184.നല്ലൊരു തുടക്കം ഉണ്ടാവട്ടെ.
ജീവിതത്തിൽ നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് തുടക്കം കുറിക്കുന്നത്.അതിൽ ചിലതൊക്കെ വിജയിക്കും, ചിലതൊക്കെ പരാജയപ്പെടും. പരാജ യപ്പെടും എന്നുറപ്പോടെ ആരും ഒന്നും തന്നെ തുടങ്ങാറില്ലല്ലോ.ഓരോ സമയം ആകുമ്പോൾ ഓരോ കാര്യങ്ങൾക്കും തുടക്കം കുറിക്കേണ്ടതായിട്ട് വരുമല്ലോ.
നമ്മൾ ഇന്നിപ്പോൾ അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും ഇന്നലെകളിൽ പലരും തുടക്കം കുറിച്ചതിന്റെ അനന്തര ഫലങ്ങളാണ്.ഒരുപക്ഷെ അവരാരും തന്നെ തുടക്കം കുറിച്ചില്ലാ യിരുന്നുവെങ്കിൽ ഇന്ന് നമ്മൾക്ക് പല സുഖസൗകര്യങ്ങളും ലഭിക്കില്ലായിരുന്നു.ഇന്ന് ഒരു ചെടി നടാൻ തുടക്കം കുറിച്ചെങ്കിലെ നാളെകളിൽ ആ ചെടിയിൽ നിന്നും കായ്‌ഫലങ്ങൾ ലഭിക്കുകയുള്ളുവെന്ന് നമ്മൾക്കറിയാം.
ഇന്നിന്റെ നല്ല പ്രവർത്തികളാണ് നല്ല നാളെകൾക്ക് നമ്മൾ ഓരോരുത്തർക്കും മുതൽകൂട്ടാകുന്നത്.
ഓരോ കാര്യവും ചെയ്യുന്നത് നാളെ നാളെ എന്നു പറഞ്ഞിരുന്നാൽ നമ്മൾക്ക് ഒരുപാട് കാര്യങ്ങൾ ഇന്നിപ്പോൾ ചെയ്യാനുള്ളത് നഷ്ടപ്പെട്ടേക്കാം.നല്ല കാ ര്യങ്ങൾക്കുവേണ്ടി നല്ലൊരു തുടക്കം തന്നെ കുറിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കേണ്ടതുണ്ട്.എന്തു കാര്യവും തുടങ്ങുമ്പോൾ തുടക്കം മുതൽ തന്നെ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്.എല്ലാം തികഞ്ഞിട്ട് ഒന്നും തന്നെ തുടങ്ങാൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ലല്ലോ.
ചെറിയ രീതിയിൽ തുടങ്ങിയിട്ട് പതിയെ പതിയെ ഓരോ കാര്യവും ആവശ്യം പോലെ ചെയ്യുകയാണല്ലോ ഏറ്റവും നല്ല കാര്യം.
തുടക്കം എന്തിലാണെങ്കിലും വളർച്ച നേടണം എങ്കിൽ വളരെയേറെ ശ്രദ്ധിക്കാനുണ്ട്.പല ബിസിനസ്സുകളും വർഷങ്ങളോളം നഷ്ടത്തിൽ മുന്നോട്ട് കൊണ്ടു പോയവരുണ്ട്, അവരുടെ ശുഭാപ്തി വിശ്വാസമാണ് അവരെ നഷ്ടത്തിൽ ആണെങ്കിൽ കൂടിയും മുന്നോട്ട് നയിക്കുന്നത്.
ഓരോ വിജയത്തിന്റെ പിന്നിലും കഷ്ടപ്പാടിന്റെ, നഷ്ടങ്ങളുടെയൊക്കെ അനുഭവകഥകൾ ഒരുപക്ഷെ പറയാൻ ഉണ്ടാവാം.നമ്മളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാവാൻ നമ്മളാണ് തുടക്കം ഇടേണ്ടത്.
നമ്മൾ നല്ല മാറ്റങ്ങൾക്ക് വിധേയമാകാൻ തയ്യാറല്ല എങ്കിൽ നമ്മുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ എന്നെങ്കിലും ഉണ്ടാകുമോ.നല്ല കാര്യങ്ങൾ നമ്മൾ ചെയ്യുമ്പോൾ മറ്റുള്ളവർ കളിയാക്കുമോ, അപ മാനിക്കുമോ, കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുമോ എന്നൊക്കെ വിചാരിച്ചു പിന്മാറിയാൽ നമ്മൾക്ക് തന്നെയാണ് ഒടുവിൽ വലിയൊരു നഷ്ടം ഉണ്ടാവുക.പ്രതികൂല സാഹചര്യങ്ങളിൽ തളരാതെ വിജയം നേടിയെടുക്കാൻ പൊരുതുക എന്നത് നമ്മുടെ ആവശ്യമാണ്.നമ്മുടെ ജീവിതത്തിൽ നല്ല നല്ല മാറ്റങ്ങൾ ഉണ്ടാവാൻ നമ്മൾക്ക് ഓരോരുത്തർക്കും നല്ല കാര്യങ്ങൾക്ക് വേണ്ടി തുടക്കം കുറിക്കാൻ സാധിക്കട്ടെ.
No comments:
Post a Comment
ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചുകൊണ്ടിരിക്കുന്ന എല്ലാവർക്കും ഒത്തിരി നന്ദി.Buy now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.