Choose your language

27 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-209

209.നേരായ പാതയിൽ യാത്ര ചെയ്യുക.

നമ്മൾ എല്ലാവരും നേരായ പാതയിൽ സഞ്ചരിക്കുവാൻ ആഗ്രഹിക്കുന്നവരാണ്. പലപ്പോഴും നേരായ പാതയിൽ സഞ്ചരിക്കാൻ നമ്മൾ മറന്നുപോകുന്നു. നേരായ പാതയിൽ സഞ്ചരിച്ചാലാണ് നേരായ ലക്ഷ്യത്തിൽ കൃത്യമായി എത്തിച്ചേരുകയുള്ളു.നേരായ പാതയിലൂടെ സഞ്ചരി ക്കാൻ ഒരുപക്ഷെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.


നേരായ പാത കണ്ടെത്താനും അതിലുടെ സഞ്ചരിക്കാനും ക്ഷമ വേണ്ടതാണ്.നേരായ പാത യിലൂടെ സഞ്ചരിച്ചാൽ മാത്രമേ നമ്മൾക്ക് സ്ഥിരമായ സന്തോഷവും സമാധാനവും ദിർഘകാലം ലഭിക്കുകയുള്ളു.നേരായ പാത കണ്ടെത്താൻ നമ്മൾ ഓരോരുത്തർക്കും ഒരുപക്ഷെ പ്രയാസപ്പെടേണ്ട തായിട്ട് വന്നേക്കാം.നേരായ പാത കണ്ടെത്തി അതിലുടെ മാത്രം സഞ്ചരിക്കാൻ എല്ലാവർക്കും സാധിക്കട്ടെ. 

Read More

26 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-208

 208.നേടാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ.

നമ്മൾ എല്ലാവർക്കും ജീവിതത്തിൽ നേടേണ്ട ഒരുപാട് കാര്യങ്ങളുണ്ടാകും. ഏതൊരു കാര്യവും നേടിയെടുക്കാൻ അതിന്റെതായ കഷ്ടപ്പാടുണ്ട്.

പലതരത്തിലുള്ള പ്രയാസങ്ങളെയും പ്രതി സന്ധികളെയും അതിജീവിച്ചുകൊണ്ടാണ് ഒരു പക്ഷെ പലർക്കും അവരുടെ ആഗ്രഹം എപ്പോഴെങ്കിലും പൂർത്തിയാക്കാൻ സാധിച്ചിട്ടു ണ്ടാവുക.ഏതൊരു മനുഷ്യനും അവരുടെ എല്ലാ ആഗ്രഹവും എപ്പോഴും സാധിച്ചു കിട്ടണം എന്നില്ലല്ലോ.


കിട്ടുന്ന സമയം പാഴാക്കാതെ നമ്മളുടെ കഴിവുകൾ പ്രയോജനപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുക.നമ്മളെ നിരാശപ്പെടുത്തുന്ന, നെഗറ്റീവ് ചിന്തകൾ ഒഴിവാക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുക.ആഗ്രഹങ്ങൾ നല്ലതും മോശമായതും ഉണ്ടാകാം, അവയെ തിരിച്ച റിയാൻ നമ്മൾക്ക് സാധിക്കണം.നമ്മൾക്ക് സന്തോഷം നൽകുന്ന നേരായിട്ടുള്ള കാര്യങ്ങൾ ആഗ്രഹിക്കാം, അതെല്ലാം നേടിയെടു ക്കാൻ,പരിശ്രമിക്കാൻ നമ്മൾ എല്ലാവർക്കും ഇനിയുള്ള നാളുകളിൽ കഴിയട്ടെ.

Read More

25 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-207

 207.നേട്ടങ്ങൾ സ്വപ്നം കാണുക.

ഓരോ മനുഷ്യരും അവരുടെ ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ വളരെ അധികം ആഗ്രഹിക്കുന്നുണ്ട്.

നമ്മൾ മുന്നോട്ട് ഓരോ പദ്ധതികൾ തയ്യാറാക്കുന്നത് എന്തെങ്കിലും നേട്ടങ്ങൾ ഭാവിയിൽ സ്വന്തമാക്കണം എന്നു കരുതിയാകുമല്ലോ.ഏതൊരു മനുഷ്യന്റെയും വളർച്ചയിൽ നിർണ്ണായക പങ്ക് ആ വ്യക്തി നാളിതുവരെ നേടിയ നേട്ടങ്ങൾ നിർവഹി ക്കുന്നുണ്ടാകാം.

ലോകത്തിൽ എല്ലാ മനുഷ്യർക്കും അവരുടെ ജീവിതത്തിൽ ചെറുതും വലുതുമായ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടാവും.നേട്ടങ്ങൾ നമ്മളുടെ ജീവിതത്തിൽ മുന്നോട്ട് ഏറെ സഞ്ചരിക്കാൻ വളരെ ആവശ്യമാണ്.

നേട്ടങ്ങൾ പ്രതീക്ഷിച്ചു ചെയ്യുന്ന പല കാര്യങ്ങളും നമ്മൾക്ക് നേട്ടങ്ങൾ മാത്രം നൽകണമെന്നില്ലല്ലോ, ചിലപ്പോൾ തോൽവി നേരിടേണ്ടി വന്നേ ക്കാം.നേട്ടത്തിനായി തളരാതെ പൊരുതുക.


നേട്ടത്തിനുവേണ്ടി പരിശ്രമിക്കാതെ നമ്മൾക്ക് യാതൊന്നും തന്നെ നേടാൻ സാധിച്ചെന്ന് വരില്ലല്ലോ.

നേട്ടങ്ങൾ സ്വന്തമാക്കണമെന്ന് നമ്മൾ അതിയായി ആഗ്രഹിച്ചാൽ മാത്രമാണ് നേട്ടങ്ങൾ സ്വന്തമാക്കാൻ നല്ലതുപോലെ അധ്വാനിക്കുവാൻ കഴിയുകയുള്ളു.

നേട്ടങ്ങൾ സ്വന്തമാക്കാൻ നമ്മൾ ഓരോരുത്തരും വളരെ അധികം അധ്വാനിക്കേണ്ടതായിട്ടുണ്ട്.ഓരോ നേട്ടവും നമ്മളെ വളരെ അധികം ഉണർവോടെ, കരുത്തോടെ മുന്നോട്ട് സഞ്ചരിക്കാൻ പ്രേരിപ്പിക്കും.

നമ്മൾ വിചാരിക്കാതെ, നമ്മൾ കഷ്ടപ്പെടാതെ നമ്മൾക്ക് ഒരു കാര്യത്തിലും നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചെന്നു വരില്ലല്ലോ.എല്ലാവർക്കും നല്ല നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയട്ടെ.

Read More

24 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-206

 206.നേട്ടങ്ങൾ സ്വന്തമാക്കുക.

നമ്മൾ എല്ലാവരും തന്നെ ഏതെങ്കിലും തരത്തിലുള്ള നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ്. ഏതൊരു മേഖലയിലും നേട്ടങ്ങൾ സ്വന്തമാക്കാൻ ആന്മാർത്ഥതയോടെ പരിശ്രമിക്കേണ്ടതായിട്ടുണ്ട്. നേട്ടം സ്വന്തമാക്കാൻ നമ്മുടെയുള്ളിൽ അതിയായ ആഗ്രഹങ്ങൾ ഉണ്ടാവേണ്ടതുണ്ട്. എത്രയോക്കെ പരാജയങ്ങൾ ഉണ്ടായാലും വീണ്ടും നേട്ടത്തിനായി ശ്രമിക്കാൻ നോക്കുക എങ്കിലേ വിജയം നേടിയെടുക്കാൻ സാധിക്കുകയുള്ളു .

നമ്മൾ നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ നമ്മൾക്കുള്ള ആന്മവിശ്വാസം പതിന്മടങ്ങു വർധിക്കുകയാണ് ചെയ്യുന്നത്.ഏതൊരാൾക്കും നേട്ടങ്ങൾ ഒറ്റ നിമിഷം കൊണ്ടു സംഭവിക്കുന്നതല്ലല്ലോ.എല്ലാത്തിനും ഒരു പാട് നാളത്തെ ശ്രമങ്ങൾ ആവശ്യമായി വന്നേക്കാം. നമ്മൾ എടുക്കുന്ന ഉചിതമായ തീരുമാനങ്ങളാണ് നമ്മളെ എപ്പോഴും നേട്ടത്തിലേക്ക് നയിക്കുക.


നമ്മൾ എത്രയോക്കെ നേട്ടങ്ങൾ കൈവരിച്ചാലും അതിൽ മതിമറന്നു ആഹ്ലാദിക്കാതെ തുടർന്നും നേട്ടങ്ങൾക്കുവേണ്ടി പരിശ്രമിക്കാൻ സാധിക്കണം.

നമ്മളിൽ പലർക്കും നേട്ടങ്ങൾ ഇതുവരെയായിട്ടും സ്വന്തമാക്കാൻ കഴിയാത്തവരുണ്ടാകും അവർ ഒരിക്കലും അതോർത്തു സങ്കടപ്പെടാതെ പ്രതീക്ഷയോടെ ഓരോ നിമിഷവും നേട്ടത്തിനുവേണ്ടി പരിശ്രമിക്കുകയാണ് വേണ്ടത്.ജീവിതത്തിൽ നേട്ടങ്ങൾ മാത്രമല്ല നമ്മൾക്ക് ഉണ്ടാവുക,നഷ്ടങ്ങളും നമ്മൾക്ക് ഉണ്ടായെന്നു വരാം.നമ്മുടെയൊക്കെ ജീവിതത്തിൽ പലപ്പോഴും നമ്മൾ ഓരോരുത്തരും വളരെ അധികം സന്തോഷിക്കുക നമ്മൾക്ക് ചെറുതും വലുതുമായ ഓരോരോ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമ്പോഴാണ്.ഏതൊരാൾക്കും ജീവിതത്തിൽ അവരവരുടേതായ മേഖലയിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ അതിയായ ആഗ്രഹങ്ങൾ ഉണ്ടായേക്കാം.


പലരുടെയും നേട്ടങ്ങൾക്കു പിന്നിൽ നാളുകളുടെ പ രിശ്രമങ്ങൾ ഉണ്ടായിട്ടുണ്ടാകാം.എത്ര നാളുകൾ വേണ്ടി വന്നാൽ പോലും പിന്തിരിയാതെ നല്ല കാര്യങ്ങൾക്കുവേണ്ടിയുള്ള നേട്ടങ്ങൾക്കായി പരി ശ്രമിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കണം.

എല്ലാവർക്കും ഒരുപോലെ നേട്ടങ്ങൾ എല്ലായ്പ്പോഴും സ്വന്തമാക്കാൻ സാധിച്ചെന്ന് വരില്ലല്ലോ.ഓരോരുത്തരും അവരവരുടെ ഇഷ്ടമേഖല തിരഞ്ഞെടുത്തു അതിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ വേണ്ടി പരിശ്രമിക്കുക.നേട്ടങ്ങൾ സ്വന്തമാക്കാനായിട്ട് പരിശ്രമത്തെക്കാൾ വലുതായി മറ്റൊരു കാര്യവും ഇല്ലല്ലോ.നിരന്തരം പരിശ്രമിക്കുക ഒരിക്കൽ നമ്മൾക്കും വളരെ അധികം നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കും.


നമ്മൾക്കുള്ള കഴിവിൽ പൂർണ്ണമായി വിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോകുക.നമ്മളുടെ പരിമിതികളെ, കുറവുകളെ മനസ്സിലാക്കി നിരന്തരം പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക.നമ്മളുടെ നല്ല കഴിവുകളെ വളർത്തികൊണ്ടുവരിക.നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിയിലും സത്യസന്ധത പുലർത്തുക.എല്ലാവർക്കും അവരവർ ആഗ്രഹിച്ചതുപോലെ നേരായ വഴിക്കു നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കട്ടെ.

Read More

23 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-205

 205.നേട്ടങ്ങൾ സ്വന്തമാക്കാൻ തയ്യാറാവുക.

നമ്മുടെയൊക്കെ ജീവിതത്തിൽ എന്തെങ്കിലും നേട്ടങ്ങൾ സ്വന്തമാക്കണമെന്ന് നമ്മളൊക്കെ ആഗ്രഹിക്കാറില്ലേ. പരിശ്രമിക്കാതെ ആർക്കും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയില്ലല്ലോ. നമ്മളിൽ പലർക്കും പല സാഹചര്യത്തിലും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയാതെ വന്നേക്കാം, എങ്കിലും തളരാതെ വിണ്ടും പരിശ്രമിക്കാൻ തയ്യാ റാവേണ്ടതുണ്ട്.

നമ്മളുടെ ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാവേണ്ടത് നമ്മുടെയൊക്കെ വളർച്ചക്ക് വളരെ അധികം ആവശ്യമാണ്.


നേട്ടങ്ങൾക്കുവേണ്ടി നിരന്തരം പരിശ്രമിക്കാൻ നമ്മൾ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്.ഓരോ നേട്ടങ്ങൾക്ക് പിന്നിലും അതിന്റെതായ സമയവും കഷ്ടപ്പാടും ആവശ്യമാണ്.നമ്മുടെ ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാവാതെ പോയിട്ടുണ്ടെങ്കിൽ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കേണ്ടത് വളരെ ആവശ്യമാണ്.നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയാത്ത തിൽ നിരാശപ്പെട്ടുകൊണ്ട് തളർന്നിരുന്നാൽ ഒരിക്കലും നമ്മൾക്ക് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞെന്നു വരില്ല.ജീവിതത്തിൽ തോൽവികളെ നേരിടേണ്ടി വന്നേക്കാം, തോൽവികളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്‌ മുന്നോട്ട് പോകുവാൻ നമ്മൾ എല്ലാവർക്കും കഴിയണം.നമ്മൾ എല്ലാവർക്കും നല്ല കാര്യങ്ങളിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.

Read More

22 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-204

 204.നിഷേധിക്കുക.

നമ്മളിൽ പലരും നമ്മൾക്ക് ഇഷ്ടം ഇല്ലാത്ത കാര്യങ്ങൾ നിഷേധിക്കുന്നവരാണ്.ചിലരൊക്കെ അവരവരുടെ നേട്ടങ്ങൾക്കായി നേരത്തെ പറഞ്ഞ കാര്യങ്ങൾ, അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു നിഷേധിക്കാറുണ്ട്.അർഹതപ്പെട്ടത് നിഷേധിക്കപ്പെടുന്ന വ്യക്തികളുടെ അവസ്ഥ വളരെ ദുരിതത്തിലാണ്.പലർക്കും സ്വന്തം അനുഭവം വരുമ്പോൾ മാത്രമായിരിക്കും നിഷേധിക്കപ്പെടുന്നതിന്റെ വേദന ശരിക്കും മനസ്സിലാക്കാൻ സാധിക്കുക.തെറ്റ് ചെയ്ത ഒരാൾക്കുപോലും തെറ്റ് കാലങ്ങളോളം നിഷേധിക്കാൻ കഴിയില്ല, എന്നെങ്കിലും ഒരിക്കൽ സത്യം പുറത്തു വരും.എത്രയോക്കെ നിഷേധിച്ചാലും അവസാനം വിജയം എപ്പോഴും സത്യത്തിന് ഒപ്പം ആയിരിക്കും.അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ആർക്കായാലും വിഷമം വരും, പിന്നെ പ്രതിഷേധിക്കുക, സമരം ചെയ്യുക, നിയമപോരാട്ടം നടത്തുക അങ്ങനെ ഓരോന്നും സാഹചര്യം അനുസരിച്ചു നിഷേധിക്കപ്പെടുന്ന വർക്ക് ചെയ്യേണ്ടതായിട്ട് വരും.ഓരോരുത്തർക്കും എത്ര നാൾ കാത്തിരുന്നിട്ടാണ് പലപ്പോഴും നിതി കിട്ടുന്നത്.


ഈ ഭൂമിയിൽ ജനിച്ചു വീഴുന്ന ഓരോ വ്യക്തികൾക്കും പലപ്പോഴും ഒരുപാട് നിഷേധങ്ങളെ നേരിടേണ്ടി വരാറുണ്ട്. നമ്മൾക്കുണ്ടാകുന്ന നിഷേധങ്ങളെ ശരിയായ വിധത്തിൽ വിലയിരുത്തലുകൾ നടത്താൻ സാധിക്കണം.നിഷേധിക്കാൻ കഴിയുന്ന അവസരം കിട്ടിയിട്ട് പോലും നിഷേധിക്കാതെ അപരന് നന്മകൾ ചെയ്യുന്ന എത്രയോ വ്യക്തികൾ നമ്മുടെ ചുറ്റിലും നമുക്ക് മാതൃകയായി ജീവിക്കുന്നുണ്ട്.

എല്ലാവരും മനുഷ്യരാണ്, അർഹതപ്പെട്ടവർക്ക് അർഹതപ്പെട്ടത് നൽകുന്നത് നിഷേധിക്കാൻ നമ്മൾ ആർക്കും ഇടവരല്ലേ.

Read More

21 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-203

 203.നിഷ്പ്രയാസം.

നിഷ്പ്രയാസം എന്നുവെച്ചാൽ പ്രയാസം ഇല്ലാത്ത അവസ്ഥ എന്നാണ്.

പണം ഉണ്ടെങ്കിൽ ഈ ലോകത്തു ഒരുപാട് കാര്യങ്ങൾ എങ്കിലും നിഷ്പ്രയാസം സാധിക്കുമായിരിക്കും, പണം കൊണ്ടു എല്ലാം നേടാൻ കഴിഞ്ഞില്ലെങ്കിൽ കൂടിയും.ആരോഗ്യത്തിന് ആരോഗ്യം തന്നെ വേണം, ആരോഗ്യത്തിന് പകരം പണം ഉണ്ടായതുകൊണ്ട് കാര്യം ഇല്ലല്ലോ.വളരെ അധികം പരിശ്രമം ഉണ്ടെങ്കിലേ ഏതൊരു കാര്യവും നിഷ്പ്രയാസം ചെയ്യാൻ ആർക്കായാലും സാധിക്കുള്ളു.ഒരുപാട് ആളുകളുടെ നിരന്തരമായ പരിശ്രമംകൊണ്ടാണ് ഇന്നിപ്പോൾ പല കാര്യങ്ങളും നിഷ്പ്രയാസം ചെയ്യാൻ നമ്മളിൽ പലർക്കും കഴിയുന്നത്.


നിഷ്പ്രയാസം ഏതെങ്കിലും കാര്യം ചെയ്യാൻ നമ്മൾ ആഗ്രഹിച്ചാൽ ആ കാര്യത്തിന് വേണ്ടി പ്രയാസങ്ങൾ അനുഭവിക്കാൻ തയ്യാറാവുകയാണ് വേണ്ടത്.ഏ തൊരു കാര്യവും ആദ്യമായി ചെയ്യുമ്പോൾ പ്രയാസം ഉണ്ടാവുക സ്വാഭാവികമാണ്.ഏതൊരു കാര്യവും നേടണമെങ്കിൽ അതിന്റെതായ പ്രയാസങ്ങളെ നേരിടേണ്ടതായിട്ടുണ്ട്.ഏതൊരു കാര്യത്തിനും അധ്വാനം കൂടിയേ തിരു,പരീക്ഷയിൽ വിജയിക്കാൻ പഠിച്ചേ മതിയാകുള്ളൂ.ഏതൊരു വ്യക്തിയുടെ വിജയത്തിന് പിന്നിലും നല്ല കഷ്ടപ്പാടും അധ്വാനവുമുണ്ട്.ഒരുപാട് പ്രയാസങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ടാണ് ഓ രോരുത്തരും അവരവരുടെ ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്.


ഉയരങ്ങളിൽ എത്താൻ ആഗ്രഹിക്കുന്നവർ അതിനുവേണ്ടിയുള്ള പ്രയാസങ്ങളെ നേരിടാൻ ഒരുക്കമായിരിക്കണം.

പ്രയാസങ്ങളെ നേരിടാൻ നമ്മൾ തയ്യാറാകുമ്പോഴാണ് വിജയത്തിലേക്ക് നമ്മൾ ഓരോരുത്തരും എത്തിച്ചേരുക.നിഷ്പ്രയാസമായി ചെയ്യുന്ന വ്യക്തികൾക്ക് പ്രയാസങ്ങളുടെ ഒരു കാലം ഉണ്ടായിരുന്നുവെന്നത് മറക്കാതെയിരിക്കുക. അവ രൊക്കെ ശരിയായവിധത്തിൽ പ്രയാസങ്ങളെ നേരിട്ടതുകൊണ്ടാണ് ഇന്നവർക്ക് നിഷ്പ്രയാസം പല കാര്യങ്ങളും മുന്നോട്ട് ചെയ്യാൻ സാധിക്കുന്നത്.എല്ലാ വർക്കും പ്രയാസങ്ങളെ ശരിയായ വിധത്തിൽ നേരിട്ടുകൊണ്ട് നിഷ്പ്രയാസം മുന്നോട്ട് പോകുവാൻ സാധിക്കട്ടെ.

Read More

20 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-202

 202.നിഷ്കളങ്കത.

നമ്മുടെയൊക്കെ ചെറുപ്പത്തിൽ നമ്മളിൽ പലരും നിഷ്കളങ്കരായിരുന്നു.പ്രായമായി കഴിഞ്ഞപ്പോൾ നിഷ്കളങ്കത നമ്മളിൽ പലരിൽ നിന്നും നഷ്ടപ്പെടാൻ തുടങ്ങികാണും.നിഷ്കളങ്കത കാണണം എങ്കിൽ കുഞ്ഞുകുട്ടികളെ ശ്രദ്ധിച്ചാൽ മതി. മറ്റു ള്ളവരോട് നിഷ്കളങ്കമായി പെരുമാറാൻ നമ്മളിൽ എത്ര പേർക്ക് ഇന്നിപ്പോൾ സാധിക്കുന്നുണ്ട്.


നമ്മളെ ഏൽപ്പിച്ചിരിക്കുന്ന ജോലികൾ ഭംഗിയായി നമ്മൾ ഓരോരുത്തരും ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം നിർവഹിക്കുക.നമ്മളുടെ ജീവിതത്തിനു അർത്ഥം കണ്ടെത്തുക.നമ്മളുടെ ജീവിതത്തിൽ ഉണ്ടായി ട്ടുള്ള, നേരിടേണ്ടി വന്നിട്ടുള്ള ചതിക്കപ്പെട്ട അവസ്ഥകളെ ശരിയായ മാർഗത്തിൽ നേരിടാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകൾ സാധിക്കട്ടെ.

Read More

19 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-201

 201.നിശ്ചയം.

ഏതൊരു കാര്യത്തിനും നമ്മൾക്ക് ഉറപ്പ് കിട്ടിയാൽ മാത്രമേ ആശ്വാസം കിട്ടുകയുള്ളു.എന്തെങ്കിലും കിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് നമ്മൾ എല്ലാവരും ഓരോ കാര്യത്തിന്റെയും പിന്നാലെ പോകുന്നത്.

നമ്മൾക്കു, നമ്മുടെ ചുറ്റിലുമുള്ള ആളുകൾക്ക് ചില കാര്യത്തിൽ എങ്കിലും ഉറപ്പ് കൊടുക്കുന്നതിനു ഒരു പരിധിയുണ്ട്, പരിമിതികൾ ഉണ്ട്.


എവിടെയും വിജയം നേടാൻ പരിശ്രമം വേണം, വേറെ കുറുക്കുവഴികൾ ഇല്ല.ഉറപ്പ് കാത്തുപാലിക്കാൻ ചിലർക്ക് സാഹചര്യം അനുവദിക്കുന്നുണ്ടാകില്ല.എവിടെയെങ്കിലും പാക പിഴകൾ സംഭവിച്ചു കഴിഞ്ഞാൽ ഉറപ്പ് ഏതു നിമിഷവും നഷ്ടപ്പെടാം.

ഉറപ്പ് കിട്ടുന്നിടത്തെ കൂടുതൽ ആയിട്ട് നമ്മൾ മിക്കവാറും ആശ്രയിക്കുകയുള്ളു.എല്ലാവർക്കും ഉറപ്പ് ഉള്ള തീരുമാനത്തിൽ എത്താൻ സാധിക്കട്ടെ.

Read More

18 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-200

 200.നിവൃത്തി ഇല്ല.

നമ്മൾക്ക് ഏതെങ്കിലും അവസരത്തിൽ നിവൃത്തികേട് ഉണ്ടായേക്കാം, അതിനെ അതിജീവിക്കുവാൻ നമ്മൾ ഓരോരുത്തരും പരിശ്രമിക്കേണ്ടിയിരിക്കുന്നു.നമ്മുടെയൊക്കെ ജീ വിതത്തിൽ നിവൃത്തിക്കേടുള്ള അവസ്ഥകൾ ഒരുപാട് ഉണ്ടായേക്കാം, അവിടെയെല്ലാം ആന്മധൈര്യം കൈവെടിയാതെയിരിക്കുക. അധ്വാനിക്കാനുള്ള മനസ്സ് ഉണ്ടെങ്കിൽ തീർച്ചയായും നമ്മൾക്ക്, നമ്മളുടെ ദുരിതങ്ങളിൽ നിന്നും, കഷ്ടപ്പാടുകളിൽ നിന്നും എന്നെങ്കിലും ഒരിക്കൽ മോചനം ഉണ്ടാകുക തന്നെ ചെയ്യും എന്ന് വിശ്വസിക്കുക.നമ്മളിൽ പലരും അനുഭവിക്കുന്ന കഷ്ടപ്പാടുകൾ, ദുരിതങ്ങൾ ദിനംപ്രതി കൂടി വരുമ്പോൾ സ്വാഭാവികം ആയി പറയുന്നൊരു കാര്യം ആണ് ഇതിനൊരു അവസാനം ഇല്ലേ എന്ന്.


പല ദുരിതങ്ങളും കഷ്ടപ്പാടുകളും നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ കാണും, അതിനെയെല്ലാം അതിജീവിക്കുവാൻ നമ്മൾക്ക് കഴിയട്ടെ.നമ്മൾ ആർക്കും ഒരു ഉറപ്പും പറയാൻ കഴിയില്ല വരുന്ന കാലത്ത് നിവൃത്തിക്കേട് നമ്മൾക്കു ഒരു കാരണവശാലും അനുഭവിക്കേണ്ടി വരില്ല എന്ന്.നമ്മുടെ നിവൃത്തിക്കേട് മാറ്റിയെടുക്കാൻ നമ്മൾ തന്നെ കഠിനമായി അധ്വാനിക്കേണ്ടിയിരിക്കുന്നു.എല്ലാവർക്കും കഠിന മായി അധ്വാനിച്ചുകൊണ്ട് നിവൃത്തി(തീർച്ച) നേടിയെടുക്കാൻ സാധിക്കട്ടെ.

Read More

17 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-199

 199.നിലവാരം ഉണ്ടാക്കുക.

നമ്മളുടെ നിലവാരം ഓരോ ദിവസം കഴിയുന്തോറും മുന്നോട്ട് ഉയർച്ചയിലേക്ക് കുതിക്കണം.അതിനുവേണ്ടി നമ്മൾ ഓരോരുത്തരും പരിശ്രമിക്കണം.ഏതൊരു ബിസിനസ്‌ ആണെ ങ്കിലും അവരുടെ സേവനങ്ങൾക്ക് ആയികൊ ള്ളട്ടെ, ഉൽപ്പന്നങ്ങൾക്ക് ആയികൊള്ളട്ടെ നിശ്ചിത നിലവാരം ഇല്ലെങ്കിൽ ഉപഭോക്താക്കൾ ഇല്ലാതായേക്കാം.


നമ്മൾക്ക് ഓരോ കാര്യത്തിലും നല്ല നിലവാരം ഉണ്ടാവാൻ ആവശ്യമായ പരിശീലനം ആവ ശ്യമാണ്.എന്തൊരു കാര്യത്തിനും ആവശ്യത്തിന് നിലവാരം ഉണ്ടെങ്കിൽ മാത്രമാണ് കാര്യമായ വള ർച്ച ഉണ്ടാകുകയുള്ളു.എല്ലാവർക്കും അവ രവരുടെ നിലവാരം മെച്ചപ്പെടുത്തി ഒരുപാട് ഉയരങ്ങളിൽ മുന്നേറാൻ സാധിക്കട്ടെ.

Read More

16 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-198

 198. നിരുത്സാഹത്തെകുറിച്ച്. 

നമ്മളുടെ ജീവിതത്തിൽ എത്ര മനുഷ്യർ നമ്മളെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ടാകും?.നമ്മളെ പ്രോ ത്സാഹിപ്പിക്കാൻ നമ്മളെ കാണുള്ളൂ അവസാനം വരെ,എന്ന സത്യം നമ്മൾ ഇനിയെങ്കിലും തിരിച്ചറിയണം.


തെറ്റുകണ്ടാൽ തെറ്റു ചെയ്യുന്നത് നിരുത്സാഹ പ്പെടുത്തണം ഇല്ലെങ്കിൽ അവർ ആ തെറ്റ് ഒരുപക്ഷെ ആവർത്തിച്ചേക്കാം.വേണ്ടത്ര പ്രോത്സാ ഹനം കിട്ടാതെ സ്വന്തം കഴിവുകൾ മൂടി കെട്ടി വെച്ചിരിക്കുന്നവരും ഉണ്ട്.നമ്മൾ ജയിക്കുമ്പോൾ പ്രോത്സാഹിപ്പിക്കാൻ ആളുകൾ ചുറ്റിലും കാണും, എന്നാൽ നമ്മുടെ വിഴ്ചയിൽ, തോൽവികളിൽ നമ്മൾക്ക് ആശ്വാസം നൽകാൻ നമ്മളെ കാണുള്ളൂ.എല്ലാവർക്കും നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാൻ സാധിക്കട്ടെ.

Read More

15 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-197

 197.നിരാശകളെ ഒഴിവാക്കുക.

നിരാശകൾ നമ്മളുടെ ജീവിതത്തിൽ പലപ്പോഴും കടന്നുവന്നേക്കാം.നിരാശകളെ അതിജീവിക്കുവാൻ നമ്മൾ ഓരോരുത്തരും വളരെ അധികം പരിശ്രമിക്കേണ്ടതായിട്ടുണ്ട്.എല്ലാവരും നിരാശയോ ടെ ഈ ലോകത്തിൽ ഒന്നും ചെയ്യാതെ കഴിഞ്ഞിരുന്നെങ്കിൽ എന്താകുമായിരുന്നു ഈ ലോകത്തിന്റെ അവസ്ഥ, നമ്മുടെ ഓരോരുത്തരുടെയും വളർച്ചയെ സാരമായി തന്നെ ഒരുപക്ഷെ ബാധിച്ചേനെ.ലോകം വളരുന്നത് ഓരോ മനുഷ്യരുടെയും കഠിനപരിശ്രമങ്ങൾകൊണ്ടാണ്.

ഏതു മേഖലയിൽ ആയാലും പുരോഗതി ഉണ്ടാവണം എങ്കിൽ പരിശ്രമിച്ചെങ്കിൽ മാത്രമാണ് സാധി ക്കുകയുള്ളു.


നിരാശകൾ നമ്മളെ ഒരിക്കലും വിജയത്തിൽ എത്തിക്കുകയില്ല എന്നത് മനസിലാക്കുക.നമ്മളിലെ നിരാശകളെ മാറ്റികൊണ്ട് പകരം പ്രത്യാശയോടെ വിജയത്തിനായി കഠിന പരിശ്രമം നടത്തുകയാണ് വേണ്ടത്.നിരാശകൊണ്ട് ആർക്കും ഒരു നേട്ടവും ഈ ലോകത്തിൽ ഉണ്ടാവുന്നില്ലല്ലോ.പകരം നിരാശയിൽ ആയിരിക്കുന്ന സമയം എല്ലാം ഒന്നും ചെയ്യാൻ കഴിയാതെ നഷ്ടപ്പെടുകയും ചെയ്യും.ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടാകുമ്പോൾ നിരാശ ഉണ്ടാവുക സ്വഭാവികമാണ്.നിരാശകളെ അതിജീവിക്കാനുള്ള നേരായിട്ടുള്ള മാർഗം നമ്മൾ അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ട്.


നിരാശ ഒന്നിനും ഒരു പരിഹാരം അല്ലല്ലോ.നിരാശ ഉള്ള വ്യക്തികൾക്ക് വേണ്ടത് ആശ്വാസമാണ്. ആശ്വാസത്തിനുവേണ്ടി ആശ്രയിക്കുന്നത് എപ്പോഴും നല്ല കാര്യങ്ങളിൽ ആയിരിക്കണം എന്നു മാത്രം.നിരാശകൾ നമ്മുടെയൊക്കെ ജീവിതത്തിൽ അമിതമായാൽ, നമ്മുടെ ദിനംചര്യകളെ കാര്യമായി ബാധിക്കാൻ തുടങ്ങിയാൽ തീർച്ചയായും വിദഗ്ധരുടെ സഹായം തേടേണ്ടതാണ്.


മനസ്സും ശരീരവും ആരോഗ്യത്തോടെ കാത്തുപരിപാലിക്കാൻ നമ്മൾ ഓരോരുത്തരും എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്.നെഗറ്റീവ് ചിന്തകളെ ഒഴിവാക്കികൊണ്ട് നല്ല ചിന്തകൾ മനസ്സിലേക്ക് എപ്പോഴും കടത്തിവിടുക.കഴിഞ്ഞത് കഴിഞ്ഞു ഇനിയിപ്പോൾ അതേക്കുറിച്ച് ചിന്തിച്ചു നിരാശപ്പെട്ടിട്ട് യാതൊരു കാര്യവും ഇല്ലല്ലോ. ഉള്ളതിൽ തൃപ്തിപ്പെട്ടു കൂടുതൽ നേട്ടങ്ങൾക്കായി പരിശ്രമിക്കാനും , നിരാശകളെ അതിജീവിച്ചുകൊണ്ട് മുന്നേറാനും നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.

Read More

14 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-196

 196.നിരസിക്കുക.

ഒരുപാട് ആളുകൾക്ക് അവരവരുടെ ജീവിതത്തിൽ ഒത്തിരി നിരസിക്കലുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകും.എല്ലാവർക്കും എല്ലാ കാര്യങ്ങളും ഒരുപോലെ സ്വീകരിക്കാൻ സാധിച്ചെന്നുവരില്ലല്ലോ, 

ജീവിതത്തിൽ സ്വീകരിക്കേണ്ടതുംനിരസിക്കേണ്ടതു മായ കാര്യങ്ങൾ ഉണ്ടാവാം.


ശരിയായ പാതയിലൂടെ സഞ്ചരിച്ചാൽ മാത്രമേ ലക്ഷ്യം നേടാൻ സാധിക്കുള്ളു.എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന നിര സിക്കലുകൾ വേണ്ടത്ര രീതിയിൽ വിലയിരുത്തി മുന്നേറാൻ സാധിക്കട്ടെ.

Read More

13 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-195

 195.നിയന്ത്രണം.

നമ്മൾ എല്ലാവർക്കും നിയന്ത്രണത്തിന്റെ ആവശ്യകതയെക്കുറിച്ച് നല്ലതുപോലെ അറിയാം.

പലപ്പോഴും നമ്മൾക്ക് നമ്മളെതന്നെ നിയന്ത്രിക്കാൻ സാധിക്കാറില്ലല്ലോ.ഏതൊരു സാഹചര്യത്തിലും സ്വയം നിയന്ത്രണം പാലിക്കേണ്ടത് വളരെ ആവശ്യമാണ്.എന്തിനെയും ഒരു പരിധിയിൽ കൂടുതൽ നിയന്ത്രിക്കാൻ മനുഷ്യർക്ക് എപ്പോഴും പറ്റിയെന്ന് വരില്ലല്ലോ.ഓരോ നിയമങ്ങൾ കൊണ്ടുവരുന്നത് നിയന്ത്രണം നടപ്പിലാക്കാനാണ്.

നമ്മളിൽ പലരും നിയന്ത്രണം സ്വന്തം ജീവി തത്തിൽ കൊണ്ട് വരണം എന്ന് അതിയായി ആഗ്രഹിക്കുന്നവരാണ്.


നമ്മുടെയൊക്കെ ജീവിതം മറ്റുള്ളവരുടെ നിയന്ത്രണത്തിൽ ആകരുതെന്നും ആഗ്രഹി ക്കുന്നവരാണ്.നമ്മൾ ഒരു ദിവസം എത്ര മണിക്കൂർ ആന്മാർഥമായി നേട്ടത്തിന് വേണ്ടി കഷ്ടപ്പെടുന്നുണ്ട്.ദുശിലങ്ങൾക്ക് അടിപ്പെട്ടു കഴിഞ്ഞാൽ ജീവിതത്തിന്റെ നിയന്ത്രണം നഷ്ടമായേക്കാം.

ജീവിതം സുന്ദരം ആകണം എങ്കിൽ ദുശീ ലങ്ങളോട് വിട പറഞ്ഞേ മതിയാകുള്ളൂ.നമ്മൾ മനുഷ്യർക്ക് ഓരോരോ ബലഹിനതകൾ ഉണ്ടായെന്നു വരും, അതിനെ അതിജീവിക്കുവാൻ നമ്മൾ നേരായ വഴികൾ കണ്ടെത്തണം, ഒരിക്കലും ദുശിലങ്ങളെ ആശ്രയിക്കുക അല്ല വേണ്ടത്.


ദുശിലങ്ങളെ നിയന്ത്രിക്കാൻ തുടക്ക സമയത്ത് തന്നെ ശ്രമിച്ചാൽ ഒരുപരിധിവരെ സാധിക്കുന്ന താണ്.നിയന്ത്രണം ജീവിതത്തിൽ ഉണ്ടാവേണ്ടത് വളരെ ആവശ്യമായ കാര്യമാണ്.നമ്മുടെ നാളെകൾ എങ്ങനെയായിരിക്കും എന്ന് നമ്മൾക്ക് അറിയില്ല.ഇന്ന് നമ്മൾ നിയന്ത്രിച്ചാൽ മാത്രമേ നാളെകളിലേക്ക് കരുതൽ ഉണ്ടാവുകയുള്ളൂ.നമ്മു ടെ ജീവിതത്തെ നിയന്ത്രണത്തിൽ കൊണ്ട് വരണം, ജീവിതത്തിൽ ചിട്ടകൾ കൊണ്ട് വരണം, അതിനായി അനാവശ്യമായി ഒരിക്കലും സമയം പാഴാക്കില്ല എന്ന് തീരുമാനിക്കുക.


നമ്മൾ ആരും തന്നെ എല്ലാം തികഞ്ഞവർ അല്ലല്ലോ.സാധിക്കില്ലായെന്ന് പറയേണ്ടിടത്ത് സാധിക്കില്ലായെന്ന്പറയാൻ പഠിക്കണം.എല്ലാവർ ക്കും അവരവരുടെ ജീവിതം സന്തോഷപ്രദം ആകാൻ സ്വയം നിയന്ത്രണം കൊണ്ട് വരാൻ കഴിയട്ടെ. നമ്മുടെ നേരായ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ എന്തെല്ലാം നിയന്ത്രിക്കണം, എന്തെല്ലാം നിയന്ത്രിക്കേണ്ട എന്നൊക്കെ തീരുമാനിക്കാൻ നമ്മൾക്ക് ഓരോരുത്തർക്കും കഴിയട്ടെ.

Read More

12 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-194

 194.നിനക്കൊന്നും വിഷമം പറഞ്ഞാൽ മനസ്സിൽ ആവില്ല.

നമ്മളോട് പലരും പലപ്പോഴും പറയാറുണ്ട് "നിനക്കൊന്നും വിഷമം പറഞ്ഞാൽ മനസ്സിൽ ആവില്ല എന്ന്".ഓരോ വ്യക്തികളും അനുഭവിക്കുന്ന വിഷമങ്ങൾ പല തരത്തിലാണ്.

ഒരുപാട് കാരണങ്ങളുണ്ട് ഓരോ മനുഷ്യർക്കും വിഷമങ്ങൾ ഉണ്ടാവാനായിട്ട്.നമ്മൾക്ക് കിട്ടിയ സമയം വിലപ്പെട്ടതാണെന്ന് തിരിച്ചറിവ് നമ്മളിൽ പലർക്കും പലപ്പോഴും ഇല്ലാതെ ആയിപോകുന്നു.

അതുകൊണ്ട് തന്നെ നമ്മൾ ചെയ്യേണ്ട, ചെയ്തു തീർക്കേണ്ട പല കാര്യങ്ങളിലും മുടക്കം വരുന്നു.


ഇന്ന് ചെയ്തു തീർക്കേണ്ട പല കാര്യങ്ങളും പിന്നെ ആവാം എന്നുള്ള രീതിയിൽ മാറ്റിവെക്കുന്നു.ഒടുവിൽ നഷ്ടങ്ങൾ സംഭവി ക്കുമ്പോഴായിരിക്കും നമ്മളിൽ പലരും കിട്ടിയ സമയം ഫലപ്രദമായി ഉപയോഗിച്ചില്ലല്ലോ എന്നോർത്തു വിഷമിക്കുന്നത്.വിഷമങ്ങൾ നമ്മുടെ യൊക്കെ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും കടന്നുവരാം, അതിനെയെല്ലാം എങ്ങനെയൊക്കെ നേരിടാൻ കഴിയും എന്ന് നമ്മൾ ഓരോരുത്തരും പഠിക്കേണ്ടിയിരിക്കുന്നു.


പലർക്കും തോൽവികൾ ഒരുപാട് വിഷമം തരുന്നൊരു കാര്യമാണ്.

ഏതു വിഷയത്തിലും പരാജയം സംഭവിക്കണം എങ്കിൽ തക്കതായ കാരണം ഉണ്ടാകും.ഏതൊരു വിഷമത്തിനും പരിഹാരം ഉണ്ട്.ഒരുപക്ഷെ ഉടനെതന്നെ പരിഹാരം ലഭിക്കണം എന്നില്ല.നാളുകൾ വേണ്ടി വന്നേക്കാം. ആവശ്യ മെങ്കിൽ മറ്റുള്ളവരുടെ വിഷമങ്ങൾ നമ്മളെ ക്കൊണ്ട് ആകും വിധം മനസ്സിലാക്കാൻ ശ്രമിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.

Read More

11 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-193

 193.നിങ്ങളും കൂടെ ഇങ്ങനെ പറയല്ലേ.

മറ്റുള്ളവർ നമ്മളോട് പറയുമ്പോൾ ഉണ്ടാകുന്ന വേദനയെക്കാൾ നമ്മുടെ വളരെ വേണ്ടപ്പെട്ടവർ നമ്മളോട് പറയുമ്പോൾ കൂടുതൽ വേദന ഉണ്ടാ വും അന്നേരം വിഷമം സഹിക്കാൻ വയ്യാതെ കേൾക്കുന്നവരിൽ പലരും പറയുന്ന വാക്കാണ് നിങ്ങളും കൂടെ ഇങ്ങനെ പറയല്ലേ എന്ന്.ഏതൊരു മനുഷ്യനും മറ്റുള്ളവരിൽ നിന്നും സ്നേഹം ആഗ്രഹിക്കുന്നുണ്ട്.ആരും തന്നെ നമ്മളോട് നിങ്ങളും കൂടെ ഇങ്ങനെ പറയല്ലേ എന്ന് അനാവശ്യകാര്യങ്ങൾക്ക് പറയാതിരിക്കാൻ കഴിയട്ടെ.

Read More

10 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-192

 192.നിങ്ങൾക്കേ ഇത് പറ്റു.

നമ്മളോട് പലരും പറഞ്ഞിട്ടുണ്ടാകും നിന്നെക്കൊ ണ്ടൊന്നും ഒന്നും നേടാൻ കഴിയില്ല എന്നൊക്കെ.

മറ്റുള്ളവരുടെ നെഗറ്റീവ് വാക്കുകൾ അവഗണി ക്കുക, നമ്മളുടെ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ലക്ഷ്യം നേടിയെടുക്കാനായി നിരന്തരം പരിശ്രമി ക്കുക.

നമ്മൾ എന്തിനുവേണ്ടിയാണ് മറ്റുള്ളവരുടെ കാര്യത്തിൽ ആവശ്യം ഇല്ലാതെ ഇടപെടുന്നത്, അതിന്റെ ആവശ്യം ഇപ്പോൾ നമ്മൾക്കുണ്ടോ എന്ന് പരിശോധിച്ചുനോക്കുക.എല്ലാവർക്കും ഈ ലോകത്തുള്ള എല്ലാ ജോലിയും ചെയ്യാൻ പറ്റില്ലല്ലോ.എല്ലാവരും അവരെക്കൊണ്ട് കഴിയുന്ന ജോലികൾ ചെയ്യുന്നു.


പ്രതികരിക്കേണ്ടിടത്ത്‌ പ്രതികരിക്കാൻ കഴിയണം നമ്മൾ ഓരോരുത്തർക്കും.

നമ്മൾ ഓരോരുത്തരും ചെയ്യേണ്ടതായ ജോലികൾ ഒരുപാടുണ്ട് നമ്മുടെ ചുറ്റിലും.ഒരുപാട് അപകടങ്ങളിൽ നിന്നും നമ്മളിൽ പലരും രക്ഷപ്പെട്ടിട്ടുള്ളത് പലരുടെയും സമയോചിതമായ ഇടപെടലുകളിലൂടെയാണ്.ആവശ്യസന്ദർഭങ്ങളി കുറച്ചുപേരെങ്കിലും കാഴ്ചക്കാരായി മാറി നിൽക്കാറില്ല എന്നത് പലപ്പോഴും വലിയൊരു ആശ്വാസം നൽകുന്ന കാര്യമാണ്.ഈ ഭൂമിയിൽ ജനിച്ചിട്ടുള്ള ഓരോ മനുഷ്യരും വ്യത്യസ്തരാണ്, ഒരാൾ നേടിയെടുത്തിട്ടുള്ള കഴിവുകൾ മറ്റുള്ളവർക്ക് അതുപോലെതന്നെ ഉണ്ടാവണം എന്നില്ലല്ലോ.എല്ലാവർക്കും അവരവരുടെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കട്ടെ.

Read More

9 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-191

 191.നിങ്ങൾ ആയിരിക്കും നാളത്തെ താരം.

ഓരോ മനുഷ്യർക്കും അവരവരുടെ ജീവിതത്തെക്കുറിച്ച് വളരെയേറെ പ്രതീക്ഷകൾ ഉണ്ടാകും.നമ്മളെ ഒരുപാട് ആളുകൾ പലകാര്യത്തിലും ഒരുപക്ഷെ പ്രശംസിക്കാറുണ്ട്.

നമ്മൾ ഇന്ന് ചെയ്യുന്ന നന്മകൾ , മറ്റുള്ളവർക്ക് പ്രചോദനം നൽകാൻ, നമ്മളെ നാളത്തെ താരമാക്കാൻ സഹായിക്കാൻ ഇടയാവട്ടെ.

Read More

8 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-190

 190.നാളെയേപ്പറ്റി ചിന്തിക്കുക.

നമ്മൾ ഇന്നിപ്പോൾ ചെയ്യുന്ന പല കാര്യങ്ങളും ഇന്നത്തേക്ക് വേണ്ടി മാത്രമായി പോകുന്നു.നാളെകൾ നമ്മൾക്കുണ്ടാകുമോ ഇല്ലയോ എന്നറിയില്ല എങ്കിൽ കൂടിയും നാളെകൾ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണല്ലോ നാം എല്ലാവരും മുന്നോട്ട് പോകുന്നത്.ഇന്നിപ്പോൾ ഈ നിമിഷം മാത്രമാണ് നമ്മൾക്ക് സ്വന്തമായിട്ടുള്ളത്, അതുകൊണ്ട് തന്നെ ഈ നിമിഷത്തിൽ സന്തോഷം കണ്ടെത്താനാണ് നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടതെങ്കിൽ കൂടിയും നാളെകളെ പറ്റിയുള്ള ശരിയായിട്ടുള്ള ധാരണ ഉണ്ടാവേണ്ടതുണ്ട്.നാളെകളെ പറ്റി നല്ലത് മാത്രം ചിന്തിക്കുക.


നല്ല നാളെക്കായി നല്ലത് മാത്രം മുന്നോട്ട് ചെയ്യുക.നാളെകളെ പറ്റി നമ്മൾ ഓരോരുത്തർക്കും ആവശ്യമായ കരുതൽ ഉണ്ടാവേണ്ടതാണ്.നമ്മൾ ഓരോരുത്തരും കാര്യാക്ഷമതയോടെ ഇന്നിപ്പോൾ പ്രവർത്തിച്ചെങ്കിൽ മാത്രമേ നാളെകളും കാര്യമായ ബുദ്ധിമുട്ടുകൾ ഇല്ലാതെ മുന്നോട്ട് പോവുകയുള്ളു.

നല്ല നാളെകൾ ഉണ്ടാവാൻ ഇന്നിന്റെ നല്ല പ്രവർത്തനങ്ങൾ നല്ലതുപോലെ ഊർജസ്വലമാക്കേ ണ്ടതുണ്ട്.നല്ല നാളെകൾ പ്രതീക്ഷിക്കാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.

Read More

7 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-189

 189.നാണക്കേട്.

നമ്മളിൽ പലർക്കും പലപ്പോഴും നാണക്കേട് ഉണ്ടായിട്ടുണ്ടാകും.ചിലപ്പോഴൊക്കെ മറ്റുള്ളവ രോട് സംസാരിക്കാൻ ബുദ്ധിമുട്ടുന്നത് ഒരുപക്ഷെ അവർ നമ്മളെപ്പറ്റി എന്തു കരുതും എന്നോർത്തിട്ടായിരിക്കും.ഇന്നത്തെ ജീവിതചുറ്റു പാടിൽ നാണക്കേട് ഓർത്തിരുന്നാൽ ഒരുപക്ഷെ ആർക്കും ഒന്നും തന്നെ മുന്നോട്ട് ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല.നമ്മളുടെ ഭാഗത്തുനിന്നും തെറ്റുകൾ സംഭവിച്ചാൽ നാണക്കേട് തോന്നാൻ അതൊരുപക്ഷെ ഒരു കാരണം ആയേക്കാം.


ഓരോരുത്തരിലും നാണക്കേട് ഉണ്ടാവാനുള്ള കാരണങ്ങൾ വ്യത്യാസമാണ്.എല്ലാവരും ആഗ്രഹിക്കുന്നത് അഭിമാനത്തോടെ ജീവിക്കാ നാണ്.നമ്മളുടെയൊക്കെ ജീവിതത്തിൽ നമ്മൾ പോലും പ്രതീക്ഷിക്കാത്ത നഷ്ടങ്ങളൊക്കെ ഉണ്ടായെന്നു വരാം.നഷ്ടങ്ങൾ സംഭവിച്ചപ്പോൾ ഒരുപക്ഷെ നമ്മൾക്ക് അതിൽ നാണക്കേട് ഉണ്ടായിട്ടുണ്ടാകാം.കാലം മുന്നോട്ട് പോകുന്തോറും നാണക്കേട് ഒരുപക്ഷെ ചെറുതായി കുറഞ്ഞു വന്നേക്കാം.നമ്മൾക്ക് നാളിതുവരെ ഉണ്ടായിട്ടുള്ള നാണക്കേട് ഓർത്തിരുന്നാൽ ഒരുപക്ഷെ നമ്മൾക്ക് മുന്നോട്ട് ഒന്നും ചെയ്യാൻ കഴിയാതെ വരും.എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന നാണക്കേടിനെ നേരായ രീതിയിൽ അഭിമുഖികരിക്കാൻ സാധിക്കട്ടെ.

Read More

6 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-188

 188.നാണം തോന്നുക.

നമ്മളിൽ പലർക്കും നാണം തോന്നാറുണ്ട്. ആളു കൾ നമ്മളോട് എന്ത് പറയും എന്നുള്ള ചിന്ത ആയിരിക്കും ഒരു പക്ഷെ നമ്മൾക്ക് നാണം തോന്നാനുള്ള പ്രധാന കാരണം.നമ്മൾക്ക് ഓരോ രുത്തർക്കും എന്തെങ്കിലും കാര്യത്തിൽ നാണം ഉണ്ടാവാൻ സാധ്യതയുണ്ട്.ഒരു പക്ഷെ ഒരാളോട് സംസാരിക്കാൻ ആയിരിക്കും അല്ലെങ്കിൽ വലിയൊരു സദസ്സിന്റെ മുൻപിൽ നിൽക്കുന്ന കാര്യത്തിൽ ആയിരിക്കും അങ്ങനെ ഒരുപാട് കാര്യത്തിൽ നാണം തോന്നാറുണ്ട്. ആളുകൾ നമ്മളെ പരിഹസിക്കും അതിനെയെല്ലാം നേരിടണം അല്ലാതെ നാണിച്ചു പിന്മാറുക അല്ല വേണ്ടത്.


എല്ലാ കാര്യത്തിലും എപ്പോഴും നാണം വിചാരിച്ചു കൊണ്ടിരുന്നാൽ നമ്മൾ എവിടെയും എത്താൻ പോകുന്നില്ല.നാണം എന്ന് പറയുന്നത് ഒരു വ്യക്തിയിൽ ഒരുപക്ഷെ വളരെ അധികം വിഷമം വരുത്തുന്ന കാര്യമാണ്.ജീവിതത്തിൽ എന്നും എപ്പോഴും മുൻപോട്ട് കടന്നു വരാൻ നമ്മളിലെ നാണത്തിനെ പിന്നിലോട്ട് ആക്കിയേ മതിയാകു.നമ്മൾ ഏതു മേഖലയിൽ ആണോ ജോലി ചെയ്യുന്നത്, ചെയ്യാൻ ഇഷ്ടപ്പെടുന്നത് ആ മേഖലയിൽ നമ്മൾ നാണം വിചാരിച്ചിരുന്നിട്ട് കാര്യം ഇല്ല. എല്ലാവർക്കും ആവശ്യം ഇല്ലാത്ത നാണം ഒഴിവാക്കാൻ സാധിക്കട്ടെ.

Read More

5 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-187

 187. നഷ്ടപ്പെടുന്നത് നമ്മൾക്ക് മാത്രം.

ജീവിതത്തിൽ പലതരത്തിലുള്ള നഷ്ടപ്പെടലുകൾ നമ്മൾക്കുണ്ടായിട്ടുണ്ട്.ഓരോ നഷ്ടപ്പെടലുകളിലും പലപ്പോഴും നിരാശപ്പെട്ടുകൊണ്ട് നമ്മൾ അതിയായി വിഷമിച്ചിരിക്കാറുണ്ട്.നമ്മൾക്ക് മുൻപിലുള്ള നഷ്ടങ്ങളെ ധിരതയോടെ നേരിടാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കണം.ചില നഷ്ടങ്ങൾ നമ്മൾക്ക് ഒരിക്കലും തിരികെ കിട്ടില്ല.നഷ്ടപ്പെട്ടതി നെക്കുറിച്ച് ഓർത്തു സങ്കടപ്പെട്ടിരുന്നിട്ട് കാര്യമില്ല.ഇനി മുന്നോട്ട് എങ്ങനെ സന്തോഷകരമായി ജീവിക്കാം എന്നാണ് അറിയേണ്ടത്.


മറ്റുള്ളവരുടെ നഷ്ടങ്ങളുടെ കണക്ക് എടു ത്തുനോക്കിയാൽ നമ്മളുടെ നഷ്ടങ്ങൾ ഒന്നും അതിന്റെ മുൻപിൽ ഒന്നുമല്ലായെന്ന് ഒരുപക്ഷെ മന സ്സിലാവും.നമ്മൾക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ച് കൂടു തൽ മനസ്സിലാക്കാൻ ശ്രമിക്കുക.

ജീവിതത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങളെ ശരിയായ വിധത്തിൽ ഉൾകൊള്ളാൻ എല്ലാവർക്കും സാധിക്കട്ടെ.

Read More

4 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes- 186

 186. നഷ്ടപ്പെടലുകളെ കുറിച്ച് ആകാം. 

മനുഷ്യന്റെ ഏറ്റവും വലിയ വേദന എന്ന് പറയുന്നത് നഷ്ടങ്ങളെ കുറിച്ച് ഓർക്കുമ്പോളാണ്, പറയുമ്പോളാണ്.വേർപാട് മനുഷ്യനെ ഒത്തിരി വേദനിപ്പിക്കുന്ന ഒന്നാണ്.പ്രപഞ്ചം നമ്മളെ പഠിപ്പിക്കുന്ന ഒരു കാര്യം ഉണ്ട്, എല്ലാ മനുഷ്യനും വലിപ്പചെറുപ്പം ഇല്ലാതെ ഒരു നാൾ മരണം ഉണ്ടെന്ന്.

ഈ ലോകത്തിന്റെ അത്ഭുതം എന്നു പറയുന്നത് നമ്മൾക്ക് ലഭിച്ചിരിക്കുന്ന പ്രപഞ്ച ശക്തികളാണ്. അതെല്ലാം മുഴുവനായി പഠിച്ചെടുക്കാൻ ഇന്നും മനുഷ്യന് കഴിഞ്ഞിട്ടില്ല.പ്രപഞ്ചശക്തിക്കു മുന്നിൽ മനുഷ്യൻ ഒന്നും അല്ല.പറഞ്ഞു വരുന്നത് മനുഷ്യരുടെ ജീവിതത്തിൽ മാറ്റം സംഭവിക്കാൻ കാരണം ഈ പ്രപഞ്ചശക്തികൾക്ക് ആകും. 


നമ്മൾ ഒരു പക്ഷെ ജീവിതത്തിൽ ഒത്തിരി അധികം നഷ്ടങ്ങളുടെ നടുവിൽ ആയി രുന്നിരിക്കാം.പക്ഷെ ആ നഷ്ടങ്ങൾക്ക് അപ്പുറം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാൻ കഴിയുന്ന പലവിധ കാര്യങ്ങളും ഉണ്ട്.ഇന്നോളം നമ്മൾക്ക് ലഭിച്ച സൗഭാഗ്യങ്ങൾ എന്തെല്ലാം ആണെന്ന് തിരിച്ചറിയണം എന്നുണ്ടെങ്കിൽ ഒരുപക്ഷെ നമ്മളുടെ ജീവിതത്തിൽ നഷ്ടങ്ങൾ സംഭവിക്കണം.

ഓരോ നഷ്ടങ്ങളും നമ്മളുടെ ജീവിതത്തിൽ സംഭവിക്കാൻ കാലം കാത്തു വെച്ചൊരു സമയം ഉണ്ട്.മനുഷ്യർ ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങൾ എല്ലാം അവരെ ഇന്നലെകളിലെ പ്രവർത്തി കളെകുറിച്ച് നല്ലതുപോലെ വിലയിരുത്താൻ പ്രേരിപ്പിക്കുന്നു.നമ്മൾ ചെയ്യുന്ന എന്ത് പ്രവർത്തിക്കും ഒരു കാരണവും ഉണ്ടാകും.


നമ്മുടെ ഇന്നലെകളിലെ നഷ്ടങ്ങൾ നമ്മളെ ഒത്തിരി അധികം കാര്യങ്ങൾ പഠിപ്പിച്ചു തരുന്നുണ്ട്.ആ നഷ്ടങ്ങളിൽ നിന്നും നമ്മൾ പഠിച്ച നല്ല പാഠങ്ങൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ കഴിയണം, എങ്കിൽ ആ നഷ്ടങ്ങൾ നമ്മൾക്ക് ഒരുപക്ഷെ നേട്ടങ്ങൾ ആക്കി മാറ്റാൻ കഴിയും.ഒരു പക്ഷെ നമ്മളിൽ പലരും ജോലിക്കായുള്ള ഇന്റർവ്യൂവിൽ പരാജയപ്പെട്ടേക്കാം, പരീക്ഷകളിൽ തോൽവികൾ സംഭവിച്ചേക്കാം, അവിടെയെല്ലാം നമ്മളെ തേടി ഒരു നാൾ നേട്ടം കാത്തിരിക്കുന്നുവെന്ന് വിശ്വസിക്കുക അതിനായി പ്രയത്നിക്കുക. തീർച്ച 

യായും ഫലം ലഭിക്കും.ജീവിതത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങളെ പോസിറ്റീവായി കാണുക. എല്ലാവർ ക്കും നല്ലത് വരട്ടെ.

Read More

3 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-185

185.നഷ്ടപ്പെട്ടു പോയതെല്ലാം തിരിച്ചുപിടിക്കും.

നമ്മളിൽ പലർക്കും ഒരുപാട് നഷ്ടങ്ങൾ നാളിതുവരെയായി ഉണ്ടായിട്ടുണ്ടാകും.ചില നഷ്ടങ്ങൾ നമ്മൾക്ക് എന്നും നഷ്ടങ്ങളായി മാറും, അതൊരിക്കലും നമ്മൾക്ക് തിരിച്ചു കിട്ടുകയില്ല.

പക്ഷെ എങ്കിൽ നമ്മൾക്ക് ഉണ്ടാകുന്ന ഭൂരിഭാഗം നഷ്ടങ്ങളും, നിരന്തരമായ പരിശ്രമത്തിലൂടെ നമ്മ ൾക്ക് തിരിച്ചു നേടാൻ കഴിയുന്നതാണ്.പല നഷ്ടങ്ങളും നമ്മളെ നിരാശയിൽ കൊണ്ടെത്തിക്കും, ഒരുപാട് വേദനകൾ സമ്മാനിക്കും, നമ്മളെ കണ്ണീരണിയിക്കും.

നഷ്ടപ്പെട്ടത് തിരിച്ചെടുക്കാൻ നമ്മൾക്ക് വാശി ഉണ്ടാവണം, കഠിനമായി പരിശ്രമിക്കാനുള്ള മനസ്സുണ്ടാകണം.


ഒരുപാട് ആളുകൾ തങ്ങളുടെ ജീവിതത്തിലെ എല്ലാ സമ്പാദ്യവും നഷ്ടപ്പെട്ടിട്ട് അതിൽ നിന്നും അതിജീവിച്ചു ജീവിതം മെച്ചപ്പെടുത്തിയവരുണ്ട്. അവർക്ക് അതിജീവിക്കാൻ സാധിച്ചതു, സ്വന്തം നിലയിൽ കഴിയാവുന്ന ജോലികൾ പരമാവധി ചെയ്തു മുന്നോട്ട് പോയതുകൊണ്ടാണ്.

നഷ്ടപ്പെട്ടുപോയ സമയം നമ്മൾക്ക് ഒരിക്കലും തിരിച്ചു കിട്ടുകയില്ല.നമ്മളുടെ മുന്നിലുള്ള സമയം എങ്ങനെ ഉപയോഗപ്രദമാക്കാൻ കഴിയും എന്നാണ് ഇനി നമ്മൾ ഓരോരുത്തരും നോക്കേണ്ടത്.നമ്മുടെയൊക്കെ ജീവിതത്തിൽ നഷ്ടങ്ങൾ ഉണ്ടാകുമ്പോൾ നമ്മളെ തളർത്താനും പരിഹസിക്കാനും കുറ്റപ്പെടുത്താനും ഒരുപാട് ആളുകൾ നമ്മുടെ ചുറ്റിലും ഒരുപക്ഷെ ഉണ്ടാ യേക്കാം.നമ്മൾക്ക് ഉണ്ടായ നഷ്ടം നമ്മൾക്ക് മാത്രമാണ്, അതിന്റെ ബുദ്ധിമുട്ട്, വേദന, കഷ്ടനഷ്ടങ്ങൾ എല്ലാം നമ്മൾ തന്നെയാണ് വർത്തമാനകാലത്തിൽ ആയാലും ഭാവിയിൽ ആയാലും ഒരു പരിധിവരെ അനുഭവിക്കേണ്ടി വരുന്നത്.നമ്മൾക്കുണ്ടായ നഷ്ടങ്ങളെ അതിജീവിക്കാൻ നമ്മൾ ഒരുപാട് കഷ്ടപ്പെടേണ്ട തായിട്ടുണ്ട്.


ഒരുപാട് തോൽവികളെയും നഷ്ടങ്ങളെയും അതിജീവിച്ചു മുന്നേറികൊണ്ടിരിക്കുന്ന ഒരുപാട് മനുഷ്യരുണ്ട് നമ്മുടെ ചുറ്റിലും.

ഇപ്പോഴും ഒരുപാട് നഷ്ടങ്ങളിൽ ആയിരിക്കുന്നവരുമുണ്ട്.നമ്മൾ ചെയ്യുന്ന ഓരോ വിലപിടിപ്പുള്ള കാര്യവും നഷ്ടപ്പെടാതെ, നഷ്ട പ്പെടുത്താതെ നോക്കേണ്ടത് നമ്മുടെ ഓരോ രുത്തരുടെയും ചുമതലയാണ്.നഷ്ടങ്ങൾ നമ്മൾക്ക് ഒത്തിരി തിരിച്ചറിവുകൾ നൽകുന്നുണ്ട്.നഷ്ടങ്ങളിൽ നിന്നും കരകയറാൻ നമ്മുടെ ഭാഗത്തുനിന്നും ആന്മാർത്ഥമായ പരിശ്രമം ആവശ്യമാണ്.നഷ്ടങ്ങളെ അതിജീവിക്കുവാൻ നമ്മൾ ഓരോരുത്തരും ശ്രമിച്ചുകൊണ്ടിരിക്കുക.ജീവിതത്തിൽ നമ്മുടെ വേണ്ടപ്പെട്ട പലരിൽ നിന്നും നമ്മൾ ഓരോരുത്തർക്കും ചിലപ്പോളൊക്കെ വേദനകൾ ഉണ്ടായേക്കാം, അവയെ എല്ലാം ധിരതയോടെ നേരിടാൻ നമ്മൾക്ക് സാധിക്കണം.ഇനിയുള്ള സമയം നമ്മുടെ ഓരോരുത്തരുടെയും മുറിവുകളും നഷ്ടങ്ങളും ഇല്ലാതാകട്ടെ, അതിനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ആന്മാർഥമായി ഉണ്ടാകട്ടെ.

Read More

2 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes- 184

 184.നല്ലൊരു തുടക്കം ഉണ്ടാവട്ടെ.

ജീവിതത്തിൽ നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് തുടക്കം കുറിക്കുന്നത്.അതിൽ ചിലതൊക്കെ വിജയിക്കും, ചിലതൊക്കെ പരാജയപ്പെടും. പരാജ യപ്പെടും എന്നുറപ്പോടെ ആരും ഒന്നും തന്നെ തുടങ്ങാറില്ലല്ലോ.ഓരോ സമയം ആകുമ്പോൾ ഓരോ കാര്യങ്ങൾക്കും തുടക്കം കുറിക്കേണ്ടതായിട്ട് വരുമല്ലോ.

നമ്മൾ ഇന്നിപ്പോൾ അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും ഇന്നലെകളിൽ പലരും തുടക്കം കുറിച്ചതിന്റെ അനന്തര ഫലങ്ങളാണ്.ഒരുപക്ഷെ അവരാരും തന്നെ തുടക്കം കുറിച്ചില്ലാ യിരുന്നുവെങ്കിൽ ഇന്ന് നമ്മൾക്ക് പല സുഖസൗകര്യങ്ങളും ലഭിക്കില്ലായിരുന്നു.ഇന്ന് ഒരു ചെടി നടാൻ തുടക്കം കുറിച്ചെങ്കിലെ നാളെകളിൽ ആ ചെടിയിൽ നിന്നും കായ്‌ഫലങ്ങൾ ലഭിക്കുകയുള്ളുവെന്ന് നമ്മൾക്കറിയാം.


ഇന്നിന്റെ നല്ല പ്രവർത്തികളാണ് നല്ല നാളെകൾക്ക് നമ്മൾ ഓരോരുത്തർക്കും മുതൽകൂട്ടാകുന്നത്.

ഓരോ കാര്യവും ചെയ്യുന്നത് നാളെ നാളെ എന്നു പറഞ്ഞിരുന്നാൽ നമ്മൾക്ക് ഒരുപാട് കാര്യങ്ങൾ ഇന്നിപ്പോൾ ചെയ്യാനുള്ളത് നഷ്ടപ്പെട്ടേക്കാം.നല്ല കാ ര്യങ്ങൾക്കുവേണ്ടി നല്ലൊരു തുടക്കം തന്നെ കുറിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കേണ്ടതുണ്ട്.എന്തു കാര്യവും തുടങ്ങുമ്പോൾ തുടക്കം മുതൽ തന്നെ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്.എല്ലാം തികഞ്ഞിട്ട് ഒന്നും തന്നെ തുടങ്ങാൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ലല്ലോ.

ചെറിയ രീതിയിൽ തുടങ്ങിയിട്ട് പതിയെ പതിയെ ഓരോ കാര്യവും ആവശ്യം പോലെ ചെയ്യുകയാണല്ലോ ഏറ്റവും നല്ല കാര്യം.


തുടക്കം എന്തിലാണെങ്കിലും വളർച്ച നേടണം എങ്കിൽ വളരെയേറെ ശ്രദ്ധിക്കാനുണ്ട്.പല ബിസിനസ്സുകളും വർഷങ്ങളോളം നഷ്ടത്തിൽ മുന്നോട്ട് കൊണ്ടു പോയവരുണ്ട്, അവരുടെ ശുഭാപ്തി വിശ്വാസമാണ് അവരെ നഷ്ടത്തിൽ ആണെങ്കിൽ കൂടിയും മുന്നോട്ട് നയിക്കുന്നത്.

ഓരോ വിജയത്തിന്റെ പിന്നിലും കഷ്ടപ്പാടിന്റെ, നഷ്ടങ്ങളുടെയൊക്കെ അനുഭവകഥകൾ ഒരുപക്ഷെ പറയാൻ ഉണ്ടാവാം.നമ്മളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാവാൻ നമ്മളാണ് തുടക്കം ഇടേണ്ടത്.

നമ്മൾ നല്ല മാറ്റങ്ങൾക്ക് വിധേയമാകാൻ തയ്യാറല്ല എങ്കിൽ നമ്മുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ എന്നെങ്കിലും ഉണ്ടാകുമോ.നല്ല കാര്യങ്ങൾ നമ്മൾ ചെയ്യുമ്പോൾ മറ്റുള്ളവർ കളിയാക്കുമോ, അപ മാനിക്കുമോ, കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുമോ എന്നൊക്കെ വിചാരിച്ചു പിന്മാറിയാൽ നമ്മൾക്ക് തന്നെയാണ് ഒടുവിൽ വലിയൊരു നഷ്ടം ഉണ്ടാവുക.പ്രതികൂല സാഹചര്യങ്ങളിൽ തളരാതെ വിജയം നേടിയെടുക്കാൻ പൊരുതുക എന്നത് നമ്മുടെ ആവശ്യമാണ്.നമ്മുടെ ജീവിതത്തിൽ നല്ല നല്ല മാറ്റങ്ങൾ ഉണ്ടാവാൻ നമ്മൾക്ക് ഓരോരുത്തർക്കും നല്ല കാര്യങ്ങൾക്ക് വേണ്ടി തുടക്കം കുറിക്കാൻ സാധിക്കട്ടെ.

Read More

1 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes- 183

 183.നല്ല സ്വപ്നം യാഥാർഥ്യം ആകട്ടെ.

നമ്മളിൽ ഒട്ടുമിക്കവരും ഉറക്കത്തിൽ സ്വപ്നങ്ങൾ കാണാറുണ്ട്.ചില സ്വപ്‌നങ്ങൾ നമ്മളെ ഭയപ്പെടുത്തും, മറ്റു ചില സ്വപ്‌നങ്ങൾ നമ്മളെ സന്തോഷിപ്പിക്കും.

ഭാവിയിൽ നമ്മൾ എന്തായി തീരണം എന്നതിനെപ്പറ്റി എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ?.നല്ല സ്വപ്നം നമ്മളെ മുന്നോട്ട് നയിക്കണം.ചില സ്വപ്നം ഉറക്കം വിട്ടു ഉണരുമ്പോൾ തന്നെ മറന്നു പോയേക്കാം.


ഉറക്കത്തിലും ഉണർന്നിരിക്കുമ്പോഴും നമ്മൾ കണ്ട നല്ല സ്വപ്നം യാഥാർഥ്യം ആക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവണം.സ്വപ്നം നമ്മളെ മുന്നോട്ട് നയിക്കാൻ പ്രേരണ നൽകുന്നത് ആകണം.സ്വപ്നം , സ്വപ്നം മാത്രം ആവാതെ അതിനുവേണ്ടി ആന്മാർത്ഥതയോടെ പരിശ്രമിക്കാൻ തയ്യാറാവണം.ചില കാര്യങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ നടക്കുന്നത് കാണുമ്പോൾ സ്വപ്നം ആണോ എന്ന് തോന്നാറുണ്ട്.നമ്മൾ കണ്ട നല്ല സ്വപ്നങ്ങൾ നടപ്പിലാക്കാൻ ഒരു പാട് കഷ്ടപ്പെടേണ്ടതായിട്ട് വന്നേക്കാം.നമ്മുടെയൊക്കെ നല്ല സ്വപ്‌നങ്ങൾ എന്നെങ്കിലും ഒരിക്കൽ സഫലമാകട്ടെ.

Read More

30 June 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-182

182.നല്ല ശീലങ്ങൾ കാത്തുസുക്ഷിക്കുക.

നല്ല ശീലങ്ങൾ നമ്മുടെ വളർച്ചക്ക് എപ്പോഴും വളരെ അധികം സഹായകരമാണ്.നല്ല ശീലങ്ങൾ കൊണ്ട് വരണമെങ്കിൽ നമ്മുടെ ഭാഗത്തുനിന്നുള്ള പരിശ്രമം വളരെ ആവശ്യമാണ്.നല്ല ശീലങ്ങൾ തുടർന്നാൽ നമ്മളുടെ ശാരീരിക , മാനസിക ആരോഗ്യം വളരെ അധികം മെച്ചപ്പെടും.

നമ്മൾക്കുവേണ്ട നല്ല ശീലങ്ങൾ എതൊക്കെയാണെന്ന് സ്വയം കണ്ടെത്തേണ്ടതുണ്ട്.നമ്മൾക്കു ഉപകാരപ്രദ മാകുന്ന ഒത്തിരി നല്ല ശീലങ്ങളുണ്ട്.നല്ല ശീലങ്ങൾ ഉള്ളവർക്ക് നല്ല കാര്യം ചെയ്യാൻ എളുപ്പം സാധിച്ചേക്കാം.

 

നമ്മുടെയൊക്കെ ജീവിതം പരിശോധിച്ചു നോക്കിയാൽ ഒരുപക്ഷെ തെറ്റായ ശീലങ്ങൾ കണ്ടേക്കാം.അതെല്ലാം ഉപേക്ഷിച്ചു പകരം നല്ല ശീലങ്ങളുമായി മുന്നോട്ട് പോയെങ്കിൽ മാത്രമേ ജീവിതത്തിൽ പുരോഗതി നേടാൻ സാധിക്കുകയുള്ളു.

തെറ്റായ ശീലങ്ങളെ പരിശീലനത്തിലൂടെ മാറ്റിയെടുത്തു പകരം നല്ല ശീലങ്ങളിലൂടെ ജീവിതത്തെ നേർവഴിക്കു നയിക്കേണ്ടതുണ്ട്.

 

തെറ്റായ ശീലങ്ങൾ ഒരുപക്ഷെ നമ്മുടെ മാനസിക ആരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും ഇല്ലാതാക്കിയേക്കാം.നല്ല ശീലങ്ങൾ സ്വയം പഠിച്ചെടുക്കാവുന്നതാണ്.നല്ല ശീലങ്ങൾ നമ്മൾക്കെന്നും ഒരു മുതൽ കൂട്ടാണ് എന്നതിൽ സംശയമില്ല.നല്ല ശീലങ്ങൾ വഴി നമ്മുടെയൊക്കെ ജീവിതത്തെ കൂടുതൽ മനോഹരിതമാക്കാൻ നമ്മൾ ഏവർക്കും സാധിക്കട്ടെ.

Read More

29 June 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-181

 


181.നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുക.

നമ്മുടെ ചുറ്റിലും ഒരുപാട് നല്ല മാറ്റങ്ങൾ വേണമെന്ന് നമ്മൾ ആഗ്രഹിക്കാറില്ലേ. നല്ല മാറ്റങ്ങൾ കൊണ്ടു വരാൻ പ്രയാസങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കേണ്ടതായിട്ടുണ്ട്.മറ്റുള്ളവരിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നതിനേക്കാൾ എളുപ്പം നമ്മളിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നതാണല്ലോ.

നല്ല മാറ്റങ്ങൾ നമ്മളിലും നമ്മുടെ ചുറ്റിലും ഉണ്ടാവണം എന്ന് നമ്മൾ ഓരോരുത്തരും അതിയായി ആഗ്രഹിക്കണം.നല്ല മാറ്റങ്ങൾ ഉണ്ടായാലേ എവിടെയായാലും പുരോഗതി നേടാൻ സാധിക്കുകയുള്ളു.നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ കുറച്ചു കഷ്ടപ്പെടേണ്ടതുണ്ട്.ചുറ്റിലുമുള്ള നല്ല മാറ്റങ്ങളെ ഉൾകൊള്ളാൻ കഴിയണം.

 

നല്ല മാറ്റങ്ങൾ എല്ലാവർക്കും എപ്പോഴും സ്വീകാര്യം ആകണം എന്നില്ലല്ലോ.നല്ല മാറ്റങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാവേണ്ടത് വളരെ ആവശ്യമാണ്.

ഇന്നലെകളെക്കാൾ മെച്ചപ്പെട്ട അവസ്ഥയിൽ ആകാനാണ് നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടത്.

നമ്മളുടെ ഭാഗത്ത്നിന്നുള്ള നിരന്തരപരിശ്രമം ഉണ്ടെങ്കിൽ മാത്രമാണ് നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുക.നല്ല മാറ്റം ഏവർക്കും ആഗ്രഹം ഉണ്ടെങ്കിലും പലപ്പോഴും നല്ല മാറ്റം നേടാൻ സാധിക്കാറില്ല.ഏതു കാര്യത്തിൽ ആയാലും നല്ല മാറ്റങ്ങൾ ഉണ്ടാവണമെങ്കിൽ നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാകേണ്ടതുണ്ട്.നല്ല മാറ്റങ്ങൾ ക്കായി നിരന്തരം ശ്രമിക്കാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.

Read More