Choose your language

22 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-143

 143.തളരാതെയിരിക്കുക.

എന്തെല്ലാം കാര്യങ്ങളാണ് ഓരോ മനുഷ്യരെയും ദിവസേന തളർത്തികൊണ്ടിരിക്കുന്നത്.ഈ ലോക ത്തിൽ നമ്മളെ തളർത്താൻ നമ്മൾ വിചാരിക്കാതെ ഒരു കാര്യത്തിനും സാധിക്കുകയില്ല.

നമ്മുടെ ചുറ്റിലുമുള്ളവർ നമ്മളെ പരിഹസിച്ചേക്കാം,കുറ്റപ്പെടുത്തിയേക്കാം നിരു ത്സാഹപ്പെടുത്തിയേക്കാം, പക്ഷെ എങ്കിൽ അവയെ എല്ലാം പൊരുതി തോൽപ്പിക്കാൻ നമ്മൾക്ക് കഴിയണം.


ലോകം നമ്മൾക്ക് ഒത്തിരി അവസരങ്ങൾ തരുന്നുണ്ട്, അവിടെയെല്ലാം ആ അവസരങ്ങൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തണമെങ്കിൽ തളരാതെ പോരാടാനുള്ള കരുത്തു നമ്മളിൽ എപ്പോഴും ഉണ്ടാവണം. വിഷമിക്കുന്ന സാഹ ചര്യങ്ങൾ എത്ര ഉണ്ടായാലും തളരാതെയിരിക്കുവാൻ നമ്മൾ ഓരോരുത്തരും വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്.നിരാശയിൽ ആയിരുന്നാൽ നമ്മൾക്ക് ചെയ്യാനുള്ള പലതും സമയത്തു തന്നെ ചെയ്യാൻ സാധിക്കാതെ വരും.


ശ്രമിക്കുന്നവർക്കേ തളർച്ച അനുഭവപ്പെടുള്ളു അല്ലാത്തവർക്ക് തളർച്ച ഉണ്ടാവണം എന്നില്ലല്ലോ.

നമ്മുടെയൊക്കെ ജീവിതത്തിൽ തളർച്ചകൾ ഉണ്ടാവാതിരിക്കാൻ എപ്പോഴും ഉണർന്നു പ്രവർത്തിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. നെഗറ്റീവ് പറയുന്നവരിൽ നിന്നും പരമാവധി അകലം പാലിക്കുക.ആർക്കായാലും ഒന്നും ചെയ്യാൻ ഇല്ലെങ്കിൽ തളർച്ച അനുഭ വപ്പെട്ടേക്കാം.ഓരോ നിമിഷവും എന്തെങ്കിലും കാര്യത്തിൽ നമ്മളെതന്നെ തിരക്കിൽ ആക്കി യേക്കുക.നല്ല കാര്യങ്ങൾക്കായിട്ടുള്ള പ്രവർ ത്തനത്തിൽ ഏർപ്പെടുമ്പോൾ നമ്മളുടെ ശരീരത്തിനും മനസ്സിനും ഉന്മേഷം കിട്ടും.


ജീവിതത്തിൽ നമ്മൾ അനുഭവിക്കേണ്ടി വരുന്ന ദുഃഖ ദുരിതങ്ങളുടെ മുൻപിൽ പലപ്പോഴും തളർന്നു പോകാറുണ്ട്.തളർച്ച നമ്മുടെ മുൻപോട്ടുള്ള യാത്രയെ പലപ്പോഴും തടസ്സപ്പെടുത്തും.പ്രതികൂല സാഹചര്യങ്ങളിലും തളരാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്.

നമ്മൾക്ക് സാധിക്കും എന്നൊക്കെ ആന്മവി ശ്വാസത്തോടെ പറഞ്ഞു പ്രവർത്തിച്ചാൽ ഒരു പരിധി വരെ തളർച്ചകളെ അതിജീവിക്കുവാൻ ഒരുപക്ഷെ നമ്മളെകൊണ്ട് സാധിച്ചേക്കാം. തളർ ച്ചകൾക്കെതിരെ പൊരുതികൊണ്ട് അവയെയെല്ലാം ധിരമായി നേരിടാനും നമ്മൾക്ക് കഴിയണം.


മനസ്സിന് ധൈര്യം, ആന്മവിശ്വാസം നൽകുകയാണ് തളർച്ചകൾക്കെതിരെ പ്രതിരോധിക്കാൻ ആവശ്യ മായിട്ടുള്ളത്.തളർന്നു പോയേക്കാവുന്ന അവസ്ഥ കളിൽ നിന്നും സ്വന്തം കഠിനപരിശ്രമത്താൽ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഒത്തിരി മനുഷ്യരുണ്ട് നമ്മുടെ ചുറ്റിലും.അവർക്കെല്ലാം വിജയിക്കണമെന്ന വാശി ഉണ്ടായിരുന്നു, അതിനുവേണ്ടി കഠിനമായി തന്നെ അവരെല്ലാം പരിശ്രമിച്ചുകൊണ്ടിരുന്നു.നമ്മളുടെ മനസ്സിലേക്ക് കടന്നുവരുന്ന നെഗറ്റീവ് ചിന്തകൾ നമ്മളെ ഒരുപക്ഷെ തളർത്തിയേക്കാം.നെഗറ്റീവ് ചിന്തകൾക്ക് മേൽ നിയന്ത്രണം കൊണ്ടുവരാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കണം.


എപ്പോഴും മനസ്സിനും ശരീരത്തിനും ഉന്മേഷം കിട്ടുന്ന നല്ല കാര്യങ്ങൾ മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തുകൊണ്ടിരിക്കണം.

ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ വരുമ്പോഴാണ് നമ്മൾക്കൊക്കെ തളർച്ച കൂടുന്നത്.എപ്പോഴും എന്തെങ്കിലും കാര്യങ്ങളിൽ തിരക്കിൽ ആയിരിക്കുക.

തളർച്ചകളെ നിയന്ത്രിക്കാൻ നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്.


തളർച്ചകൾ നമ്മുടെ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും കടന്നുവന്നേക്കാം, അവിടെയെല്ലാം ധിരതയോടെ പൊരുതികൊണ്ടു തളർച്ചകളെ ഇല്ലാതെയാക്കാൻ ഓരോ നിമിഷവും നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിച്ചുകൊണ്ടേ യിരിക്കണം.നമ്മളുടെ തളർച്ചകൾ മറ്റാരേക്കാളും നമ്മൾക്ക് തന്നെയാണ് എളുപ്പത്തിൽ ഒരു പരിധി വരെയെങ്കിലും പരിഹരിക്കാൻ സാധിക്കുക.


നമ്മളും നമ്മുടെ ചുറ്റിലും ഉള്ളവരും പലപ്പോഴും പല സന്ദർഭങ്ങളിൽ തളർന്നു പോകാറുണ്ട്.തളർന്നു പോയാൽ പിന്നെ അവിടെ നിന്നും എഴുന്നേൽക്കുക എന്നത് അൽപ്പം ശ്രമകരമായ ജോലിയാണ്, മാനസികമായ കരുത്താണ് വളരെ പ്രധാനം.തളരാനുള്ള സാദ്ധ്യതകൾ ഇല്ലായ്മ ചെയ്യുകയാണ് നമ്മൾ ഓരോരുത്തരും ചെയ്യേണ്ടത്.തളർച്ചകളെ മറികടക്കാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുക.


തളർച്ചകൾ ഉണ്ടാകുമ്പോൾ അതിന്റെ കാരണം കണ്ടെത്തി ശരിയായിട്ടുള്ള പരിഹാരം കണ്ടെത്താൻ ശ്രമിക്കേണ്ടത് വളരെ അത്യാവശ്യം ആണ്.ഇല്ലെങ്കിൽ നമ്മുടെ ഓരോരുത്തരുടെയും തളർച്ചകൾ വലിയ സങ്കടത്തിനു ഒരുപക്ഷെ

കാരണം ആയേക്കാം.

എന്തിനെയും തളരാതെ നേരിടാൻ നമ്മൾക്ക് വേണ്ടത് മനശക്തിയാണ്.


നമ്മളിൽ പലരും നിസ്സാരകാരണങ്ങൾ കൊണ്ട് തളർന്നു പോകുന്നവരാണ്.വലിയ നഷ്ടങ്ങൾ ജീവിതത്തിൽ ഉണ്ടാവുമ്പോൾ തളർന്നു പോകാത്ത വ്യക്തികൾ വളരെ കുറവാണ്.ജീവിതത്തിൽ എല്ലാവർക്കും തളരാതെ മുന്നോട്ട് പോകുവാൻ സാധിക്കട്ടെ.എല്ലാവർക്കും പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകുവാനുള്ള കരുത്തും ആന്മവിശ്വാസവും ഉണ്ടാകട്ടെ. എല്ലാവർക്കും ഏതു പ്രതികുല സാഹചര്യത്തിലും തളരാതെ ഊർജസ്വലതയോടെ മുന്നോട്ട് പോകുവാൻ സാധിക്കട്ടെ.

Read More

21 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-142

 142.തയ്യാറാണോ.

നമ്മളുടെ മുൻപിൽ ഒരുപാട് വഴികളുണ്ട്.ഏതു 

വഴികളിൽകൂടി ആയാലും നമ്മൾക്ക് കടന്നുപോകണമെങ്കിൽ അതിനുവേണ്ടി തയ്യാറാകേണ്ടതുണ്ട്.

പരിക്ഷ എഴുതാൻ,പുതിയ കാര്യങ്ങൾ ചെയ്യാൻ നമ്മൾ ഓരോരുത്തരും മാനസികമായും ശാരീരികമായും തയ്യാറാവേണ്ടതുണ്ട്.വിജയിക്കാൻ ഏതൊരാളും തയ്യാറെടുക്കേണ്ടതുണ്ട്.ഓരോ ആളുകൾക്കും വ്യത്യസ്ത രീതിയിൽ ആയിരിക്കും ഓരോ കാര്യങ്ങൾക്കായി ഒരു പക്ഷേ തയ്യാറാ കേണ്ടി വരിക.നിരന്തരമായ തയ്യാറെടുപ്പാണ് നമ്മൾ ചെയ്യുന്ന ജോലികളിൽ നമ്മളെ മികവുറ്റവരാക്കുന്നത്.


ഏതു മേഖലയിലും കഴിവുള്ളവർ ആക്കുന്നത് അവരവരുടെ കഠിനമായ തയ്യാറെടുപ്പ് ഒന്നുകൊണ്ടുമാത്രമാണ്.തയ്യാറെടുക്കാൻ സന്നദ്ധത ഉള്ളവർക്ക് ഏതുമേഖലയിലും എളുപ്പത്തിൽ വിജയം നേടാൻ സാധിക്കും.നമ്മൾക്ക് ആവശ്യമുള്ള എന്തും സ്വീകരിക്കാനും, ആവശ്യമില്ലാത്തവ തിരസ്കരിക്കാനും നമ്മൾ ഓരോരുത്തരും തയ്യാറെടുക്കേണ്ടതുണ്ട്. നമ്മളുടെ യൊക്കെ വിജയത്തിന് ആധാരം തയ്യാറെടുപ്പ് വേണ്ട രീതിയിൽ നടത്തുക എന്നതാണ്. എല്ലാവർക്കും അവരവരുടെ ജീവിതം കൂടുതൽ മനോഹരമാകാൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ സാധിക്കട്ടെ.

Read More

20 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-141

 141.തനിച്ചാവലിന്റെ വേദന.

ഓരോ മനുഷ്യരും ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുക ഒരിക്കലും തനിച്ചു ആവരുത് എന്നതാണ്.നമ്മളെ ആശ്രയിച്ചു ജീവിക്കുന്നവർ എത്ര പേരുണ്ടാകും ഈ ഭൂമിയിൽ.ആരാലും നോക്കാൻ ഇല്ലാതെ വളരെ പ്രയാസത്തിൽ കഴിയുന്നവർ ധാരാളം ഉണ്ടാകും നമ്മുടെ ചുറ്റിലും ഒന്ന് കണ്ണോടിച്ചാൽ.


ഓർക്കാൻ കൂടി ഇഷ്ടം ഇല്ലാത്ത നുറു കൂട്ടം കാര്യങ്ങൾ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാകും, ഒരു പക്ഷെ ആ ഓർമ്മകൾ നമ്മളെ കഠിനമായ പ്രയാ സങ്ങളിലേക്കും വിഷമ അവസ്ഥയിലേക്കും നിരാശയിലേക്കും കൊണ്ട് എത്തിച്ചേക്കാം.

ഇന്നിന്റെ സന്തോഷങ്ങൾ എത്ര നാൾ നമ്മളുടെ കൂടെ ഉണ്ടാകുമെന്നും അറിഞ്ഞുകൂടാ.പരിശ്രമി ക്കുക, നമ്മളുടെ സന്തോഷങ്ങൾ നമ്മൾ തന്നെ കണ്ടെത്തുക.എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനു ള്ളവർക്ക് എത്ര കാലം ഒറ്റക്ക് ആയാൽ പോലും അതൊന്നും അവരെ തളർത്തില്ല.


നമ്മളിൽ പലരും തനിച്ചാവലിന്റെ വേദന അനുഭവിച്ചവരാണ്.നിലവിൽ അനുഭവിച്ചു കൊണ്ടിരിക്കുന്നവരാണ്.നമ്മുടെ മുൻപിൽ എപ്പോഴൊക്കെ തനിച്ചാവൽ അനുഭവപ്പെടുന്നോ അപ്പോഴെല്ലാം അതിനെ അതിജീവിക്കുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുക.നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന വേദനകൾ എന്തുമായിക്കൊള്ളട്ടെ അതിനെ അതിജീവിക്കുവാൻ നമ്മുടേതായ പരിശ്രമം വളരെ അത്യാവശ്യമാണ്.നമ്മൾ പരിശ്രമിച്ചാൽ നമ്മുടെ വേദനകളെ ഒരു പരിധി വരെ കുറക്കാൻ കഴിയും.എല്ലാവർക്കും തനിച്ചാവലിന്റെ വേദനകളെ ഇല്ലായ്മ ചെയ്യുവാൻ കഴിയട്ടെ.

Read More

19 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-140

 140.തടസ്സം.

നമ്മളിൽ പലരും തടസ്സങ്ങൾ ഒന്നും ഉണ്ടാവല്ലേ എന്ന് അതിയായി ആഗ്രഹിക്കാറുണ്ട്. എങ്ങനെയാണ് തടസ്സങ്ങൾ ഓരോന്നും നമ്മുടെ മുൻപിലേക്ക് കടന്നുവരുന്നത്.നമ്മുടെ കൺമുൻപി ലുള്ള തടസ്സങ്ങൾ ഒഴിവായിക്കിട്ടാൻ പല വഴികൾ നമ്മൾ അന്വേഷിക്കാറുണ്ട്.

തടസ്സങ്ങൾ ഇല്ലാതെ ആവാൻ പലരും പലതിനെയും ആശ്രയിക്കാറുണ്ട്.നമ്മൾക്ക് പലതരത്തിലുള്ള വിഷമങ്ങൾക്ക് കാരണം ഒരുപാട് തടസ്സങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉള്ളത് ആവാം.


ചില തടസ്സങ്ങൾ വളരെ പെട്ടെന്ന് തന്നെ പോകും.

മറ്റു ചില തടസ്സങ്ങൾ സമയമെടുത്താണ് പോകുകയുള്ളു.നമ്മൾ നേരിടുന്ന തടസ്സങ്ങൾക്ക് നമ്മളെ സഹായിക്കാൻ ഒരുപക്ഷെ ആരും കൂടെ 

ഉണ്ടായെന്നു വരില്ല.എല്ലാവർക്കും ജീവിതത്തിൽ ഉണ്ടാകുന്ന തടസ്സങ്ങളെ നേരായ മാർഗത്തിൽ മാറ്റിയെടുക്കാൻ സാധിക്കട്ടെ.

Read More

18 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-139

 139.തകർച്ചകളിൽ നിന്നും ഉയർത്തെഴുന്നേല്‌ക്കുക.

നമ്മുടെയൊക്കെ ജീവിതത്തിൽ പലതരത്തിലുള്ള തകർച്ചകൾ ഉണ്ടായെന്നു വരാം.തകർച്ചകൾ ജീവിതത്തിൽ വന്നു അവയെ അതിജീവിച്ചു പോകുന്നവർ നിരവധി മനുഷ്യരുണ്ട് നമ്മുടെ ചുറ്റിലും.

ഓരോ തകർച്ചകൾക്ക് പിന്നിലും എന്തെങ്കിലും കാരണം ഉണ്ടാവാതിരിക്കില്ലല്ലോ.തകർച്ചകളെ അതിജീവിക്കാൻ കഴിയുക എല്ലാവർക്കും അത്ര എളുപ്പമുള്ള കാര്യം അല്ല.തകർച്ചകളിൽ പതറാതെ പൊരുതി ജീവിതലക്ഷ്യം കൈവരിച്ചവരുണ്ട്, അവരെല്ലാം നല്ലതുപോലെ തങ്ങൾക്കുണ്ടായ തകർച്ചകളെ നേരിടാൻ പരിശ്രമിക്കാൻ തയ്യാറായി.

ഒരിക്കൽപോലും പ്രതീക്ഷിക്കാതെ നമ്മളിൽ പലർക്കും പല തരത്തിലുള്ള തകർച്ചകൾ നേരിടേണ്ടി വന്നേക്കാം.


ഓരോ തകർച്ചയും നമ്മൾക്ക് ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിവ് നൽകുന്നുണ്ട്.തകർച്ചയിൽ നിന്നും കരകയറാൻ നമ്മളുടെ ഭാഗത്തുനിന്നുള്ള നിരന്തരപരിശ്രമം വളരെ ആവശ്യമാണ്.തകർച്ചകളെ നേരിടാൻ മാനസികമായും ശാരീരികമായും നമ്മൾ ഓരോരുത്തരും കരുത്ത് ആർജിക്കേണ്ടതുണ്ട്. ജീവിതത്തിൽ നമ്മൾ എല്ലാവർക്കും പലതര ത്തിലുള്ള തകർച്ചകളെ നേരിടേണ്ടി വന്നേക്കാം, ധിരതയോടെ ശരിയായ വിധത്തിൽ തകർച്ചകളെ അതിജീവിച്ചുകൊണ്ട് മുന്നോട്ട് പോകുവാൻ നമ്മൾ എല്ലാവർക്കും കഴിയട്ടെ.

Read More

17 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-138

 138.തകരുക.

മഴവെള്ളപ്പാച്ചിലിൽ വിടുകൾ ഒരുപാട് തകർന്നു പോയിട്ടുണ്ട്.ശക്തമായതിനെ പ്രതിരോധിക്കാൻ കഴിയാത്തത് കൊണ്ടാണ് ഓരോന്നും തകർന്നു പോകുന്നത്.എന്തുകാര്യവും നിർമ്മിക്കുമ്പോഴും അതിനെല്ലാം ഒരു താങ്ങാനുള്ള കഴിവ് ഉണ്ട്.അതിൽ കൂടുതൽ ബലം വന്നാൽ താങ്ങാൻ സാധിക്കാതെ തകരും.


എന്ത് കാര്യവും പെട്ടെന്ന് ആയിരിക്കില്ല തകരുന്നത് ആദ്യം ആദ്യം വിള്ളൽ വീഴും അതിനുശേഷം ഓരോന്നും ഇടിഞ്ഞു ഇടിഞ്ഞു വിണുകൊണ്ടാണ് തകരുക.ഏതൊരു കാര്യത്തിലും ആർക്കുവേണമെങ്കിലും പാളിച്ചകൾ സംഭവിക്കാം.

നമ്മൾ ഏതുകാര്യം ചെയ്യുമ്പോഴും മുൻകരുതൽ എടുക്കുന്നത് നല്ലതാണ്.ഏതൊരു കാര്യത്തിനും നല്ല വശത്തോടൊപ്പം മോശം വശങ്ങളും ഒരുപക്ഷെ കണ്ടേക്കാം, അതിനെയെല്ലാം ആന്മസം യമനം പാലിച്ചു നിയന്ത്രിക്കേണ്ടത് വളരെ ആവശ്യമാണ്.ജീവിതത്തിൽ ഉണ്ടായിട്ടുള്ള തകർച്ചകളിൽ നിന്നും കരകയറി ജീവിതം പച്ചപിടിപ്പിച്ച ഒരുപാട് വ്യക്തികളുണ്ട്. അവരെയെല്ലാം പ്രേരിപ്പിച്ചത് ആന്മവിശ്വാ സമാണ്.ജീവിതത്തിൽ ഒന്നും നേടാൻ കഴിയാതെ ആയിരിക്കുന്ന അവസ്ഥയിൽ പോലും പലർക്കും എവിടെ എങ്കിലും ഒരു വഴി മുന്നോട്ട് പോകുവാനായി തുറന്നുകിടപ്പുണ്ടാകും.


നമ്മുടെ മുന്നിലുള്ള എല്ലാ തിരികളും കെട്ടുപോയാലും എവിടെയോ നമ്മൾക്കായി കത്തുന്ന തിരി കാത്തിരിപ്പുണ്ടാകും.ജീവിതത്തിൽ നമ്മുടെ ചുറ്റിലുമുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങൾ മൂലം നമ്മുടെ ഓരോരുത്തരുടെയും പ്രതീക്ഷകൾ അസ്‌ത മിച്ചേക്കാം.നമ്മുടെ മരണം വരെ നമ്മൾക്ക് എന്തുവേണമെങ്കിലും പ്രതീക്ഷിക്കാം, നമ്മുടെ പ്രതീക്ഷകളെ തടയാൻ ആർക്കും ആകില്ല.എല്ലാവർക്കും ജീവിതത്തിൽ ഉണ്ടാകുന്ന തകർച്ചകളെ നേരിടാൻ സാധിക്കട്ടെ.

Read More

16 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-137

 137.ഞാൻ ഒന്നും ആയില്ല.

നമ്മൾ പല തരത്തിലുള്ള വേദനകളിലൂടെ കടന്നു പോകാറുണ്ട്.അതിൽ ഒരുപക്ഷെ നമ്മളെ വേദനിപ്പിക്കാൻ ഇടയാക്കിയേക്കുന്നത് ഞാൻ ഒന്നും ആയില്ല എന്നൊരു ചിന്തയാണ്.ഈ ലോകത്തു നമ്മൾ ജനിച്ചു വീണത് നമ്മുടെ തീരുമാനപ്രകാരം അല്ലല്ലോ.നമ്മൾ ജനിച്ച നാൾ തൊട്ടു നമ്മളെ വളർത്തി വലുതാക്കിയവർ നമ്മളെപ്പറ്റി ഒരുപക്ഷെ ഒരുപാട് സ്വപ്നങ്ങൾ കണ്ടിട്ടുണ്ടാകും.ഒരു പക്ഷേ അവരുടെ ഇഷ്ടം അനുസരിച്ചു പ്രവർത്തിക്കാൻ നമ്മൾക്ക് സാധിച്ചിട്ടുണ്ടാവില്ല.പിന്നീടിങ്ങോട്ട് നമ്മൾ ഒന്നും ആയില്ലല്ലോ എന്നൊരു ചിന്ത നമ്മുടെ മനസ്സിൽ ഉയരാൻ തുടങ്ങും.എല്ലാ മനുഷ്യർക്കും അവർ ആഗ്രഹിച്ചതുപോലെ നേട്ടങ്ങൾ കൈവരിക്കാൻ ഒരുപക്ഷെ സാധിച്ചെന്ന് വരില്ലല്ലോ.ഞാൻ ഒന്നും ആയില്ല എന്ന് വിഷമിച്ചിരിക്കാതെ കിട്ടുന്ന സമയം പാഴാക്കി കളയാതെ പരിശ്രമിച്ചുകൊണ്ടിരിക്കുക.


ഈ ലോകത്ത് പരിശ്രമിച്ചാൽ മാത്രമേ എന്തുകാര്യത്തിലും വിജയിക്കാൻ കഴിയുകയുള്ളു.വർഷങ്ങൾ ഒരുപാട് കടന്നുപോകുമ്പോഴും നമ്മുടെ മനസ്സിൽ ഒരു പക്ഷെ ചെറുപ്പം തൊട്ടുള്ള വേദനകളെയും നമ്മൾ കൂടെ കൊണ്ടുനടക്കാറുണ്ട്.ഒരു പക്ഷെ മറ്റുള്ളവർ നമ്മളെ അപമാനിച്ചതാകാം,കളിയാക്കിയതാകാം, അങ്ങനെ ഒരുപാട് കാരണങ്ങൾ ഉണ്ടായേക്കാം.അ തെല്ലാം മനസ്സിൽ നിന്നും ഉപേക്ഷിക്കാൻ തയ്യാറാകണം.എല്ലാവർക്കും ഞാൻ ഒന്നും ആയില്ല എന്നൊരു ചിന്ത ഒഴിവാക്കി തങ്ങളുടെ ജീവിതലക്ഷ്യം നേടിയെടുക്കാൻ ഊർജസ്വല തയോടെ മുന്നോട്ട് പോകുവാൻ സാധിക്കട്ടെ.

Read More

15 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-136

 136.ജയം നേടും എന്നുള്ള പൂർണ്ണവിശ്വാസം ഉണ്ടാവുക.

നമ്മളിൽ പലരും പല കാര്യങ്ങളും ജയം നേടുമോ എന്നുള്ള ആശങ്കയിലാണ് ചെയ്യുന്നത്.എന്തുകാര്യ വും ചെയ്യുമ്പോഴും വിജയം നേടുമെന്നുള്ള ഉറച്ച വിശ്വാസം നമ്മളെ വളരെ അധികം മുന്നോട്ട് സഞ്ചരിക്കാൻ സഹായിക്കും.ജയം നേടിയതായിട്ട് മനസ്സിനെ വിശ്വസിപ്പിക്കാൻ സാധിക്കണം.അങ്ങനെ 

യൊന്നും മനസ്സിനെ വെറുതെ വിശ്വസിപ്പിക്കാൻ എളുപ്പം സാധിക്കില്ലല്ലോ.വിജയം നേടാൻ വേണ്ടത് ആന്മവിശ്വാസത്തോടൊപ്പം പരിശ്രമം കൂടിയാണ്.

പരിശ്രമിക്കാത്ത ഒരാൾക്കും വിജയം ഉണ്ടാവില്ലല്ലോ.

വിജയം നേടാൻ നമ്മൾ ഓരോരുത്തരും നല്ലതുപോലെ പരിശ്രമിക്കേണ്ടിയിരിക്കുന്നു.

ഓരോ വിജയവും മുന്നോട്ട് സഞ്ചരിക്കാനുള്ള പ്രേരകശക്തിയാണ്.ജയം നേടാൻ കഴിയുമെന്നുള്ള പൂർണ്ണ വിശ്വാസം ഉള്ളവർക്കേ പരിശ്രമിക്കാനും അതിനനുസരിച്ചു വിജയം നേടാനും സാധിക്കുക.


വെറുതെ ഇരുന്ന ആരും തന്നെ വിജയം നേടിയതായിട്ട് ചരിത്രത്തിൽ ഉണ്ടാവില്ലല്ലോ.വിജയം എന്നും പരിശ്രമം ഉള്ളവരുടെ കൂടെയാണ് ഉണ്ടാവുകയുള്ളൂ.ഏതൊരു വിജയത്തിന്റെ രഹസ്യവും പരിശ്രമമാണ്.പരിശ്രമിക്കാത്ത ആർക്കും വിജയം നേടിയെടുക്കാൻ സാധിച്ചെന്നു വരില്ല.ഏതൊരു കാര്യം ചെയ്യുന്നത് ജയം നേടുമെന്നുള്ള പൂർണ്ണ വിശ്വാസം നമ്മൾ, നമ്മൾക്ക് തന്നെ നൽകികൊണ്ടിരിക്കുക.ഒരുപാട് ആളുകൾ ഒരുപക്ഷെ നമ്മളെ നിരുത്സാഹപ്പെടുത്താനും മാനസികമായി തളർത്താനും നെഗറ്റീവ് പറയാനും ഉണ്ടായെന്നു വന്നേക്കാം, അതിനെയെല്ലാം അതിജീവിക്കാൻ നമ്മൾക്ക് കഴിയണം.പരാജയങ്ങളെ തേടിപോകേണ്ടതില്ല, പക്ഷെ എങ്കിൽ വിജയങ്ങളെ തേടിപോകേണ്ടി വരും.വിജയിക്കാനുള്ള സാധ്യ തകൾ നമ്മൾ, നമ്മുടെ നിരന്തരമായ പരിശ്രമത്താൽ കണ്ടെത്തണം.

തോൽവികൾ ഉണ്ടാവാം, അതിൽ തളരാതെ മുന്നോട്ട് പോകുവാൻ നമ്മൾക്ക് കഴിയണം.തോൽവികളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്‌ ജീവിതത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തികൊണ്ട്, ജയം നേടുമെന്നുള്ള പൂർണ്ണമായ വിശ്വാസത്തോടെ പരിശ്രമിച്ചുകൊണ്ട്, വിജയം നേടാൻ എല്ലാവർക്കും സാധിക്കട്ടെ.

Read More

14 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-135

 135.ചെറുത്ത് തോൽപ്പിക്കുക.

നമ്മളെല്ലാവരും ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ ഒരുപക്ഷെ പലപ്പോഴായി ചെറുത്തു തോൽപ്പിച്ചിട്ടുള്ളവരാണ്.എന്തിനെയും ചെറുത്തു തോൽപ്പിക്കാൻ ആദ്യം വേണ്ടത് ആന്മധൈര്യമാണ്.എന്തിനെയും ചെറുത്തു തോൽപ്പിക്കുക എന്ന് പറയുന്നത് പലർക്കും വളരെ അധികം വെല്ലുവിളികൾ നിറഞ്ഞൊരു കാര്യമാണ്.നമ്മളിൽ പലരും ചെറുത്തു തോൽപ്പിക്കാൻ കഴിയാതെ പലപ്പോഴും തളർന്നു പോകാറുണ്ട്.നമ്മുടെ തന്നെ മോശം സ്വഭാവങ്ങളെ, ദുശിലങ്ങളെ എല്ലാം ഇല്ലാതെയാക്കാൻ കാര്യമായിട്ട് ചെറുത്തു തോല്പിക്കേണ്ടതായിട്ട് വരും.

നമ്മുടേതായ മോശം സ്വഭാവങ്ങളിൽ നിന്നും നമ്മൾക്ക് കിട്ടുന്ന സുഖം ഉപേക്ഷിക്കാൻ കഴിയാത്തിടത്തോളം മോശം സ്വഭാവത്തെ ചെറുത്തു തോൽപ്പിക്കാൻ നമ്മൾക്ക് എളുപ്പം കഴിയണം എന്നില്ല.നമ്മുടെ മനസ്സ് തളർന്നാൽ ഒരുപക്ഷെ നമ്മളിലേക്ക് പലതരത്തിലുള്ള വിഷമങ്ങളും ബുദ്ധിമുട്ടുകളും എളുപ്പം കടന്നുവരും.


ചെറുത്തു തോൽപ്പിക്കാൻ എല്ലാവർക്കും എളുപ്പം കഴിഞ്ഞെന്ന് വരില്ല.നാളുകൾ നീണ്ട പരിശ്രമം ആവശ്യമായി വന്നേക്കാം.പലതരത്തിലുള്ള സാഹചര്യത്തിലൂടെയാണ് നമ്മൾ എല്ലാവരും ഓരോ ദിവസവും കടന്നുപോകുന്നത്.ശരിയായ അറിവുകൾ നമ്മളെ ചെറുത്തു നിർത്താൻ വളരെ അധികം സഹായിക്കും.നമ്മൾ എല്ലാവരും നമ്മുടെ മുൻപിലുള്ള പ്രശ്‌നങ്ങളെ ചെറുത്തുതോൽപ്പിക്കാൻ എളുപ്പ വഴികൾ തേടികൊണ്ടിരിക്കുകയാണ്.എല്ലാവർക്കും ജീവിത ത്തിൽ ഉണ്ടാകുന്ന വിഷമങ്ങളെ, ദുരിതങ്ങളെ ചെറുത്തു തോൽപ്പിക്കാൻ സാധിക്കട്ടെ.

Read More

13 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-134

 134.ചെറിയ തിരക്കിലാണ്.

പലർക്കും അവരവരുടെ ജീവിതത്തിൽ ഒരുപാട് തിരക്കുകൾ കാണും.നമ്മളിൽ പലരും മറ്റുള്ളവരുടെ പക്കൽ നിന്നും രക്ഷപ്പെടാനായിട്ട് തിരക്ക് ആണെന്ന് വെറുതെ പറഞ്ഞു ഒഴിയും.

ഈ ഭൂമിയിൽ മനുഷ്യർക്ക് എന്നെങ്കിലും ഒരിക്കൽ സന്തോഷം മാത്രം ലഭിക്കുമെന്ന് കരുതാൻ ആകുമോ?.സുഖദുഃഖസമ്മിശ്രമാണ് നമ്മുടെയൊക്കെ ജീവിതം എന്നുപറയുന്നത്. നമ്മുടെയൊക്കെ ജീവിതത്തിൽ ചെറിയ തിരക്കുകൾ ആവശ്യമാണ്.തിരക്കുകൾ ഇല്ലെങ്കിൽ ഒന്നും ചെയ്യാൻ ഇല്ല എന്നുള്ള ധാരണയിൽ മടിപിടിച്ചിരിക്കാൻ സാധ്യതയുണ്ട്.ഒരു ദിവസം നമ്മൾ ചെയ്തു തീർക്കേണ്ട കാര്യത്തെപ്പറ്റി സമയ പട്ടിക തയ്യാറാക്കണം.ഒരുപക്ഷെ ആദ്യമായി സമയ പട്ടിക എഴുതിയത് പ്രകാരം കാര്യങ്ങൾ കൃത്യമായി നിർവഹിക്കാൻ പറ്റിയില്ല എന്ന് വരും, പതിയെ പതിയെ അതെല്ലാം ശരിയായി വന്നോളും.

എന്തുകാര്യവും നേടാൻ നമ്മൾക്ക് വ്യക്തമായ പദ്ധതി മുൻകൂട്ടി തയ്യാറാക്കേണ്ടതായിട്ടുണ്ട്. ഒരുപക്ഷെ ഒരുപാട് കാര്യങ്ങളിൽ അതിനായി വിട്ടുവിഴ്ച ചെയ്യേണ്ടി വന്നേക്കാം, ത്യാഗങ്ങൾ സഹിക്കേണ്ടി വന്നേക്കാം.നമ്മൾ ഓരോരുത്തരും നമ്മൾക്കുണ്ടാകുന്ന ചെറിയ തിരക്കുകൾ മാറ്റിവെച്ചു നമ്മളുടെ മാനസികമായ ശാരീരികമായ ഉല്ലാസത്തിനും അൽപ്പമെങ്കിലും സമയം മാറ്റിവെക്കേണ്ടതാണ്.ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കാൻ കൂടിയുള്ളതാണ്. എല്ലാവർക്കും ചെറിയ തിരക്കുകൾ ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കട്ടെ.

Read More

12 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-133

 133.ചിലത് വേണ്ടെന്ന് വെച്ചാൽ ചിലത് നേടാൻ കഴിയും.

നമ്മുടെയൊക്കെ ജീവിതത്തിൽ നമ്മൾക്ക് വേണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടാകുമല്ലോ.ഏതൊരു കാര്യം നേടണം എങ്കിൽ ആഗ്രഹം മാത്രം പോരല്ലോ അതിനുള്ള പരിശ്രമവും ആവശ്യമാണല്ലോ.പരിശ്രമം ഫലവത്താവണം എങ്കിൽ നമ്മൾക്ക് ആവശ്യം ഇല്ലാത്ത പലതും ഉപേക്ഷിക്കേണ്ടി വരും.ചിലർക്ക് സാഹചര്യം കൊണ്ട് പലതും ഉപേക്ഷിക്കേണ്ടി വരാറുണ്ട്.നമ്മൾ പലപ്പോഴും പലതും വേണ്ടെന്ന് വെക്കാറുണ്ട്. ഒരുപക്ഷെ നമ്മൾക്ക് ഇഷ്ടം ഇല്ലാത്തത് കൊണ്ടായിരിക്കാം അതല്ലെങ്കിൽ മറ്റുള്ളവർക്ക് അവസരം കിട്ടട്ടെ എന്ന് കരുതിയുമാകാം.നമ്മൾക്ക് ഈ ജീവിതം കൊണ്ട് എന്തെങ്കിലും നേടിയെടുക്കണം എങ്കിൽ നമ്മൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റായ കാര്യങ്ങൾ ഉപേക്ഷിക്കുക തന്നെ വേണം.


ചിലത് നേടാൻ ചിലത് വേണ്ടെന്ന് വെക്കേണ്ടി വരും എന്ന് നമ്മൾ എപ്പോഴും മനസ്സിൽ ഓർക്കുക.നമ്മുടെ ഓരോരുത്തരുടെയും ലക്ഷ്യം തിരിച്ചറിഞ്ഞു അതിനനുസരിച്ചു നമ്മൾ മുന്നോ ട്ടുള്ള ഓരോ കാര്യങ്ങളും തിരഞ്ഞെ ടുക്കണം.ഒരുപാട് കാര്യങ്ങൾ ലക്ഷ്യം നേടുന്നതിലേക്കായി ഒരുപക്ഷെ നമ്മൾക്ക് ഉപേക്ഷിക്കേണ്ടി വന്നേക്കാം.ആരോഗ്യം മറന്നു ഒന്നും നേടാൻ ശ്രമിക്കരുത്, നമ്മുടെയൊക്കെ ജീവിതത്തിൽ ആരോഗ്യത്തിന് പ്രധാന പരിഗണന കൊടുക്കുക തന്നെ വേണം.ചിലത് വേണ്ടെന്ന് വെച്ചാൽ ചിലത് നേടാൻ കഴിയും എന്ന് മനസ്സിൽ ഓർത്തുകൊണ്ട് എല്ലാവർക്കും മുന്നോട്ടുള്ള ജീവിതത്തിൽ നേട്ടങ്ങൾ നേടിയെടുക്കാൻ സാധിക്കട്ടെ.

Read More

11 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-132

 132.ചില നഷ്ടങ്ങൾ തിരികെ കിട്ടില്ല.

നഷ്ടങ്ങൾ സംഭവിക്കാത്ത മനുഷ്യരില്ല. നമ്മൾക്ക് നേട്ടങ്ങൾ നേടണം എങ്കിൽ മറുവശത്തു അതിന്റെതായ നഷ്ടങ്ങൾ സഹിക്കേണ്ടി വന്നേക്കാം.നഷ്ടങ്ങൾ സഹിക്കുക എന്നുപറയുന്നത് എല്ലാവർക്കും അത് അത്ര എളുപ്പമുള്ള കാര്യം ഒന്നും അല്ലല്ലോ.എത്രയോക്കെ നേട്ടങ്ങൾ കൈവരിച്ചാലും നമ്മളുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള നഷ്ടങ്ങൾ നമ്മളെ പലപ്പോഴും വേദനയിലാക്കും.ചിലരുടെയൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള നഷ്ടങ്ങളാണ് അവരിൽ പലർക്കും ഒരുപക്ഷെ പിൽകാലത്ത് വളരെ അധികം ഉയർച്ചകൾ നേടാൻ സഹായിച്ചിട്ടുള്ളത്.നമ്മൾ പലപ്പോഴും ചിന്തിക്കുന്നൊരു കാര്യമാണ് നമ്മൾ എന്തുതെറ്റ് ചെയ്തിട്ടാണ് നമ്മളുടെ ജീവിതത്തിൽ തുടരെ നഷ്ടങ്ങൾ സംഭവിച്ചുകൊണ്ടിരി ക്കുന്നതെന്ന്.ഒരുപാട് ആളുകൾ സ്വന്തം ജീവിതത്തിൽ എത്രയേറെ നഷ്ടങ്ങൾ സഹിച്ചും മറ്റുള്ളവരെ സഹായിക്കാൻ മുന്നിട്ടിറങ്ങാറുണ്ട്.


ചിലരൊക്കെ അവർക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് ആവശ്യമില്ലാതെ മറ്റുള്ളവരെ കുറ്റം പറയാറുണ്ട്.

നമ്മളുടെ ചെറുപ്പം മുതൽ നഷ്ടങ്ങൾ മൂലം നമ്മളിൽ ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ, വിഷമങ്ങൾ എല്ലാം നമ്മളുടെ നാളുകൾ ആയിട്ടുള്ള പരിശ്രമം കൊണ്ട് നമ്മൾ പലരിൽ നിന്നും വിട്ടകലാറുണ്ട്.

തെറ്റായ തീരുമാനം നമ്മൾ എടുത്തതിന്റെ പേരിൽ നഷ്ടം നമ്മൾക്ക് എപ്പോഴെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടാകാം.നഷ്ടപ്പെട്ടത് എല്ലാം തിരികെ നൽകാൻ എല്ലാവർക്കും സാധിച്ചെന്ന് വരില്ലല്ലോ.

വേണ്ടപ്പെട്ട നഷ്ടങ്ങൾ തിരികെ കിട്ടില്ല എന്നോർത്ത് ഇനിയുള്ള സമയം വിഷമിക്കാതിരി ക്കാൻ എല്ലാവർക്കും സാധിക്കട്ടെ.

Read More

10 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-131

 131.ചിന്തിച്ചു നോക്കുക.

നമ്മൾ ഓരോ ദിവസവും എത്രയെത്ര കാര്യങ്ങ ളാണ് ആവശ്യം ഇല്ലാതെ ചിന്തിച്ചു കൂട്ടുന്നത്.

നമ്മൾക്ക് അറിയാം ഓരോ മനുഷ്യരിലും നെഗറ്റീവ് ചിന്തകളും പോസിറ്റീവ് ചിന്തകളും കടന്നു വരാറുണ്ടെന്ന്.എന്തിനെയും പോസിറ്റീവ് ആയി കണ്ടു കഴിഞ്ഞാൽ മനസ്സിന് വല്ലാത്തൊരു എനർജി കിട്ടും.നെഗറ്റീവ് ചിന്തകളെ ഒഴിവാക്കാൻ പഠിക്കുക. അങ്ങനെയുള്ള സാഹചര്യം ഒഴിവാക്കുക.


ഒത്തിരി കാര്യങ്ങൾ നമ്മൾക്ക് ചിന്തിക്കാനുണ്ട്.നല്ല കാര്യങ്ങൾ ചിന്തിക്കാൻ നമ്മുടെ മനസ്സിനെ അനുവദിക്കുക.മനസ്സിനെ എപ്പോഴും സന്തോഷത്തിൽ ആക്കാൻ ശ്രമിക്കുക.

ഭാവിയെ കുറിച്ചു നല്ലത് പോലെ ചിന്തിക്കുക.ഭാവിയിൽ എന്തെല്ലാം നേടണം എന്നൊക്കെ വ്യക്തമായ ചിന്ത നമ്മളിൽ ഉണ്ടാവണം.എല്ലാവർക്കും നല്ലത് പോലെ ചിന്തിക്കാൻ സാധിക്കട്ടെ.

Read More

9 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-130

 130.ചിന്തയാണ് മാറേണ്ടത്.

ആവശ്യം ഉള്ള ഒരുപാട് കാര്യങ്ങൾ ചിന്തിച്ചെങ്കിൽ മാത്രമേ നമ്മൾക്കും നമ്മുടെ ചുറ്റിലുമുള്ള സമൂഹത്തിനും അതുകൊണ്ട് ഗുണങ്ങൾ ഉണ്ടാവുകയുള്ളൂ.കാലത്തിനു അനുസരിച്ചു നമ്മുടെയൊക്കെ ചിന്തകൾ നേരായ വഴിക്ക് മാറേണ്ടതുണ്ട്.നമ്മളുടെ ഉള്ളിലുള്ള നെഗറ്റീവ് ചിന്തകളെ നിയന്ത്രിക്കാൻ നമ്മൾക്ക് സാധിക്കണം.പരാജയം ഉണ്ടാവുമ്പോൾ അതിനെ പോസിറ്റീവ് ആയി കണ്ടുകൊണ്ട് എനിക്ക് വിജയിക്കാൻ കഴിയും, തീർച്ചയായും ഒരുനാൾ വിജയിക്കുക തന്നെ ചെയ്യും എന്നെല്ലാം നമ്മൾക്ക് എപ്പോഴെങ്കിലും പറയാൻ സാധിക്കാറുണ്ടോ.


നല്ലത് ചിന്തിക്കാൻ നമ്മുടെ ചുറ്റിലുമുള്ള നല്ല കാര്യങ്ങൾ എന്തെല്ലാമാണെന്ന് ഓരോ നിമിഷവും മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക.നെഗറ്റീവ് ചിന്തകൾ നമ്മൾക്ക് ഒന്നും തന്നെ നേടിതരുന്നില്ല.

നല്ല ചിന്തകൾ എല്ലാവരുടെയും മനസ്സിലേക്ക് എപ്പോഴും കടന്നുവരട്ടെ.

Read More

8 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-129

 129.ഗംഭിരം,അതിഗംഭിരം.



കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് പൊതുവെ എങ്ങനെയുണ്ടായിരുന്നു എന്ന് ആരെങ്കിലും നമ്മളോട് ചോദിക്കുമ്പോൾ വളരെ ഗംഭിരമായിരുന്നു എന്നൊക്കെ നമ്മളിൽ ചിലരെങ്കിലും മറുപടി പറയാറുണ്ട്, മറുപടി പറയാൻ ആഗ്രഹിക്കാറുണ്ട്.എന്തുകാര്യവും ഗംഭിരമാകാൻ അതിന്റെ ചേരുവകൾ കൃത്യമായി ചേരേണ്ടതുണ്ട്.ഗംഭിരപ്രകടനം നടത്തുന്ന ഒത്തിരി കലാകാരന്മാരുണ്ട് നമ്മുടെ ചുറ്റിലും.പലരും വേദികൾ കിട്ടാതെ അറിയപ്പെടാതെ പോകുന്നുവെന്നത് വളരെയേറെ സങ്കടകരമായ കാര്യമാണ്.

നമ്മൾ എവിടെ എന്തു പരിപാടി അവതരിപ്പിച്ചാലും ഗംഭിരമാകണം എന്നാണല്ലോ ആഗ്രഹിക്കാറുള്ളത്.


നല്ലത് പോലെ പരിശീലനം നടത്തിയെങ്കിലെ ഒരുപക്ഷെ ഓരോ പരിപാടിയും ഗംഭിരമാക്കി തീർക്കാൻ കഴിയുകയുള്ളു.നമ്മൾ ചെയ്യുന്ന ഓരോ കാര്യവും ഗംഭിരമാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.മറ്റുള്ള 

വർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതെ നമ്മളെ ഏൽപ്പിച്ച ജോലികൾ വളരെ ഗംഭിരമായി ചെയ്യാൻ നമ്മൾക്ക് ഓരോരുത്തർക്കും സാധിക്കട്ടെ.






Read More

7 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-128

 128.കൊള്ളാം നല്ലത് ആയിരിക്കുന്നു.



കൊള്ളാം നല്ലത് ആയിരിക്കുന്നു എന്നൊക്കെ പറഞ്ഞു നമ്മളെ പലരും പലപ്പോഴും അഭിനന്ദി ക്കാറുണ്ടല്ലോ.അഭിനന്ദനങ്ങൾ നമ്മൾ ഏവർക്കും ഇഷ്ടമുള്ള കാര്യമാണ്.നല്ലതിനെ നല്ലതാണെന്നു പറയാൻ നമ്മളിൽ പലർക്കും പലപ്പോഴും സാധിക്കുന്നില്ല.കൊള്ളാം നല്ലതെന്ന് മറ്റുള്ളവർക്ക് നമ്മളെപ്പറ്റി പറയണം എങ്കിൽ നമ്മുടെ ഭാഗത്തുനിന്നും നല്ല കാര്യങ്ങൾ ചെയ്യേ ണ്ടതുണ്ട്.കൊള്ളാം നല്ലത് ആണെന്ന് പറയാൻ തക്ക നല്ല കാര്യങ്ങൾ നമ്മളുടെ ചുറ്റിലും ഉണ്ടാവട്ടെ.എല്ലാവർക്കും അവരവരുടെ ജീവിതം നോക്കി കൊള്ളാം നല്ലതെന്ന് പറയാൻ സാധിക്കുന്നൊരു കാലം എത്രയും വേഗം ഉണ്ടാവട്ടെ.



Read More

6 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-127

 127.കൈവെടിയരുത്.

നമ്മളിൽ പലരും നിസ്സഹായ അവസ്ഥയിൽ പലരോടും പറയുന്ന കാര്യമാണ് കൈവെടിയരുത് എന്ന്.

നമ്മൾക്ക് എന്തെങ്കിലും പ്രതീക്ഷകൾ മറ്റുള്ളവരിൽ നിന്നും കിട്ടുമെന്ന് കരുതിയാണ് അവരോട് കൈവെടിയരുത് എന്ന് പറയുന്നത്.ചിലരൊക്കെ നിരാശയോടെ പറയാ റുണ്ട് അവരെ എല്ലാവരും കൈവെടിഞ്ഞു എന്ന്.

നമ്മളൊക്കെ പ്രതീക്ഷകൾ നഷ്ടപ്പെട്ടു ജീവിക്കുന്നവർ ആയിരിക്കാം ഒരുപക്ഷെ.നമ്മൾ പലരോടും കൈവെടിയരുതെന്ന് അപേ ക്ഷിച്ചിട്ടുണ്ടാകും.


നമ്മളെ നമ്മളുടെ വേണ്ടപ്പെട്ടവർ കൈവെടിയുന്ന സന്ദർഭങ്ങൾ പലപ്പോഴും ഉണ്ടായിട്ടില്ലേ.നമ്മൾ ഏറെ സ്നേഹിക്കുന്നവർ നമ്മളെ കൈവെടിയുമ്പോൾ നമ്മളിൽ പലരും വിഷമിക്കാറുണ്ട്.നമ്മൾ എല്ലാവർക്കും മുന്നോട്ട് പോകണമെങ്കിൽ ആരുടെയെങ്കിലുമൊക്കെ ഏതെ ങ്കിലുമൊക്കെ രീതിയിൽ ചെറുതും വലുതുമായ സഹായങ്ങൾ ആവശ്യമാണ്.നമ്മൾക്ക് എന്തെ ങ്കിലും അത്യാവശ്യം വരുമ്പോൾ നമ്മൾ പലരുടെയും മുൻപിൽ സഹായങ്ങൾക്കായി അഭ്യർത്ഥിക്കാറുണ്ട്.


എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവന്റെ വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.ഒരുനാൾ ഈ ഭൂമിയിൽ നിന്നും നേടിയതെല്ലാം ഉപേക്ഷിച്ചു പോകേണ്ടവരാണ് നമ്മൾ എല്ലാവരും.നമ്മുടെ ജീവിതം പരിശോധിച്ചാൽ ഉപേക്ഷിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ടാകും, ഒരുപാട് ആളുകൾക്ക് സാഹചര്യം അനുവദി ക്കാത്തതുകൊണ്ടും സാമ്പത്തികം ഇല്ലാത്ത തുകൊണ്ടും നേട്ടങ്ങൾ കൈവരിക്കാൻ കഴിയാതെ പോയിട്ടുണ്ട്.ചെറുപ്പത്തിൽ സാഹചര്യം അനുവദിക്കാത്തതുകൊണ്ട് ഉപേക്ഷിച്ച പഠനം പിൽക്കാലത്തു വാശിയോടെ പഠിച്ചു നേടിയെടുത്തവരുണ്ട്.ഏതൊരു പ്രതിസന്ധി ഘട്ടത്തിലും തളരാതെ, ആഗ്രഹം ഉപേക്ഷിക്കാതെ മുന്നോട്ട് പോയവർക്ക് പിന്നീട് എപ്പോഴെങ്കിലും വിജയം നേടാൻ സാധിച്ചിട്ടുണ്ടാകും.അനന്തമായ സാധ്യതകളുടെ ലോകമാണ് നമ്മൾക്കു ചുറ്റിലും ഉള്ളത്.


എന്തിലും എവിടെയും ഉപേക്ഷിക്കപ്പെടാനുള്ള സാധ്യത തള്ളികളയാനാവില്ല.ഇന്നിപ്പോൾ നമ്മൾ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുന്നത് നമ്മുടെ വേണ്ടപ്പെട്ടവർ നമ്മളെ ഉപേക്ഷിക്കാത്തതുകൊണ്ടാണ്.എത്ര വേണ്ടപ്പെട്ട വരാണ് എങ്കിലും നിസ്സാര കാരണത്തിന്റെ പേരിൽ ഉപേക്ഷിക്കപ്പെടുന്നതിനു യാതൊരു ബുദ്ധിമുട്ടും ചിലർക്കൊന്നും തോന്നാറില്ല.ഒരുപ ക്ഷെ ജോലിക്കായി, ഉപരിപഠനത്തിനായി മറ്റൊരിടത്തേക്ക് പോകേണ്ടിവരുമ്പോൾ കുറച്ചു കാലത്തേക്ക് എങ്കിലും പല കാര്യങ്ങളും ഉപേക്ഷിക്കേണ്ടി വന്നേക്കാം.നമ്മൾക്ക് ഉയര ങ്ങളിൽ എത്താൻ പ്രാധാന്യം ഇല്ലാത്ത ഒരുപാട് കാര്യങ്ങൾ ഉപേക്ഷിക്കേണ്ടതുണ്ട്.നമ്മൾ സാഹചര്യം കൊണ്ട് ഉപേക്ഷിച്ച നല്ല കാര്യങ്ങൾ തിരികെ കൊണ്ട് വരുവാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ. ജീവിതത്തിൽ നമ്മളെ ആരൊക്കെ കൈവെടിഞ്ഞാലും നിരാശരാകാതിരിക്കാൻ നമ്മൾക്ക് കഴിയട്ടെ.

Read More

5 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-126

 126.കേൾക്കാനുള്ള മനസ്സ് കാണിക്കണം.

പലരുടെയും പരാതിയാണ് അവർ എത്ര പ്രാധാന്യത്തോടെ പറഞ്ഞിട്ട് പോലും അതൊന്നും ആരും കേൾക്കാനുള്ള മനസ്സ് കാണിക്കുന്നില്ല എന്ന്.ഒരാളുടെ ഭാഗത്തു നിന്നുള്ള വിശദീകരണം കേട്ടുകൊണ്ട് കാര്യങ്ങളെ വിലയിരുത്തുന്നത് ശരിയല്ല, മറുഭാഗവും കൂടി കേൾക്കേണ്ടി വരും.

നമ്മളിൽ പലർക്കും അനുഭവം ഉണ്ടാകും നമ്മൾ പറയുന്നത് കേൾക്കാനുള്ള മനസ്സ് പലപ്പോഴും മറ്റുള്ളവർക്ക് ഉണ്ടാവാത്തത് ആയിട്ട്. കേൾക്കാനുള്ള മനസ്സ് നമ്മൾ ഉണ്ടാക്കിയെടുക്കണം,നമ്മുടെ ഭാഗത്തു നിന്നും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താൻ സ്വയം തയ്യാറാകണം.നമ്മുടെ മുന്നിൽ വരുന്നവരുടെ പ്രശ്നം പരിഹരിക്കാനായിട്ട്, നമ്മൾക്ക് അവരെ കേൾക്കേണ്ടി വരും.നമ്മൾ ജീവിക്കുന്നിടത്തോളം കാലം മറ്റുള്ളവരെ കുറിച്ചു നല്ലത് മാത്രം കേൾക്കാൻ ഇടയാവട്ടെ, നല്ലതല്ലാത്തത് കേൾക്കേണ്ടി വരുമ്പോൾ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അതെല്ലാം ഒഴിവാക്കാനും സാധിക്കട്ടെ.

Read More

4 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-125

 125.കൃത്യമായി ചെയ്യുക.

നമ്മൾ ഓരോരുത്തരും ഓരോ ദിവസവും എന്തെല്ലാം കാര്യങ്ങളാണ് കൃത്യമായി ചെയ്തുകൊണ്ടിരിക്കുന്നത്.ചെയ്യുന്ന കാര്യങ്ങൾ എല്ലാം കൃത്യമായി തന്നെയാണോ ചെയ്യുന്നത് എന്ന് നമ്മൾ പരിശോധിച്ചു ഉറപ്പ് വരുത്താറുണ്ടോ.ചെറുപ്പത്തിൽ ഒരുപാട് ദാരിദ്രവും പട്ടിണിയും അനുഭവിച്ചു വളർന്നു വന്നവരായിരിക്കും നമ്മളിൽ പലരും.ഒരുപക്ഷെ പട്ടിണി കിടന്ന നാളുകളിൽ നമ്മൾ ആഗ്രഹിച്ച പലതും സാധ്യമായിട്ടുണ്ടായിരുന്നില്ലായിരിക്കും.

നമ്മൾ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക, നമ്മുടെ ഉയർച്ചക്കായി കഠിനാധ്വാനം ചെ യ്യുക.നമ്മളുടെ കഷ്ടപ്പാടുകൾ, ദാരിദ്ര്യം എല്ലാം ഒരുനാൾ നമ്മളെ വിട്ടുപോകുമായിരിക്കും.


നമ്മൾ ചെയ്യുന്ന ജോലികൾ കൃത്യമായി ചെയ്തെങ്കിലെ അതിന്റെതായ ഗുണങ്ങൾ നമ്മൾക്ക് ആയാലും മറ്റുള്ളവർക്ക് ആയാലും കിട്ടുകയുള്ളു.ഏതൊരു സാഹചര്യത്തിലും നമ്മളുടെ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കുക.

നമ്മളുടെ ചുറ്റിലും ഒന്ന് കണ്ണോടിച്ചു നോക്കിക്കേ എത്രയെത്ര ആളുകളാണ് ഓരോരോ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്.ഓരോരുത്തരും അവരവരുടെ ജോലികൾ കൃത്യമായി ചെയ്യുന്നതുകൊണ്ടാണ് നമ്മുടെ നിത്യജീവിതത്തിലെ ഓരോ കാര്യവും വളരെ സുഗമമായി മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്.


ഇന്നലെവരെ നമ്മൾക്ക് ഒരുപക്ഷെ നമ്മളെ ഏൽപ്പിച്ച ജോലികൾ കൃത്യമായി ചെയ്യാൻ കഴിഞ്ഞിട്ടുണ്ടാകില്ല, ഇനിമുതൽ എങ്കിലും കൃത്യമായി ചെയ്യാൻ ശ്രദ്ധിക്കുക, ശ്രമിക്കുക.നാളെകളിൽ നമ്മൾക്ക് ഇന്ന് ഏൽപ്പിച്ച ജോലികൾ കൃത്യമായി ചെയ്തതിന്റെ ഗുണഫലങ്ങൾ അനുഭവിക്കാൻ ഒരുപക്ഷെ സാധിച്ചേക്കാം.നമ്മളുടെ ഇപ്പോഴത്തെ ജോലി ഒരുപക്ഷെ ഒരുപാട് ആളുകളുടെ പ്രതിക്ഷ ആയിരിക്കാം.നമ്മൾ കൃത്യമായി എല്ലാ കാര്യവും ചെയ്യാൻ ശ്രമിച്ചാൽ നമ്മളുടെ/മറ്റുള്ളവരുടെ ജീവിതം കുറേക്കൂടി മെച്ചപ്പെടുത്താൻ സാധിക്കും.

ഒരുപാട് പ്രതീക്ഷകൾ നമ്മൾ ഓരോരുത്തർക്കും നമ്മളുടെ ഭാവിയെപറ്റിയുണ്ടാകും, അതെല്ലാം സഫലം ആകണം എങ്കിൽ നമ്മൾ ഇന്ന്ചെയ്യേണ്ട ജോലികൾ ഇപ്പോൾ തന്നെ കൃത്യമായി തന്നെ ചെയ്യുക.എല്ലാവർക്കും തങ്ങളിൽ നിക്ഷിപ്തമായ ജോലികൾ കൃത്യമായി തന്നെ ചെയ്യാൻ കഴിയട്ടെ.

Read More

3 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-124

124.കുഴപ്പമില്ല.
നമ്മൾ പലപ്പോഴും ആഗ്രഹിക്കുന്ന കാര്യമാണ് കുഴപ്പം ഒന്നും ഉണ്ടാവരുത് എന്നത്.നമ്മളെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്നതും ആശങ്കയിൽ ആക്കുന്നതും കുഴപ്പം ഉണ്ടാകുമോ എന്ന ഒരു ചോദ്യം ആണ്.നമ്മൾ എല്ലാവരും മറ്റുള്ളവരോട് പറയാൻ ആഗ്രഹിക്കുന്നത് നമുക്ക് ഒന്നും ഒരു കുഴപ്പവും ഇല്ല എന്നാണ്.ചെറുപ്പത്തിൽ ഉണ്ടായിരുന്ന ബുദ്ധി മുട്ടുകൾ ഒരു പക്ഷെ കാലത്തിന്റെ സഞ്ചാരത്തിൽ കുറഞ്ഞു വന്നിട്ടുണ്ടാകും.പല പ്രതിസന്ധികളെയും കഷ്ടപ്പാടുകളെയും നമ്മളുടെ കഠിന അധ്വാനം കൊണ്ട് നമ്മൾ നേരിട്ടുണ്ടാകാം.
എന്തെങ്കിലും കുഴപ്പം ഉണ്ടായാൽ അല്ലേ കാരണം കണ്ടെത്താൻ കഴിയുകയുള്ളു, അതിനുള്ള പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളു.

ഓരോ കണ്ടുപിടുത്തങ്ങൾക്ക് പുറകിലും എന്തെങ്കിലും പരിമിതികൾ ഉണ്ടായിട്ടുണ്ടാകും.
കുഴപ്പങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ അറിഞ്ഞുകൊണ്ടും അറിയാതെയും സംഭവിക്കാം.
കുഴപ്പങ്ങളെ ശരിയായ വിധത്തിൽ പരിഹരിക്കാൻ ശ്രമിക്കുക.
ജീവിതത്തിൽ സന്തോഷം കണ്ടെത്തണം എങ്കിൽ കുഴപ്പങ്ങളെ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യം നിറഞ്ഞൊരു കാര്യമാ ണ്.എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടായിട്ടുള്ള കുഴപ്പങ്ങളെ ശരിയായ വിധത്തിൽ മനസ്സിലാക്കി പരിഹരിക്കാൻ കഴിയട്ടെ.
Read More

2 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-123

123.കുഴപ്പം ഇല്ലാത്ത രീതിയിൽ.
എല്ലാവരും മരണം വരെ കുഴപ്പം ഇല്ലാത്ത രീതിയിൽ ജീവിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാണ്.ഇന്നുവരെയുള്ള ജീവിതത്തിൽ എപ്പോഴെങ്കിലും വീണുപോകാത്ത വ്യക്തികൾ ആണോ നമ്മൾ.കുഞ്ഞു നാൾ തൊട്ട് നടക്കാൻ ശ്രമിക്കുമ്പോൾ വിഴുകയും അവിടെ നിന്നും വീണ്ടും എഴുന്നേൽക്കാൻ ശ്രമിച്ചവരാണ് നമ്മൾ.നമ്മൾക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലെങ്കിൽ വീണു പോകില്ലായിരുന്നു എന്ന് ചിന്തിച്ചേക്കാം.നമ്മൾ വീഴുന്ന വിഴ്ച കളുടെ ആഴം അനുസരിച്ചു മുറിവുകൾ കൂടുന്നു.
ആരോഗ്യമാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്.കുഴപ്പം ഇല്ലാത്ത രീതിയിൽ ജീവിക്കാൻ നമ്മൾ ഓരോരുത്തരും നമ്മൾക്ക് തന്നെ വേണ്ടത്ര ശ്രദ്ധ കൊടുക്കേണ്ടി വരും.

നമ്മളുടെ ഭാഗത്തു നിന്നും ശ്രദ്ധ അകലുമ്പോഴാണ് മിക്കവാറും എന്തെങ്കിലും കുഴപ്പങ്ങൾ സംഭവിക്കാൻ നമ്മളിൽ സാധ്യത കൂടുതൽ ഉണ്ടാവുന്നത്.നമ്മളുടെ ചുറ്റിലും നടക്കുന്ന എല്ലാ കാര്യവും ഒരു കുഴപ്പവും സംഭവിക്കാതെ ആയിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കാറുണ്ട്, അതിനു വേണ്ടി പരിശ്രമിക്കാറുമുണ്ട്.
കുഴപ്പം ഇല്ലാത്ത രീതിയിൽ ആകണം എങ്കിൽ നമ്മളുടെ ഭാഗത്ത്‌ നിന്നും പരിശ്രമം ആവശ്യമാണ് എന്ന് ഓർമ്മിപ്പിക്കുന്നു.എല്ലാവർ ക്കും കുഴപ്പം ഇല്ലാത്ത രീതിയിൽ മുന്നോട്ട് പോകാൻ കഴിയട്ടെ.
Read More

1 May 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-122

122.കുറവായിട്ടുണ്ട്.
നമ്മളുടെ ജീവിതത്തിൽ പലതും കുറവ് ആവാറുണ്ടല്ലോ.ഒരു പക്ഷെ സാമ്പത്തികം ആയിരിക്കാം, ആരോഗ്യം ആയിരിക്കാം, സൗന്ദര്യം ആയിരിക്കാം.ചുറ്റുപാടുമുള്ള സൗകര്യ ങ്ങൾ ആയിരിക്കാം, സ്നേഹം ആയിരിക്കാം, സഹായം ആയിരിക്കാം അങ്ങനെ പലതും ആകാം.ജീവിതത്തിൽ നമ്മൾക്ക് എന്തെങ്കിലും ലക്ഷ്യം കണ്ടെത്താൻ സാധിച്ചിട്ടുണ്ടോ?. ലക്ഷ്യം നേടാൻ പരിശ്രമിക്കുന്ന കാര്യത്തിൽ എന്തെങ്കിലും കുറവുകൾ നമ്മുടെ ഭാഗത്തുനിന്നും വന്നിട്ടുണ്ടോ?.നമ്മളുടെ ജീവിതത്തിൽ നമ്മൾക്ക് പലതും കുറവുകൾ ആയിട്ട് ഉണ്ടാ യേക്കാം.ഒരുപാട് കളിയാക്കലുകൾ അതിന്റെ പേരിൽ നമ്മൾക്ക് നേരിടേണ്ടി വന്നേക്കാം.

ഇന്ന് നമ്മൾക്ക് ഉള്ള കുറവുകൾ ഒരുപക്ഷെ നമ്മളിലെ മറ്റു കഴിവുകൾ പുറത്തു കൊണ്ടുവരാൻ നമ്മളെ ഒരുപക്ഷെ സഹായിച്ചേക്കും.നമ്മുടെ ഭാഗത്തും നിന്നും ഓരോ കാര്യങ്ങളും ശരിയായ വിധത്തിൽ പഠിക്കാനുള്ള ആന്മവിശ്വാസം ഉണ്ടായാൽ മതി.
നമ്മൾ എല്ലാവരും നമ്മളുടെ കുറവുകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്‌ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്.നമ്മളുടെ ആഗ്രഹം എന്താണോ അതിനുവേണ്ടി നിത്യവും പരിശ്രമിച്ചുകൊണ്ടിരിക്കുക.

ഇന്ന് നമ്മളിൽ പലരെയും പിന്നോട്ട് വലിക്കുന്നത് നമ്മുടെ കുറവുകൾ ഓരോന്നും ആയിരിക്കാം ഒരുപക്ഷെ.ഒരു മനുഷ്യൻ കുറവുകളോടെ ജനിച്ചത് ആ മനുഷ്യന്റെ തെറ്റല്ല.ജീവിതത്തിൽ നമ്മളെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്നത് നമ്മൾക്കുണ്ടായിട്ടുള്ള കുറവുകളെക്കുറിച്ച് ഓർക്കുമ്പോഴായിരിക്കും.മറ്റുള്ളവരുടെ കുറവുക ൾ മനസ്സിലാക്കി കഴിഞ്ഞാൽ, അവരെ ആ കുറവോടുകൂടി അംഗീകരിക്കാൻ കഴിഞ്ഞാൽ ജീവിതം സുന്ദരമായി.നമ്മളുടെ കുറവുകൾ നമ്മൾ ശരിയായ വിധത്തിൽ മനസ്സിലാക്കാൻ ശ്രമിക്കണം.ഓരോ ദിവസവും നമ്മളെ തന്നെ മെച്ചപ്പെടുത്തി കൊണ്ടുവരണം.ഓരോ കുറവുകൾ കണ്മുന്നിൽ കടന്നുവരുമ്പോൾ അതിനെയെല്ലാം നേരിടാൻ പഠിക്കാൻ നമ്മൾ ഓരോരുത്തർക്കും ശ്രമിക്കാം.എല്ലാവർക്കും സ്വന്തം കുറവുകളെ ശരിയായ വിധത്തിൽ മനസ്സിലാക്കി, കുറവുകളെ പരിഹരിക്കാൻ കഴിയുന്നത് ആണെങ്കിൽ പരിഹരിച്ചു പോകാൻ സാധിക്കട്ടെ.
Read More