Choose your language
25 February 2024
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 56
56.ഇല്ലായ്മകളെയോർത്തു ആകുലതപ്പെടാതിരിക്കുക.
നമ്മൾ എല്ലാവർക്കും ഒരുപാട് ഇല്ലായ്മകൾ അനുഭവപ്പെടാറുണ്ട്.മറ്റുള്ളവരെ പോലെ നമ്മൾക്ക് ആവാൻ കഴിയാത്തതിൽ പലപ്പോഴും അതിയായ വിഷമം നമ്മളിൽ പലരും കൊണ്ടു നടക്കാറുണ്ട്.നമ്മുടെ പരിശ്രമം എത്രത്തോളം ഉണ്ടോ അത്രത്തോളം നമ്മുടെ ഇല്ലായ്മകൾ കുറഞ്ഞു കുറഞ്ഞു വരും.
വരാനിരിക്കുന്ന ഒന്നിനെക്കുറിച്ചും ആകുല പ്പെടാതിരിക്കാൻ നമ്മൾക്ക് ഒത്തിരി കാര്യങ്ങൾ ആവശ്യമായിട്ടുണ്ട്.ആകുലതകൾ ഇല്ലാത്ത മനുഷ്യരില്ല.എല്ലാം തികഞ്ഞ ഒരു മനുഷ്യനെയും നമ്മൾക്ക് ഈ ലോകത്തു കാണാൻ കഴിയില്ലല്ലോ.നമ്മളുടെ ഭാഗത്തുനിന്നുള്ള ആന്മാ ർത്ഥമായ ശ്രമം ഉണ്ടെങ്കിലാണ് ആകുലതകളെ അകറ്റാൻ ഒരു പരിധി വരെയെങ്കിലും കഴിയുക.
നാളെകളെക്കുറിച്ച് ആകുലതകൾ ഇല്ലാത്ത ജീവിതം നമ്മൾ ഏവർക്കും സാധ്യമാകട്ടെ.ആകുലതകൾ ഒരു പരിധിയിൽ കൂടുതലായാൽ നമ്മുടെയൊക്കെ ജീവിതത്തെ സാരമായി തന്നെ ബാധി ച്ചേക്കാം.അതുകൊണ്ട് തന്നെ ആകുലത നമ്മുടെ മനസ്സിനെ വളരെ അധികം കിഴ്പ്പെടുത്താതെ നോക്കേണ്ടതുണ്ട്.നമ്മൾ എത്ര ആകുലതപ്പെട്ടാലും ഇല്ലെങ്കിലും നമ്മുടെ ആയുസ്സിന്റെ ദൈർഘ്യം ഒരു നിമിഷം പോലും കൂട്ടാൻ കഴിയില്ല.പിന്നെ എന്തിനാണ് ആകുലതപ്പെടുന്നത്.ജീവിതയാഥാ ർഥ്യങ്ങളെ അംഗീകരിക്കുക, അതിനുപകരം ആകുലതപ്പെട്ടതുകൊണ്ട് കാര്യം ഇല്ലല്ലോ.
നിസ്സാര കാര്യം മതി നമ്മളിൽ പലർക്കും ആകുലപ്പെടാനായിട്ട്.ആകുലത അകറ്റാൻ ആന്മാർത്ഥമായ പരിശ്രമമാണ് നമ്മുടെ ഭാഗ ത്തുനിന്നും ഉണ്ടാവേണ്ടത്.നമ്മളെക്കാൾ എത്ര യധികം കഷ്ടപ്പെടുന്ന ആളുകളുണ്ട്, അവരൊക്കെയും വളരെയധികം സന്തോഷത്തോടെ ജീവിക്കുന്നത്, ഉള്ളതിൽ സംതൃപ്തി കണ്ടെത്താൻ കഴിയു ന്നതുകൊണ്ടാണ്.നമ്മുടെയൊക്കെ ജീവിതത്തിലെ ഇല്ലായ്മകളുമായി പൊരുത്തപ്പെടാൻ നമ്മൾ ഓരോരുത്തരും പഠിക്കേണ്ടതുണ്ട്.നമ്മുടെ ഇല്ലായ്മകളെ തിരിച്ചറിഞ്ഞുകൊണ്ട്, ആകുലതകളെ അകറ്റികൊണ്ട് ആന്മാർഥമായി പരിശ്രമിക്കാൻ നമ്മൾ എല്ലാ വർക്കും കഴിയട്ടെ.
24 February 2024
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-55
നമ്മൾക്ക് സമാധാനം കിട്ടുന്നത് എന്തിലാണോ അവിടെ നമ്മൾ സാധാരണ പറയുന്നതാണ് ഇതുമതി എന്ന്.
ഇതുമതി എന്ന് പറയാൻ
നമ്മൾ പഠിക്കണം.
നമ്മൾ എടുക്കുന്ന ഓരോ
തീരുമാനവും തെറ്റിപോകാൻ ഇടയുണ്ട്,
തെറ്റിക്കഴിയുമ്പോളായിരിക്കും ഒരു
പക്ഷെ അതുവേണ്ട, ഇതുമതിയായിരുന്നു എന്ന്
ആലോചിക്കുക.
കഷ്ടപ്പാട്, വേദനകൾ
സഹിച്ചാൽ ആണ്
ഉയർച്ചകൾ ഉണ്ടാവുക.കഷ്ടപ്പാട് കാണുമ്പോഴേക്കും എനിക്ക് കഷ്ടപ്പെടാൻ പറ്റില്ല, എനിക്ക് കഷ്ടപ്പെടാതെ ജീവിച്ചാൽ മതി എന്നു
തീരുമാനിച്ചാൽ നമ്മൾക്ക് കാര്യമായ ഒരു
മാറ്റം സംഭവിക്കില്ല.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 55
55.ഇപ്പോൾ നമ്മളുടെ സമയമാണ്.
ചിലർ പറയാറുണ്ട് വാഹനം വാങ്ങിക്കാൻ പറ്റിയ സമയം, വീട് പണിയാൻ പറ്റിയ സമയം അങ്ങനെ അങ്ങനെ ഓരോന്നിനും അതിന്റെതായ സമയം ഉണ്ടെന്ന്.എല്ലാ മനുഷ്യർക്കും സമയം ഒരുപോലെയാണ്, ചില ആളുകൾ സമയത്തിന് വലിയൊരു വില കൊടുത്തുകൊണ്ട് പ്രവർത്തിക്കും, മറ്റു ചിലർ സമയത്തിന് യാതൊരു വിലയും കൊടുക്കാതെ സമയം വെറുതെ പാഴാക്കി കളയും.നമ്മുടെ ഓരോ രുത്തരുടെയും സമയത്തിന് വില യുണ്ട്.എല്ലാ മനുഷ്യർക്കും ആവശ്യം ചെയ്യേണ്ട കാര്യങ്ങൾ ഉണ്ട്.
ഓരോ പണിയും ചെയ്തു തീർക്കാൻ അതിന്റെതായ സമയം ആവശ്യം ഉണ്ട്.നമ്മൾക്ക് എവിടെയെങ്കിലും നിശ്ചിത സമയത്ത് നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടി എത്തിച്ചേരണം എങ്കിൽ അതിനനുസരിച്ചു നേരെത്തെ യാത്ര പുറപ്പെടണം.
സമയം നമ്മൾക്ക് വേണ്ടി ഒരിക്കലും കാത്തിരിക്കില്ല, കിട്ടുന്ന സമയം നമ്മൾ ഓരോ രുത്തരും നല്ലത് പോലെ ഉപയോഗപ്പെടുത്തുക.
ഇന്ന് കിട്ടിയ അവസരങ്ങളെ പാഴാക്കി കളഞ്ഞിട്ടു നാളെ അതോർത്തു സങ്കടത്തിൽ ആയിരിക്കുന്നതിൽ അർത്ഥം ഇല്ല..
ഇതുവരെ നമ്മളുടെ കണ്മുൻപിലുടെ ഒത്തിരി സമയം കടന്നുപോയി. ചില നല്ല ഓർമ്മകൾ സമ്മാനിച്ചുകൊണ്ടും,ചില തീരാനൊമ്പരങ്ങൾ അവശേഷിപ്പിച്ചുകൊണ്ടും.ചിലപ്പോഴൊക്കെ കഴി ഞ്ഞകാലത്തെ സമയത്തെ കുറിച്ചു ഓർക്കു ന്നതുപോലും വെറുത്തു പോകുന്ന നിമിഷങ്ങൾ ഉണ്ടായിരുന്നിരിക്കാം.ഇപ്പോൾ നമ്മൾ ഓരോരു ത്തരും സന്തോഷിക്കുക, നമ്മൾക്ക് കിട്ടിയ അമൂല്യ നിധിയാണ് നമ്മുടെ കണ്മുൻപിലുള്ള ഓരോ സമയവും എന്ന് കരുതുക.എല്ലാവർക്കും നല്ലൊരു സമയം ഉണ്ടാവട്ടെ.
23 February 2024
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-54
നമ്മൾ എന്ത് കാര്യവും ചെയുന്നതിൽ നിന്നും പിൻവലിയുന്നതിനു എന്തെങ്കിലും കാരണം ഉണ്ടാവും.
നമ്മൾ
അന്വേഷിക്കുന്ന കാര്യങ്ങൾ നമ്മൾക്ക് ലഭിക്കാത്തതിന്റെ കാരണം അറിയാൻ ശ്രമിക്കാം.

.jpg)
.jpg)


.jpg)


.jpg)
