Pages

5 March 2026

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-120

ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ ഇന്ന് തന്നെ കഴിവതും ചെയ്യാൻ ശ്രമിക്കുക.

ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ നാളത്തേക്ക് മാറ്റിവെക്കാതിരിക്കുക.

നമ്മളുടെ ജീവിതത്തിൽ വിലപ്പെട്ട സമയങ്ങളാണ് ഇപ്പോൾ നമ്മുടെ കണ്മുൻപിലുടെ കടന്നുപോയികൊണ്ടിരിക്കുന്നത്. 

നമ്മുടെ നാളത്തെ ഭാവിയെന്നത് ഇപ്പോൾ നമ്മൾ എന്തൊക്കെയാണ് ചെയ്യുന്നത് എന്നതുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു.

ഇതുവരെയുള്ള ഒത്തിരിയേറെ സമയങ്ങൾ നമ്മളിൽ പലരും വെറുതെ നഷ്ടപ്പെടുത്തി കളഞ്ഞിട്ടുണ്ടാവും അതേ കുറിച്ച് ആലോചിച്ചുകൊണ്ട് ഇനിയുള്ള നാളുകളിൽ നിരാശപ്പെട്ടിരിക്കരുത്, നിരാശപ്പെട്ടിരുന്നാൽ നമ്മളുടെ വിലപ്പെട്ട സമയങ്ങൾ വെറുതെ നഷ്ടപ്പെട്ടു പോകുകയുള്ളുവെന്നല്ലാതെ നമ്മൾ ആർക്കും തന്നെ യാതൊരുവിധ ഉപകാരവുമില്ല.

ഓരോ നഷ്ടങ്ങളും തിരിച്ചറിവുകളാക്കികൊണ്ട് മുന്നേറാൻ, സമയത്തെ വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ നമ്മൾക്ക് ഇനിയെങ്കിലും കഴിയണം.

നമ്മൾ ചെയ്യേണ്ട ഓരോ കാര്യങ്ങളും വളരെ കൃത്യമായി ചെയ്യേണ്ടതുണ്ട്.

നാളെകളിൽ എന്തൊക്കെയാണ് സംഭവിക്കുകയെന്ന് ആർക്കും പറയാൻ കഴിയില്ല.

ഇന്നിന്റെ നല്ല അവസരങ്ങളെ വേണ്ടതുപോലെ ഉപയോഗിച്ചില്ലെങ്കിൽ നാളെകളിൽ നമ്മൾക്ക് ഒത്തിരിയേറെ നഷ്ടങ്ങൾ അനുഭവപ്പെട്ടേക്കാം.

നാളത്തേക്ക് മാറ്റിവെക്കുന്നതുവഴി ഒത്തിരിയേറെ നഷ്ടങ്ങൾ ഉണ്ടായെന്നു വരാം.

ഇന്ന് കിട്ടുന്ന അവസരങ്ങൾ ഒന്നും തന്നെ നാളെകളിൽ വീണ്ടും കിട്ടികൊള്ളണമെന്നില്ല.

തൊട്ടടുത്ത നിമിഷം നമ്മൾ ഈ ഭൂമിയിൽ ഉണ്ടാകുമെന്നുപോലും ഉറപ്പ് പറയാൻ കഴിയില്ല.

ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ ഇന്ന് തന്നെ ചെയ്യാൻ ശ്രമിക്കുക. മുന്നോട്ടുള്ള നാളുകളിൽ തടസ്സങ്ങളെയും, നഷ്ടങ്ങളെയും വേണ്ടപ്പെട്ടവരുടെ സഹായത്തോടെ ധിരമായി നേരിടാൻ നമ്മൾക്ക് കഴിയണം.

ഇപ്പോൾ നമ്മൾ ആയിരിക്കുന്ന മോശപ്പെട്ട സാഹചര്യങ്ങൾ നമ്മളിൽ നിന്നും അകലാൻ മറ്റാരേക്കാളും കൂടുതലായി നമ്മൾ തന്നെ കഷ്ടപ്പെട്ടെ മതിയാകുള്ളൂ.

അലസതയെ അകറ്റി നിർത്തികൊണ്ട് ഉണർവോടെ നമ്മുടെ നല്ല ലക്ഷ്യങ്ങൾക്കായി ആത്മാർത്ഥതയോടെ പ്രവർത്തിക്കാൻ കഴിയേണ്ടതുണ്ട്.

മറ്റുള്ളവർ നമ്മളോട് നെഗറ്റീവ് വാക്കുകൾ പറഞ്ഞുവെന്ന് വരാം, കുറ്റപ്പെടുത്തിയെന്ന് വരാം, കളിയാക്കിയെന്ന് വരാം അവിടെയെല്ലാം ആത്മസംയമനം പാലിച്ചുകൊണ്ട് നമ്മളുടെ കഴിവിൽ വിശ്വസിച്ചുകൊണ്ട് മുന്നേറാൻ കഴിയണം.

ഏതൊരു വിജയത്തിന് പിന്നിലും നല്ലതുപോലെ കഷ്ടപ്പെടേണ്ടതുണ്ട്. നാളെ കഷ്ടപ്പെടാം എന്ന് കരുതിയാൽ നമ്മൾക്ക് ഇന്ന് കിട്ടേണ്ട വിജയങ്ങൾ എല്ലാം തന്നെ നഷ്ടപ്പെട്ടുവെന്ന് വരാം.

വിജയിയാകാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യമാണ് ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ ഇന്നു തന്നെ ചെയ്തു തീർക്കുകയെന്നത്.

നാളത്തേക്ക് പരമാവധി മാറ്റിവെക്കുന്ന ശീലം ഒഴിവാക്കാൻ നമ്മൾ ഏവർക്കും ഇനിയുള്ള കാലം കഴിയട്ടെ.



No comments:

Post a Comment

പ്രിയപ്പെട്ടവരേ Examchoices പ്രസിദ്ധികരിച്ചിരിക്കുന്ന മോട്ടിവേഷൻ പുസ്തകങ്ങളുടെ ഡിജിറ്റൽ വേർഷൻ AMAZON KINDLE, GOOGLE BOOKS വഴി സ്വന്തമാക്കാം.Buy now.
വെബ്സൈറ്റ് സന്ദർശിച്ചതിനും , ഈ വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കളെ അറിയിച്ചതിനും, ഡിജിറ്റൽ ബുക്ക് വാങ്ങി സഹായിച്ചതിനും ഒത്തിരി നന്ദി.
BOOK 5 CHAPTER 1000 IMAGES PDF FILE FREE DOWNLOAD NOW.
BOOK 5 CHAPTER IMAGES FILE FREE DOWNLOAD NOW.
BOOK 4 CHAPTER IMAGES FILE FREE DOWNLOAD NOW.
Book 5 Chapters images view now.
Book 4 Chapters images view now.
Book 5 Chapters Read now.
Book 4 Chapters Read now.
Book 3 Chapters Read now.
Book 2 Chapters Read now.
Book 1 Chapters Read now.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.
EXAMCHOICES MOTIVATION BOOKS PREORDER NOW.
Advertisement Book now.