31 March 2020
Is it a pleasure to wait or is it sad
കാത്തിരിപ്പിനു
ഒരു സുഖമുണ്ടോ അതോ
ദുഃഖമാണോ എന്ന് ചോദിച്ചാൽ പ്രതീക്ഷകളെ
സ്നേഹിക്കുന്നവർക്ക് ആശയും സന്തോഷവും പ്രതീക്ഷിക്കാൻ
കഴിയാത്തവർക്ക് നിരാശയും ദുഃഖവും ആയിരിക്കും
ലഭിക്കുക.ഇന്ന് പേപ്പറുകളിൽ നിറയുന്ന
വാർത്തകൾ കാണുമ്പോൾ (കേൾക്കുമ്പോൾ) നമ്മളൊക്കെ വളരെ അധികം
പ്രതീക്ഷയോടെ കാത്തിരിക്കുന്നത് വളരെ പെട്ടെന്ന് തന്നെ
സുഖം ലഭിക്കുമെന്ന വാർത്തകളാണ്.അതെ മനുഷ്യരാശികൾ
എല്ലാവരും കാത്തിരിക്കുന്നത് പ്രതീക്ഷയുടെ കാത്തിരിപ്പുകളാണ്.
30 March 2020
What a way to change the ego
വളരെ നാളുകളായി നിങ്ങളോടു പറയണം
എന്ന് വിചാരിച്ച കാര്യമാണ് ഇനി
പറയുവാൻ പോകുന്നത് .അപ്പോൾ എന്തുകൊണ്ടാണ്
നേരത്തെ പറയാതെ
ഇരുന്നത് എന്നതായിരിക്കും നിങ്ങളിൽ പലരും ഇപ്പോൾ
ചിന്തിക്കുക.അതെ മറ്റൊന്നുമല്ല
ഞാൻ എന്ന ഭാവം(ഈഗോ എന്ന്
വേണമെങ്കിൽ വിളിക്കാം).ഇന്നിപ്പോൾ പലരും
എന്നോട് ചോദിക്കാൻ തുടങ്ങി ഈഗോ
മാറ്റാൻ എന്താണ് വഴി എന്ന്.എന്റെ കാര്യം പറയാം
ഞാൻ നേരെ പോകാൻ
പഠിച്ച ആളാണ്(നിങ്ങൾ ഇതുകൊണ്ട്
എന്താണ് അർത്ഥമാക്കുന്നത് എന്നെനിക്കറിയില്ല),അതായത് നേരെ വാ
നേരെ പോ എന്ന
ശൈലി,പലരും പറയും
ഇങ്ങനെ കാറിന്റെ സ്റ്റീയറിങ് നേരെ
മാത്രം പിടിച്ചു വണ്ടിയോടിച്ചാൽ വളവുകൾ
വരുമ്പോൾ എന്ത് ചെയ്യുമെന്ന്,അതിൽ
പിന്നെ ഞാൻ അൽപ്പം
സ്വൽപ്പം വളക്കാൻ തുടങ്ങി(കാറിന്റെ
സ്റ്റീയറിങ് പോലെ).
29 March 2020
Be open and say it all
തുറന്നു പറയുക എന്ന് പറഞ്ഞാൽ
എല്ലാം തുറന്നു പറയുക എന്ന്
തന്നെ അല്ലെ അർത്ഥം.ഇന്നലെ
വരെ എന്റെ കൂടെ
നടന്നവൻ ഇന്നാണ് എന്നോട് എല്ലാം
തുറന്നു പറഞ്ഞത്.എന്നാണോ അവൻ
എന്നോട് തുറന്നു പറയുവാൻ ആരംഭിച്ചത്
അന്ന് മുതലാണ് ഞങ്ങൾ തമ്മിലുള്ള
ബന്ധം അകലാനും അടുക്കാനും കാരണമായത്.തുറന്നു പറയുക എന്ന്
പറയുന്നത് വളരെ അധികം വെല്ലുവിളിയാണ്.ഒരു കാര്യം
തന്നെ നമ്മൾക്ക് പലരീതിയിൽ അവതരിപ്പിക്കാൻ
കഴിയും.ഒത്തിരി അധികം ആളുകൾ
ഉള്ളിന്റെ ഉള്ളിൽ പറയാതെ സൂക്ഷിച്ചുവെക്കുന്ന
പലകാര്യങ്ങളും ഉണ്ടാകും അതെല്ലാം മറ്റുള്ളവർക്ക്
മനസ്സിലാകണം എങ്കിൽ തുറന്നു പറഞ്ഞാൽ
മാത്രമാണ് മനസ്സിലാകുള്ളൂ.
28 March 2020
Is there any point in what we say?
നമ്മൾ പറയുന്ന
കാര്യങ്ങളിൽ എന്തെങ്കിലും കാര്യമുണ്ടോ?എന്തിനാണ് നമ്മൾ ഓരോ
കാര്യങ്ങൾ ഓരോരുത്തരോടും ചോദിക്കുന്നതും പറയുന്നതും എന്തെങ്കിലും കാര്യം
ഉണ്ടാകില്ലേ അതിന്റെ പിന്നിൽ.ഞാൻ ഇവിടെ
നിങ്ങളോടു കുറച്ചു കാര്യങ്ങൾ പറയുവാൻ
പോവുകയാണ് ഇനി എപ്പോഴും
കാര്യം കാര്യമായിട്ട്പറയാൻ പറ്റിയെന്നു വരില്ല(ചിരിക്കണ്ട കാര്യം പറഞ്ഞതാണ്)(
ഒരു കാര്യം കാര്യമായിട്ട് പറയുമ്പോൾ എങ്കിലും
ചിരിക്കാതെ ഇരുന്നുകൂടെ).നമ്മൾ
ഓരോ ലക്ഷ്യവും നേടാനായി
ശ്രമിക്കുമ്പോൾ അതിന്റെ പിന്നിൽ എന്തെങ്കിലും
കാര്യം ഉണ്ടാകും(ഉണ്ടാവില്ലേ).ഓരോ കാര്യത്തിനും
ഓരോ കാരണവും ഉണ്ടാകും.ഏതു കാര്യവും
എടുത്തു നോക്കികൊള്ളൂ അതിനൊക്കെ ഓരോ ഓരോ
കാരണങ്ങൾ ഉണ്ടായിരിക്കും ഇല്ലെങ്കിൽ എപ്പോഴെങ്കിലും ഉണ്ടാവും.കാര്യങ്ങൾ നമ്മൾ ഇപ്പോൾ
ശ്രദ്ധിച്ചില്ലെങ്കിൽ പിന്നെ
എപ്പോഴാണ് ശ്രദ്ധിക്കുക.കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റുന്നില്ലെങ്കിൽ
പിന്നെ എന്തെങ്കിലും കാര്യം പിന്നീട് ഉണ്ടാകുമോ?.
27 March 2020
Do you have any compulsions?
നിങ്ങൾക്ക്
എന്തെങ്കിലും നിർബന്ധങ്ങൾ ഉണ്ടായിട്ടുണ്ടോ?നിങ്ങൾക്കുണ്ടായ നിർബന്ധങ്ങൾ നിങ്ങളിൽ എന്തെങ്കിലും മാറ്റത്തിന്
കാരണമായിട്ടുണ്ടോ.ഞാൻ വളരെ
അധികം നിർബന്ധം എടുക്കാറുണ്ട്
ചില
കാര്യങ്ങളിൽ,എനിക്ക് നിർബന്ധം എന്റെ
കാര്യത്തിൽ ഇല്ലെങ്കിൽ പിന്നെ ആർക്കാണ്
നിർബന്ധം ഉണ്ടാവുക.നമ്മൾ ഒരാളെ
സഹായിക്കണം എന്ന് വിചാരിച്ചാൽ നമ്മളുടെ
സഹായം അയാൾക്ക് വേണ്ടെങ്കിൽ പിന്നെ
നമ്മൾ അയാളെ നിർബന്ധിച്ചതുകൊണ്ട് എന്തെങ്കിലും
പ്രയോജനം ഉണ്ടോ?.
26 March 2020
Disclosures are good or bad
വെളിപ്പെടുത്തലുകൾ
നല്ലതാണോ മോശമാണോ?വെളിപ്പെടുത്തലുകൾ നടത്തിയാൽ
എന്തെങ്കിലും ഗുണം കിട്ടുമോ അതോ
ദോഷങ്ങൾ ആണോ സംഭവിക്കുക.പലപ്പോഴും പല വെളിപ്പെടുത്തലുകൾ
നമ്മൾ നടത്താറുണ്ട് അതും നമ്മൾക്ക് വേണ്ടപ്പെട്ടവരുടെ മുന്നിൽ മാത്രം.പലപ്പോഴും പിന്നീട് നമ്മുടെ
ജീവിതത്തിൽ ആ വെളിപ്പെടുത്തലുകൾ
ദോഷങ്ങളായി തീർന്നിട്ടുണ്ടാകാം (ചിലപ്പോൾ).
25 March 2020
Whether you need reserves or not
കരുതൽ വേണോ വേണ്ടയോ എന്നത്
ഓരോ വ്യക്തികളുടെയും തീരുമാനങ്ങളാണ്.എന്തിനാണ് കരുതേണ്ടത്,കരുതിയാൽ
കിട്ടുന്ന ഗുണങ്ങൾ എന്താണ്,ദോഷങ്ങൾ
എന്താണ്?ഓരോ കരുതലിനും
ഒരു ലക്ഷ്യമുണ്ട്.ഓരോ
ലക്ഷ്യവും
പൂർത്തിയാക്കാൻ നമ്മളുടെ ഭാഗത്തുനിന്നും കരുതലുകൾ
ഉണ്ടാകണം.ഞാൻ കരുതുന്നതുപോലെ
ഒരിക്കലും നിങ്ങൾക്കും ,നിങ്ങൾ കരുതുന്നതുപോലെ മറ്റുള്ളവർക്കും
കരുതാൻ ഒരു പക്ഷെ
സാധിച്ചെന്നു വരില്ല.എല്ലാ വ്യക്തികൾക്കും
അവരുടേതായ സ്വാതന്ത്ര്യമുണ്ട് അതിനനുസരിച്ചു കരുതലുകളും.
24 March 2020
Why compliments?
അനുമോദനങ്ങൾ
എന്തിനാണ്?നമ്മൾ പലപ്പോഴും മറ്റുള്ളവരെ
അല്ലെങ്കിൽ സ്വയം അനുമോദിക്കാൻ മറന്നു പോകാറുണ്ട്.നമ്മൾ
അനുമോദിച്ചാലും ഇല്ലെങ്കിലും എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കാനുണ്ടോ ?കഴിഞ്ഞ
ദിവസം തന്റെ പ്രവർത്തന മേഖലയിൽ
ഒത്തിരി അധികം കഷ്ടപ്പെട്ട ഡോക്ടറുടെ
വാർത്ത കണ്ടു,അവസാന ശ്വാസം
വരെ രോഗികളോടൊപ്പം അവർക്കു
വേണ്ടി സമയം
ചിലവഴിച്ചു സ്വന്തം ജീവൻ പണയം
വച്ച് കൊണ്ട് അവസാനം ഡോക്ടർക്ക്
മരണം സംഭവിച്ചു.തന്റെ
ജീവനേക്കാൾ വലുതായി രോഗികൾക്ക് വേണ്ടി
ജീവൻ സമർപ്പിച്ച ഡോക്ടറേ
കുറിച്ച് കേൾക്കുമ്പോൾ ഏതു മനുഷ്യനും
ഡോക്ടറെ അനുമോദിക്കാനും ഡോക്ടറെ ഓർത്തു സങ്കടപ്പെടാതെ
ഇരിക്കാനും കഴിയില്ല.
23 March 2020
Do you know what disobedience is?
അനുസരണമില്ലായ്മ എന്താണ്
എന്നറിയോ?അനുസരണമായ കാര്യങ്ങൾ ചെയ്യാതെ
ഇരിക്കുക അല്ലെങ്കിൽ അനുസരിക്കാതെ ഇരിക്കുക.എത്ര നാൾ ഒരു
മനുഷ്യന് അനുസരിക്കാതെ ഇരിക്കാൻ സാധിക്കും.ജയം
ഉള്ളടിത്തോളം കാലം അനുസരിക്കാതെ ഇരിക്കാൻ
പറ്റും.തോൽവികൾ ഏറ്റു വാങ്ങിത്തുടങ്ങിയാൽ
പിന്നെ അനുസരിക്കാൻ തുടങ്ങും ഒരു രക്ഷയുമില്ലെങ്കിൽ.നമ്മളെ മറ്റുള്ളവർ അനുസരണം
പഠിപ്പിക്കുന്നത് പൊതുവിൽ ഇഷ്ടമുള്ള കാര്യം
അല്ല.
22 March 2020
Is there anyone who has not experienced hardship in life
ജീവിതത്തിൽ
പ്രയാസം അനുഭവിക്കാത്തവർ ആരെങ്കിലും ഉണ്ടോ?ഇല്ലെങ്കിൽ
പ്രയാസം എന്ന വാക്ക് കേൾക്കാത്തവരായി
ആരെങ്കിലും ഉണ്ടോ?എന്ത് പ്രയാസമാണ്
എന്ന് കുടി കേൾക്കണം എന്നിട്ടു
വേണം ഇതൊക്കെ പ്രയാസം
തന്നെയാണോ എന്ന് കരുതാൻ അല്ലെ(ഒരാൾക്ക് പ്രയാസം ഉള്ള
കാര്യം മറ്റൊരാൾക്ക് പ്രയാസം നൽകണം എന്നില്ല).ഇതിപ്പോൾ വായിക്കുമ്പോൾ പലരും
പ്രയാസപ്പെടുന്നത് കാണാൻ സാധിക്കും.കാരണം
ഉള്ളിന്റെ ഉള്ളിൽ പ്രയാസം എന്ന
വാക്കിനെ നമ്മൾ വെറുത്തുപോയതുകൊണ്ടാണ് .
21 March 2020
What is the attitude?
മനോഭാവം എന്താണ്?എങ്ങനെയുള്ള മനോഭാവമാണ്
നമ്മൾക്ക് വേണ്ടത്?കുറച്ചു നാളായിട്ടു
ശ്രദ്ധിക്കുവാണ് നമ്മളിൽ എന്തൊക്കെയോ മാറ്റങ്ങൾ
ഉണ്ടാകുന്നുണ്ട്.നമ്മൾ നാളുകളായി പുലർത്തിപ്പോന്ന
മനോഭാവങ്ങൾ മാറ്റാൻ സമയമായി എന്ന്
മനസ്സ് പറയാൻ തുടങ്ങിയിരിക്കുന്നു.ഇത്രയും
നാളായി നമ്മൾ പുലർത്തിയ മനോഭാവങ്ങൾ
കൊണ്ട് എന്തെങ്കിലും ഗുണങ്ങൾ ഉണ്ടായിട്ടുണ്ടോ?
20 March 2020
If asked if there is potential
സാമർഥ്യം ഉണ്ടോ എന്ന് ചോദിച്ചാൽ
നമ്മളിൽ പലരും സാമർഥ്യം ഉണ്ട്
എന്ന് പറയാനാണ് ആഗ്രഹിക്കുക.കഴിഞ്ഞ
ദിവസങ്ങളിൽ ഒരാൾ പല വിധ
കാരണങ്ങൾ പറഞ്ഞു മറ്റുള്ളവരെ പറ്റിക്കുന്നത്
കണ്ടു.ഓരോരുത്തരോടും ഓരോ കാരണങ്ങളാണ്
പറയുന്നത് അതിൽ നിന്നും രക്ഷപ്പെട്ടവർ
പറയുന്ന മറുപടി വളരെ സാമർഥ്യത്തോടെയാണ്(ഇല്ല എന്ന് പറയുന്നതിനുപകരം
മറ്റു വാക്കുകളിലൂടെ ഇല്ല എന്ന അർത്ഥം
ഉണ്ടാക്കുന്നു).
19 March 2020
Things that cannot be avoided
ഒഴിവാക്കാൻ
സാധിക്കാത്ത കാര്യങ്ങൾ എന്തെങ്കിലും ജീവിതത്തിൽ
ഉണ്ടാകാതെ ഇരിക്കുമോ?ഒരു നേരം
വേണമെങ്കിൽ ഭക്ഷണം ഒഴിവാക്കാൻ നമ്മൾക്ക്
സാധിക്കും അതുപോലെ ചിലകാര്യങ്ങൾ കുറച്ചു
നാളത്തേക്ക് ഉപേക്ഷിക്കാൻ നമ്മൾക്ക് സാധിച്ചേക്കും.ജീവിതത്തിൽ
പലകാര്യങ്ങളും ഒഴിവാക്കാൻ സാധിക്കുന്നതും സാധിക്കാത്തതുമായി
ഉണ്ടെന്നതാണ് സത്യം.ഞാൻ ഒഴിവാക്കാൻ
പറഞ്ഞാൽ നിങ്ങളിൽ എത്ര പേര്
ഒഴിവാക്കും അതിപ്പോൾ എന്താണ് ഒഴിവാക്കാൻ
ഞാൻ നിങ്ങളോടു പറയുന്നത്
പോലെയിരിക്കും.ഒരു പക്ഷെ
ഞാൻ പറയുന്ന കാര്യങ്ങൾ
ഒഴിവാക്കിയാൽ നിങ്ങൾക്ക് ഒഴിവാക്കിയതിനേക്കാൾ മെച്ചമുള്ള
എന്തെങ്കിലും കിട്ടുമെന്ന് ഉറപ്പു വേണം, എങ്കിലാണ്
ഞാൻ പറയുന്ന കാര്യങ്ങൾ
നിങ്ങളിൽ പലരും ഒഴിവാക്കുകയുള്ളു ,ശരിയല്ലേ.
18 March 2020
Are there people without lusts(Desires)
മോഹങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ?മോഹങ്ങൾ
ശരിക്കും എന്തിനാണ് മനുഷ്യർക്ക് നൽകിയിരിക്കുന്നത്
നല്ലതിനുവേണ്ടിയാണോ അതോ മോശം
കാര്യങ്ങൾക്കുവേണ്ടിയാണോ.ഇന്ന് ഇവിടെ ഇപ്പോൾ
ഞാൻ മോഹത്തിനെ കുറിച്ച്
പറയുന്നത് എന്തിനാണ് എന്നല്ലേ ചിന്തിക്കുന്നത്?നിങ്ങൾ ഇപ്പോൾ ഒന്നും
തന്നെ ചിന്തിക്കുന്നില്ല എന്നെനിക്കറിയാം പക്ഷെ നമ്മൾ അങ്ങനെ
പറഞ്ഞാൽ അല്ലെ ചിന്ത തുടങ്ങുകയുള്ളു.
17 March 2020
Why do we give importance?
പ്രാധാന്യം
എന്തിനാണ് നമ്മൾ കൊടുക്കുന്നത്?ഭക്ഷണത്തിനു
നമ്മൾ പ്രാധാന്യം കൊടുക്കുന്നത് എന്തുകൊണ്ടാണ്
? ജീവിതത്തിൽ മനുഷ്യർക്ക് ജീവിക്കാൻ ഭക്ഷണം വേണം
എന്നത് കൊണ്ട് തന്നെ അല്ലെ
.നമ്മൾക്ക് എത്രയൊക്കെ സമ്പത്തു ഉണ്ടെന്നു
പറഞ്ഞാലും ഭക്ഷണം ഇല്ലെങ്കിൽ ജീവിക്കാൻ
പറ്റില്ലല്ലോ.ഇതുപോലെയാണ് നമ്മുടെ മുന്നിലൂടെ കടന്നു
പോകുന്ന ഓരോ സമയവും.നമ്മൾ പലപ്പോഴും നമ്മളുടെ
സമയങ്ങൾക്കു വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ല.
16 March 2020
Do you know the pain of the mind?
മനസ്സിന്റെ
നോവ് അറിഞ്ഞിട്ടുണ്ടോ?അതറിയാൻ
എന്തെങ്കിലും മാർഗം ഉണ്ടോ ?നമ്മളുടെ
മനസ്സിൽ ഒത്തിരി അധികം കാര്യങ്ങൾ
നമ്മൾ ചിന്തിക്കുന്നുണ്ട്.അതിൽ ഒത്തിരി അധികം
കാര്യങ്ങൾ നമ്മളെ വിഷമിപ്പിക്കുന്നതാകാം.എന്തിനാണ്
മനസ്സിന്റെ നോവിനെ കുറിച്ച് ഇവിടെ
പറഞ്ഞാലുള്ള പ്രസക്തി.ചോദ്യം പറയുന്നവനും
ഉത്തരം പറയുന്നവനും തമ്മിൽ ഒത്തിരി അന്തരം
ഉണ്ട്.
15 March 2020
What are the benefits?
നേട്ടങ്ങൾ
എന്തൊക്കെയാണ്?ഇനി എന്തെല്ലാം
നേട്ടങ്ങളാണ് നേടാനായിട്ടുള്ളത്?നേട്ടങ്ങൾ ഉണ്ടാകുന്നതു എങ്ങനെയാണ്
?വെറുതെ ഇരുന്നാൽ എന്തെങ്കിലും നേട്ടങ്ങൾ
ഉണ്ടാകുമോ?ശരിയാണ് പറയുന്നത് കേട്ടാൽ
തോന്നും ഇതൊക്കെ വായിച്ചു കഴിഞ്ഞാൽ
ഇപ്പോൾ തന്നെ നമ്മൾക്ക് എന്തെങ്കിലുമൊക്കെ
നേട്ടങ്ങൾ ഉണ്ടാകുമെന്ന്.നമ്മിൽ പലരും നേട്ടങ്ങൾ
എന്ന് പറയുമ്പോൾ തന്നെ നമ്മളെകൊണ്ട്
കഴിയില്ല അതുകൊണ്ടു ഒരു നേട്ടത്തിനുവേണ്ടിയും
ഇതുവരെ പരിശ്രമിച്ചിട്ടില്ല എന്നൊക്കെ പറയും.
14 March 2020
Are there no humans without progress
ഇന്നിപ്പോൾ
പുരോഗതി ഇല്ലാത്ത മനുഷ്യരുണ്ടോ എന്ന്
ചോദിച്ചാൽ ഉത്തരം പറയാൻ ബുദ്ധിമുട്ടില്ല
കാരണം എല്ലാ മനുഷ്യർക്കും ഓരോ
ദിവസം കഴിയുന്തോറും പുരോഗതി ഉണ്ട്(വയസ്സിലെങ്കിലും).നമ്മൾ സാധാരണ രീതിയിൽ
പുരോഗതിയെ കുറിച്ച് പറയുമ്പോൾ ഒരു
പക്ഷെ അവരുടെ കഴിവുകളെ കുറിച്ചും
അല്ലെങ്കിൽ അവരുടെ ജീവിത ചുറ്റുപാടുകളെ
കുറിച്ചും ആയിരിക്കും ആലോചിക്കുക.
13 March 2020
Have taken any precautions
മുൻകരുതലുകൾ
എന്തെങ്കിലും എടുത്തിട്ടുണ്ടോ ഇതുവരെയായി?എന്താണ് മുൻകരുതലുകൾ
,എന്താണ് കരുതലുകൾ.നമ്മൾക്ക് നാളെ
എന്ത് ജോലി ചെയ്താണ് ജീവിക്കേണ്ടത്?
എന്തിനുവേണ്ടിയാണ് ജീവിക്കേണ്ടത്? ജീവിക്കാൻ അത്യാവശ്യം വേണ്ടത്
എന്താണ്?അങ്ങനെ ഓരോ ഓരോ
ചോദ്യങ്ങൾ ജീവിതത്തിൽ ചോദിച്ചു കഴിഞ്ഞാൽ
നാളെകുറിച്ചുള്ള കാര്യങ്ങൾ നമ്മൾക്ക് മുൻകൂട്ടി
കരുതാൻ സാധിക്കും.ഇന്ന് ഇപ്പോൾ
എല്ലാവരും കുറെയൊക്കെ മുൻകരുതലുകൾ എടുക്കുവാൻ
ആരംഭിച്ചിട്ടുണ്ട്.കാരണം ഇപ്പോഴെങ്കിലും മുൻകരുതലുകൾ
എടുത്തില്ല എങ്കിൽ നാളെകൾ നമ്മൾക്ക്
ഒരു പക്ഷെ നഷ്ടപ്പെട്ടേക്കാം.
12 March 2020
Whenever you get angry
ദേഷ്യപ്പെടാറുണ്ടോ
എപ്പോഴെങ്കിലും?ദേഷ്യം അതെന്താ സാധനം
ഞാൻ ഇതുവരെ കേട്ടിട്ടില്ലല്ലോ എന്നൊക്കെ
പറയാൻ തോന്നുന്നുണ്ട് അല്ലെ ശരിക്കും .ദേഷ്യം
ആവശ്യമാണോ അല്ലയോ എന്നതാണ് ഇന്ന്
നമ്മൾ ചിന്തിക്കാൻ പോകുന്നത്(ദേഷ്യം വരും
പലർക്കും ഇപ്പോൾ കാരണം ഇത്രയും
നേരം വേറെ എന്തൊക്കയോ
നല്ല കാര്യങ്ങൾ ചിന്തിച്ചുകൊണ്ടിരുന്നതാണ്).സാരമില്ല ദേഷ്യം വരുമ്പോൾ
കണ്ണടച്ചാൽ മതി എന്നിട്ടു
പറഞ്ഞാൽ മതി പോയിട്ട്
പിന്നെ വരാൻ.
11 March 2020
What humans need now is a little comfort
മനുഷ്യർക്ക്
ഇന്ന് ഇപ്പോൾ വേണ്ടത് അൽപ്പം
ആശ്വാസമാണ്.ലോകത്തിൽ ഇപ്പോൾ നോക്കിയാൽ
അൽപ്പം ഭയമാണ്,നാളെ എന്ത്
സംഭവിക്കും എന്ന ആശങ്കയാണ്.ഒരു
ആശ്വാസം കിട്ടുന്ന വാക്കുകൾ അല്ലെങ്കിൽ
പ്രവർത്തികൾ നമ്മൾക്ക് എവിടെ നിന്നും
കിട്ടും എന്ന് നമ്മൾ അന്വേഷിക്കുന്ന
സമയമാണ്.ചില ആളുകളുണ്ട്എനിക്ക്
അവിടെ വേദന എടുക്കുന്നു ഇവിടെ
വേദന എടുക്കുന്നു എനിക്ക്
ഇപ്പോൾ തന്നെ ആശുപത്രിയിൽ പോകണം
എന്നൊക്കെ ,എന്നിട്ടോ ആശുപത്രിയിൽ ചെന്ന്
ഡോക്ടറെ കാണുന്നു ഡോക്ടറോട് ലക്ഷണങ്ങൾ പറയുമ്പോൾ
മരുന്ന് എഴുതികൊടുക്കുന്നു,മരുന്ന് കഴിക്കാതെ തന്നെ
രോഗം മാറുന്നു(ചില
വ്യക്തികളുടെ കാര്യമാണ് പറഞ്ഞത് ഇവിടെ
ഉദാഹരണം പറഞ്ഞ വ്യക്തിക്ക് ഡോക്ടറെ
കണ്ടാൽ മതി എന്നുള്ളതാണ്
രോഗലക്ഷണം അല്ലാതെ പ്രത്യേകം അസുഖം
ഒന്നും തന്നെ ഇല്ല).മറ്റു
ചില ആളുകളുണ്ട് വലിയ
ആശുപത്രിയിൽ പോകണം എന്ന് വാശിപിടിക്കുന്നവർ(ഒരു പക്ഷെ
ചെറിയ ആശുപത്രിയിൽ കൊടുത്ത മരുന്ന് തന്നെയായിരിക്കും
അവിടെയും കൊടുക്കുക എങ്കിൽ പോലും
മനസ്സിൽ വലിയ വിശ്വാസമാണ് വലിയ
ആശുപതിയിൽ പോയാൽ രക്ഷപ്പെടും അല്ലെങ്കിൽ
രക്ഷപ്പെടൊള്ളു എന്നൊക്കെ).