Pages
27 February 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-103
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-102
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-101
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-100
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-99
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-98
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-97
25 February 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-96
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-95
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-94
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-93
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-92
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-91
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-90
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-89
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-88
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-87
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-86
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-85
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-84
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-83
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-82
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-81
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-80
20 February 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-79
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-78
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-77
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-76
19 February 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-75
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-74
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-73
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-72
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-71
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-70
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-69
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-68
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-67
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-66
17 February 2026
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-65
മുന്നോട്ടു നമ്മൾ ഓരോരുത്തർക്കും നേട്ടങ്ങൾ സ്വന്തമാക്കുന്നതിന് പഠനം വളരെയേറെ ആവശ്യമാണ്. ഓരോരുത്തർക്കും അവരവർക്ക് ഉചിതമായ രീതിയാണ് പഠനത്തിനായിട്ട് സ്വീകരിക്കേണ്ടത്.
എല്ലാവർക്കും എല്ലായ്‌പോഴും പഠിക്കാനുള്ള സാഹചര്യം ഉണ്ടായികൊള്ളണമെന്നില്ല. പഠനത്തെ ഇഷ്ടപ്പെട്ടാൽ മാത്രമാണ് ഏതു വിഷയത്തെപറ്റിയുള്ള പഠനമാണെങ്കിലും വിജയം നേടാൻ കഴിയുകയുള്ളു.
പഠനത്തിൽ വിജയം എല്ലാവർക്കും എപ്പോഴും നേടാൻ കഴിഞ്ഞെന്ന് വരില്ല. പഠനത്തിൽ ചിലപ്പോഴെങ്കിലും തോൽവികളെ നേരിടേണ്ടി വന്നേക്കാം എങ്കിൽ പോലും വിജയം നേടാനുള്ള ആഗ്രഹത്തോടെ മുന്നോട്ടു വളരെയേറെ പരിശ്രമിക്കാൻ കഴിയേണ്ടതുണ്ട്.
നമ്മൾ എത്രത്തോളം ആഗ്രഹിക്കുന്നുവോ അതിനനുസരിച്ചു മുന്നോട്ടു പഠിക്കാൻ ശ്രമിക്കുക. പഠനത്തിൽ അലസത കാണിച്ചാൽ ഭാവിയിൽ ഒത്തിരിയേറെ ദുഃഖങ്ങൾക്ക് ഒരുപക്ഷെ കാരണമായേക്കാം.
ഓരോരുത്തരുടെയും ബുദ്ധിപരമായ നിലവാരം അനുസരിച്ചു മാത്രമാണ് പഠനത്തിൽ മികവ് നേടിയെടുക്കാൻ ഒരുപക്ഷെ കഴിയുകയുള്ളു.
ഓരോ വിഷയവും പഠിക്കുമ്പോഴും അതിലുടെ കിട്ടുന്ന നേട്ടങ്ങൾ എന്തെല്ലാമാണെന്ന് തിരിച്ചറിവ് ഉണ്ടാവണം.
പഠനം നമ്മൾ ഉപേക്ഷിച്ചാൽ പല കാര്യങ്ങളും നമ്മൾക്ക് ഒരുപക്ഷെ നഷ്ടപ്പെട്ടേക്കാം.
പഠനത്തിന് വേണ്ട വിധത്തിലുള്ള പ്രാധാന്യം നൽകുവാൻ ശ്രമിക്കുക. സ്വന്തമായിട്ട് പഠനത്തിന് പ്രായം ഒരു തടസ്സമല്ല, നമ്മളുടെ ഉള്ളിലെ ആഗ്രഹമാണ് വളരെ പ്രധാനപ്പെട്ടത്.
കാര്യങ്ങൾ പഠിക്കുംതോറുമാണ് നമ്മൾ ഈ ലോകത്തെപറ്റി കൂടുതൽ മനസ്സിലാക്കുന്നത്.
ജീവിതത്തിൽ ഉയർച്ചകൾ കൈവരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പഠിക്കുന്ന വിഷയത്തെ ഇഷ്ടപ്പെടാനും, കഴിവിനനുസരിച്ചു പഠിക്കാനും സാധിക്കണം.
നമ്മുടെ ഓരോരുത്തരുടെയും ഉയർച്ചക്കായിട്ടുള്ള പഠനം ശരിയായ വിധത്തിൽ ആയിരിക്കട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-64
നമ്മളിൽ പലരും പല കാര്യങ്ങൾക്കായി നല്ലതുപോലെ കഷ്ടപ്പെടുന്നവരാണ്. ഏതൊരു വിജയത്തിന് പിന്നിലും അതിന്റെതായ കഷ്ടപ്പാടുണ്ട്.
നാളെകളിൽ നേട്ടങ്ങൾ കൊയ്യാൻ ഇന്നിപ്പോൾ നല്ലതുപോലെ കഷ്ടപ്പെടേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്.
ഒത്തിരിയേറെ മനുഷ്യരുടെ കഷ്ടപ്പാടിന്റെ ഫലങ്ങളാണ് നമ്മളിൽ പലരും ഇന്നിപ്പോൾ സുഖമായിട്ട് അനുഭവിക്കുന്നത്.
നമ്മൾ ഓരോരുത്തരും, നമ്മളുടേതായ രീതിയിൽ കഷ്ടപ്പെടാൻ ഒരുക്കമാകേണ്ടതുണ്ട്. കഷ്ടപ്പെടാൻ ഒരുക്കമുള്ളവർക്ക് മാത്രമാണ് വിജയം നേടിയെടുക്കാൻ കഴിയുള്ളു.
പണം നേരായ വഴിക്ക് നേടിയാൽ മാത്രമാണ് നിലനിൽക്കുകയുള്ളു. ആവശ്യത്തിൽ കൂടുതൽ പണം ഉണ്ടെന്ന് കരുതി ആവശ്യകാര്യങ്ങൾക്ക് കഷ്ടപ്പെടാതിരുന്നാൽ പണം നമ്മളിൽ നിന്നും ഒരുപക്ഷെ അകന്നുപോയേക്കാം.
നല്ല രീതിയിൽ കഷ്ടപ്പെടുകയാണെങ്കിൽ ആയതിനു എന്നെങ്കിലുമൊരിക്കൽ ഫലം ലഭിക്കാതിരിക്കില്ല.
ഇന്നലെകളിൽ ജീവിച്ചിരുന്ന പലരും അവരുടേതായ സംഭാവന ഈ ലോകത്തിനു നൽകിയതിന് പിന്നിൽ അവർ ഓരോരുത്തരുടെയും കഷ്ടപ്പാടാണ്. കഷ്ടപ്പാടുകളെ സ്വീകരിക്കാൻ നമ്മുടെ പൂർവികർ ഓരോരുത്തരും തയ്യാറായതുകൊണ്ടാണ് ഇന്നിപ്പോൾ പല നേട്ടങ്ങളും നമ്മൾക്ക് അനുഭവിക്കാൻ സാധിച്ചിട്ടുള്ളത്.
നമ്മൾ ഓരോരുത്തരും ചെയ്യുന്ന ഓരോ കഷ്ടപ്പാടിനും അതിന്റെതായ പ്രാധാന്യം നൽകാൻ ശ്രമിക്കുക.
മുന്നോട്ടു വിജയം നേടാൻ നമ്മൾ ഓരോരുത്തർക്കും ശുഭപ്രതീക്ഷയോടെ നല്ല കാര്യങ്ങൾക്കായി കഷ്ടപ്പെടാൻ തയ്യാറാവാം.
നല്ല നേട്ടങ്ങൾ സ്വന്തമാക്കാൻ നല്ലതുപോലെ കഷ്ടപ്പെടാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-63
നമ്മൾ ഓരോരുത്തരും മുന്നോട്ടു പോകുന്നത് ഒത്തിരിയേറെ പ്രതീക്ഷകളോടെയാണ്. നാളെകൾ എങ്ങനെയായിരിക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല. നാളെകളെ കുറിച്ച് ആകുലപ്പെടുന്നവരും, പ്രതീക്ഷയോടെ നോക്കി കാണുന്നവരുമുണ്ട്.
നമ്മൾ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുവോ അതിനനുസരിച്ചു മാത്രമായിരിക്കും മുന്നോട്ടു നമ്മൾ ഓരോരുത്തർക്കും വളർച്ച കൈവരിക്കാൻ കഴിയുക.
ഇന്ന് നമ്മളെ പരിഹസിക്കുന്നവരും, കുറ്റപ്പെടുത്തുന്നവരും, നമ്മെ പറ്റി നുണ പറയുന്നവരും ഉണ്ടായേക്കാം അതിലൊക്കെ തളർന്നിരുന്നാൽ നമ്മൾക്ക് നാളെകളിൽ നേട്ടങ്ങൾ ഒന്നും തന്നെ നേടാൻ കഴിഞ്ഞെന്നു വരില്ല.
ഓരോ നിമിഷവും വിലപ്പെട്ടതായി കണ്ടുകൊണ്ട് പ്രവർത്തിച്ചാൽ മാത്രമേ വിജയസാധ്യത നമ്മൾക്ക് ലഭിക്കുകയുള്ളു.
ഇന്നിന്റെ സമയം പാഴാക്കി കളഞ്ഞാൽ നാളെകൾ നിരാശയിൽ കഴിയേണ്ടി വന്നേക്കാം.
അടുത്ത നിമിഷം നമ്മുടെ പക്കൽ അല്ലായുള്ളത്, നമ്മൾക്ക് സ്വന്തമെന്ന് പറയാൻ പറ്റുക ഈ നിമിഷം മാത്രമാണ്.
നല്ല നാളെകൾക്കായി ഇന്നിപ്പോൾ നമ്മുടെ ഭാഗത്തു നിന്നും ആത്മാർത്ഥമായ പരിശ്രമങ്ങൾ ആവശ്യമാണ്.
ഇന്നലെകളെക്കാൾ കൂറേകൂടി നമ്മുടെ ഓരോരുത്തരുടെയും ജീവിതനിലവാരം ഉയർത്താനുള്ള ശ്രമങ്ങൾ നമ്മൾ ഓരോരുത്തരും ഇന്നിപ്പോൾ മുതലെങ്കിലും ആരംഭിക്കേണ്ടതുണ്ട്.
സുഖദുഃഖങ്ങൾ നമ്മളിലേക്ക് മാറിമാറി കടന്നുവന്നുകൊണ്ടിരിക്കും.ആർക്കും തന്നെ എല്ലാ കാലവും സുഖമായി കഴിയാൻ സാധിച്ചെന്നു വരില്ല.
ഇന്നിന്റെ പരാജയങ്ങളെ നാളെകളിൽ വിജയങ്ങളാക്കി മാറ്റിയെടുക്കാൻ നമ്മൾ ഓരോരുത്തർക്കും നല്ലതുപോലെ പരിശ്രമിക്കാൻ കഴിയട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-62
ഓരോ ദിവസം കഴിയുന്തോറും നമ്മളുടെ പ്രായത്തിന് ദിവസത്തിന്റെ വർദ്ധനവ് ഉണ്ടായികൊണ്ടിരിക്കുകയാണ്.
പ്രായം കൂടുന്നതനുസരിച്ചു നമ്മുടെ സൗന്ദര്യം, ആരോഗ്യം, ഓർമ്മകൾ എല്ലാം ഇല്ലാതായേക്കാം.
നമ്മുടെ പ്രായത്തെ നമ്മൾക്ക് തടഞ്ഞു നിർത്താൻ സാധിക്കില്ല.
നമ്മൾ ഇന്നലെകളിൽ ചെയ്ത പലതും തെറ്റാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ടാവുക ഒരുപക്ഷെ ഇപ്പോഴായിരിക്കാം.തെറ്റുകൾ തിരുത്താൻ തയ്യാറാവേണ്ടത് മുന്നോട്ടുള്ള സുഗമമായ യാത്രക്ക് വളരെയേറെ ആവശ്യമാണ്.
നമ്മൾ ഓരോരുത്തരും നഷ്ടപ്പെടുത്തിയ സമയങ്ങൾ ഒരിക്കലും നമ്മൾക്കിനി തിരിച്ചു കിട്ടാൻ പോകുന്നില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞു പരിഹസിച്ചാലും, നിരുത്സാഹപ്പെടുത്തിയാലും നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ സമയത്തിന് തന്നെ ചെയ്തില്ലെങ്കിൽ നഷ്ടങ്ങൾ ഉണ്ടാവുക നമുക്ക് തന്നെയായിരിക്കും.
നാളെകളിൽ നമ്മുടെയൊക്കെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിക്കുകയെന്ന് ഇപ്പോഴേ പറയാൻ കഴിഞ്ഞെന്നു വരില്ല.
നമ്മൾക്ക് ഇഷ്ടമില്ലാത്ത പലതിനെയും നാളെകളിൽ ഒരുപക്ഷെ അഭിമുഖികരിക്കേണ്ടി വന്നേക്കാം.
ഏതെങ്കിലും തരത്തിലുള്ള നഷ്ടപ്പെടലുകൾ എല്ലാവരുടെയും ജീവിതത്തിൽ നിശ്ചയമായും ഉണ്ടാവുക തന്നെ ചെയ്യും.
ഈ ഭൂമിയിൽ നിശ്ചിതകാലം വരെ മാത്രമേ നമ്മൾക്ക് ജീവിതമുള്ളൂ, അതു കഴിയുമ്പോൾ ഈ ലോകം നമ്മൾക്ക് നഷ്ടമാകും.
ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ ഒന്നും തന്നെ നാളെകളിൽ നമ്മൾക്ക് അനുഭവിക്കാൻ കഴിയണമെന്നില്ല.
പ്രായം കഴിയുന്തോറും പലതും നഷ്ടപ്പെടുമെന്നുള്ള തിരിച്ചറിവ് നേടാൻ നമ്മൾ ഓരോരുത്തർക്കും ഇപ്പോഴേ കഴിയണം.
ഇന്നിന്റെ സമയങ്ങൾ ഓരോന്നും വളരെയേറെ വിലപ്പെട്ടതാണെന്ന തിരിച്ചറിവ് നമ്മൾക്ക് ഇനിയെങ്കിലും ഉണ്ടാവേണ്ടതുണ്ട്.
നഷ്ടപ്പെട്ട പലതും തിരിച്ചെടുക്കാൻ പല സന്ദർഭങ്ങളിലും പണം എത്ര ഉണ്ടായാലും കാര്യമില്ല.
നമ്മൾക്ക് ലഭിച്ചിരിക്കുന്ന ഓരോ നിമിഷവും വളരെയേറെ ഭംഗിയായി ഉപയോഗപ്പെടുത്താൻ ഇനിയുള്ള കാലമെങ്കിലും സാധിക്കേണ്ടതുണ്ട്.
പ്രായം കഴിയുന്തോറും പലതും നഷ്ടപ്പെടുമെന്നുള്ള തിരിച്ചറിവോടെ സമയത്തെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തികൊണ്ട് മുന്നേറാൻ, നേട്ടങ്ങൾ സ്വന്തമാക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.
നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-61
ഓരോ കാര്യവും സമയത്തിന് പൂർത്തിയാക്കിയാൽ മാത്രമേ തുടർന്നുള്ള പ്രവർത്തനങ്ങൾ സുഗമമായി ചെയ്യാൻ കഴിയുകയുള്ളു.
സമയബന്ധിതമായി കാര്യങ്ങൾ ചെയ്യുന്നതിൽ വിട്ടുവിഴ്ച്ച ഉണ്ടാവാതെ നോക്കേണ്ടതുണ്ട്.
സമയത്തിന് വേണ്ട പ്രാധാന്യം കൊടുത്തുകൊണ്ട് ഓരോ പ്രവർത്തനങ്ങളും കൃത്യമായി പൂർത്തിയാക്കാൻ കഴിയട്ടെ.
നമ്മുടെ ചുറ്റിലുമുള്ള ഓരോ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയായതുകൊണ്ടാണ് നമ്മളിൽ പലർക്കും അതിന്റെതായ സുഖസൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ ഇന്നിപ്പോൾ സാധിച്ചിട്ടുള്ളത്.
ഭാവിയിലേക്ക് നേടേണ്ട ലക്ഷ്യങ്ങൾക്കായി ഇന്നിപ്പോൾ തന്നെ പരിശ്രമിക്കാൻ തയ്യാറാവുക.
ഓരോ കാര്യങ്ങളും ചെയ്യുന്നത് നാളെക്കായി മാറ്റിവെച്ചു കഴിഞ്ഞാൽ നമ്മൾക്ക് തന്നെയാണ് അതിന്റെതായ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നത്.
ഓരോ കാര്യങ്ങളും പൂർത്തിയാക്കാൻ അതിന്റെതായ സമയം ആവശ്യമാണ്.
ഓരോ ബിസിനസ്സും വളർച്ച കൈവരിക്കണമെങ്കിൽ നല്ലതുപോലെ ആ ബിസിനസിന്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കേണ്ടതുണ്ട്.
സമയബന്ധിതമായി കാര്യങ്ങൾ പൂർത്തിയാക്കുന്നവർക്കാണ് മുന്നോട്ടു എപ്പോഴും അവസരങ്ങൾ തേടിയെത്തുക.
പരാജയങ്ങളും, നഷ്ടങ്ങളും, രോഗങ്ങളും, പ്രതിസന്ധികളുമെല്ലാം സമയബന്ധിതമായി കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും നമ്മളെ ഒരുപക്ഷെ അകറ്റിയേക്കാം.
ഓരോ വിജയത്തിന് പിന്നിലും സമയബന്ധിതമായി പ്രവർത്തനങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്.
നഷ്ടങ്ങളെയും, പരാജയങ്ങളെയും, രോഗങ്ങളെയും, പ്രതിസന്ധി കളെയുമെല്ലാം ധിരമായി നേരിട്ടുകൊണ്ട് സമയബന്ധിതമായി കാര്യങ്ങൾ പൂർത്തിയാക്കാൻ നമ്മൾ ഏവർക്കും ഇനിയുള്ള കാലം സാധിക്കട്ടെ.