Choose your language
28 August 2024
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-241
241.പിന്തുടരുക.
നല്ലത് മാത്രം പിന്തുടരാൻ എപ്പോഴും ഉത്സാഹം കാണിക്കുക.നാളെകളിൽ നേടേണ്ട നല്ല കാര്യത്തിനായി നമ്മൾ ഓരോരുത്തരും നല്ല ലക്ഷ്യങ്ങളെ പിന്തുടരേണ്ടതുണ്ട്.നല്ല ശീലങ്ങൾ നമ്മൾ ഓരോരുത്തരും എപ്പോഴും വിട്ടൊഴിയാതെ പിന്തുടരേണ്ടതുണ്ട്.
ക്ഷമ, സ്ഥിരോൽസാഹം, കഠിനാധ്വാനം എല്ലാം നമ്മൾ ഓരോരുത്തരും ഉപേക്ഷിക്കാതെ പിന്തുടരേണ്ടത് വളരെ ആവശ്യമാണ്.മോശമായ കാര്യങ്ങൾ ഒരിക്കലും പിന്തുടരാൻ പാടുള്ളതല്ലല്ലോ.നല്ല കാര്യങ്ങളെ മാത്രം പിന്തുടരാൻ എല്ലാവർക്കും ഇനിയുള്ള കാലം കഴിയട്ടെ.
27 August 2024
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-240
കാര്യം പറയാതെ ഇരിക്കുന്നതാണ് വലിയ തെറ്റ്.
പറഞ്ഞ കാര്യങ്ങൾ തന്നെ
വിണ്ടും വിണ്ടും
പറഞ്ഞു കൊണ്ടിരുന്നാൽ കേൾക്കുന്നവർക്ക് അത്
വല്ലാത്തൊരു ബുദ്ധിമുട്ട് അനുഭവപ്പെടും.
ഈ ലോകത്തുള്ള എല്ലാ
ആളുകളും അവരുടെ
അറിവുകൾ ആരോടും
വെളിപ്പെടുത്താതെ ഇരുന്നാൽ
ആർക്കെങ്കിലും എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ?.
എല്ലാവർക്കും പറയാനുള്ളത് പറയാൻ കഴിയട്ടെ.
നമ്മൾക്ക് പറയാനുള്ളത് ഈ ലോകത്തോട് പറയുക.പറഞ്ഞിട്ട് എന്താ
കാര്യം എന്ന്
വിചാരിച്ചിരുന്നാൽ നമ്മളുടെ
മരണശേഷം പറയാൻ
കഴിയില്ലല്ലോ.
നമ്മളെ ഏൽപ്പിച്ചിരിക്കുന്ന ജോലി
നല്ലത് പോലെ
ചെയ്യുക.തെറ്റ് നമ്മുടെ ഭാഗത്തു
ഉണ്ടെങ്കിൽ തിരുത്തി
മുന്നേറുക.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-240
240.പിണക്കം.
അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ വർഷങ്ങളായി പിണക്കത്തിൽ കഴിയുന്നവരുണ്ട്.
ചിലരുടെയൊക്കെ പിണക്കം എളുപ്പം മാറ്റിയെടുക്കാൻ എല്ലായ്പോഴും സാധിച്ചെന്ന് വരില്ല. പിണക്കങ്ങൾ നമ്മുടെയൊക്കെ മനസ്സിൽ ഒരുപാട് വേദനകൾ ഒരുപക്ഷെ സൃഷ്ടിക്കും.ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള പിണക്കം അവരെ മാത്രമല്ല അവരുടെ മക്കളെയും വിട്ടുകാ രെയും ഒരു പക്ഷെ ബാധിച്ചേക്കാം.പിണക്കം ഒരിക്കലും പരിധി വിട്ടുപോകാൻ അനുവദിച്ചുകൂടാ.പിണ ക്കം കൊണ്ട് എന്തെങ്കിലും നേടിയവരുണ്ടോ?.
ചിലരുടെയൊക്കെ പിണക്കം കാലങ്ങളോളം നിലനിൽക്കും.ഒരാൾ ചെയ്യുന്നത് മറ്റൊരാൾക്ക് ഇഷ്ടം അല്ലാത്തതാണ് പിണക്കം ഉണ്ടാവാനുള്ള പ്രധാന കാരണം.പിണക്കം ഒന്നിനും ഒരു പരിഹാരമല്ല.ഇരുട്ട് മാറി പ്രകാശം കടന്നു വരുന്നതുപോലെ നമ്മുടെയൊക്കെ ജീവിതത്തിൽ പിണക്കങ്ങൾ മാറി ഇണക്കങ്ങൾ ഉണ്ടാവട്ടെ.
26 August 2024
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-239
മറ്റുള്ളവർ പറയുന്നത് എല്ലാം വിശ്വാസത്തിൽ എടുക്കാൻ നമ്മൾക്ക് ബുദ്ധിമുട്ടുണ്ട്.
നമ്മൾക്ക് മറ്റുള്ളവർ പറയുന്നതിൽ വിശ്വസിക്കാൻ കഴിയുന്നത് മാത്രം
വിശ്വാസത്തിൽ എടുക്കാനും,
അല്ലാത്തത് ഒഴിവാക്കി മുന്നോട്ട് പോകുവാനും കഴിയട്ടെ.
എല്ലാ കാര്യവും നമ്മൾക്ക് മറ്റുള്ളവരെ പറഞ്ഞു
വിശ്വസിപ്പിക്കാൻ ആവില്ല.
ചിലപ്പോൾ നമ്മൾ പറയുന്നത് എല്ലാം ഒരു
നാൾ നേരിട്ടു
കണ്ടു അനുഭവത്തിൽ വരുമ്പോൾ മാത്രമേ
വിശ്വാസത്തിൽ എടുക്കാൻ
ഏതൊരു മനുഷ്യനും കഴിയുകയുള്ളു എന്നും
വരാം.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-239
239.പിടിവാശി.
നമ്മളിൽ പലർക്കും പിടിവാശി ഉണ്ടാവാറുണ്ട്.
പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട് ആർക്കുവേണ്ടിയാണു നിന്റെ പിടിവാശി, എന്തിനു വേണ്ടിയാണ് നിന്റെ പിടിവാശി എന്ന്.
പിടിവാശി പലതരത്തിൽ ആകാം.മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ ആകാം, മറ്റുള്ളവരെ സഹായിക്കാതെ ഇരിക്കുന്ന കാര്യത്തിലാകാം.
നമ്മൾ ഓരോരുത്തരും വളരെ അധികം ആലോചിച്ചു മാത്രമേ പിടിവാശി മുന്നോട്ട് കൊണ്ടുപോകാൻ പാടുള്ളു.
പിടിവാശികൊണ്ട് നമ്മുടെ ജീവിതത്തിൽ ഒരുപക്ഷെ ഒരുപാട് ദോഷങ്ങൾ ഉണ്ടായേക്കാം.
നമ്മുടെ മനസ്സിൽ പിടിവാശികൾ ഉണ്ടെങ്കിൽ ഒരുപക്ഷെ നമ്മളുടെ സന്തോഷവും സമാധാനവും സംതൃപ്തിയും അതുമൂലം നഷ്ടപ്പെട്ടേക്കാം. കുട്ടികളുടെ പിടിവാശികൾ ഒരുപക്ഷെ മുതിർന്നവർ സാധിച്ചു കൊടുത്തു എന്നിരിക്കും, എങ്കിൽ പോലും എല്ലാ പിടിവാശിയും അംഗീകരിക്കാനും സാധിച്ചുകൊടുക്കാനും എപ്പോഴും സാധിക്കില്ലല്ലോ. എല്ലാവർക്കും അവനവന്റെ ഉള്ളിലെ ആവശ്യം ഇല്ലാത്ത പിടിവാശികൾ എത്രയും പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കട്ടെ.
25 August 2024
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-238
നമ്മളൊക്കെ നിത്യ ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങൾ ഉപേക്ഷിച്ചിട്ടുണ്ട്.
നമ്മൾ
ഉപേക്ഷിക്കാനുള്ള ഒന്നാമത്തെ കാരണം മടിയാണ്, രണ്ടാമത്തെ
കാരണം ബുദ്ധിമുട്ട് ആണ്.
ബന്ധങ്ങൾ
ഉപേക്ഷിക്കാൻ വളരെ എളുപ്പമാണ്, പക്ഷെ
ബന്ധങ്ങൾ പരസ്പരം കുട്ടിച്ചേർക്കാൻ വളരെ ബുദ്ധിമുട്ടാണ്.
ചില കാര്യങ്ങൾ
നമ്മൾ ഉപേക്ഷിച്ചേ പറ്റുള്ളൂ നമ്മൾക്ക് മുന്നോട്ട് പോകുവാൻ.
പലപ്പോഴും
നമ്മൾക്കു ഉപേക്ഷിച്ചു കഴിയുമ്പോഴായിരിക്കും ആ വസ്തുവിന്റെ ശരിക്കും ഉള്ള വില മനസ്സിൽ ആകുന്നത്.
നമ്മളുടെ
ജീവിതത്തിൽ നമ്മൾക്കു എന്തെല്ലാം ആണ് ഉപേക്ഷിക്കേണ്ടത് എന്നതിനെകുറിച്ച് പലപ്പോഴും വ്യക്തത കിട്ടുന്നില്ല എന്നതാണ് പ്രശ്നം.
നമ്മൾക്ക്
എപ്പോഴും ഒരു വ്യക്തമായ ലക്ഷ്യം ഉണ്ടായിരിക്കണം, ഇല്ലെങ്കിൽ
നമ്മൾക്ക് സമയം നഷ്ടം ആകും.
നമ്മളുടെ
സന്തോഷം നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ നമ്മൾ ഉപേക്ഷിക്കണം.
.jpg)
.jpg)
.jpg)
.jpg)