Choose your language
28 October 2024
ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-297
വാക്കുകൾ നല്ലതുമുണ്ട്, മോശമായതുമുണ്ട്.
നല്ല വാക്കുകൾ നമ്മളിൽ അഭിമാനം ഉയർത്തുകയും മോശം വാക്കുകൾ നമ്മളുടെ മനസ്സിനെ വല്ലാതെ നോവിക്കുകയും ചെയ്യും.
നമ്മളിൽ നിന്നും മറ്റുള്ളവരിലേക്ക് നല്ല വാക്കുകൾ മാത്രം പകർന്നു നൽകുക.
മോശം വാക്കുകൾ നമ്മളെ നെഗറ്റീവ് ചിന്തയിലേക്ക് നയിക്കും.
ജീവിതത്തിൽ വാക്കുകൾക്ക് വില നൽകുക.വെറും വാക്ക് പറഞ്ഞു ആരിലും പ്രതിക്ഷ നൽകാതിരിക്കുക.
ഓരോ വാക്കുകളും ആരു ആരോട് പറയുന്നു എന്നതിന് വളരെയേറെ പ്രസക്തിയുണ്ട്.
ചിലരുടെ വാക്കുകൾ കേൾക്കാൻ നമ്മൾക്ക് ഒത്തിരി ഇഷ്ടമാണ്, അതുപോലെ ചിലരുടെ വാക്കുകൾ കേൾക്കാൻ ഒട്ടും ഇഷ്ടവുമല്ല.
ഓരോ വ്യക്തികൾ വഴിയായി നമ്മൾ ഓരോരുത്തരും കേൾക്കുന്ന വാക്കുകൾ നമ്മളിൽ ചിലരെയെങ്കിലും വളരെ അധികം സ്വാധിനിക്കാറുണ്ട്.
നമ്മൾ ഓരോ കാര്യവും മനസ്സിലാക്കിയെടുക്കുക വാക്കുകളിലൂടെയാണ്.
വാക്കുകൾ ഇല്ലായിരുന്നുവെങ്കിൽ പരസ്പരമുള്ള ആശയവിനിമയം ഒരുപക്ഷെ പ്രയാസകരമായേക്കാം.
വാക്കുകൾകൊണ്ടു വിസ്മയം തീർക്കാൻ കഴിയും. വാക്കുകളിലൂടെ നമ്മൾ ഓരോരുത്തരും മറ്റൊരു സ്ഥലത്തേക്ക്, കടന്നുപോയ അനുഭവം ഉണ്ടായേക്കാം.
നമ്മളെ സന്തോഷിപ്പിച്ച, വിഷമിപ്പിച്ച, ചിന്തിപ്പിച്ച, ആശ്വസിപ്പിച്ച ഒത്തിരി വാക്കുകൾ നമ്മൾ പലപ്പോഴായി കേട്ടുകാണും.
മോശമായ വാക്കുകൾ പ്രയോഗിക്കുന്നത് ഒഴിവാക്കാൻ പഠിക്കേണ്ടിയിരിക്കുന്നു.
വാക്കുകളുടെ ഉപയോഗം ശരിയായ വിധത്തിൽ നിയന്ത്രിച്ചില്ലായെങ്കിൽ ഒരുപക്ഷെ കഷ്ടനഷ്ടങ്ങൾ ഉണ്ടായേക്കാം.
മോശമായ വാക്കുകളുടെ കടന്നുകയറ്റം ഏതു വിധേനയും നിയന്ത്രിച്ചേ മതിയാകുള്ളൂ.
പ്രായത്തിന്റെ തികവിൽ ശരിയും തെറ്റും തിരിച്ചറിയേണ്ടതുണ്ട്. കുഞ്ഞുകുട്ടികൾ മുതിർന്നവരിൽ നിന്നാണ് ഓരോന്നും കേട്ട് പഠിക്കുന്നത്.
എല്ലാവർക്കും വാക്കുകളെ സൂക്ഷിച്ചു ഉപയോഗിക്കാൻ സാധിക്കട്ടെ.
ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-298
ഓരോ വികാരങ്ങളും നമ്മൾക്ക് സ്വയം നിയന്ത്രിക്കാൻ കഴിയേണ്ടതുണ്ട്.
വികാരങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള പാകപിഴകൾ ഉണ്ടെന്നു തോന്നിയാൽ ആരോഗ്യവിദഗ്ധരുടെ സഹായം തേടുക.
മനുഷ്യരിൽ ഓരോ തരത്തിലുള്ള ഹോർമോൺ ഉത്പാദനം ഉണ്ടാകുന്നുണ്ട് വികാരങ്ങൾക്ക് പിന്നിലായിട്ട്.
കൗമാര പ്രായത്തിൽ എത്തുമ്പോൾ വികാരങ്ങൾ കൂടുതൽ ആയിട്ടു ഉണ്ടാവാം, പ്രണയിക്കാൻ തോന്നുന്ന സമയമാണ്.
പഠനത്തിൽ നിന്നും ശ്രദ്ധ തെറ്റി പലരും പ്രണയത്തിന്റെ പിന്നാലെ പോയേക്കാം.
നമ്മുടെ വികാരങ്ങളെ തെറ്റായ ചിന്തകളിലേക്കോ, പ്രവർത്തികളിലേക്കോ ഒരിക്കലും കൊണ്ടെത്തിക്കാതിരിക്കുക.
വികാരങ്ങളെ പറ്റി വ്യക്തമായി മനസ്സിലാക്കി, ജീവിതലക്ഷ്യം കൈവരിക്കുന്നതിൽ പഠനത്തിന് വേണ്ട ശ്രദ്ധ കൊടുത്തുകൊണ്ട് മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.
ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-299
നമ്മുടെ വികാരത്തെ ഒരിക്കലും തെറ്റായ രീതിയിൽ എടുക്കാതിരിക്കുക.തെറ്റായ വഴികളിലേക്ക് ഒരിക്കലും സഞ്ചരിക്കാൻ അനുവദിക്കാതിരിക്കുക.
നമ്മളെപ്പോലെ തന്നെ മറ്റു മനുഷ്യരിലും വികാരങ്ങൾ ഉണ്ടെന്നത് മനസ്സിലാക്കി മാന്യമായി മാത്രം മറ്റുള്ളവരോട് പെരുമാറാൻ ശ്രമിക്കുക.
നമ്മുടെ വികാരത്തെ ആർക്കും ബുദ്ധിമുട്ട് ഉണ്ടാവാത്ത രീതിയിൽ എല്ലായ്പോഴും നിയന്ത്രിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.
ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-300
നമ്മുടെ വിചാരങ്ങളെ ശരിയായ വിധത്തിൽ നിയന്ത്രിക്കേണ്ടതുണ്ട്.
നല്ല വിചാരങ്ങളെ മനസ്സിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുക. ദുഷ് വിചാരങ്ങളെ മനസ്സിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുക.
നമ്മൾക്ക് നേട്ടങ്ങൾ സ്വന്തമാക്കാൻ ദുഷ് വിചാരങ്ങളെ നിയന്ത്രിക്കാൻ സാധിക്കട്ടെ.
ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-296
വാക്കുകളുടെ വില മനസ്സിലാക്കാൻ ഒരുപക്ഷെ ഒത്തിരി നാളുകൾ വേണ്ടി വന്നേക്കാം.
Read More
പലരും അവരുടെ അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കും ഓരോ വാക്കുകൾ നമ്മളോട് പറയുക.
നമ്മളെക്കാൾ പ്രായമുള്ളവരോ, പ്രായം കുറഞ്ഞവരോ ആയികൊള്ളട്ടെ പറയുന്ന കാര്യങ്ങൾ ശരിയാണോ എന്നു പരിശോധിക്കുക.
വാക്കുകൾക്ക് സമയത്തിന് വില കൊടുത്തില്ല എങ്കിൽ ഒരുപക്ഷെ പിന്നീട് സങ്കടപ്പെടേണ്ടി വന്നേക്കാം.
മറ്റുള്ളവർ നമ്മളോട് ആയി പറയുന്ന വാക്കുകളുടെ വില എന്നെങ്കിലും ഒരിക്കൽ നമ്മൾക്ക് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കട്ടെ.
ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-295
നമ്മുടെ മുന്നിൽ വഴികൾ ഉള്ളതുകൊണ്ടാണ് പല കാര്യങ്ങൾക്കും മുന്നോട്ടു പോകുവാൻ കഴിഞ്ഞിട്ടുള്ളത്.
Read More
നമ്മുടെ പൂർവികർ വഴിതെളിയിച്ചു നൽകിയതുകൊണ്ടാണ് പല ഭാഗത്തേക്കും എളുപ്പം സഞ്ചരിക്കാൻ നമ്മൾക്കിപ്പോൾ കഴിയുന്നത്.
നമ്മുടെ വരും തലമുറക്ക് സഞ്ചരിക്കാൻ നമ്മൾക്ക് നേർവഴി തെളിയിക്കാൻ സാധിക്കണം.
നല്ല വഴികൾ തെളിയിച്ചില്ലെങ്കിൽ, തെറ്റായ വഴികളിലൂടെ പോയേക്കാം.
നമ്മൾ എല്ലാവർക്കും നമ്മൾക്കും നമ്മുടെ വരും തലമുറകൾക്കുമായി നല്ല വഴികൾ തെളിയിക്കാൻ സാധിക്കട്ടെ.
ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-294
നമ്മളുടെ നാളിതുവരെയുള്ള ജീവിതത്തിൽ ഒത്തിരി ആളുകൾ നമ്മൾക്ക് വഴികാട്ടി ആയിട്ടുണ്ട്. ഒത്തിരി ആളുകൾ നമ്മളെ സ്വാധിനിച്ചിട്ടുണ്ട്.
Read More
നമ്മൾ ഇന്ന് എന്തെങ്കിലും നല്ല നിലയിൽ ആയിട്ടുണ്ടെങ്കിൽ അതു നമ്മുടെ ചുറ്റിലുമുള്ള ഒത്തിരി ആളുകളുടെ സഹായം കൊണ്ടാണ്.
നമ്മൾക്കുണ്ടായിട്ടുള്ള പരാജയങ്ങളിലും പ്രയാസങ്ങളിലും പലരും നമ്മളെ വഴികാട്ടിയായി സഹായിച്ചിട്ടുണ്ടാകാം.
നമ്മൾക്കും നമ്മുടെ ചുറ്റിലുമുള്ളവർക്ക് കഴിയുന്ന രീതിയിൽ നല്ല കാര്യങ്ങളിൽ വഴികാട്ടിയാവാൻ സാധിക്കട്ടെ.
ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-293
പല സാഹചര്യത്തിലും വയ്യാതെ ആകാറുണ്ടല്ലോ.
Read More
വയ്യാതെ ആകുന്നതിനുപിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടാകും അതെല്ലാം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്.
വിറ്റാമിന്റെ കുറവുകൊണ്ടോ, മറ്റുപല കാരണങ്ങൾ കൊണ്ടോ ഏതൊരാൾക്കും വയ്യായ്ക ഉണ്ടായേക്കാം.
വയ്യായ്ക ഉണ്ടാവാതിരിക്കാൻ ആവശ്യമായ മുൻകരുതൽ എടുക്കേണ്ടതുണ്ട്.
പ്രായം കൂടുന്തോറും ശാരീരികമായും മാനസികമായും വയ്യായ്ക ഉണ്ടായേക്കാം.
എല്ലാവർക്കും വയ്യായ്ക ഒഴിവാക്കാനുള്ള നേരായ വഴികൾ കണ്ടെത്താൻ സാധിക്കട്ടെ.
ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-292
മുന്നോട്ട് ഓരോ കാര്യവും തീരുമാനിക്കേണ്ടത് നിലവിലുള്ളവയുടെ ലാഭനഷ്ടങ്ങളെ വിലയിരുത്തി കൊണ്ടാകണം.
Read More
ലാഭം കിട്ടുന്നില്ല എങ്കിൽ പതിയെ നിർത്തേണ്ടതായിട്ട് വരും. ലാഭം ഉണ്ടെങ്കിൽ മാത്രമാണല്ലോ എന്തെങ്കിലും പ്രയോജനം അതുകൊണ്ട് ഉണ്ടാകുന്നുള്ളു.
ലാഭനഷ്ടങ്ങളെക്കുറിച്ച് വ്യക്തമായി പഠിച്ചതിനുശേഷം മാത്രം മുന്നോട്ടു തീരുമാനം എടുക്കാൻ എല്ലാവർക്കും സാധിക്കട്ടെ.
ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-291
നമ്മളിൽ ചിലരൊക്കെ മുന്നോട്ടു എന്തുകാര്യം ചെയ്താലും അതിൽ നിന്നും എന്തു ലാഭം കിട്ടുമെന്ന് നോക്കാറുണ്ട്.ബിസിനസ് ചെയ്യാൻ പണം മുടക്കുന്നവർ അതിന്റെ ലാഭകണക്ക് മനസ്സിലാക്കിയിട്ട് മാത്രമാണ് പലപ്പോഴും പണം മുടക്കാൻ തയ്യാറാകുള്ളൂ.
Read More
ലാഭമാണ് നമ്മൾ എന്തു കാര്യം ചെയ്യുമ്പോൾ തുടക്കത്തിൽ നോക്കുന്നത്.
ലാഭത്തിൽ കിട്ടുന്നത് ഒരു കുട്ടർക്ക് ആണെങ്കിൽ മറുവശത്തുള്ളവർ അതു ഒരുപക്ഷെ നഷ്ടത്തിൽ ആയിരിക്കും കൊടുത്തിട്ടുണ്ടാവുക.
അത്യാവശ്യം ആയിട്ടു വിൽക്കേണ്ടി വരുന്നവർക്ക് നഷ്ടം സഹിച്ചു കൊടുക്കേണ്ടി വന്നേക്കാം.
ബന്ധങ്ങളിൽ ലാഭം നഷ്ടം നോക്കരുത്.











