Choose your language
30 November 2024
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-118
ഇന്നലെ നമുക്ക് താങ്ങും തണലുമായി കൂടെ ഉണ്ടായിരുന്ന പലരും ഒരു പക്ഷെ ഇന്ന് കൂടെ കണ്ടെന്നു വരില്ല.
നമ്മൾ ഏത് തണലിൽ ആണ് വളർന്നു വരുന്നത് ഏത് തണലിൽ വളരാൻ ആണ് ആഗ്രഹിക്കുന്നത് എന്നത് അനുസരിച്ചു ഇരിക്കും നമ്മുടെ ഭാവി. തണൽ നൽകി ജീവിക്കുവാൻ എല്ലാവർക്കും സാധിക്കട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-35
ജീവിതം ഹ്രസ്യമാണ് നമ്മുടെ ചെറുപ്പകാലം തൊട്ടു ഇന്ന് വരെ ചിന്തകൾ മനസ്സിൽ രൂപപ്പെട്ടുവരുന്നത് നമ്മുടെ പഴയ കാല പ്രവർത്തികളിൽ നിന്നാണ്. നമ്മുടെ ഭാവിയിലുള്ള ജീവിതങ്ങൾ വരെ നമ്മുടെ പഴയകാല പ്രവർത്തികളിൽ നിന്നുള്ള സ്വാധിനങ്ങൾ ഉണ്ടാകാം.
നമ്മളുടെ മനസ്സ് നമ്മൾ ആഗ്രഹിക്കുന്നതുപോലെ മാത്രമേ സഞ്ചരിക്കൂ എന്ന് പറയുവാൻ സാധിക്കില്ല.ഒരു മനുഷ്യൻ തന്റെ ആയുസ്സിൽ എങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്നുവോ അതിനു വേണ്ടി ഒത്തിരി കഷ്ടപ്പെടേണ്ടി വരും.പണം എല്ലാവർക്കും സന്തോഷം തരുമെന്ന് പറയാൻ സാധിക്കില്ല.എല്ലാവർക്കും സന്തോഷിക്കാൻ പണം വേണം എന്ന് നിർബന്ധവും കാണില്ല.പക്ഷെ ജീവിക്കാൻ പണവും,മറ്റുള്ളവരുടെ സഹായവും വേണ്ടി വന്നേക്കാം.
എല്ലാവരും ഇന്ന് ചെയ്യുന്ന പ്രവർത്തികളിൽ ആഴത്തിൽ ചിന്തിക്കുക.എല്ലാവർക്കും നല്ലതു വരട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-154
നമ്മൾക്ക് നമ്മളായി തന്നെ ജീവിക്കാൻ എന്തൊക്കെ അറിഞ്ഞിരിക്കണം എന്തൊക്കെ അറിയാതെ ഇരിക്കണം.
നമ്മൾക്ക് എന്തെങ്കിലും കുറവ് ഉണ്ട് എന്ന് തിരിച്ചറിയുന്നത് നമ്മുടെ വേണ്ടപ്പെട്ടവരാണ് അത് അവർ ആന്മാർത്ഥമായി പറയുമ്പോൾ തിരുത്തേണ്ടത് ആണെങ്കിൽ തിരുത്തുവാൻ തയ്യാറാകണം.
നമ്മുടെ നല്ലതിനായി ആഗ്രഹിക്കേണ്ടത് മറ്റുള്ളവരെക്കാൾ അധികമായി നമ്മൾ തന്നെയാണ്.
നമ്മൾക്ക് കഴിവില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ മറ്റുള്ളവരോട് വിഷമം വിചാരിക്കാതെ നമ്മളുടെ കഴിവുകളെ വളർത്താൻ ശ്രമിക്കാം.
ജീവിത അവസാനം വരെ എല്ലാവരും അവരവർ തന്നെയായി ജീവിക്കണം എങ്കിൽ സ്വന്തമായി വ്യക്തിത്വം രൂപപ്പെടുത്തണം.എല്ലാവർക്കും നല്ലൊരു വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കാൻ സാധിക്കട്ടെ.അതിനായുള്ള പരിശ്രമം ഇന്ന് തന്നെ തുടങ്ങട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-248
എല്ലാ മനുഷ്യർക്കും അവരവരുടെ ജീവൻ വലുതാണ് അതിനേക്കാൾ വലുതായി ജീവന്റെ ജീവനായി മറ്റു പലതിനെയും കാണുമ്പോൾ സ്വയം മറക്കും സ്വന്തം വില മറക്കും സ്വയം തിരിച്ചറിയാൻ വൈകും.താങ്ങുവാൻ താങ്ങാകുവാൻ ഭൂമിയിൽ ജീവൻ ആവശ്യമാണ്.ഇന്ന് അല്ലെങ്കിൽ നാളെ ആർക്കെങ്കിലും നമ്മളുടെ നല്ല പ്രവർത്തികൾ സന്തോഷമാകുമെങ്കിൽ അതിൽ പരം സന്തോഷം കിട്ടുവാൻ ഉണ്ടോ?
ജീവിതത്തിൽ സന്തോഷം ആഗ്രഹിക്കുന്ന വ്യക്തിയാണ് നമ്മൾ എങ്കിൽ നമ്മളെ തന്നെ വില ഉള്ളതായി കാണുക മറ്റുള്ളവർ നമ്മളെകുറിച്ച് വളരെ മോശമായോ, അസഹ്യമായ രീതിയിൽ പെരുമാറിയാലും നമ്മളുടെ വില മനസ്സിലാക്കി നമ്മുടെ വില അനുസരിച്ചു പെരുമാറുക ഒരു പക്ഷെ ഒരു നല്ല മാറ്റം സംഭവിച്ചേക്കാം.വില ഉള്ളവനും വില ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയട്ടെ ഭൂമിയിൽ സ്നേഹം നില നിൽക്കട്ടെ.എല്ലാ മനുഷ്യർക്കും ഒരു പോലെ വില കൊടുക്കുവാൻ സാധിക്കട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-4
ജീവിതത്തിൽ എന്തൊക്കെയോ കാര്യങ്ങൾ നാം ചെയ്യുന്നു യാതൊരുവിധ അതിശയവും ഇല്ലാതെ.നാളെ നമ്മൾ വലിയ നേട്ടം നേടാൻ പോകുന്നു എന്ന് ആരെങ്കിലും നമ്മളോട് പറഞ്ഞാൽ നമ്മൾ ആ വ്യക്തിയെ അതിശയത്തോടെ നോക്കി പറയും താങ്കൾ എന്നെ തന്നെയാണോ ഉദേശിച്ചത് എന്ന്.
മനുഷ്യർക്ക് ഒത്തിരിയധികം കഴിവുകളും അതുപോലെ തന്നെ കുറവുകളും ഉണ്ട്. കുറവുള്ളവർ അതിനെ പരിഹരിക്കാൻ ശ്രമിക്കുന്നു അതിൽ അവർ വിജയം കാണുന്നു.
ചെറിയ കുടിലിൽ നിന്നും വിജയങ്ങൾ സ്വന്തമാക്കിയവർ ഉണ്ട് അവരെക്കാൾ ഒത്തിരി സൗകര്യങ്ങൾ നമുക്കും ഉണ്ടായിട്ടും നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചില്ല എങ്കിൽ നമ്മൾ അതിശയം പ്രതിഷിക്കുന്നില്ല നമ്മളുടെ ജീവിതത്തിൽ എന്നതാണ് അർഥം.
എല്ലാവരുടെയും ജീവിതത്തിൽ അതിശയകരമായ മാറ്റങ്ങൾ സംഭവിക്കട്ടെ.