എല്ലാവർക്കും സുഖം തന്നെയല്ലേ.
നമ്മുടെ മനസ്സിൽ എന്തൊക്കെ കാര്യങ്ങളാണ് ഓരോ ദിവസവും കടന്നു വരുന്നത്.
നമ്മുടെ മനസ്സിനെ നമ്മുടെ പരിധിയിൽ ആക്കുക.നമ്മുടെ മനസ്സിൽ സന്തോഷം വരുത്താൻ ശ്രമിക്കുക.നമ്മുടെ ശ്രമമാണ് മനസ്സിന് ആവശ്യം വേണ്ടത്.
ഇന്നലെകളിൽ നമ്മൾക്ക് നഷ്ടപ്പെട്ട സന്തോഷം ഇന്ന് നമ്മൾക്ക് കിട്ടും വേണമെന്ന് ആഗ്രഹിച്ചാൽ.മനസ്സ് ആഗ്രഹിക്കാതെ ഒന്നും തന്നെ നടക്കില്ല.നമ്മൾ മുന്നോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് മനസ്സിന്റെ പിൻബലത്തിലാണ്.
മനസ്സിനെ വേദനിപ്പിക്കുന്ന ഒത്തിരി കാര്യങ്ങൾ ഉണ്ടാകും അതെല്ലാം ബോധപൂർവം ഒഴിവാക്കാൻ ശ്രമിക്കുക.നമ്മൾക്ക്, ചുറ്റിലുമുള്ളവർക്ക് സന്തോഷം വരുന്ന നല്ല കാര്യങ്ങൾ മാത്രം ചെയ്യുക, സന്തോഷം നഷ്ടപ്പെടുത്തുന്ന അലസത ഒഴിവാക്കുക. മനസ്സ് ഉണ്ടെങ്കിൽ ഒരുപരിധിവരെ എന്തും സാധ്യമാക്കാം എന്ന് നമ്മുടെ ചുറ്റിലുമുള്ള ഒത്തിരി മനുഷ്യർ കാണിച്ചു തന്നിട്ടുള്ളതാണല്ലോ.
മനസ്സിനെ ശക്തിപ്പെടുത്താൻ നമ്മുടെ സമയത്തെ വേണ്ട വിധം പ്രയോജനപ്പെടുത്തിയാൽ മതി.മനസ്സിനെ വേണ്ട രീതിയിൽ പാകപ്പെടുത്തുവാൻ പരിശീലനം ആവശ്യമാണ്.എല്ലാവർക്കും നല്ല മനസ്സ് ഉണ്ടാകട്ടെ,മനസ്സിന്റെ ശക്തികൊണ്ട് വിജയം സാധ്യമാകട്ടെ.
.jpg)
.jpg)