നമ്മൾ എല്ലാവർക്കും ഓരോരോ വിശ്വാസങ്ങളുണ്ട്. നമ്മളുടെ വിശ്വാസങ്ങളിൽ പലതും തലമുറകളായി കടന്നുവന്നിട്ടുള്ളവയാണ്.
നമ്മൾ വിശ്വസിച്ചിരുന്ന പല കാര്യങ്ങളും തെറ്റാണെന്ന് തിരിച്ചറിയുന്ന നിമിഷം ഉപേക്ഷിക്കാൻ തയ്യാറാവേണ്ടതുണ്ട്.
നമ്മൾ എന്തു വിശ്വസിക്കണം, എന്ത് വിശ്വസിക്കേണ്ട എന്നൊക്കെ തീരുമാനിക്കാൻ നമ്മൾക്കു സ്വാതന്ത്ര്യമുണ്ട്.
ഓരോ വ്യക്തികൾക്കും അവരവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന അനുഭവങ്ങളാണ് അവർക്ക് വിശ്വാസം ഉളവാക്കുന്നതും, നഷ്ടപ്പെടുത്തുന്നതും.
അന്ധമായ വിശ്വാസങ്ങൾ നമ്മുടെ ജീവിതത്തിൽ പല വിധത്തിലുള്ള തടസ്സങ്ങളും, നഷ്ടങ്ങളും ഒരുപക്ഷെ സൃഷ്ടിച്ചേക്കാം.
നമ്മൾക്ക് മുന്നിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് നമ്മളിൽ പലരും ഓരോ കാര്യങ്ങളും വിശ്വസിക്കുന്നത്.
നമ്മുടെ പൂർവികർ പല കാര്യങ്ങളും വിശ്വസിച്ചിരുന്നു, അവരുടെ വിശ്വാസം നമ്മൾക്ക് പകർന്നു തന്നു.ഇന്നിപ്പോൾ ശാസ്ത്രം ഒത്തിരിയധികം വളർന്നു, നാളുകളായി വിശ്വസിച്ചിരുന്ന പല കാര്യങ്ങളും തെറ്റാണെന്നു മനസ്സിലാക്കാൻ കഴിഞ്ഞു.
വിശ്വാസം നേടിയെടുത്തുകൊണ്ട് ആരെയും വഞ്ചിക്കാതിരിക്കുക. നമ്മുടെ ഭാഗത്തുനിന്നുള്ള ചെറിയ തെറ്റ് മതി, നമ്മളിലുള്ള വിശ്വാസം നമ്മുടെ വേണ്ടപ്പെട്ടവർക്ക് നഷ്ടപ്പെടാൻ.
നമ്മുടെ ജീവിതത്തിൽ സന്തോഷം, സമാധാനം നിറയാൻ നല്ല കാര്യങ്ങൾ ചെയ്യാൻ മുൻകൈ എടുക്കുക.
തെറ്റായ കാര്യങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാവുക.
നമ്മുടെ ജീവിതത്തിലെ അനുഭവങ്ങൾ നമ്മൾക്ക് പല കാര്യങ്ങളും ബോധ്യമാക്കി തന്നു. നമ്മൾക്ക് ലഭിച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ നാളുകളായി വിശ്വസിച്ചു പോന്നിരുന്ന പല വിശ്വാസങ്ങളും നമ്മളിൽ പലരും ഒരുപക്ഷെ ഉപേക്ഷിച്ചെന്ന് വരാം.
നമ്മൾക്ക് നമ്മുടെ നല്ല കഴിവിൽ വിശ്വാസം ഉണ്ടാവേണ്ടതുണ്ട്. നമ്മൾ രക്ഷപ്പെടാൻ നമ്മൾ തന്നെ പരിശ്രമിക്കണം. മറ്റൊരാൾക്കും നമ്മളെ ഒരു പരിധിവിട്ട് സഹായിക്കാൻ എല്ലായ്പോഴും സാധിച്ചെന്നു വരില്ല.
നമ്മൾക്കുണ്ടാകുന്ന വിശ്വാസങ്ങൾ ഒരിക്കലും ആരിലും അടിച്ചേൽപ്പിക്കാതിരിക്കുക.
ഈ പ്രപഞ്ചം എങ്ങനെയുണ്ടായി എന്നു നമ്മൾക്ക് അറിയില്ല, നമ്മൾ പല കാര്യങ്ങളും ചുറ്റിലുമുള്ള മനുഷ്യർ പറഞ്ഞാണ് അറിയുന്നത്, അതെല്ലാം എല്ലായ്പോഴും ശരിയാവണമെന്നില്ലല്ലോ.
ഈ പ്രപഞ്ചത്തിൽ ഉള്ള പല കാര്യങ്ങളും നമ്മൾക്ക് എളുപ്പം മനസ്സിലാക്കാൻ സാധിച്ചെന്നു വരില്ല.
ഈ ലോകത്തുള്ള ഓരോ മനുഷ്യരിലും അവരുടേതായ വിശ്വാസങ്ങളുണ്ട്.
തെറ്റായ വിശ്വാസങ്ങളിൽ പിന്തുടരാതെ ശരിയായ വിശ്വാസങ്ങളുമായി മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കേണ്ടതുണ്ട്.
മുന്നോട്ടു വിജയം നേടാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കാൻ, അതിനായി നല്ലതുപോലെ പരിശ്രമിക്കാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള കാലം സാധിക്കട്ടെ.
Read More