Choose your language

22 August 2025

// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-10

മുന്നോട്ടുള്ള ഓരോ യാത്രക്കും നമ്മൾ എല്ലാവർക്കും വളരെയേറെ ആവശ്യമായിട്ടുള്ളത് പണമാണ്. ഈ ലോകത്ത് ഒട്ടുമിക്ക എല്ലാവരും തന്നെ ആഗ്രഹിക്കുന്നത് സുഖകരമായ ജീവിതം നയിക്കാൻ ആവശ്യമായ പണം നേടാൻ വേണ്ടിയാണ്. പണം ഇല്ലെങ്കിൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്.

നമ്മിൽ പലരുടെയും സങ്കടത്തിനും, സമാധാനം നഷ്ടപ്പെടുന്നതിന്റെയും പ്രധാന കാരണം ഒരുപക്ഷെ ആവശ്യത്തിന് പണം ഇല്ലാത്തതാകാം.

പണം നേടിയെടുക്കാൻ ഇന്നിപ്പോൾ ഒത്തിരി നല്ല വഴികളുണ്ട്. തെറ്റായ വഴികളിലൂടെ നേടുന്ന പണം ഒരിക്കലും നമ്മൾക്ക് സമാധാനം നൽകില്ല.

പണം കൊണ്ട് നേടാൻ കഴിയാത്ത പലതും ഈ ലോകത്തുണ്ട്. പണം നമ്മൾക്ക് എത്രയധികം ഉണ്ടെങ്കിൽ പോലും സന്തോഷം, സമാധാനം, ആരോഗ്യം എപ്പോഴും കൂടെ ഉണ്ടാവണമെന്ന് യാതൊരു നിർബന്ധം ഇല്ല.

പണത്തിനു പണം തന്നെ ഇല്ലാതെ പറ്റില്ലല്ലോ.ആവശ്യത്തിന് പണം നമ്മൾക്ക് വേണമെങ്കിൽ കൂടിയും പണം ഇല്ലാത്ത സാഹചര്യം നമ്മളിൽ പലർക്കും എപ്പോൾ വേണമെങ്കിലും കടന്നുവന്നേക്കാമെന്നുള്ള ചിന്ത നമ്മളിൽ ഉണ്ടാവട്ടെ.

നമ്മൾക്ക് മുന്നോട്ടുള്ള യാത്രയിൽ പണം മാത്രമായിരിക്കരുത് ലക്ഷ്യം വെക്കേണ്ടത്, പണത്തിനേക്കാൾ വലുതായിട്ട് ഈ ലോകത്ത് ഒത്തിരി കാര്യങ്ങളുണ്ടെന്ന് തിരിച്ചറിയാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.

നമ്മൾക്ക് ലഭിക്കുന്ന പണത്തെ വേണ്ടതുപോലെ കൈകാര്യം ചെയ്യാൻ ശ്രമിക്കേണ്ടതുണ്ട്.

പണത്തിന്റെ കുറവുകൾ മൂലം ഒത്തിരിയേറെ നഷ്ടങ്ങൾ, വേദനകൾ നമ്മളിൽ പലരുടെയും ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാകാം, അതിൽ നിന്നെല്ലാം മോചനം നേടികൊണ്ട് കൂടുതൽ കരുത്തോടെ മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-9

നമ്മുടെയൊക്കെ ജീവിതത്തിൽ മറക്കാനാകാത്ത ഒത്തിരി നല്ല നിമിഷങ്ങളും, മോശം നിമിഷങ്ങളും ഉണ്ടായേക്കാം.

നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ എപ്പോഴും നല്ല കാര്യങ്ങൾ ആയിരിക്കില്ല ഉണ്ടാവുക.

നമ്മൾ ആഗ്രഹിക്കുന്നതുപോലെ എല്ലായ്പോഴും സംഭവിക്കണമെന്നില്ലല്ലോ. നമ്മൾക്കുണ്ടാകുന്ന ഓരോ വിഴ്ചകളിൽ നിന്നും ശരിയായ പാഠങ്ങൾ ഉൾകൊള്ളാൻ കഴിയേണ്ടതുണ്ട്.

മോശം നിമിഷങ്ങൾ നമ്മൾക്ക് നൽകുന്ന ദുഃഖങ്ങൾ വളരെ വലുതാണെങ്കിൽ കൂടിയും അതിനെയെല്ലാം മറികടക്കാൻ നമ്മൾ ഓരോരുത്തരും ആത്മാർത്ഥമായി പരിശ്രമിക്കേണ്ടതുണ്ട്.

നല്ല നിമിഷങ്ങൾ ഉണ്ടാകുവാനായി ഇനിയുള്ള നാളുകളിൽ നല്ലതുപോലെ അധ്വാനിക്കാൻ തയ്യാറാവാം. അലസത കൈവെടിയാതെ നേട്ടങ്ങളിലേക്ക് എത്തിച്ചേരാൻ നമ്മൾക്കാവില്ല.

മോശം നിമിഷം ഉണ്ടായതിൽ സങ്കടപ്പെട്ടിരിക്കാതെ ഊർജസ്വലതയോടെ മുന്നേറാൻ നമ്മൾക്ക് കഴിയട്ടെ.

മോശം നിമിഷങ്ങൾ ആർക്കു വേണമെങ്കിലും നേരിട്ടേക്കാം, മോശം നിമിഷങ്ങളെ അതിജീവിക്കുവാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ പരിശ്രമിക്കാം.


Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-8

നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ നമ്മൾ ഒരുപക്ഷെ ഒറ്റക്കായിപോയേക്കാം. എത്ര സമ്പാദ്യം ഉണ്ടായാലും സുഖസൗകര്യങ്ങൾ ഉണ്ടായാലും ഒറ്റക്കായേക്കാം.

നമ്മുടെ വളർച്ചക്ക് നമ്മൾ തന്നെ പരിശ്രമിച്ചാൽ മാത്രമാണ് അതിലുടെ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുകയുള്ളു.

ജീവിതത്തിൽ ഒറ്റക്ക് ആയിപോകുന്നതിൽ വിഷമിക്കാതിരിക്കുക, കൂടുതൽ ഊർജസ്വലതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുക. പരാജയങ്ങളിൽ തളരാതിരിക്കുക. മറ്റുള്ളവർ നമ്മൾക്ക് വേണ്ട സമയത്തു സഹായത്തിനു എത്തണമെന്നില്ല.

നമ്മൾ ഈ ഭൂമിയിലേക്ക് പിറന്നു വീണത് ഒറ്റക്കാണ്, ഈ ലോകത്തിൽ നിന്നും കടന്നുപോകുന്നതും ഒറ്റക്കാണ്. ഈ ഭൂമിയിലുള്ള ഏതാനും കാലയളവ് മാത്രമാണ് നമ്മൾ ഓരോരുത്തർക്കും ഉള്ളത്. വിലപ്പെട്ട ഈ നിമിഷങ്ങൾ നഷ്ടപ്പെടലുകളിലേക്ക് ശ്രദ്ധ കൊടുക്കാതെ നേട്ടങ്ങൾക്കായി എങ്ങനെയെല്ലാം പ്രവർത്തിക്കണമെന്ന് നോക്കാൻ പരിശ്രമിക്കേണ്ടതുണ്ട്.

ഏകാന്തതയിൽ കഴിയേണ്ടി വന്നാലും വിഷമിക്കാതെ മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-7

ദുഃഖം ഇല്ലാത്ത മനുഷ്യരില്ല. ഓരോരുത്തർക്കും ദുഃഖം ഉണ്ടാവാനുള്ള കാരണങ്ങൾ വ്യത്യസ്തമാണ്.

എത്ര സുഖസൗകര്യങ്ങളും, സമ്പാദ്യങ്ങളും ഉണ്ടെങ്കിൽ പോലും ഒരുപക്ഷെ ആർക്കായാലും ദുഃഖം കടന്നുവരാം. ദുഃഖം കടന്നുവരാൻ നമ്മൾ ആരും തന്നെ ആഗ്രഹിക്കുന്നില്ല.

ദുഃഖത്തെ മറികടക്കാൻ എന്തെല്ലാം ശരിയായ മാർഗങ്ങളുണ്ടെന്ന് അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ട്.

ദുഃഖം നമ്മളിൽ നിന്നും അകലാൻ അതിന്റെതായ സമയം ആവശ്യമാണ്. ക്ഷമയോടെ പരിശ്രമിച്ചുകൊണ്ടിരിക്കുക, എങ്കിൽ മാത്രമാണ് ഒരുപരിധിവരെയെങ്കിലും ദുഃഖത്തെ അതിജീവിക്കാൻ സാധിക്കുകയുള്ളു.

ദുഃഖിച്ചിരുന്നാൽ നമ്മൾക്ക് നഷ്ടപ്പെട്ടത് തിരികെ കിട്ടിക്കൊള്ളണമെന്നില്ല, ദുഃഖിച്ചിരുന്നാൽ ഭാവിയിൽ നേടേണ്ട പലതും നഷ്ടപ്പെട്ടെന്ന് വരാം.
ദുഃഖം ഒരുപരിധി വരെ വിട്ടകലാൻ നമ്മൾ ആത്മാർത്ഥമായി ശ്രമിച്ചേ മതിയാകുള്ളൂ.

പണം ഇല്ലാത്ത അവസ്ഥ, ആരോഗ്യം ഇല്ലാത്ത അവസ്ഥ നമ്മൾക്ക് നേരിടേണ്ടി വരുന്നത് വളരെയേറെ വേദന ഉളവാക്കുന്നതാണ്.

പണം ഉണ്ടെങ്കിൽ പല ദുഃഖങ്ങളും എളുപ്പം നമ്മളിൽ നിന്നും ഒരുപക്ഷേ അകന്നേക്കാം. ഇനിയുള്ള നാളുകളിൽ ദുഃഖിച്ചിരിക്കാതെ ആത്മാർഥമായി ഉയർച്ചക്കായി പരിശ്രമിക്കാൻ സാധിക്കട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-6

ഒത്തിരിയേറെ വേദനിപ്പിക്കുന്ന അനുഭവങ്ങളിലൂടെയൊക്കെ നമ്മളിൽ പലർക്കും ഒരുപക്ഷെ പലപ്പോഴും സഞ്ചരിക്കേണ്ടി വന്നേക്കാം.കഴിഞ്ഞ കാലം നമ്മൾക്ക് പല വിധകാരണത്താൽ ഉപയോഗപ്പെടുത്താൻ കഴിയാതെപോയിട്ടുണ്ടാവും, ഇനിയും നമ്മൾ ഒന്നും ചെയ്യാതെ ഇന്നലെകളിലെ വിഷമിപ്പിച്ച ഓർമ്മകളെപ്പറ്റി ആലോചിച്ചിരുന്നാൽ ഇന്നിന്റെ വിലപ്പെട്ട സമയമാണ് നമുക്ക് നഷ്ടപ്പെടുക.

സമയം എങ്ങനെ ഉപയോഗിക്കുന്നു എന്നത് വളരെയേറെ പ്രധാനപ്പെട്ടതാണ്. സമയത്തിന് വേണ്ടതുപോലെ പ്രാധാന്യം കൊടുക്കാൻ കഴിയണം.

നമ്മൾ നിരാശപ്പെട്ടിരുന്നാൽ ഒന്നും തന്നെ നേടാൻ കഴിയില്ല എന്നുള്ള തിരിച്ചറിവ് ഉണ്ടാവേണ്ടതുണ്ട്.

മുന്നോട്ടു ഉയർച്ച നേടാൻ ആവശ്യമായ കാര്യങ്ങൾക്കായി നല്ലതുപോലെ പരിശ്രമിക്കാൻ, സമയത്തെ നല്ലതുപോലെ പ്രയോജനപ്പെടുത്താൻ നമ്മൾ ഏവർക്കും ഇനിയുള്ള കാലം സാധിക്കട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-5

ഓരോ നിമിഷവും വളരെ വേഗത്തിലാണ് നമ്മളുടെ മുൻപിലുടെ കടന്നുപോകുന്നത്. ഇന്നലെകളിലെ സാഹചര്യങ്ങളും നമ്മൾക്ക് ഒത്തിരിയേറെ അനുഭവങ്ങൾ സമ്മാനിച്ചുകൊണ്ടാണ് കടന്നുപോകുക.

നമ്മൾ ആഗ്രഹിച്ചത് കിട്ടാതെയും, ആഗ്രഹിക്കാത്തത് കിട്ടിയുമൊക്കെ കാലങ്ങൾ കടന്നുപോയേക്കാം.

ഓരോ നിമിഷത്തിലും എന്തെല്ലാമാണ് സംഭവിക്കുകയെന്ന് ആർക്കും മുൻകുട്ടി പറയാൻ സാധിച്ചെന്നു വരില്ല.

നല്ല നിമിഷങ്ങൾ നമ്മൾ ഓരോരുത്തരും വിചാരിച്ചാൽ മാത്രമാണ് സാധിക്കുകയുള്ളു.

നല്ല നിമിഷങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാക്കുവാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-4

നമ്മളിൽ പലരും ചുറ്റുപാടിൽ നിന്നും പലരുടെയും കളിയാക്കലുകൾ ഏറ്റുവാങ്ങിയവരാകും. ഓരോ കളിയാക്കലുകളും നമ്മളെയൊക്കെ വളരെയേറെ മാനസികമായി തളർത്തിയെന്ന് വന്നേക്കാം.

കളിയാക്കലുകൾ നേരിടാൻ കഴിയാതെ പോയവരും, കരുത്തോടെ നേരിടാൻ കഴിയുന്നവരുമുണ്ട് നമ്മൾക്കിടയിൽ.

കളിയാക്കലുകൾ നേരിടേണ്ടി വരുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് എത്രത്തോളമാണെന്ന് കളിയാക്കുന്നവർക്ക് സ്വന്തം അനുഭവത്തിൽ വരുന്നതുവരെ ഒരുപക്ഷെ മനസ്സിലാകണമെന്നില്ല.

കളിയാക്കലുകളിൽ വിഷമിച്ചിരിക്കാതെ മനസ്സിന് ധൈര്യം നൽകികൊണ്ട് മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും കഴിയണം. മറ്റുള്ളവരുടെ കളിയാക്കലുകളിൽ നമ്മൾ തളർന്നാൽ നമ്മൾക്ക് മാത്രമാണ് അതിലുടെ നഷ്ടം ഉണ്ടാവുക.

കളിയാക്കലുകൾ നേരിടേണ്ടി വരുന്ന വ്യക്തി അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒരുപക്ഷെ ആ വ്യക്തിയിൽ പ്രതികാരചിന്തകൾ ഉണർത്തിയേക്കാം, അതുമൂലം വലിയൊരു അപകടത്തിന് കാരണമായേക്കാം.

മറ്റുള്ളവരെ കളിയാക്കുമ്പോൾ കിട്ടുന്ന സന്തോഷമൊന്നും അധികകാലം നമ്മൾക്ക് കിട്ടില്ല.

കളിയാക്കലുകൾ വഴി ഉണ്ടായ സങ്കടങ്ങൾ ഓരോന്നും പിന്നിടുള്ള കാലം നമ്മളോടൊപ്പം നീറുന്ന ഓർമ്മകളായി ഒരുപക്ഷെ സഞ്ചരിച്ചേക്കാം.

കളിയാക്കലുകളിൽ തളരാതെ സ്വന്തം കഴിവിൽ വിശ്വസിച്ചുകൊണ്ട് മുന്നേറാൻ ആത്മാർത്ഥമായി പരിശ്രമിക്കാം.
ഇനിയുള്ള കാലം ആരെയും കളിയാക്കാതിരിക്കുക. നമ്മൾ കാരണം ആരുടെയും മനസ്സ് വേദനിക്കാതിരിക്കട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-3

പലപ്പോഴും ഉള്ളതിൽ സന്തോഷം കണ്ടെത്താൻ കഴിയാറില്ല നമ്മളിൽ പലർക്കും. ഇന്നിന്റെ പരിമിതികൾ നമ്മൾ ഓരോരുത്തരും മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്. മുന്നോട്ട് നേട്ടങ്ങൾ നേടാൻ ഇപ്പോഴുള്ള പരിമിതികൾ ഒരുപക്ഷെ തടസ്സങ്ങൾ ആയിരുന്നിരിക്കാം, എങ്കിൽ പോലും മുന്നോട്ടു വ്യക്തമായ ലക്ഷ്യത്തിനായി പരിശ്രമിക്കണം.

നേട്ടങ്ങൾ ഉണ്ടാവുമ്പോഴാണ് പലപ്പോഴും മനസ്സ് നിറഞ്ഞു സന്തോഷിക്കാൻ കഴിയുക. ഇന്നലെകളിലെ മോശം അവസ്ഥകളിൽ നിരാശപ്പെട്ടിരുന്നെങ്കിൽ ഒരുപക്ഷെ ഒന്നും തന്നെ നേടാൻ നമ്മളിൽ പലർക്കും കഴിയുമായിരുന്നില്ല.

പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ നമ്മളെയൊക്കെ വളരെയേറെ വിഷമിപ്പിക്കാറുണ്ട്.

ഉള്ളതിൽ സന്തോഷിക്കാൻ പഠിക്കാൻ ശ്രമിക്കുക. നാളെകളിൽ വിജയം നേടുമെന്ന് ഉറച്ച വിശ്വാസിച്ചുകൊണ്ട് മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ കഴിയട്ടെ.
Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-2

നമ്മൾ ഓരോരുത്തരുടെയും ജീവിതസാഹചര്യം വളരെയേറെ വ്യത്യസ്തമാണ്. നമ്മൾ തളർന്നാൽ നമ്മൾക്ക് തന്നെയാണ് അതിന്റെതായ കുറവുകൾ സംഭവിക്കുക.

തളർത്താൻ ഒത്തിരിപേരുണ്ടാകും ഒരുപക്ഷെ നമ്മുടെ ചുറ്റിലും. നമ്മൾ തളരാതെ മുന്നേറേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്.

മാനസികമായും ശാരീരികമായും ഒത്തിരിയേറെ ബുദ്ധിമുട്ടുകൾ നമ്മൾ ഓരോരുത്തർക്കും എപ്പോൾ വേണമെങ്കിലും ഉണ്ടായെന്നു വരാം, അപ്പോഴൊക്കെ തളരാതെ നോക്കേണ്ടതും, ശരിയായ വിധത്തിലുള്ള പ്രതിവിധികൾ കണ്ടെത്തേണ്ടതും നമ്മൾ തന്നെയാണ്.

തളർന്നിരിക്കാതെ പരിശ്രമിക്കുന്നവർക്കാണ് എന്നും വിജയം നേടാൻ കഴിയുക. തളർന്നിരിക്കാൻ ഒത്തിരി കാരണങ്ങൾ ഉണ്ടെങ്കിൽ പോലും അതിനേക്കാൾ പ്രാധാന്യം പരിശ്രമത്തിന് കൊടുക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കണം.

തളർച്ചകൾക്ക് പിടികൊടുക്കാതെ മുന്നോട്ടു പോകുവാൻ കഴിയേണ്ടതുണ്ട്. തളർച്ചകളെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.

ഓരോ വിജയവും തളർച്ചകളെ ശരിയായ വിധത്തിൽ അതിജീവിച്ചതുകൊണ്ട് മാത്രമാണ് പലർക്കും സാധിച്ചിട്ടുള്ളത്.

നാളെകൾ വിജയത്തിന്റെതാകാൻ നമ്മളെ സ്വാധിനിച്ചിട്ടുള്ള തളർച്ചകളെ അതിജീവിക്കാൻ കഴിയേണ്ടതുണ്ട്.

പ്രായം വർധിക്കുന്തോറും തളർച്ചകൾ നമ്മളെ കൂടുതലായി പിന്തുടർന്നേക്കാം, അതിനെയെല്ലാം അതിജീവിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.

എത്ര സമ്പത്തുണ്ടായാലും, എത്ര നല്ല ജീവിതസാഹചര്യം ഉണ്ടെങ്കിൽ പോലും ഒരു പരിധിയിൽ കൂടുതൽ തളർച്ചകളെ കിഴടക്കാൻ ഒരു പക്ഷെ സാധിച്ചെന്നു വരില്ല, എങ്കിൽ പോലും നമ്മുടെയൊക്കെ കഴിവിന്റെ പരമാവധി തളർച്ചകളെ പ്രതിരോധിക്കാൻ ഉപയോഗപ്പെടുത്താൻ സാധിക്കേണ്ടതുണ്ട്.

വിലപ്പെട്ട ഈ നിമിഷം നല്ല രീതിയിൽ ഉപയോഗിക്കാൻ നമ്മൾക്ക് കഴിയട്ടെ.



Read More
// // Our Youtube channel

നേർവഴി സഞ്ചാരങ്ങൾ:Straight Path Journeys-1

ഏതൊരു വിജയത്തിനുപിന്നിലും കഠിനാധ്വാനം വളരെയേറെ ആവശ്യമാണ്. അലസത ഒഴിവാക്കികൊണ്ട് നല്ലതുപോലെ കഷ്ടപ്പെടാൻ നമ്മൾ എപ്പോൾ തയ്യാറാകുന്നുവോ അപ്പോഴാണ് വിജയം ആരംഭിക്കുക.

ഒരുപാട് പരാജയങ്ങൾ ഒരുപക്ഷെ നേരിടേണ്ടി വന്നാൽ പോലും അതിനെയെല്ലാം അതിജീവിക്കുവാൻ നമ്മുടെ ഭാഗത്തുനിന്നും ശ്രമിക്കേണ്ടതുണ്ട്.

വളരെയേറെ പ്രതികൂല സാഹചര്യം ഉണ്ടായിട്ടുപോലും അതിനെയെല്ലാം നിരന്തരമായ പരിശ്രമത്തിലൂടെ തോൽപ്പിക്കാൻ കഴിഞ്ഞതുകൊണ്ടാണ് പലർക്കും വിജയം സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളത്.

ഏതൊരു വിജയം നേടാനും അതിന്റെതായ സമയം വളരെ ആവശ്യമാണ്. നമ്മുടെ ചുറ്റുപാടും ഒത്തിരി നെഗറ്റീവ് പറയുന്നവർ ഉണ്ടായെന്നു വരാം അതിനെയെല്ലാം അതിജീവിച്ചാൽ മാത്രമേ നമ്മൾ ഓരോരുത്തർക്കും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുകയുള്ളു.

ഓരോ സമയത്തും നമ്മളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി പലതും സംഭവിച്ചേക്കാം. നമ്മൾ തളർന്നാൽ നമ്മൾക്ക് തന്നെയാണ് നഷ്ടങ്ങൾ ഉണ്ടാവുക.

നഷ്ടങ്ങൾ നമ്മൾക്ക് ഒത്തിരിയേറെ വേദന കൾക്ക് കാരണമായേക്കാം. ഇനിയുള്ള സമയം വേണ്ടതുപോലെ ഉപയോഗപ്പെടുത്തുക, സമയനഷ്ടം ഒഴിവാക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുക.

നല്ല കാര്യങ്ങൾക്കായുള്ള കഷ്ടപ്പാടിന് എന്നെങ്കിലും ഫലം ലഭിക്കുമെന്നുള്ള പൂർണ്ണമായ വിശ്വാസം നമ്മൾ ഓരോരുത്തർക്കും ഉണ്ടാവട്ടെ. ഭാവിയിലെ വിജയങ്ങൾക്കായി ഇപ്പോൾ മുതൽ തന്നെ കഷ്ടപ്പെടാൻ ഒരുക്കമാകുക.

നമ്മൾ എത്രത്തോളം കഷ്ടപ്പെടുന്നതിൽ നിന്നും അകലം പാലിക്കുന്നുവോ അതിനനുസരിച്ചു വിജയവും നമ്മളിൽ നിന്നും അകലെയായിരിക്കും.

Read More