Pages

10 December 2024

motivation-14

ഏതൊരാൾക്കും എപ്പോൾ വേണമെങ്കിലും ഭയം ഉണ്ടായേക്കാം. ഭയം നമ്മളെ പല കാര്യങ്ങളിൽ നിന്നും പിന്നോട്ട് ആക്കുന്നു. ഭയമില്ലാത്ത അവസ്ഥ ഉണ്ടെങ്കിലാണ് ജീവിതത്തിൽ സന്തോഷവും സമാധാനവും പൊതുവിൽ കണ്ടെത്താൻ കഴിയുക. ഭയമുണ്ടെങ്കിൽ പലയിടത്തും നമ്മൾക്ക് ഒരുപക്ഷെ തോൽവികൾ നേരിടേണ്ടി വന്നേക്കാം.

ഭയത്തെ ധിരതയോടെ നേരിട്ടാൽ മാത്രമാണ് ഭയത്തെ വിട്ടകലാൻ സാധിക്കുകയുള്ളു.ഭയം നമ്മളെ എളുപ്പം വിട്ടകലില്ല.

ചെറുപ്പം തൊട്ട് പല കാര്യങ്ങളും നമ്മൾ ഒഴിവാക്കാനുള്ള പ്രധാന കാരണം നമ്മളിലുള്ള ഭയമാണ്.
പരീക്ഷയിൽ തോൽക്കുമോ എന്ന ഭയം ശരിക്കും പഠിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കിയെന്നു വരാം.

ഓരോ ആളുകൾക്കും ഓരോ തരത്തിലുള്ള ഭയമാണ് അലട്ടുന്നത്. മനസ്സിൽ ഉണ്ടായ മുറിവുകൾ പല കാര്യങ്ങളും മുന്നോട്ടു കൊണ്ടുപോകുന്നതിന് തടസ്സം സൃഷ്ടിച്ചേക്കാം.

മരണഭയം നമ്മിൽ പലർക്കും ഉണ്ടായേക്കാം, ആരൊക്കെ എത്ര ഭയപ്പെട്ടാലും ഇല്ലെങ്കിലും മരണം ഒരിക്കൽ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമെന്നത് യാഥാർഥ്യം അല്ലേ, ആ യാഥാർഥ്യം ഉൾകൊള്ളുക എന്നതാണ് മരണഭയം ഒഴിവാക്കാനുള്ള വഴി.

ഭയത്തിനെ ശാസ്ത്രീയമായ രീതിയിൽ അകറ്റാൻ ഇന്നിപ്പോൾ മാർഗങ്ങളുണ്ട്. നമ്മൾ എന്തുകാര്യത്തിൽ നിന്നും പിന്മാറാനുള്ള പ്രധാന കാരണം ഭയം നമ്മളെ തടസ്സപ്പെടുത്തുന്നതുകൊണ്ടാണ്.

ഭയത്തെ ഒഴിവാക്കാൻ ഭയത്തെ നേരിടുക എന്നതാണ് വഴി. എന്തു കാര്യത്തിലും രണ്ടു വശങ്ങളുണ്ട് തോൽവിയും ജയവും. തോറ്റുകഴിഞ്ഞാൽ വീണ്ടും വീണ്ടും പരിശ്രമിക്കുക അങ്ങനെ ആണെങ്കിൽ പതിയെ നമ്മുടെ ശ്രമങ്ങൾ മുന്നേറുന്നത് കാണാൻ സാധിക്കും.

നമ്മുടെ കഴിവുകളെ കണ്ടെത്തി വളർത്താനും, കുറവുകളെ കണ്ടെത്തി നേരായ മാർഗത്തിൽ പരിഹരിക്കാനും നമ്മൾ ഓരോരുത്തർക്കും സാധിക്കേണ്ടതുണ്ട്.

ഭയം കാരണം ഇന്നലെകളിൽ ചെയ്യാൻ സാധിക്കാതെ പോയ കാര്യങ്ങൾ നമ്മൾക്കിപ്പോൾ ഒത്തിരിയേറെ വേദനകൾ ഒരുപക്ഷെ സമ്മാനിച്ചിട്ടുണ്ടാവും, അതെല്ലാം കഴിഞ്ഞുപോയി ഇനി അതോർത്തു വിഷമിച്ചിട്ടുകാര്യമില്ല.മുന്നേറാനുള്ള ശ്രമങ്ങളാണ് ഇനി നമ്മൾക്ക് ആവശ്യം ഉള്ളത്. നഷ്ടങ്ങളെ കുറിച്ച് നിരാശപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല.

ഇനിയുള്ള സമയം പാഴാക്കാതെ സ്വയം മുന്നേറാൻ, ഭയത്തെ അകറ്റി നിർത്താൻ സാധിക്കേണ്ടതുണ്ട്.

വിജയം കൈവരിക്കാൻ ഭയത്തെ ഒഴിവാക്കിയേ മതിയാകുള്ളൂ.

മറ്റുള്ളവർ എന്തുവിചാരിക്കും എന്നോർത്ത് പിന്മാറിയാൽ പല മേഖലയിലും പരാജയപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

നമ്മൾ ആരും തന്നെ എല്ലാം തികഞ്ഞവരല്ല, ഓരോ കാര്യവും ചെയ്തു ചെയ്താണ് മികച്ചതാകുന്നത്.

നമ്മുടെ കഴിവുകളെ കണ്ടെത്തി വേണ്ട രീതിയിൽ വളർത്തികൊണ്ട് വരേണ്ടതുണ്ട്, എങ്കിൽ മാത്രമാണ് നമ്മൾക്ക് കൂടുതൽ ഉയരങ്ങളിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളു.

ഭയം ഒഴിവാക്കാൻ നമ്മുടെ ഭാഗത്തുനിന്നും ആത്മാർത്ഥമായ ശ്രമങ്ങൾ എപ്പോഴും ഉണ്ടാവേണ്ടതുണ്ട്. ഭയങ്ങൾ ഒഴിവാക്കിയാൽ മാത്രമാണ് ഏതുകാര്യത്തിലും എളുപ്പം മുന്നേറാൻ സാധിക്കുകയുള്ളു.

മറ്റുള്ളവരുടെ കളിയാക്കലുകളിൽ, കുറ്റപ്പെടുത്തലുകളിൽ, വിമർശനങ്ങളിൽ തളർന്നിരിക്കാതെ ഭയത്തെ ഒഴിവാക്കികൊണ്ട് മുന്നോട്ടു പോകുവാൻ കഴിയേണ്ടതുണ്ട്.

ഭയം ഒരിക്കലും തനിയെ അകലുക ഇല്ല, നമ്മുടെ ഭാഗത്തുനിന്നും അതിനുള്ള ത്രിവമായ പരിശ്രമം ആവശ്യമാണ്.

എല്ലാവർക്കും ഭയത്തെ ശരിയായ മാർഗത്തിലൂടെ ഇല്ലായ്മ ചെയ്യുവാനും നല്ലതുപോലെ കഷ്ടപ്പെട്ട് നേട്ടങ്ങൾ സ്വന്തമാക്കാനും സാധിക്കട്ടെ.



No comments:

Post a Comment

പരസ്യം ചെയ്യാം! പ്രചോദിപ്പിക്കാം!
പ്രചോദനം തേടുന്ന മനസ്സുകളിലേക്ക് നിങ്ങളുടെ സംരഭത്തെ എത്തിക്കാനുള്ള സുവർണ്ണാവസരം!
Lijo paul എഴുതിയ മോട്ടിവേഷൻ പുസ്തകങ്ങളുടെ അധ്യായങ്ങൾ ഓൺലൈനായി പ്രസിദ്ധീകരിക്കുന്ന Examchoices.in വെബ്സൈറ്റിൽ ഇപ്പോൾ പരസ്യം ചെയ്യാനുള്ള സുവർണ്ണാവസരം!
നിങ്ങളുടെ ഉൽപ്പന്നമോ സേവനമോ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിക്കൂ.
പരസ്യത്തിന്റെ വിശദാംശങ്ങൾ:
* ഓരോ മോട്ടിവേഷൻ ഓൺലൈൻ ഡിജിറ്റൽ പുസ്തകത്തിന്റെയും ഓരോ വെബ്സൈറ്റ് പേജിലും ഒരു വർഷത്തേക്ക് പരസ്യം ചെയ്യാനുള്ള നിരക്ക്: വെറും ₹100 മാത്രം. (നിബന്ധനകൾ-ഓരോ പേജിലും ₹100 രൂപയുടെ ഒരു പരസ്യം മാത്രമാണ് അനുവദനിയം അതുകൊണ്ട് തന്നെ ആദ്യം ബുക്ക്‌ ചെയ്യുന്നവരുടെ പരസ്യങ്ങളായിരിക്കും ഓരോ മോട്ടിവേഷൻ ഓൺലൈൻ ഡിജിറ്റൽ പുസ്തകത്തിന്റെയും ആദ്യപേജുകളിൽ ഉണ്ടാവുക).

താത്പര്യമുള്ളവർ ഉടൻതന്നെ ബന്ധപ്പെടുക.
ഡിജിറ്റൽ ബുക്ക്‌ വാങ്ങി സഹായിച്ചുകൊണ്ടിരിക്കുന്ന എല്ലാവർക്കും ഒത്തിരി നന്ദി.Buy now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.