Choose your language

25 September 2024

// // Our Youtube channel

269.Motivation discussion 2024

 269.മറ്റുള്ളവരുടെ ഭാഗത്തു നിന്നുള്ള നെഗറ്റീവുകൾ നിങ്ങളെ ബാധിക്കാറുണ്ടോ?.



Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-269

 269.മനസ്സിലാവാത്തത്.

നമ്മൾ ഓരോരുത്തർക്കും ഒരുപാട് കാര്യങ്ങളാണ് മനസ്സിലാക്കാൻ സാധിക്കാതെ വരാറുള്ളത്.

എല്ലാ മനുഷ്യർക്കും അവരവർക്ക് ആവശ്യമായിട്ടുള്ള ഓരോ കാര്യങ്ങളും മനസ്സിലാക്കാൻ സമയം ഒരുപാട് വേണ്ടിവന്നേക്കാം.


നമ്മൾ ഉപയോഗിക്കുന്ന ഫോൺ പെട്ടെന്ന് നിശ്ചലമായാൽ അതെന്തുകൊണ്ടാണെന്ന് നമ്മൾക്ക് ഒരുപക്ഷെ പെട്ടെന്നു മനസ്സിൽ ആവണം എന്നില്ലല്ലോ.ഫോണിനെ പറ്റി നല്ലതുപോലെ അറിയാവുന്നവർ പരിശോധിച്ചു നോക്കിയാലാണ് കാരണം എന്താണെന്നു കൃത്യമായി പറയാൻ ഒരുപക്ഷെ സാധിക്കുകയുള്ളു. നമ്മൾക്ക് ആവശ്യം ഉള്ളത് മാത്രം എപ്പോഴും മനസ്സിൽ ആക്കാൻ ശ്രമിക്കുക. നമ്മൾക്ക് ആവശ്യമുള്ള മനസ്സിലാവാത്ത കാര്യം മനസ്സിലാക്കാൻ ഇനിയുള്ള നാളുകളിൽ പരമാവധി ശ്രമിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.

Read More

24 September 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-268

 മരണഭയം ഇല്ലാത്ത മനുഷ്യർ ഉണ്ടാകില്ല.

ജനിക്കുന്ന ഏതൊരുവനും ഒരു നാൾ മരണമുണ്ട് എന്നോർത്താൽ ഭയക്കേണ്ട കാര്യം ഇല്ല.

നമ്മൾ ചെയ്യുന്ന പ്രവർത്തി നല്ലത് ആണെങ്കിൽ എന്തിനാണ് ഭയക്കുന്നത്,ആരെയാണ് ഭയക്കുന്നത്.

നമ്മളിൽ പലർക്കും പല തരത്തിലുള്ള ഭയങ്ങൾ ഉണ്ട്.

നമ്മളിൽ നിന്നും ഭയം വിട്ടുപോകാൻ ഒരു വഴിയേ ഉള്ളു ഭയത്തിനെ നേരിടാൻ പഠിക്കുക.

നമ്മൾ മുന്നിട്ടിറങ്ങിയാൽ ഈ ലോകത്ത് നമ്മളെ സഹായിക്കാൻ ഒത്തിരി ആളുകൾ നമ്മുടെ ചുറ്റിലും ഉണ്ടാകും.

ഭയത്തിനെ നമ്മൾ ഭയക്കേണ്ടതില്ല.

ജീവിതം പലപ്പോഴും പ്രതിസന്ധികളിലൂടെയും വെല്ലുവിളികളിലൂടെയും കടന്നുപോയേക്കാം അവയെ അതിജീവിക്കാൻ നമ്മൾക്ക് ഓരോരുത്തർക്കും ഭയം ഇല്ലാതാക്കിയെ മതിയാകു.

ഒരു വഴി അടഞ്ഞാൽ മറ്റു വഴികൾ തുറക്കും എന്നാണ്, ആ വഴികൾ നമ്മൾ കണ്ടെത്തണം.നമ്മുടെ കഴിവുകളെ നാം സ്വയം തിരിച്ചറിയണം.

നമ്മൾക്കും സാധ്യമായ കാര്യമാണ് ഭയം മാറ്റിയെടുക്കാൻ.

ചില ഭയങ്ങൾ നമ്മളിൽ നിന്നും വിട്ടുപോകുവാൻ ചികിത്സ ആവശ്യമായി വന്നേക്കാം.

നമ്മൾക്ക് ഭയം ഇല്ലെങ്കിൽ ആർക്കും നമ്മളെ ഭയപ്പെടുത്താൻ കഴിയില്ല.

നമ്മൾക്ക് ആർക്കും ഭയം എപ്പോൾ ഉണ്ടാകും ഉണ്ടാകില്ല എന്ന് പറയാൻ കഴിയില്ല.

എപ്പോൾ ഭയം ഉണ്ടായാലും അതിനെ അതിജീവിക്കാൻ നമ്മൾ ചുറ്റിലും നിന്നും സഹായം തേടണം.

ഉള്ളിലെ വിഷമങ്ങൾ ആരോടെങ്കിലും പറയുക.ഭയം നമ്മളെ വിട്ട് അകലട്ടെ.

ഏത് ഭയവും പരിശീലനത്തിലൂടെ മാറ്റി എടുക്കാൻ കഴിയും.

ഭയങ്ങൾ നമ്മളെ പരാജയത്തിലേക്കാണ് നയിക്കുള്ളു.

തോൽവികളെ ഭയക്കേണ്ടതില്ല, വിണ്ടും വിണ്ടും പരിശ്രമിക്കാനുള്ള ഊർജമാണ് നമ്മൾക്ക് വേണ്ടത്.

എല്ലാവർക്കും ഭയം വിട്ടുമാറ്റാൻ കഴിയട്ടെ.

പരിശ്രമിക്കാതെ ഒരു ഭയവും നമ്മളിൽ നിന്നും വിട്ടുപോകില്ല.

ജീവിതത്തിൽ ഉയരങ്ങളിൽ എത്താൻ ആഗ്രഹം ഉണ്ടെങ്കിൽ ഭയം ഒഴിവാക്കിയേ മതിയാകു.

Read More
// // Our Youtube channel

268.Motivation discussion 2024

 268.ജീവിതത്തിൽ എപ്പോഴെങ്കിലും വഴി തിരിവ് ഉണ്ടായിട്ടുണ്ടോ?.



Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-268

 268.മനസ്സിലാക്കേണ്ട കാര്യം.

ഓരോരുത്തരും വളർന്നു വരുന്ന സാഹചര്യങ്ങൾ വളരെ വ്യത്യാസമാണ്. ഒരു മനുഷ്യന് അവരുടെ ജീവിതത്തിൽ പലതും അനുഭവിക്കേണ്ടി വന്നേക്കാം.സന്തോഷം മാത്രം ആയിരിക്കില്ലല്ലോ ഒരാൾക്ക് എപ്പോഴും അനുഭവിക്കാൻ സാധിക്കുക.

ഓരോ മനുഷ്യർക്കും അവരുടെ ഉള്ളിൽ ആനന്ദം കണ്ടെത്താൻ ഓരോ വഴികൾ അവരവരുടേതായ രീതിയിൽ തിരഞ്ഞെടുക്കാറുണ്ട്.


നമ്മുടെയൊക്കെ ഇപ്പോഴത്തെ ജീവിതം ഏത് അവസ്ഥയിൽ ആണെങ്കിലും ആ അവസ്ഥയിൽ പോലും സന്തോഷിക്കാൻ മാനസികമായി കരുത്ത് നമ്മൾ ഓരോരുത്തരും ആർജിക്കേണ്ടതുണ്ട്.

നമ്മളുടെ ഭാഗത്തുനിന്നും മുൻപോട്ട് തെറ്റുകൾ ഉണ്ടാവാതെയിരിക്കട്ടെ.

Read More

23 September 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-267

 നമ്മൾക്ക് എല്ലാ കാര്യവും എല്ലാവരുമായിട്ട് പങ്കുവെക്കാൻ സാധിക്കില്ലല്ലോ.ചിലതെല്ലാം രഹസ്യം ആക്കി വെക്കേണ്ടതുണ്ടാവാം.നമ്മൾക്കു ഇഷ്ടമില്ലാത്ത കാര്യം മറ്റുള്ളവരോട് സംസാരിക്കാൻ വിമുഖത കാണിക്കുമ്പോൾ നമ്മളോട് പലരും പറയാറുണ്ട് പറയാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഒന്നും പറയണ്ട എന്ന്...

പലപ്പോഴും ഒരുപാട് ബുദ്ധിമുട്ട് ഉണ്ടെങ്കിലും അതെല്ലാം ആരോടും വെളിപ്പെടുത്താതെ ഉള്ളിൽ അടക്കി ജീവിക്കുന്നവർ ഒരുപാട് പേരുണ്ട്.ഒരാൾക്ക് നമ്മളോട് എന്തെങ്കിലും കാര്യത്തിൽ തുറന്നു സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയുന്ന പക്ഷം നമ്മൾ ആയിട്ട് അവരോടു ഒന്നും കൂടുതലായി ചോദിച്ചു പിന്നെയും ഒരുകാരണവശാലും ബുദ്ധിമുട്ടിക്കരുത്.

സംസാരിക്കാൻ താല്പര്യം ഇല്ലാത്ത കാര്യം ആണെങ്കിൽ ദയവായി ക്ഷമിക്കുക, ആ കാര്യത്തേക്കുറിച്ച് സംസാരിക്കാൻ താല്പര്യം ഇല്ലായെന്ന് തുറന്നു പറയുക.ചില കാര്യങ്ങളിൽ തുറന്നു സംസാരിക്കാൻ പലതരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായേക്കാം.അത്തരം സാഹചര്യത്തിൽ കൂടുതൽ സംസാരിക്കാതെയിരിക്കുന്നത് ആയിരിക്കും നല്ലത്.

Read More
// // Our Youtube channel

267.Motivation discussion 2024

 267.ആകാശത്തിന് കീഴിലുള്ള എല്ലാം നേടിയാലും സന്തോഷം ലഭിക്കുമെന്ന് ഉറപ്പുണ്ടോ?.



Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-267

 267.മനസ്സില്ലാമനസ്സോടെ.

മനസ്സില്ലാമനസ്സോടെ എന്തുചെയ്താലും അതിലൊരുപക്ഷെ പൂർണ്ണമായ സംതൃപ്തി ലഭിക്കണം എന്നില്ല നമ്മളുടെ ജീവിതത്തിൽ നമ്മൾ ചെയ്യുന്ന എല്ലാ കാര്യത്തിലും പൂർണ്ണമായ മനസ്സോടെ പ്രവർത്തിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കണം. നമ്മൾ നമ്മളുടെ കഴിവുകളെ പുറത്തു കൊണ്ടുവരണം, നമ്മൾക്ക് ലഭിക്കുന്ന നല്ല അവസരങ്ങൾ ഉപയോഗപ്പെടുത്തണം.


മറ്റുള്ളവരുടെ കഴിവുകൾ/നേട്ടങ്ങൾ നമ്മുടേതുമായി താരതമ്യം ചെയ്തു ഒരിക്കലും വിഷമിക്കാൻ പാടുള്ളതല്ല.

നമ്മൾക്ക് ഒരുനാൾ, നമ്മൾ മനസ്സിൽ കണ്ട ലക്ഷ്യം നേടാൻ പറ്റുക തന്നെ ചെയ്യുമെന്ന് ഉറച്ചു വിശ്വസിക്കുക. നമ്മളുടെ നല്ല ലക്ഷ്യങ്ങളെ എപ്പോഴും മുറുകെ പിടിക്കുക. മനസ്സില്ലാമനസ്സോടെ ആകാതെ പൂർണ്ണമായ മനസ്സോടെ നമ്മളുടെ മുന്നോട്ടുള്ള ഓരോ കാര്യങ്ങളെയും സമിപിക്കാൻ നമ്മൾ ഓരോ രുത്തർക്കും ഇനിയുള്ള നാളുകളിൽ കഴിയട്ടെ.

Read More

22 September 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-266

 നമ്മൾ ജനിച്ച നാൾ തൊട്ട് ബുദ്ധിമുട്ട് നേരിടാൻ പഠിച്ചവരാണ്.നമ്മുടെ മുന്നിൽ ഉള്ളത് ബുദ്ധിമുട്ടാണ്.ബുദ്ധിമുട്ട് മാറണം എങ്കിൽ നന്നായി പരിശ്രമിച്ചാൽ മതി . നമുക്ക് വേണ്ടത് എന്തെന്ന് തിരിച്ചറിയാൻ സാധിച്ചാൽ പിന്നെ ബുദ്ധിമുട്ട് ഒരു കാര്യത്തിലും തോന്നുകയേ ഇല്ല.കാര്യങ്ങൾ മനസ്സിലാക്കിയാൽ എല്ലാ ബുദ്ധിമുട്ടുകളും ഇന്ന് അല്ലെങ്കിൽ നാളെ മാറിക്കിട്ടും ,ബുദ്ധിമുട്ടുകൾ മാറി കിട്ടാൻ എല്ലാവരും പരിശ്രമിക്കട്ടെ . 

Read More
// // Our Youtube channel

266.Motivation discussion 2024

 266.നമ്മുടെ മുന്നോട്ടുള്ള ഓരോ പ്രവർത്തിയിലും വളരെയേറെ ശ്രദ്ധ ചെലുത്താറുണ്ടോ?.



Read More