തെറ്റുകൾ നമ്മുടെ ഭാഗത്ത് നിന്നും പലപ്പോഴും സംഭവിക്കാറുണ്ട്. നമ്മൾ ഇന്നലെകളിൽ ചെയ്ത തെറ്റിന്റെ ഫലങ്ങളാണ് ഇന്നിപ്പോൾ ഒരുപക്ഷേ അനുഭവിക്കുന്നത്.
ഇന്നിപ്പോൾ നമ്മൾ ചെയ്യുന്നതിൽ പലതും തെറ്റുകൾ ആവാം, ഒരുപക്ഷെ തെറ്റാണെന്ന തിരിച്ചറിവ് ഉണ്ടാവാത്തതാവാം, അതല്ലെങ്കിൽ തെറ്റിൽ നിന്നും മോചനം എളുപ്പം സാധ്യമല്ലാത്താതാവാം തെറ്റുകളിൽ തന്നെ തുടരുന്നതിനു കാരണമായിട്ടുണ്ടാവുക.
തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ നമ്മുടെ ഭാഗത്തു നിന്നും പരിശ്രമം ആവശ്യമാണ്. തെറ്റുകൾ ചെയ്യുക വഴി നമ്മുടെ ജീവിതത്തിൽ സന്തോഷവും, സമാധാനവും, വിലപ്പെട്ട സമയവും നഷ്ടപ്പെട്ടേക്കാം.
തെറ്റും ശരിയും തിരിച്ചറിഞ്ഞുകൊണ്ട് മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.
ഒരാൾ ചെയ്യുന്ന തെറ്റിന്റെ ദുഷ്യഫലം അനുഭവിക്കുക മറ്റു പലരുമായിരിക്കും.
തെറ്റുകളിൽ അടിമപ്പെട്ടാൽ എല്ലായ്പോഴും എളുപ്പം മോചനം സാധ്യമാവണമെന്നില്ല.
തെറ്റുകൊണ്ട് ഉണ്ടാവുന്ന അനന്തരഫലങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ നമ്മളിൽ പലർക്കും തെറ്റിൽ നിന്നും മോചനം നേടാൻ ഒരുപക്ഷെ കഴിഞ്ഞിരുന്നേനെ.
സ്വന്തം ശരീരത്തോട് ചെയ്യുന്ന തെറ്റിന്റെ ഫലം സ്വന്തം ശരീരത്തിൽ തന്നെ പ്രതിഫലിക്കും, അതിലുടെ ഉണ്ടാകുന്ന വേദന എത്രത്തോളമാണെങ്കിലും മറ്റാർക്കും ആ വേദനകളെ ഏറ്റെടുക്കാൻ കഴിയില്ല.
തെറ്റ് വഴി എത്ര നേടിയാലും അതൊന്നും സ്ഥിരമല്ല.
ആരൊക്കെ തെറ്റുകൾ എത്ര നാൾ മറച്ചു വെച്ചാലും ഒരുനാൾ വെളിപ്പെടുക തന്നെ ചെയ്യും.
തെറ്റുകൾ വരുത്തുന്നത് ആർക്കും നല്ലതല്ല.
തെറ്റുകളെ വേണ്ട വിധത്തിൽ നേരിട്ടാൽ മാത്രമേ ശരികളിലേക്ക് എത്തിച്ചേരാൻ കഴിയുകയുള്ളു.
തെറ്റിൽ നിന്നും പിന്തിരിയാൻ അവരവർ തന്നെ വിചാരിക്കണം.
പലരും നമ്മളെ തെറ്റിലേക്ക് നയിച്ചേക്കാം, അവിടെയെല്ലാം തെറ്റുകളെ അകറ്റി നിർത്താൻ നമ്മൾക്ക് സാധിക്കണം.
ചെറിയ തെറ്റുകളിൽ നിന്നും തുടങ്ങിയാണ് പലരും പിൽകാലത്ത് വലിയ തെറ്റുകളിലേക്ക് സഞ്ചരിക്കുന്നത്.
എത്ര വലിയ തെറ്റ് ചെയ്താൽ പോലും അതിലൊന്നും യാതൊരുവിധത്തിലുള്ള കുറ്റബോധം ഇല്ലാത്തവരും നമ്മൾക്കു ചുറ്റിലും കണ്ടേക്കാം.
പണത്തിന്റെ അഹങ്കാരത്തിൽ മറ്റുള്ളവരുടെ സുഖസൗകര്യത്തിനോ, സമയത്തിനോ വേണ്ട പരിഗണന നൽകാതിരുന്നേക്കാം.
ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും അതിനെയൊക്കെ സ്വയം ന്യായികരിക്കുന്ന ആളുകളും നമ്മൾക്ക് ചുറ്റിലും കണ്ടേക്കാം.
തെറ്റുകൾ ചുണ്ടി കാണിക്കുമ്പോൾ അതൊന്നും നേരായ വിധത്തിൽ ഉൾകൊള്ളാൻ കഴിയാത്തവരുമുണ്ട്.തെറ്റുകൾ ചുണ്ടി കാണിക്കുന്നവരെ ശത്രുക്കളായി കണ്ടെന്നിരിക്കാം.
തെറ്റുകൾ കണ്ടാൽ വേണ്ട വിധത്തിൽ പ്രതികരിക്കണം,പ്രതിരോധിക്കണം.
നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിയിലും തെറ്റുകൾ വരുത്താതെ നോക്കേണ്ടതുണ്ട്.
നമ്മൾ ഇന്നലെകളിൽ വരുത്തിയത് തെറ്റുകളാണെന്ന് തിരിച്ചറിയുന്ന നിമിഷം അതെല്ലാം തിരുത്താനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തു നിന്നുമുണ്ടാകണം.
നമ്മൾ വരുത്തിയ തെറ്റുകൾ ഓരോന്നും തിരുത്തിയാൽ മാത്രമേ വിജയം നമ്മളെ തേടി എത്തുകയുള്ളു.
ആർക്കും തെറ്റുകൾ ചെയ്യുന്നതിന് പ്രേരണ നൽകാതിരിക്കുക.
തെറ്റുകൾ മൂലം ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ എല്ലാം തന്നെ എല്ലായ്‌പോഴും വീണ്ടെടുക്കാൻ കഴിയണമെന്നില്ല.
തെറ്റുകൾക്ക് തക്കതായ ശിക്ഷ കിട്ടാത്തതാണ് പലർക്കും തെറ്റുകളിൽ തന്നെ തുടരാനുള്ള സാഹചര്യം ഒരുക്കുന്നത്.
ശരിയായ അറിവുകൾ കൃത്യസമയത്ത് ലഭിക്കാത്തതാണ് തെറ്റുകൾ ആവർത്തിക്കപ്പെടാൻ കാരണമാകുന്നത്.
തെറ്റുകൾ നമ്മുടെ ഭാഗത്തു നിന്നും മനഃപൂർവം അല്ലെങ്കിൽ കൂടി, നമ്മൾ ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കുന്ന നിമിഷം തെറ്റ് ചെയ്തവരോട് ക്ഷമ ചോദിക്കാൻ തയ്യാറാവുക.
ഈ ലോകത്ത് ചെറുതും വലുതുമായിട്ട് തെറ്റുകൾ ചെയ്യാത്ത മനുഷ്യരില്ല.
ഇനിയുള്ള നാളുകളിൽ നമ്മുടെ ഭാഗത്തു നിന്നും തെറ്റുകൾ വരുത്താതിരിക്കാൻ നമ്മൾ ഓരോരുത്തരും ചെയ്യുന്ന കാര്യത്തിൽ അതീവ ശ്രദ്ധ നൽകുക.
തെറ്റുകൾ ഉണ്ടാവാം, തെറ്റുകൾ തിരുത്തി മുന്നേറിയാൽ മാത്രമേ കൂടുതൽ കൃത്യമായ അറിവുകൾ നമ്മൾക്ക് നേടാനും,നേട്ടങ്ങൾ സ്വന്തമാക്കാനും കഴിയുകയുള്ളു.
എത്രയോക്കെ സാമ്പത്തിക, ഭൗതിക നേട്ടങ്ങൾ കിട്ടുമെന്ന് പറഞ്ഞാൽ പോലും തെറ്റുകളെ ഒരുകാരണവശാലും പിന്തുടരാതിരിക്കാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കുക.