണ്ടതുണ്ട്.

നമ്മൾ എത്ര മാത്രം പരിശ്രമിക്കുന്നുവോ അതിനനുസരിച്ചു മാത്രമാണ് മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ.

നമ്മൾ ഓരോരുത്തർക്കും സന്തോഷിക്കാൻ എന്തെങ്കിലും കാരണം ഉണ്ടാവണം.
സന്തോഷം ലഭിക്കുന്നതിനായി നല്ലതുപോലെ കഷ്ടപ്പെടാൻ നമ്മൾ ഓരോരുത്തരും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കണം.

നഷ്ടങ്ങളും, പരാജയങ്ങളും, ദുരിതങ്ങളും, ഒറ്റപ്പെടുത്തലുകളും, കളിയാക്കലുകളുമെല്ലാം നമ്മളെ വളരെയേറെ ദുഃഖത്തിലാഴ്ത്തിയേക്കാം.

നമ്മുടെ വിലപ്പെട്ട സമയത്തെ പാഴാക്കികളഞ്ഞാൽ ഭാവിയിൽ നേടേണ്ട നേട്ടങ്ങളാണ് നമ്മളിൽ നിന്നും നഷ്ടപ്പെട്ടുപോവുകയെന്ന് തിരിച്ചറിയാൻ ഇനിയും വൈകികൂടാ.

നമ്മൾക്ക് മുൻപിലുള്ള പ്രയാസങ്ങളെയും, പ്രതിസന്ധികളെയും നേരായ മാർഗത്തിലൂടെ അതിജീവിക്കാനായിട്ട് നമ്മുടെ ഭാഗത്തുനിന്നും ആത്മാർത്ഥമായ ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്.

നമ്മൾക്ക് ലഭിച്ചിരിക്കുന്ന വിലപ്പെട്ട സമയങ്ങൾ പാഴാക്കാതെ ഉള്ളതിൽ സന്തോഷിക്കാൻ നമ്മൾ ഓരോരുത്തർക്കും മുന്നോട്ടുള്ള നാളുകളിൽ സാധിക്കട്ടെ.



motivation-309

എത്ര നാൾ ഈ ലോകത്ത് നമ്മൾ ജീവിച്ചിരിക്കുമെന്ന് ആർക്കും ഉറപ്പ് പറയാൻ കഴിയില്ല. നമ്മൾ എത്ര ശ്രമിച്ചാലും നമ്മുടെ ആയുസ്സ് ഒരു നിമിഷം പോലും നീട്ടാൻ കഴിയില്ല. മരണം ഒരു നാൾ നമ്മളെ തേടി വരുമെന്നത് സത്യമാണ്.മരണത്തിനു മുൻപിൽ എല്ലാവരും തുല്യരാണ്.

മരണം എപ്പോഴാണ്, എങ്ങനെയാണ് സംഭവിക്കുകയെന്നൊന്നും ആർക്കും മുൻകൂട്ടി പറയാൻ കഴിഞ്ഞെന്നു വരില്ല.
മരണത്തിലൂടെ ഈ ലോകവുമായിട്ടുള്ള ബന്ധം അവസാനിക്കുകയാണ്.

തൊട്ടടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് നമ്മൾ ആർക്കും തന്നെ പറയാൻ കഴിയില്ലല്ലോ.

നമ്മൾ എന്തൊക്കെ നേട്ടങ്ങൾ സ്വന്തമാക്കിയാലും അതെല്ലാം ഈ ലോകത്തിൽ തന്നെ ഉപേക്ഷിച്ചു പോകേണ്ടതായിട്ടുണ്ട്.

ഏതൊരു മനുഷ്യനും കൂടി വന്നാൽ 100 വയസ്സ് വരെ ജീവിച്ചിരുന്നേക്കാം അതിൽ കൂടുതൽ ആയുസ്സ് ആർക്കും ഉണ്ടാവാനുള്ള സാധ്യത ഇന്നത്തെ കാലത്ത് വളരെ വിരളമാണ്.

നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിച്ചുകൊണ്ട് ചുറ്റിലുമുള്ളവർക്കായി നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക.

നമ്മുടെ ഓരോരുത്തരുടെയും ആയുസ്സ് ക്ഷണികമാണെന്നുള്ള തിരിച്ചറിവിൽ സമയം പാഴാക്കാതെ മുന്നോട്ട് പോകുവാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ കഴിയട്ടെ.

24 April 2025

motivation-308

നമ്മുടെ ജീവിതത്തിൽ നാം എന്തൊക്കെ നേടിയെടുത്താലും മരണം നമ്മൾക്ക് എന്നെങ്കിലും ഒരിക്കൽ നേരിടേണ്ടി വരും, മരണമെന്നത് യാഥാർഥ്യമാണ്. മരണത്തിലൂടെ ഈ ലോകവുമായിട്ടുള്ള നമ്മുടെ എല്ലാ ബന്ധങ്ങളും ഇല്ലാതാവുകയാണ്. നാം ഈ ലോകത്തിൽ നിന്നും നേടിയതെല്ലാം ഈ ലോകത്തിൽ തന്നെ ഉപേക്ഷിച്ചു പോകേണ്ടി വരും.

നമ്മുടെ ഓരോരുത്തരുടെയും ശാരീരിക മാനസിക ആരോഗ്യത്തിന് വേണ്ട പ്രാധാന്യം നൽകാൻ ഇനിയെങ്കിലും സാധിക്കേണ്ടതുണ്ട്.സമ്പാദ്യം നേടുന്ന തിരക്കിനിടയിൽ ആരോഗ്യം സംരക്ഷിക്കാൻ സമയം കണ്ടെത്താൻ മറക്കാതിരിക്കുക.

നമ്മളുടെ മുന്നോട്ടുള്ള ഓരോ പ്രവർത്തനവും നമ്മുടെ ചുറ്റിലുമുള്ള ഓരോ മനുഷ്യർക്കും ഉപകാരപ്പെടുന്ന വിധത്തിൽ ആവേണ്ടതുണ്ട്.

നമ്മുടെ ഓരോരുത്തരുടെയും സമയം വളരെ വിലപ്പെട്ടതാണ്. നമ്മൾ എത്രമാത്രം നമ്മുടെ സമയത്തെ പാഴാക്കാതിരിക്കുന്നുവോ അത്രമാത്രം നമ്മൾക്ക് മുന്നോട്ടു ഒത്തിരിയേറെ കാര്യങ്ങൾ ചെയ്യാൻ ഒരുപക്ഷെ സാധിക്കുമായിരിക്കും.

ഈ ലോകത്തിൽ നിന്നും നേടിയതെല്ലാം ഒരുനാൾ നമ്മളിൽ നിന്നും നഷ്ടപ്പെടുക തന്നെ ചെയ്യുമെന്നുള്ള ഉത്തമബോധ്യം നമ്മൾക്കുണ്ടാകട്ടെ.

ഈ ലോകത്തിൽ നിന്നും നേടിയതെല്ലാം ഒരിക്കൽ ഉപേക്ഷിക്കേണ്ടി വരുമെന്നുള്ള ചിന്തയിൽ മുന്നോട്ടു സഞ്ചരിക്കാൻ, നേട്ടങ്ങളിൽ കൂടുതലായി അഹങ്കരിക്കാതിരിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.


motivation-307

നമ്മളുടെ മനസ്സിൽ പലപ്പോഴും നെഗറ്റീവ് ചിന്തകൾ കടന്നുവന്നേക്കാം. നമ്മൾ ഓരോരുത്തരും നല്ല ചിന്തകളെ മനസ്സിലേക്ക് കൊണ്ടുവന്നെങ്കിൽ മാത്രമെ നെഗറ്റീവ് ചിന്തകളിൽ നിന്നും ആവശ്യമായ അകലം പാലിക്കാൻ കഴിയുകയുള്ളു.

നമ്മളിൽ ദുഷ്ടത കൊണ്ടുനടന്നാൽ ഭാവിയിൽ വളരെയേറെ ദോഷം ചെയ്തേക്കാം. ദുഷ്ടതകൾ നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും അ കറ്റേണ്ടിയിരിക്കുന്നു.

മനസ്സിന് സന്തോഷം ലഭിക്കണമെങ്കിൽ ദുഷ്ടതകളെ പരമാവധി ഒഴിവാക്കാൻ പഠിക്കേണ്ടതുണ്ട്.

ദുഷ്ട ചിന്തകൾ നമ്മുടെയൊക്കെ വിലപ്പെട്ട സമയങ്ങൾ നഷ്ടപ്പെടുത്തി കളഞ്ഞേക്കാം. മനസ്സിന്റെ ആരോഗ്യം സംരക്ഷിക്കാൻ ദുഷ്ടതകളെ ഒഴിവാക്കിയാൽ മാത്രമാണ് സാധിക്കുകയുള്ളു.

നമ്മൾ ഓരോരുത്തരും കാണുന്ന, കേൾക്കുന്ന, അനുഭവിക്കുന്ന എല്ലാത്തിൽ നിന്നും ദുഷ്ടതകളെ തിരിച്ചറിയാൻ സാധിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ ഭാഗത്തുനിന്നും വേണ്ട വിധത്തിൽ പരിശ്രമിച്ചെങ്കിൽ മാത്രമേ ദുഷ്ടതകളെ ഒരുപരിധി വരെയെങ്കിലും അകറ്റാൻ കഴിയുകയുള്ളു.

മനസ്സിൽ നിന്നും ദുഷ്ട ചിന്തകളെ പരമാവധി അകറ്റാൻ എല്ലാവർക്കും കഴിയട്ടെ.

motivation-306

ലോകത്തിൽ ഒത്തിരി നല്ല കാര്യങ്ങൾ നടക്കുന്നതിനോടൊപ്പം തന്നെ മോശം കാര്യങ്ങളും സംഭവിക്കുന്നുണ്ട്.
നമ്മൾ നമ്മുടെ ചുറ്റുപാടുകളിൽ നിന്നും ഒത്തിരിയേറെ കാര്യങ്ങൾ പഠിക്കുന്നുണ്ട്. നല്ല കാര്യങ്ങൾക്കു മാത്രം പ്രാധാന്യം കൊടുക്കാൻ എപ്പോഴും ശ്രദ്ധിക്കുക.

മോശപ്പെട്ട കാര്യങ്ങളിൽ നിന്നും അകന്നു നിന്നെങ്കിൽ മാത്രമേ മുന്നോട്ടു ഓരോ നല്ല കാര്യങ്ങളും ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ കഴിയുകയുള്ളു.

എല്ലാവർക്കും അവരവരുടെ കഴിവിനും സമയത്തിനും അനുസരിച്ചു വേണ്ട കാര്യങ്ങൾ ചെയ്യാൻ സാധിക്കേണ്ടതുണ്ട്.

മറ്റുള്ളവർക്ക് നല്ലതുമാത്രം വരാൻ ആഗ്രഹിക്കുക, അതിനായി ആത്മാർത്ഥമായി പരിശ്രമിക്കുക.

ലോകത്തിൽ നടക്കുന്ന തെറ്റായ കാര്യങ്ങൾ ഓരോന്നും തിരിച്ചറിയാനും തെറ്റിന്റെ വഴിയേ സഞ്ചരിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്

ഇനിയുള്ള നാളുകളിൽ മറ്റുള്ളവർക്ക് നല്ലതുവരാൻ മാത്രം ആഗ്രഹിക്കുവാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

motivation-305

നമ്മൾ ഓരോരുത്തർക്കും മറ്റുള്ളവരെ വേണ്ട വിധത്തിൽ സഹായിക്കാനുള്ള കടമയുണ്ട്. നമ്മൾ ഒന്നും തന്നെ നേട്ടങ്ങൾ കൈവരിച്ചില്ലെങ്കിൽ പോലും നേട്ടങ്ങൾക്കായി തളരാതെ പരിശ്രമിച്ചു കൊണ്ടിരിക്കുക.

മറ്റുള്ളവരെ നമ്മൾ സഹായിക്കേണ്ടത് തിരികെ യാതൊന്നും പ്രതീക്ഷിച്ചു കൊണ്ടാവരുത്.സമൂഹത്തിന്റെ വളർച്ചക്ക് ഭാഗമാകേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

നമ്മളെകൊണ്ട് സഹായിക്കാവുന്ന വിധത്തിൽ മറ്റുള്ളവരെ സഹായിക്കാൻ ഉത്സാഹിക്കുക.

നമ്മളുടെ നല്ല കഴിവുകളെ വേണ്ട രീതിയിൽ വളർത്തിയെടുത്താൽ മാത്രമാണ് മുന്നോട്ടു നേട്ടങ്ങൾ കൈവരിക്കാൻ കഴിയുകയുള്ളു.

നമ്മൾക്ക് എന്തെങ്കിലും തരത്തിൽ നേട്ടങ്ങൾ സ്വന്തമാക്കിയാൽ മാത്രമാണ് മുന്നോട്ടു എന്തെങ്കിലും മറ്റുള്ളവർക്ക് സഹായം ചെയ്യാൻ സാധിക്കുകയുള്ളു.

നമ്മളിലെ കഴിവുകളെ നഷ്ടപ്പെടുത്താതെ വേണ്ടതുപോലെ വളർത്തികൊണ്ടുവരാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

തിരികെ യാതൊന്നും തന്നെ പ്രതീക്ഷിക്കാതെ മറ്റുള്ളവരെ കഴിവിനനുസരിച്ചു സഹായിക്കാൻ ഇനിയുള്ള നാളുകളിൽ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

motivation-304

നമ്മൾക്ക് നാളിതുവരെയായി ഒത്തിരിയേറെ സഹായങ്ങൾ പലരിൽ നിന്നായി ലഭിച്ചിട്ടുണ്ട്. നമ്മളുടെ ജീവിതം മെച്ചപ്പെടാനുള്ള പ്രധാന കാരണം നമ്മുടെ ചുറ്റിലുമുള്ളവർ നമ്മളെ വേണ്ടതുപോലെ വേണ്ട സമയങ്ങളിൽ സഹായിച്ചതുകൊണ്ടാണ്.

നമ്മൾക്ക് കിട്ടിയ സഹായങ്ങൾക്ക് എല്ലാം തന്നെ, നമ്മളെ കൊണ്ട് കഴിയാവുന്ന വിധത്തിൽ തിരികെ സഹായം നമ്മൾ ചെയ്യേണ്ടതായിട്ടുണ്ട്. നമ്മൾക്ക് മറ്റുള്ളവരെ സഹായിക്കാൻ പറ്റുന്ന കാലത്തോളം സഹായിച്ചുകൊണ്ടിരിക്കുക.

ഈ ലോകം മുന്നോട്ട് പോകുന്നത് തന്നെ പരസ്പരമുള്ള സഹായങ്ങൾ കൊണ്ടാണ്. സഹായം ചെയ്യേണ്ടത് എപ്പോഴും അർഹതപ്പെട്ടവർക്കാണ്.

നമ്മൾക്ക് കിട്ടിയ ചെറുതും, വലുതുമായ സഹായങ്ങൾക്ക് നന്ദിയുള്ളവരാകുക, മറ്റുള്ളവരെ വേണ്ട സാഹചര്യത്തിൽ സഹായിക്കാൻ മറക്കാതിരിക്കുക. നമ്മൾക്ക് കിട്ടിയ സഹായങ്ങൾ ഒരിക്കലും മറക്കാതിരിക്കുക. പല സാഹചര്യത്തിലും നമ്മൾക്ക് മുന്നോട്ടു പോകുവാൻ കഴിയുന്നത് പരസ്പരമുള്ള സഹായംകൊണ്ടുമാത്രമാണ്.

ഇന്ന് സമ്പന്നതയിൽ ജീവിക്കുന്നവർക്കെല്ലാം നാളെകളിൽ അങ്ങനെ തന്നെ കഴിയാൻ സാധിക്കുമെന്ന് യാതൊരുവിധ ഉറപ്പില്ലല്ലോ.
ഇന്ന് ദാരിദ്ര്യത്തിൽ കഴിയുന്നവർക്കെല്ലാം വേണ്ട വിധത്തിൽ സഹായം ലഭിച്ചാൽ സമ്പന്നതയിൽ എത്തിച്ചേരാൻ സാധിച്ചേക്കും.

മറ്റുള്ളവരിൽ നിന്നും നാളുകളായി കിട്ടിയ സഹായങ്ങൾക്ക് പ്രത്യുപകാരം ചെയ്യാൻ ഇനിയുള്ള നാളുകളിൽ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.


23 April 2025

motivation-303

നമ്മൾ ഓരോരുത്തരും പല കാര്യങ്ങളും വിശ്വാസിക്കുന്നവരാണ്. നമ്മൾ വിശ്വസിക്കുന്ന എല്ലാം തന്നെ സത്യം ആവണമെന്നില്ല.

ഇന്നലെകളിൽ നമ്മൾക്കുണ്ടായ പല വിശ്വാസങ്ങളും പിന്നീട് തെറ്റായിരുന്നുവെന്ന് വന്നേക്കാം.

വിശ്വാസത്തിന്റെ പേരിൽ ഒത്തിരിയേറെ നഷ്ടങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നവരുണ്ട്. തെറ്റായ വിശ്വാസം ഉപേക്ഷിക്കാൻ നമ്മൾ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്.

സത്യത്തിൽ വിശ്വസിക്കണം, അസത്യങ്ങളിൽ നിന്നും വിട്ടുനിൽക്കണം.കേൾക്കുന്നതെല്ലാം സത്യമാകണമെന്നില്ല.

നമ്മൾ ഓരോരുത്തരിലും എന്തെങ്കിലും വിശ്വാസം ഉണ്ടാകും. നമ്മൾ പല കാര്യങ്ങളും വിശ്വാസിക്കുന്നത് മറ്റുള്ളവർ നമ്മൾക്ക് പകർന്നു നൽകിയവ ആയിരിക്കും.

ചെറുപ്രായം മുതൽ നമ്മൾ ഓരോരോ കാര്യങ്ങൾ വിശ്വസിച്ചു വരുന്നവരാണ്. നമ്മൾ വിശ്വസിക്കുന്നതെല്ലാം തന്നെ ശരികൾ ആകണമെന്നില്ല.

എല്ലാ കാര്യവും കേട്ടപ്പാടെ വിശ്വസിക്കാതിരിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

motivation-302

മുന്നോട്ടുള്ള യാത്രയിൽ നമ്മൾ ഓരോരുത്തർക്കും അറിഞ്ഞും അറിയാതെയും ധാരാളം ശത്രുക്കൾ ഒരുപക്ഷെ ഉണ്ടായേക്കാം. ഇന്നിന്റെ ശത്രുക്കൾ നാളെകളിൽ നമ്മുടെയൊക്കെ മിത്രങ്ങൾ ആയെന്നു വരാം, ഇന്നിന്റെ മിത്രങ്ങൾ നാളെകളിൽ ശത്രുക്കൾ ആയെന്നു വരാം, സാഹചര്യമാണ് എല്ലാത്തിന്റെയും പിന്നിൽ പ്രധാന പങ്കുവഹിക്കുന്നത്.

ഓരോരോ കാരണങ്ങളാണ് മനുഷ്യർക്കിടയിൽ ശത്രുക്കളെയും, മിത്രങ്ങളെയും സൃഷ്ടിക്കുന്നത്.

നമ്മളൊക്കെ ദിനംപ്രതി വിവിധ സാഹചര്യത്തിലൂടെ കടന്നുപോകുന്നവരാണ്. നമ്മൾക്ക് പല വിധത്തിലുള്ള അനുഭവങ്ങളെയും നേരിടേണ്ടി വന്നേക്കാം.

മുന്നോട്ടുള്ള ജീവിതത്തിൽ നിന്ന് ശത്രുതാ മനോഭാവം ഒഴിവാക്കിയില്ലെങ്കിൽ നമ്മുടെ വളർച്ചയെ തന്നെ മോശമായി ബാധിച്ചേക്കാം.

നമ്മളുടെ ഉള്ളിൽ നിന്നും ശത്രുതാമനോഭാവം ഇല്ലാതെയാക്കേണ്ടതുണ്ട്. മുന്നോട്ടുള്ള യാത്രയിൽ ശത്രുതാമനോഭാവം ഒഴിവാക്കാൻ പഠിക്കേണ്ടതുണ്ട്.

മറ്റുള്ളവരോടുള്ള ശത്രുത നമ്മുടെയൊക്കെ ശാരീരിക മാനസിക ആരോഗ്യത്തെ ഒരുപക്ഷെ സാരമായി ബാധിച്ചേക്കാം.

ശത്രുത ഒഴിവാക്കി മുന്നോട്ടു എല്ലാവരുമായി രമ്യതയിൽ പോകുവാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

motivation-301

നമ്മളൊക്കെ നേട്ടങ്ങൾക്കായി നല്ലതുപോലെ കഷ്ടപ്പെടുന്നവരാണ്. നമ്മുടെ കഷ്ടപ്പാടുകൾ എല്ലാം തന്നെ എല്ലായ്പോഴും വിജയിക്കണമെന്നില്ല.

നമ്മളുടെ ഭാഗത്തുനിന്നും നിരന്തരമായ പരിശ്രമം ഉണ്ടെങ്കിൽ മാത്രമേ പലപ്പോഴും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുകയുള്ളു.

ഓരോ വിജയത്തിനുപിന്നിലും അതിന്റെതായ കഷ്ടപ്പാടുകളുണ്ട്. കഷ്ടപ്പാടുകൾ നേരിടാൻ ഒരുക്കമല്ലെങ്കിൽ നമ്മൾക്ക് വിജയങ്ങൾ നേടിയെടുക്കാൻ ഒരുപക്ഷെ കഴിഞ്ഞെന്നു വരില്ല.

നമ്മുടെ ഭാഗത്തു നിന്നും എത്രത്തോളം കഷ്ടപ്പെടാൻ സാധിക്കുമോ അത്രത്തോളം മുന്നേറാൻ നമ്മൾക്ക് കഴിയും.

നേട്ടങ്ങൾക്കായി കഷ്ടപ്പെടുന്നതിനു ഒരുകാരണവശാലും മടിവിചാരിക്കാതിരിക്കുക.നമ്മൾക്ക് എന്തെങ്കിലും നേട്ടങ്ങൾ കൈവരിക്കണമെങ്കിൽ നമ്മൾ തന്നെ അതിനായി നല്ലതുപോലെ പരിശ്രമിക്കേണ്ടതുണ്ട്.

പരാജയങ്ങളിൽ, നഷ്ടങ്ങളിലെല്ലാം തളർന്നിരുന്നാൽ നമ്മൾക്ക് യാതൊന്നും തന്നെ നേടിയെടുക്കാൻ കഴിയണമെന്നില്ല. നാളെക്കായി നല്ല നേട്ടങ്ങൾ സ്വന്തമാക്കാനായി സ്വപ്നങ്ങൾ കാണുന്നവരാണെങ്കിൽ നമ്മൾ ഓരോരുത്തരും നല്ലതുപോലെ ഇന്നിന്റെ സമയം പാഴാക്കി കളയാതെ പരിശ്രമിക്കേണ്ടതായിട്ടുണ്ട്. 

ഇന്നലെകളിൽ പലരും കഷ്ടപ്പാടുകൾ സഹിക്കാൻ തയ്യാറായതുകൊണ്ടാണ് പലരുടെയും ജീവിതത്തിൽ ഇന്നിപ്പോൾ ഉയർച്ചകൾ കൈവരിക്കാൻ സാധിച്ചിട്ടുള്ളത്.

നമ്മൾ തളരാതെ നേട്ടങ്ങൾക്കായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക, ഒരുനാൾ നമ്മൾ ആഗ്രഹിച്ചതുപോലെ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കട്ടെ.

നമ്മുടെ കഷ്ടപ്പാടുകൾക്ക് എന്നെങ്കിലുമൊരിക്കൽ ഫലം ഉണ്ടാകുമെന്നുള്ള ശുഭപ്രതീക്ഷയിൽ മുന്നോട്ടു പോകുവാൻ കഴിയട്ടെ.


motivation-300

നമ്മൾ ഓരോരുത്തരും നേട്ടങ്ങൾ സ്വന്തമാക്കാനായി ആഗ്രഹിക്കുന്നവരും അതിനായി നല്ലതുപോലെ പരിശ്രമിക്കുന്നവരുമാണ്.

നമ്മൾക്ക് കിട്ടിയ നേട്ടങ്ങൾ ഓരോന്നും നമ്മൾക്ക് ഒത്തിരിയേറെ ഉന്മേഷവും, ഊർജവും നൽകിയേക്കാം.

പരാജയങ്ങളെയും, പ്രതിസന്ധികളെയും ശരിയായ മാർഗത്തിലൂടെ അതിജീവിച്ചാൽ മാത്രമാണ് നല്ല നേട്ടങ്ങൾ നമ്മൾക്ക് സ്വന്തമാക്കാൻ കഴിയുകയുള്ളു.

നമ്മളിലെ കുറവുകൾ കണ്ടെത്തി തിരുത്തിയാൽ മാത്രമാണ് നേട്ടങ്ങൾ നമ്മൾക്ക് കൈവരിക്കാൻ കഴിയുകയുള്ളു.

സ്ഥിരോത്സാഹത്തോടെ മുന്നേറാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്. ഭാവിയിൽ നേടേണ്ട ലക്ഷ്യങ്ങളെപറ്റി വ്യക്തമായ ധാരണ നമ്മൾ ഓരോരുത്തർക്കും ഉണ്ടാവേണ്ടതുണ്ട്.

നമ്മുടെ പരാജയങ്ങളിൽ നമ്മളെ കുറ്റപ്പെടുത്താൻ, കളിയാക്കാൻ, ഒറ്റപ്പെടുത്താൻ പലരും ശ്രമിച്ചെന്നിരിക്കാം അതിലൊന്നും തളരാതെ മുന്നേറാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.

പരാജയങ്ങളിൽ തളരാതെ, നിരാശപ്പെട്ടിരിക്കാതെ, അലസതയെ കൂട്ടുപിടിക്കാതെ മുന്നേറാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.

നല്ല നേട്ടങ്ങൾ സ്വന്തമാക്കാനായി അതിയായി ആഗ്രഹിക്കുക, അതിനായി നല്ലതുപോലെ പരിശ്രമിക്കുക.

പരാജയങ്ങളിൽ, നഷ്ടങ്ങളിൽ, ദുരിതങ്ങളിൽ സങ്കടപ്പെട്ടിരിക്കാതെ മുന്നേറാനുള്ള ശ്രമങ്ങൾ നമ്മുടെയൊക്കെ ഭാഗത്തുനിന്നും ആത്മാർത്ഥമായി ഉണ്ടാവേണ്ടതുണ്ട്.

നല്ല നേട്ടങ്ങൾ സ്വന്തമാക്കാനായി അതിയായ ഉത്സാഹം നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ ഉണ്ടാവട്ടെ.

motivation-299

നമ്മൾ ഓരോരുത്തർക്കും ഓരോരോ കഴിവുകളുണ്ടാകാം,അതിലുടെ പല തരത്തിലുള്ള നേട്ടങ്ങളും സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ടാകാം.

നമ്മുടെ നേട്ടങ്ങൾ നമ്മളെ ഒരുപക്ഷെ അഹങ്കാരികൾ ആക്കിയേക്കാം. നമ്മളുടെ നേട്ടങ്ങൾ നമ്മളിൽ ഞാനെന്ന ഭാവം ഉളവാക്കിയേക്കാം.

ഞാനെന്ന ഭാവം നമ്മൾക്ക് ഒഴിവാക്കാൻ സാധിക്കേണ്ടതുണ്ട്. മനുഷ്യർക്ക് പല കാര്യത്തിലും ഒത്തിരിയേറെ കുറവുകളുണ്ട്. ആ കുറവുകളെ അംഗീകരിക്കാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.

ഞാനെന്ന ഭാവം നമ്മളിൽ ഉണ്ടെങ്കിൽ മറ്റുള്ളവരോടുള്ള നമ്മുടെ പെരുമാറ്റം എപ്പോഴും ശരിയായ വിധത്തിൽ ആവണമെന്നില്ല.

നമ്മൾ എന്തൊക്കെ ഈ ലോകത്തിൽ നിന്ന് നേടിയാൽ പോലും അതെല്ലാം നമ്മുടെ മരണത്തിലൂടെ ഈ ലോകത്തിൽ തന്നെ ഉപേക്ഷിച്ചു പോകേണ്ടതായിട്ടുണ്ട്.

മറ്റുള്ളവരെ വേണ്ട വിധത്തിൽ സഹായിക്കാനും, സ്നേഹിക്കാനും ഞാനെന്ന ഭാവം ഉപേക്ഷിക്കേണ്ടതായിട്ടുണ്ട്.

നമ്മളിലുള്ള ഞാനെന്ന ഭാവം എത്ര നേരത്തെ ഒഴിവാക്കാൻ കഴിയുമോ അത്ര നേരത്തെ ഒഴിവാക്കാൻ ശ്രമിക്കുക.
നമ്മൾ ഇന്നിവിടെ വരെ എത്തിയത് നമ്മുടെ മാത്രം കഴിവുകൊണ്ടൊന്നുമല്ലല്ലോ, ചുറ്റിലുമുള്ള നല്ലവരായ മനുഷ്യരുടെ സഹായങ്ങൾ കൊണ്ടുകൂടിയാണ്.

നമ്മളിൽ ഉണ്ടായിട്ടുള്ള ഞാനെന്ന ഭാവം എല്ലാവർക്കും എത്രയും പെട്ടെന്ന് തന്നെ ഒഴിവാക്കാൻ സാധിക്കട്ടെ.

22 April 2025

motivation-298

നമ്മളുടെ ചുറ്റിലുമുള്ള ഓരോ കാര്യത്തിനോടും നമ്മൾ പ്രതികരിക്കുന്നത് വ്യത്യസ്ത തരത്തിലാണ്. നമ്മുടെ മുൻപിലുള്ള സാഹചര്യം മനസ്സിലാക്കികൊണ്ട് വ്യത്യസ്തമായ രീതിയിൽ മാത്രം പ്രതികരിച്ചില്ലെങ്കിൽ ഒരുപക്ഷെ വലിയ അപകടങ്ങൾക്ക് വരെ കാരണമായേക്കാം.

മോശമായ രീതിയിലുള്ള പ്രതികരണം നമ്മളെയൊക്കെ വളരെ മോശമായി ബാധിച്ചേക്കാം.

ഓരോരുത്തരുടെയും പ്രായം കണക്കിലെടുത്തു മാത്രം ആ വ്യക്തികളോട് പ്രതികരിക്കുക. ഓരോരുത്തർക്കും അവരവരുടെ അനുഭവവും അറിവും വെച്ചു മാത്രമാണല്ലോ മുന്നോട്ടു പോകുവാൻ കഴിയുകയുള്ളൂ.

നമ്മൾക്കുണ്ടാകുന്ന ഓരോ അനുഭവങ്ങളുമാണ് നമ്മളെ മുന്നോട്ടു ഏതൊക്കെ രീതിയിലാണ് പ്രതികരിക്കേണ്ടതെന്ന് തീരുമാനിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്.

പലർക്കും അവരവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന മോശപ്പെട്ട, വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് ഓരോ തരത്തിൽ മറ്റുള്ളവരോട് പ്രതികരിക്കുവാൻ പ്രേരിപ്പിക്കുന്നത്.

ആരോടും മോശമായ രീതിയിൽ പ്രതികരിക്കാതിരിക്കുവാൻ വേണ്ട വിധത്തിൽ ശ്രദ്ധിക്കാൻ നമ്മൾ ഓരോരുത്തർക്കും ഇനിയെങ്കിലും സാധിക്കട്ടെ.

മോശപ്പെട്ട സാഹചര്യങ്ങളിൽ നിന്നും പരമാവധി വിട്ടുനിൽക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

19 April 2025

motivation-297

നമ്മളെ പലരും കുറ്റപ്പെടുത്തിയേക്കാം, കളിയാക്കിയേക്കാം, വിമർശിച്ചേക്കാം.നമ്മൾ തളർന്നാൽ നമ്മൾക്ക് തന്നെയാണ് അതിന്റെതായ ബുദ്ധിമുട്ട് ഉണ്ടാവുക.

പ്രതിസന്ധികളിൽ തളരാതെ മുന്നേറാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്. മുന്നോട്ടു പ്രതീക്ഷയോടെ സഞ്ചരിക്കാൻ കഴിയേണ്ടതുണ്ട്.

പലരിൽ നിന്നുമുള്ള കുറ്റപ്പെടുത്തലുകൾ നമ്മളെയൊക്കെ മാനസികമായും,
ശാരീരികമായും ഒരുപക്ഷെ വളരെയേറെ ബുദ്ധിമുട്ടിലാക്കിയേക്കാം.

നമ്മളിലെ കുറവുകൾ മറച്ചുവെക്കാൻ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നവരുണ്ട്. ഏതു സമയവും കുറ്റപ്പെടുത്തലുകൾ മാത്രം കേൾക്കേണ്ടി വന്നാൽ, കേൾക്കുന്ന വ്യക്തികൾക്ക് പറയുന്ന വ്യക്തിയുമായി ഒരുപക്ഷെ അകൽച്ച ഉണ്ടായേക്കാം.

കുറ്റപ്പെടുത്തലുകൾ നമ്മളെ വളരെയേറെ അസ്വസ്ഥതപ്പെടുത്തിയേക്കാം. ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രം കുറ്റപ്പെടുത്തൽ നടത്തുക. അനാവശ്യമായി കുറ്റപ്പെടുത്തൽ നടത്താതിരിക്കുക.

മറ്റുള്ളവരുടെ കുറ്റപ്പെടുത്തലൂകളിൽ തളരാതെ പൊരുതാൻ എല്ലാവർക്കും സാധിക്കട്ടെ.




motivation-296

നമ്മുടെ ചുറ്റിലും ഒത്തിരി നല്ല കാര്യങ്ങളും അതോടൊപ്പം തെറ്റായ കാര്യങ്ങളുമുണ്ട്.

തെറ്റായ കാര്യങ്ങളിൽ നിന്നും അകലം പാലിക്കാൻ പഠിക്കേണ്ടതുണ്ട്. തെറ്റിൽ തുടർന്നാൽ നമ്മളുടെ ജീവിതത്തിൽ ഉണ്ടാവുന്ന നഷ്ടങ്ങൾ വളരെ വലുതായിരിക്കും.

നമ്മൾക്ക് തെറ്റായ വഴികളെ ഉപേക്ഷിക്കാൻ സാധിക്കേണ്ടതുണ്ട്. തെറ്റിലൂടെ സഞ്ചരിച്ചാൽ നമ്മൾക്ക് സന്തോഷം ഇല്ലാതായേക്കാം.

തെറ്റിലൂടെ നേടുന്ന നേട്ടങ്ങൾക്കൊന്നും അധികകാലം ആയുസ്സുണ്ടാവില്ല. തെറ്റുകളെ നമ്മളിൽ നിന്നും അകറ്റി നിർത്താൻ നമ്മൾ ഓരോരുത്തരും നല്ലതുപോലെ പരിശ്രമിക്കേണ്ടതായിട്ടുണ്ട്.

ചുറ്റിലും ഒത്തിരിയേറെ നല്ല കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. നല്ല കാര്യങ്ങൾക്കുവേണ്ടി നല്ലതുപോലെ പരിശ്രമിക്കാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.

നമ്മൾ ഓരോരുത്തരും മാതൃകയാക്കേണ്ടത് നല്ല കാര്യങ്ങളായിരിക്കണം. തെറ്റായ കാര്യങ്ങൾ ഉപേക്ഷിക്കാൻ നമ്മൾ ഓരോരുത്തരും ആത്മാർത്ഥമായി പരിശ്രമിക്കണം.

ചുറ്റുപാടിൽ നിന്നും നല്ല വശങ്ങൾ മാത്രം സ്വീകരിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.

തെറ്റായ കാര്യങ്ങളിൽ നിന്നും അകന്നുകൊണ്ട് ശരിയായ കാര്യങ്ങളുമായി മുന്നേറാൻ, ചുറ്റിലും നിന്ന് നല്ല വശങ്ങൾ മാത്രം സ്വീകരിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ. 

motivation-295

നമ്മൾ ഓരോരുത്തർക്കും പല ഘട്ടങ്ങളിലും ഉയർച്ച താഴ്ചകൾ നേരിടേണ്ടതായിട്ട് വന്നേക്കാം.

നമ്മൾക്ക് മുന്നോട്ടു എപ്പോഴും അനുകൂല സാഹചര്യം മാത്രം ആയിരിക്കില്ലല്ലോ ലഭിക്കുക. മോശം സാഹചര്യങ്ങളിൽ നിന്നും നമ്മൾ ഓരോരുത്തരും വേണ്ട വിധത്തിൽ അകലം പാലിക്കേണ്ടതായിട്ടുണ്ട്.

നമ്മൾക്കുണ്ടാകുന്ന ഓരോ പരാജയങ്ങൾക്ക് പിന്നിലും എന്തെങ്കിലുമൊക്കെ കാരണങ്ങൾ കാണും. നമ്മുടെ പരാജയത്തിന്റെ കാരണങ്ങളെ കണ്ടെത്തികൊണ്ട് തിരുത്താൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.

ജീവിതത്തിൽ നേട്ടങ്ങൾ നേടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അലസത കൂടാതെ ഉണർന്നു പ്രവർത്തിക്കാൻ തയ്യാറാവേണ്ടതുണ്ട്.

തോൽവികളിൽ തളരാതെ, പോരാടുവാൻ വിജയം നേടിയെടുക്കാൻ നല്ലതുപോലെ പരിശ്രമിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

നമ്മുടെ ഭാഗത്തു നിന്നും വേണ്ട വിധത്തിലുള്ള പരിശ്രമങ്ങൾ ഇല്ലെങ്കിൽ നമ്മളൊക്കെ പലപ്പോഴും പരാജയങ്ങളെ നേരിടേണ്ടി വരും.

ഒരു കയറ്റത്തിന് ഒരു ഇറക്കമുണ്ട്, ഒരു രാത്രിക്ക് ഒരു പകലുണ്ട് അതുപോലെ നമ്മൾക്ക് നേരിടേണ്ടി വരുന്ന പരാജയങ്ങൾക്ക് അപ്പുറം വിജയിക്കാനുള്ള സാധ്യതയുമുണ്ട്, അതെല്ലാം വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താൻ നമ്മളുടെ ഭാഗത്തുനിന്നും പരിശ്രമം ഉണ്ടാവേണ്ടതുണ്ട്.

പരാജയങ്ങളിൽ നിരാശപ്പെട്ടുകൊണ്ട് തളർന്നിരുന്നാൽ ഒരിക്കലും നേട്ടങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞെന്നു വരില്ല.

നമ്മൾക്കുണ്ടാകുന്ന പ്രതിസന്ധികൾക്കുമുന്നിൽ തളർന്നിരിക്കാതെ മുന്നേറാൻ ഇനിയുള്ള നാളുകളിൽ നമ്മൾക്ക് കഴിയേണ്ടതുണ്ട്.

ഉയർച്ച താഴ്ചകൾ ജീവിതത്തിന്റെ ഭാഗം തന്നെയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, താഴ്ചകളിൽ വിഷമിച്ചിരിക്കാതെ ഇനിയുള്ള നാളുകളിൽ നല്ലതുപോലെ നേട്ടങ്ങൾക്കായി പരിശ്രമിച്ചുകൊണ്ട് മുന്നേറാൻ നമ്മൾ എല്ലാവർക്കും കഴിയട്ടെ.

motivation-294

നമ്മളിൽ പലർക്കും പല സാഹചര്യത്തിലും തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടാവും. നമ്മളുടെ സാഹചര്യം എല്ലായ്പോഴും നമ്മൾക്ക് അനുകൂലം ആകണമെന്നില്ല.

പ്രതികൂല സാഹചര്യങ്ങളിൽ പോലും നമ്മൾക്ക് കൂടുതൽ കരുത്തോടെ മുന്നേറാൻ സാധിക്കേണ്ടതുണ്ട്.

നമ്മളുടെ ചുറ്റിലുമുള്ള നല്ലതും, മോശമായതും സാഹചര്യം അനുസരിച്ചു തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്.

നമ്മൾക്കുണ്ടാകുന്ന ഓരോ തോൽവികളും നമ്മളെ വളരെയേറെ വേദനിപ്പിച്ചേക്കാം, തളർത്തിയേക്കാം, നിരാശയിൽ കൊണ്ടെത്തിച്ചേക്കാം അതിനെയെല്ലാം അതിജീവിക്കുവാനായിട്ട് നമ്മൾക്ക് കഴിയേണ്ടതുണ്ട്.

നമ്മളുടെ മുന്നോട്ടുള്ള യാത്രക്ക് നമ്മൾ തിരഞ്ഞെടുക്കേണ്ട വഴികൾ എപ്പോഴും ശരിയായത് ആയിരിക്കണം.

നല്ല കാര്യങ്ങളിൽ മാത്രം കൂടുതൽ ശ്രദ്ധ ചെലുത്തുക. തെറ്റായ കാര്യങ്ങളിൽ നിന്നും പിന്തിരിയുക.

തെറ്റിന്റെ പിന്നാലെ പോകാതിരിക്കാൻ നമ്മൾ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.

തെറ്റായ വഴികൾ ഉപേക്ഷിക്കാൻ നമ്മൾ തയ്യാറാകാത്തിടത്തോളം നമ്മൾക്ക് പരാജയങ്ങൾ ഒരുപക്ഷെ ഏറ്റുവാങ്ങേണ്ടതായിട്ട് വന്നേക്കാം.

തോൽവികൾ നമ്മൾക്ക് നൽകുന്ന തിരിച്ചറിവുകൾ മനസ്സിലാക്കികൊണ്ട് നമ്മുടെ ഭാഗത്തുനിന്നുമുള്ള തെറ്റുകൾ തിരുത്താൻ നമ്മൾ ഓരോരുത്തരും തയ്യാറാവുക.

നല്ല കാര്യങ്ങൾക്ക് തോറ്റു പിന്മാറാതെ പരിശ്രമിക്കുവാൻ നമ്മൾ എല്ലാവർക്കും ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.

motivation-293

ഓരോ കാര്യങ്ങളും നമ്മൾക്ക് നേടണമെങ്കിൽ നമ്മളുടെ ഭാഗത്തുനിന്നും നല്ലതുപോലെ പരിശ്രമിക്കേണ്ടതായിട്ടുണ്ട്. നമ്മൾ നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിൽ മാത്രമേ പല കാര്യത്തിലും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുകയുള്ളു.

ഇന്നലെകളിൽ നമ്മൾക്കുണ്ടായ ഓരോ പരാജയവും വളരെയേറെ തിരിച്ച റിവുകളാണ് നമ്മൾ ഓരോരുത്തർക്കും നൽകികൊണ്ടിരിക്കുന്നത്.

പരാജയങ്ങളെ അതിജീവിക്കാൻ, നഷ്ടങ്ങൾ നികത്താൻ, സങ്കടങ്ങളെ അകറ്റാൻ തുടങ്ങി നമ്മുടെയൊക്കെ ജീവിതത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുക നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിക്കുമ്പോഴാണ്.

ആരൊക്കെ നമ്മളെ വേദനിപ്പിച്ചാലും, നിരുത്സാഹപ്പെടുത്തിയാലും, ചതിച്ചാലും, കുറ്റപ്പെടുത്തിയാലും, അപമാനപ്പെടുത്തിയാലും, കളിയാക്കിയാലും, തോൽപ്പിച്ചാലും, ഒറ്റപ്പെടുത്തിയാലും നമ്മൾക്ക് വിജയിക്കാൻ നമ്മുടെ ഭാഗത്തുനിന്നും നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിക്കേണ്ടതുണ്ട്.

നമ്മൾ എത്രത്തോളം പരിശ്രമിക്കാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചായിരിക്കും നമ്മൾക്ക് കിട്ടുന്ന ഓരോ നേട്ടങ്ങളും.

സമയം നഷ്ടപ്പെടുത്താതെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്. നമ്മളുടെ തോൽവികൾ നൽകുന്ന വേദനകൾ മറ്റാരേക്കാളും നമ്മൾക്കാണ് കൂടുതലായി തിരിച്ചറിയാൻ കഴിയുക.

നമ്മളുടെ ഓരോ തോൽവിയുടെയും കാരണങ്ങൾ കണ്ടെത്തി പരിഹാരം ലഭിക്കുവാൻ നമ്മൾ നല്ലതുപോലെ പരിശ്രമിക്കേണ്ടതായിട്ടുണ്ട്.

ഏതു അവസരത്തിലും നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിക്കുവാൻ നമ്മൾ എല്ലാവർക്കും ഇനിയുള്ള കാലം സാധിക്കട്ടെ.

18 April 2025

motivation-292

ഓരോരുത്തർക്കും വിഷമം ഉണ്ടാവാൻ ഓരോരോ കാരണങ്ങൾ ഉണ്ടാവാം. നമ്മളെ ചെറുപ്പം തൊട്ട് ഒത്തിരി ആളുകൾ ഒരുപക്ഷെ പല കാരണത്താൽ വിഷമിപ്പിച്ചിട്ടുണ്ടാകാം.

നമ്മുടെ ഭാഗത്തെ തെറ്റുകൾ കൊണ്ടോ, മറ്റുള്ളവരുടെ ഭാഗത്തെ തെറ്റുകൾ കൊണ്ടൊക്കെ ഒരുപക്ഷെ നമ്മളിൽ പലർക്കും വിഷമങ്ങൾ ഉണ്ടായേക്കാം.

നമ്മൾ ആഗ്രഹിച്ചത് നേടാൻ സാധിക്കാതെ വരുമ്പോൾ നമ്മൾക്ക് വിഷമം അനുഭവിക്കേണ്ടി വന്നേക്കാം.
ക്ഷമയോടെ പരിശ്രമിച്ചെങ്കിൽ മാത്രമേ പല കാര്യങ്ങളും നേടിയെടുക്കാൻ കഴിയുകയുള്ളു.

ഓരോ വിഷമവും നമ്മളിൽ നിന്നും അകന്നുപോകുവാൻ അതിന്റെതായ സമയം ആവശ്യമാണ്.

സാമ്പത്തിക പ്രതിസന്ധി, ദുരിതങ്ങൾ,
 രോഗങ്ങൾ, വേണ്ടപ്പെട്ട വ്യക്തികളുടെ വേർപാട്, പരാജയങ്ങൾ, നഷ്ടങ്ങൾ, അവഗണനകൾ, അപമാനങ്ങൾ അങ്ങനെ തുടങ്ങി ഒത്തിരിയേറെ കാര്യങ്ങൾ നമ്മൾക്ക് വിഷമത്തിനു കാരണമായേക്കാം. 

നമ്മൾക്കുണ്ടാകുന്ന പല വിഷമങ്ങളും നമ്മൾക്ക് സ്വയം പരിഹരിക്കാൻ എല്ലായ്‌പോഴും സാധിച്ചെന്നുവരില്ല.വേണ്ടപ്പെട്ടവരുടെ സഹായം നമ്മൾക്ക് വിഷമങ്ങൾ പരിഹരിക്കാൻ ആവശ്യമാണ്.

വിഷമം ആർക്കും എപ്പോൾ വേണമെങ്കിലും ഉണ്ടാവാം. പണം ഉണ്ടെങ്കിലും, ഇല്ലെങ്കിലും വിഷമം ആരിലേക്ക് വേണമെങ്കിലും കടന്നുവന്നേക്കാം.

നമ്മളിൽ പലരും ഇന്നിപ്പോൾ ഇവിടെ വരെ എത്തിച്ചേർന്നതിന് പിന്നിൽ നിരവധി ആളുകൾ നമ്മുടെയൊക്കെ വിഷമഘട്ടത്തിൽ നമ്മളെ അവരുടെയൊക്കെ കഴിവിനനുസരിച്ചു സഹായിച്ചതുകൊണ്ടാണ്.

നമ്മൾക്കുണ്ടാകുന്ന വിഷമഘട്ടങ്ങളെ തരണം ചെയ്യാൻ എല്ലായ്‌പോഴും അത്ര എളുപ്പമാവണമെന്നില്ല.

വിഷമഘട്ടങ്ങളിൽ വേണ്ടപ്പെട്ടവരുടെ സഹായം തേടാൻ മടി വിചാരിക്കാതിരിക്കാൻ നമ്മൾക്ക് ഇനിയെങ്കിലും കഴിയട്ടെ.