Choose your language

29 May 2024

// // Our Youtube channel

150.Motivation discussion 2024



 150. വരും തലമുറക്ക് നിർബന്ധമായും പഠിപ്പിച്ചു കൊടുക്കേണ്ട നല്ല കാര്യം എന്തൊക്കെയാണെന്നാണ് നിങ്ങൾക്ക് തോന്നിയിട്ടുള്ളത്?.

Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-150

 150. തീരുമാനം. 



ഇപ്പോൾ നമ്മിൽ പലരും ഒരു തീരുമാനത്തിൽ എത്താൻ വിഷമിക്കുന്ന അവസ്ഥയിൽ ആയിരിക്കും ഉള്ളത്.നമ്മൾക്ക് ആവശ്യമായ പ്രധാനപ്പെട്ട ഒരു കാര്യം തീരുമാനിക്കാൻ നമ്മുടെ മനസ്സിനെ ശക്തിപ്പെടുത്തണം. ഇന്നലെകളിൽ എടുത്ത തീരുമാനങ്ങളുടെ പരിണിത ഫലമാണ് ഇന്ന് നമ്മൾ ഓരോരുത്തരും ഒരുപക്ഷെ അനുഭവിക്കുന്നത്.


ജീവിതത്തിൽ നിർണ്ണായക തീരുമാനത്തിൽ എത്തേണ്ട സാഹചര്യം വന്നു ചേരും എപ്പോഴെങ്കിലും.നമ്മൾ എടുക്കുന്ന എന്ത് തീരുമാനവും ഒന്ന് നേടുമ്പോൾ മറ്റൊന്ന് നഷ്ടപ്പെടും. 

നമ്മൾ ഇന്ന് അനുഭവിക്കുന്ന സുഖങ്ങൾ അൽപ്പം നേരത്തേക്ക് മാറ്റിവെച്ചു കുറച്ചു നേരമെങ്കിലും കഷ്ടപ്പെടാൻ തയ്യാറായാൽ നാളെ നമ്മൾക്ക് സന്തോഷിക്കാനുള്ള കാരണം ആയിതീരും.നമ്മൾ പറയുന്നത് മാത്രം ആണ് ശരിയെന്നു എന്ന് നമ്മൾ പലപ്പോഴും തീരുമാനിക്കും,അത് എപ്പോഴും ശരിയായി എന്ന് വരില്ലല്ലോ.


കണ്ടുപിടിക്കാൻ ശ്രമിച്ചാൽ എന്ത് പ്രശ്‌നങ്ങൾക്കും ഒരു പരിഹാരം കാണും. പലപ്പോഴും നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ തെറ്റി പോയേക്കാം അതെല്ലാം പിന്നീട് മനസ്സിലാക്കുമ്പോൾ തിരുത്താനുള്ള മനസ്സ് ഉണ്ടാകണം.ജീവിതത്തിൽ നമ്മൾ ഓരോരുത്തരും എടുക്കുന്ന ഓരോ തീരുമാനങ്ങളും നല്ലത് ആവട്ടെ.

Read More

28 May 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-149

 നമ്മളൊക്കെ ഇതുവരെയുള്ള ജീവിതത്തിൽ ഒരുപാട് ജോലികൾ ചെയ്തിട്ടുണ്ടാകും.

പല ജോലികളും തിരികെ ഒന്നും പ്രതീക്ഷിക്കാതെയാണ് നമ്മളിൽ പലരും ചെയ്യാറുള്ളത്.

ചിലരൊക്കെ സമയം പോകാൻ വേണ്ടി മാത്രം ജോലി ചെയ്യുന്നവരും ഉണ്ട്.

ഒരു ജോലി നമ്മളെ ഏൽപ്പിച്ചു കഴിഞ്ഞാൽ അത് ഉത്തരവാദിത്തോടെ ചെയ്തുകൊടുക്കേണ്ടത് നമ്മുടെ കടമയാണ്.

നമ്മൾ ചെയ്യുന്ന ജോലിയുടെ വില മറ്റുള്ളവർക്ക് ഒരുപക്ഷെ എളുപ്പം മനസ്സിലാക്കാൻ സാധിച്ചെന്ന് വരില്ല.

യാതൊരു വിധ പ്രതിഫലവും വാങ്ങാതെ ജോലി ചെയ്യുന്നത് കാണുമ്പോൾ ഒരുപക്ഷെ മറ്റുള്ളവർ നമ്മളെ കളിയാക്കിയേക്കാം.

എല്ലാവരും ആഗ്രഹിക്കുന്നത് ചെയ്യുന്ന ജോലിക്ക് തക്കതായ പ്രതിഫലം കിട്ടുക എന്നതാണ്.

എല്ലാവരും അവരവരെ ഏൽപ്പിച്ച ജോലികൾ ഭംഗിയായി ചെയ്തിരുന്നുവെങ്കിൽ ലോകം എത്ര നന്നായേനെ.

നമ്മൾക്ക് ഇന്നേവരെ ഒരുപാട് കാര്യങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടാവാം, അത് എല്ലാം നമ്മൾക്ക് തിരിച്ചെടുക്കാൻ സാധിച്ചിട്ടുണ്ടാവില്ല.

നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിനും എന്നെങ്കിലും ഒരിക്കൽ തക്കതായ പ്രതിഫലം കിട്ടും എന്ന് പ്രതീക്ഷിക്കുക.

നമ്മൾ നമ്മളുടെ ജോലി തുടരുക, എന്നെങ്കിലും ഒരിക്കൽ നമ്മളുടെ ജോലിക്ക് തക്കതായ പ്രതിഫലം ലഭിക്കാതെ ഇരിക്കുകയില്ല.

എല്ലാവർക്കും അവരവരുടെ ജോലിയിൽ ആന്മാർത്ഥത നിലനിർത്തി മുന്നോട്ട് പോകുവാൻ സാധിക്കട്ടെ.

പ്രതിഫലം കിട്ടാതെ ജോലി ചെയ്യേണ്ട പല സന്ദർഭങ്ങളും ജീവിതത്തിൽ ഉണ്ടായേക്കാം, അതെല്ലാം നല്ലത് പോലെ നിർവഹിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

Read More
// // Our Youtube channel

149.Motivation discussion 2024



149. മനുഷ്യരെ സ്നേഹിക്കാനും സഹായിക്കാനും നിങ്ങൾക്ക് നല്ല മാതൃക കാട്ടിതന്നിട്ടുള്ള വ്യക്തികളുണ്ടോ?.

Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-149

 149.തിരുത്തലുകളെകുറിച്ച്.



നമ്മൾ ചെയ്യുന്ന എല്ലാ തെറ്റുകളും ഒരു പക്ഷെ എളുപ്പം തിരുത്താൻ കഴിഞ്ഞെന്ന് വരില്ല.തെറ്റുകൾ തിരുത്താൻ കഴിയാത്തതിന് കാരണങ്ങൾ പലതും ഉണ്ടാകാം


തിരുത്തലുകൾ വരുത്തുന്നവർക്കേ മുന്നോട്ടുള്ള യാത്ര സുഗമമാകുള്ളൂ.നമ്മൾ ചെയ്യുന്നത് തെറ്റാണ് എന്ന് ബോധ്യം വന്നു കഴിഞ്ഞാൽ തിരുത്തേണ്ടതുണ്ട്.

തിരുത്താൻ ഇനിയും സമയം ഉണ്ടല്ലോ,ഇനിയും അവസരങ്ങൾ ഉണ്ടാകുമല്ലോ എന്ന് വിചാരിച്ചു ഇരിക്കാതെ.നമ്മളെ കൊണ്ട് തിരുത്താൻ കഴിയുന്ന കാര്യങ്ങൾ ആണെങ്കിൽ എത്രയും പെട്ടെന്ന് തിരുത്തുക.


ഒരു തെറ്റിൽ തുടങ്ങി അത് മറയ്ക്കാൻ മറ്റൊരു തെറ്റ് ചെയ്തു അങ്ങനെ ഒരിക്കലും തിരുത്താൻ കഴിയാത്ത തെറ്റുകളായി നമ്മുടെ ജീവിതങ്ങൾ മാറാതെ ഇരിക്കട്ടെ.നമ്മൾ ചെയ്യുന്ന തെറ്റുകൾ എന്നെങ്കിലും ഒരിക്കൽ ലോകം അറിയും.കാലം എത്ര കഴിഞ്ഞാലും സത്യം പുറത്തു വരും.

എല്ലാവർക്കും ഇനിയുള്ള കാലം തെറ്റ് തിരുത്തി ജീവിക്കാൻ ഇടയാകട്ടെ.

Read More

27 May 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-148

 എങ്ങനെയാണ് ചുരുക്കി എഴുതേണ്ടത്, എന്തിനാണ് ചുരുക്കി എഴുതേണ്ടത്, ചുരുക്കി എഴുത്തിയാലുള്ള ഗുണം എന്താണ്, ചുരുക്കി എഴുതിയില്ലെങ്കിലുള്ള ദോഷം എന്തൊക്കെയാണ്.

എല്ലാ കാര്യത്തിനും നെഗറ്റീവും പോസിറ്റീവും വശം ഉണ്ടാകുമല്ലോ.

ചില ആളുകൾക്ക് എല്ലാം ചുരുക്കി പറയാനും ചുരുക്കി എഴുതാനും അറിയാം.

എല്ലാവർക്കും സമയം വളരെ വിലപ്പെട്ടതാണല്ലോ, എല്ലാവർക്കും ചുരുക്കി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയട്ടെ.

ചുരുക്കി എഴുതുമ്പോൾ കാര്യങ്ങൾ മനസ്സിലാവണം എല്ലാവർക്കും.

ചുരുക്കി എഴുതി കഴിയുമ്പോൾ വായിക്കുന്നവർക്കും കൂടുതൽ താല്പര്യം ഉണ്ടാവും.

Read More
// // Our Youtube channel

148.Motivation discussion 2024



148. നേട്ടങ്ങൾ കൈവരിക്കാൻ നിങ്ങൾക്ക് എപ്പോഴെങ്കിലും ഒറ്റക്ക് കഴിഞ്ഞിട്ടുണ്ടോ?.

Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-148

 148.തിരുത്തലുകൾ വരുത്തുക.



ജീവിതത്തിൽ നമ്മൾ ഒരുപാട് കാര്യങ്ങൾ തിരുത്തേണ്ടതായിട്ടുണ്ട്.ഇന്നിന്റെ ശരികൾ തിരിച്ചറിയുമ്പോൾ ഇന്നലെകളിലെ തെറ്റുകൾ തിരുത്താൻ സ്വഭാവികമായി നമ്മൾ എല്ലാവരും തയ്യാറാവേണ്ടതുണ്ടല്ലോ.മുന്നോട്ട് ശരിയുമായി പോകണം എങ്കിൽ നിലവിലെ തെറ്റുകൾ തിരുത്താൻ തയ്യാറായെങ്കിൽ മാത്രമാണ് സാധിക്കുക.തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ എത്രയും വേഗം തിരുത്താൻ നമ്മളോരോരുത്തരും ബാധ്യസ്ഥരാണ്.നമ്മുടെ ജീവിതം തെറ്റുകളിൽ നിന്നും ശരികളിലേക്കുള്ള സഞ്ചാരം ആയിരിക്കണം.


എവിടെയും തെറ്റ് ചുണ്ടികാണിക്കാൻ ശരികൾ എന്താണെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. തിരുത്തേണ്ട കാര്യങ്ങൾ യഥാസമയത്തു തിരുത്തി യില്ലായെങ്കിൽ ഒരുപാട് ബുദ്ധിമുട്ട് അതുമൂലം പിന്നീട് ഉണ്ടാവാനിടയുണ്ട്.


സത്യങ്ങളെ എത്ര വളച്ചൊടിച്ചാലും സത്യങ്ങൾ ഒരുനാൾ പുറത്തു വരിക തന്നെ ചെയ്യും.ആരായാലും തെറ്റായ കാര്യങ്ങൾ പറഞ്ഞു നടക്കുക ഒരിക്കലും നല്ല പ്രവണത അല്ലല്ലോ.തെറ്റുകളിൽ തിരുത്തലുകൾ വരുത്തേണ്ടത് വളരെ ആവശ്യമാണ്.കാലത്തിന്റെ നല്ല മാറ്റങ്ങൾ ഉൾക്കൊണ്ടുപോകുവാൻ നമ്മൾ എല്ലാവർക്കും കഴിയണം.തെറ്റ് കണ്ടാൽ തെറ്റാണെന്നു പറയാനുള്ള ആർജവം നമ്മൾ ഓരോരുത്തർക്കും ഉണ്ടാവേണ്ടതുണ്ട്.എല്ലാവർക്കും അവരവരുടെ ജീവിതത്തിലെ തെറ്റുകൾ എങ്കിലും ഇനിയങ്ങോട്ട് തിരുത്താൻ സാധിക്കട്ടെ.

Read More

26 May 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-147

 പല സാഹചര്യത്തിലും നമ്മൾക്ക് സംസാരിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാകാറുണ്ടല്ലോ.നമ്മുടെ ചുറ്റിലും ഉള്ളവരുടെ സംസാരവും പെരുമാറ്റവും എങ്ങനെ ആയിരിക്കുമെന്ന് നമ്മൾക്ക് ആർക്കും തന്നെ മുൻകൂട്ടി നിശ്ചയിക്കാൻ കഴിയില്ല.

നമ്മുടെ ചുറ്റുപാടിൽ നിന്നും നമ്മളെയൊക്കെ വേദനിപ്പിക്കുന്ന, സന്തോഷിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടാവാം.നാളെ നമ്മൾക്കും ഈ ലോകത്തിനും എന്തുസംഭവിക്കും എന്ന് ആർക്കും പറയാൻ പറ്റത്തില്ല.

നമ്മളുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയും വിഴ്ചകൾമൂലവും ഉണ്ടാകുന്ന നഷ്ടങ്ങളെ പറ്റി ഒന്നും പറയാൻ പറ്റത്തില്ലല്ലോ.കഴിഞ്ഞുപോയ സമയങ്ങൾ ഒരിക്കലും തിരിച്ചുവരില്ല, അതുകൊണ്ട് തന്നെ സമയത്തു പറയേണ്ട കാര്യങ്ങൾ പിന്നീട് പറയാൻ സാധിച്ചെന്നു വരത്തില്ല.ആഗ്രഹിക്കാത്ത നേട്ടങ്ങൾ, സഹായങ്ങൾ ലഭിക്കുമ്പോൾ പലപ്പോഴും ഒന്നും പറയാൻ പറ്റത്തില്ല.നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തനവും വിജയം നേടുമോ ഇല്ലയോ എന്നത് ആർക്കും മുൻകൂട്ടി പറയാൻ പറ്റിയെന്ന് വരില്ല.

തെറ്റുകളോ, കുറവുകളോ ഇല്ലായെന്നുണ്ടെങ്കിൽ ചില കാര്യത്തിൽ ആർക്കും തന്നെ ഒന്നും പറയാൻ ഉണ്ടാവത്തില്ലല്ലോ.

അംഗീകരിക്കാൻ കഴിയാത്തവരോട്, അനുസരിക്കാൻ തയ്യാറാകാത്തവരോട്, സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്തവരോട് പലർക്കും ഒന്നും പറയാൻ പറ്റിയെന്ന് വരില്ല.ജീവിതത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങളെ നഷ്ടപ്പെട്ടു എന്നതിൽ കവിഞ്ഞു പലപ്പോഴും ഒന്നും പറയാൻ സാധിച്ചെന്നു വരില്ല.

Read More
// // Our Youtube channel

147.Motivation discussion 2024



147. ജീവിതത്തിൽ വിജയം വേണമെന്ന് ശക്തമായ ആഗ്രഹം ഉള്ളിൽ തോന്നിയത് എപ്പോഴാണ്?.

Read More