Choose your language

27 February 2026

// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-103

നമ്മൾക്ക് ചുറ്റിലും നല്ല സാഹചര്യങ്ങളും, മോശം സാഹചര്യങ്ങളും അനുഭവിക്കുന്ന മനുഷ്യരുണ്ട്.

ഇന്ന് നല്ല സാഹചര്യത്തിൽ കഴിയുന്നവരുടെ ഇന്നലെകൾ ഒരുപക്ഷെ മോശം സാഹചര്യം ആയിരുന്നിരിക്കാം.

ഇന്ന് മോശം സാഹചര്യത്തിൽ കഴിയുന്നവരുടെ നാളെകൾ ഒരുപക്ഷെ നല്ല സാഹചര്യം ആയേക്കാം.

നല്ല സാഹചര്യത്തിൽ കഴിയാമായിരുന്നിട്ടും മോശം സാഹചര്യത്തിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവരുമുണ്ട്.

നല്ല സാഹചര്യത്തിൽ നിന്നും വളരെ പെട്ടെന്ന് തന്നെ മോശം സാഹചര്യത്തിലേക്ക് കടന്നുപോകുന്നതിന്റെ പിന്നിൽ ധാരാളം കാരണങ്ങൾ ഉണ്ടായേക്കാം.

മോശം സാഹചര്യത്തിൽ നിന്നും രക്ഷപ്പെടണമെന്ന് അതിയായി ആഗ്രഹിക്കുകയും അതിനായി നല്ലതുപോലെ പരിശ്രമിക്കുകയും വേണം.

മോശം സാഹചര്യം നമ്മളിലേക്ക് വന്നു ചേരുന്നതിന്റെ പ്രധാന കാരണം നമ്മൾ ഒന്നും തന്നെ ചെയ്യാത്തതുകൊണ്ടാണ്.

നല്ല സാഹചര്യത്തിൽ കഴിയാൻ എല്ലാവർക്കും അതിയായ ആഗ്രഹമുണ്ട്, പക്ഷെ പലപ്പോഴും സാധിക്കാറില്ല.

നമ്മുടെ മോശം സാഹചര്യത്തെയോർത്തു ദുഃഖിച്ചിരിക്കുന്നതിൽ അർത്ഥമില്ല. നമ്മുടെ ഭാഗത്തു നിന്നും നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നല്ല സാഹചര്യം നേടിയെടുക്കാൻ ആവശ്യമാണ്.

നമ്മളുടെ മാത്രം ആവശ്യമാണ് നല്ല സാഹചര്യത്തിൽ ജീവിക്കുകയെന്നത്. നല്ല സാഹചര്യം നേടാൻ ഇന്നിന്റെ വിലപ്പെട്ട സമയങ്ങളെ നല്ലതുപോലെ ഉപയോഗപ്പെടുത്താൻ കഴിയേണ്ടതുണ്ട്.

നമ്മുടെ സാഹചര്യങ്ങൾ എത്ര മോശമായാലും അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് മുന്നേറാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.

നമ്മൾക്കുണ്ടാകുന്ന മോശം സാഹചര്യത്തിൽ നമ്മുടെ വേണ്ടപ്പെട്ട പലരും നമ്മളിൽ നിന്നും ഒരുപക്ഷെ അകന്നുപോയേക്കാം, അതോർത്തു വിഷമിച്ചിരിക്കുന്നതിൽ അർത്ഥമില്ല.

നാളെകളിൽ നമ്മൾ ആർക്കും തന്നെ മോശം സാഹചര്യം വന്നുചേരില്ലായെന്നൊന്നും ആർക്കും ഉറപ്പ് പറയാൻ കഴിയില്ല.

അവരവർക്കുണ്ടാകുന്ന വേദന അവരവർ തന്നെ അനുഭവിച്ചേ മതിയാകുള്ളൂ. നമ്മുടെ വേദന നമ്മൾക്ക് പകരമായി മറ്റൊരാൾക്ക്‌ ഏറ്റെടുക്കാൻ കഴിയില്ല.

മറ്റുള്ളവരുടെ ഭാഗത്തു നിന്നുള്ള നെഗറ്റീവ് വാക്കുകൾ, കുറ്റപ്പെടുത്തലുകൾ, കളിയാക്കലുകൾ കേൾക്കുന്നത് ഒരുപക്ഷെ നമ്മളെ തളർത്തിയേക്കാം.നമ്മൾ തളർന്നിരുന്നാൽ നമ്മൾക്ക് തന്നെയാണ് നഷ്ടം ഉണ്ടാവുക.

എപ്പോഴും നല്ല സാഹചര്യത്തിലൂടെ മാത്രം ഏതൊരാൾക്കായാലും കടന്നുപോകാൻ കഴിയണമെന്നില്ല.നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തനങ്ങളും നമ്മളുടെ മുന്നോട്ടുള്ള സാഹചര്യങ്ങളെ വളരെയേറെ സ്വധിനിക്കുന്നുണ്ട്.

നല്ല സാഹചര്യം കിട്ടാതെ പോയതിൽ വിഷമിച്ചിരിക്കുന്നതിൽ അർത്ഥമില്ല. ഉള്ള സാഹചര്യത്തിന്റെ പരിമിതികളിൽ നിന്നുകൊണ്ട് നല്ലതുപോലെ പരിശ്രമിക്കാൻ കഴിയേണ്ടതുണ്ട്.

തെറ്റായ ശീലങ്ങൾ ഉപേക്ഷിച്ചെങ്കിൽ മാത്രമേ മോശം സാഹചര്യത്തിൽ നിന്നും മോചനം നേടിയെടുക്കാൻ സാധിക്കുകയുള്ളു.

അലസത ഒഴിവാക്കിയാൽ മാത്രമേ നമ്മൾക്ക് മോശം സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയുള്ളു.

ഉയർച്ച നേടാൻ നമ്മളുടെ ഭാഗത്തുനിന്നും നിരന്തരമായ പരിശ്രമം ആവശ്യമാണ്.ആരും നമ്മളെ സഹായിക്കാൻ എപ്പോഴും കൂടെ കണ്ടെന്നു വരില്ല, നമ്മളുടെ സാഹചര്യം മനസ്സിലാക്കി നമ്മൾ തന്നെ മുന്നിട്ടിറങ്ങണം.

പരാജയങ്ങളും, നഷ്ടങ്ങളും, പ്രതിസന്ധികളും നമ്മളിലേക്ക് ഏതു നിമിഷവും കടന്നുവന്നേക്കാം, അവയെ അതിജീവിക്കാൻ നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കുക.

നല്ല സാഹചര്യം നമ്മളിലേക്ക് വന്നു ചേരുമെന്നുള്ള ശുഭപ്രതീക്ഷയോടെ മുന്നോട്ടു പോകുവാൻ സാധിക്കണം.

നമ്മളുടെ പരിമിതികളും കഴിവുകളും തിരിച്ചറിഞ്ഞുകൊണ്ട് വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താൻ കഴിയണം.

നല്ല സാഹചര്യം മാത്രമായിരിക്കില്ല എല്ലായ്‌പോഴും നമ്മൾക്ക് ഉണ്ടാവുക എന്നത് തിരിച്ചറിയുക.

ഇനിയുള്ള കാലം നല്ല സാഹചര്യം നേടാനായി ഇപ്പൊഴത്തെ മോശം സാഹചര്യങ്ങൾക്കെതിരെ നല്ലതുപോലെ പോരാടുവാൻ നമ്മൾ ഏവർക്കും കഴിയട്ടെ.




Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-102

നമ്മളിൽ പലർക്കും പലപ്പോഴായി വിഷമങ്ങൾ ഉണ്ടാവാറുണ്ട്. ഏതൊരു വിഷമത്തിന് പിന്നിലും എന്തെങ്കിലുമൊക്കെ കാരണങ്ങൾ കണ്ടേക്കാം.

വിഷമങ്ങൾക്കുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ നമ്മൾ ഓരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്.

എല്ലാ വിഷമങ്ങളും എളുപ്പം പരിഹരിക്കാൻ കഴിഞ്ഞെന്നു വരില്ല, ചിലപ്പോൾ ഒത്തിരി സമയം വേണ്ടി വന്നേക്കാം.

എല്ലാ മനുഷ്യർക്കും അവരുടേതായ പരിമിതികളുണ്ട്. നമ്മൾക്കുണ്ടായ പരിമിതിയിൽ വിഷമിച്ചിരിക്കാതെ, ആ പരിമിതികളെ വേണ്ട വിധത്തിൽ പരിഹരിക്കാൻ ശ്രമിക്കുക.

നമ്മൾ എടുക്കുന്ന തെറ്റായ തീരുമാനങ്ങൾ ആയിരിക്കാം ഒരുപക്ഷെ നമ്മൾ അനുഭവിക്കുന്ന വിഷമത്തിന് കാരണം ആയിട്ടുണ്ടാവുക.

വിഷമങ്ങൾക്കുള്ള കാരണങ്ങൾ കണ്ടെത്താൻ അതിന്റെതായ സമയം ആവശ്യമാണ്.

ചില വിഷമങ്ങൾ നമ്മൾ ശ്രമിക്കാതെ നമ്മളിൽ നിന്നും വിട്ടുപോകില്ല.

വിഷമങ്ങളെ അകറ്റാൻ നമ്മുടെ ഭാഗത്തുനിന്നും വേണ്ട വിധത്തിലുള്ള പരിശ്രമങ്ങൾ ഉണ്ടാവട്ടെ.

മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് വളരെയേറെ വിഷമത്തിന് കാരണമായേക്കാം.

ചില വിഷമങ്ങൾ മനുഷ്യർക്ക് താങ്ങാൻ പറ്റിയെന്നു വരില്ല.

നമ്മളുടെ പരിമിതികൾ മനസ്സിലാക്കി കഴിഞ്ഞാൽ ഒരുവിധമുള്ള വിഷമങ്ങളെ നമ്മൾക്കു അകറ്റി നിർത്താൻ കഴിഞ്ഞേക്കാം.

സമയം വെറുതെ നഷ്ടപ്പെടുത്തി കളഞ്ഞിട്ട് അതേപറ്റി ആലോചിച്ചു വീണ്ടും വീണ്ടും വിഷമിച്ചിരിക്കുന്നതിൽ അർത്ഥമില്ല.

പണവും സുഖസൗകര്യവും ഉണ്ടെന്ന് കരുതി വിഷമങ്ങൾ ഉണ്ടാവില്ല എന്നുറപ്പ് പറയാൻ കഴിയില്ല.പണം കൊണ്ട് എല്ലാ വിഷമങ്ങളും പരിഹരിക്കാൻ കഴിഞ്ഞെന്നു വരില്ല.

വേണ്ട രീതിയിൽ ആരോഗ്യത്തെയും നമ്മുടെ ചുറ്റുപാടുകളെയും കൈകാര്യം ചെയ്യാൻ ശ്രമിക്കേണ്ടതുണ്ട്.

നമ്മുടെ ഭാഗത്ത്‌ നിന്നുള്ള തെറ്റുകൾ മൂലം നമ്മൾക്കുണ്ടാകുന്ന വിഷമങ്ങൾക്ക് മറ്റുള്ളവരുടെ മേൽ കുറ്റം ആരോപിക്കാതിരിക്കുക.

ചില വിഷമങ്ങൾ നമ്മൾക്ക് ഉണ്ടാകുന്നത് നല്ലതിനാണ്, നാളെകളിൽ നല്ലത് ചെയ്യാൻ ഒത്തിരി സഹായിക്കും.

വിഷമങ്ങൾ നേരിടാനുള്ള കരുത്ത് സ്വന്തമാക്കണം.

നമ്മൾ നേരിടുന്ന പല വിഷമങ്ങളും പരിഹരിക്കാൻ സമൂഹത്തിന്റെ പിന്തുണ ആവശ്യമായി വന്നേക്കാം.

നമ്മൾക്കുണ്ടാകുന്ന ഓരോ വിഷമങ്ങളും എന്തിന്റെയെല്ലാമോ പ്രതിഫലനങ്ങളാണ്. വിഷമങ്ങളെ തുടക്കത്തിൽ തന്നെ വേണ്ട രീതിയിൽ പരിഗണിക്കണം, ഇല്ലെങ്കിൽ നാളെകളിൽ വിഷമങ്ങൾ വർധിച്ചേക്കാം.

നമ്മുടെ ചുറ്റിലും ഒന്ന് അന്വേഷിച്ചാൽ പല മോശപ്പെട്ട സാഹചര്യം കൊണ്ട് വിഷമിക്കുന്ന ഒത്തിരിയേറെ മനുഷ്യരെ കാണാൻ കഴിഞ്ഞേക്കാം. 

ഇന്ന് എത്ര സുഖസൗകര്യം ഉണ്ടെങ്കിലും നാളെകളിൽ വിഷമങ്ങൾ നമ്മളിലേക്ക് കടന്നുവരില്ലായെന്ന് ഉറപ്പ് പറയാൻ കഴിയില്ല.

ഇനിയുള്ള നാളുകളിൽ വിഷമങ്ങൾ ഒരു പരിധിവരെ തടയാൻ നമ്മുടെ ഭാഗത്തു നിന്നുള്ള കഠിനാധ്വാനം ആവശ്യമാണ്.

മറ്റുള്ളവരുടെ ഭാഗത്തുനിന്നും വേണ്ടത്ര പിന്തുണ കിട്ടാത്തതിന്റെ പേരിൽ പരിശ്രമിക്കാതിരുന്നാൽ ഭാവിയിൽ ഒത്തിരി വിഷമിക്കേണ്ടി വന്നേക്കാം.

ഓരോ വിഷമങ്ങളും നമ്മളിൽ നിന്നും അകലാൻ അതിന്റെതായ സമയം ആവശ്യമാണ്.

വിഷമങ്ങൾ അതു അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ ആഴം തിരിച്ചറിയാൻ ഒരുപക്ഷെ കഴിയുള്ളു.

നമ്മുടെ വിഷമങ്ങൾ നമ്മൾ പറയാതെ മറ്റൊരാൾക്കും തിരിച്ചറിയാൻ എളുപ്പം കഴിയണമെന്നില്ല.

നമ്മൾക്കുണ്ടാകുന്ന വിഷമങ്ങളെ വേണ്ട വിധത്തിൽ ഉൾകൊള്ളാൻ കഴിയേണ്ടതുണ്ട്.

പണം ഒരുവിധം വിഷമങ്ങളെ അകറ്റിയേക്കാം.

ഇന്നലെകളിൽ പലർക്കുമുണ്ടായ വിഷമങ്ങൾക്കുള്ള പരിഹാരമാണ് ഇന്നിപ്പോൾ നമ്മൾക്ക് ലഭിക്കുന്ന സുഖസൗകര്യങ്ങൾ.

വിഷമങ്ങൾ വേണ്ട വിധത്തിൽ പരിഹരിക്കാൻ, വിഷമങ്ങൾക്കുള്ള യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ സാധിക്കട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-101

പുരോഗതി നമ്മുടെ ജീവിതത്തിൽ ഉണ്ടാവണമെങ്കിൽ നമ്മുടെ ഭാഗത്തു നിന്നും അതിനുള്ള പരിശ്രമം നല്ലതുപോലെ ഉണ്ടാവേണ്ടതുണ്ട്.

പരിശ്രമിക്കാതെ ആർക്കും പുരോഗതി കൈവരിക്കാൻ സാധ്യമല്ല.

നമ്മൾ ഓരോ സമയവും ചിലവഴിക്കേണ്ടത് പുരോഗതിക്കുവേണ്ടിയാണ്.

നമ്മൾ എന്തു ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മൾക്ക് പുരോഗതി കൈവരിക്കാൻ കഴിയുക.

എല്ലായ്‌പോഴും പുരോഗതി നേടാൻ കഴിഞ്ഞെന്നു വരില്ല. പുരോഗതിക്കുവേണ്ടിയുള്ള ശ്രമങ്ങൾക്കിടയിൽ കഷ്ടനഷ്ടങ്ങളുടെ കാലങ്ങളെ ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.

വർഷങ്ങളായിട്ടുള്ള പരിശ്രമങ്ങളാണ് പലയിടത്തും നേട്ടങ്ങൾക്ക് കാരണമായി തിരുക.

പുരോഗതിക്കായി അവരവരുടെ ഭാഗത്തു നിന്നും നല്ലതുപോലെ പരിശ്രമിക്കേണ്ടതായിട്ടുണ്ട്.

പുരോഗതി കൈവരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ്.

ഓരോ നിമിഷവും പുരോഗതിയെ പറ്റി ചിന്തിക്കാനും, പുരോഗതിക്ക് സഹായിക്കുന്ന കാര്യങ്ങൾക്കായി സമയം ചിലവഴിക്കാനും സാധിക്കട്ടെ.

ഇന്നിപ്പോൾ പുരോഗതി ഉണ്ടായില്ല എന്നുകരുതി വിഷമിക്കാതെ പറ്റുന്ന രീതിയിൽ മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.

നമ്മൾക്ക് ആവശ്യമായ പുരോഗതി നാളുകളായിട്ട് ഉണ്ടാവുന്നില്ലായെങ്കിൽ നമ്മൾ ഓരോരുത്തരും ചെയ്യുന്ന കാര്യങ്ങൾ ശരിയായ വിധത്തിൽ പരിശോധിക്കേണ്ടതായിട്ടുണ്ട്, തിരുത്തൽ വരുത്തേണ്ടവ തിരുത്തേണ്ടതുണ്ട്.

നല്ല കാര്യങ്ങൾ ചെയ്യാനും,പുരോഗതി നേടാനും നിരന്തരം ശ്രമിച്ചാൽ മാത്രമേ കഴിയുള്ളു.

പണം ഉണ്ടായതുകൊണ്ടുമാത്രം എല്ലായ്പോഴും പുരോഗതി കൈവരിക്കാൻ കഴിയണമെന്നില്ല.പണം ഉണ്ടെങ്കിൽ പുരോഗതി കൈവരിക്കാൻ പല രംഗത്തും വളരെയേറെ സഹായിക്കും.

പുരോഗതിക്കുവേണ്ടിയുള്ള ശ്രമങ്ങൾക്കിടയിൽ പല തരത്തിലുള്ള പ്രതിസന്ധികളെയും, വേദനകളെയും, നഷ്ടങ്ങളെയും, പരാജയങ്ങളെയും ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം, അവിടെയെല്ലാം കരുത്തോടെ തെറ്റുകൾ തിരുത്തി മുന്നേറാൻ കഴിയണം.

പുരോഗതിക്കുവേണ്ടി മാത്രമുള്ളതാകണം നമ്മുടെ ഓരോ പ്രവർത്തികളും.

നമ്മൾ എത്രമാത്രം അധ്വാനിക്കുന്നുവോ അതിനനുസരിച്ചു മാത്രമായിരിക്കും നമ്മൾക്ക് എന്തെങ്കിലും നേട്ടങ്ങൾ കൈവരിക്കാൻ കഴിയുകയുള്ളു.

പുരോഗതിക്ക് തടസ്സം നിൽക്കുന്നവ കണ്ടെത്തികൊണ്ട് വേണ്ട വിധത്തിൽ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

പുരോഗതി നേടേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്, അതുകൊണ്ട് തന്നെ നല്ലതുപോലെ പുരോഗതിക്കായി കഷ്ടപ്പെടാൻ ഇനിയുള്ള നാളുകളിൽ ശ്രമിക്കുക.

നമ്മൾക്ക് സന്തോഷം കൈവരണമെങ്കിൽ നമ്മുടെയൊക്കെ ജീവിതത്തിൽ പുരോഗതിക്കുവേണ്ടി പരിശ്രമിക്കേണ്ടതായിട്ടുണ്ട്.

ഏതു മേഖലയിൽ ആണെങ്കിൽ പോലും പുരോഗതി കൈവരിക്കാൻ അതിന്റെതായ സമയം ആവശ്യമാണ്.പെട്ടെന്നുള്ള പുരോഗതി എവിടെയും അമിതമായി പ്രതീക്ഷിക്കാതിരിക്കുക.

നല്ല കാര്യങ്ങളിലാണ് പുരോഗതി ഉണ്ടാവേണ്ടത്.

പണത്തിന്റെ പോരായ്മകൾ നമ്മൾക്ക് പുരോഗതി കൈവരിക്കാൻ പലപ്പോഴും വളരെയേറെ തടസ്സമായിട്ട് മാറിയെന്നു വരാം, അപ്പോഴൊക്കെ നേട്ടങ്ങൾ സ്വന്തമാക്കാൻ നമ്മുടേതായ കഴിവുകളെ വേണ്ടതുപോലെ ഉപയോഗപ്പെടുത്തുക.

ഓരോ പുരോഗതിക്കും അതിന്റെതായ സമയം ആവശ്യമാണ്.പുരോഗതിക്കായി ക്ഷമയോടെ കാത്തിരിക്കാനും, പരിശ്രമിക്കാനും നമ്മൾ ഓരോരുത്തർക്കും സാധിക്കേണ്ടതുണ്ട്.

പുരോഗതി നേടാൻ പല സാഹചര്യത്തിലും എളുപ്പം സാധിച്ചെന്നു വരില്ല എങ്കിൽ പോലും മുന്നേറാൻ നമ്മൾ ഓരോരുത്തരും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കണം.

പുരോഗതി നേടുന്നതിന് തടസ്സം നിൽക്കുന്നവ കണ്ടെത്തികൊണ്ട് പരിഹരിക്കാൻ കഴിയേണ്ടതുണ്ട്.

മുന്നോട്ടുള്ള നമ്മുടെ ഓരോ പ്രവർത്തനവും നല്ല കാര്യങ്ങളിൽ പുരോഗതി ലക്ഷ്യമാക്കികൊണ്ടുള്ളതാവട്ടെ.

Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-100

അലസതയാണ് നമ്മുടെ ജീവിതത്തിലെ സന്തോഷങ്ങൾ ഇല്ലാതെയാക്കുന്നത്. നമ്മൾക്ക് മുന്നോട്ടു ഒരു കാര്യവും ചെയ്യാൻ കഴിയാത്തതിന് പിന്നിൽ അലസതയാണ്.

അലസത നമ്മുടെ ജീവിതത്തിൽ നിന്നും എത്രത്തോളം അകറ്റി നിർത്താൻ കഴിയുമോ അത്രത്തോളം നമ്മൾക്ക് കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ ഒരുപക്ഷെ കഴിയും.

നമ്മൾ അലസതക്ക് ഒരു കാരണവശാലും പ്രാധാന്യം കൊടുക്കാതിരിക്കുക. ഇന്നിന്റെ അലസതകൾ നാളെകളിൽ നമ്മൾക്ക് തീരാദുഃഖത്തിന് കാരണമായി തീർന്നേക്കാം.

അലസതയെ എത്രത്തോളം നമ്മളിൽ നിന്നും അകറ്റി നിർത്താൻ കഴിയുമോ അതിനനുസരിച്ചു മാത്രമായിരിക്കും നമ്മൾക്ക് എന്തെങ്കിലും നല്ല കാര്യങ്ങൾ മുന്നോട്ടു ചെയ്യാൻ കഴിയുകയുള്ളു.

അലസത നമ്മളുടെ ജീവിതത്തിൽ കടന്നുവന്നാൽ ദുരിതങ്ങൾ മാത്രമായിരിക്കും നമ്മൾക്കുണ്ടാവുക.

നമ്മുടെ വിലപ്പെട്ട സമയങ്ങൾ ഓരോന്നും നഷ്ടപ്പെടുത്തുന്നത് അലസതയെ നമ്മൾ ഇഷ്ടപ്പെടുന്നതുകൊണ്ടാണ്.

അലസതയെ ഒഴിവാക്കാൻ നമ്മളുടെ ഭാഗത്ത്‌ നിന്നും നല്ലതുപോലെ പരിശ്രമം ആവശ്യമാണ്. എത്രത്തോളം നമ്മൾ പരിശ്രമിക്കുന്നുവോ അതിനനുസരിച്ചു മാത്രമായിരിക്കും നമ്മുടെയൊക്കെ ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളു.

അലസത എളുപ്പം നമ്മളിൽ നിന്നും വിട്ടുപോകില്ല, നമ്മൾ നല്ലതുപോലെ പരിശ്രമിച്ചാൽ മാത്രമാണ് അലസതയെ വേണ്ട വിധത്തിൽ ഒഴിവാക്കാൻ കഴിയുള്ളു.

ഇന്നലെകളിലെ നഷ്ടങ്ങളും, വേദനകളും നമ്മളെ വളരെയേറെ നിരാശപ്പെടുത്തി ഈ നിമിഷത്തിൽ ഒന്നും ചെയ്യാനില്ലാതെ അലസതയെ കൂട്ടുപിടിക്കാൻ തോന്നിപ്പിച്ചേക്കാം.

നെഗറ്റീവ് ചിന്തകൾ നമ്മളെ അലസരാക്കും, അതിനാൽ നെഗറ്റീവ് ചിന്തകളെ ഒഴിവാക്കികൊണ്ട് പോസിറ്റീവ് ചിന്തകൾ കൊണ്ടുവരാൻ ശ്രദ്ധിക്കുക.

അലസതയെ എളുപ്പം ഒഴിവാക്കാൻ എപ്പോഴും സാധിച്ചെന്നു വരില്ല, നല്ലതുപോലെ പരിശ്രമിക്കുക.

നാളെകളിൽ നേടേണ്ട നേട്ടങ്ങളെപ്പറ്റി, അതിനു വേണ്ട പ്രവർത്തനങ്ങളെപ്പറ്റി നമ്മൾക്ക് ചിന്തിക്കാൻ കഴിയണം. നിരന്തരം മുന്നോട്ടുള്ള ഓരോ പ്രവർത്തനങ്ങളെപറ്റി നിശ്ചയമുണ്ടെങ്കിൽ മാത്രമേ അലസതയെ ഒഴിവാക്കികൊണ്ട് മുന്നേറാൻ കഴിയുകയുള്ളു.

അലസത മൂലം നമ്മൾക്ക് ഉണ്ടായിട്ടുള്ള നഷ്ടങ്ങൾ ഒരുപക്ഷെ വളരെ വലുതായിരിക്കാം. ഇനിയെങ്കിലും കൂടുതൽ നഷ്ടങ്ങൾ വരാതിരിക്കാൻ നല്ലതുപോലെ അലസതയെ ഒഴിവാക്കാൻ പരിശ്രമിക്കുക.

വേണ്ടതുപോലെ പരിശ്രമിച്ചിരുന്നുവെങ്കിൽ ഇന്ന് നമ്മൾക്ക് പലതും നേടാൻ കഴിയുമായിരുന്നു. ഇന്നലെകളിൽ കിട്ടിയ നല്ല അവസരങ്ങളെ നമ്മുടെ അലസത മൂലം ഇല്ലാതാക്കിയപ്പോൾ നഷ്ടമായത് നമ്മൾക്ക് മാത്രമാണ്.

ആരൊക്കെ എത്ര കളിയാക്കിയാലും, കുറ്റപ്പെടുത്തിയാലും, നിരുത്സാഹപ്പെടുത്തിയാലും അലസതയെ ഒരുകാരണവശാലും സ്വീകരിക്കാതിരിക്കുക.

മറ്റുള്ളവരോടുള്ള ദേഷ്യത്തിന്റെ പേരിൽ, വെറുപ്പിന്റെ പേരിൽ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ മാറ്റിവെച്ചു കഴിഞ്ഞാൽ നഷ്ടങ്ങൾ അവരവർക്കു തന്നെയാണ്.

അലസതയോട് കൂട്ടുകുടുമ്പോൾ ആദ്യമൊക്കെ സുഖം തോന്നുമെങ്കിലും പതിയെ പതിയെ നമ്മുടെ സന്തോഷങ്ങൾ ഓരോന്നും കുറയുന്നതായിട്ട് കാണാൻ കഴിയും.

അലസതയെ വെറുക്കാൻ കഴിയണം. നമ്മൾക്ക് കിട്ടുന്ന ഓരോ സമയവും വിലയുള്ളതായി കാണാൻ കഴിയണം.സമയത്തെ വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ കഴിയണം.

അലസതയെ വേണ്ട രീതിയിൽ ഒഴിവാക്കിയതുകൊണ്ടാണ് പലർക്കും ഒത്തിരിയേറെ നേട്ടങ്ങൾ അവരവരുടെ ജീവിതത്തിൽ നേടാൻ കഴിഞ്ഞിട്ടുള്ളത്.

എന്തു വിജയവും നമ്മൾക്ക് ഉണ്ടാവണമെങ്കിൽ അതിനുള്ള പ്രവർത്തനം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവണം, അതിനായി അലസതയെ വേണ്ടതുപോലെ ഒഴിവാക്കാൻ പഠിക്കണം.

അലസതയെ വെറുത്തു ഉപേക്ഷിച്ചുകൊണ്ട് കൂടുതൽ ആത്മവിശ്വാസത്തോടെ നേട്ടങ്ങൾക്കായി മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-99

ഓരോ ദിവസവും നമ്മൾക്ക് പുതിയ അനുഭവങ്ങളാണ് നൽകികൊണ്ടിരിക്കുന്നത്. നമ്മൾ ഇന്നലെകളെക്കാൾ കൂടുതൽ മെച്ചപ്പെടാനാണ് നോക്കേണ്ടത്.

നമ്മുടെയൊക്കെ ജീവിതത്തിൽ നാളെകളിൽ എന്തു സംഭവിക്കുമെന്ന് ആർക്കും മുൻകുട്ടി പറയാൻ കഴിയില്ല.

നമ്മൾ ഈ ഭൂമിയിൽ ആയിരിക്കുന്നിടത്തോളം കാലം ഒത്തിരി നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക.

ഇന്നലെകളിൽ വരുത്തിയ തെറ്റുകൾ തിരുത്തിയാൽ മാത്രമേ നമ്മൾക്ക് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുകയുള്ളു.

പുതിയ കാര്യങ്ങൾ പഠിക്കേണ്ടത് തോൽവികളിൽ നിന്നും മുന്നേറാൻ വളരെയേറെ ആവശ്യമാണ്. ഓരോ കാര്യവും കൂടുതൽ മനസ്സിലാക്കുമ്പോഴാണ് അതിലുടെ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുക.

നമ്മളുടെ ജീവിതത്തിൽ പരാജയങ്ങൾ ഉണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണമെന്നത് നമ്മൾക്ക് പലതും അറിയാതെ പോകുന്നതുകൊണ്ടാണ്.

എന്തുകാര്യവും അറിയണമെങ്കിൽ നമ്മൾ അതിനായിട്ട് ഇറങ്ങി തിരിക്കണം. നേട്ടങ്ങൾ സ്വന്തമാക്കിയവർ എല്ലാം തന്നെ അവരുടേതായ പരിമിതികളിൽ നിന്നുകൊണ്ട് നല്ലതുപോലെ പരിശ്രമിച്ചവരാണ്.

നമ്മുടെ ഭാഗത്തു നിന്നുമുള്ള തെറ്റുകൾ എത്രയും നേരത്തെ തിരുത്തുക, എങ്കിൽ മാത്രമാണ് നേട്ടങ്ങളിലേക്ക് കൂടുതലായി അടുക്കാൻ കഴിയുകയുള്ളു.

നമ്മളിലുള്ള കുറവുകൾ കണ്ടെത്തികൊണ്ട് വേണ്ട വിധത്തിൽ പരിഹരിക്കാൻ ശ്രമിക്കേണ്ടതുണ്ട്.

വിജയം നേടുക എല്ലായ്‌പോഴും അത്ര എളുപ്പമല്ല, നമ്മുടെ ഭാഗത്തു നിന്നും നല്ലതുപോലെ പരിശ്രമം ആവശ്യമാണ്.

ഇന്നലെകളിലെ നമ്മുടെ സങ്കടങ്ങളും, നഷ്ടങ്ങളും നമ്മൾക്ക് മാറ്റിയെടുക്കാൻ ഇന്നിന്റെ സമയങ്ങളെ വേണ്ടതുപോലെ ഉപയോഗിക്കാൻ കഴിയേണ്ടതുണ്ട്.

നമ്മുടെ ഓരോ നിമിഷവും വളരെയേറെ വിലപ്പെട്ടതാണെന്ന ചിന്ത നമ്മളിലേക്ക് കടന്നുവരണം.സമയം പാഴാക്കുന്ന കാര്യങ്ങളിൽ നിന്നും അകന്നു നിൽക്കണം.

ഓരോ ദിവസവും നമ്മൾക്ക് വിഷമിക്കാൻ ഒത്തിരിയേറെ കാരണങ്ങൾ കണ്ടേക്കാം.

ഒറ്റപ്പെടൽ, സാമ്പത്തികമില്ലായ്‌മ, രോഗങ്ങൾ തുടങ്ങി ഒത്തിരി കാരണങ്ങൾ നമ്മൾക്ക് വേദനകൾ നൽകിയേക്കാം. നമ്മൾ എത്രത്തോളം പരിശ്രമിക്കുന്നുവോ അതിനനുസരിച്ചു മാത്രമേ നമ്മളുടെ ജീവിതത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയു.

നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ നഷ്ടങ്ങളും, പരാജയങ്ങളും നമ്മൾ വേണ്ട വിധത്തിൽ മനസ്സിലാക്കാൻ ശ്രമിക്കണം.

നമ്മളുടെ ആരോഗ്യത്തിന്റെ വില നമ്മളിൽ പലരും ഒരുപക്ഷെ തിരിച്ചറിയുക ആരോഗ്യം ഇല്ലാതാവുമ്പോഴായിരിക്കും. ആരോഗ്യം എത്രത്തോളം പ്രാധാന്യമുണ്ടെന്നു തിരിച്ചറിയുന്ന വ്യക്തികൾ ഒരിക്കലും ആരോഗ്യം നശിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കില്ല.

നമ്മളുടെ ജീവിതത്തിൽ സുഖദുഃഖങ്ങൾ മാറിമാറി കടന്നുവന്നേക്കാം, അതെല്ലാം വേണ്ട വിധത്തിൽ ഉൾകൊള്ളാൻ കഴിയണം.

പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക. വളർച്ച നേടേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്.


Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-98

നമ്മൾ ഓരോരുത്തരും ആഗ്രഹിക്കുന്നത് രക്ഷപ്പെടാനാണ്. നമ്മുടെ ഇപ്പൊഴത്തെ ജീവിതസാഹചര്യം വളരെയേറെ മോശമാണെങ്കിൽ പോലും നമ്മൾ ഓരോരുത്തരും പ്രതീക്ഷയോടെ മുന്നേറുന്നതിനു കാരണം നാളെകളിൽ രക്ഷപ്പെടാനുള്ള നല്ല അവസരങ്ങൾ വന്നുചേരുമെന്നോർത്താണ്.

നമ്മളുടെ ഭാഗത്തുനിന്നും പരിശ്രമം ഉണ്ടെങ്കിൽ മാത്രമാണ് എത്ര മോശം സാഹചര്യത്തിൽ നിന്നാണെങ്കിൽ പോലും രക്ഷപ്പെടാൻ കഴിയുള്ളു.

നമ്മൾ ആരും ആഗ്രഹിച്ചിട്ടല്ല ഈ ലോകത്തിലേക്ക് കടന്നുവന്നിട്ടുള്ളത്. ഈ ലോകം നമ്മൾക്കു നൽകുന്ന അനുഭവങ്ങൾ വളരെയേറെ വ്യത്യസ്തമാണ്.നല്ലതും മോശമായതുമായ അനുഭവങ്ങളിലൂടെ നമ്മളിൽ പലർക്കും കടന്നുപോകേണ്ടി വന്നേക്കാം.

അലസതയെ കൂടുതലായി സ്നേഹിച്ചു കഴിഞ്ഞാൽ ഒന്നും നേടിയെടുക്കാൻ കഴിയില്ല.

നല്ല ലക്ഷ്യങ്ങൾ നേടാനായിട്ട് നിരന്തരം പരിശ്രമിക്കുക.

ഇന്നലെകളിൽ ഉണ്ടായ പരാജയങ്ങളെയും, പ്രതിസന്ധികളെയും കുറിച്ച് ആലോചിച്ചു നിരാശപ്പെട്ടിരുന്നാൽ നമ്മൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞെന്നു വരില്ല.

പല സാഹചര്യത്തിലും മുന്നേറാൻ ചുറ്റുമുള്ള പലരുടെയും സഹായം ആവശ്യമാണ്.

നമ്മൾ ഒരിക്കലും രക്ഷപ്പെടില്ലായെന്നൊക്കെ പലരും നമ്മളോട് നേരിട്ടും അല്ലാതെയും പറഞ്ഞെന്നിരിക്കാം അതിൽ സങ്കടപ്പെടാതെ മുന്നേറാൻ കഴിയണം.

അലസമായി സമയം നഷ്ടപ്പെടുത്തിയാൽ ഒരിക്കലും രക്ഷ നേടാൻ കഴിയില്ല.

നമ്മളുടെ മോശം സാഹചര്യത്തിൽ ആരും കൂടെ കണ്ടെന്നുവരില്ല, എങ്കിൽ പോലും തളരാതെ നേട്ടങ്ങൾ സ്വന്തമാക്കണമെന്ന ലക്ഷ്യവുമായി മുന്നേറുക.

ഒരാളുടെ ജീവിതത്തിൽ രക്ഷപ്പെടാനുള്ള അവസരങ്ങൾ പലപ്പോഴായി കടന്നുവന്നിട്ടുണ്ടാവാം, ഒരുപക്ഷെ ആ വ്യക്തി ആ അവസരങ്ങളെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താതുകൊണ്ടാകാം നാളിതുവരെയായിട്ടും രക്ഷപ്പെടാൻ കഴിയാതെ പോയത്.

അവസരങ്ങൾ നമ്മൾക്കായി കാത്തുനിൽക്കില്ല. നല്ലതുപോലെ മുന്നോട്ടു പോകുവാൻ നമ്മുടെ ഭാഗത്തുനിന്നും പരിശ്രമം ആവശ്യമാണ്.

വെല്ലുവിളികളെയും, പ്രതിസന്ധികളെയുമെല്ലാം പലപ്പോഴായി നമ്മളിൽ പലർക്കും ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.

ഒരാൾക്ക് എപ്പോഴാണ് രക്ഷപ്പെടാൻ കഴിയുകയെന്ന് ഉറപ്പ് പറയാൻ കഴിയില്ല.

നമ്മളുടെ ഓരോ നിമിഷവും വിലപ്പെട്ടതായി കണ്ടുകൊണ്ട് മുന്നോട്ടു പോകാൻ ശ്രമിക്കുക.

രക്ഷപ്പെടാൻ നല്ലതുപോലെ കഷ്ടപ്പെടണം.

നമ്മൾ നല്ലതുപോലെ കഷ്ടപ്പെട്ടാൽ മാത്രമേ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ട് മുന്നേറാൻ സാധിക്കുകയുള്ളു.

നല്ല നേട്ടങ്ങൾ ലക്ഷ്യം വെക്കണം. നേട്ടങ്ങൾ സ്വന്തമാക്കാൻ അഹോരാത്രം അധ്വാനിക്കാൻ മനസ്സുണ്ടാവണം.

രക്ഷപ്പെടുവാൻ നല്ലതുപോലെ പരിശ്രമിക്കാൻ ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-97

ഒത്തിരിയേറെ വേദനിപ്പിക്കുന്ന ഓർമ്മകൾ നമ്മൾക്ക് ഒരുപക്ഷെ ഉണ്ടായെന്നു വരാം.

നമ്മൾക്കുണ്ടായ പരാജയങ്ങൾ, നഷ്ടങ്ങൾ എല്ലാം തന്നെ നമ്മളെ ഒത്തിരിയേറെ ദുഃഖത്തിലാക്കിയേക്കാം.

എത്ര മാത്രം വേദന സഹിച്ചാലാണ് ഈ ലോകത്ത് ഓരോ കാര്യവും നമ്മൾ ഓരോരുത്തർക്കും നേടാൻ കഴിയുക.

നമ്മൾ കാണുന്ന ഓരോ മനുഷ്യർക്കും അവരുടേതായ സങ്കടങ്ങൾ കാണും.

ഏതു കാര്യത്തിനും അതിന്റെതായ വേദനകൾ ഉണ്ടാകും, ആ വേദനകളെ ശരിയായ വിധത്തിൽ ഉൾകൊള്ളാൻ കഴിയണം.

വേദനകൾ ഉണ്ടെങ്കിലാണ് ആ വേദന മാറ്റിയെടുക്കാനും, ഭാവിയിൽ അത്തരമൊരു വേദന ഉണ്ടാവാതിരിക്കാനും പരിശ്രമിക്കാൻ കഴിയുകയുള്ളു.

ഓരോ മനുഷ്യർക്കും ഓരോരോ വേദനകളാണ് ഈ ലോകത്തുനിന്നും അനുഭവിക്കേണ്ടി വരുന്നത്.

വേദനിപ്പിക്കുന്ന ഓർമ്മകൾ ഒഴിവാക്കാൻ അത്ര എളുപ്പമല്ല. ഓരോ നിമിഷവും ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുക.

ഓരോ വേദനക്കും നിശ്ചിത കാലമുണ്ട്, അതുവരെയും വേദനകളെ സഹിച്ചേ മതിയാകുള്ളൂ.

ഇന്നലെകളിൽ ഒത്തിരിയേറെ വേദനകൾ സഹിച്ചവരായിരിക്കാം നമ്മളിൽ പലരും, ആ വേദനകൾ നൽകിയ തിരിച്ചറിവുകളാണ് പിന്നീട് വലിയ നേട്ടങ്ങളിലേക്ക് നമ്മളിൽ പലരെയും കൊണ്ടെത്തിച്ചത്.

തെറ്റായ പ്രവർത്തികളും, ദുഃശ്ശിലങ്ങളും നമ്മുടെയൊക്കെ ആരോഗ്യത്തെ നശിപ്പിച്ചേക്കാം, വേദനകൾ സൃഷ്ടിച്ചേക്കാം.ദുഃശ്ശിലങ്ങളെ ഒഴിവാക്കാത്തിടത്തോളം ആ വേദനകളെയും വരും നാളുകളിൽ സഹിക്കേണ്ടി വരുമെന്നത് മറക്കാതിരിക്കുക, അതുകൊണ്ടുതന്നെ കഴിവതും നേരത്തെ ദുഃശ്ശിലങ്ങളിൽ നിന്നും അകലാൻ ശ്രമിക്കുക.

വേദനിപ്പിക്കുന്ന ഓർമ്മകൾ അത്ര പെട്ടെന്നൊന്നും ആർക്കും തന്നെ ഒഴിവാക്കാൻ കഴിഞ്ഞെന്നു വരില്ല.

അത്യാഗ്രഹം ഉപേക്ഷിക്കുക.
നമ്മൾ ആഗ്രഹിക്കുന്നതുപോലെ മറ്റുള്ളവർക്ക് നമ്മളോട് എപ്പോഴും സ്നേഹത്തോടെ, ബഹുമാനത്തോടെ പെരുമാറാൻ സാധിച്ചെന്നുവരില്ല.

നമ്മളിലെ വേദനകൾക്ക് വേണ്ട വിധത്തിൽ പരിഹാരം കണ്ടെത്തേണ്ടതായിട്ടുണ്ട്.

നമ്മൾക്കുണ്ടാകുന്ന ഓരോ വേദനക്കുപിന്നിലും നമ്മുടെയോ, മറ്റുള്ളവരുടെയോ അശ്രദ്ധയായിരിക്കാം ഒരുപക്ഷെ പ്രധാന കാരണം ആയിട്ടുണ്ടാവുക.

നമ്മൾക്കുണ്ടാകുന്ന ഓരോ വേദനകളെയും ശരിയായ വിധത്തിൽ കൈകാര്യം ചെയ്യാൻ കഴിയേണ്ടതുണ്ട്.

എത്ര സമ്പത്തുണ്ടെങ്കിലും വേദന ഉണ്ടായെന്നു വരാം.
നമ്മളുടെ വേണ്ടപ്പെട്ടവർ നമ്മളിൽ നിന്നും അകലം പാലിക്കുമ്പോൾ, നമ്മളെ കുറ്റപ്പെടുത്തുമ്പോൾ എന്നു തുടങ്ങി ഒത്തിരിയേറെ കാരണങ്ങൾ കാണും ഓരോ വേദനക്ക് പിന്നിലും.

നമ്മൾക്കുണ്ടാകുന്ന എല്ലാ വേദനകളെയും എല്ലായ്‌പോഴും എളുപ്പം പരിഹരിക്കാൻ കഴിഞ്ഞെന്നു വരില്ല.

പണം എത്ര ഉണ്ടായാലും വേദനകൾക്ക് പകരം വെക്കാൻ കഴിയണമെന്നില്ല.

നമ്മളിലെ വേദനകളെ ഒരു പരിധിവരെയെങ്കിലും ഇല്ലായ്മ ചെയ്യാൻ ശരിയായ വിധത്തിൽ നമ്മൾക്ക് ലഭിച്ചിരിക്കുന്ന സമയത്തെ കൈകാര്യം ചെയ്യാൻ സാധിക്കണം.

ഓരോ വേദനകളും നമ്മളിൽ നിന്നും അകലാൻ അതിന്റെതായ സമയം ആവശ്യമാണ്.

വേദനിപ്പിക്കുന്ന ഓർമ്മകളെ കഴിവിനനുസരിച്ചു ഒഴിവാക്കികൊണ്ട് നേട്ടങ്ങൾക്കായി നല്ലതുപോലെ കഷ്ടപ്പെടാൻ സാധിക്കട്ടെ.

ലക്ഷ്യം നേടാൻ കഴിയാത്തതും, പരാജയങ്ങളുമൊക്കെ നമ്മൾക്ക് വളരെയേറെ വേദനകൾ സമ്മാനിച്ചേക്കാം.തളരാതെ ലക്ഷ്യം നേടാൻ ഊർജസ്വലതയോടെ പരിശ്രമിക്കുക.

നമ്മൾ അനുഭവിക്കുന്ന ഓരോ വേദനകളും നമ്മൾ നേടുന്ന വലിയ വിജയത്തിലൂടെ ഒരു പരിധിവരെയെങ്കിലും ഇല്ലാതെയാക്കാൻ കഴിയട്ടെ.
Read More

25 February 2026

// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-96

ഈ ലോകം മുന്നോട്ടു പോകുന്നതുതന്നെ ഒത്തിരിയേറെ മനുഷ്യർ രാവും പകലും നല്ലതുപോലെ കഷ്ടപ്പെട്ടതുകൊണ്ടാണ്. ഏതൊരു നേട്ടത്തിന് പിന്നിലും നല്ല കഷ്ടപ്പാടുകളുണ്ട്.

വിജയം നേടിയവരൊക്കെ അവരുടെ ജീവിതത്തിൽ ഒത്തിരിയേറെ കഷ്ടപ്പെട്ടവരാണ്.

നമ്മൾ അലസമായി നമ്മുടെയൊക്കെ സമയത്തെ പാഴാക്കി കളഞ്ഞാൽ നാളെകളിൽ ഒത്തിരിയേറെ വേദനിക്കേണ്ടി വന്നേക്കാം.

ഇത്രയും കാലം വേണ്ടതുപോലെ പരിശ്രമിച്ചില്ല എന്നു കരുതി വിഷമിച്ചിരിക്കാതെ ഇനിയുള്ള സമയത്തെങ്കിലും നല്ല കാര്യങ്ങൾക്കായി നല്ലതുപോലെ പരിശ്രമിക്കാൻ കഴിയട്ടെ.

നമ്മൾ ഓരോരുത്തർക്കും സമയത്തിന്റെ വില മനസ്സിലാക്കികൊണ്ട് മുന്നേറാൻ കഴിയണം.

എന്തെങ്കിലും ഈ ലോകത്തിൽ നേടണമെങ്കിൽ നമ്മൾ ഓരോരുത്തരും നല്ലതുപോലെ കഠിനാധ്വാനം ചെയ്യണം. 

ആരും തന്നെ നമ്മൾക്ക് വേണ്ട രീതിയിൽ പിന്തുണ നൽകുന്നില്ല എന്നതുകൊണ്ട് നമ്മുടെ നല്ല സ്വപ്‌നങ്ങൾ ഉപേക്ഷിക്കരുത്.

പരിമിതമായ സാഹചര്യത്തിലാണെങ്കിൽ കൂടിയും നമ്മുടെ കഴിവിന്റെ പരമാവധി നമ്മൾ ശ്രമിച്ചു കൊണ്ടിരിക്കണം.

നമ്മൾ എത്ര ശ്രമിച്ചാലും തുടക്കം തന്നെ വിജയം കൈവരിക്കാൻ എല്ലായ്‌പോഴും ഒരുപക്ഷെ സാധിക്കണമെന്നില്ല, നമ്മൾ ഓരോ തോൽ‌വിയിൽ നിന്നും പാഠങ്ങൾ ഉൾകൊണ്ട് മുന്നേറാൻ ശ്രമിച്ചുകൊണ്ടിരിക്കണം.

ഇന്ന് നമ്മൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഓരോ സുഖസൗകര്യങ്ങളും ഇന്നലെകളിൽ പലരുടെയും സ്വപ്‌നങ്ങളായിരുന്നു, അവർ ആ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ നല്ലതുപോലെ പരിശ്രമിച്ചതിന്റെ ഫലമാണ് അവർ ഓരോരുത്തർക്കും നേട്ടങ്ങൾ നേടാൻ കഴിഞ്ഞത്.

നമ്മളെ കളിയാക്കാനു, കുറ്റപ്പെടുത്താനും, നിരുത്സാഹപ്പെടുത്താനും ഒത്തിരി മനുഷ്യർ ഉണ്ടായേക്കാം, അവരുടെ പ്രവർത്തികളിൽ നമ്മൾ തളർന്നു കഴിഞ്ഞാൽ നമ്മൾക്ക് മാത്രമാണ് നഷ്ടങ്ങൾ സംഭവിക്കുക.

സമയം നമ്മൾക്ക് വേണ്ടി കാത്തു നിൽക്കില്ല, ഇപ്പോൾ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ നാളെക്കായി മാറ്റിവെക്കാതെ ഇപ്പോൾ തന്നെ ചെയ്യുക.

നമ്മൾ തോറ്റു കഴിയുമ്പോൾ ആരും നമ്മളോടൊപ്പം താങ്ങാകാൻ ഉണ്ടായികൊള്ളണമെന്നില്ല.

നമ്മൾ എത്രത്തോളം പരിശ്രമിക്കാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചായിരിക്കും നമ്മൾക്ക് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുക.

ഓരോ തോൽവികളും പാഠങ്ങളാക്കികൊണ്ട് മുന്നേറാൻ നമ്മൾക്ക് കഴിയണം.

ഇന്നിനെക്കുറിച്ചു നാളെകളിൽ സങ്കടപ്പെടാതിരിക്കണമെങ്കിൽ ഇന്നിന്റെ സമയത്തെ വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ കഴിയേണ്ടതുണ്ട്.

പരാജയങ്ങൾക്കും പ്രതിസന്ധികൾക്കുമുന്നിലും തളരാതെ മുന്നേറാൻ കഴിയണം.

പരിശ്രമിക്കാതെ ഒന്നും നേടാൻ കഴിയില്ലായെന്ന തിരിച്ചറിവോടെ മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും ഇനിയെങ്കിലും കഴിയട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-95

ഓരോ നിമിഷവും പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക. പഠനമാണ് ഉയർച്ച നേടാൻ നമ്മളെ വളരെയധികം സഹായിക്കുക.

പഠിച്ചു പരീക്ഷയിൽ വിജയിച്ചാൽ മാത്രമേ ഉയർന്ന ജോലിക്ക് യോഗ്യത നേടാൻ കഴിയുകയുള്ളു.

പലർക്കും ഇഷ്ടമുള്ള കാര്യങ്ങൾ പഠിക്കാൻ സാമ്പത്തികമില്ലാത്തതിന്റെ പേരിൽ ഒരുപക്ഷെ സാധിക്കുന്നുണ്ടാവില്ല.

ഇഷ്ടമില്ലാതെ മറ്റുള്ളവരുടെ നിർബന്ധം കാരണം, അല്ലെങ്കിൽ കൂടുതൽ പണം നേടാൻ കഴിയും എന്നതുകൊണ്ട് പഠിക്കുന്നവരുമുണ്ട്.

പഠനത്തിൽ അലസത ഉണ്ടായാൽ പരാജയപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഏതു വിഷയമാണെങ്കിലും താൽപ്പര്യത്തോടെ പഠിക്കുക.

നമ്മൾക്കുണ്ടാകുന്ന പരാജയങ്ങളെ അതിജീവിച്ചുകൊണ്ട് കൂടുതലായി പഠിക്കാൻ ശ്രമിക്കുക.

പണ്ടുള്ളവർക്ക് പഠിക്കാൻ നല്ല സാഹചര്യം ഉണ്ടായിരുന്നില്ല, ഇന്നിപ്പോൾ വളരെയേറെ പുരോഗതി പഠനത്തിന്റെ കാര്യത്തിൽ നമ്മൾക്ക് കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

പഠിക്കാൻ കിട്ടുന്ന നല്ല അവസരങ്ങൾ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തുക.

സ്വയം വളരാൻ നമ്മളെ ഏറ്റവും കൂടുതൽ സഹായിക്കുക നമ്മളുടെ പഠനമാണ്.

പഠനം ശരിയായ വിധത്തിൽ ആണെങ്കിൽ മാത്രമേ അതിന്റെതായ പ്രയോജനം കിട്ടുകയുള്ളു.

പുതിയ കാര്യങ്ങൾ പഠിക്കുന്നതിനുവേണ്ടി നിശ്ചിത സമയം മാറ്റിവെക്കണം. 

പഠിച്ച കാര്യങ്ങൾ ഒരുപക്ഷെ നമ്മൾ മറന്നു പോയെന്ന് വരാം. ആവശ്യമുള്ള കാര്യങ്ങൾ ഓർമ്മയിൽ നിൽക്കാൻ വീണ്ടും വീണ്ടും പഠിക്കേണ്ടതുണ്ട്.

നമ്മൾ പഠിക്കുന്ന വിഷയം എന്തുമായികൊള്ളട്ടെ എല്ലായ്പോഴും എളുപ്പം മനസ്സിലാക്കാൻ സാധിക്കണമെന്നില്ല.നിരന്തരമായിട്ടുള്ള ശ്രമങ്ങളാണ് നമ്മളെ വിജയത്തിൽ എത്തിക്കുക.

പഠനത്തെ സ്നേഹിച്ചാൽ മാത്രമേ പഠനത്തെ മടുപ്പ് കൂടാതെ കൂടെ കൊണ്ടുപോകാൻ കഴിയുള്ളു.

ഓരോ വ്യക്തികൾക്കും അവരവരുടെ കഴിവിന് അനുസരിച്ചു മാത്രമാണ് പഠനത്തിൽ ഉയർച്ച നേടാൻ കഴിയുള്ളു.

പഠിക്കാൻ ഇഷ്ടം പോലെ കാര്യങ്ങൾ നമ്മൾക്ക് മുന്നിലുണ്ട്.പഠിക്കുന്ന കാര്യങ്ങൾ ഇഷ്ടപ്പെടുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

ഇന്നിപ്പോൾ എന്തിനെ കുറിച്ചുള്ള അറിവുകൾ നമ്മൾക്ക് ഇന്റർനെറ്റ്‌ വഴി ഒരു പരിധിവരെ ലഭ്യമാണ്.

പഠനത്തെ ഇഷ്ടപ്പെടുവാൻ, ഉയർച്ചകൾ കൈവരിക്കാൻ ഇനിയുള്ള കാലം ഇഷ്ടമുള്ള നല്ല വിഷയങ്ങൾ നല്ലതുപോലെ പഠിക്കാൻ കഴിയട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-94

മുന്നോട്ടുള്ള യാത്രകളിൽ നമ്മൾ ഓരോരുത്തർക്കും ഓരോരോ വഴികളിലൂടെ സഞ്ചരിച്ചേ മതിയാകുള്ളൂ. നേരായ വഴിയിൽ കൂടി സഞ്ചരിച്ചാൽ മാത്രമേ ലക്ഷ്യം നേടാൻ കഴിയുകയുള്ളു.

തെറ്റായ വഴികൾ ഒത്തിരിയേറെ നമ്മുടെ മുന്നിലുണ്ട്, അവയെല്ലാം ഒഴിവാക്കിയാൽ മാത്രമേ ശരിയായ വഴി തിരഞ്ഞെടുക്കാൻ കഴിയുള്ളു.

തെറ്റായ വഴികളിലൂടെ സഞ്ചരിക്കുന്നതുവഴി നമ്മൾക്ക് നഷ്ടങ്ങൾക്കും, തോൽവികൾക്കും, വേദനകൾക്കും കാരണമായേക്കാം.

നമ്മൾ ഇപ്പോൾ സഞ്ചരിക്കുന്നത് ശരിയായ വഴിയിലൂടെയാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്.

തെറ്റായ വഴികൾ ഒരിക്കലും തിരഞ്ഞെടുക്കാതിരിക്കുക.

ഓരോ ലക്ഷ്യം നേടാനായി അതിന്റെതായ വഴികൾ തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്.

നമ്മൾ എല്ലാവരും നാളെകളിൽ നല്ല നിലയിൽ ജീവിതം നയിക്കാൻ , നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ്.

ഏതൊരു ലക്ഷ്യം നേടുന്നതിനും അതിന്റെതായ കഷ്ടപ്പാടുകൾ നേരിടേണ്ടതായിട്ടുണ്ട്.

ഏതൊരു കാര്യത്തിനും അതിന്റെതായ ബുദ്ധിമുട്ടുകളെ അഭിമുഖികരിച്ചേ മതിയാവുള്ളൂ.

ഏതൊരു വിജയവും അതിന്റെതായ കഷ്ടപ്പാടിലൂടെ മാത്രമേ ആർക്കു തന്നെയായാലും സ്വന്തമാക്കാൻ കഴിയുകയുള്ളു.

നാളെകളിൽ നേടേണ്ട നേട്ടങ്ങളെക്കുറിച്ച് ഇപ്പോഴേ ചിന്തിക്കാൻ കഴിയണം, നല്ല നാളെക്കായി ഇന്നിന്റെ സമയങ്ങളെ പാഴാക്കാതെ ഉപയോഗപ്പെടുത്തണം.

മുന്നോട്ടുള്ള വഴികൾ എപ്പോഴും സുഗമമായിരിക്കില്ല. പല തരത്തിലുള്ള പ്രതിസന്ധികളെയും, നഷ്ടങ്ങളെയും, തോൽവികളെയും, വേദനകളെയും മുന്നോട്ടുള്ള വഴികളിൽ നേരിടേണ്ടി വന്നേക്കാം.

മുന്നോട്ടുള്ള വഴികൾ നമ്മൾ എപ്പോഴും തിരഞ്ഞെടുക്കേണ്ടത് നമ്മൾക്ക് വിജയം നേടി തരുന്നതിനു സഹായിക്കുന്നവയാകണം.

തെറ്റായ വഴികൾ ഉപേക്ഷിച്ചെങ്കിൽ മാത്രമേ നേർവഴിയിലൂടെ സഞ്ചരിച്ചുകൊണ്ട് വിജയങ്ങൾ നേടിയെടുക്കാൻ കഴിയുകയുള്ളു.

ഏതൊരു വിജയവും ഓരോരുത്തർക്കും നേടാൻ കഴിയുന്നത് അതിന്റെതായ സമയമെടുത്തുകൊണ്ടാണ്.

ക്ഷമയോടെ നിരന്തരം നേർവഴിയിലൂടെ മാത്രം പരിശ്രമിച്ചുകൊണ്ട് വിജയങ്ങൾ നേടാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-93

ഉയർച്ചകൾ ജീവിതത്തിൽ വേണ്ടവർക്ക് ഏറ്റവും ആവശ്യമായിട്ടുള്ളത് അറിവുകളാണ്. എത്രത്തോളം അറിവുകൾ നമ്മൾക്കുണ്ടോ അത്രത്തോളം കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനായിട്ട് കഴിയും.

തെറ്റായ കാര്യങ്ങൾ പഠിച്ചാൽ ഒരിക്കലും നമ്മൾക്ക് വളർച്ച കൈവരിക്കാൻ കഴിയില്ല.

നമ്മുടെ കണ്മുന്നിലുള്ള നല്ല കാര്യങ്ങളും, തെറ്റായ കാര്യങ്ങളും എന്തെല്ലാമാണെന്ന് തിരിച്ചറിയാൻ കഴിയണം.

നല്ല കാര്യങ്ങൾ എന്തെല്ലാമാണെന്ന് ആരും തന്നെ പറഞ്ഞു തന്നെന്നു വരില്ല, സ്വയം കണ്ടെത്തണം.

അവരവർക്ക് ഉചിതമായ നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക.

നല്ലതാണെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു തെറ്റായ കാര്യങ്ങളുടെ പിന്നാലെ പോയാൽ ഒത്തിരിയേറെ നഷ്ടങ്ങൾക്ക് കാരണമായേക്കാം.

നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന തെറ്റായ കാര്യങ്ങൾ എല്ലാം തന്നെ ഇപ്പോൾ തന്നെ ഉപേക്ഷിക്കേണ്ടതുണ്ട്.

തെറ്റായ കാര്യങ്ങളിൽ നിന്നും പിന്തിരിയാതെ നേട്ടങ്ങൾ സ്വന്തമാക്കാനാവില്ല.

നമ്മുടെ ചുറ്റിലുമുള്ള നല്ല കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കണം. നല്ല കാര്യങ്ങൾക്ക് പിന്നാലെ പോയാൽ മാത്രമാണ് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുകയുള്ളു.

തെറ്റായ കാര്യങ്ങൾ പഠിക്കാനായി ശ്രമിക്കുന്നതുവഴി നമ്മളുടെ വിലപ്പെട്ട സമയങ്ങളാണ്, നല്ല അവസരങ്ങളാണ് നഷ്ടപ്പെടുക.

നാളിതുവരെയുള്ള സമയങ്ങൾക്കുള്ളിൽ എത്രത്തോളം നല്ല കാര്യങ്ങൾ പഠിക്കാൻ നമ്മൾ ഓരോരുത്തരും ശ്രമിച്ചിട്ടുണ്ട്?.

നല്ലൊരു ഭാവി ലക്ഷ്യം കാണുന്നുണ്ടെങ്കിൽ നമ്മളുടെ ഭാഗത്തുനിന്നും നല്ല കാര്യങ്ങൾ പഠിക്കാനുള്ള ആത്മാർത്ഥമായ പരിശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്.

തെറ്റുകൾ കണ്ടാൽ തിരുത്താൻ കഴിയണം. തെറ്റുകളെ ഒഴിവാക്കികൊണ്ട് മുന്നേറാൻ കഴിയണം.

നല്ല കാര്യങ്ങൾ പഠിക്കാൻ ഇന്നിപ്പോൾ ഒത്തിരി അവസരങ്ങളുണ്ട്. നല്ല കാര്യങ്ങൾ നിരന്തര പരിശ്രമത്തിന്റെ ഫലമായി സ്വന്തമാക്കാൻ കഴിയട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-92

നമ്മൾ ആർക്കും തന്നെ തോൽക്കാൻ ഇഷ്ടമില്ലാത്തവരാണ്. നമ്മളിൽ പലർക്കും പലപ്പോഴും തോൽവികളെ നേരിടേണ്ടി വന്നിട്ടുണ്ടാവാം.

ഓരോ തോൽവികളും നമ്മൾക്ക് വളരെ വലിയ വേദനകളാണ് നൽകുന്നത്. ഏതു തോൽവിക്ക് പിന്നിലും എന്തെങ്കിലുമൊക്കെ കാരണങ്ങൾ കാണും.

ഓരോ തോൽവികളെയും തിരിച്ചറിവുകളാക്കി മുന്നോട്ടു പോകുവാൻ കഴിയണം.

അലസതയാണ് നമ്മിൽ പലർക്കും തോൽവികൾ നേരിടേണ്ടി വരുന്നതിന്റെ പ്രധാന കാരണം.

ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ടതുപോലെ ചെയ്തില്ലെങ്കിൽ തീർച്ചയായും തോൽവികൾ ഏറ്റു വാങ്ങേണ്ടി വന്നേക്കാം.

തോൽവികൾക്കുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തു നിന്നും ആത്മാർത്ഥമായി ഉണ്ടാവേണ്ടതുണ്ട്.

വിജയം നേടുന്നതിനു മുൻപായി ഒത്തിരിയേറെ തോൽവികളെ ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം. 

ഓരോ തോൽവിക്ക് ശേഷവും നമ്മൾ ഓരോരുത്തരും കൂടുതൽ കരുത്തോടെ തെറ്റുകൾ തിരുത്തി മുന്നേറിയാൽ മാത്രമാണ് വിജയം സ്വന്തമാക്കാൻ കഴിയുകയുള്ളു.

നമ്മുടെ ചുറ്റിലുമുള്ള വിജയം നേടിയ പലർക്കും ഒത്തിരിയേറെ തോൽവികളെ നേരിടേണ്ടി വന്നിട്ടുണ്ടാവാം, അപ്പോഴെല്ലാം തളരാതെ അവർ വീണ്ടും വീണ്ടും പരിശ്രമിച്ചതിന്റെ ഫലങ്ങളാണ് വിജയം നേടിയെടുക്കാൻ അവരെ വളരെയേറെ സഹായിച്ചത്.

നമ്മൾക്കുണ്ടായ ഓരോ തോൽവികളും മറ്റുള്ളവർക്ക് നമ്മളെ കളിയാക്കുന്നതിനും, കുറ്റപ്പെടുത്തുന്നതിനും, ഒറ്റപ്പെടുത്തുന്നതിനുമുള്ള കാരണം ആയിട്ടുണ്ടാവാം.

നമ്മൾക്ക് മുന്നോട്ടു വിജയങ്ങൾ സ്വന്തമാക്കാൻ തോൽവികൾക്കെതിരെ പോരാടിയേ തിരുള്ളൂ.

നമ്മൾ ഓരോരുത്തരും നേരിട്ടുകൊണ്ടിരിക്കുന്ന തോൽവികൾക്കുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ പരിശ്രമിക്കാൻ സാധിക്കട്ടെ.

Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-91

നമ്മളിൽ പലരും ഒരുപക്ഷെ മറ്റുള്ളവരെ അനുകരിക്കാൻ ശ്രമിക്കുന്നവരാണ്. നമ്മൾ മറ്റുള്ളവരെ അനുകരിക്കാൻ നിന്നാൽ നമ്മുടേതായ വ്യക്തിത്വത്തിന് കുറവുകൾ ഒരുപക്ഷെ അനുഭവപ്പെട്ടെക്കാം.

ഓരോ വ്യക്തികൾക്കും അവരുടേതായ കഴിവുകളും, കുറവുകളും, വ്യക്തമായ ലക്ഷ്യബോധ്യവും ഉണ്ടാകും.

മറ്റുളളവരുടെ ജീവിതത്തിലെ നേട്ടങ്ങൾ കാണുമ്പോൾ, നമ്മൾക്കും അതുപോലെയൊക്കെ നേടാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ആലോചിക്കും.നമ്മൾ എത്രയോക്കെ ശ്രമിച്ചാലും ഒരുപക്ഷെ മറ്റുള്ളവരുടെ പോലെയൊന്നും നേട്ടങ്ങൾ നേടാൻ കഴിയാതെയാകുമ്പോൾ നിരാശയും, ദുഃഖങ്ങളും തോന്നിയേക്കാം.

മറ്റുള്ളവരെ അനുകരിക്കാൻ നിന്നാൽ നമ്മൾക്കു അവരെപോലെ ആകാൻ കഴിയില്ല.

ഈ ലോകത്തിൽ നമ്മൾക്ക് ചെയ്യാൻ കഴിയുന്നത് നമ്മളെകൊണ്ട് മാത്രമാണ് സാധിക്കുകയുള്ളു.

മറ്റുള്ളവരിൽ നിന്നും നല്ല കാര്യങ്ങൾ മാത്രം പകർത്തുക.തെറ്റായ കാര്യങ്ങൾ അനുകരിക്കാതിരിക്കുക.

നമ്മളിൽ പലർക്കുമുള്ള ദുഃശ്ശിലങ്ങൾക്ക് കാരണം ഒരുപക്ഷെ മറ്റുള്ളവരെ കണ്ടു അനുകരിക്കാൻ ശ്രമിച്ചതുകൊണ്ടാണ്.ദുഃശ്ശിലങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ വളരെ വലുതായിരിക്കും.

ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന വേദന കൾ മറ്റാർക്കും പകരമായി അനുഭവിക്കാൻ കഴിയില്ല.

പണത്തിനു വേണ്ടിയും,സ്വാർത്ഥതക്കുവേണ്ടിയും, ലാഭങ്ങൾക്കുവേണ്ടിയും ആരെയും അനുകരിക്കാൻ ശ്രമിക്കാതിരിക്കുക.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-90

നമ്മൾ ഓരോരുത്തരും പലപ്പോഴും സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാറില്ല. നമ്മുടെ ആരോഗ്യം പലപ്പോഴും മോശമാകുന്നതിനു കാരണം നമ്മൾ ആരും തന്നെ വേണ്ടത്ര ശ്രദ്ധ ആരോഗ്യം വേണ്ടതുപോലെ സംരക്ഷിക്കുന്നതിനു കൊടുക്കാത്തതുകൊണ്ടാണ്.

ജീവിതത്തിൽ നേട്ടങ്ങൾക്കായി നമ്മൾ ഓടുകയാണ്, ആ ഓട്ടത്തിനിടയിൽ ചെയ്യേണ്ട പല കാര്യങ്ങളും വിട്ടുപോകുന്നു.

സ്വന്തം ആരോഗ്യത്തിന് വേണ്ട പ്രാധാന്യം നൽകാൻ അവരവർ തന്നെ വിചാരിക്കണം.

നമ്മൾ പലപ്പോഴും നമ്മളെക്കാൾ കൂടുതൽ ശ്രദ്ധ മറ്റു പല കാര്യത്തിനുമാണ് കൊടുക്കുന്നത്. ലോകത്തിന്റെ മായാജാലത്തിൽ പെട്ട് നമ്മൾ, നമ്മൾക്ക് വേണ്ട പരിഗണന നൽകാതിരിക്കരുത്.

നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തിന് വേണ്ട പരിഗണന നമ്മൾ ഓരോരുത്തരും ഇനിയെങ്കിലും നൽകേണ്ടതുണ്ട്.

എന്തൊക്കെ നമ്മൾ ഈ ലോകത്തിൽ നേടിയാലും സ്വന്തം ശാരീരിക മാനസിക ആരോഗ്യം നഷ്ടപ്പെട്ടാൽ അതുകൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടാവുക.

സ്വന്തം കാര്യങ്ങൾ ചെയ്യാൻ വിട്ടുപോകാതിരിക്കുക. സ്വന്തം കാര്യത്തിനായി സമയം മാറ്റിവെക്കുക.

ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ ഇന്നു തന്നെ ചെയ്യാൻ ശ്രദ്ധിക്കുക.

സ്വന്തം കാര്യത്തിൽ ഏതെല്ലാം രീതിയിൽ മെച്ചങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് നോക്കുക.

ചുറ്റിലുമുള്ള അനാവശ്യകാര്യങ്ങളിൽ നിന്നും അകന്നു നിൽക്കുക. ജീവിതത്തിൽ സന്തോഷം മാത്രമല്ല ഉണ്ടാവുക ദുഃഖങ്ങളും കടന്നുവരുമെന്നുള്ള യാഥാർഥ്യം തിരിച്ചറിയുക.

നമ്മുടെ മോശപ്പെട്ട സാഹചര്യത്തെപറ്റി ആലോചിച്ചു നിരാശപ്പെട്ടിരുന്നാൽ ജീവിതത്തിൽ ഒന്നും നേടാൻ കഴിയില്ലായെന്ന് മനസിലാക്കുക.മോശം സാഹചര്യത്തെ അതിജീവിക്കാൻ പരിശ്രമിക്കുക.

നമ്മൾ ദിവസേന കേൾക്കുന്ന, വായിക്കുന്ന, കാണുന്നവയിൽ നിന്നും നല്ലത് ഉൾകൊള്ളാൻ കഴിയണം.

എല്ലായ്‌പോഴും സ്വന്തം കാര്യം മാത്രം നോക്കാതെ, മറ്റുള്ളവരുടെ ആവശ്യം കൂടി മനസ്സിലാക്കികൊണ്ട് ശരിയായ വിധത്തിൽ പ്രവർത്തിക്കാൻ കഴിയേണ്ടതുണ്ട്.

മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു ഒത്തിരി നാൾ കഴിയുമ്പോൾ നമ്മൾ ആർക്കും വേണ്ടാത്തവരായി ഒരുപക്ഷെ മാറിയേക്കാം, അപ്പോഴേക്കും നമ്മുടെ ശാരീരിക മാനസിക അവസ്ഥകൾ ഒരുപക്ഷെ വളരെയേറെ മോശപ്പെട്ടിട്ടുണ്ടാവാം.

നമ്മൾ ആർക്കും തന്നെ ഇന്നലെകളിലേക്ക് ഒരു തിരിച്ചുപോക്ക് ഇല്ല. നമ്മൾക്ക് ഇപ്പോൾ കിട്ടുന്ന സമയം മാത്രമാണ് എന്തെങ്കിലും തരത്തിൽ ഉപയോഗപ്പെടുത്താൻ കഴിയുള്ളു.

നമ്മൾ എന്തു ചെയ്യുമ്പോഴും അവരവരുടെ സന്തോഷം, സംതൃപ്തി കൂടി പരിഗണിക്കാൻ ശ്രദ്ധിക്കണം.

സമൂഹത്തിന്റെ ഉയർച്ചക്കായി നമ്മുടെ ഭാഗത്തുനിന്നും ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്. നാളെകളിൽ നമ്മളെ പലരും ഒറ്റപ്പെടുത്തിയേക്കാം അപ്പോഴെല്ലാം തളരാതെ അവരവരുടെ ഉത്തരവാദിത്തം കൃത്യമായി ചെയ്തു തീർക്കാൻ വളരെയേറെ ശ്രദ്ധിക്കുക.

തോൽവികളും, നഷ്ടങ്ങളും, പ്രതിസന്ധികളും നമ്മളെ വളരെയേറെ നിരാശയിൽ കൊണ്ടെത്തിച്ചേക്കാം, അവിടെ നിന്നെല്ലാം നമ്മൾ അതിജീവിക്കാൻ പരിശ്രമിച്ചേ മതിയാകുള്ളൂ.

നമ്മുടെ ജീവിതത്തിൽ ഉയർച്ച, താഴ്ചകൾ മാറിമാറി കടന്നുവരും, അതെല്ലാം ധിരതയോടെ നേരിടാൻ, സ്വയം കരുത്താർജിച്ചുകൊണ്ട്, സ്വന്തം കാര്യങ്ങളിൽ ആവശ്യമായ ശ്രദ്ധ നൽകികൊണ്ട് മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-89

സമയനിഷ്ടയോടെ കാര്യങ്ങൾ ചെയ്താൽ മാത്രമേ പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളു.

പരിക്ഷ എഴുതാൻ വരുന്ന ഉദ്യോഗാർത്ഥി സമയത്തിന് പരീക്ഷാഹാളിൽ എത്തിയില്ലെങ്കിൽ പരിക്ഷ എഴുതാൻ അവസരം കിട്ടില്ല, അതിലുടെ വലിയ അവസരങ്ങളാണ് ഒരുപക്ഷെ ആ വ്യക്തിക്ക് നഷ്ടപ്പെടുന്നത്.

സമയനിഷ്ടയോടെ കാര്യങ്ങൾ ചെയ്യുന്നവരെ തേടിയാണ് എവിടെയും കൂടുതൽ അവസരങ്ങൾ ഉണ്ടാവുകയുള്ളൂ.

ഒരു ജോലിക്ക് നിശ്ചിത സമയം പറഞ്ഞു കഴിഞ്ഞാൽ ആ സമയത്തിനുള്ളിൽ തന്നെ ജോലി പൂർത്തിയാക്കി നൽകേണ്ടതുണ്ട്. അങ്ങനെ ചെയ്തെങ്കിൽ മാത്രമേ മുന്നോട്ട് കൂടുതൽ ജോലികൾ ഏൽപ്പിക്കുകയോ, മറ്റൊരാൾക്ക്‌ മുൻപിൽ നമ്മളെ പരിചയപ്പെടുത്തി നൽകുകയോ ചെയ്യുകയുള്ളൂ.

നമ്മളുടെ ഭാഗത്ത്‌ നിന്നുള്ള ജോലി സമയത്തിന് പൂർത്തിയാക്കി കൊടുക്കുന്നതിൽ വിട്ടുവിഴ്ച്ച പാടുള്ളതല്ല.

സമയനിഷ്ടയോടെ കാര്യങ്ങൾ ചെയ്താൽ മാത്രമാണ് മറ്റുള്ളവർക്ക് നമ്മളിൽ കൂടുതൽ വിശ്വാസം കൈവരാനും കൂടുതൽ ചുമതല നമ്മളെ ഏൽപ്പിക്കാനും കഴിയുകയുള്ളു.

സമയനിഷ്ടയോടെ അവരവരുടെ ജോലി ഭംഗിയായി പൂർത്തിയാക്കാൻ ഇനിയുള്ള നാളുകളിൽ കഴിയട്ടെ.
 
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-88

നമ്മൾ ഓരോരുത്തർക്കും മുന്നോട്ടു സഞ്ചരിക്കാൻ ഇഷ്ടം പോലെ വഴികളുണ്ട്. നല്ല വഴികളിലൂടെ സഞ്ചരിച്ചാൽ മാത്രമേ നമ്മൾ ലക്ഷ്യത്തിൽ എത്തിച്ചേരുകയുള്ളു.

നല്ല വഴികൾ കാണിച്ചു തരാൻ ഒരുപക്ഷെ നമ്മൾക്ക് ചുറ്റിലും എല്ലായ്‌പോഴും ആരുമുണ്ടായെന്ന് വരില്ല.

മുന്നോട്ടുള്ള നാളുകളിൽ നല്ല വഴിയും, തെറ്റായ വഴിയും തിരിച്ചറിയാൻ നമ്മൾ ഓരോരുത്തരും പരിശ്രമിക്കണം.

നല്ല വഴികൾ കണ്ടെത്താൻ ഒരുപക്ഷെ അത്ര എളുപ്പം സാധിച്ചെന്നു വരില്ല എങ്കിൽ പോലും നമ്മൾ തന്നെ പരിശ്രമിക്കണം.

നമ്മൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് നല്ല വഴികളിൽ കൂടെ തന്നെയാണെന്ന് എപ്പോഴും ഉറപ്പ് വരുത്തണം.

തെറ്റായ വഴികളിൽ നിന്നും നേരായ വഴികളിലേക്ക് നമ്മൾ ഓരോരുത്തരും സഞ്ചരിക്കാൻ തയ്യാറാവണം.

ഏതൊരു കാര്യത്തിലും ലക്ഷ്യം നേടാൻ അതിന്റെതായ അധ്വാനവും, സമയവും ആവശ്യമാണ്.

ഇഷ്ടം പോലെ തെറ്റായ വഴികൾ നമ്മൾക്ക് മുന്നിൽ തുറന്നു കിടപ്പുണ്ട്, അതിലുടെ കടന്നു പോയാൽ നമ്മൾക്ക് നഷ്ടങ്ങളും, വേദനകളും മാത്രമേ ഉണ്ടാവുള്ളുവെന്ന് തിരിച്ചറിയുക.

നല്ല വഴികൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ നമ്മൾക്ക് കഴിയണമെങ്കിൽ, നല്ല വഴികളെപ്പറ്റി വ്യക്തമായ തിരിച്ചറിവ് നമ്മൾക്ക് ഉണ്ടാവണം.

സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ആഗ്രഹിക്കുന്നുവെങ്കിൽ ഒരിക്കലും തെറ്റായ വഴിയിൽകൂടി സഞ്ചരിക്കാൻ ഇടവരരുത്.

നിമിഷസുഖങ്ങൾക്കായും, പെട്ടെന്നുള്ള തല്ക്കാല നേട്ടത്തിനുമായും തെറ്റായ വഴികൾ പിന്തുടർന്നാൽ ഭാവിയിൽ ഉണ്ടാവുന്ന നഷ്ടങ്ങളും വേദനകളും ഒരുപക്ഷെ വളരെ വലുതായിരിക്കും.

നല്ല വഴികളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെങ്കിലാണ് തെറ്റായ വഴികളെ പറ്റി മനസ്സിലാക്കാനും, തെറ്റായ വഴിയിൽ കൂടി സഞ്ചരിക്കുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കാനും ഒരു പരിധിവരെയെങ്കിലും സാധിക്കുകയുള്ളു.

തെറ്റായ വഴി ഉപേക്ഷിക്കാൻ നമ്മൾ ഓരോരുത്തരും തയ്യാറാവണം.

തെറ്റായ വഴികളിൽ കൂടി സഞ്ചരിക്കുന്നവർ,അവരവർ സഞ്ചരിക്കുന്നത് തെറ്റായ വഴിയിൽ കൂടിയാണെന്ന് ബോധ്യം ഉണ്ടായിട്ടും സ്വയം ന്യായികരിക്കാൻ ശ്രമിക്കും.

തെറ്റായ വഴിയിൽ കൂടി ഒത്തിരി കാലം സഞ്ചരിച്ചു കഴിയുമ്പോഴായിരിക്കും തെറ്റായ വഴിയിൽ കൂടി സഞ്ചരിച്ചതിന്റെ ആപത്തുകൾ പതുക്കെ പതുക്കെ പ്രത്യക്ഷമാകാൻ തുടങ്ങുന്നത്.

തെറ്റായ വഴിയിൽ കൂടി സഞ്ചരിച്ചവർക്ക് നേരായ വഴിയിലേക്ക് സഞ്ചാരം മാറ്റാൻ അതിന്റെതായ ബുദ്ധിമുട്ട് ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.

ജീവിതത്തിൽ വളർച്ച കൈവരിക്കാൻ, നേട്ടങ്ങൾ സ്വന്തമാക്കാൻ നേരായ വഴികൾ മാത്രം തിരഞ്ഞെടുക്കുക.

തെറ്റായ വഴിയിൽ കൂടി സഞ്ചരിക്കുന്നവരുമായിട്ടുള്ള കൂട്ടുകെട്ട് എത്രയും പെട്ടെന്നുതന്നെ ഉപേക്ഷിക്കുക.

ഇനിയുള്ള നാളുകളിൽ നല്ല വഴികളിലൂടെ മാത്രം സഞ്ചരിച്ചുകൊണ്ട് സന്തോഷവും, സമാധാനവും നേടാൻ ശ്രമിക്കാം.

നമ്മൾ ഓരോരുത്തർക്കും മുന്നോട്ടു പുതിയ നല്ല വഴികൾ തുറക്കാനും, അതിലുടെ സഞ്ചരിക്കാനും മറ്റുള്ളവർക്ക് പ്രചോദനമാകാനും കഴിയട്ടെ.


Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-87

നമ്മുടെ ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്നത് സമാധാനമാണ്. നമ്മുടെ അല്ലെങ്കിൽ മറ്റുള്ളവരുടെ ഭാഗത്തുനിന്നും തെറ്റായ പ്രവർത്തികൾ ഉണ്ടാകുമ്പോഴാണ് പലപ്പോഴും സമാധാനം നഷ്ടമാകുന്നത്.

നേരായ പ്രവർത്തനത്തിലൂടെ മാത്രമേ സമാധാനം നിലനിർത്താൻ കഴിയുകയുള്ളു.

ഇന്ന് ഈ ലോകത്തിൽ എത്രയേറെ ആളുകൾക്കാണ് സമാധാനം ഇല്ലാതായികൊണ്ടിരിക്കുന്നത്.

ആരോഗ്യം , ബന്ധങ്ങൾ , പണം, വരുമാന മാർഗങ്ങൾ, ഇഷ്ടപ്പെട്ടത് തുടങ്ങി ഒത്തിരിയേറെ കാര്യങ്ങൾ നമ്മൾക്ക് നഷ്ടപ്പെടുമ്പോൾ സമാധാനം ഒരു പരിധി വരെ ഇല്ലാതായി പോയേക്കാം.

എന്തു കാര്യത്തിലും മനുഷ്യർക്ക് തെറ്റുകൾ പറ്റാം, തെറ്റുകൾ തിരുത്തിയാൽ മാത്രമാണ് നഷ്ടപ്പെട്ട സമാധാനം ഒട്ടു മിക്ക സാഹചര്യത്തിലും തിരികെ കൊണ്ടുവരാൻ കഴിയുള്ളു.

നമ്മൾ കേൾക്കുന്ന, കാണുന്ന, വായിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ നല്ലത് മാത്രമാകാൻ ശ്രദ്ധിക്കുക.

സമാധാനം നിറഞ്ഞ അന്തരീക്ഷം നമ്മൾക്ക് വേണമെങ്കിൽ അതിനായിട്ട് നല്ലതുപോലെ പരിശ്രമിക്കണം.

നമ്മുടെ സമാധാനം കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്.

സമാധാനം നഷ്ടപ്പെടുത്തുന്ന പ്രവർത്തികൾ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവാതെ നോക്കുക.

ഈ ലോകത്തിൽ നമ്മൾ എന്തെല്ലാം നേടിയാലും സമാധാനം ഇല്ലെങ്കിൽ സന്തോഷം നേടിയെടുക്കാൻ കഴിയില്ല.

പണം കൊണ്ടു മാത്രം എല്ലായ്‌പോഴും സമാധാനം നേടാൻ കഴിയണമെന്നില്ല.

ചിത്ത ദുഃശ്ശിലങ്ങൾ അകറ്റാൻ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്.

നമ്മളുടെ ഭാഗത്തു നിന്നുമുള്ള ഓരോ പ്രവർത്തികളും സമാധാനത്തെ നഷ്ടപ്പെടുത്തുന്നവയാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്.

സമാധാനം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാൻ നമ്മൾ ഓരോരുത്തർക്കും പരിശ്രമിക്കാൻ സാധിക്കട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-86

പണം ഉണ്ടെങ്കിലേ ഈ ലോകത്തുള്ള പലതും സ്വന്തമാക്കാൻ കഴിയുകയുള്ളു. 

പണം ഇല്ലായ്മ ഒത്തിരി വിഷമങ്ങൾക്ക് കാരണമാകുന്നുണ്ട്. മാനസികമായും ശാരീരികമായും നമ്മളെ ഒത്തിരി അസ്വസ്ഥതപ്പെടുത്തുന്നത് സാമ്പത്തികപരമായി ഉയർച്ച കൈവരിക്കാൻ കഴിയാത്തതാണ്.

പണം സമ്പാദിക്കാൻ ഒത്തിരി നല്ല വഴികൾ നമ്മൾക്ക് മുൻപിൽ തുറന്നു കിടപ്പുണ്ട്. പണം ഇല്ലെങ്കിൽ നമ്മൾക്ക് പല കാര്യത്തിലും ഒത്തിരിയേറെ തടസ്സങ്ങളെ നേരിടേണ്ടി വന്നേക്കാം.

പണം എല്ലായ്‌പോഴും ആഗ്രഹിച്ച സമയത്തു കിട്ടണമെന്നില്ല.

പണമില്ലാത്തവർക്ക് പലയിടത്തും അവഗണനകൾ നേരിടേണ്ടി വന്നേക്കാം.
പണത്തിനുവേണ്ടി നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാവുക.

നമ്മളുടെ അധ്വാനത്തിലൂടെ പണം സമ്പാദിക്കുക അതിലുടെ സന്തോഷം കണ്ടെത്തുക.

പണം നമ്മുടെ ജീവിതത്തിൽ വളരെയേറെ ആവശ്യമാണെന്നുള്ള ഉത്തമബോധ്യത്തോടെ മുന്നേറാൻ കഴിയണം.

വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടിലുടെയാണ് നമ്മൾ ഓരോരുത്തരും ഇപ്പോൾ കടന്നുപോകുന്നെങ്കിലും വരും നാളുകളിൽ നമ്മൾക്ക് കൂടുതൽ പണം നേടാൻ കഴിയുമെന്ന് ഉറച്ചു വിശ്വാസിച്ചുകൊണ്ട് മുന്നേറാൻ കഴിയട്ടെ.

പണം നമ്മളിലേക്ക് ഒരിക്കലും വെറുതെ കടന്നുവരില്ല, അതിനുതക്കതായ വഴി ഒരുക്കേണ്ടതുണ്ട്.

എല്ലാവർക്കും എപ്പോഴും നല്ല സാഹചര്യം ഉണ്ടായികൊള്ളണമെന്നില്ല.

നമ്മൾ ആരും ആഗ്രഹിച്ചിട്ടല്ല ഈ ഭൂമിയിലേക്ക് കടന്നു വന്നിട്ടുള്ളത്. നമ്മളുടെ ജീവിതചുറ്റുപാടുകൾ എത്ര മോശമാണെങ്കിലും അതിൽ നിന്നും ഉയരാ നായിട്ട് നമ്മളുടെ ഭാഗത്തുനിന്നും ആത്മാർത്ഥമായ പരിശ്രമം ആവശ്യമാണ്.

മോശപ്പെട്ട സാഹചര്യത്തിൽ നിന്നും നല്ല സാഹചര്യത്തിലേക്ക് എത്തിച്ചേരണമെങ്കിൽ നല്ലതുപോലെ കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ടാവണം.

മോശം സാഹചര്യത്തെ കുറ്റപ്പെടുത്തിയതുകൊണ്ടോ, നിരാശയിൽ കഴിഞ്ഞതുകൊണ്ടോ നമ്മളുടെ ചുറ്റുപാടുകൾ മാറുകയില്ല, മാറ്റങ്ങൾ വേണ്ടത് നമ്മൾക്കാണ്, നമ്മുടെ ചിന്തകൾക്കാണ്, പ്രവർത്തികൾക്കാണ്.

മനുഷ്യൻ ചെയ്യുന്ന ഓരോ ജോലിയുടെയും അത്യന്തികമായ ഉദ്ദേശ്യമെന്നത് പണം നേടുക എന്നതാണ്.

നമ്മൾ ചെയ്യുന്ന പല ജോലികൾക്കും ഒരുപക്ഷെ തക്കതായ പ്രതിഫലം കിട്ടണമെന്നില്ല.

നമ്മുടെ ഇനിയുള്ള സമയങ്ങൾ വെറുതെ നഷ്ടപ്പെടുത്തി കളയാതെ പണം നേരായ വിധത്തിൽ സമ്പാദിക്കാനുള്ള മാർഗങ്ങൾ കണ്ടെത്താൻ വിനിയോഗിക്കണം.

പണം ഇല്ലാത്തതിന്റെ പേരിൽ കുറ്റപ്പെടുത്തലുകളും, കളിയാക്കലുകളും, ഒറ്റപ്പെടുത്തലുകളും ഒരുപക്ഷെ നേരിടേണ്ടി വന്നിട്ടുള്ളവർ ഉണ്ടാവാം.

പണം വേണ്ടതുപോലെ കൈകാര്യം ചെയ്യാൻ ശ്രമിക്കണം. പണം ധുർത്തായി ചിലവഴിച്ചു പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കുക.

തെറ്റായ മാർഗത്തിലൂടെ പണം സമ്പാദിക്കാതിരിക്കുക.

അർഹതയില്ലാത്ത പണം നമ്മുടെ പക്കൽ അധികനാൾ നിൽക്കില്ല.

പണം വേണ്ടതുപോലെ ചിലവഴിച്ചാൽ മാത്രമേ അതിലുടെ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുകയുള്ളു.

നമ്മളുടെ കഴിവുകളും, കുറവുകളും തിരിച്ചറിഞ്ഞുകൊണ്ട് മുന്നേറാൻ ശ്രമിക്കുക.

പണം ധാരാളം കൈവശം ഉണ്ടെന്നതിന്റെ പേരിൽ അഹങ്കരിക്കാതിരിക്കുക.

നമ്മുടെ ഓരോരുത്തരുടെയും കഴിവിനനുസരിച്ചു സമൂഹത്തിന്റെ നന്മക്കായി പണം ചിലവഴിക്കുക.

നമ്മൾക്ക് ആവശ്യമായ പണം നേടിയെടുക്കാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം നമ്മൾക്കുണ്ടാവട്ടെ.




Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-85

സമയത്തെ വിലയുള്ളതായി കാണാൻ കഴിയാത്തതാണ് നമ്മുടെയൊക്കെ പരാജയങ്ങൾക്കുള്ള പ്രധാന കാരണം. സമയം വേണ്ടതുപോലെ ഓരോ കാര്യങ്ങൾക്കായി ക്രമികരിക്കാൻ കഴിയേണ്ടതുണ്ട്.

സമയം നഷ്ടപ്പെടുത്തി കളഞ്ഞാൽ പിന്നെ അതിന്റെ പേരിൽ ഉണ്ടാവുന്ന നഷ്ടങ്ങൾ ഒന്നും തന്നെ എത്ര വില കൊടുത്തും തിരികെ നേടാൻ കഴിയില്ല.

മനുഷ്യരുടെ ആയുസ്സ് ഓരോ നിമിഷം കഴിയുന്തോറും കുറഞ്ഞു കുറഞ്ഞു വരികയാണ്.

നമ്മൾ എത്രത്തോളം നമ്മുടെ സമയത്തിന് പ്രാധാന്യം നൽകുന്നുവോ അതിനനുസരിച്ചു മാത്രമായിരിക്കും നമ്മൾക്ക് നേടാൻ കഴിയുന്ന നേട്ടങ്ങൾ.

നമ്മുടെ മുന്നിലേക്ക് കടന്നുവരുന്ന സമയത്തെ നമ്മൾക്ക് വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ സാധിക്കേണ്ടതുണ്ട്. പല കാര്യങ്ങളും സമയത്തിന് അനുസരിച്ചു ചെയ്തെങ്കിൽ മാത്രമേ പുരോഗതി ഉണ്ടാവുകയുള്ളൂ.

ഓരോ കാലഘട്ടത്തിലും മനുഷ്യർക്ക് ഓരോരോ ആവശ്യങ്ങളാണുള്ളത്.മനുഷ്യരുടെ ആവശ്യങ്ങൾ നിറവേറ്റാൻ തക്കതായ കാര്യങ്ങൾക്കാണ് എന്നും വിലയുള്ളത്.

ഇന്നലെകളിൽ ഉണ്ടായിരുന്ന പലതും ഇന്നിപ്പോൾ ആവശ്യം ഇല്ലാതായി.

പ്രയോജനമില്ലാത്ത കാര്യങ്ങൾക്ക് പിന്നാലെ സഞ്ചരിച്ചാൽ നമ്മൾക്ക് സമയനഷ്ടങ്ങൾ ഒത്തിരി ഉണ്ടായെന്നു വരാം.

ഇന്ന് ഓരോരുത്തരും സമയനഷ്ടമില്ലാതെ എങ്ങനെ വളരെ വേഗത്തിൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് ആലോചിച്ചു സമയത്തെ ക്രമികരിക്കുന്നവരാണ്.

ഇന്നലെകളെക്കാൾ പല കാര്യത്തിലും നമ്മൾ കുറെ കൂടി വേഗത കൈവരിച്ചതിനു പിന്നിൽ ഒത്തിരിയേറെ മനുഷ്യരുടെ കഠിനാധ്വനമാണ്.

അനാവശ്യമായി സമയം നഷ്ടപ്പെടുത്തി കളയാൻ ഇടവരുത്താതിരിക്കുക.

സമയത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.

കൃത്യമായ സമയങ്ങളിൽ വേണ്ട കാര്യങ്ങൾ വേണ്ടതുപോലെ ചെയ്യാൻ കഴിയണം.

ആപത്തു സംഭവിക്കാനും, നല്ലത് സംഭവിക്കാനും ഓരോ നിമിഷം മതി.

സമയം വിലപ്പെട്ടതാണെന്ന ചിന്തയോടെ, ശുഭപ്രതിശയോടെ മുന്നേറാൻ, സമയത്തെ സ്നേഹിക്കാൻ നമ്മൾ ഏവർക്കും സാധിക്കട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-84

സമയം എല്ലാവർക്കും വളരെയേറെ വിലപ്പെട്ടതാണ്. നമ്മൾക്ക് എന്തു നേട്ടങ്ങൾ സ്വന്തമാക്കണമെങ്കിലും സമയത്തെ വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ കഴിയണം.

സമയം നഷ്ടപ്പെടുത്തിയിട്ട് അതേക്കുറിച്ച് ചിന്തിച്ചു വിഷമിക്കുന്നതിൽ അർത്ഥമില്ല. സമയത്തെ ഏതെല്ലാം രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നാണ് നോക്കേണ്ടത്.

സമയത്തിന് വേണ്ട പ്രാധാന്യം നമ്മൾ ഓരോരുത്തരും കൊടുക്കണം. നമ്മൾ ഓരോരുത്തർക്കും ഈ ഭൂമിയിൽ ജീവിച്ചിരിക്കാനുള്ള സമയം വളരെ പരിമിതമാണ്. 

പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ട് സമയത്തെ ഉപയോഗപ്പെടുത്തിയവരാണ് ഇന്നിപ്പോൾ നല്ലതുപോലെ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളത്.

സമയം വളരെ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കും, നമ്മളാണ് സമയത്തെ ഏതൊക്കെ രീതിയിൽ ഉപയോഗിക്കണമെന്ന് ആലോചിക്കേണ്ടത്.

ഏതൊരു മനുഷ്യനായാലും എല്ലായ്‌പോഴും സന്തോഷിക്കാനോ, സുഖത്തിൽ തന്നെ ആയിരിക്കാനോ സാധിക്കണമെന്നില്ല.

പണവും, നേട്ടങ്ങളും എപ്പോഴും നമ്മോടൊപ്പം ഉണ്ടാവണമെന്നില്ല.

ആരുടെയും ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാവാൻ ഒരു നിമിഷം മതി.

ഇന്നലെകളിൽ പല നഷ്ടങ്ങളും, ദുഃഖങ്ങളും ഉണ്ടായിട്ടുള്ളവരാകാം എന്നാൽ പോലും ഇന്നിപ്പോൾ നമ്മൾക്ക് സന്തോഷിക്കാനും നേട്ടങ്ങൾ കൈവരിക്കാനും അതൊന്നും തടസ്സമല്ല.

നമ്മുടെ ഓരോ നിമിഷവും എങ്ങനെയൊക്കെ പ്രയോജനപ്പെടുത്തി എന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മൾ ഓരോരുത്തർക്കും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുക.

സമയത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞവർ ആരും തന്നെ സമയത്തെ പാഴാക്കാൻ ആഗ്രഹിക്കുന്നവരല്ല.

ഈ ലോകത്ത് ആർക്കും തന്നെ നഷ്ടപ്പെട്ട സമയത്തെ തിരിച്ചു കൊണ്ടുവരാൻ കഴിയില്ല.

ഓരോ കാര്യവും നേടുന്നതിനു അതിന്റെതായ സമയം ആവശ്യമാണ്, ഓരോ കാര്യത്തിനും അതിന്റെതായ സമയം ആകുന്നതുവരെ ക്ഷമയോടെ കാത്തിരുന്നേ മതിയാകുള്ളൂ.

ഇനിയെങ്കിലും സമയത്തെ വെറുതെ പാഴാക്കികളയാതെ, നല്ല കാര്യങ്ങൾ ചെയ്യുവാൻ ശ്രമിക്കുക.

ഇന്നിന്റെ നല്ല പ്രവർത്തികളാണ് നമ്മൾക്ക് നാളെകളിൽ വളരെയേറെ സന്തോഷം നൽകുന്നതിന് കാരണം ആയിതിരുക.

നല്ല നാളെകൾ ഈ ലോകത്തുണ്ടാവണമെങ്കിൽ നമ്മൾ ഓരോരുത്തരും നമ്മുടെയൊക്കെ സമയത്തെ നല്ലതുപോലെ നല്ല കാര്യങ്ങൾക്കായി ചിലവഴിക്കണം.

നമ്മുടെ സമയം വെറുതെ നഷ്ടപ്പെടുത്തി കളയാൻ അനുവദിക്കാതിരിക്കുക. ഇന്നലെകളിലെ സമയങ്ങൾ നഷ്ടപ്പെടുത്തി കളഞ്ഞതിനെയോർത്തു ദുഃഖിച്ചിരിക്കാതെ ഭാവി നേട്ടങ്ങൾക്കായി നല്ലതുപോലെ പ്രവർത്തിക്കുക.

സമയത്തിന്റെ വില തിരിച്ചറിയാൻ ശ്രമിക്കുക. ജീവൻ ലഭിക്കുന്നതും നഷ്ടപ്പെടുന്നതും ഓരോ നിമിഷത്തിലാണ്.

നമ്മൾ ഏതു സമയത്തു ജനിക്കുമെന്നോ ഏതു സമയത്ത് മരിക്കുമെന്നോ നമ്മൾക്കു ആർക്കും പറയാൻ കഴിയില്ല.

പണം മാത്രമാകരുത് നമ്മുടെ ലക്ഷ്യങ്ങൾ. പണത്തിന്റെ പിന്നാലെ മാത്രം ഓടുമ്പോൾ വിലപ്പെട്ട പലതും ഒരുപക്ഷെ നഷ്ടപ്പെട്ടേക്കാം.

ആരോഗ്യം നഷ്ടപ്പെടുത്തിയിട്ട് എത്ര സമ്പാദിച്ചാലും അതൊന്നും നമ്മൾക്ക് അധികകാലം സന്തോഷം നൽകണമെന്നില്ല.

നാളെകൾ ചെയ്യാമെന്ന് നീട്ടി വെച്ചുകഴിഞ്ഞാൽ പല കാര്യങ്ങളും സമയത്തിന് നേടിയെടുക്കാൻ കഴിയില്ല.

നമ്മൾ ആർക്കും തന്നെ തൊട്ടടുത്ത നിമിഷം ഈ ഭൂമിയിൽ ജീവൻ ഉണ്ടാവുമെന്ന് ഉറപ്പ് പറയാൻ കഴിയില്ല.

സമയത്തിന് വേണ്ട പരിഗണന കൊടുക്കാൻ ഇനിയുള്ള നാളുകളിൽ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-83

വിജയിക്കാനായിട്ട് നമ്മളുടെ മുന്നിലുള്ള വഴികൾ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

വിജയിക്കാൻ നമ്മൾ തെരെഞ്ഞെടുക്കുന്ന മാർഗങ്ങൾ ശരിയായ വിധത്തിലുള്ളതായിരിക്കണം.

തെറ്റായ വഴികൾ ഒഴിവാക്കാൻ നമ്മൾക്ക് കഴിഞ്ഞെങ്കിൽ മാത്രമാണ് വിജയം നേടിയെടുക്കാൻ കഴിയുകയുള്ളു.

നമ്മൾ സഞ്ചരിക്കുന്ന വഴികൾ ശരിയായ രീതിയിലാണോ മുന്നോട്ടു പോകുന്നതെന്ന് ഓരോ നിമിഷവും വിലയിരുത്തേണ്ടതുണ്ട്.

വിജയത്തിനുവേണ്ടി പരിശ്രമിക്കാൻ നമ്മൾ നല്ലതുപോലെ ആഗ്രഹിക്കണം. നമ്മളിലെ ആഗ്രഹങ്ങൾ ശക്തമായാൽ മാത്രമാണ് വിജയത്തിലേക്ക് കൂടുതലായി അടുക്കാൻ കഴിയുകയുള്ളു.

മറ്റുള്ളവർ വിജയിച്ച മാർഗങ്ങൾ അനുകരിച്ചതുകൊണ്ടൊന്നും എല്ലായ്‌പോഴും വിജയം ഉണ്ടാവണമെന്നില്ല.
നിരവധി തവണ പരാജയപ്പെട്ടെന്ന് വന്നേക്കാം അപ്പോഴെല്ലാം മനസ്സ് തളരാതെ മുന്നേറാൻ കഴിയേണ്ടതുണ്ട്.

നമ്മളുടെ പരാജയത്തിൽ നമ്മളെ പലരും കളിയാക്കിയെന്നും, വേദനിപ്പിച്ചെന്നും വന്നേക്കാം, അന്നേരം അതിനെയെല്ലാം ധിരതയോടെ നേരിടാനും ഉൾകൊള്ളാനും കഴിയേണ്ടതുണ്ട്.

ഓരോ പരാജയത്തിന്റെ പിന്നിലെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കേണ്ടത് വിജയം കൈവരിക്കാൻ വളരെ ആവശ്യമാണ്.

നമ്മുടെ ഇല്ലായ്മകളെക്കുറിച്ച് വിഷമിച്ചിരിക്കാതെ ഉള്ള സാഹചര്യത്തിൽ നിന്നുകൊണ്ട് വിജയത്തിനായി പരിശ്രമിക്കുക.

പരാജയം നമ്മളെ ഒരു കാരണവശാലും തളർത്താൻ അനുവദിക്കരുത്.

ഓരോ ദിവസവും തലേ ദിവസത്തേക്കാൾ കൂടുതലായി മെച്ചപ്പെടുത്തികൊണ്ടുവരണം.

പരാജയങ്ങളും, പ്രതിസന്ധികളും, നഷ്ടങ്ങളുമൊക്കെ നമ്മളിൽ പലർക്കും പലപ്പോഴായി ഒരുപക്ഷേ നേരിടേണ്ടി വന്നേക്കാം അവിടെയെല്ലാം കരുത്തോടെ മുന്നേറാൻ കഴിയണം.

വിജയത്തെ സ്നേഹിക്കാനും, ആഗ്രഹിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുക.

പണം നേടുക മാത്രമല്ല വിജയം. സന്തോഷത്തോടെയും സമാധാനത്തോടെയും, ആകുലതകളില്ലാതെയും മുന്നോട്ട് ഒരാൾക്ക് പോകാൻ അയാളുടെ വിജയം പലപ്പോഴും ഒരു പരിധിവരെ സഹായിക്കും.

അലസമായിരുന്നാൽ ഒരിക്കലും വിജയം നേടാൻ കഴിയില്ല. വിജയം നേടാൻ ശക്തമായി ആഗ്രഹിക്കുന്നവർക്ക് സമയം വെറുതെ പാഴാക്കി കളയാനില്ല.

വിജയം നേടിയെടുക്കാനുള്ള മാർഗങ്ങൾ ശരിയായ വിധത്തിൽ അന്വേഷിച്ചു കണ്ടെത്താൻ ഇനിയുള്ള നാളുകളിൽ കഴിയട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-82

നമ്മൾക്കു മുന്നോട്ടു ഓരോ കാര്യത്തിലും വിജയം നേടേണ്ടതുണ്ട്. വിജയിക്കാൻ കുറുക്കുവഴികളില്ല, നല്ലതുപോലെ പരിശ്രമിക്കുക മാത്രമാണ് വഴി.

വിജയം എപ്പോഴും പണത്തെ അടിസ്ഥാനമാക്കിയാണ് നമ്മളിൽ ചിലരെങ്കിലും നോക്കാറുള്ളത്, എത്ര മാത്രം പണം കൈയിലുണ്ടോ ആ വ്യക്തി വിജയം നേടിയെടുത്തതായി നമ്മളിൽ പലരും ഒരുപക്ഷെ കരുതും.

നമ്മൾ ഓരോരുത്തരും നഷ്ടങ്ങളെ എങ്ങനെ നേരിടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടു ഓരോ വിജയത്തെയും സ്വന്തമാക്കാൻ സാധിക്കുക.

നഷ്ടങ്ങളിൽ ദുഃഖിച്ചിരുന്നാൽ ഒരിക്കലും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയില്ല, ഓരോ നേട്ടവും നമ്മൾക്ക് മുന്നോട്ടു കുതിക്കാൻ ശക്തമായ പ്രചോദനമായി തീരണം.

നമ്മൾക്ക് വളർച്ച നേടാൻ നല്ലതുപോലെ പരിശ്രമം ആവശ്യമാണ്. മുന്നോട്ടുള്ള വഴികൾ ശരിയായ പാതയിലൂടെയാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്.

വിജയം അത്ര എളുപ്പം നേടാൻ പറ്റിയെന്ന് വരില്ല. നമ്മൾക്ക് വിജയം നേടേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്. നമ്മളുടെ വിജയത്തിന് തടസ്സം നിൽക്കുന്നവ എന്തെല്ലാമാണെന്ന് കണ്ടെത്തി തിരുത്തേണ്ടത് വളരെ ആവശ്യമാണ്.

ഓരോ വിജയവും നമ്മളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഒത്തിരിയേറെ സഹായിക്കും.

ഇന്നലെകളിൽ നമ്മളിൽ പലർക്കും ഒത്തിരിയേറെ തോൽവികൾ ഒരുപക്ഷെ നേരിടേണ്ടി വന്നിട്ടുണ്ടാവാം അതിന്റെ പേരിൽ ഒത്തിരി നഷ്ടങ്ങളും, സങ്കടങ്ങളും കടന്നു വന്നിട്ടുണ്ടാവാം. 

തോൽവികളെ കുറിച്ചുള്ള ചിന്തകൾ മാറ്റികൊണ്ട് ഇനിയുള്ള നാളുകളിൽ ഉറപ്പായും വിജയം നേടിയെടുക്കും എന്ന രീതിയിൽ ചിന്തിക്കാൻ കഴിയേണ്ടതുണ്ട്.

നമ്മുടെ വിജയം നമ്മളാണ് ആഗ്രഹിക്കേണ്ടതും അതിനായി പ്രവർത്തിക്കേണ്ടതും.

ഏതു കാര്യത്തിലും വിജയം നേടാൻ, നമ്മൾക്ക് നമ്മളെ തന്നെ വിശ്വസിക്കാൻ കഴിയേണ്ടതുണ്ട്.

വിജയം നേടാനുള്ള പരിശ്രമങ്ങൾക്കിടയിൽ നെഗറ്റീവ് പറയുന്നവർ ഉണ്ടായേക്കാം, അതിനെയെല്ലാം ശരിയായ വിധത്തിൽ നേരിടാൻ കഴിയണം. അനാവശ്യ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.

എത്ര പണം ഉണ്ടെങ്കിലും വിജയം ഉണ്ടാവണമെന്നില്ല.

വിജയം നേടുന്നതിനു വിജയത്തിന് തടസ്സം നിൽക്കുന്നവ ഒഴിവാക്കേണ്ടതായിട്ടുണ്ട്.

നമ്മളിലുള്ള അലസതയായിരിക്കാം ഒരുപക്ഷെ നമ്മളിൽ പലർക്കും വിജയം നേടിയെടുക്കാൻ കഴിയാതെ പോയതിന്റെ കാരണം.

നിരാശചിന്തകളെ അകറ്റാൻ നമ്മളുടെ ഭാഗത്തുനിന്നും നിരന്തരമായിട്ടുള്ള ശ്രമങ്ങൾ ആവശ്യമാണ്.

മുന്നോട്ടുള്ള നാളുകളിൽ വിജയത്തെകുറിച്ച് മാത്രം ചിന്തിക്കാനും, വിജയത്തിനായി ആത്മാർത്ഥമായി പരിശ്രമിക്കാനും സാധിക്കട്ടെ.


Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-81

നമ്മളിൽ പലരും പലതരത്തിലുള്ള കഷ്ടപ്പാടുകളിലൂടെയാണ് ഓരോ ദിവസവും മുന്നോട്ടു പോയി കൊണ്ടിരിക്കുന്നത്. ഇന്നല്ലെങ്കിൽ നാളെകളിൽ നമ്മുടെയൊക്കെ കഷ്ടപ്പാടുകൾ അവസാനിക്കുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് നമ്മളൊക്കെ മുന്നോട്ടു പോയി കൊണ്ടിരിക്കുന്നത്.

എത്ര മാത്രം പണം ഉണ്ടായിട്ടും വിശ്രമിക്കാതെ നല്ലതുപോലെ കഷ്ടപ്പെടുന്ന ആളുകളും നമ്മൾക്ക് ചുറ്റിലുമുണ്ട്.

നല്ലതുപോലെ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം ഒരു കാരണവശാലും ദുർത്തടിച്ചു നശിപ്പിക്കാതിരിക്കുക.

പണം നമ്മളിലേക്ക് എല്ലായ്‌പോഴും വളരെ വേഗത്തിൽ എത്തി ച്ചേരണമെന്നില്ല.പണത്തിനായി നേരായ മാർഗത്തിലൂടെ കഷ്ടപ്പെടുക.

നമ്മൾക്ക് നേട്ടങ്ങൾ സ്വന്തമാക്കാൻ നല്ലതുപോലെ കഷ്ടപ്പെടേണ്ടതായിട്ടുണ്ട്. കഷ്ടപ്പെടാൻ നമ്മൾ തയ്യാറാകാതിരിക്കുന്നിടത്തോളം നമ്മൾക്ക് വിജയങ്ങൾ ഒരുപക്ഷെ സ്വന്തമാക്കാൻ കഴിഞ്ഞെന്നു വരില്ല.

കഷ്ടപ്പെടാൻ നമ്മളിൽ പലർക്കും സാധിക്കാത്തതിന് പിന്നിൽ വിജയം നേടണമെന്നുള്ള ദൃഢനിശ്ചയം ഇല്ലാത്തതുകൊണ്ടാണ്.

നമ്മൾ ശ്രമിക്കുമ്പോൾ മാത്രമാണ് നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുകയുള്ളു. ഒന്നും ചെയ്യാതെ അലസമായിരുന്നാൽ നമ്മൾക്ക് ഒത്തിരിയേറെ വിലപ്പെട്ട സമയങ്ങളായിരിക്കും നഷ്ടപ്പെടുക.

നാളെകളിൽ വളരെ ഉയർന്ന വിജയങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇപ്പോൾ തന്നെ അതിനുള്ള ശ്രമങ്ങൾ ആരംഭിക്കുക.

നമ്മുടെ ശ്രമങ്ങൾ എല്ലായ്‌പോഴും വിജയിക്കണമെന്നില്ല,ഒരുപക്ഷെ പരാജയങ്ങളെ നേരിടേണ്ടി വന്നേക്കാം അപ്പോഴൊക്കെ തളരാതെ മുന്നേറാൻ കഴിയേണ്ടതുണ്ട്.

പണം നേടാൻ നല്ലതുപോലെ കഷ്ടപ്പെടേണ്ടതായിട്ടുണ്ട്.നിമിഷസുഖങ്ങൾ ഉപേക്ഷിച്ചാൽ മാത്രമേ കഷ്ടപ്പെടാൻ കഴിയുള്ളു.

ഓരോ നേട്ടത്തിനായും എത്ര നാൾ കഷ്ടപ്പെടേണ്ടി വരുമെന്ന് ആർക്കും കൃത്യമായി പറയാൻ കഴിയില്ല.

ഇന്നലെകളിൽ മോശപ്പെട്ട സാഹചര്യത്തിൽ ജീവിച്ചിരുന്ന പലരും അവരുടെ സാഹചര്യങ്ങളുടെ പരിമിതികളിൽ നിന്നുകൊണ്ട് നല്ലതുപോലെ കഷ്ടപ്പെടാൻ ഒരുക്കമായതുകൊണ്ടാണ് അവരിൽ പലർക്കും ഇന്നിപ്പോൾ കാണുന്ന ഉയർച്ചകൾ സ്വന്തമാക്കാൻ കഴിഞ്ഞത്.

കഷ്ടപ്പാടുകൾ മാറുവാൻ പണം വേണം, പണം വേണമെങ്കിൽ നല്ലതുപോലെ കഷ്ടപ്പെടണം എന്നതാണ് ഈ ലോകം നമ്മളെ പഠിപ്പിക്കുന്നത്.

പണം നമ്മളിലേക്ക് വരണമെങ്കിൽ അതിനുള്ള വഴികൾ തുറക്കേണ്ടതായിട്ടുണ്ട്.

ഒത്തിരി വർഷങ്ങൾ കഷ്ടപ്പെട്ടിട്ടാണ് നമ്മുടെ ചുറ്റിലുമുള്ള പലർക്കും അവരുടെ ജീവിതം ഇന്നിപ്പോൾ സന്തോഷത്തോടുകൂടി മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കുന്നത്.

നല്ലതുപോലെ കഷ്ടപ്പെട്ടുകൊണ്ട് ജീവിതത്തിൽ പല വിധത്തിലുള്ള സുഖസൗകര്യങ്ങൾ സ്വന്തമാക്കാനും, വിജയങ്ങൾ നേടിയെടുക്കാനും നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-80

നമ്മൾ ഏവരും നമ്മൾക്കിഷ്ടപ്പെട്ട കാര്യങ്ങൾ വളരെ ആത്മാർത്ഥതയോടെ ചെയ്യാൻ ശ്രമിക്കുന്നവരാണ്.

നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നമ്മൾക്ക് സന്തോഷം നൽകണമെങ്കിൽ നമ്മുടെ ഭാഗത്തു നിന്നുള്ള അധ്വാനം വളരെ ആത്മാർത്ഥതയോടെ ആവേണ്ടതുണ്ട്.

നമ്മൾ എത്രത്തോളം ആത്മാർത്ഥത കാണിക്കുന്നുവോ അതിനനുസരിച്ചു മാത്രമായിരിക്കും അതിന്റെ പ്രതിഫലങ്ങൾ ഉണ്ടാവുക.

ആത്മാർത്ഥമായി ജോലി ചെയ്തെങ്കിൽ മാത്രമേ ഏതു മേഖലയിൽ ആണെങ്കിൽ പോലും നിലനിൽപ്പും വളർച്ചയും ഉണ്ടാവുകയുള്ളൂ.

ആത്മാർത്ഥത ഇല്ലെങ്കിൽ ചെയ്യുന്ന ജോലി മൂലം ഒത്തിരിയേറെ നഷ്ടങ്ങൾ ഉണ്ടായേക്കാം, ജോലിയോട് മടുപ്പ് വരെ ഒരുപക്ഷെ തോന്നിയേക്കാം.

ഒരു സ്ഥാപനത്തിനുവേണ്ടത് ആത്മാർത്ഥ മായി ജോലി ചെയ്യുന്നവരെയാണ്. ജോലിയിൽ കള്ളത്തരം കാണിക്കാതിരിക്കുക.

മറ്റുള്ളവരുടെ ഭാഗത്തു നിന്നും തിരികെ ആത്മാർത്ഥത ഉണ്ടാവണമെന്നില്ല എല്ലാ കാര്യത്തിലും.

നമ്മൾ ആരിൽ നിന്നും ഒന്നും തിരികെ പ്രതീക്ഷിച്ചുകൊണ്ടാകരുത് നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ ആത്മാർത്ഥത പൂലർത്തേണ്ടത്.

എന്തുകാര്യത്തിൽ ആണെങ്കിൽ പോലും ആത്മാർത്ഥമായി പ്രവർത്തിക്കുന്നവർക്ക് മാത്രമാണ് നേരായ വഴിയിൽ കൂടി ഉയരങ്ങളിൽ എത്തിച്ചേരാൻ കഴിയുള്ളു.

നമ്മുടെ വിജയം നമ്മൾ എത്രത്തോളം ആത്മാർത്ഥതയോടെ കാര്യങ്ങൾ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

നമ്മൾ എത്ര ആത്മാർത്ഥമായി ചെയ്താലും അതിനുള്ള പ്രതിഫലമോ, അതിനുള്ള പ്രോത്സാഹനമോ വേണ്ടപ്പെട്ടവർ എല്ലായ്‌പോഴും നമ്മൾക്ക് നൽകണമെന്നില്ല.

നമ്മളുടെ പ്രവർത്തികളിൽ ആത്മാർത്ഥത ഉണ്ടാവേണ്ടതിന്റെ പ്രാധാന്യം ഇനിയെങ്കിലും തിരിച്ചറിയുക.

ആത്മാർത്ഥതയെ ഒരു കാരണവശാലും നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കാതിരിക്കുക.

ആത്മാർത്ഥത എപ്പോഴും കൂടെ കൊണ്ടു നടക്കുക. നമ്മളുടെ ഓരോ പ്രവർത്തനങ്ങളും ആത്മാർത്ഥത നിറഞ്ഞതാവട്ടെ.

Read More

20 February 2026

// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-79

നമ്മൾക്ക് ചുറ്റിലും എപ്പോഴും അനുകൂല സാഹചര്യങ്ങൾ മാത്രമല്ല ഉണ്ടാവുക, ഒരുപക്ഷെ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായേക്കാം.

പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ മനശക്തി നേടിയെടുക്കേണ്ടതുണ്ട്.

ഇന്നലെകളിലെ പ്രതികൂല സാഹചര്യങ്ങളെ പലരും വേണ്ട വിധത്തിൽ നേരിട്ടതുകൊണ്ടാണ് ഇന്നിപ്പോൾ പലർക്കും പ്രതികൂല സാഹചര്യങ്ങളെ അകറ്റി നിർത്തികൊണ്ട് നേട്ടങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ളത്.

ഓരോ കാര്യത്തിനായി മുന്നിട്ടിറങ്ങുമ്പോഴും ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികളെയൊക്കെ ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.

ഈ ലോകത്തുള്ള ആർക്കും എപ്പോൾ വേണമെങ്കിലും പ്രതികൂല സാഹചര്യത്തെയൊക്കെ നേരിടേണ്ടി വന്നേക്കാം.

നമ്മൾക്ക് ചുറ്റിലുമുള്ള പലരും നേട്ടങ്ങൾ കൈവരിച്ചതിനു പിന്നിൽ അവർക്ക് നേരിട്ട പ്രതികൂല സാഹചര്യങ്ങളെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യാൻ സാധിച്ചതുകൊണ്ടാണ്.

പ്രതികൂല സാഹചര്യങ്ങളെ വേണ്ടതുപോലെ കൈകാര്യം ചെയ്യാൻ സാധിച്ചില്ലെങ്കിൽ നഷ്ടങ്ങളും, വേദനകളും നമ്മൾക്ക് ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.

നമ്മൾക്ക് മുന്നിലുള്ള പ്രതികൂല സാഹചര്യങ്ങളെ എല്ലായ്‌പോഴും ഒറ്റക്ക് നേരിടാൻ കഴിഞ്ഞെന്നു വരില്ല, അപ്പോഴെല്ലാം ഒരുപക്ഷെ ഒത്തിരിപേരുടെ സഹായം ആവശ്യമായി വന്നേക്കാം.

ആർക്കും തന്നെ നാളെകളിൽ ഏതൊക്കെ സാഹചര്യത്തിലുടെയായിരിക്കും കടന്നുപോകേണ്ടി വരികയെന്ന് മുൻകൂട്ടി പറയാൻ സാധിച്ചെന്നു വരില്ല.

മുന്നോട്ടുള്ള നമ്മുടെ യാത്രക്കിടയിൽ എപ്പോൾ വേണമെങ്കിലും പ്രതികൂല സാഹചര്യങ്ങൾ കടന്നുവന്നേക്കാം, അന്നേരം ആ സാഹചര്യത്തെ ധിരമായി കൈകാര്യം ചെയ്യാൻ സാധിക്കേണ്ടതുണ്ട്.

എന്തു കാര്യത്തിന് വേണ്ടി പരിശ്രമിച്ചാലും അവിടെയൊക്കെ ഉണ്ടാകുന്ന തടസ്സങ്ങളെ ചെറുത്തു തോൽപ്പിക്കാൻ ശ്രമിക്കേണ്ടതുണ്ട്.

പ്രതികൂല സാഹചര്യങ്ങൾ കാണുമ്പോൾ നിരാശപ്പെട്ടിരിക്കാതെ, അലസരാകാതെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തികൊണ്ട് പ്രതികൂല സാഹചര്യങ്ങളെ അകറ്റി നിർത്താൻ കഴിയട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-78

നമ്മൾ എന്തു കാര്യവും ചെയ്യുന്നത് പലപ്പോഴും ഒരുപക്ഷെ നമ്മുടെ മനസ്സ് എന്തു പറയുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്.

മനസ്സിന് വിഷമം വന്നാൽ നമ്മളുടെ ശരിരം തളർന്നുപോയേക്കാം, കൂടുതൽ കഷ്ടപ്പെടാതെ വിശ്രമിക്കാനുള്ള സാധ്യത അന്വേഷിച്ചേക്കാം.

അലസതയെ കൂട്ടുപിടിച്ചാൽ നമ്മളുടെ ജീവിതത്തിൽ നിന്നും സന്തോഷങ്ങൾ ഓരോന്നായി ഇല്ലാതായി തീർന്നേക്കാം.

നമ്മളുടെ മനസ്സിലേക്ക് ഓരോ നിമിഷവും ഒത്തിരിയേറെ ചിന്തകൾ നല്ലതും മോശമായതുമായി ഒരുപക്ഷെ മാറിമാറി കടന്നുവന്നേക്കാം.തെറ്റായ ചിന്തകളുടെ പിന്നാലെ പോയാൽ ജീവിതത്തിൽ ഒത്തിരിയേറെ സമയങ്ങളിൽ നിരാശപ്പെട്ടിരിക്കേണ്ടി വന്നേക്കാം.

മനസ്സിന് കരുത്ത് പകരുന്ന പ്രവർത്തികൾ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്. നമ്മൾക്ക് നല്ലതല്ലാത്ത സാഹചര്യത്തെയൊക്കെ ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.

നമ്മൾ ഏതിലാണോ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്, അതിലായിരിക്കും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുകയുള്ളു.

നമ്മളെ പലരും കളിയാക്കിയെന്നും, കുറ്റപ്പെടുത്തിയെന്നും വന്നേക്കാം അന്നേര മെല്ലാം മനസ്സ് തളരാതെ നോക്കേണ്ടതുണ്ട്.

നമ്മൾ ആവശ്യത്തിന് കരുത്തു നേടിയാൽ മാത്രമാണ് മുന്നേറ്റങ്ങൾ സാധ്യമാവുകയുള്ളു.

ശരീരത്തിനു ആരോഗ്യം ഉണ്ടാവണമെങ്കിൽ ഭക്ഷണവും വ്യായാമവും കൃത്യമായി നൽകികൊണ്ട് കരുത്ത് നേടേണ്ടതുണ്ട്.

പല മോശപ്പെട്ട സാഹചര്യങ്ങളിൽ പണം നമ്മൾക്ക് നല്ലതുപോലെ കരുത്താകാറുണ്ട്.

മനസ്സിന് കരുത്ത് പകരാൻ എപ്പോഴും നല്ല മാർഗങ്ങളെയാണ് നാം ഓരോരുത്തരും സ്വീകരിക്കേണ്ടത്.

പ്രതികൂല സാഹചര്യങ്ങളിൽ മനസ്സ് എളുപ്പം തളർന്നേക്കാം അന്നേരമെല്ലാം കൂടുതൽ കരുത്താർജിക്കാൻ നമ്മുടെ ഭാഗത്തുനിന്നും ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്.

മാനസികമായ സന്തോഷത്തിന് വേണ്ടത്ര പ്രാധാന്യം നൽകേണ്ടതുണ്ട്.

നമ്മളെ മാനസികമായി തളർത്തുന്ന നിരവധി വിഷയങ്ങൾ നമ്മളുടെ ചുറ്റിലും കണ്ടേക്കാം.

പണം എല്ലായിടത്തും കരുത്ത് നേടാൻ സഹായിക്കണമെന്നില്ല.
പണത്തിനു അതിന്റെതായ പരിമിതികളുണ്ട്.

നമ്മൾക്കു വേണ്ടത്ര ആരോഗ്യം ഇല്ലെങ്കിൽ പണം എത്ര ഉണ്ടായിട്ടും കാര്യമില്ലല്ലോ.

മനസ്സിന് കരുത്ത് നല്ല മാർഗത്തിലൂടെ നേടിയെടുക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.


Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-77

ഒത്തിരിയേറെ പരിമിതികളാണ് നമ്മൾക്ക് മുന്നിലുള്ളത്. പരിമിതികളെ അകറ്റാൻ ഇനിയുള്ള നാളുകളിൽ നമ്മൾ ഓരോരുത്തരും നല്ലതുപോലെ പരിശ്രമിക്കണം.

നമ്മുടെ ഭാഗത്തുനിന്നും വേണ്ടത്ര പരിശ്രമങ്ങൾ ഇല്ലാത്തതുകൊണ്ടാണ് പല പരിമിതികളെയും ഇപ്പോഴും പരിമിതികളായി തന്നെ നേരിടേണ്ടി വരുന്നത്.

ഇന്നലെകളിലെ പല പരിമിതികളും പരിഹരിക്കാൻ നമ്മൾക്കിപ്പോൾ സാധിച്ചതിനു പിന്നിൽ ഒത്തിരി പേരുടെ പരിശ്രമം കൊണ്ടാണ്.

പരിമിതികളിൽ നിന്നുകൊണ്ട് മുന്നോട്ടു ചുവടുകൾ ആരും തന്നെ വെച്ചില്ലായിരുന്നുവെങ്കിൽ നമ്മൾക്ക് ആർക്കും തന്നെ ഇന്നിപ്പോൾ അനുഭവിക്കാൻ കഴിയുന്ന പല സുഖസൗകര്യങ്ങളും ഉപയോഗിക്കാൻ കഴിയാതെ പോയേനേ.

പരിമിതികൾ നമ്മൾക്ക് മുന്നിൽ ഒത്തിരിയേറെ കടന്നുവന്നേക്കാം, അതിനെയെല്ലാം നേരിടാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.

നമ്മളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുക പരിമിതികളെ വേണ്ട വിധത്തിൽ ഒഴിവാക്കുവാനായിട്ട്.

ഓരോ മനുഷ്യരിലും എന്തെങ്കിലും തരത്തിലുള്ള പരിമിതികൾ കണ്ടേക്കാം, അതുകൊണ്ട് തന്നെ മറ്റൊരാളുടെ പരിമിതിയിൽ ആ വ്യക്തിയെ ഒരു കാരണവശാലും പരിഹസിക്കാതിരിക്കുക.

നമ്മളിലെ കഴിവുകളെ കണ്ടെത്തികൊണ്ട് നമ്മളുടെ പരിമിതികളെ പരമാവധി കുറയ്ക്കുവാൻ ശ്രമിക്കുക.

ഓരോ പുതിയ കണ്ടുപിടുത്തങ്ങളും ഇന്നലെകളിലെ പരിമിതികളെ ഒരു പരിധി വരെയെങ്കിലും ഇല്ലാതാക്കാൻ സഹായിക്കുന്നവയാണ്.

നമ്മളുടെ ചുറ്റിലും ഒട്ടനവധി പ്രശ്നങ്ങളുണ്ട് അതിനെല്ലാം എല്ലായ്‌പോഴും ഒരുപക്ഷെ നമ്മൾക്ക് എളുപ്പം പരിഹാരം കാണാൻ കഴിഞ്ഞെന്നു വരില്ല.

നമ്മുടെ കഴിവ് കൊണ്ട് പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങളെ പരിഹരിക്കാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കുക.

ഓരോ മനുഷ്യരുടെയും ജീവിതചുറ്റുപാട് വളരെ വ്യത്യസ്തമാണ്. എല്ലാവർക്കും എല്ലാ കാര്യങ്ങളിലും പൂർണ്ണത കൈവരിക്കാൻ കഴിയില്ലല്ലോ.

ഓരോ മനുഷ്യർക്കും കഴിവുകൾ ഉള്ളതുപോലെ തന്നെ ധാരാളം പരിമിതികളും ഉണ്ടായേക്കാം. മനുഷ്യരുടെ പരിമിതികളെ ശരിയായ വിധത്തിൽ ഉൾകൊള്ളാനും, കൈകാര്യം ചെയ്യാനും സാധിക്കേണ്ടതുണ്ട്.

എന്തുകാര്യത്തിലായാലും പരിമിതികൾ തിരിച്ചറിയുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പരിമിതികൾ തിരിച്ചറിഞ്ഞാൽ മാത്രമാണ് അതിനു വേണ്ടതായ പരിഹാരം കണ്ടെത്താൻ സാധിക്കുകയുള്ളു.

ഇന്ന് നമ്മൾക്ക് പല അസുഖങ്ങൾക്കും മരുന്നുകൾ ലഭ്യമാണ്. പണ്ട് ഒത്തിരിയേറെ അസുഖങ്ങൾക്ക് മരുന്നുകൾ വേണ്ടത്ര ലഭ്യമല്ലായിരുന്നു.മരുന്നുകൾ ലഭ്യമല്ലാത്തിടത്തുനിന്ന് ലഭ്യമായതിലേക്കുള്ള മാറ്റത്തിനു കാരണം പരിമിതികളെ നേരിടാൻ മുന്നിട്ടിറങ്ങിയതുകൊണ്ടാണ്.

പരിമിതികളെക്കുറിച്ച് വിശദമായി മനസ്സിലാക്കിയാൽ മാത്രമേ വേണ്ട വിധത്തിലുള്ള പരിഹാരം ഉപയോഗപ്പെടുത്താൻ കഴിയുകയുള്ളു.

നമ്മളുടെ ഓരോ ശ്രമങ്ങളും നമ്മൾക്ക് നേരിട്ടുകൊണ്ടിരിക്കുന്ന പരിമിതികളെ അകറ്റാൻ സാധിക്കുന്നതാകട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-76

നമ്മൾക്ക് ഈ ഭൂമിയിൽ ഒത്തിരി കാര്യങ്ങൾ പരിശ്രമിച്ചാൽ നേടിയെടുക്കാൻ കഴിയും.

സ്വയം കഴിവുകൊണ്ടുള്ള നേട്ടങ്ങൾ സ്വന്തമാക്കുന്നതിന് യാതൊരു വിധ പരിധിയില്ല. നമ്മളുടെ പരിശ്രമം എത്രത്തോളമുണ്ടോ അതിനനുസരിച്ചു മാത്രമായിരിക്കും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുക.

നമ്മൾ എത്ര പരിശ്രമിച്ചാലും ചിലതെല്ലാം നേടാൻ കഴിയില്ല. ഓരോ കാര്യങ്ങളും നേടുന്നതിനും അതിന്റെതായ യോഗ്യതകൾ ഉണ്ടാവേണ്ടതുണ്ട്.

നമ്മൾക്ക് നാളെകളിൽ നേടേണ്ടതെന്തെല്ലാമാണെന്ന് തിരിച്ചറിയുക. ഓരോ നേട്ടവും സ്വന്തമാക്കാൻ അതിന്റെതായ കഠിനാധ്വാനം ആവശ്യമാണ്.

നേട്ടങ്ങൾ ഒന്നും തന്നെ ആർക്കും വെറുതെ കിട്ടുന്നതല്ല, നാളുകൾ ഒത്തിരി ഒരുപക്ഷെ നേട്ടത്തിനുവേണ്ടി കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടാവാം.

നമ്മൾക്ക് പല തരത്തിലുള്ള പ്രതിസന്ധികളും ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം, അതിനെയെല്ലാം വേണ്ട വിധത്തിൽ അതിജീവിക്കേണ്ടതായിട്ടുണ്ട്.

കഷ്ടപ്പെടാൻ ഒരുക്കമല്ലെങ്കിൽ നേട്ടങ്ങൾ വെറുമൊരു സ്വപ്നം മാത്രമായി പോയേക്കാം.

നേട്ടങ്ങൾ സ്വന്തമാക്കേണ്ടത് മറ്റാരെക്കാളും നമ്മുടെ മാത്രം ആവശ്യമാണ്. നമ്മൾക്ക് മുന്നോട്ടു പുരോഗതി കൈവരിക്കാൻ നേട്ടങ്ങൾ സ്വന്തമാക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്.

എല്ലാവർക്കും എല്ലായ്‌പോഴും വിജയം നേടാൻ കഴിയണമെന്നില്ല. ഓരോ നിമിഷവും തെറ്റുകൾ തിരുത്തി മുന്നേറാൻ ശ്രമിക്കുക.

നേട്ടങ്ങളും കോട്ടങ്ങളും നമ്മുടെയൊക്കെ ജീവിതത്തിൽ സാഹചര്യം അനുസരിച്ചു കടന്നുവന്നേക്കാം.

ആവശ്യത്തിന് പണം ഉണ്ടായതുകൊണ്ട് മാത്രം നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയണമെന്നില്ല.

എന്തുകാര്യത്തിനും മുന്നോട്ട് പോകാൻ പണം ഒരു പരിധി വരെ ആവശ്യമായിട്ട് വന്നേക്കാം. പലർക്കും പല കാര്യത്തിലും വേണ്ട വിധത്തിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കാതെ പോയതിനു പിന്നിൽ പണത്തിന്റെ അഭാവമാണ്.

പണം നമ്മുടെ കൈകളിലേക്ക് വരണമെങ്കിൽ നമ്മൾക്ക് അതിനുള്ള അർഹത നേടിയെടുക്കാൻ സാധിക്കേണ്ടതുണ്ട്.

നമ്മുടെ ഓരോരുത്തരുടെയും പരിമിതികളിൽ നിന്നുകൊണ്ട് നേട്ടങ്ങൾക്കായി നല്ലതുപോലെ പരിശ്രമിക്കുക.

വിഴ്ചകളിൽ തളരാതെ, നഷ്ടങ്ങളെക്കുറിച്ച് ആലോചിച്ചു നിരാശപ്പെട്ടിരിക്കാതെ, സമയത്തെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തികൊണ്ട് നേട്ടങ്ങൾ സ്വന്തമാക്കാൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക.

തോൽവികളിൽ തളരാതെ ശുഭപ്രതീക്ഷയോടെ മുന്നേറാൻ, നേട്ടങ്ങൾ കൈവരിക്കാൻ നമ്മൾ എല്ലാവർക്കും കഴിയട്ടെ.

Read More

19 February 2026

// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-75

നമ്മുടെ ജീവിതത്തിൽ നാളിതുവരെയായി ഒത്തിരിയേറെ മണിക്കൂറുകൾ കടന്നുപോയി. ഓരോ നിമിഷവും നമ്മൾക്ക് ഇന്നിപ്പോൾ ഓർമ്മകൾ മാത്രമായി.

ഇന്നലെകളിൽ ഒത്തിരി സന്തോഷം നൽകിയവയും, ദുഃഖം നൽകിയവയുമെല്ലാമുണ്ട്.

നമ്മുടെ മനസ്സിൽ ഇന്നും തീരാദുഃഖമായി ഇന്നലെകളിലെ പലതും കടന്നുവന്നേക്കാം.

ഒറ്റപ്പെടലിന്റെ, കളിയാക്കിയതിന്റെ, പരാജയപ്പെട്ടതിന്റെ, നഷ്ടപ്പെട്ടതിന്റെ, ഉപേക്ഷിക്കപ്പെട്ടതിന്റെ, കുറ്റപ്പെടുത്തിയതിന്റെ, വേണ്ടപ്പെട്ടവരുടെ വേർപാടുകളും, ബന്ധങ്ങളിലെ അകൽച്ചകളും എന്നു തുടങ്ങി ഒത്തിരിയേറെ കാരണങ്ങൾ നമ്മൾക്കുണ്ടാവും ഒരുപക്ഷെ ഇന്നും നമ്മളെ വേദനിപ്പിക്കുന്ന, നിരാശപ്പെടുത്തുന്ന അനുഭവങ്ങളായിട്ട്.

ഇന്നലെകളിലെ മോശപ്പെട്ട അനുഭവങ്ങളെ പറ്റി ചിന്തിച്ചിരുന്നാൽ ഇന്നിപ്പോൾ നഷ്ടങ്ങൾ കൂടുകയല്ലാതെ കുറയുകയില്ല.

നമ്മുടെ വിലപ്പെട്ട നിമിഷങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്. നമ്മൾ എത്ര മാത്രം നമ്മൾക്ക് ലഭിച്ച സമയത്തെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തുന്നുവോ അതിനനുസരിച്ചായിരിക്കും നമ്മൾക്കുണ്ടാകുന്ന ഓരോ നേട്ടങ്ങളും.

ഈ നിമിഷം നഷ്ടപ്പെടുത്തിയാൽ അതെല്ലാം നമ്മളിൽ നിന്നും എന്നന്നേക്കുമായി നഷ്ടപ്പെടുക തന്നെ ചെയ്യുമെന്ന് ഒരിക്കലും മറക്കാതിരിക്കുക.

ഈ നിമിഷം വളരെയേറെ വിലപ്പെട്ടതാണെന്നും, ഇനിയൊരിക്കലും ഈ നിമിഷത്തിലേക്ക് യാതൊരു വിധത്തിലുള്ള കടന്നുപോക്കില്ലായെന്നും നമ്മൾ ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്.

നമ്മുടെ സമയത്തെ വെറുതെ നഷ്ടപ്പെടുത്തി കളയാൻ ഇനിയെങ്കിലും അനുവദിച്ചുകൂടാ.

നമ്മൾക്കുണ്ടാകുന്ന ഓരോ അനുഭവങ്ങളും വളരെ വലിയ തിരിച്ചറിവുകളാണ് നമ്മൾ ഓരോരുത്തർക്കും സമ്മാനിക്കുന്നത്.

ഇന്നലെകളിലെ തെറ്റുകൾ തിരുത്താൻ നമ്മുടെ ഭാഗത്തുനിന്നും ആത്മാർത്ഥമായ ശ്രമങ്ങൾ ഇന്നിപ്പോൾ മുതലെങ്കിലും ഉണ്ടാവേണ്ടതുണ്ട്.

ഇന്നി നിമിഷം പൂർണ്ണമായി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക.

നമ്മൾ ചെയ്യുന്ന പല കാര്യങ്ങളിലും തെറ്റുകൾ സംഭവിച്ചേക്കാം, അതെല്ലാം കൃത്യമായി മനസ്സിലാക്കി തിരുത്തികൊണ്ട് മുന്നേറാൻ സാധിക്കണം.

ഇന്നലെകളിലെ മോശപ്പെട്ട അനുഭവങ്ങളെ പറ്റി ചിന്തിച്ചു നിരാശയിലായിരുന്നുകൊണ്ട് അലസതയിൽ കഴിയാതെ ഊർജസ്വലതയോടെ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനായി പരിശ്രമിക്കുക.

ഈ നിമിഷം ഇനി തിരിച്ചുവരില്ലായെന്ന യാഥാർഥ്യം ഉൾക്കൊണ്ട്‌ മുന്നേറാൻ, സമയം നഷ്ടപ്പെടുത്താതെ ഉപയോഗപ്രദമാക്കാൻ നമ്മൾ ഏവർക്കും കഴിയട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-74

നമ്മുടെ ചുറ്റിലും എത്രയെത്ര കാര്യങ്ങളാണ് നല്ലതും മോശമായതുമായി ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുന്നത്.

മോശപ്പെട്ട കാര്യങ്ങളിൽ ഇടപെടാതിരിക്കാൻ നമ്മൾ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രികരിച്ചുകൊണ്ട് മുന്നേറുവാൻ കഴിയേണ്ടതുണ്ട്.

നല്ലതേതാണ്, മോശമായതേതാണ് എന്നൊക്കെ തിരിച്ചറിയാൻ ശ്രമിക്കേണ്ടതുണ്ട്.

ഇന്നിപ്പോൾ നല്ലതാണെന്നു കരുതി ചെയ്യുന്ന കാര്യങ്ങളാണ് ചില സാഹചര്യത്തിലൊക്കെ മോശപ്പെട്ടതായിട്ട് വരുന്നത്.

ഓരോ സാഹചര്യത്തിലും മനുഷ്യരുടെ പ്രവർത്തിയിൽ വളരെയധികം നല്ലതും മോശമായതുമായ മാറ്റങ്ങൾ ഉണ്ടായേക്കാം.

നിരവധി മോശപ്പെട്ട കാര്യങ്ങൾ നമ്മൾ ദിനംപ്രതി കാണാനും, കേൾക്കാനും ഇടയായേക്കാം, അതൊക്കെ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

ഓരോ മോശപ്പെട്ട കാര്യങ്ങളും അറിയുന്നതുവഴി നമ്മളുടെ മനസ്സിൽ ഒരുപക്ഷെ ഒത്തിരിയേറെ വേദന ഉളവാക്കിയെന്ന് വരാം.

നല്ല കാര്യങ്ങൾക്കായി പ്രവർത്തിക്കാൻ, മോശപ്പെട്ട ചിന്തകളെ, പ്രവർത്തികളെ അകറ്റി നിർത്താൻ സാധിക്കേണ്ടതുണ്ട്.

നല്ല കാര്യങ്ങൾ നേടാൻ നമ്മൾ നല്ലതുപോലെ പരിശ്രമിക്കേണ്ടതായിട്ടുണ്ട്.

നല്ല കാര്യങ്ങളുമായി മുന്നോട്ടു പോയെങ്കിൽ മാത്രമാണ് സന്തോഷവും, സമാധാനവും നമ്മളിലേക്ക് എത്തിച്ചേരുകയുള്ളു.

നമ്മുടെ ഭാഗത്തുനിന്നുള്ള നല്ല പ്രവർത്തികൾ, നമ്മുടെ ചുറ്റിലുമുള്ളവർക്ക് പ്രചോദനമായി തീരട്ടെ.

മോശപ്പെട്ട കാര്യങ്ങളെ അകറ്റി നിർത്താൻ കഴിവിന്റെ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുക.

പണം നേടിയെടുക്കാൻ വേണ്ടി തെറ്റായ കാര്യങ്ങളിൽ ഏർപ്പെടാതിരിക്കുക. ഇന്നിപ്പോൾ നമ്മുടെ ചുറ്റിലുമുള്ള ഓരോ തെറ്റായ കാര്യങ്ങൾക്ക് പിന്നിലും പണം എങ്ങനെയെങ്കിലും നേടിയെടുക്കണമെന്ന ഉദ്ദേശമാണ് ഒരു പരിധിവരെ കാണാൻ കഴിയുന്നത്.

നല്ല കാര്യങ്ങൾ ചെയ്യുവാൻ സമയം കണ്ടെത്തുക. ചുറ്റുപാടുമുള്ള നല്ല കാര്യങ്ങളിൽ മാത്രം കൂടുതലായി ശ്രദ്ധ ചെലുത്തുക.

ചുറ്റിലുമുള്ള നെഗറ്റീവ് കാര്യങ്ങൾ അകറ്റി നിർത്താൻ ശ്രദ്ധിക്കുക.

തെറ്റായ രീതിയിലുള്ള നേട്ടങ്ങൾ നമ്മുടെയൊക്കെ സന്തോഷവും, സമാധാനവും, ഉറക്കവും, ആരോഗ്യവും ഒരുപക്ഷെ നഷ്ടപ്പെടുത്തിയേക്കാം.

നല്ല കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തികൊണ്ട് പുരോഗതി നേടിയെടുക്കാൻ പരിശ്രമിക്കുക.



Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-73

നമ്മളിൽ പലരും വളരെയേറെ ആഗ്രഹിക്കുന്ന കാര്യമാണ് പഴയ കാലത്തിലേക്കുള്ള തിരിച്ചുപോക്ക്.

നമ്മൾ ജനിച്ച നാൾ തൊട്ട് ഇന്നുവരെ ഒത്തിരിയേറെ അനുഭവത്തിലൂടെ കടന്നുവന്നവരാണ്.

നമ്മളുടെ അനുഭവത്തിൽ ചിലർക്കൊക്കെ ഇന്നലെകൾ ആയിരുന്നിരിക്കാം നല്ല സുഖസൗകര്യങ്ങൾ ഉണ്ടായിട്ടുണ്ടായിരുന്നിട്ടുണ്ടാവുക.

ഏതൊരു മനുഷ്യർക്കായാലും എല്ലാ കാലത്തും സുഖം മാത്രമായിരിക്കില്ല ഉണ്ടാവുക.

ഇന്നലെകളിലെ ദുഃഖങ്ങൾക്കുള്ള കാരണങ്ങൾ കണ്ടെത്തി ശരിയായ വിധത്തിൽ പരിഹരിക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്.

ഇന്നലെകളിലെ തോൽവികളെയും, നഷ്ടങ്ങളെയും പറ്റി ആലോചിച്ചു നിരാശപ്പെട്ടിരുന്നാൽ ഇന്നിന്റെ വിലപ്പെട്ട സമയങ്ങളാണ് നമ്മൾ ഓരോരുത്തർക്കും നഷ്ടപ്പെടുകയെന്നത് തിരിച്ചറിയുക.

ആരും തന്നെ എത്ര ശ്രമിച്ചാലും പഴയകാലം ഒരിക്കലും തിരിച്ചു കിട്ടില്ല. 

പഴയ കാലത്തിലെ വേദനിപ്പിക്കുന്ന ഓർമ്മകൾ എളുപ്പം നമ്മൾക്ക് മറക്കാൻ കഴിയില്ല. ഇന്നലെകളിലെ നഷ്ടങ്ങളെയും, വേദന സമ്മാനിച്ച അനുഭവങ്ങളെയും ഓർത്തു കൊണ്ടിരുന്നാൽ നമ്മൾക്ക് പല സാഹചര്യത്തിലും മുന്നോട്ടു പോകാൻ സാധിച്ചെന്നു വരില്ല.

കാലം മാറുന്നത് അനുസരിച്ചു നമ്മുടെ ചുറ്റുപാടിൽ ഒത്തിരിയേറെ നല്ലതും, മോശമായതുമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.

എത്ര പണം നൽകിയാലും പഴയകാലത്തിലേക്ക് തിരിച്ചുപോക്ക് സാധ്യമല്ല.

ഇന്നലെകളെക്കാൾ കൂടുതൽ മെച്ചപ്പെട്ട നിലയിൽ ജീവിക്കാൻ നമ്മൾ ഓരോരുത്തരും നല്ലതുപോലെ പരിശ്രമിക്കണം.

ഇന്നലെകളിലെ മോശപ്പെട്ട സാഹചര്യങ്ങളിൽ നിന്നും നല്ല സാഹചര്യങ്ങളിലേക്ക് നമ്മൾക്ക് സഞ്ചരിക്കാൻ കഴിയേണ്ടതുണ്ട്.

ഒരു വ്യക്തിയുടെ പക്കൽ പണം ആവശ്യത്തിലേറെ ഉണ്ടായതുകൊണ്ട് സന്തോഷവും, സമാധാനവും ഉണ്ടാവണമെന്നില്ല. പണം എത്ര കൊടുത്താലും സന്തോഷവും, സമാധാനവും വിലക്ക് വാങ്ങാൻ കഴിയണമെന്നുമില്ല.

പഴയ കാലങ്ങളിൽ നിന്നും ഉണ്ടായിട്ടുള്ള അനുഭവങ്ങളെ വേണ്ട വിധത്തിൽ ഉൾകൊള്ളാനും, ആവശ്യമായ തിരുത്തലുകൾ വരുത്താനും നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്.

ഇന്നിന്റെ ഈ നിമിഷം മാത്രമാണ് നമ്മുടെ പക്കലുള്ളു, അതു വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയില്ലെങ്കിൽ ഒരുപക്ഷെ ഭാവിയിൽ നിരാശയിൽ കഴിയേണ്ടി വന്നേക്കാം.

പഴയകാലത്ത് അനുഭവിച്ച ദുഃഖദുരിതങ്ങൾ ഇന്ന് ആലോചിക്കുമ്പോൾ പലർക്കും വളരെയേറെ സങ്കടത്തിന് കാരണമായേക്കാം.

പണ്ട് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ഒത്തിരിയേറെ കരഞ്ഞിട്ടുണ്ടെങ്കിൽ, ഇന്നിപ്പോൾ പലർക്കും അവരോരുത്തരുടെയും കഠിനാധ്വനത്തിന്റെ ഫലമായി പട്ടിണിയില്ലാതെ ജീവിക്കാനുള്ള സുഖസൗകര്യങ്ങളൊക്ക ലഭ്യമായിട്ടുണ്ട്.

ഇന്നലെകളിൽ അനുഭവിച്ച ദുഃഖദുരിതങ്ങളിൽ തളരാതെ നല്ലതുപോലെ പരിശ്രമിച്ചതുകൊണ്ടാണ് ഇന്നിപ്പോൾ പലർക്കും ഉയർച്ചകൾ നേടാൻ കഴിഞ്ഞിട്ടുള്ളത്.

പഴയ കാലം ഇനിയൊരിക്കലും തിരിച്ചു വരില്ലായെന്നുള്ള യാഥാർഥ്യം ഉൾകൊണ്ട് മുന്നോട്ടു നേട്ടങ്ങൾക്കായി നല്ലതുപോലെ പ്രവർത്തിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-72

അശ്രദ്ധ നമ്മളുടെ ഭാഗത്തു നിന്നും ഉണ്ടായാൽ വളരെയേറെ ബുദ്ധിമുട്ട് ഉണ്ടായേക്കാം.

ഏതൊരാൾക്കും ഒരു പരിധിവിട്ടുകൊണ്ട് എന്തു കാര്യത്തിലായാലും ശ്രദ്ധിക്കാൻ ഒരുപക്ഷെ കഴിയണമെന്നില്ല.

നമ്മൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ നമ്മൾക്ക് എല്ലായ്‌പോഴും ശ്രദ്ധിക്കാൻ കഴിയണമെന്നില്ല.

നമ്മുടെ ചുറ്റുപാടുമുള്ള എന്തു കാര്യത്തിലും നമ്മൾ ശ്രദ്ധ നൽകുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ നമ്മൾക്ക് അത്രയേറെ താല്പര്യം ഉള്ളതുകൊണ്ടാണ്.

ഒരു നിമിഷത്തിൽ തന്നെ ഒത്തിരിയേറെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനു മനുഷ്യർക്ക് പരിമിതികളുണ്ട്.

ഉറങ്ങാനുള്ള സാധ്യതയുണ്ടെങ്കിൽ ഒരു കാരണവശാലും വാഹനം ഓടിക്കാൻ ശ്രമിക്കരുത്. വാഹനം ഓടിക്കുന്നതിനിടയിൽ ഉറക്കം വന്നു ശ്രദ്ധ തെറ്റി ഒത്തിരി അപകടങ്ങൾക്ക് കാരണമായേക്കാം.ഏതു സാഹചര്യം ആയാൽ പോലും ആവശ്യത്തിന് വിശ്രമിച്ചതിനുശേഷം മാത്രം വാഹനം ഓടിക്കാവു, ഇല്ലെങ്കിൽ നമ്മുടെ ജീവനു മാത്രമല്ല മറ്റുള്ളവരുടെ ജീവൻ കൂടെ ഒരുപക്ഷെ ആപത്തിൽ ആയേക്കാം.

നമ്മൾ എത്ര ശ്രദ്ധിച്ചാലും, മറ്റുള്ളവരുടെ ഭാഗത്തു നിന്നുള്ള ചെറിയൊരു അശ്രദ്ധ മതി അപകടം ഉണ്ടാവാനായിട്ട്.

നമ്മൾക്ക് ഉയർച്ച നേടണമെങ്കിൽ ശ്രദ്ധ നൽകേണ്ട കാര്യങ്ങൾക്ക് വേണ്ട വിധത്തിൽ ശ്രദ്ധ കൊടുക്കുക തന്നെ വേണം.

നമ്മുടെ ശ്രദ്ധ എന്തിലാണോ കൂടുതലുള്ളത്, അതനുസരിച്ചായിരിക്കും നമ്മളുടെ ജീവിതത്തിൽ നേട്ടങ്ങളും, കോട്ടങ്ങളും മാറിമാറി ഉണ്ടാവുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ശ്രദ്ധിക്കേണ്ട സമയത്തു തന്നെ ശ്രദ്ധിക്കണം, ഇല്ലെങ്കിൽ ഭാവിയിൽ ഒത്തിരിയേറെ സങ്കടപ്പെടേണ്ടി വന്നേക്കാം.

ഇന്നിപ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇപ്പോൾ തന്നെ ശ്രദ്ധിക്കാൻ ശ്രമിക്കുക, നാളെക്കായി മാറ്റിവെക്കാതിരിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ നിന്നും എപ്പോൾ നമ്മളുടെ ശ്രദ്ധ അകലുന്നുവോ അതനുസരിച്ചു നമ്മൾക്ക് പരാജയങ്ങളും, നഷ്ടങ്ങളും, ദുഃഖദുരിതങ്ങളും ഒരുപക്ഷെ ഉണ്ടായെന്നു വരാം.

നമ്മൾ ചെയ്യുന്ന ഓരോ കാര്യവും വേണ്ട വിധത്തിൽ കൈകാര്യം ചെയ്യാൻ ശ്രമിക്കണം.

ശ്രദ്ധ നഷ്ടപ്പെടുത്തുന്ന ഒത്തിരി കാര്യങ്ങൾ നമ്മുടെ ചുറ്റിലുമുണ്ടായേക്കാം, അതെല്ലാം വേണ്ട വിധത്തിൽ ഒഴിവാക്കാൻ കഴിയേണ്ടതുണ്ട്.

നമ്മൾക്ക് ശ്രദ്ധ കൂടുതൽ വേണ്ട കാര്യങ്ങൾക്ക്, ശ്രദ്ധ കൂടുതലായി കൊടുക്കുവാൻ ഒത്തിരിയേറെ കാര്യങ്ങൾ ഒഴിവാക്കേണ്ടതായിട്ട് വന്നേക്കാം.

ശ്രദ്ധ എപ്പോൾ മുതൽ നമ്മളിൽ നിന്നും അകലാൻ തുടങ്ങിയോ അപ്പോൾ മുതൽ പരാജയത്തിന്റെ സാദ്ധ്യതകൾ നമ്മൾക്ക് മുന്നിൽ തുറന്നേക്കാം.

നമ്മുടെ ചുറ്റിലുമുള്ള പലരുടെയും ജീവൻ നഷ്ടപ്പെട്ടത്, ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ശ്രദ്ധിക്കാൻ ചുമതലപ്പെട്ടവർ ശ്രദ്ധിക്കാതിരുന്നതുകൊണ്ടാണ്.

നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന പല തരത്തിലുള്ള ചിന്തകൾ നമ്മളുടെ ശ്രദ്ധയെ ഒരുപക്ഷെ വഴി തെറ്റിച്ചേക്കാം.

നമ്മൾ ചെയ്യുന്ന ജോലികൾ വളരെയേറെ ഉത്തരവാദിത്തം നിറഞ്ഞതാണ്, അതുകൊണ്ട് തന്നെ നമ്മളെ ഏല്പിച്ച ജോലി ഭംഗിയായി പൂർത്തിയാക്കുവാൻ ശ്രദ്ധ നഷ്ടപ്പെടുത്താതെ മുന്നോട്ട് പോകേണ്ടത് നമ്മുടെ ആവശ്യമാണ്.

അശ്രദ്ധ ഒഴിവാക്കി മുന്നേറാൻ, ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.


Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-71

പണം നേടാനായിട്ട് നമ്മൾ ഓരോരുത്തരും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കാറുണ്ട്. നമ്മളിൽ പലർക്കും പണം വേണ്ടതുപോലെ നേടാൻ പലപ്പോഴും കഴിയാറില്ല.

പണം നേടുന്നതിന് പണം നമ്മളിലേക്ക് എത്തിച്ചേരുന്നതിനുള്ള തടസ്സങ്ങൾ മാറ്റാൻ കഴിയണം.

പണം നമ്മുടെ പക്കലേക്ക് എത്തിച്ചേരണമെങ്കിൽ നമ്മുടെ ഭാഗത്തു നിന്നും അതിനുള്ള പരിശ്രമം നല്ലതുപോലെ ഉണ്ടാവേണ്ടതുണ്ട്.

നമ്മൾ എത്ര മാത്രം പരിശ്രമിക്കുന്നു എന്നതനുസരിച്ചായിരിക്കും നമ്മൾ ഓരോരുത്തർക്കും കിട്ടുന്ന പ്രതിഫലങ്ങൾ.

നമ്മൾ ആഗ്രഹിച്ച സമയത്തു തന്നെ നമ്മൾക്ക് പണം കിട്ടികൊള്ളണമെന്നില്ല.
നമ്മുടെ ഓരോരോ ആവശ്യങ്ങളും ഭംഗിയായി നിർവഹിക്കണമെങ്കിൽ പണം ഉണ്ടാവേണ്ടതുണ്ട്.

ആവശ്യത്തിന് പണമില്ലാതെ വിഷമിച്ചിരിക്കേണ്ട അവസ്ഥകൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടായെന്നു വരാം.

പണം ലഭിക്കാൻ നല്ല അവസരങ്ങളെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

പണം ഇല്ലെങ്കിൽ പലപ്പോഴും നിരാശയിൽ കഴിയേണ്ടി വന്നേക്കാം. പണം നേടിയെടുക്കാൻ നമ്മൾ എത്രത്തോളം താല്പര്യം കാണിക്കുന്നുവോ അതിനനുസരിച്ചായിരിക്കും പണം നമ്മളിലേക്ക് എത്തിച്ചേരുക.

പണം ആവശ്യങ്ങൾ തിരിച്ചറിഞ്ഞു മാത്രം ചിലവഴിക്കുക. തെറ്റായ രീതിയിൽ പണം ചിലവഴിച്ചാൽ പണം നമ്മൾക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് വരാം.

പണത്തെ ശരിയായ രീതിയിൽ കൈകാര്യം ചെയ്താൽ മാത്രമാണ് കൂടുതൽ പണം നേടാൻ കഴിയുകയുള്ളു.

പണം ദുരുപയോഗം ചെയ്യില്ലായെന്നും, തെറ്റായ രീതിയിൽ പണം സമ്പാദിക്കില്ലായെന്നും ദൃഢനിശ്ചയം എടുക്കുക.

പണം ഉണ്ടെങ്കിൽ കൂടുതൽ കാര്യങ്ങൾ നമ്മൾക്ക് മുന്നോട്ടു എളുപ്പം ചെയ്യാൻ കഴിയും.

പണം ഉള്ളവർ ആരും തന്നെ വെറുതെയിരുന്നതുകൊണ്ട് കിട്ടിയതല്ല. രാപകൽ നല്ലതുപോലെ കഷ്ടപ്പെട്ടുകൊണ്ട് നേടിയെടുത്തതാണ്.

പണം ഒത്തിരി ഉണ്ടെന്ന് കരുതി അഹങ്കരിക്കരുത്.
മറ്റുള്ളവരെ പറ്റുന്ന രീതിയിൽ സഹായിക്കാൻ നമ്മളെകൊണ്ട് സാധിക്കണം.

പണം വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയാൽ മാത്രമാണ് ഉയർച്ച നേടാൻ കഴിയുള്ളു.

നാളിതുവരെയായി പണം നേടാൻ കഴിയാതെ പോയതിൽ വിഷമിച്ചിരിക്കാതെ നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാവുക.

പണം എന്നത് ഇന്നും വരും നാളെ പോകും, പണം ഓരോരുത്തരിലൂടെ മാറി മാറി സഞ്ചരിച്ചുകൊണ്ടിരിക്കും.

പല സാഹചര്യങ്ങൾ കൊണ്ടും പണം നമ്മൾക്ക് നഷ്ടപ്പെട്ടേക്കാം, അതിൽ നിരാശപ്പെട്ടിരിക്കാതെ കൂടുതൽ ഊർജസ്വലതയോടെ മുന്നേറാൻ കഴിയണം.

പല കാര്യങ്ങളും അനുഭവത്തിലൂടെയാണ് നമ്മൾ ഓരോരുത്തരും പഠിക്കുന്നത്.

തെറ്റായ രീതിയിൽ പണം നേടാൻ ഒരു കാരണവശാലും ശ്രമിക്കരുത്. അർഹതയില്ലാത്ത പണം ഇന്ന് അല്ലെങ്കിൽ നാളെകളിൽ നമ്മളിൽ നിന്നും നഷ്ടപ്പെടുക തന്നെ ചെയ്യും.

മരിച്ചു കഴിയുമ്പോൾ നമ്മൾ ആരും തന്നെ നമ്മൾ നേടിയെടുത്ത പണം കൊണ്ടുപോകുന്നില്ല, അതു മറ്റു അവകാശികളിലേക്ക് കൈമാറുന്നു.

നമ്മൾക്കുള്ള പണം ഉപയോഗിച്ച് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ.

നമ്മുടെ പക്കൽ ഇന്നുള്ളതിനേക്കാൾ കൂടുതൽ ഉണ്ടാവണമെങ്കിൽ നമ്മൾ അതിനനുസരിച്ചു പ്രവർത്തിക്കേണ്ടതുണ്ട്

പണം എപ്പോഴും നേടാൻ കഴിഞ്ഞെന്നു വരില്ലായെന്ന യാഥാർഥ്യം നമ്മൾ ഓരോരുത്തർക്കും മനസ്സിലാക്കാനും, പണം നേടാൻ കിട്ടുന്ന നല്ല അവസരങ്ങൾ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താനും സാധിക്കട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-70

നമ്മളിൽ പലരും പല സാഹചര്യത്തിലും ഒറ്റക്കായി പോയേക്കാം. നമ്മളോടൊപ്പം എല്ലാവർക്കും എല്ലായ്പോഴും കൂടെ താങ്ങായി സഞ്ചരിക്കാൻ കഴിഞ്ഞെന്നു വരില്ല. 

എല്ലാവർക്കും അവരവരുടേതായ തിരക്കുകളുണ്ട്, പരിമിതികളുമുണ്ട്. നമ്മളുടെ കാര്യം നോക്കാൻ നമ്മൾ മാത്രമേ ഉണ്ടാവുള്ളുവെന്നത് ഒരിക്കലും മറക്കാതിരിക്കുക.

നമ്മൾ വീണു കഴിഞ്ഞാൽ മറ്റുള്ളവർ താങ്ങുമെന്ന് കരുതി മുന്നോട്ടു പോകുന്നത് പലപ്പോഴും വളരെയേറെ സങ്കടത്തിന് കാരണമായേക്കാം.

ഓരോ മനുഷ്യരിലും അവരുടേതായ കുറവുകൾ കാണും.മുന്നോട്ടുള്ള നാളുകളിൽ നമ്മളുടെ കാര്യങ്ങൾ നമ്മൾ തന്നെ നോക്കണം.

വേണ്ട സമയങ്ങളിൽ മറ്റുള്ളവരുടെ ഭാഗത്തുനിന്നും ആവശ്യമായ സഹായങ്ങൾ ഒന്നും തന്നെ കിട്ടിയില്ലെങ്കിൽ പോലും അതിലൊന്നും നിരാശപ്പെട്ടിരിക്കാതെ നല്ലതുപോലെ നേട്ടങ്ങൾക്കായി കഠിനാധ്വാനം ചെയ്യാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

എന്തുകാര്യത്തിനായാലും മറ്റുള്ളവരെ ഒരു പരിധിയിൽ കൂടുതൽ ആശ്രയിക്കരുത്. കഴിയാവുന്നിടത്തോളം സ്വന്തം കഴിവിൽ വിശ്വസിച്ചുകൊണ്ട് മാത്രം മുന്നോട്ടു പോകുക.

നമ്മളുടെ മോശപ്പെട്ട അവസ്ഥകളിൽ പലപ്പോഴും സഹായിക്കുന്നത് ഒരുപക്ഷെ നമ്മൾക്ക് പരിചയം പോലും ഇല്ലാത്ത വ്യക്തികളായിരിക്കാം.

നമ്മൾ ചെയ്യുന്ന എന്തുകാര്യമായി കൊള്ളട്ടെ അതിൽ ലക്ഷ്യം നേടിയെടുക്കേണ്ടത് നമ്മുടെ മാത്രം കടമയാണ്.

നമ്മൾ ചെയ്യുന്ന കാര്യത്തിൽ മറ്റുള്ളവർ ആരും തന്നെ ഒരുപക്ഷെ യാതൊരുവിധ പിന്തുണ നൽകിയെന്നു വരില്ല.

പണം ഇല്ലാത്ത അവസ്ഥകൾ നമ്മുടെയൊക്കെ ജീവിതത്തിൽ പലപ്പോഴായി ഉണ്ടായേക്കാം, പരാജയങ്ങൾ നേരിടേണ്ടി വന്നേക്കാം, നഷ്ടങ്ങൾ ഉണ്ടായേക്കാം അവിടെയെല്ലാം നമ്മൾക്ക് വ്യക്തമായ ലക്ഷ്യത്തിനുവേണ്ടി ആത്മധൈര്യത്തോടെ മുന്നേറാൻ കഴിയണം.

നമ്മൾക്ക് ഏതു അവസരത്തിലും താങ്ങും തണലുമാകേണ്ടത് അവരവർ തന്നെയാണെന്നുള്ള ഉത്തമബോധ്യം ഉണ്ടാവട്ടെ.

നമ്മൾക്കു ഈ ലോകത്തിനുവേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ നമ്മൾക്ക് മാത്രമാണ് സാധിക്കുകയുള്ളുവെന്ന് തിരിച്ചറിയുക, നമ്മൾക്ക് പകരമാകാൻ മറ്റാർക്കും ആകില്ല. നമ്മുടെ കഴിവുകളെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തി കൊണ്ട് മുന്നോട്ടു പോകുവാൻ കഴിയണം.

നമ്മളെ കുറ്റപ്പെടുത്താൻ, ഒറ്റപ്പെടുത്താൻ, പരിഹസിക്കാൻ, വിമർശിക്കാനൊക്കെ നമ്മുടെ ചുറ്റിലും ഒത്തിരി പേർ കണ്ടേക്കാം, നമ്മളെ പ്രോത്സാഹിപ്പിക്കാനോ, സഹായിക്കാനോ ആരും തന്നെ എപ്പോഴും കൂടെ ഉണ്ടായെന്നു വരില്ല.

മറ്റുള്ളവരുടെ സഹായം വേണ്ട സമയത്തു കിട്ടിയില്ലായെന്നോർത്തു നിരാശപ്പെട്ടിരു ന്നാൽ നഷ്ടം അവരവർക്ക് തന്നെയാണെന്നത് മറക്കാതിരിക്കുക.

മറ്റുള്ളവരിൽ മാത്രം പ്രതിക്ഷയർപ്പിച്ചുകൊണ്ട് മുന്നോട്ടു പോയാൽ ഒരുപക്ഷെ വളരെയേറെ വേദനകൾ ഏറ്റുവാങ്ങേണ്ടി വന്നേക്കാം.

ആരും തന്നെ നമ്മൾക്ക് പല സാഹചര്യത്തിലും താങ്ങായി വന്നെന്നു വരില്ലായെന്ന തിരിച്ചറിവോടെ, കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കുവാൻ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ സാധിക്കട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-69

നഷ്ടങ്ങൾ പലർക്കും പലപ്പോഴായി നേരിടേണ്ടി വരാറുണ്ട്. ഓരോ നഷ്ടങ്ങളും ഉണ്ടാവാനുള്ള കാരണം തെറ്റായ കാര്യങ്ങൾ പിന്തുടരുന്നതുകൊണ്ടാണ്.

ഓരോ നഷ്ടവും നമ്മളെ ശാരീരികമായും, മാനസികമായും ഒത്തിരിയേറെ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം.

നമ്മൾ ചെയ്യുന്ന ഏതു കാര്യവും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തെങ്കിൽ മാത്രമേ നഷ്ടങ്ങൾ ഒരു പരിധി വരെയെങ്കിലും ഉണ്ടാവാതിരിക്കാൻ സാധിക്കുള്ളു.

നമ്മൾക്കുണ്ടാകുന്ന നഷ്ടങ്ങൾ നമ്മൾക്ക് വളരെയേറെ തിരിച്ചറിവുകൾ നൽകുന്നുണ്ട്.

നമ്മുടെ ചുറ്റുപാടുമുള്ള നഷ്ടങ്ങൾ ഓരോന്നും നമ്മൾക്ക് ഒത്തിരിയേറെ പാഠങ്ങൾ നൽകുന്നുണ്ട്.

നമ്മൾക്കുണ്ടാകുന്ന നഷ്ടങ്ങൾ നമ്മൾക്ക് മാത്രമാണ് ഏറ്റവും കൂടുതൽ വേദന സൃഷ്ടിക്കുന്നത്.

നമ്മൾക്കുണ്ടാകുന്ന എല്ലാ നഷ്ടങ്ങളും ആരെ കൊണ്ടായാലും പൂർണ്ണമായി നികത്താൻ എല്ലായ്‌പോഴും കഴിയില്ല.

തിരിച്ചെടുക്കാൻ കഴിയാത്ത നഷ്ടങ്ങളെ ഉൾകൊള്ളാൻ പഠിക്കണം.

ഈ ലോകത്തിലുള്ള എന്തും ഒരുനാൾ നഷ്ടപ്പെടും എന്നത് സത്യമാണ്.

നമ്മൾക്ക് ഈ ഭൂമിയിൽ കൂടി വന്നാൽ എത്ര കാലം കൂടി ഇനി ജീവിക്കാൻ സാധിക്കും?. മരണമെന്നത് എല്ലാവരുടെയും ജീവിതത്തിൽ ഒരിക്കൽ നിശ്ചയമായും സംഭവിക്കുന്നതാണ്.

ഇന്നലെകളിൽ നമ്മൾക്കുണ്ടായ നഷ്ടങ്ങളിൽ നിന്നും തിരിച്ചറിവുകളുണ്ടാവുകയും, ആ തിരിച്ചറിവിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്തില്ലായെങ്കിൽ ഒത്തിരിയേറെ നഷ്ടങ്ങൾ ഭാവിയിൽ ഒരുപക്ഷെ ഉണ്ടായെന്നു വന്നേക്കാം.

പണം കൊണ്ട് മാത്രം എല്ലാ നഷ്ടങ്ങളും പൂർണ്ണമായി നികത്താൻ കഴിയണമെന്നില്ല.

നമ്മൾക്കുണ്ടാകുന്ന ഓരോ നഷ്ടവും നമ്മളെ മാത്രമല്ല ബാധിക്കുക, നമ്മളുമായി ബന്ധപ്പെട്ടവരെ കൂടെയാണ് എന്നത് മറക്കാതിരിക്കുക.

പണം നേടിയെടുക്കാനുള്ള ഓട്ടത്തിനിടയിൽ നമ്മളിൽ പലരും ഒരുപക്ഷെ ആരോഗ്യത്തെ മറക്കുന്നു, ഒടുവിൽ ആരോഗ്യം നഷ്ടപ്പെട്ടു കഴിയുമ്പോഴായിരിക്കും ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കാതെ പോയതിനെയൊർത്ത് ദുഃഖിക്കേണ്ടി വരുന്നത്.

മുന്നോട്ടു എന്തുകാര്യം ചെയ്യുമ്പോഴും നഷ്ടങ്ങൾ ഉണ്ടാവാതെ നോക്കേണ്ടത് അവരവരുടെ ചുമതലയാണ്.

ഭാവിയിൽ വലിയ നഷ്ടങ്ങൾ ഉണ്ടാവാതിരിക്കാൻ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ഓരോ കാര്യത്തിലും അതീവ ശ്രദ്ധ പൂലർത്തേണ്ടതുണ്ട്.

നമ്മൾ എത്ര ശ്രദ്ധിച്ചാലും മറ്റൊരാളുടെ ഭാഗത്തു നിന്നുള്ള ചെറിയൊരു അശ്രദ്ധ മതി നഷ്ടങ്ങൾ ഉണ്ടാവാനായിട്ട്.

നഷ്ടങ്ങൾ നൽകുന്ന വേദനകൾ എളുപ്പം ആർക്കും തന്നെ മറക്കാൻ കഴിയണമെന്നില്ല. ഓരോ നഷ്ടങ്ങളും കൃത്യമായി മനസ്സിലാക്കികൊണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു നേട്ടങ്ങൾക്കായി പരിശ്രമിക്കാൻ കഴിയട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-68

ഒരു പരിധി കഴിഞ്ഞാൽ ആർക്കും തളർച്ചകൾ ഉണ്ടാവാം. ഓരോരുത്തർക്കും ഉണ്ടാവുന്ന തളർച്ചകൾക്ക് പിന്നിൽ ഓരോരോ കാരണങ്ങളാണ്.

തളർച്ചക്കുള്ള കാരണങ്ങളെ കണ്ടെത്തി വേണ്ട വിധത്തിൽ പരിഹരിച്ചെങ്കിൽ മാത്രമേ ഉന്മേഷത്തോടെ മുന്നേറാൻ കഴിയുള്ളു.

നമ്മുടെ ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യത്തിനും വേണ്ടത്ര പ്രാധാന്യം കൊടുക്കേണ്ടതുണ്ട്.

മാനസികമായ വിഷമതകൾ നമ്മുടെ ശരീരത്തിനു തളർച്ചക്ക് ഒരുപക്ഷെ കാരണമായേക്കാം.

മുന്നോട്ടുള്ള യാത്രയിൽ തളർച്ചകൾ ഉണ്ടായേക്കാമെന്ന് കരുതി പിന്മാറിയാൽ നഷ്ടം നമ്മൾക്ക് തന്നെയാണ്. തളർച്ചകൾ വന്നു കഴിഞ്ഞാൽ നേരിടാനുള്ള മാർഗങ്ങൾ മുൻകൂട്ടി കണ്ടെത്തുവാൻ നമ്മൾക്ക് കഴിയണം.

നമ്മൾ ഓരോരുത്തർക്കും പുരോഗതി കൈവരിക്കാൻ മുന്നോട്ടു യാത്ര ചെയ്തെങ്കിൽ മാത്രമേ സാധിക്കുകയുള്ളു.

നമ്മുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ നമ്മൾ ഓരോരുത്തരും നല്ലതുപോലെ കഷ്ടപ്പെടേണ്ടതായിട്ടുണ്ട്.

നമ്മളെ സഹായിക്കാനോ, പിന്തുണക്കാനോ ഒരുപക്ഷെ ആരും പല സാഹചര്യത്തിലും ഉണ്ടായെന്നു വരില്ല.

നമ്മുടെ ഉയർച്ച നമ്മൾ മുന്നോട്ടു എടുക്കുന്ന ചുവടുവയ്പ്പിലാണ്.

പ്രതിസന്ധികളും, പരാജയങ്ങളും, നഷ്ടങ്ങളും, കളിയാക്കലുകളും, ഒറ്റപ്പെടുത്തലുകളുമെല്ലാം നമ്മൾക്ക് പലപ്പോഴായി നേരിടേണ്ടി വന്നേക്കാം, അവിടെയെല്ലാം കരുത്തോടെ പൊരുതാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.

നമ്മുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കിയാൽ തളർച്ചകളെ ഒരുപരിധിവരെ തടയാൻ കഴിയും. തളർച്ചകൾക്ക് വിശ്രമവും, ഊർജം ലഭിക്കാൻ ആവശ്യമായ ഭക്ഷണവസ്തുക്കളും ആവശ്യമാണ്.

എത്ര ആരോഗ്യമുള്ള വ്യക്തിയാണെങ്കിൽ കൂടിയും മോശം ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ശരീരത്തിനു തളർച്ച അനുഭവപ്പെടാം.

നല്ലതുപോലെ അധ്വാനിക്കാനും നല്ലതുപോലെ വിശ്രമിക്കാനും കഴിയണം.

പണം ലഭിക്കാൻ നല്ലതുപോലെ കഷ്ടപ്പെടണം. ആവശ്യത്തിന് പണം ഇല്ലാത്തത് ആരിലും മാനസികമായി വിഷമങ്ങൾ ഉണ്ടാക്കിയേക്കാം.

നിരന്തരമായ ശ്രമത്തിലൂടെ നമ്മളിലെ കഴിവുകളെ കണ്ടെത്താനും, ആ കഴിവുകളെ വേണ്ട രീതിയിൽ നമ്മുടെയും, മറ്റുള്ളവരുടെയും വളർച്ചക്കായി ഉപയോഗപ്പെടുത്താനും സാധിക്കേണ്ടതുണ്ട്.

അധ്വാനിക്കുന്ന ഏതൊരാൾക്കും അതിനനുസരിച്ചുള്ള വിശ്രമം ആവശ്യമാണ്, ഇല്ലെങ്കിൽ പ്രതീക്ഷിക്കാത്ത സമയത്തു തളർന്നു പോയേക്കാം.

നമ്മൾക്കുണ്ടാകുന്ന തളർച്ചകളെ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്.

തളർച്ചകളെ ധിരമായി നേരിട്ടുകൊണ്ട് വിജയത്തിനുവേണ്ടി മുന്നോട്ടു യാത്ര ചെയ്യാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-67

പരസ്പരമുള്ള സഹായം കൊണ്ടാണ് നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ വളർച്ച ഉണ്ടാവുകയുള്ളൂ. നമ്മൾ എന്തെങ്കിലും നേടിയെങ്കിൽ മാത്രമേ ആ നേട്ടത്തിൽ നിന്നും മറ്റുള്ളവരെ വേണ്ട രീതിയിൽ സഹായിക്കാൻ കഴിയുകയുള്ളു.

നമ്മൾക്ക് നേട്ടങ്ങൾ നേടാൻ കഴിഞ്ഞില്ലെങ്കിൽ, നമ്മൾക്ക് മറ്റുള്ളവരെ ഒരു പരിധിവരെ സഹായിക്കാൻ സാധിച്ചെന്നു വരില്ല.

നമ്മൾക്ക് വളർച്ച കൈവരിക്കാൻ നമ്മൾ തന്നെ ശ്രമിക്കണം.

മറ്റുള്ളവരെ കഴിവിനോത്തു സഹായിക്കാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കണം.

നമ്മൾക്ക് വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടാവണം നേട്ടങ്ങൾ നേടിയെടുക്കാനായിട്ട്.

നമ്മളുടെ വളർച്ച ഒരുപക്ഷെ എളുപ്പം സാധിച്ചെന്നു വരില്ല. നേട്ടങ്ങൾക്കുവേണ്ടി തുടർച്ചയായി പരിശ്രമിച്ചുകൊണ്ടിരിക്കുക. ഓരോ വളർച്ചക്കും അതിന്റെതായ സമയം ആവശ്യമാണ്.

നമ്മുടെ നേട്ടങ്ങളുടെ പങ്ക് ചുറ്റിലുമുള്ളവർക്ക് കൂടി നൽകാൻ നമ്മൾ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്.

സാമ്പത്തികമായി എല്ലാവരെയും എല്ലായ്‌പോഴും സഹായിക്കാൻ കഴിഞ്ഞെന്ന് വരില്ല.

നമ്മൾക്കുണ്ടാകുന്ന പരാജയങ്ങളെയെയും പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് മുന്നേറാൻ കഴിയട്ടെ.


Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-66

നമ്മളുടെ ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ ഏറ്റവും ആവശ്യമായി വേണ്ടത് അലസതയെ ഉപേക്ഷിക്കുക എന്നതാണ്.

അലസത നമ്മൾക്ക് ഒരുപക്ഷെ വളരെയേറെ സുഖമെല്ലാം നൽകിയെന്ന് വരാം, പക്ഷേ എങ്കിൽ പിന്നീട് വളരെയേറെ ദുഃഖത്തിന് കാരണമായേക്കാം.

നേട്ടങ്ങൾ സ്വന്തമാക്കിയവരെല്ലാം വളരെയേറെ തവണ അലസതക്കെതിരെ പൊരുതിയിട്ടുണ്ടാകും.

അത്ര എളുപ്പമല്ല അലസതയെ ഒഴിവാക്കികൊണ്ട് നേട്ടങ്ങൾ സ്വന്തമാക്കാൻ.

നമ്മൾ എത്രത്തോളം അധ്വാനിക്കാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചായിരിക്കും നമ്മൾ ഓരോരുത്തർക്കും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുക.

ഒത്തിരിയേറെ മനുഷ്യർക്ക് ഇന്ന് തോൽവികൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ അതിനുള്ള പ്രധാന കാരണം അലസതയെ വേണ്ട വിധത്തിൽ ഒഴിവാക്കാൻ കഴിയാത്തതാണ്.

നമ്മൾ നേരിടുന്ന ഓരോ വിഷയത്തെയും അതിന്റെതായ പ്രാധാന്യം അനുസരിച്ചു മുൻഗണന നൽകേണ്ടതുണ്ട്.

ആവശ്യകാര്യങ്ങൾക്ക് തടസ്സമായിട്ടുള്ള അലസതയെ വേണ്ട വിധത്തിൽ ഒഴിവാക്കാൻ പഠിക്കേണ്ടതുണ്ട്.

നമ്മൾ ഓരോരുത്തരും അലസതയെ കൂട്ടുപിടിക്കാൻ തക്കതായ കാരണങ്ങൾ ഒത്തിരി കണ്ടേക്കാം.

വിജയം നേടാൻ ശക്തമായി ആഗ്രഹിക്കുന്നുവെങ്കിൽ അലസതയെ എത്രയും വേഗം ഒഴിവാക്കേണ്ടതാണ്.

അലസതയെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാൻ പാടുള്ളതല്ല.

അലസത നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും അകറ്റാൻ സാധിക്കട്ടെ.
Read More

17 February 2026

// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-65

 മുന്നോട്ടു നമ്മൾ ഓരോരുത്തർക്കും നേട്ടങ്ങൾ സ്വന്തമാക്കുന്നതിന് പഠനം വളരെയേറെ ആവശ്യമാണ്. ഓരോരുത്തർക്കും അവരവർക്ക് ഉചിതമായ രീതിയാണ് പഠനത്തിനായിട്ട് സ്വീകരിക്കേണ്ടത്.


എല്ലാവർക്കും എല്ലായ്‌പോഴും പഠിക്കാനുള്ള സാഹചര്യം ഉണ്ടായികൊള്ളണമെന്നില്ല. പഠനത്തെ ഇഷ്ടപ്പെട്ടാൽ മാത്രമാണ് ഏതു വിഷയത്തെപറ്റിയുള്ള പഠനമാണെങ്കിലും വിജയം നേടാൻ കഴിയുകയുള്ളു.


പഠനത്തിൽ വിജയം എല്ലാവർക്കും എപ്പോഴും നേടാൻ കഴിഞ്ഞെന്ന് വരില്ല. പഠനത്തിൽ ചിലപ്പോഴെങ്കിലും തോൽവികളെ നേരിടേണ്ടി വന്നേക്കാം എങ്കിൽ പോലും വിജയം നേടാനുള്ള ആഗ്രഹത്തോടെ മുന്നോട്ടു വളരെയേറെ പരിശ്രമിക്കാൻ കഴിയേണ്ടതുണ്ട്.


നമ്മൾ എത്രത്തോളം ആഗ്രഹിക്കുന്നുവോ അതിനനുസരിച്ചു മുന്നോട്ടു പഠിക്കാൻ ശ്രമിക്കുക. പഠനത്തിൽ അലസത കാണിച്ചാൽ ഭാവിയിൽ ഒത്തിരിയേറെ ദുഃഖങ്ങൾക്ക് ഒരുപക്ഷെ കാരണമായേക്കാം.


ഓരോരുത്തരുടെയും ബുദ്ധിപരമായ നിലവാരം അനുസരിച്ചു മാത്രമാണ് പഠനത്തിൽ മികവ് നേടിയെടുക്കാൻ ഒരുപക്ഷെ കഴിയുകയുള്ളു.


ഓരോ വിഷയവും പഠിക്കുമ്പോഴും അതിലുടെ കിട്ടുന്ന നേട്ടങ്ങൾ എന്തെല്ലാമാണെന്ന് തിരിച്ചറിവ് ഉണ്ടാവണം.


പഠനം നമ്മൾ ഉപേക്ഷിച്ചാൽ പല കാര്യങ്ങളും നമ്മൾക്ക് ഒരുപക്ഷെ നഷ്ടപ്പെട്ടേക്കാം.


പഠനത്തിന് വേണ്ട വിധത്തിലുള്ള പ്രാധാന്യം നൽകുവാൻ ശ്രമിക്കുക. സ്വന്തമായിട്ട് പഠനത്തിന് പ്രായം ഒരു തടസ്സമല്ല, നമ്മളുടെ ഉള്ളിലെ ആഗ്രഹമാണ് വളരെ പ്രധാനപ്പെട്ടത്.


കാര്യങ്ങൾ പഠിക്കുംതോറുമാണ് നമ്മൾ ഈ ലോകത്തെപറ്റി കൂടുതൽ മനസ്സിലാക്കുന്നത്.


ജീവിതത്തിൽ ഉയർച്ചകൾ കൈവരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പഠിക്കുന്ന വിഷയത്തെ ഇഷ്ടപ്പെടാനും, കഴിവിനനുസരിച്ചു പഠിക്കാനും സാധിക്കണം.


നമ്മുടെ ഓരോരുത്തരുടെയും ഉയർച്ചക്കായിട്ടുള്ള പഠനം ശരിയായ വിധത്തിൽ ആയിരിക്കട്ടെ.

Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-64

 നമ്മളിൽ പലരും പല കാര്യങ്ങൾക്കായി നല്ലതുപോലെ കഷ്ടപ്പെടുന്നവരാണ്. ഏതൊരു വിജയത്തിന് പിന്നിലും അതിന്റെതായ കഷ്ടപ്പാടുണ്ട്.


നാളെകളിൽ നേട്ടങ്ങൾ കൊയ്യാൻ ഇന്നിപ്പോൾ നല്ലതുപോലെ കഷ്ടപ്പെടേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്.


ഒത്തിരിയേറെ മനുഷ്യരുടെ കഷ്ടപ്പാടിന്റെ ഫലങ്ങളാണ് നമ്മളിൽ പലരും ഇന്നിപ്പോൾ സുഖമായിട്ട് അനുഭവിക്കുന്നത്. 


നമ്മൾ ഓരോരുത്തരും, നമ്മളുടേതായ രീതിയിൽ കഷ്ടപ്പെടാൻ ഒരുക്കമാകേണ്ടതുണ്ട്. കഷ്ടപ്പെടാൻ ഒരുക്കമുള്ളവർക്ക് മാത്രമാണ് വിജയം നേടിയെടുക്കാൻ കഴിയുള്ളു.


പണം നേരായ വഴിക്ക് നേടിയാൽ മാത്രമാണ് നിലനിൽക്കുകയുള്ളു. ആവശ്യത്തിൽ കൂടുതൽ പണം ഉണ്ടെന്ന് കരുതി ആവശ്യകാര്യങ്ങൾക്ക് കഷ്ടപ്പെടാതിരുന്നാൽ പണം നമ്മളിൽ നിന്നും ഒരുപക്ഷെ അകന്നുപോയേക്കാം.


നല്ല രീതിയിൽ കഷ്ടപ്പെടുകയാണെങ്കിൽ ആയതിനു എന്നെങ്കിലുമൊരിക്കൽ ഫലം ലഭിക്കാതിരിക്കില്ല.


ഇന്നലെകളിൽ ജീവിച്ചിരുന്ന പലരും അവരുടേതായ സംഭാവന ഈ ലോകത്തിനു നൽകിയതിന് പിന്നിൽ അവർ ഓരോരുത്തരുടെയും കഷ്ടപ്പാടാണ്. കഷ്ടപ്പാടുകളെ സ്വീകരിക്കാൻ നമ്മുടെ പൂർവികർ ഓരോരുത്തരും തയ്യാറായതുകൊണ്ടാണ് ഇന്നിപ്പോൾ പല നേട്ടങ്ങളും നമ്മൾക്ക് അനുഭവിക്കാൻ സാധിച്ചിട്ടുള്ളത്.


നമ്മൾ ഓരോരുത്തരും ചെയ്യുന്ന ഓരോ കഷ്ടപ്പാടിനും അതിന്റെതായ പ്രാധാന്യം നൽകാൻ ശ്രമിക്കുക.


മുന്നോട്ടു വിജയം നേടാൻ നമ്മൾ ഓരോരുത്തർക്കും ശുഭപ്രതീക്ഷയോടെ നല്ല കാര്യങ്ങൾക്കായി കഷ്ടപ്പെടാൻ തയ്യാറാവാം. 


നല്ല നേട്ടങ്ങൾ സ്വന്തമാക്കാൻ നല്ലതുപോലെ കഷ്ടപ്പെടാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-63

 നമ്മൾ ഓരോരുത്തരും മുന്നോട്ടു പോകുന്നത് ഒത്തിരിയേറെ പ്രതീക്ഷകളോടെയാണ്. നാളെകൾ എങ്ങനെയായിരിക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല. നാളെകളെ കുറിച്ച് ആകുലപ്പെടുന്നവരും, പ്രതീക്ഷയോടെ നോക്കി കാണുന്നവരുമുണ്ട്.


നമ്മൾ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുവോ അതിനനുസരിച്ചു മാത്രമായിരിക്കും മുന്നോട്ടു നമ്മൾ ഓരോരുത്തർക്കും വളർച്ച കൈവരിക്കാൻ കഴിയുക.


ഇന്ന് നമ്മളെ പരിഹസിക്കുന്നവരും, കുറ്റപ്പെടുത്തുന്നവരും, നമ്മെ പറ്റി നുണ പറയുന്നവരും ഉണ്ടായേക്കാം അതിലൊക്കെ തളർന്നിരുന്നാൽ നമ്മൾക്ക് നാളെകളിൽ നേട്ടങ്ങൾ ഒന്നും തന്നെ നേടാൻ കഴിഞ്ഞെന്നു വരില്ല.


ഓരോ നിമിഷവും വിലപ്പെട്ടതായി കണ്ടുകൊണ്ട് പ്രവർത്തിച്ചാൽ മാത്രമേ വിജയസാധ്യത നമ്മൾക്ക് ലഭിക്കുകയുള്ളു.


ഇന്നിന്റെ സമയം പാഴാക്കി കളഞ്ഞാൽ നാളെകൾ നിരാശയിൽ കഴിയേണ്ടി വന്നേക്കാം.


അടുത്ത നിമിഷം നമ്മുടെ പക്കൽ അല്ലായുള്ളത്, നമ്മൾക്ക് സ്വന്തമെന്ന് പറയാൻ പറ്റുക ഈ നിമിഷം മാത്രമാണ്.


നല്ല നാളെകൾക്കായി ഇന്നിപ്പോൾ നമ്മുടെ ഭാഗത്തു നിന്നും ആത്മാർത്ഥമായ പരിശ്രമങ്ങൾ ആവശ്യമാണ്.


ഇന്നലെകളെക്കാൾ കൂറേകൂടി നമ്മുടെ ഓരോരുത്തരുടെയും ജീവിതനിലവാരം ഉയർത്താനുള്ള ശ്രമങ്ങൾ നമ്മൾ ഓരോരുത്തരും ഇന്നിപ്പോൾ മുതലെങ്കിലും ആരംഭിക്കേണ്ടതുണ്ട്.


സുഖദുഃഖങ്ങൾ നമ്മളിലേക്ക് മാറിമാറി കടന്നുവന്നുകൊണ്ടിരിക്കും.ആർക്കും തന്നെ എല്ലാ കാലവും സുഖമായി കഴിയാൻ സാധിച്ചെന്നു വരില്ല.


ഇന്നിന്റെ പരാജയങ്ങളെ നാളെകളിൽ വിജയങ്ങളാക്കി മാറ്റിയെടുക്കാൻ നമ്മൾ ഓരോരുത്തർക്കും നല്ലതുപോലെ പരിശ്രമിക്കാൻ കഴിയട്ടെ.

Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-62

 ഓരോ ദിവസം കഴിയുന്തോറും നമ്മളുടെ പ്രായത്തിന് ദിവസത്തിന്റെ വർദ്ധനവ് ഉണ്ടായികൊണ്ടിരിക്കുകയാണ്.


പ്രായം കൂടുന്നതനുസരിച്ചു നമ്മുടെ സൗന്ദര്യം, ആരോഗ്യം, ഓർമ്മകൾ എല്ലാം ഇല്ലാതായേക്കാം.


നമ്മുടെ പ്രായത്തെ നമ്മൾക്ക് തടഞ്ഞു നിർത്താൻ സാധിക്കില്ല.


നമ്മൾ ഇന്നലെകളിൽ ചെയ്ത പലതും തെറ്റാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ടാവുക ഒരുപക്ഷെ ഇപ്പോഴായിരിക്കാം.തെറ്റുകൾ തിരുത്താൻ തയ്യാറാവേണ്ടത് മുന്നോട്ടുള്ള സുഗമമായ യാത്രക്ക് വളരെയേറെ ആവശ്യമാണ്.


നമ്മൾ ഓരോരുത്തരും നഷ്ടപ്പെടുത്തിയ സമയങ്ങൾ ഒരിക്കലും നമ്മൾക്കിനി തിരിച്ചു കിട്ടാൻ പോകുന്നില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞു പരിഹസിച്ചാലും, നിരുത്സാഹപ്പെടുത്തിയാലും നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ സമയത്തിന് തന്നെ ചെയ്തില്ലെങ്കിൽ നഷ്ടങ്ങൾ ഉണ്ടാവുക നമുക്ക് തന്നെയായിരിക്കും.


നാളെകളിൽ നമ്മുടെയൊക്കെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിക്കുകയെന്ന് ഇപ്പോഴേ പറയാൻ കഴിഞ്ഞെന്നു വരില്ല.


നമ്മൾക്ക് ഇഷ്ടമില്ലാത്ത പലതിനെയും നാളെകളിൽ ഒരുപക്ഷെ അഭിമുഖികരിക്കേണ്ടി വന്നേക്കാം.


ഏതെങ്കിലും തരത്തിലുള്ള നഷ്ടപ്പെടലുകൾ എല്ലാവരുടെയും ജീവിതത്തിൽ നിശ്ചയമായും ഉണ്ടാവുക തന്നെ ചെയ്യും.


ഈ ഭൂമിയിൽ നിശ്ചിതകാലം വരെ മാത്രമേ നമ്മൾക്ക് ജീവിതമുള്ളൂ, അതു കഴിയുമ്പോൾ ഈ ലോകം നമ്മൾക്ക് നഷ്ടമാകും.


ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ ഒന്നും തന്നെ നാളെകളിൽ നമ്മൾക്ക് അനുഭവിക്കാൻ കഴിയണമെന്നില്ല.


പ്രായം കഴിയുന്തോറും പലതും നഷ്ടപ്പെടുമെന്നുള്ള തിരിച്ചറിവ് നേടാൻ നമ്മൾ ഓരോരുത്തർക്കും ഇപ്പോഴേ കഴിയണം.


ഇന്നിന്റെ സമയങ്ങൾ ഓരോന്നും വളരെയേറെ വിലപ്പെട്ടതാണെന്ന തിരിച്ചറിവ് നമ്മൾക്ക് ഇനിയെങ്കിലും ഉണ്ടാവേണ്ടതുണ്ട്.


നഷ്ടപ്പെട്ട പലതും തിരിച്ചെടുക്കാൻ പല സന്ദർഭങ്ങളിലും പണം എത്ര ഉണ്ടായാലും കാര്യമില്ല.


നമ്മൾക്ക് ലഭിച്ചിരിക്കുന്ന ഓരോ നിമിഷവും വളരെയേറെ ഭംഗിയായി ഉപയോഗപ്പെടുത്താൻ ഇനിയുള്ള കാലമെങ്കിലും സാധിക്കേണ്ടതുണ്ട്.


പ്രായം കഴിയുന്തോറും പലതും നഷ്ടപ്പെടുമെന്നുള്ള തിരിച്ചറിവോടെ സമയത്തെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തികൊണ്ട് മുന്നേറാൻ, നേട്ടങ്ങൾ സ്വന്തമാക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-61

 ഓരോ കാര്യവും സമയത്തിന് പൂർത്തിയാക്കിയാൽ മാത്രമേ തുടർന്നുള്ള പ്രവർത്തനങ്ങൾ സുഗമമായി ചെയ്യാൻ കഴിയുകയുള്ളു.


സമയബന്ധിതമായി കാര്യങ്ങൾ ചെയ്യുന്നതിൽ വിട്ടുവിഴ്ച്ച ഉണ്ടാവാതെ നോക്കേണ്ടതുണ്ട്.


സമയത്തിന് വേണ്ട പ്രാധാന്യം കൊടുത്തുകൊണ്ട് ഓരോ പ്രവർത്തനങ്ങളും കൃത്യമായി പൂർത്തിയാക്കാൻ കഴിയട്ടെ.


നമ്മുടെ ചുറ്റിലുമുള്ള ഓരോ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയായതുകൊണ്ടാണ് നമ്മളിൽ പലർക്കും അതിന്റെതായ സുഖസൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ ഇന്നിപ്പോൾ സാധിച്ചിട്ടുള്ളത്.


ഭാവിയിലേക്ക് നേടേണ്ട ലക്ഷ്യങ്ങൾക്കായി ഇന്നിപ്പോൾ തന്നെ പരിശ്രമിക്കാൻ തയ്യാറാവുക.


ഓരോ കാര്യങ്ങളും ചെയ്യുന്നത് നാളെക്കായി മാറ്റിവെച്ചു കഴിഞ്ഞാൽ നമ്മൾക്ക് തന്നെയാണ് അതിന്റെതായ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നത്.


ഓരോ കാര്യങ്ങളും പൂർത്തിയാക്കാൻ അതിന്റെതായ സമയം ആവശ്യമാണ്.


ഓരോ ബിസിനസ്സും വളർച്ച കൈവരിക്കണമെങ്കിൽ നല്ലതുപോലെ ആ ബിസിനസിന്റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കേണ്ടതുണ്ട്.


സമയബന്ധിതമായി കാര്യങ്ങൾ പൂർത്തിയാക്കുന്നവർക്കാണ് മുന്നോട്ടു എപ്പോഴും അവസരങ്ങൾ തേടിയെത്തുക.


പരാജയങ്ങളും, നഷ്ടങ്ങളും, രോഗങ്ങളും, പ്രതിസന്ധികളുമെല്ലാം സമയബന്ധിതമായി കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും നമ്മളെ ഒരുപക്ഷെ അകറ്റിയേക്കാം.


ഓരോ വിജയത്തിന് പിന്നിലും സമയബന്ധിതമായി പ്രവർത്തനങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്.


നഷ്ടങ്ങളെയും, പരാജയങ്ങളെയും, രോഗങ്ങളെയും, പ്രതിസന്ധി കളെയുമെല്ലാം ധിരമായി നേരിട്ടുകൊണ്ട് സമയബന്ധിതമായി കാര്യങ്ങൾ പൂർത്തിയാക്കാൻ നമ്മൾ ഏവർക്കും ഇനിയുള്ള കാലം സാധിക്കട്ടെ.




Read More