Choose your language

9 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-130

 130.ചിന്തയാണ് മാറേണ്ടത്.

ആവശ്യം ഉള്ള ഒരുപാട് കാര്യങ്ങൾ ചിന്തിച്ചെങ്കിൽ മാത്രമേ നമ്മൾക്കും നമ്മുടെ ചുറ്റിലുമുള്ള സമൂഹത്തിനും അതുകൊണ്ട് ഗുണങ്ങൾ ഉണ്ടാവുകയുള്ളൂ.കാലത്തിനു അനുസരിച്ചു നമ്മുടെയൊക്കെ ചിന്തകൾ നേരായ വഴിക്ക് മാറേണ്ടതുണ്ട്.നമ്മളുടെ ഉള്ളിലുള്ള നെഗറ്റീവ് ചിന്തകളെ നിയന്ത്രിക്കാൻ നമ്മൾക്ക് സാധിക്കണം.പരാജയം ഉണ്ടാവുമ്പോൾ അതിനെ പോസിറ്റീവ് ആയി കണ്ടുകൊണ്ട് എനിക്ക് വിജയിക്കാൻ കഴിയും, തീർച്ചയായും ഒരുനാൾ വിജയിക്കുക തന്നെ ചെയ്യും എന്നെല്ലാം നമ്മൾക്ക് എപ്പോഴെങ്കിലും പറയാൻ സാധിക്കാറുണ്ടോ.


നല്ലത് ചിന്തിക്കാൻ നമ്മുടെ ചുറ്റിലുമുള്ള നല്ല കാര്യങ്ങൾ എന്തെല്ലാമാണെന്ന് ഓരോ നിമിഷവും മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക.നെഗറ്റീവ് ചിന്തകൾ നമ്മൾക്ക് ഒന്നും തന്നെ നേടിതരുന്നില്ല.

നല്ല ചിന്തകൾ എല്ലാവരുടെയും മനസ്സിലേക്ക് എപ്പോഴും കടന്നുവരട്ടെ.

Read More

8 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-129

 129.ഗംഭിരം,അതിഗംഭിരം.



കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് പൊതുവെ എങ്ങനെയുണ്ടായിരുന്നു എന്ന് ആരെങ്കിലും നമ്മളോട് ചോദിക്കുമ്പോൾ വളരെ ഗംഭിരമായിരുന്നു എന്നൊക്കെ നമ്മളിൽ ചിലരെങ്കിലും മറുപടി പറയാറുണ്ട്, മറുപടി പറയാൻ ആഗ്രഹിക്കാറുണ്ട്.എന്തുകാര്യവും ഗംഭിരമാകാൻ അതിന്റെ ചേരുവകൾ കൃത്യമായി ചേരേണ്ടതുണ്ട്.ഗംഭിരപ്രകടനം നടത്തുന്ന ഒത്തിരി കലാകാരന്മാരുണ്ട് നമ്മുടെ ചുറ്റിലും.പലരും വേദികൾ കിട്ടാതെ അറിയപ്പെടാതെ പോകുന്നുവെന്നത് വളരെയേറെ സങ്കടകരമായ കാര്യമാണ്.

നമ്മൾ എവിടെ എന്തു പരിപാടി അവതരിപ്പിച്ചാലും ഗംഭിരമാകണം എന്നാണല്ലോ ആഗ്രഹിക്കാറുള്ളത്.


നല്ലത് പോലെ പരിശീലനം നടത്തിയെങ്കിലെ ഒരുപക്ഷെ ഓരോ പരിപാടിയും ഗംഭിരമാക്കി തീർക്കാൻ കഴിയുകയുള്ളു.നമ്മൾ ചെയ്യുന്ന ഓരോ കാര്യവും ഗംഭിരമാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.മറ്റുള്ള 

വർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതെ നമ്മളെ ഏൽപ്പിച്ച ജോലികൾ വളരെ ഗംഭിരമായി ചെയ്യാൻ നമ്മൾക്ക് ഓരോരുത്തർക്കും സാധിക്കട്ടെ.






Read More

7 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-128

 128.കൊള്ളാം നല്ലത് ആയിരിക്കുന്നു.



കൊള്ളാം നല്ലത് ആയിരിക്കുന്നു എന്നൊക്കെ പറഞ്ഞു നമ്മളെ പലരും പലപ്പോഴും അഭിനന്ദി ക്കാറുണ്ടല്ലോ.അഭിനന്ദനങ്ങൾ നമ്മൾ ഏവർക്കും ഇഷ്ടമുള്ള കാര്യമാണ്.നല്ലതിനെ നല്ലതാണെന്നു പറയാൻ നമ്മളിൽ പലർക്കും പലപ്പോഴും സാധിക്കുന്നില്ല.കൊള്ളാം നല്ലതെന്ന് മറ്റുള്ളവർക്ക് നമ്മളെപ്പറ്റി പറയണം എങ്കിൽ നമ്മുടെ ഭാഗത്തുനിന്നും നല്ല കാര്യങ്ങൾ ചെയ്യേ ണ്ടതുണ്ട്.കൊള്ളാം നല്ലത് ആണെന്ന് പറയാൻ തക്ക നല്ല കാര്യങ്ങൾ നമ്മളുടെ ചുറ്റിലും ഉണ്ടാവട്ടെ.എല്ലാവർക്കും അവരവരുടെ ജീവിതം നോക്കി കൊള്ളാം നല്ലതെന്ന് പറയാൻ സാധിക്കുന്നൊരു കാലം എത്രയും വേഗം ഉണ്ടാവട്ടെ.



Read More

6 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-127

 127.കൈവെടിയരുത്.

നമ്മളിൽ പലരും നിസ്സഹായ അവസ്ഥയിൽ പലരോടും പറയുന്ന കാര്യമാണ് കൈവെടിയരുത് എന്ന്.

നമ്മൾക്ക് എന്തെങ്കിലും പ്രതീക്ഷകൾ മറ്റുള്ളവരിൽ നിന്നും കിട്ടുമെന്ന് കരുതിയാണ് അവരോട് കൈവെടിയരുത് എന്ന് പറയുന്നത്.ചിലരൊക്കെ നിരാശയോടെ പറയാ റുണ്ട് അവരെ എല്ലാവരും കൈവെടിഞ്ഞു എന്ന്.

നമ്മളൊക്കെ പ്രതീക്ഷകൾ നഷ്ടപ്പെട്ടു ജീവിക്കുന്നവർ ആയിരിക്കാം ഒരുപക്ഷെ.നമ്മൾ പലരോടും കൈവെടിയരുതെന്ന് അപേ ക്ഷിച്ചിട്ടുണ്ടാകും.


നമ്മളെ നമ്മളുടെ വേണ്ടപ്പെട്ടവർ കൈവെടിയുന്ന സന്ദർഭങ്ങൾ പലപ്പോഴും ഉണ്ടായിട്ടില്ലേ.നമ്മൾ ഏറെ സ്നേഹിക്കുന്നവർ നമ്മളെ കൈവെടിയുമ്പോൾ നമ്മളിൽ പലരും വിഷമിക്കാറുണ്ട്.നമ്മൾ എല്ലാവർക്കും മുന്നോട്ട് പോകണമെങ്കിൽ ആരുടെയെങ്കിലുമൊക്കെ ഏതെ ങ്കിലുമൊക്കെ രീതിയിൽ ചെറുതും വലുതുമായ സഹായങ്ങൾ ആവശ്യമാണ്.നമ്മൾക്ക് എന്തെ ങ്കിലും അത്യാവശ്യം വരുമ്പോൾ നമ്മൾ പലരുടെയും മുൻപിൽ സഹായങ്ങൾക്കായി അഭ്യർത്ഥിക്കാറുണ്ട്.


എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവന്റെ വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.ഒരുനാൾ ഈ ഭൂമിയിൽ നിന്നും നേടിയതെല്ലാം ഉപേക്ഷിച്ചു പോകേണ്ടവരാണ് നമ്മൾ എല്ലാവരും.നമ്മുടെ ജീവിതം പരിശോധിച്ചാൽ ഉപേക്ഷിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ടാകും, ഒരുപാട് ആളുകൾക്ക് സാഹചര്യം അനുവദി ക്കാത്തതുകൊണ്ടും സാമ്പത്തികം ഇല്ലാത്ത തുകൊണ്ടും നേട്ടങ്ങൾ കൈവരിക്കാൻ കഴിയാതെ പോയിട്ടുണ്ട്.ചെറുപ്പത്തിൽ സാഹചര്യം അനുവദിക്കാത്തതുകൊണ്ട് ഉപേക്ഷിച്ച പഠനം പിൽക്കാലത്തു വാശിയോടെ പഠിച്ചു നേടിയെടുത്തവരുണ്ട്.ഏതൊരു പ്രതിസന്ധി ഘട്ടത്തിലും തളരാതെ, ആഗ്രഹം ഉപേക്ഷിക്കാതെ മുന്നോട്ട് പോയവർക്ക് പിന്നീട് എപ്പോഴെങ്കിലും വിജയം നേടാൻ സാധിച്ചിട്ടുണ്ടാകും.അനന്തമായ സാധ്യതകളുടെ ലോകമാണ് നമ്മൾക്കു ചുറ്റിലും ഉള്ളത്.


എന്തിലും എവിടെയും ഉപേക്ഷിക്കപ്പെടാനുള്ള സാധ്യത തള്ളികളയാനാവില്ല.ഇന്നിപ്പോൾ നമ്മൾ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുന്നത് നമ്മുടെ വേണ്ടപ്പെട്ടവർ നമ്മളെ ഉപേക്ഷിക്കാത്തതുകൊണ്ടാണ്.എത്ര വേണ്ടപ്പെട്ട വരാണ് എങ്കിലും നിസ്സാര കാരണത്തിന്റെ പേരിൽ ഉപേക്ഷിക്കപ്പെടുന്നതിനു യാതൊരു ബുദ്ധിമുട്ടും ചിലർക്കൊന്നും തോന്നാറില്ല.ഒരുപ ക്ഷെ ജോലിക്കായി, ഉപരിപഠനത്തിനായി മറ്റൊരിടത്തേക്ക് പോകേണ്ടിവരുമ്പോൾ കുറച്ചു കാലത്തേക്ക് എങ്കിലും പല കാര്യങ്ങളും ഉപേക്ഷിക്കേണ്ടി വന്നേക്കാം.നമ്മൾക്ക് ഉയര ങ്ങളിൽ എത്താൻ പ്രാധാന്യം ഇല്ലാത്ത ഒരുപാട് കാര്യങ്ങൾ ഉപേക്ഷിക്കേണ്ടതുണ്ട്.നമ്മൾ സാഹചര്യം കൊണ്ട് ഉപേക്ഷിച്ച നല്ല കാര്യങ്ങൾ തിരികെ കൊണ്ട് വരുവാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ. ജീവിതത്തിൽ നമ്മളെ ആരൊക്കെ കൈവെടിഞ്ഞാലും നിരാശരാകാതിരിക്കാൻ നമ്മൾക്ക് കഴിയട്ടെ.

Read More

5 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-126

 126.കേൾക്കാനുള്ള മനസ്സ് കാണിക്കണം.

പലരുടെയും പരാതിയാണ് അവർ എത്ര പ്രാധാന്യത്തോടെ പറഞ്ഞിട്ട് പോലും അതൊന്നും ആരും കേൾക്കാനുള്ള മനസ്സ് കാണിക്കുന്നില്ല എന്ന്.ഒരാളുടെ ഭാഗത്തു നിന്നുള്ള വിശദീകരണം കേട്ടുകൊണ്ട് കാര്യങ്ങളെ വിലയിരുത്തുന്നത് ശരിയല്ല, മറുഭാഗവും കൂടി കേൾക്കേണ്ടി വരും.

നമ്മളിൽ പലർക്കും അനുഭവം ഉണ്ടാകും നമ്മൾ പറയുന്നത് കേൾക്കാനുള്ള മനസ്സ് പലപ്പോഴും മറ്റുള്ളവർക്ക് ഉണ്ടാവാത്തത് ആയിട്ട്. കേൾക്കാനുള്ള മനസ്സ് നമ്മൾ ഉണ്ടാക്കിയെടുക്കണം,നമ്മുടെ ഭാഗത്തു നിന്നും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താൻ സ്വയം തയ്യാറാകണം.നമ്മുടെ മുന്നിൽ വരുന്നവരുടെ പ്രശ്നം പരിഹരിക്കാനായിട്ട്, നമ്മൾക്ക് അവരെ കേൾക്കേണ്ടി വരും.നമ്മൾ ജീവിക്കുന്നിടത്തോളം കാലം മറ്റുള്ളവരെ കുറിച്ചു നല്ലത് മാത്രം കേൾക്കാൻ ഇടയാവട്ടെ, നല്ലതല്ലാത്തത് കേൾക്കേണ്ടി വരുമ്പോൾ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അതെല്ലാം ഒഴിവാക്കാനും സാധിക്കട്ടെ.

Read More

4 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-125

 125.കൃത്യമായി ചെയ്യുക.

നമ്മൾ ഓരോരുത്തരും ഓരോ ദിവസവും എന്തെല്ലാം കാര്യങ്ങളാണ് കൃത്യമായി ചെയ്തുകൊണ്ടിരിക്കുന്നത്.ചെയ്യുന്ന കാര്യങ്ങൾ എല്ലാം കൃത്യമായി തന്നെയാണോ ചെയ്യുന്നത് എന്ന് നമ്മൾ പരിശോധിച്ചു ഉറപ്പ് വരുത്താറുണ്ടോ.ചെറുപ്പത്തിൽ ഒരുപാട് ദാരിദ്രവും പട്ടിണിയും അനുഭവിച്ചു വളർന്നു വന്നവരായിരിക്കും നമ്മളിൽ പലരും.ഒരുപക്ഷെ പട്ടിണി കിടന്ന നാളുകളിൽ നമ്മൾ ആഗ്രഹിച്ച പലതും സാധ്യമായിട്ടുണ്ടായിരുന്നില്ലായിരിക്കും.

നമ്മൾ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക, നമ്മുടെ ഉയർച്ചക്കായി കഠിനാധ്വാനം ചെ യ്യുക.നമ്മളുടെ കഷ്ടപ്പാടുകൾ, ദാരിദ്ര്യം എല്ലാം ഒരുനാൾ നമ്മളെ വിട്ടുപോകുമായിരിക്കും.


നമ്മൾ ചെയ്യുന്ന ജോലികൾ കൃത്യമായി ചെയ്തെങ്കിലെ അതിന്റെതായ ഗുണങ്ങൾ നമ്മൾക്ക് ആയാലും മറ്റുള്ളവർക്ക് ആയാലും കിട്ടുകയുള്ളു.ഏതൊരു സാഹചര്യത്തിലും നമ്മളുടെ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കുക.

നമ്മളുടെ ചുറ്റിലും ഒന്ന് കണ്ണോടിച്ചു നോക്കിക്കേ എത്രയെത്ര ആളുകളാണ് ഓരോരോ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്.ഓരോരുത്തരും അവരവരുടെ ജോലികൾ കൃത്യമായി ചെയ്യുന്നതുകൊണ്ടാണ് നമ്മുടെ നിത്യജീവിതത്തിലെ ഓരോ കാര്യവും വളരെ സുഗമമായി മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.


ഇന്നലെവരെ നമ്മൾക്ക് ഒരുപക്ഷെ നമ്മളെ ഏൽപ്പിച്ച ജോലികൾ കൃത്യമായി ചെയ്യാൻ കഴിഞ്ഞിട്ടുണ്ടാകില്ല, ഇനിമുതൽ എങ്കിലും കൃത്യമായി ചെയ്യാൻ ശ്രദ്ധിക്കുക, ശ്രമിക്കുക.നാളെകളിൽ നമ്മൾക്ക് ഇന്ന് ഏൽപ്പിച്ച ജോലികൾ കൃത്യമായി ചെയ്തതിന്റെ ഗുണഫലങ്ങൾ അനുഭവിക്കാൻ ഒരുപക്ഷെ സാധിച്ചേക്കാം.നമ്മളുടെ ഇപ്പോഴത്തെ ജോലി ഒരുപക്ഷെ ഒരുപാട് ആളുകളുടെ പ്രതിക്ഷ ആയിരിക്കാം.നമ്മൾ കൃത്യമായി എല്ലാ കാര്യവും ചെയ്യാൻ ശ്രമിച്ചാൽ നമ്മളുടെ/മറ്റുള്ളവരുടെ ജീവിതം കുറേക്കൂടി മെച്ചപ്പെടുത്താൻ സാധിക്കും.

ഒരുപാട് പ്രതീക്ഷകൾ നമ്മൾ ഓരോരുത്തർക്കും നമ്മളുടെ ഭാവിയെപറ്റിയുണ്ടാകും, അതെല്ലാം സഫലം ആകണം എങ്കിൽ നമ്മൾ ഇന്ന്ചെയ്യേണ്ട ജോലികൾ ഇപ്പോൾ തന്നെ കൃത്യമായി തന്നെ ചെയ്യുക.എല്ലാവർക്കും തങ്ങളിൽ നിക്ഷിപ്തമായ ജോലികൾ കൃത്യമായി തന്നെ ചെയ്യാൻ കഴിയട്ടെ.

Read More

3 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-124

124.കുഴപ്പമില്ല.
നമ്മൾ പലപ്പോഴും ആഗ്രഹിക്കുന്ന കാര്യമാണ് കുഴപ്പം ഒന്നും ഉണ്ടാവരുത് എന്നത്.നമ്മളെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്നതും ആശങ്കയിൽ ആക്കുന്നതും കുഴപ്പം ഉണ്ടാകുമോ എന്ന ഒരു ചോദ്യം ആണ്.നമ്മൾ എല്ലാവരും മറ്റുള്ളവരോട് പറയാൻ ആഗ്രഹിക്കുന്നത് നമുക്ക് ഒന്നും ഒരു കുഴപ്പവും ഇല്ല എന്നാണ്.ചെറുപ്പത്തിൽ ഉണ്ടായിരുന്ന ബുദ്ധി മുട്ടുകൾ ഒരു പക്ഷെ കാലത്തിന്റെ സഞ്ചാരത്തിൽ കുറഞ്ഞു വന്നിട്ടുണ്ടാകും.പല പ്രതിസന്ധികളെയും കഷ്ടപ്പാടുകളെയും നമ്മളുടെ കഠിന അധ്വാനം കൊണ്ട് നമ്മൾ നേരിട്ടുണ്ടാകാം.
എന്തെങ്കിലും കുഴപ്പം ഉണ്ടായാൽ അല്ലേ കാരണം കണ്ടെത്താൻ കഴിയുകയുള്ളു, അതിനുള്ള പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളു.

ഓരോ കണ്ടുപിടുത്തങ്ങൾക്ക് പുറകിലും എന്തെങ്കിലും പരിമിതികൾ ഉണ്ടായിട്ടുണ്ടാകും.
കുഴപ്പങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ അറിഞ്ഞുകൊണ്ടും അറിയാതെയും സംഭവിക്കാം.
കുഴപ്പങ്ങളെ ശരിയായ വിധത്തിൽ പരിഹരിക്കാൻ ശ്രമിക്കുക.
ജീവിതത്തിൽ സന്തോഷം കണ്ടെത്തണം എങ്കിൽ കുഴപ്പങ്ങളെ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യം നിറഞ്ഞൊരു കാര്യമാ ണ്.എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടായിട്ടുള്ള കുഴപ്പങ്ങളെ ശരിയായ വിധത്തിൽ മനസ്സിലാക്കി പരിഹരിക്കാൻ കഴിയട്ടെ.
Read More

2 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-123

123.കുഴപ്പം ഇല്ലാത്ത രീതിയിൽ.
എല്ലാവരും മരണം വരെ കുഴപ്പം ഇല്ലാത്ത രീതിയിൽ ജീവിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാണ്.ഇന്നുവരെയുള്ള ജീവിതത്തിൽ എപ്പോഴെങ്കിലും വീണുപോകാത്ത വ്യക്തികൾ ആണോ നമ്മൾ.കുഞ്ഞു നാൾ തൊട്ട് നടക്കാൻ ശ്രമിക്കുമ്പോൾ വിഴുകയും അവിടെ നിന്നും വീണ്ടും എഴുന്നേൽക്കാൻ ശ്രമിച്ചവരാണ് നമ്മൾ.നമ്മൾക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലെങ്കിൽ വീണു പോകില്ലായിരുന്നു എന്ന് ചിന്തിച്ചേക്കാം.നമ്മൾ വീഴുന്ന വിഴ്ച കളുടെ ആഴം അനുസരിച്ചു മുറിവുകൾ കൂടുന്നു.
ആരോഗ്യമാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്.കുഴപ്പം ഇല്ലാത്ത രീതിയിൽ ജീവിക്കാൻ നമ്മൾ ഓരോരുത്തരും നമ്മൾക്ക് തന്നെ വേണ്ടത്ര ശ്രദ്ധ കൊടുക്കേണ്ടി വരും.

നമ്മളുടെ ഭാഗത്തു നിന്നും ശ്രദ്ധ അകലുമ്പോഴാണ് മിക്കവാറും എന്തെങ്കിലും കുഴപ്പങ്ങൾ സംഭവിക്കാൻ നമ്മളിൽ സാധ്യത കൂടുതൽ ഉണ്ടാവുന്നത്.നമ്മളുടെ ചുറ്റിലും നടക്കുന്ന എല്ലാ കാര്യവും ഒരു കുഴപ്പവും സംഭവിക്കാതെ ആയിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കാറുണ്ട്, അതിനു വേണ്ടി പരിശ്രമിക്കാറുമുണ്ട്.
കുഴപ്പം ഇല്ലാത്ത രീതിയിൽ ആകണം എങ്കിൽ നമ്മളുടെ ഭാഗത്ത്‌ നിന്നും പരിശ്രമം ആവശ്യമാണ് എന്ന് ഓർമ്മിപ്പിക്കുന്നു.എല്ലാവർ ക്കും കുഴപ്പം ഇല്ലാത്ത രീതിയിൽ മുന്നോട്ട് പോകാൻ കഴിയട്ടെ.
Read More

1 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-122

122.കുറവായിട്ടുണ്ട്.
നമ്മളുടെ ജീവിതത്തിൽ പലതും കുറവ് ആവാറുണ്ടല്ലോ.ഒരു പക്ഷെ സാമ്പത്തികം ആയിരിക്കാം, ആരോഗ്യം ആയിരിക്കാം, സൗന്ദര്യം ആയിരിക്കാം.ചുറ്റുപാടുമുള്ള സൗകര്യ ങ്ങൾ ആയിരിക്കാം, സ്നേഹം ആയിരിക്കാം, സഹായം ആയിരിക്കാം അങ്ങനെ പലതും ആകാം.ജീവിതത്തിൽ നമ്മൾക്ക് എന്തെങ്കിലും ലക്ഷ്യം കണ്ടെത്താൻ സാധിച്ചിട്ടുണ്ടോ?. ലക്ഷ്യം നേടാൻ പരിശ്രമിക്കുന്ന കാര്യത്തിൽ എന്തെങ്കിലും കുറവുകൾ നമ്മുടെ ഭാഗത്തുനിന്നും വന്നിട്ടുണ്ടോ?.നമ്മളുടെ ജീവിതത്തിൽ നമ്മൾക്ക് പലതും കുറവുകൾ ആയിട്ട് ഉണ്ടാ യേക്കാം.ഒരുപാട് കളിയാക്കലുകൾ അതിന്റെ പേരിൽ നമ്മൾക്ക് നേരിടേണ്ടി വന്നേക്കാം.

ഇന്ന് നമ്മൾക്ക് ഉള്ള കുറവുകൾ ഒരുപക്ഷെ നമ്മളിലെ മറ്റു കഴിവുകൾ പുറത്തു കൊണ്ടുവരാൻ നമ്മളെ ഒരുപക്ഷെ സഹായിച്ചേക്കും.നമ്മുടെ ഭാഗത്തും നിന്നും ഓരോ കാര്യങ്ങളും ശരിയായ വിധത്തിൽ പഠിക്കാനുള്ള ആന്മവിശ്വാസം ഉണ്ടായാൽ മതി.
നമ്മൾ എല്ലാവരും നമ്മളുടെ കുറവുകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്‌ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്.നമ്മളുടെ ആഗ്രഹം എന്താണോ അതിനുവേണ്ടി നിത്യവും പരിശ്രമിച്ചുകൊണ്ടിരിക്കുക.

ഇന്ന് നമ്മളിൽ പലരെയും പിന്നോട്ട് വലിക്കുന്നത് നമ്മുടെ കുറവുകൾ ഓരോന്നും ആയിരിക്കാം ഒരുപക്ഷെ.ഒരു മനുഷ്യൻ കുറവുകളോടെ ജനിച്ചത് ആ മനുഷ്യന്റെ തെറ്റല്ല.ജീവിതത്തിൽ നമ്മളെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നത് നമ്മൾക്കുണ്ടായിട്ടുള്ള കുറവുകളെക്കുറിച്ച് ഓർക്കുമ്പോഴായിരിക്കും.മറ്റുള്ളവരുടെ കുറവുക ൾ മനസ്സിലാക്കി കഴിഞ്ഞാൽ, അവരെ ആ കുറവോടുകൂടി അംഗീകരിക്കാൻ കഴിഞ്ഞാൽ ജീവിതം സുന്ദരമായി.നമ്മളുടെ കുറവുകൾ നമ്മൾ ശരിയായ വിധത്തിൽ മനസ്സിലാക്കാൻ ശ്രമിക്കണം.ഓരോ ദിവസവും നമ്മളെ തന്നെ മെച്ചപ്പെടുത്തി കൊണ്ടുവരണം.ഓരോ കുറവുകൾ കണ്മുന്നിൽ കടന്നുവരുമ്പോൾ അതിനെയെല്ലാം നേരിടാൻ പഠിക്കാൻ നമ്മൾ ഓരോരുത്തർക്കും ശ്രമിക്കാം.എല്ലാവർക്കും സ്വന്തം കുറവുകളെ ശരിയായ വിധത്തിൽ മനസ്സിലാക്കി, കുറവുകളെ പരിഹരിക്കാൻ കഴിയുന്നത് ആണെങ്കിൽ പരിഹരിച്ചു പോകാൻ സാധിക്കട്ടെ.
Read More

30 April 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-121

121.കുറ്റബോധം.
നമ്മളിൽ പലരും ദുഖിക്കാൻ ഒരു പക്ഷെ കാരണം നമ്മുടെ മനസ്സുകളിൽ എന്തെങ്കിലും കാര്യത്തിൽ കുറ്റബോധം ഉള്ളത് കൊണ്ടായിരിക്കാം.ഞാൻ അവനോട്/അവളോട് അങ്ങനെ പെരുമാറിയല്ലോ, ഞാൻ അങ്ങനെ അവരോട് പെരുമാറാൻ പാടില്ലായിരുന്നു എന്നിങ്ങനെ പലതരത്തിലുള്ള ചിന്തകൾ നമ്മളെ കുറ്റബോധം കൊണ്ട് ഒരുപക്ഷെ അലട്ടികൊണ്ടിരിക്കും.പലപ്പോഴായി നമ്മളിൽ പലരും കുറ്റബോധത്താൽ വല്ലാതെ വിഷമി ക്കുന്നവരാണ്.മനുഷ്യരായ നമ്മൾക്ക് വിവേക ത്തോടെ ചിന്തിക്കാൻ കഴിഞ്ഞില്ല എങ്കിൽ, നമ്മൾക്ക് ആവശ്യമില്ലാത്ത സന്ദർഭങ്ങളിൽ കുറ്റബോധം തോന്നിതുടങ്ങിയേക്കാം.കുറ്റബോധം ഉള്ളതുമൂലം നമ്മളുടെ മാനസിക ആരോഗ്യത്തെ ഒരുപക്ഷെ സാരമായി ബാധിച്ചേക്കാം.നമ്മൾ മറ്റുള്ളവരോട് പെരുമാറിയ മോശമായ രീതികൾ ഒരു പക്ഷെ കുറെ നാളുകൾക്കു ശേഷം നമ്മൾക്ക് എപ്പോഴെങ്കിലും കുറ്റബോധത്തിന് കാരണം ആയേക്കാം.നമ്മൾ തെറ്റ് ചെയ്താൽ അല്ലേ കുറ്റബോധത്തിന്റെ ആവശ്യം സാധാരണഗതിയിൽ
ഉണ്ടാവുന്നുള്ളു.

നമ്മുടെ ഭാഗത്തുനിന്നും തെറ്റുകൾ അറിഞ്ഞുകൊണ്ടും അറിയാതെയും സംഭവി ച്ചേക്കാം.അറിഞ്ഞുകൊണ്ട് തെറ്റുകൾ ചെയ്യാതി രിക്കാൻ ശ്രമിക്കാം.ഒരു പക്ഷെ നമ്മൾക്ക് കഴിഞ്ഞ കാലങ്ങളിൽ ചെയ്യാൻ പറ്റാതെപോയ നിരവധി കാര്യങ്ങളെക്കുറിച്ചായിരിക്കും കുറ്റ ബോധം ഉണ്ടാവാൻ ഇടയാകുക.നമ്മൾ ചെയ്ത് പോകുന്ന തെറ്റുകൾ നമ്മളിൽ എന്നെങ്കിലും ഒരിക്കൽ കുറ്റബോധത്തിന് കാരണമായേക്കാം.
കുറ്റങ്ങളും കുറവുകളും ഇല്ലാത്ത മനുഷ്യരില്ല.ഒരുപക്ഷെ നമ്മൾ ചെയ്യുന്ന നല്ല കാര്യത്തിനെ പറ്റിവരെ കുറ്റപ്പെടുത്തി സംസാരിക്കുന്നവരുണ്ടാകാം.നമ്മൾക്ക് ഉണ്ടാവുന്ന കുറ്റബോധങ്ങൾ ശരിയായ അറിവുകളിലൂടെ ഇല്ലായ്മ ചെയ്യാൻ കഴിയട്ടെ.
Read More