Choose your language
25 April 2025
motivation-311
നമ്മുടെ ജീവിതത്തിൽ പലതും നമ്മൾക്ക് നഷ്ടപ്പെട്ടേക്കാം, നഷ്ടപ്പെട്ടതെല്ലാം നമ്മൾക്ക് എല്ലായ്‌പോഴും തിരിച്ചെടുക്കാൻ കഴിയണമെന്നില്ല.
Read More
നമ്മൾക്ക് ഇല്ലാത്തതു എന്തെല്ലാമാണെന്ന് തിരിച്ചറിയാനും, ശരിയായ വിധത്തിൽ നേടിയെടുക്കാനും,നമ്മുടെ ഭാഗത്തു നിന്നും ശ്രമിക്കേണ്ടതായിട്ടുണ്ട്.
തോൽവികളിലും, നഷ്ടങ്ങളിലും നിരാശപ്പെട്ടിരുന്നാൽ നമ്മൾ ആർക്കും തന്നെ പുരോഗതി കൈവരിക്കാൻ കഴിയണമെന്നില്ല.
അലസതകളെ കൈവെടിഞ്ഞുകൊണ്ട് നേട്ടങ്ങൾ സ്വന്തമാക്കാനായി നല്ലതുപോലെ കഷ്ടപ്പെടാൻ ഇനിയുള്ള സമയങ്ങളിൽ നമ്മൾ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്. നമ്മൾ എത്ര പരിശ്രമിച്ചാലും ചില നഷ്ടങ്ങളെ നമ്മൾക്ക് പൂർണ്ണമായി ഒഴിവാക്കാൻ കഴിയണമെന്നില്ല.
ഇന്നുള്ള പലതും നാളെകളിൽ നമ്മളിൽ നിന്നും നഷ്ടപ്പെടാനുള്ളതാണ്. ഓരോന്നിനും അതിന്റെതായ ആയുസ്സ് മാത്രമേ ഉണ്ടാവുള്ളു.
നമ്മൾക്ക് നേടാൻ കഴിയാത്ത ഒത്തിരിയേറെ കാര്യങ്ങൾ ഈ ലോകത്തുണ്ട്, അതെല്ലാം തിരിച്ചറിയാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.
നേടാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു വിഷമിച്ചിരിക്കാതെ മുന്നോട്ടു എന്തെല്ലാം കാര്യങ്ങൾ നേടിയെടുക്കാൻ കഴിയുമെന്നാണ് നോക്കേണ്ടതും, അതിനായി പരിശ്രമിക്കേണ്ടതും.
നമ്മൾക്ക് ഇല്ലാത്തതിൽ വിഷമിച്ചിരിക്കാതെ, മുന്നോട്ടു നേട്ടങ്ങൾക്കായി ആത്മാർത്ഥമായി പരിശ്രമിക്കാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.
motivation-310
നമ്മൾക്ക് പലപ്പോഴും സന്തോഷിക്കാൻ കഴിയാത്തതിന് കാരണം നമ്മൾക്ക് കിട്ടിയതിനേക്കാൾ കൂടുതലായി കിട്ടാത്തതിനെ പറ്റി ചിന്തിക്കുന്നതുകൊണ്ടാണ്, നിരാശപ്പെട്ടിരിക്കുന്നതുകൊണ്ടാണ്.
Read More
സന്തോഷം നമ്മൾ തന്നെ ആഗ്രഹിച്ചു സ്വന്തമാക്കണം. എപ്പോഴും സന്തോഷത്തിൽ തന്നെ ആയിരിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. മുന്നോട്ടുള്ള യാത്രയിൽ ഒത്തിരിയേറെ ദുരിതങ്ങളെയും, കഷ്ടപ്പാടുകളെയുമെല്ലാം ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.
നമ്മൾ ആഗ്രഹിച്ചതുപോലെ എല്ലായ്‌പോഴും മുന്നോട്ടു പോകുവാൻ കഴിയണമെന്നില്ല. നമ്മൾക്ക് ഇന്നിപ്പോൾ ഉള്ളതിൽ സന്തോഷം കണ്ടെത്താൻ കഴിയേണ്ടതുണ്ട്.
ഇന്നലെകളെക്കാൾ കൂടുതൽ മെച്ചപ്പെടുത്താനായി നമ്മുടെ ഭാഗത്തു നിന്നും നിരന്തരപരിശ്രമം ഇപ്പോൾ മുതലെങ്കിലും ഉണ്ടാവേണ്ടതുണ്ട്.
നമ്മൾ എത്ര മാത്രം പരിശ്രമിക്കുന്നുവോ അതിനനുസരിച്ചു മാത്രമാണ് മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ.
നമ്മൾ ഓരോരുത്തർക്കും സന്തോഷിക്കാൻ എന്തെങ്കിലും കാരണം ഉണ്ടാവണം.
സന്തോഷം ലഭിക്കുന്നതിനായി നല്ലതുപോലെ കഷ്ടപ്പെടാൻ നമ്മൾ ഓരോരുത്തരും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കണം.
നഷ്ടങ്ങളും, പരാജയങ്ങളും, ദുരിതങ്ങളും, ഒറ്റപ്പെടുത്തലുകളും, കളിയാക്കലുകളുമെല്ലാം നമ്മളെ വളരെയേറെ ദുഃഖത്തിലാഴ്ത്തിയേക്കാം.
നമ്മുടെ വിലപ്പെട്ട സമയത്തെ പാഴാക്കികളഞ്ഞാൽ ഭാവിയിൽ നേടേണ്ട നേട്ടങ്ങളാണ് നമ്മളിൽ നിന്നും നഷ്ടപ്പെട്ടുപോവുകയെന്ന് തിരിച്ചറിയാൻ ഇനിയും വൈകികൂടാ.
നമ്മൾക്ക് മുൻപിലുള്ള പ്രയാസങ്ങളെയും, പ്രതിസന്ധികളെയും നേരായ മാർഗത്തിലൂടെ അതിജീവിക്കാനായിട്ട് നമ്മുടെ ഭാഗത്തുനിന്നും ആത്മാർത്ഥമായ ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്.
നമ്മൾക്ക് ലഭിച്ചിരിക്കുന്ന വിലപ്പെട്ട സമയങ്ങൾ പാഴാക്കാതെ ഉള്ളതിൽ സന്തോഷിക്കാൻ നമ്മൾ ഓരോരുത്തർക്കും മുന്നോട്ടുള്ള നാളുകളിൽ സാധിക്കട്ടെ.
motivation-309
എത്ര നാൾ ഈ ലോകത്ത് നമ്മൾ ജീവിച്ചിരിക്കുമെന്ന് ആർക്കും ഉറപ്പ് പറയാൻ കഴിയില്ല. നമ്മൾ എത്ര ശ്രമിച്ചാലും നമ്മുടെ ആയുസ്സ് ഒരു നിമിഷം പോലും നീട്ടാൻ കഴിയില്ല. മരണം ഒരു നാൾ നമ്മളെ തേടി വരുമെന്നത് സത്യമാണ്.മരണത്തിനു മുൻപിൽ എല്ലാവരും തുല്യരാണ്.
Read More
മരണം എപ്പോഴാണ്, എങ്ങനെയാണ് സംഭവിക്കുകയെന്നൊന്നും ആർക്കും മുൻകൂട്ടി പറയാൻ കഴിഞ്ഞെന്നു വരില്ല.
മരണത്തിലൂടെ ഈ ലോകവുമായിട്ടുള്ള ബന്ധം അവസാനിക്കുകയാണ്.
തൊട്ടടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് നമ്മൾ ആർക്കും തന്നെ പറയാൻ കഴിയില്ലല്ലോ.
നമ്മൾ എന്തൊക്കെ നേട്ടങ്ങൾ സ്വന്തമാക്കിയാലും അതെല്ലാം ഈ ലോകത്തിൽ തന്നെ ഉപേക്ഷിച്ചു പോകേണ്ടതായിട്ടുണ്ട്.
ഏതൊരു മനുഷ്യനും കൂടി വന്നാൽ 100 വയസ്സ് വരെ ജീവിച്ചിരുന്നേക്കാം അതിൽ കൂടുതൽ ആയുസ്സ് ആർക്കും ഉണ്ടാവാനുള്ള സാധ്യത ഇന്നത്തെ കാലത്ത് വളരെ വിരളമാണ്.
നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിച്ചുകൊണ്ട് ചുറ്റിലുമുള്ളവർക്കായി നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക.
നമ്മുടെ ഓരോരുത്തരുടെയും ആയുസ്സ് ക്ഷണികമാണെന്നുള്ള തിരിച്ചറിവിൽ സമയം പാഴാക്കാതെ മുന്നോട്ട് പോകുവാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ കഴിയട്ടെ.
24 April 2025
motivation-308
നമ്മുടെ ജീവിതത്തിൽ നാം എന്തൊക്കെ നേടിയെടുത്താലും മരണം നമ്മൾക്ക് എന്നെങ്കിലും ഒരിക്കൽ നേരിടേണ്ടി വരും, മരണമെന്നത് യാഥാർഥ്യമാണ്. മരണത്തിലൂടെ ഈ ലോകവുമായിട്ടുള്ള നമ്മുടെ എല്ലാ ബന്ധങ്ങളും ഇല്ലാതാവുകയാണ്. നാം ഈ ലോകത്തിൽ നിന്നും നേടിയതെല്ലാം ഈ ലോകത്തിൽ തന്നെ ഉപേക്ഷിച്ചു പോകേണ്ടി വരും.
Read More
നമ്മുടെ ഓരോരുത്തരുടെയും ശാരീരിക മാനസിക ആരോഗ്യത്തിന് വേണ്ട പ്രാധാന്യം നൽകാൻ ഇനിയെങ്കിലും സാധിക്കേണ്ടതുണ്ട്.സമ്പാദ്യം നേടുന്ന തിരക്കിനിടയിൽ ആരോഗ്യം സംരക്ഷിക്കാൻ സമയം കണ്ടെത്താൻ മറക്കാതിരിക്കുക.
നമ്മളുടെ മുന്നോട്ടുള്ള ഓരോ പ്രവർത്തനവും നമ്മുടെ ചുറ്റിലുമുള്ള ഓരോ മനുഷ്യർക്കും ഉപകാരപ്പെടുന്ന വിധത്തിൽ ആവേണ്ടതുണ്ട്.
നമ്മുടെ ഓരോരുത്തരുടെയും സമയം വളരെ വിലപ്പെട്ടതാണ്. നമ്മൾ എത്രമാത്രം നമ്മുടെ സമയത്തെ പാഴാക്കാതിരിക്കുന്നുവോ അത്രമാത്രം നമ്മൾക്ക് മുന്നോട്ടു ഒത്തിരിയേറെ കാര്യങ്ങൾ ചെയ്യാൻ ഒരുപക്ഷെ സാധിക്കുമായിരിക്കും.
ഈ ലോകത്തിൽ നിന്നും നേടിയതെല്ലാം ഒരുനാൾ നമ്മളിൽ നിന്നും നഷ്ടപ്പെടുക തന്നെ ചെയ്യുമെന്നുള്ള ഉത്തമബോധ്യം നമ്മൾക്കുണ്ടാകട്ടെ.
ഈ ലോകത്തിൽ നിന്നും നേടിയതെല്ലാം ഒരിക്കൽ ഉപേക്ഷിക്കേണ്ടി വരുമെന്നുള്ള ചിന്തയിൽ മുന്നോട്ടു സഞ്ചരിക്കാൻ, നേട്ടങ്ങളിൽ കൂടുതലായി അഹങ്കരിക്കാതിരിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
motivation-307
നമ്മളുടെ മനസ്സിൽ പലപ്പോഴും നെഗറ്റീവ് ചിന്തകൾ കടന്നുവന്നേക്കാം. നമ്മൾ ഓരോരുത്തരും നല്ല ചിന്തകളെ മനസ്സിലേക്ക് കൊണ്ടുവന്നെങ്കിൽ മാത്രമെ നെഗറ്റീവ് ചിന്തകളിൽ നിന്നും ആവശ്യമായ അകലം പാലിക്കാൻ കഴിയുകയുള്ളു.
Read More
നമ്മളിൽ ദുഷ്ടത കൊണ്ടുനടന്നാൽ ഭാവിയിൽ വളരെയേറെ ദോഷം ചെയ്തേക്കാം. ദുഷ്ടതകൾ നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും അ കറ്റേണ്ടിയിരിക്കുന്നു.
മനസ്സിന് സന്തോഷം ലഭിക്കണമെങ്കിൽ ദുഷ്ടതകളെ പരമാവധി ഒഴിവാക്കാൻ പഠിക്കേണ്ടതുണ്ട്.
ദുഷ്ട ചിന്തകൾ നമ്മുടെയൊക്കെ വിലപ്പെട്ട സമയങ്ങൾ നഷ്ടപ്പെടുത്തി കളഞ്ഞേക്കാം. മനസ്സിന്റെ ആരോഗ്യം സംരക്ഷിക്കാൻ ദുഷ്ടതകളെ ഒഴിവാക്കിയാൽ മാത്രമാണ് സാധിക്കുകയുള്ളു.
നമ്മൾ ഓരോരുത്തരും കാണുന്ന, കേൾക്കുന്ന, അനുഭവിക്കുന്ന എല്ലാത്തിൽ നിന്നും ദുഷ്ടതകളെ തിരിച്ചറിയാൻ സാധിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ ഭാഗത്തുനിന്നും വേണ്ട വിധത്തിൽ പരിശ്രമിച്ചെങ്കിൽ മാത്രമേ ദുഷ്ടതകളെ ഒരുപരിധി വരെയെങ്കിലും അകറ്റാൻ കഴിയുകയുള്ളു.
മനസ്സിൽ നിന്നും ദുഷ്ട ചിന്തകളെ പരമാവധി അകറ്റാൻ എല്ലാവർക്കും കഴിയട്ടെ.
motivation-306
ലോകത്തിൽ ഒത്തിരി നല്ല കാര്യങ്ങൾ നടക്കുന്നതിനോടൊപ്പം തന്നെ മോശം കാര്യങ്ങളും സംഭവിക്കുന്നുണ്ട്.
Read More
നമ്മൾ നമ്മുടെ ചുറ്റുപാടുകളിൽ നിന്നും ഒത്തിരിയേറെ കാര്യങ്ങൾ പഠിക്കുന്നുണ്ട്. നല്ല കാര്യങ്ങൾക്കു മാത്രം പ്രാധാന്യം കൊടുക്കാൻ എപ്പോഴും ശ്രദ്ധിക്കുക.
മോശപ്പെട്ട കാര്യങ്ങളിൽ നിന്നും അകന്നു നിന്നെങ്കിൽ മാത്രമേ മുന്നോട്ടു ഓരോ നല്ല കാര്യങ്ങളും ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ കഴിയുകയുള്ളു.
എല്ലാവർക്കും അവരവരുടെ കഴിവിനും സമയത്തിനും അനുസരിച്ചു വേണ്ട കാര്യങ്ങൾ ചെയ്യാൻ സാധിക്കേണ്ടതുണ്ട്.
മറ്റുള്ളവർക്ക് നല്ലതുമാത്രം വരാൻ ആഗ്രഹിക്കുക, അതിനായി ആത്മാർത്ഥമായി പരിശ്രമിക്കുക.
ലോകത്തിൽ നടക്കുന്ന തെറ്റായ കാര്യങ്ങൾ ഓരോന്നും തിരിച്ചറിയാനും തെറ്റിന്റെ വഴിയേ സഞ്ചരിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്
ഇനിയുള്ള നാളുകളിൽ മറ്റുള്ളവർക്ക് നല്ലതുവരാൻ മാത്രം ആഗ്രഹിക്കുവാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.
motivation-305
നമ്മൾ ഓരോരുത്തർക്കും മറ്റുള്ളവരെ വേണ്ട വിധത്തിൽ സഹായിക്കാനുള്ള കടമയുണ്ട്. നമ്മൾ ഒന്നും തന്നെ നേട്ടങ്ങൾ കൈവരിച്ചില്ലെങ്കിൽ പോലും നേട്ടങ്ങൾക്കായി തളരാതെ പരിശ്രമിച്ചു കൊണ്ടിരിക്കുക.
Read More
മറ്റുള്ളവരെ നമ്മൾ സഹായിക്കേണ്ടത് തിരികെ യാതൊന്നും പ്രതീക്ഷിച്ചു കൊണ്ടാവരുത്.സമൂഹത്തിന്റെ വളർച്ചക്ക് ഭാഗമാകേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
നമ്മളെകൊണ്ട് സഹായിക്കാവുന്ന വിധത്തിൽ മറ്റുള്ളവരെ സഹായിക്കാൻ ഉത്സാഹിക്കുക.
നമ്മളുടെ നല്ല കഴിവുകളെ വേണ്ട രീതിയിൽ വളർത്തിയെടുത്താൽ മാത്രമാണ് മുന്നോട്ടു നേട്ടങ്ങൾ കൈവരിക്കാൻ കഴിയുകയുള്ളു.
നമ്മൾക്ക് എന്തെങ്കിലും തരത്തിൽ നേട്ടങ്ങൾ സ്വന്തമാക്കിയാൽ മാത്രമാണ് മുന്നോട്ടു എന്തെങ്കിലും മറ്റുള്ളവർക്ക് സഹായം ചെയ്യാൻ സാധിക്കുകയുള്ളു.
നമ്മളിലെ കഴിവുകളെ നഷ്ടപ്പെടുത്താതെ വേണ്ടതുപോലെ വളർത്തികൊണ്ടുവരാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
തിരികെ യാതൊന്നും തന്നെ പ്രതീക്ഷിക്കാതെ മറ്റുള്ളവരെ കഴിവിനനുസരിച്ചു സഹായിക്കാൻ ഇനിയുള്ള നാളുകളിൽ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.
motivation-304
നമ്മൾക്ക് നാളിതുവരെയായി ഒത്തിരിയേറെ സഹായങ്ങൾ പലരിൽ നിന്നായി ലഭിച്ചിട്ടുണ്ട്. നമ്മളുടെ ജീവിതം മെച്ചപ്പെടാനുള്ള പ്രധാന കാരണം നമ്മുടെ ചുറ്റിലുമുള്ളവർ നമ്മളെ വേണ്ടതുപോലെ വേണ്ട സമയങ്ങളിൽ സഹായിച്ചതുകൊണ്ടാണ്.
Read More
നമ്മൾക്ക് കിട്ടിയ സഹായങ്ങൾക്ക് എല്ലാം തന്നെ, നമ്മളെ കൊണ്ട് കഴിയാവുന്ന വിധത്തിൽ തിരികെ സഹായം നമ്മൾ ചെയ്യേണ്ടതായിട്ടുണ്ട്. നമ്മൾക്ക് മറ്റുള്ളവരെ സഹായിക്കാൻ പറ്റുന്ന കാലത്തോളം സഹായിച്ചുകൊണ്ടിരിക്കുക.
ഈ ലോകം മുന്നോട്ട് പോകുന്നത് തന്നെ പരസ്പരമുള്ള സഹായങ്ങൾ കൊണ്ടാണ്. സഹായം ചെയ്യേണ്ടത് എപ്പോഴും അർഹതപ്പെട്ടവർക്കാണ്.
നമ്മൾക്ക് കിട്ടിയ ചെറുതും, വലുതുമായ സഹായങ്ങൾക്ക് നന്ദിയുള്ളവരാകുക, മറ്റുള്ളവരെ വേണ്ട സാഹചര്യത്തിൽ സഹായിക്കാൻ മറക്കാതിരിക്കുക. നമ്മൾക്ക് കിട്ടിയ സഹായങ്ങൾ ഒരിക്കലും മറക്കാതിരിക്കുക. പല സാഹചര്യത്തിലും നമ്മൾക്ക് മുന്നോട്ടു പോകുവാൻ കഴിയുന്നത് പരസ്പരമുള്ള സഹായംകൊണ്ടുമാത്രമാണ്.
ഇന്ന് സമ്പന്നതയിൽ ജീവിക്കുന്നവർക്കെല്ലാം നാളെകളിൽ അങ്ങനെ തന്നെ കഴിയാൻ സാധിക്കുമെന്ന് യാതൊരുവിധ ഉറപ്പില്ലല്ലോ.
ഇന്ന് ദാരിദ്ര്യത്തിൽ കഴിയുന്നവർക്കെല്ലാം വേണ്ട വിധത്തിൽ സഹായം ലഭിച്ചാൽ സമ്പന്നതയിൽ എത്തിച്ചേരാൻ സാധിച്ചേക്കും.
മറ്റുള്ളവരിൽ നിന്നും നാളുകളായി കിട്ടിയ സഹായങ്ങൾക്ക് പ്രത്യുപകാരം ചെയ്യാൻ ഇനിയുള്ള നാളുകളിൽ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.
23 April 2025
motivation-303
നമ്മൾ ഓരോരുത്തരും പല കാര്യങ്ങളും വിശ്വാസിക്കുന്നവരാണ്. നമ്മൾ വിശ്വസിക്കുന്ന എല്ലാം തന്നെ സത്യം ആവണമെന്നില്ല.
Read More
ഇന്നലെകളിൽ നമ്മൾക്കുണ്ടായ പല വിശ്വാസങ്ങളും പിന്നീട് തെറ്റായിരുന്നുവെന്ന് വന്നേക്കാം.
വിശ്വാസത്തിന്റെ പേരിൽ ഒത്തിരിയേറെ നഷ്ടങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നവരുണ്ട്. തെറ്റായ വിശ്വാസം ഉപേക്ഷിക്കാൻ നമ്മൾ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്.
സത്യത്തിൽ വിശ്വസിക്കണം, അസത്യങ്ങളിൽ നിന്നും വിട്ടുനിൽക്കണം.കേൾക്കുന്നതെല്ലാം സത്യമാകണമെന്നില്ല.
നമ്മൾ ഓരോരുത്തരിലും എന്തെങ്കിലും വിശ്വാസം ഉണ്ടാകും. നമ്മൾ പല കാര്യങ്ങളും വിശ്വാസിക്കുന്നത് മറ്റുള്ളവർ നമ്മൾക്ക് പകർന്നു നൽകിയവ ആയിരിക്കും.
ചെറുപ്രായം മുതൽ നമ്മൾ ഓരോരോ കാര്യങ്ങൾ വിശ്വസിച്ചു വരുന്നവരാണ്. നമ്മൾ വിശ്വസിക്കുന്നതെല്ലാം തന്നെ ശരികൾ ആകണമെന്നില്ല.
എല്ലാ കാര്യവും കേട്ടപ്പാടെ വിശ്വസിക്കാതിരിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
motivation-302
മുന്നോട്ടുള്ള യാത്രയിൽ നമ്മൾ ഓരോരുത്തർക്കും അറിഞ്ഞും അറിയാതെയും ധാരാളം ശത്രുക്കൾ ഒരുപക്ഷെ ഉണ്ടായേക്കാം. ഇന്നിന്റെ ശത്രുക്കൾ നാളെകളിൽ നമ്മുടെയൊക്കെ മിത്രങ്ങൾ ആയെന്നു വരാം, ഇന്നിന്റെ മിത്രങ്ങൾ നാളെകളിൽ ശത്രുക്കൾ ആയെന്നു വരാം, സാഹചര്യമാണ് എല്ലാത്തിന്റെയും പിന്നിൽ പ്രധാന പങ്കുവഹിക്കുന്നത്.
Read More
ഓരോരോ കാരണങ്ങളാണ് മനുഷ്യർക്കിടയിൽ ശത്രുക്കളെയും, മിത്രങ്ങളെയും സൃഷ്ടിക്കുന്നത്.
നമ്മളൊക്കെ ദിനംപ്രതി വിവിധ സാഹചര്യത്തിലൂടെ കടന്നുപോകുന്നവരാണ്. നമ്മൾക്ക് പല വിധത്തിലുള്ള അനുഭവങ്ങളെയും നേരിടേണ്ടി വന്നേക്കാം.
മുന്നോട്ടുള്ള ജീവിതത്തിൽ നിന്ന് ശത്രുതാ മനോഭാവം ഒഴിവാക്കിയില്ലെങ്കിൽ നമ്മുടെ വളർച്ചയെ തന്നെ മോശമായി ബാധിച്ചേക്കാം.
നമ്മളുടെ ഉള്ളിൽ നിന്നും ശത്രുതാമനോഭാവം ഇല്ലാതെയാക്കേണ്ടതുണ്ട്. മുന്നോട്ടുള്ള യാത്രയിൽ ശത്രുതാമനോഭാവം ഒഴിവാക്കാൻ പഠിക്കേണ്ടതുണ്ട്.
മറ്റുള്ളവരോടുള്ള ശത്രുത നമ്മുടെയൊക്കെ ശാരീരിക മാനസിക ആരോഗ്യത്തെ ഒരുപക്ഷെ സാരമായി ബാധിച്ചേക്കാം.
ശത്രുത ഒഴിവാക്കി മുന്നോട്ടു എല്ലാവരുമായി രമ്യതയിൽ പോകുവാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.