Choose your language

28 November 2023

// // Our Youtube channel

Special person(വ്യത്യസ്തനായ വ്യക്തി)29-Dr. Arooj K

എന്റെ പേര് ഡോ.അരൂജ് കെ ,കോട്ടൂർ ഉഷഭവാനിൽ കുട്ടൻ ഉഷ ദമ്പതികളുടെ മകനാണ്.
കുങ് ഫു ആൻഡ് യോഗ ഫെഡറേഷൻ കേരള, ഓൾ ഇന്ത്യ കുങ് ഫു ഫെഡറേഷൻ മെമ്പറുമാണ്.കഴിഞ്ഞ 10 വർഷം കൊണ്ട് കുങ് ഫു ആൻഡ് യോഗ പരിശീലിപ്പിച്ചു വരുന്നു.
കുങ് ഫു ആയുധമായ നഞ്ചക്ക് 20 മിനിറ്റ് കൈവിട്ടു കണ്ണുകെട്ടി കറക്കി (27വേൾഡ് റെക്കോർഡ് 11 നാഷണൽ അവാർഡ് )റെക്കോർഡ് നേടാൻ സാധിച്ചു.
കുറഞ്ഞ കാലയളവിൽ കൂടുതൽ നേട്ടങ്ങൾക്ക്  ഹോണററി ഡോക്ടറേറ്റ് ലഭിച്ചു . കൂടാതെ ഷാവോലിൻ കുങ് ഫു ൽ സെക്കൻഡ് ഡാൻ ബ്ലാക്ക് ബെൽറ്റും . യോഗയിൽ ഡിപ്ലോമയും ഉണ്ട് .കൂടാതെ എന്റെ ശിഷ്യന്മാർക്കു പല റെക്കോർഡുകളും ലഭിച്ചു .
എനിക്ക് പൂർണ പിന്തുണയുമായി ഭാര്യ സംഗീത സത്യൻ, മകൻ രാശി,സഹോദരൻ അരുൺ കെ എന്നിവർ കൂടെയുണ്ട്.

ഏറ്റവും സന്തോഷമുള്ള ഒരു വാർത്ത ഞാൻ നിങ്ങളോട് പങ്കുവയ്ക്കുകയാണ്. യൂറോപ്പിലെ ഏറ്റവും അംഗീകാരമുള്ള വേൾഡ്റെക്കോർഡ് എനിക്ക് കിട്ടി. ഇതിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് സ്പെയിനിൽ നിന്നാണ്.ഗിന്നസ് വേൾഡ് റെക്കോർഡിനോളം. അതിലും അംഗീകാരം ഉള്ള ഒരു റെക്കോർഡ് ആയതിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ ആയോധനകലക്കും. ഗുരുക്കന്മാർക്കും ഒത്തിരി നന്ദി അറിയിക്കുന്നു. ആയോധനകലയിൽ ഇന്ത്യയിൽ ഇതുവരെ ഓഫീഷ്യൽ വേൾഡ് റെക്കോർഡ് ആർക്കും ലഭിച്ചിട്ടില്ല എന്നുള്ളത് ഈ റെക്കോർഡിന് മധുരം കൂട്ടുന്നു.

self defence by arooj എന്ന പേരിൽ യൂട്യൂബ് ചാനലും എനിക്ക് ഉണ്ട്.
നമുക്ക് ഇഷ്ടമുള്ളത് എന്തു തന്നെയാണെങ്കിലും അതു മറ്റുള്ളവർക്കുവേണ്ടി ഉപേക്ഷിക്കാതിരിക്കുക.അതു നമ്മളെ  ലോകത്തിനുമുന്നിൽ ഒരു ദിവസം തീർച്ചയായും എത്തിക്കും എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.
Read More
// // Our Youtube channel

DAILY MOTIVATION WORDS

 

332.സങ്കല്പം എന്താണ്.

നമ്മൾ ഓരോരുത്തർക്കും ഭാവി കാര്യങ്ങളെക്കുറിച്ച് ഓരോരോ സങ്കല്പങ്ങൾ ഉണ്ടാകും.നമ്മൾക്ക് എന്തൊക്കെ സങ്കൽപ്പങ്ങൾ ഉണ്ടായാലും അതെല്ലാം യാഥാർഥ്യം ആകണം എന്നില്ല.ഈ ലോകത്തുള്ള എന്തിനെക്കുറിച്ചും നമ്മൾക്ക് സങ്കൽപ്പിക്കാം, ചിലത് നല്ലത് ആയിരിക്കും, ചിലത് മോശമായിരിക്കും.

മനുഷ്യർക്ക് സങ്കൽപ്പങ്ങൾ ഉണ്ടാവുന്നത് വലിയൊരു അനുഗ്രഹമാണ്.നമ്മുടെ മനസ്സിന് ഇഷ്ടമുള്ള കാര്യങ്ങൾ സങ്കൽപ്പിച്ചു കൊണ്ടി രിക്കാൻ വലിയൊരു താല്പര്യം കാണും. നമ്മ ൾക്ക് നല്ലത് എന്ന് തോന്നുന്നത് സങ്കൽപ്പിക്കാനും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആവാത്തത് ആണെങ്കിൽ പരിശ്രമിക്കാനും കഴിയട്ടെ.
Read More

27 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 

331.സങ്കടമുണ്ട്.

നമ്മളുടെ ചുറ്റുപാടും നടക്കുന്ന അരുതാത്ത സംഭവങ്ങൾ നമ്മളെ സങ്കടത്തിൽ ആക്കാറില്ലേ.
ഈ ഭൂമിയിൽ ജീവിക്കുന്ന ചെറിയ കുഞ്ഞുങ്ങൾ മുതൽ പ്രായമായ ആളുകൾക്ക് വരെ എന്തെങ്കിലും കാര്യത്തിൽ സങ്കടം ഉണ്ടാവാതെ ഇരിക്കില്ല.അമിതമായ പ്രതിക്ഷ നമ്മിൽ പലർക്കും ഒരു പക്ഷെ സങ്കടത്തിനു കാരണമായേക്കാം.ഓരോ മനുഷ്യർക്കും സങ്കടത്തിനു ഓരോരോ കാരണങ്ങൾ ഉണ്ടാവാം.
ചില സന്ദർഭങ്ങളിൽ നമ്മളെകൊണ്ട് ഒന്നും ചെയ്യാൻ കഴിയാതെ വരുമ്പോൾ സ്വഭാവികമായിട്ട് സങ്കടം വരിക പതിവാണ്.
നഷ്ടങ്ങൾ ഓർത്തു കഴിയുമ്പോൾ നമ്മിൽ പലർക്കും സങ്കടം വരാറുണ്ട്.

ആരുടെയും പരിഗണന കിട്ടാതെ വരുമ്പോൾ സങ്കടപ്പെടുന്നവരുമുണ്ട്.സങ്കടങ്ങളുടെ കുത്തൊഴു ക്കിൽ പെട്ട് തളർന്നു പോകുന്നവരാണ് നമ്മളിൽ പലരും.സങ്കടം വരാൻ ചിലപ്പോൾ നിസ്സാര കാരണം മതി.
സങ്കടം മാറാൻ ഓരോ ദിവസവും നമ്മളും നമ്മ ളുടെ ചുറ്റിലുമുള്ളവരും പല തരത്തിലുള്ള ശ്രമ ങ്ങളും ഒരുപക്ഷെ നടത്താറുണ്ട്.നമ്മൾ ചെയ്യേണ്ട തായ കടമകൾ അന്നന്നു തന്നെ ചെയ്യുക.അങ്ങനെ ആണെങ്കിൽ നാളെ നമ്മൾക്കു കഴിഞ്ഞതിനെ ഓർ ത്തു സങ്കടപ്പെടാനുള്ള സാഹചര്യം ഒരു പരിധി വരെ ഒഴിവാകും.എല്ലാവർക്കും സങ്കടങ്ങൾ മാറി സന്തോഷത്തിന്റെ നല്ല നാളുകൾ വരട്ടെ.
Read More

26 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 

330.സങ്കടപ്പെടേണ്ട.

ഏതൊരു വ്യക്തിക്കും സങ്കടം എപ്പോൾ വേണമെങ്കിലും ഉണ്ടാവാം.സങ്കടം മാറണം എങ്കിൽ സന്തോഷിക്കാൻ തക്കതായ എന്തെങ്കിലും കാര്യം നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാവണം.സങ്കടത്തിനു പരിധി നിശ്ചയിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്.സങ്കടം ഉണ്ടാവാൻ നമ്മൾക്ക് ഒരുപാട് കാരണങ്ങൾ ഉണ്ടായേക്കാം.
സങ്കടങ്ങളെ നേരായ വിധത്തിൽ നിയന്ത്രിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയണം. നമ്മൾ ആഗ്രഹിച്ചത് നമ്മളെകൊണ്ട് നേടാൻ കഴിഞ്ഞില്ലെങ്കിൽ സങ്കടം സ്വഭാവികമായിട്ട് ഉണ്ടായെന്നു വരാം.

സങ്കടം നമ്മളെ ഓരോ നിമിഷവും ഒരുപാട് തളർത്തിയേക്കാം.ഒരിക്കൽ സങ്കടം വന്നു തളർന്നു പോയവർക്ക് പിന്നീട് അതേപോലെയുള്ള സങ്കടങ്ങളെ നിഷ്പ്രയാസം നേരിടാൻ പലപ്പോഴും സാധിക്കാറുണ്ട്.
ഓരോരുത്തരും അവരവരുടെ ലക്ഷ്യം നേടുന്നതിനു സങ്കടങ്ങളെ നേരിടാൻ പഠിച്ചേ മതിയാകുള്ളൂ. സങ്കടങ്ങളെ നേരിടാൻ കഴിഞ്ഞാൽ മാത്രമാണ് ജീവിതത്തിൽ ഉണ്ടാകുന്ന സന്തോഷ ത്തിനെ സ്വീകരിക്കാൻ നമ്മൾക്കൊക്കെ ഒരുപക്ഷെ സാധിക്കുക.എല്ലാവർക്കും സങ്കടപ്പെടാതെ മുന്നോട്ട് പോകാൻ ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.
Read More

25 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 

329.സങ്കടപ്പെടാതെ സമാധാനിക്കുകയാണ് വേണ്ടത്.

നമ്മുടെയൊക്കെ ജീവിതത്തിൽ സമാധാനം ഉണ്ടാവാൻ നമ്മോളൊക്കെ വളരെ അധികം ആഗ്രഹിക്കാറുണ്ട്.ഒരുപാട് സങ്കടപ്പെട്ടിട്ട് നമ്മൾക്ക് ഒന്നും തന്നെ നേടാൻ കഴിയില്ലല്ലോ. നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന സങ്കടങ്ങളെ ഇല്ലാതെ യാക്കാൻ എങ്ങനെ സാധിക്കും എന്നതിനെപറ്റി ഇനിയുള്ള നാളുകളിൽ ചിന്തി ക്കുക.നമ്മൾക്കുണ്ടാകുന്ന സങ്കടം പരിഹരിക്കാൻ നമ്മൾ ഓരോരുത്തരും ശരിയായ വഴി കണ്ടെ ത്തണം.നമ്മളുടെ സങ്കടത്തിനു കാരണമായവരെ കുറ്റപ്പെടുത്താതെ എങ്ങനെ സങ്കടത്തിൽ നിന്നും മോചനം നേടാൻ നമ്മൾ ഓരോരുത്തർക്കും കഴിയുമെന്ന് ആലോചിക്കുക.

നമ്മുടെയൊക്കെ സങ്കടങ്ങൾ മറ്റുള്ളവരുടെ സങ്കടങ്ങൾക്കുമുൻപിൽ ഒന്നുമല്ല എന്നുള്ള തിരിച്ചറിവ് അൽപ്പം എങ്കിലും നമ്മൾക്ക് ആശ്വാസം നൽകിയേക്കാം.ഈ ലോകത്തിൽ ഒരുപാട് ആളുകളുടെ സങ്കടം ഇല്ലാതെയാക്കാൻ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള മനുഷ്യർ അഹോരാത്രം കഷ്ടപ്പെടുന്നുണ്ട്.നമ്മുടെയുള്ളിലെ സങ്കടം മാറ്റാൻ ഒരിക്കലും തെറ്റായ മാർഗം നമ്മൾ ആരും തന്നെ സ്വീകരിക്കാതിരിക്കുക.സങ്കടങ്ങളെ ശരിയായ വിധത്തിൽ ഒഴിവാക്കി മുന്നോട്ട് പോകാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.
Read More

24 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 

328.സങ്കടങ്ങളെ ഒഴിവാക്കാൻ ശ്രമിക്കുക.

നമ്മൾ എല്ലാവർക്കും ഒത്തിരി അധികം സങ്കടം ഉള്ളിന്റെ ഉള്ളിൽ ഒരുപക്ഷെ എപ്പോഴെങ്കിലും ഉണ്ടായേക്കാം.ചില ആളുകൾ ഉള്ളിൽ എത്ര അധികം സങ്കടം ഉണ്ടെങ്കിൽ പോലും അതൊന്നും പുറമെ കാണിക്കാറില്ല.സങ്കടങ്ങളെ ഒഴിവാക്കാൻ ശ്രമിക്കുക എന്നുപറയുന്നത് എല്ലാവർക്കും അത്ര എളുപ്പമുള്ള കാര്യം അല്ല.പലപ്പോഴും സങ്കടത്തിനു കാരണം ആകുന്നത് നമ്മുടെ അലസത ആയിരിക്കാം.നമ്മുടെ ഉള്ളിലെ സങ്കടങ്ങളെ ചെറുത്തു തോൽപ്പിക്കാൻ നമ്മൾ ഇനിയും ഒരുപാട് പരിശ്രമിക്കേ ണ്ടിയിരിക്കുന്നു.
നമ്മുടെ ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്നതിനു വിപരീതമായി സംഭവിക്കുന്നതെല്ലാം നമ്മൾക്ക് സങ്കടത്തിനു കാരണമാണ്. ചില ആളുകളുടെ ജീവിതത്തിൽ സങ്കടങ്ങൾ ഉണ്ടാകുമ്പോൾ അവർ അതിനുള്ള പരിഹാരം കണ്ടെത്താനും അതിലുടെ അതേ സങ്കടത്തിലൂടെ കടന്നുപോകുന്ന മറ്റുള്ളവരെ സഹായിക്കാനും ശ്രമിക്കുന്നു. ഇന്നിപ്പോൾ പല കണ്ടുപിടുത്തങ്ങളും സംരഭങ്ങളും പലരുടെയും സങ്കടത്തിൽ നിന്നും ഉൾകൊണ്ട പാഠത്തിൽ നിന്നുമാണ് രൂപംകൊണ്ടത്.ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നത് സന്തോഷം നിറഞ്ഞ ജീവിതമാണ്.

നമ്മുടെയൊക്കെ ജീവിതത്തിൽ സങ്കടത്തിന് കാരണങ്ങൾ നിരവധി ഉണ്ടാവാം. സങ്കട പ്പെട്ടതുകൊണ്ട് എന്തെങ്കിലും നേട്ടം നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാകുന്നുണ്ടോയെന്ന് നമ്മൾ ചിന്തിക്കുക.ഏതൊരു മനുഷ്യനും ഏറ്റവും കൂടുതൽ ഒരുപക്ഷെ സങ്കടപ്പെടുക സ്നേഹം നഷ്ടപ്പെടുമ്പോഴായിരിക്കും.തന്നെ ആരും സ്നേഹിക്കാൻ ഇല്ലായെന്നുള്ള സങ്കടത്തിൽ ജീവിക്കുന്നവരും ഒരുപാട് പേരുണ്ടാവും നമ്മുടെയൊക്കെ കുട്ടത്തിൽ. സങ്കടങ്ങളെ ഇല്ലാതെ യാക്കാൻ വിശ്വാസ്തരായവരോടുള്ള തുറന്നു പറച്ചിൽ ഒരു പരിധി വരെയെങ്കിലും സഹായിച്ചേക്കും.ജീവിതത്തിൽ ഇന്നുവരെ ഒന്നും ആയിതിരാൻ കഴിയാതെ പോയതിൽ സങ്കടപ്പെടുന്നവരുണ്ട്.

ഒറ്റപ്പെട്ട അവസ്ഥയിൽ ജീവിക്കേണ്ടി വരുന്നവർക്ക് സങ്കടം ഉണ്ടാവാറുണ്ട്.എത്ര ശ്രമിച്ചിട്ടും സങ്കടത്തിനു യാതൊരു കുറവുമില്ല എന്ന് പരാതി പറയുന്നവരും ഉണ്ട്.
ഓരോ സങ്കടവും നമ്മളിൽ നിന്നും അകലണമെങ്കിൽ നിശ്ചിത സമയവും കാലവും ആവശ്യമാണല്ലോ. ജീവിതത്തിൽ എത്രയൊക്കെ സങ്കടം ഉണ്ടെങ്കിലും അതിനെയെല്ലാം ധിരതയോടെ നേരിടാൻ പഠിക്കുക.
നമ്മളുടെ ചുറ്റിലും ഉള്ളതെല്ലാം മാറ്റങ്ങൾക്ക് വിധേയമാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. സങ്കടങ്ങളെ ഉപേക്ഷിച്ചുകൊണ്ട്, നമ്മുടെ സങ്കടങ്ങൾക്ക് നേരായ വിധത്തിൽ പരിഹാരം കണ്ടെത്താൻ നിരന്തരം ശ്രമിക്കാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.
Read More

23 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 

327.സംതൃപ്തി.

നമ്മൾ എന്തുചെയ്യുമ്പോഴും സംതൃപ്തി അന്വേഷിക്കാറുണ്ട്.
നമ്മൾ ചെയ്യുന്ന എല്ലാ കാര്യത്തിലും നമ്മൾക്ക് എപ്പോഴും സംതൃപ്തി കിട്ടിക്കൊള്ളണം എന്നില്ലല്ലോ.സംതൃപ്തി ലഭിക്കണമെങ്കിൽ കാര്യം ആയിട്ടുള്ള ശ്രമം നമ്മുടെ ഭാഗത്തുനിന്നും ആവശ്യമാണ്.ഒത്തിരി ഘടകങ്ങളെ ആശ്രയി ച്ചിരിക്കും ഓരോ മനുഷ്യർക്കും സംതൃപ്തി ലഭിക്കാനായിട്ട്.സംതൃപ്തി നമ്മൾ തന്നെ വിചാരിച്ചാലേ നേടിയെടുക്കാൻ കഴിയുകയുള്ളു.
നാളുകൾ കൊണ്ടു മാത്രമേ പല കാര്യങ്ങളിലും നമ്മൾക്ക് ഒരുപക്ഷെ സംതൃപ്തി ലഭിക്കുകയുള്ളു.

കാലഘട്ടത്തിനു അനുസരിച്ചു നമ്മളുടെയൊക്കെ സംതൃപ്തിക്ക് മാറ്റങ്ങൾ സംഭവിച്ചേക്കാം.നമ്മൾ ഓരോരുത്തരും സംതൃപ്തി കിട്ടാൻ നിരന്തരം പരിശ്രമിക്കേണ്ടതുണ്ട്.നേരായിട്ടുള്ള സംതൃപ്തി ക്കുവേണ്ടി ക്ഷമയോടെ നിരന്തരം പരിശ്രമിക്കാൻ എല്ലാവർക്കും ഇനിയുള്ള കാലം സാധിക്കട്ടെ.
Read More

22 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 

326.ശീലങ്ങൾ.

നമ്മൾ ഓരോ ദിവസവും സ്ഥിരമായി ചെയ്യുന്ന ഓരോ കാര്യങ്ങളും പിന്നീട് ശീലങ്ങൾ ആയി മാറാറുണ്ട്. കഴിഞ്ഞ കാലത്തിൽ നമ്മളിൽ പലർക്കും തെറ്റായ ശീലങ്ങൾ കടന്നു വന്നിട്ടുണ്ടാകും അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടിയും വന്നിട്ടുണ്ടാകും നാളിത് വരെയായിട്ട്.

ഓരോ വിഴ്ചയിൽ നിന്നും,തകർച്ചയിൽ നിന്നും തിരിച്ചറിവുകൾ നേടേണ്ടതുണ്ട്. പുതിയ നല്ല ശീലങ്ങൾ നമ്മൾ തുടങ്ങണം. ജീവിതത്തിൽ തെറ്റായ ശീലങ്ങളുടെ പുറകെ പോകരുത് ഒരിക്കലും. ആവശ്യം ഇല്ലാത്ത ശീലങ്ങൾ നമ്മൾ ആരെയും പഠിപ്പിച്ചു കൊടുക്കരുത്.
തെറ്റായ ശീലങ്ങൾ ഒരാളുടെ ജീവിതം അടിമുടി മാറ്റിമറിക്കും. നമ്മളുടെ പ്രവർത്തികൾ മൂലം വേദനയോടെ ആരുടെയും കണ്ണു നിറയാൻ പാടില്ല.എല്ലാവർക്കും നല്ല ശീലങ്ങൾ ഉണ്ടാവട്ടെ.
Read More

21 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 

325.ശരിയല്ല.

നമ്മളോട് പലരും പറഞ്ഞിട്ടുണ്ടാകും നമ്മൾ ചെയുന്നതൊന്നും ശരിയല്ല എന്ന്.നമ്മൾ സ്വയം വിലയിരുത്തുക നമ്മൾ ഇന്നുവരെ ചെയ്യുന്ന കാര്യങ്ങൾ ഓരോന്നും ശരിയാണോയെന്ന്. നിരന്തരമായ പരിശ്രമം മാത്രമാണ് ശരികളിലേക്ക് നയിക്കുകയുള്ളു. ശരിയല്ലാത്ത കാര്യങ്ങൾ വേണ്ടായെന്ന് വെക്കാൻ ധൈര്യം വേണം. ആദ്യമായി നമ്മൾ ഓരോ കാര്യവും പഠിക്കുമ്പോൾ തെറ്റുകൾ സ്വഭാവികമായി സംഭവിക്കാറുണ്ട്.കുഞ്ഞുനാൾ തൊട്ട് തെറ്റുകൾ തിരുത്തിയാണ് ശരികളിലേക്ക് നമ്മൾ ഓരോരുത്തരും കാലെടുത്തു വെക്കുന്നത്. നമ്മൾ ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങൾ വിലയിരുത്തുക, നമ്മൾ ഇന്ന് ചെയ്ത കാര്യങ്ങളിൽ എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കുക, തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ തിരുത്തി മുന്നേറുക.

കണ്മുന്നിൽ കാണുന്ന തെറ്റുകൾ ഒഴിവാക്കിയെങ്കിൽ മാത്രമേ ശരികൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാകുകയുള്ളു.
നമ്മളുടെ ചുറ്റിലും ഒരുപാട് മനുഷ്യർ അവരുടെ ജീവിതത്തിൽ ശരികൾ ചെയ്യുന്നതുകൊണ്ടാണ് ഉയർച്ചകൾ ഉണ്ടാകുന്നത്.

എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ ശരികൾ കണ്ടെത്തി മുന്നേറാൻ കഴിയട്ടെ.
Read More

20 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 

324.ശ്രമിച്ചേ പറ്റു.

നമ്മൾ ഇന്ന് എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ
അതിനുകാരണം നേട്ടത്തിനുവേണ്ടി നമ്മൾ ഓരോരുത്തരും ആന്മാർഥമായി പരിശ്രമിച്ചതുകൊണ്ടാണ്. നമ്മൾക്ക് വേണ്ട കാര്യം നമ്മൾ തന്നെ ശ്രമിക്കാൻ തയ്യാറാകണം.
നമ്മളുടെ നേട്ടങ്ങൾ, നമ്മൾക്ക് നേടണമെങ്കിൽ പരിശ്രമത്തിന്റെ കാര്യത്തിൽ ഒരിക്കലും ഉപേക്ഷ വിചാരിക്കരുത്. നമ്മൾ ഓരോ കാര്യവും മുന്നോട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ പല തവണ പരാജയപ്പെടേണ്ടി വന്നേക്കാം, എങ്കിലും സാരമില്ല ശ്രമിച്ചുകൊണ്ടേയിരിക്കുക. മടികൂടാതെ പരിശ്രമി ക്കാൻ തയ്യാറാണെങ്കിൽ ഇന്ന് അല്ലെങ്കിൽ നാളെകളിൽ നമ്മൾക്ക് വിജയം നേടിയെടുക്കാൻ കഴിയുക തന്നെ ചെയ്യും.

ശ്രമിച്ചുനോക്കാതെ ആർക്കും ഒന്നിലും വിജയിക്കാൻ കഴിയില്ലല്ലോ. ഓരോ തവണ ശ്രമിക്കുക ഒരുപക്ഷെ പരാജയം ഉണ്ടായേക്കാം തളരാതെ വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുക.

ശ്രമിക്കുന്നതിന്റെ എണ്ണം വർദ്ധിക്കുന്തോറും വിജയിക്കാനുള്ള സാധ്യത കൂടി വരും. നമ്മളുടെ കൂടെ ജീവിക്കുന്ന ഒരുപാട് ആളുകൾ ഒരുപക്ഷെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ളത് ഒന്നും ഇല്ലായ്മയിൽ നിന്നാണ്.അവർ തങ്ങൾക്ക് കിട്ടിയ സമയം വെറുതെ നഷ്ടപ്പെടുത്തികളയാതെ കഷ്ടപ്പെടാൻ തീരുമാനിച്ചു.മുന്നോട്ടുള്ള ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ, ഉയർച്ചകൾ നേടാൻ, നമ്മൾ ഏവർക്കും പരിശ്രമിക്കാൻ സാധിക്കട്ടെ.
Read More

19 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 

323.ശ്രദ്ധിക്കേണ്ടതെന്തെല്ലാം.

നമ്മളിൽ പലർക്കും ഇന്നിപ്പോൾ ശ്രദ്ധിക്കാൻ ഒരുപാട് വിഷയങ്ങളുണ്ടാകും.ശ്രദ്ധ തെറ്റുന്നതാണ് പല വിപത്തുകൾക്കും കാരണം.ഒരു മനുഷ്യന് ഒരു കാര്യം ഒരു പരിധിയിൽ കൂടുതൽ നേരം തുടർച്ചയായി ശ്രദ്ധിക്കാൻ കഴിയണമെന്നില്ലല്ലോ.
ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് നമ്മുടെ ആരോഗ്യമാണ്.നേരായിട്ടുള്ള കാര്യങ്ങൾക്ക് നല്ലതുപോലെ കഷ്ടപ്പെട്ടാൽ തീർച്ചയായും ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.ചെറിയ കാര്യത്തിൽ പോലും വേണ്ട വിധത്തിലുള്ള ശ്രദ്ധ കൊടുത്തില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും.ഇന്നിപ്പോൾ നമ്മൾക്ക് ആവശ്യമുള്ള കാര്യങ്ങളിൽ മാത്രം ശ്രദ്ധ നൽകാൻ ശ്രമിക്കുക.ഏതു മേഖലയിലും വളരെ അധികം ശ്രദ്ധിച്ചാൽ മാത്രമേ പുരോഗതി ഉണ്ടാവുള്ളു.

നമ്മൾക്ക് നേടേണ്ട ലക്ഷ്യങ്ങളിൽ ശ്രദ്ധ കൂടുതൽ നൽകാൻ കഴിയണം.എപ്പോഴായാലും ചെയ്യുന്ന കാര്യത്തിൽ അതീവ ശ്രദ്ധ ഉണ്ടാവേണ്ടതുണ്ട്.വേണ്ട സമയത്തു ശ്രദ്ധ ഇല്ലാതെയായി പോയതുകൊണ്ട് പിന്നീട് കാലങ്ങളോളം സങ്കടത്തിൽ കഴിയുന്നവരുണ്ട്.അപകടകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്.ഓരോ കാര്യം ചെയ്യുമ്പോഴും തുടക്കം മുതൽ തന്നെ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്.എന്തു വാങ്ങിക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും മുന്നോട്ട് സഞ്ചരിക്കുമ്പോഴും വളരെ അധികം ശ്രദ്ധ നൽകാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.

Read More

18 November 2023

// // Our Youtube channel

Real Estate advertisement

കേരളത്തിൽ വീട്, സ്ഥലങ്ങൾ, ബിൽഡിംഗ്‌, സ്ഥാപനങ്ങൾ മുതലായവ ഉടനെ വിൽക്കാനും, വാങ്ങാനും, വാടകക്ക് അല്ലെങ്കിൽ പണയത്തിന് നൽകാനും താല്പര്യം ഉള്ളവർ വിശദവിവരങ്ങൾ താഴെ അഭിപ്രായം ആയിട്ട് രേഖപ്പെടുത്താമോ. ആവശ്യക്കാർക്ക് ഉപകരിക്കുമല്ലോ.
Read More
// // Our Youtube channel

DAILY MOTIVATION WORDS

 

322.ശ്രദ്ധ.

നമ്മൾ ചെയ്യുന്ന ഓരോ കാര്യവും ഫലപ്രാപ്തിയിലേക്ക് എത്തണം എങ്കിൽ നമ്മുടെ ചുറ്റിലുമുള്ള ആളുകളുടെ ശ്രദ്ധയിൽ പെടണം.
കഴിവുകൾ ഉണ്ടായിട്ടും അറിയപ്പെടാതെ പോകുന്ന ഒരു പാട് മനുഷ്യരുണ്ട്.നമ്മളിൽ പലരും ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് നമ്മൾക്ക് എന്തെങ്കിലും നേട്ടം കിട്ടുന്ന കാര്യത്തിലായിരിക്കും.നമ്മൾക്കുണ്ടാകുന്ന എല്ലാ പരാജയങ്ങൾക്കും കാരണം നമ്മൾക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ സാധിക്കാത്തത് കൊണ്ടാണ്.
നമ്മൾ ചെയ്യുന്ന എന്തു കാര്യത്തിലും ശ്രദ്ധ കൊടുക്കേണ്ടത് വളരെ അത്യാവശ്യം ആയിട്ടുള്ള കാര്യമാണ്.

നമ്മൾ ചെറുപ്പം തൊട്ട് എന്തെല്ലാം കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തിയിട്ടുള്ളത്.ഒരു മനുഷ്യന് ഒരേ സമയം ഒരുപാട് കാര്യത്തിൽ ശ്രദ്ധ കൊടുക്കാൻ കഴിയില്ലല്ലോ.നമ്മൾക്ക് പ്രാധാന്യം ഉള്ള കാര്യത്തിൽ തീർച്ചയായും ശ്രദ്ധ കൊടുക്കണം.ശ്രദ്ധ ഉണ്ടെങ്കിൽ മാത്രമാണ് പുരോഗതി നേടാൻ കഴിയുകയുള്ളു.എല്ലാവർക്കും ആവശ്യം ഉള്ള കാര്യത്തിൽ ശ്രദ്ധ കൊടുക്കാൻ സാധിക്കട്ടെ.

Read More

17 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 

321.ശക്തമായി മുന്നേറുക.

എവിടെയും ശക്തമായി മുന്നേറാൻ ആന്മധൈര്യം, ആന്മവിശ്വാസം തുടങ്ങിയവ വളരെ അധികം ആവശ്യമാണ്.പ്രതികൂല സാഹചര്യങ്ങൾക്കെതിരെ ധിരതയോടെ പൊരുതാൻ നമ്മൾ ഓരോരുത്തരും കരുത്തു നേടേണ്ടതുണ്ട്.ശക്തമായി മുന്നേറുമ്പോൾ പലപ്പോഴും നമ്മൾക്ക് മുന്നിൽ പലതരത്തിലുള്ള വെല്ലുവിളികളും ഒരുപക്ഷെ പ്രത്യക്ഷപ്പെട്ടേക്കാം, അവയെയെല്ലാം അതിജീവിച്ചെങ്കിൽ മാത്രമേ ശക്തമായി തന്നെ മുന്നോട്ട് പോകുവാൻ നമ്മളിൽ പലർക്കും സാധിക്കുക.ശക്തമായ മുന്നേറ്റം ഏതൊരാൾക്കും ആവശ്യമാണ്.ഏതു മേഖലയിൽ ആയാൽ പോലും ശക്തമായി മുന്നേറുവാൻ നമ്മൾക്കൊക്കെ മുന്നൊരുക്കം വളരെ അധികം ആവശ്യമുണ്ട്.
നല്ല കാര്യങ്ങൾക്ക് വേണ്ടിയുള്ള ശക്തമായ മുന്നേറ്റത്തിനായി നിരന്തരശ്രമം നടത്താൻ എല്ലാവർക്കും സാധിക്കട്ടെ.
Read More

16 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 

320.ശക്തമായ ആഗ്രഹം ഉള്ളിൽ കൊണ്ടുനടക്കുക.

നമ്മളിൽ പലർക്കും പലതിനെക്കുറിച്ചും ശക്തമായ ആഗ്രഹം മനസ്സിൽ കാണുമല്ലോ.നമ്മൾ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതു ഒരുപക്ഷെ ഇന്നലെകളിലെ നമ്മുടെ ആഗ്രഹങ്ങൾ ആയിരുന്നിരിക്കാം.നമ്മൾ ആഗ്രഹിച്ചതുപോലെ എപ്പോഴും മുൻപോട്ട് നമ്മുടെയൊക്കെ ജീവിതത്തിൽ സംഭവിക്കണമെന്നില്ലല്ലോ.ശക്തമായ ആഗ്രഹമാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്.നേട്ടങ്ങൾ കൈവരിക്കുന്നതിനായി ശക്തമായ ആഗ്രഹം ഉള്ളവർക്കേ തോൽവികൾ നേരിട്ടാലും, പ്രതിസന്ധികൾ നേരിട്ടാലും അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് മുന്നോട്ട് പോകുവാൻ സാധിക്കുക.നമ്മുടെ ഉള്ളിലുള്ള ശക്തമായ ആഗ്രഹത്തെ തോൽവികൾക്ക് മുൻപിൽ ഒഴിവാക്കാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.നമ്മുടെ ഉള്ളിലുള്ള ശക്തമായ നല്ല കാര്യങ്ങൾക്കായുള്ള ആഗ്രഹം നമ്മളെ വിജയത്തിലേക്ക് കൊണ്ടുചെന്നെത്തിക്കട്ടെ.
Read More

15 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 

319.വേർതിരിവ്.

നമ്മൾ ഓരോരുത്തരും പല കാര്യത്തിലും മറ്റുള്ളവരിൽ നിന്നും പലപ്പോഴായി വേർതിരിവ് നേരിട്ടിട്ടുള്ളവർ ആയിരിക്കാം.ഒരുപക്ഷെ നമ്മളിൽ പലരും പല കാരണങ്ങൾകൊണ്ടും മറ്റുള്ളവരോട് വേർതിരിവ് കാണിച്ചിട്ടുണ്ടാകാം. വേർതിരിവ് ആവശ്യം ആയിട്ടുള്ള സന്ദർഭവും, ആവശ്യം ഇല്ലാത്ത സന്ദർഭങ്ങളും നമ്മുടെയൊക്കെ ജീവിതത്തിൽ എപ്പോഴെങ്കിലും ഉണ്ടാവാം. ഒരു പക്ഷേ നമ്മളോട് പലരും പല കാര്യത്തിലും വേർതിരിവ് കാണിക്കാറുണ്ടായിരിക്കാം.
മറ്റുള്ളവർ നമ്മളോട് കാണിക്കുന്ന വേർതിരിവിന് കാരണങ്ങൾ പലതുമുണ്ടാകാം. പലരും അവരുടെ ജീവിതത്തിലുണ്ടായിട്ടുള്ള വേർതിരിവുകൾ നൽകിയ വേദനകൾ പൊതുസമൂഹത്തിന്റെ മുൻപിൽ പങ്കുവെച്ചിട്ടുണ്ട്. ആ സാഹചര്യത്തി ലൂടെ കടന്നുപോയവർക്കേ അതിന്റെ ബുദ്ധിമുട്ട് യഥാർത്ഥത്തിൽ മനസ്സിൽ ആവുകയുള്ളു.

വേർതിരിവ് മനുഷ്യൻ ഭൂമിയിൽ ഉള്ളിടത്തോളം കാലം ഒരു പക്ഷെ ഉണ്ടായിരിക്കാം.നമ്മൾ ഓരോരുത്തരും എടുക്കുന്ന വേർതിരിവുകൾ എന്തെങ്കിലും പ്രയോജനം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.വേർതിരിവ് കൊ ണ്ട് ഗുണവും ദോഷവും ഉണ്ടായേക്കാം ഒരു പക്ഷെ, അതെല്ലാം നമ്മളുടെ തിരഞ്ഞെടുപ്പ് പോലെയിരിക്കും.നമ്മുടെ ജീവിതം സ്വയം പരിശോധിച്ചു നോക്കിയാൽ അറിയാം എന്തെല്ലാമാണ് നമ്മൾക്ക് ആവശ്യം ഇല്ലാത്തതെന്നും, ആവശ്യം ഉള്ളതെന്നും. വേർതി രിവ് കൊണ്ടുള്ള ഗുണവും ദോഷവും മനസ്സിലാക്കി ഉചിതമായ തീരുമാനം എടുക്കാൻ എല്ലാവർക്കും സാധിക്കട്ടെ. 
Read More

14 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 

318.വേണ്ടെന്ന് വെക്കുക.

നമ്മൾ ഓരോരുത്തരും നമ്മൾക്ക് ഇഷ്ടമില്ലാത്ത പല കാര്യങ്ങളും പലപ്പോഴായി വേണ്ടെന്ന് വെക്കാറുണ്ടല്ലോ.ചില കാര്യങ്ങൾ വേണ്ടെന്ന് വെച്ചാൽ നമ്മൾക്ക് തന്നെയാണ് ഒടുവിൽ ഒരുപാട് നഷ്ടം സംഭവിക്കുക.എന്തു കാര്യവും വേണ്ടെന്ന് വെക്കാൻ എളുപ്പം സാധിക്കും, ചേർത്തുപിടിച്ചു മുന്നോട്ട് കൊണ്ടുപോകാനാണ് പ്രയാസം ഉള്ളത്.
നമ്മളുടെ ജീവിതത്തിൽ നമ്മൾക്ക് ഒരുകാലത്തും ആവശ്യമില്ലാത്ത കാര്യങ്ങൾ വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിൽ വേണ്ടെന്ന് വെക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.
Read More

13 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 

317.വേഗത.

എന്തു കാര്യത്തിനും ആവശ്യത്തിനുള്ള വേഗത വളരെ ആവശ്യമാണ്.അമിതമായ വേഗത അപകടത്തിനു കാരണമാകുമെന്ന് നമ്മളിൽ പലർക്കും അറിവുള്ളതാണല്ലോ.ഏതൊരു വേഗതയിലും നിയന്ത്രണം നമ്മുടെ പരിധിയിൽ ഉണ്ടാവണം.ജോലിക്ക് ആളുകളെ നിയോഗിക്കുമ്പോൾ അവരുടെ ജോലിയിലെ വേഗത പരിശോധിക്കപ്പെടും.വേഗതയോടെ ജോലി ചെയ്യുന്നവരെയാണ് ജോലിക്ക് നിയോഗിക്കാൻ എല്ലാവരും കൂടുതലായി ആഗ്രഹിക്കുക.

ജീവിതത്തിൽ നമ്മൾ ഓരോ സമയത്തു എടുക്കുന്ന തീരുമാനങ്ങൾക്ക് വലിയൊരു വിലയുണ്ട്.നമ്മൾക്ക് ചിലപ്പോൾ വേഗതയോടെ ചില കാര്യങ്ങൾ എങ്കിലും മുന്നോട്ട് കൊണ്ടുപോകേണ്ടിവരും, അതിനായി ഒരു നിമിഷം പോലും പാഴാക്കാനായിട്ട് ഇല്ല.ഒരു കാര്യം സ്ഥിരമായി ചെയ്തു ചെയ്താണ് ചെയ്യുന്ന കാര്യത്തിൽ വേഗത കൈവരുന്നത്.സ്ഥിരമായി പരിശീലനം ഉണ്ടെങ്കിൽ, ഏതൊരാൾക്കും ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാം.

ഒരിക്കൽ പോലും നമ്മൾക്ക് കിട്ടുന്ന നല്ല അവസരങ്ങൾ നഷ്ടപ്പെടുത്താതെ നോക്കുക. പരാജയം ഒരുപാട് നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടായെന്നു വരും, അവിടെ തളർന്നിരിക്കാതെ കൂടുതൽ ഉന്മേഷത്തോടെ ഉണർന്നു പ്രവർത്തിക്കാൻ, വേഗതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നമ്മൾ എല്ലാവർക്കും കഴിയട്ടെ.
Read More

12 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 

316.വെല്ലുവിളികളെ സധൈര്യം നേരിടുക.

നമ്മളൊക്കെ ജീവിതത്തിൽ ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചവർ, നേരിട്ടുകൊ ണ്ടിരിക്കുന്നവർ ആയിരിക്കാം.അപ്രതീക്ഷിതമായി ഓരോരുത്തർക്കും അവരവരുടെ ജീവിതത്തിൽ നിരവധി വെല്ലുവിളികളെ അഭിമുഖികരിക്കേണ്ടി വന്നേക്കാം.ഇന്നിപ്പോൾ ഒത്തിരി മനുഷ്യർ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് വിജയം നേടിയെടുക്കുന്നുണ്ട്.

വെല്ലുവിളികൾക്ക് മുൻപിൽ ഏതൊരു വ്യക്തിയും ആദ്യമൊക്കെ പതറി പോകാം. പരാജയചിന്തകൾ ഉണ്ടായേക്കാം എങ്കിലും അവരെല്ലാം വെല്ലുവിളികളെ നേരിടാൻ തയ്യാറായി മുന്നോട്ടേക്ക് കടന്നു വരുന്നു. ജീവിതത്തിൽ നമ്മൾക്ക് ആവശ്യം ആയിട്ടുള്ള വെല്ലുവിളികളെ സധൈര്യം നേരിട്ടുകൊണ്ട് വിജയം നേടിയെടുക്കാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.
Read More

11 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 

315.വെറുപ്പ്.

നമ്മുടെ ഉള്ളിൽ ഒരുപക്ഷെ പലതിനോടും വെറുപ്പ് തോന്നുന്നുണ്ടാകും. അത് ഒരുപക്ഷെ വ്യക്തികളാകാം, സാധനങ്ങൾ ആകാം, പ്രവർത്തികൾ ആകാം, മറ്റെന്തെങ്കിലും ആവാം.നമ്മൾക്ക് ഇഷ്ടമില്ലാത്തത് എല്ലാം എപ്പോഴെങ്കിലും വെറുപ്പ് ആയി മാറാനുള്ള സാധ്യതയുണ്ട്.വെറുപ്പ് നമ്മളുടെ ജീവിതത്തിൽ ഉണ്ടായാൽ വളർച്ച മുരടിക്കാൻ സാധ്യതയുണ്ട്.
ഈ ലോകത്തു ആരൊക്കെ നമ്മളെ വെറുത്താലും നമ്മൾ നമ്മളെതന്നെ ഒരിക്കലും വെറുക്കാൻ ഇടയാവരുത്.നമ്മൾ നമ്മളെതന്നെ നമ്മളുടെ കുറവുകൾ അംഗീകരിച്ചു സ്നേഹിക്കാൻ പഠിക്കേണ്ടതുണ്ട്.

ആരോടെങ്കിലുമുള്ള വെറുപ്പ് കാലങ്ങളോളം മനസ്സിൽ കൊണ്ടുനടന്നാൽ അത് നമ്മുടെയൊക്കെ വ്യക്തിജീവിതത്തെ സാരമായി തന്നെ ഒരുപക്ഷെ
ബാധിച്ചേക്കാം.സ്നേഹം ഉള്ളിടത്തു വെറുപ്പിന് സ്ഥാനം ഇല്ല.വെറുപ്പ് ഉള്ളിടത്തു സ്നേഹത്തിനും സ്ഥാനം ഇല്ല.വെറുപ്പ് മാറ്റി സ്നേഹം നിറക്കാനുള്ള ശ്രമം ഉണ്ടാവേണ്ടതുണ്ട്.

ആരു എന്തൊക്കെ ദ്രോഹം നമ്മളോട് ചെയ്താലും അവരോട് വെറുപ്പ് തോന്നാതിരിക്കണം എങ്കിൽ നമ്മുടെ മനസ്സിന്റെ വലുപ്പം വലുതായിരിക്കണം.
വെറുപ്പ് കൊണ്ടു ജീവിതത്തിൽ ഒരിക്കലും ഒരു ഗുണവും ലഭിക്കാൻ പോകുന്നില്ല, പകരം ഒരുപാട് ദോഷങ്ങൾ ഉണ്ടാകും.

ഒരുപാട് വ്യക്തികൾ വെറുപ്പിനുള്ള കാരണം നമ്മൾക്ക് തന്നേക്കാം.നമ്മുടെ മനസ്സ് വെറുപ്പിനെ ആശ്രയിക്കാൻ ഒരിക്കലും ഇടവരരുത്.മനസ്സിൽ വെറുപ്പിന് സ്ഥാനം കൊടുത്താൽ ആ നിമിഷം തൊട്ട് നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും സന്തോഷങ്ങൾ ഓരോന്നായി ഇല്ലാതെയായി കൊണ്ടിരിക്കും. കാരണം എന്തുമായിക്കൊള്ളട്ടെ വെറുപ്പിനെ ദൂരെ അകറ്റികൊണ്ട് സ്നേഹത്തെ കൂട്ട് പിടിക്കാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള കാലം സാധിക്കട്ടെ.
Read More

10 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 

314.വെറുതെയാവില്ല.

നമ്മൾ ചെയ്യുന്ന ഓരോ കാര്യവും ആന്മാർത്ഥതയോടെ ആണെങ്കിൽ നമ്മൾക്ക് ഒരുപക്ഷെ പറയാൻ സാധിക്കും അതൊന്നും വെറുതെ ആവില്ലായെന്ന്.ജീവിതത്തിൽ നമ്മൾ പലതും പ്രതീക്ഷിച്ചു ഓരോ കാര്യങ്ങളും ചെയ്താലും അതെല്ലാം എല്ലായിപ്പോഴും സഫലമാകണം എന്നില്ലല്ലോ.ഒന്ന് ചിഞ്ഞാൽ മറ്റൊന്നിനു വളമാണ് എന്നാണല്ലോ സാധാരണ പറയുക.നമ്മൾ പാഴാക്കുന്ന ഭക്ഷണം ഭൂമിയിലെ മറ്റു ജീവജാലങ്ങൾ ഭക്ഷിക്കുന്നുണ്ടല്ലോ.

നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിനും അനുസരിച്ചു ഈ ഭൂമിയിൽ തക്കതായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.നമ്മൾ പഠിച്ചത് ഒന്നും വെറുതെ ആവില്ല നമ്മുടെ കഴിവുകളെ വികസിപ്പിക്കുവാൻ അവയെല്ലാം ഏതെങ്കിലും രീതിയിൽ പ്രയോജനപ്പെട്ടിട്ടുണ്ടാവും.വിജയങ്ങൾ സ്വന്തമാക്കി തെളിയിച്ചു നൽകാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

Read More

9 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 

313.വെറുതെ ഇരിക്കാതെ.

നമ്മളിൽ പലരും പലപ്പോഴും ഒന്നും ചെയ്യാനില്ലാതെ വെറുതെ ഇരിക്കാറുണ്ട്. ആവശ്യത്തിന് വിശ്രമം എല്ലാവർക്കും ആവശ്യമാണ്. ശരീരത്തിനു ആവശ്യമായ വിശ്രമം കിട്ടിയില്ലെങ്കിൽ ശരീരം പെട്ടെന്ന് ക്ഷിണിക്കും. നമ്മൾക്കൊക്കെ ജീവിതത്തിൽ പല നിമിഷങ്ങളും വെറുതെയിരിക്കാൻ കിട്ടാറുണ്ട്. ചിലപ്പോഴൊക്കെ ജോലി ഇല്ലാത്ത അവസ്ഥകളൊക്കെ ഉണ്ടാകുമല്ലോ.

ഒരുപാട് ആളുകൾക്ക് അവരുടെ ഒരു ദിവസത്തിൽ ആവശ്യത്തിന് വിശ്രമിക്കാൻ പോലും സമയം തികയുന്നില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ശ്രമത്തിലാണ് അവർ ഓരോരുത്തരും. ചിലർക്കൊക്കെ വെറുതെ ഇരിക്കുമ്പോൾ ആവശ്യം ഇല്ലാത്ത ചിന്തകൾ ഉണ്ടാകാറുണ്ട്, അതൊഴിവാക്കാൻ അവരവർക്ക് ഉപകാരപ്രദമായ ജോലികളിൽ ഏർപ്പെടുക എന്നതാണ് ചെയ്യേണ്ടത്.

നമ്മളെ ഉപദേശിക്കാനോ നമ്മൾക്ക് ആവശ്യനേരത്ത് എന്തെങ്കിലും നല്ലത് പറഞ്ഞു തരാനോ ആരും ഒരുപക്ഷെ എപ്പോഴും നമ്മുടെ കൂടെ ഉണ്ടായെന്നു വരില്ലല്ലോ.നാളിതുവരെയായി ഒരുപാട് സമയം നമ്മളിൽ പലരും ഒരുപക്ഷെ വെറുതെയിരുന്നു പാഴാക്കി കളഞ്ഞിട്ടുണ്ടാകും, അതിനെക്കുറിച്ചു ഇനി ഇപ്പോൾ ഓർത്തു ദുഃഖിച്ചിട്ട് കാര്യം ഒന്നുമില്ലല്ലോ.ഇനിയുള്ള സമയം വിലപ്പെട്ടതാണെന്ന തിരിച്ചറിവ് ഉണ്ടാ വുകയാണ് വേണ്ടത്.ഇനിയുള്ള ഒരു നിമിഷം പോലും പാഴാക്കാതെ നമ്മൾക്ക് ചെയ്യാനുള്ള കർമ്മങ്ങളിൽ നമ്മളുടെ സമയം പൂർണ്ണമായും പ്രയോജനപ്പെടുത്തുക.

കഴിഞ്ഞത് കഴിഞ്ഞു ഇനി മുന്നോട്ട് എങ്ങനെ നല്ല നിലക്ക്പോകണം എന്നതിനെക്കുറിച്ചാണ് മനസ്സിലാക്കേണ്ടത്.നമ്മുടെ ജീവിതത്തിൽ തിരിച്ച റിവുകൾ ഉണ്ടാവുന്നത് ചിലപ്പോഴൊക്കെ ഒരു പാട് വൈകിയായിരിക്കും.സാരമില്ല തിരിച്ചറിവു കൾ ലഭിക്കുന്നമുറക്ക് മുന്നോട്ട് ആവശ്യമായ തിരുത്തലുകൾ വരുത്താൻ നമ്മൾ ഓരോരുത്തരും തയ്യാറായാൽ മതി.എല്ലാവർക്കും എല്ലായ്പ്പോഴും വെറുതെ ഇരിക്കാതെ, ആരെയും ബുദ്ധിമുട്ടി ക്കാത്ത എന്തെങ്കിലും ഉപകാരപ്രദമായ പ്രവർത്തികളിൽ ഏർപ്പെടാൻ സാധിക്കട്ടെ.
Read More

8 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 

312.വിഷമമായി.

എന്തെല്ലാം വിഷമങ്ങളെയാണ് ഒരു മനുഷ്യൻ അവന്റെ ജീവിതത്തിൽ തരണം ചെയ്യേണ്ടി വരുന്നത്.പലർക്കും പലതരത്തിലുള്ള വിഷമങ്ങളാണ് ഉള്ളത്.ചിലരുടെ വിഷമങ്ങൾ പെട്ടെന്ന് തന്നെ മാറും, മറ്റു ചിലരുടെ വിഷമങ്ങൾ കാലങ്ങളോളം മനസ്സിൽ തങ്ങി നിൽക്കും.പലരും അവരുടെ ഉള്ളിലുള്ള വിഷമങ്ങൾ ആരോടും പങ്കുവെക്കാറില്ല, ആരുടെയും മുൻപിൽ വിഷമിച്ചു നിൽക്കാറുമില്ല.

നമ്മൾക്ക് ഒരു പക്ഷെ ഇപ്പോൾ സന്തോഷിക്കാൻ തക്കതായ കാരണം ഒന്നും ഉണ്ടാവില്ല, എങ്കിലും വിഷമിക്കാൻ ആണെങ്കിൽ നുറായിരം കാരണങ്ങൾ ഉണ്ടാവും.വിഷമിച്ചിരിക്കുമ്പോൾ നമ്മളോട് പലരും പറയാറില്ലേ ഇനി ഇപ്പോൾ വെറുതെ വിഷമിച്ചിരുന്നിട്ടു ഒരു കാര്യവും ഇല്ലായെന്ന്,ചെയ്യേണ്ടത് ചെയ്യേണ്ട സമയത്തു ചെയ്യണം ആയിരുന്നു, പറയേണ്ടത് പറയേണ്ട സമയത്ത് പറയണമായിരുന്നു, ശ്രദ്ധിക്കേണ്ടത് ശ്രദ്ധിക്കേണ്ട സമയത്ത് ശ്രദ്ധിക്കണമായിരുന്നു എന്നൊക്കെ.

വിഷമങ്ങൾ മൂലം നമ്മൾക്ക് ഒരുപാട് സമയം നഷ്ടപ്പെട്ടേക്കാം, പക്ഷെ എങ്കിൽ കഴിഞ്ഞ കാലങ്ങളിൽ നിന്നും ഒരുപാട് തിരിച്ചറിവുകൾ നേടിയെടുക്കാൻ നമ്മൾ അനുഭവിച്ച ഓരോ വിഷമങ്ങളും നമ്മളെ വളരെ അധികം സഹായിക്കുന്നുണ്ട്.
പലരുടെയും ഇന്നത്തെ വിജയത്തിന് കാരണം ആയത് അവരുടെ ജീവിതത്തിലെ ഇന്നലെകളിലെ വിഷമങ്ങൾ നൽകിയ തിരിച്ചറിവുകളാണ്.

വിഷമങ്ങളെ അതിജീവിച്ചുകൊണ്ടേ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുകയുള്ളുവെന്ന് ഈ പ്രകൃതി നമ്മളെ പഠിപ്പിക്കുന്നു.ഒരു കുഞ്ഞു ഈ ഭൂമിയിൽ പിറന്നു വീഴണം എങ്കിൽ കുഞ്ഞിന്റെ അമ്മ എന്തെല്ലാം വിഷമങ്ങൾ തരണം ചെയ്താലാണ് സാധിക്കുന്നത്.വിഷമങ്ങൾ വരും, പോകും നാളുകൾ കഴിയുമ്പോൾ വേദനകൾ പതിയെ കുറഞ്ഞോളും, ഇപ്പോഴത്തെ വിഷമം ഒന്നും സാരമാക്കേണ്ടതില്ല.വിഷമിക്കുന്ന സമയത്തു നമ്മൾ കൂടുതലായി അന്വേഷിക്കുന്നത് ആശ്വാസവാക്കുകളാണ്.എല്ലാവർക്കും വിഷമങ്ങൾ ഉണ്ടാകുമ്പോൾ അവയെ തരണം ചെയ്യാൻ ആശ്വാസവാക്കുകൾ കണ്ടെത്താൻ സാധിക്കട്ടെ.
Read More

7 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 

311.വിഷമങ്ങൾ മനസ്സിലാക്കിയെടുക്കുക.

ഏതൊരു മനുഷ്യനും അവരുടെ ജീവിതത്തിൽ എന്തെങ്കിലും കാര്യത്തിൽ വിഷമങ്ങൾ ഉണ്ടാവാതിരിക്കില്ലല്ലോ.മറ്റുള്ളവരുടെ വിഷമം നമ്മൾ പലപ്പോഴും മനസ്സിലാക്കാറില്ല. ഒത്തിരി വിഷമങ്ങൾ ഉള്ളിലൊതുക്കിയാണ് ഓരോ മനുഷ്യരും പലപ്പോഴും ഒരുപക്ഷെ മുന്നോട്ട് പോകുന്നത്.എന്തുകാര്യത്തിലും വിഷമം മാത്രം വിചാരിച്ചാൽ മുന്നോട്ട് പോകുവാൻ സാധിക്കില്ലല്ലോ.

വിഷമങ്ങളെ ശരിയായ വിധത്തിൽ അതിജീവിക്കാൻ കഴിയണം.വിഷമങ്ങൾ എപ്പോൾ വേണമെങ്കിലും കടന്നുവരാം.
വിഷമം ഇല്ലാത്ത അവസ്ഥകളിലേക്ക് നമ്മുടെ മനസ്സിനെ കൊണ്ടുപോകാൻ നമ്മുടെ പരിശ്രമം കൂടിയേ തീരു.ഓരോ വിഷമത്തിന്റെ പിന്നിലും ഓരോ കാരണങ്ങൾ ഉണ്ടാവും.വിഷമം മാറാനായി കഠിന പരിശ്രമം തന്നെ നടത്തേണ്ടതുണ്ട്.നമ്മളാണ് തീരുമാനിക്കേണ്ടത് എന്തെങ്കിലും കാര്യത്തെക്കുറിച്ച് ആലോചിച്ചുകൊണ്ട് വിഷമി ക്കണോ വേണ്ടയോ എന്ന്.വിഷമങ്ങൾ മറികടക്കാൻ ഇന്നിപ്പോൾ ഒത്തിരി നേരായ മാർഗ്ഗങ്ങളുണ്ട്.വിഷമങ്ങളെ വേണ്ടവിധ ത്തിൽ നേരിട്ടാൽ മാത്രമേ പലപ്പോഴും നമ്മൾക്കൊക്കെ മുന്നോട്ട് പോകുവാൻ സാധിക്കുള്ളു.

വിഷമങ്ങൾ ഓരോന്നും നമ്മൾക്ക് ഒരുപാട് തിരിച്ചറിവുകൾ നൽകുന്നുണ്ട്.എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ നേടണം എന്ന് ആഗ്രഹിച്ചതെല്ലാം എപ്പോഴും സാധിച്ചു കിട്ടണം എന്നില്ലല്ലോ.വിഷമം നമ്മളെ വിട്ടുപോകണം എങ്കിൽ നമ്മൾ തന്നെ വിചാരിക്കണം.വിഷമം വരുമ്പോൾ എന്തുചെയ്യാൻ സാധിക്കുമെന്ന് ആലോചിക്കുക, നേരായ മാർഗം കണ്ടെത്തുക.

വിഷമം സാധാരണ മാറാൻ അതിന്റെതായ സമയം ആവശ്യമാണ്.ഇന്ന് നമ്മൾ അനുഭവിക്കുന്ന വിഷമങ്ങൾ ഒരുപക്ഷെ നാളെകളിൽ ഒന്നും അല്ലാതെ ആയേക്കാം.ഓരോ കാലഘട്ടത്തിലും ഓരോരു ത്തർക്കും എന്തെങ്കിലും വിഷമങ്ങൾ ഒരുപക്ഷെ ഉണ്ടാകുമല്ലോ. വിഷമങ്ങളെ അതിജീവിക്കുവാൻ നമ്മൾ ഓരോരുത്തരും നിരന്തരം സാഹചര്യങ്ങളോട് പൊരുതേണ്ടതുണ്ട്.ഇന്നിന്റെ വിഷമങ്ങൾ നമ്മുടെ ഭാഗത്തുനിന്നുള്ള നിരന്തരപരിശ്രമം കൊണ്ടു എല്ലാവരുടേയും ജീവിതത്തിൽ നിന്ന് ഉടനെതന്നെ ഇല്ലാതെയാകട്ടെ.
Read More

6 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 

310.വിഷമം വിചാരിക്കരുത്.

പലരുടെയും ജീവിതം പരിശോധിച്ചാൽ ഒത്തിരി വിഷമങ്ങൾ കാണാൻ കഴിയും.നമ്മൾക്ക് നാളെകളിൽ വിഷമം വരാതിരിക്കണം എങ്കിൽ ഇന്ന് ഈ നിമിഷം തൊട്ട് നമ്മളുടെ കടമകൾ ഭംഗിയായി നിർവഹിക്കേണ്ടതുണ്ട്.ഇന്നലെകളെ കുറിച്ചു ഓർക്കുമ്പോൾ നമ്മൾക്ക് വിഷമം ഉളവാക്കുന്ന ഒത്തിരി കാര്യങ്ങൾ ഉണ്ടായി രുന്നിരിക്കാം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ.

കഴിഞ്ഞത് കഴിഞ്ഞു ഇനിയിപ്പോൾ പഴയതിനെ ഓർത്തു വിഷമിച്ചു ഇരിക്കുന്നതിൽ അർത്ഥം ഇല്ല, ഇനി മുന്നോട്ട് എങ്ങനെ ജീവിതം സന്തോഷപ്രദം ആക്കാം എന്നാണ് ചിന്തിക്കേണ്ടത്, പ്രവർത്തിക്കേണ്ടത്.നമ്മിൽ പലരും വിഷമങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുന്നവരാണ്.
ഇന്ന് പലരുടെയും വിഷമം അവരുടെ വിഷമങ്ങൾ കേൾക്കാൻ ഈ ലോകത്തു ആരും ഇല്ല എന്നൊരു തോന്നലാണ്.

ഈ ലോകത്ത് ഒന്നും ശ്വാശ്വതം അല്ല. നശ്വരമായ സുഖവും ദുഃഖവും കലർന്നൊരു ജീവിതം ഏതൊരു കാര്യത്തിലും പോസിറ്റീവ് വശം കാണാൻ പഠിച്ചാൽ തന്നെ നമ്മളിൽ ഉണ്ടാകുന്ന, ഉണ്ടായേക്കാവുന്ന വിഷമങ്ങൾക്ക് കുറവുണ്ടാകും.
അപ്പോൾ ആരും ഒരിക്കലും ആവശ്യം ഇല്ലാതെ വിഷമം വിചാരിക്കരുത്.
Read More

5 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 

309.വിഷമം ഉണ്ട്.

എല്ലാവർക്കും ഒരുപോലെയുള്ള കാര്യം ആയിരിക്കില്ല വിഷമം ഉണ്ടാക്കുന്നത്. വിഷമിച്ചിരുന്നിട്ട് ഒരു കാര്യവും ആർക്കും നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ഓരോ തോൽവികളിൽ നിന്നും പാഠം ഉൾക്കൊണ്ട്‌ പുതിയ വഴികൾ തേടി കണ്ടു പിടിച്ചവർക്കാണ് ജീവിതത്തിൽ എന്തെങ്കിലുമൊക്കേ നേടിയെടുക്കാൻ സാധിച്ചിട്ടുള്ളു. വിഷമത്തിനുള്ള കാരണം കണ്ടെത്തി പരിഹരിക്കാൻ സാധിക്കണം.

എല്ലാ വിഷമങ്ങളും എല്ലാവരിൽ നിന്നും എളുപ്പം വിട്ടുപോകുന്നത് ആയിരിക്കില്ല. പരീക്ഷകളിൽ തോൽക്കുമ്പോൾ, ആരും നമ്മളെ സഹായിക്കാൻ ഇല്ലാതെ ആകുമ്പോൾ, നമ്മളുടെ വേണ്ടപ്പെട്ടവർ മരണം മൂലം വേർപെടുമ്പോൾ, മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കപ്പെടുമ്പോൾ, ജീവിതത്തിൽ ഒറ്റപ്പെടുമ്പോൾ അങ്ങനെ നിരവധി സാഹചര്യങ്ങളാണ് ഓരോ മനുഷ്യർക്കും ഉള്ളത്.
ഏതൊരു മനുഷ്യനും അവന്റെ ആവശ്യകതകൾ സമയത്ത് തന്നെ ലഭിക്കുക ആണെങ്കിൽ ഒരു പക്ഷെ വിഷമങ്ങൾ കുറഞ്ഞിരിക്കാം.

നമ്മൾക്ക് നേടേണ്ട കാര്യങ്ങൾ നേടിയെടുക്കാൻ ഒത്തിരി കഷ്ടപ്പാടുകൾ സഹിക്കേണ്ടി വരും. ജീവിതത്തിൽ സന്തോഷം മാത്രമല്ല ഓരോ മനുഷ്യർക്കും ഉണ്ടാവുക എന്ന് തിരിച്ചറിയുക. നമ്മുടെയൊക്കെ ജീവിതങ്ങളിൽ നിന്നും വിഷമങ്ങൾ അകലട്ടെ.
Read More

4 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 

308.വിശ്വസിച്ചു മുന്നോട്ട് പോകുക.

നമ്മൾ ഓരോരുത്തർക്കും നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിലും വിശ്വാസം വളരെ അധികം ഉണ്ടാവേണ്ടതുണ്ട്.ഇന്ന് നമ്മളെ നയിക്കുന്ന വിശ്വാസം എന്താണെന്ന് നമ്മൾ ഓരോരുത്തരും ശരിക്കും വിലയിരുത്തേണ്ടതുണ്ട്.
നമ്മൾ എന്തു വിശ്വസിച്ചാലും അതിൽ എന്തെങ്കിലും യുക്തിയും വാസ്തവവും ഉണ്ടോയെന്നു ശരിക്കും ചിന്തിക്കേണ്ടതുണ്ട്.

നമ്മൾക്ക് മുന്നോട്ട് പോകാൻ കരുത്തു നൽകുന്ന കാര്യങ്ങളിൽ വിശ്വസിക്കുക.മാറ്റങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാവുക.നമ്മൾക്ക് നേടേണ്ട കാര്യങ്ങളിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിച്ചു മുന്നോട്ട് പ്രവർത്തിക്കുക. നാളെകളിൽ നമ്മൾ എല്ലാവർക്കും നല്ലത് വരട്ടെയെന്ന് വിശ്വസിച്ചു മുന്നോട്ട് പോകുവാൻ സാധിക്കട്ടെ.
Read More

3 November 2023

// // Our Youtube channel

DAILY MOTIVATION WORDS

 

307.വിലയിരുത്തൽ.

നമ്മൾ ഓരോരുത്തരും വിലയിരുത്തൽ നടത്താറുണ്ട്. മറ്റുള്ളവരെ പറ്റിയുള്ള നമ്മളുടെ വിലയിരുത്തലുകൾ എപ്പോഴും ശരിയായി കൊള്ളണം എന്നില്ല. ഓരോ കാര്യത്തിനും ശരിയായ വിലയിരുത്തൽ നടത്താൻ ആ മേഖലയിൽ പരിചയമുള്ള വ്യക്തികളെയാണ് നമ്മൾ ആശ്രയിക്കുക.
ഒരിക്കലും നമ്മൾ മറ്റൊരാളെ ആവശ്യം ഇല്ലാതെ വിലയിരുത്തരുത്. ഒരാൾ പറയുന്നത് കേട്ട്, അയാൾ പറയുന്നത് മാത്രമാണ് ശരി എന്നും വിലയിരുത്തരുത്.

ജീവിതത്തിൽ വിലയിരുത്തലിനു വലിയൊരു സ്ഥാനം ഉണ്ട്.മറ്റുള്ളവരെ ബാധിക്കുന്ന കാര്യത്തിൽ
നമ്മുടെ വിലയിരുത്തൽ തെറ്റിയാൽ അപ്പോൾ തന്നെ ക്ഷമ ചോദിക്കുക.കഴിഞ്ഞ ഓരോ നിമിഷത്തെപ്പറ്റി നമ്മൾ പലപ്പോഴും വിലയിരുത്താറുണ്ട്.

വിലയിരുത്തലിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നത് ഉയർച്ചയിൽ ആണോ താഴ്ചയിൽ ആണോ എന്ന് തിരിച്ചറിയുകയുള്ളു.നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ അതു നമ്മുടെ ചുറ്റിലുമുള്ള എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞെന്ന് വരില്ല.എല്ലാവർക്കും സ്വന്തം ജീവിതത്തെക്കുറിച്ച് ശരിയായ വിധത്തിൽ വിലയിരുത്തൽ നടത്താൻ സാധിക്കട്ടെ. 
Read More

2 November 2023

// // Our Youtube channel

SPECIAL PERSON(വ്യത്യസ്തനായ വ്യക്തി)28-SARATH S

നമസ്കാരം , എന്റെ പേര് ശരത്ത്.എസ് . എന്റെ സ്ഥലം തിരുവനന്തപുരം വെള്ളനാട് ആണ് .
അഞ്ച് വർഷമായി ഞാൻ ചിത്ര കലാ മേഖലയിൽ പ്രവർത്തിച്ചു വരുന്നു .
 ഞാൻ ചിത്ര കല തുടങ്ങുന്നതിനു മുൻപ് ഇലക്ട്രിക്ക് വർക്ക് , പെയിന്റിംഗ് , പിന്നെ നിരവധി പ്രൈവറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്നു . എന്നാൽ ഞാൻ ആ ജോലികളിൽ തൃപ്തൻ അല്ലായിരുന്നു .
എന്റെ പാഷൻ Art ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ ഞാൻ അതിലേക്ക് തിരിഞ്ഞു .
ഇന്ന് അഞ്ച് വർഷം പിന്നിടുമ്പോൾ എന്റെ പാഷൻ ആയ ചിത്രകലയിലൂടെ വലിയൊരു നേട്ടം തന്നെയാണ് എനിക്ക് കൈവരിക്കാൻ കഴിഞ്ഞത്.
ഞാൻ കൂടുതലും കസ്റ്റമർനു ആവശ്യപ്രകാരമുള്ള ചിത്രങ്ങൾ ആണ് വരച്ചു നൽകുന്നത്.
ഇന്ത്യൻ ആൻഡ് ഇന്റർനാഷണൽ വർക്കുകൾ ചെയ്ത് കൊടുക്കാറുണ്ട് . അതിലുപരി ഞാൻ വരച്ച ചിത്രങ്ങളുടെ കളക്ഷൻ വിൽക്കാറുമുണ്ട് .
 ഓൺലൈൻ ആർട്ട് കോമ്പറ്റിഷനും പങ്കെടുക്കാറുണ്ട്.
ചുമർ ഛായാ ചിത്രങ്ങളും വരയ്ക്കുവാൻ പോകാറുണ്ട് .
 പെൻസിൽ പോട്രെറ്റ് , ചുമർചിത്രങ്ങൾ , പെയിന്റിംഗ് , കളർ പെൻസിൽ ഡ്രോയിങ് , ചാർക്കോൾ ഡ്രോയിങ് , പേസ്റ്റൽ ഡ്രോയിങ്, വാട്ടർ കളർ ചിത്രങ്ങൾ ഈ വിഭാഗങ്ങളാണ് ഞാൻ പ്രധാനമായും ചെയ്യുന്നത്.
ഞാൻ എന്റെ പ്രൊഫഷണൽ മേഖലയിൽ അഭിമാനിക്കുന്നു.
 ആരുടേയും പ്രചോദനം ഇല്ലാതെയാണ് ഞാൻ ഇത് ആരംഭിച്ചത്.

എന്നാൽ ഇന്ന് എന്നെ സപ്പോർട്ട് ചെയ്യാൻ ചിത്രകല ഇഷ്‌ടപ്പെടുന്ന ഒത്തിരിപ്പേരുണ്ട്, അതിൽ ഞാൻ സന്തോഷിക്കുന്നു .
 എനിക്ക് കിട്ടുന്ന ഓരോ സപ്പോർട്ടും എനിക്ക് കിട്ടുന്ന അംഗീകാരങ്ങൾ ആണ്.
ഒരു artist എന്ന നിലയിൽ എനിക്കു യുവ തലമുറയോട് പറയാൻ ഉള്ളത് എന്തെന്നാൽ,
നിങ്ങൾക്ക് ഒരു പാഷൻ ഉണ്ടെങ്കിൽ അതിനെ മുറുകെ പിടിക്കുക നമ്മൾ ആരുടെയും ഇഷ്ടങ്ങൾക്ക് ജീവിക്കേണ്ടത് ഇല്ല നമ്മൾ നമ്മുടെ പാഷനെ മുന്നോട്ട് കൊണ്ട് പോയി അതിൽ സക്സസ്സ് ആകാൻ ശ്രെമിക്കുക.
നമ്മുടെ സമൂഹത്തിൽ ആർട്ടിനെ ഇഷ്ടം പെടുന്നവരും ഇഷ്ടം പെടാത്തവരും ഉണ്ട്
 നമ്മുടെ കഴിവിനെയും നമ്മുടെ അധ്വാനത്തെയും അംഗീകരിക്കുന്നവർ ഒത്തിരി പേര് ഉണ്ട്.
നിങ്ങൾക്ക്‌ നിങ്ങളുടെ പാഷനിലൂടെ മുന്നോട്ട് പോകാൻ ആണ് താല്പര്യം എങ്കിൽ അതിൽ ഉറച്ചു നിൽക്കുക നമ്മളെ സമൂഹത്തിൽ താഴ്ത്താൻ ഒത്തിരി പേര് നമുക്ക് ചുറ്റും ഉണ്ടാകും ഒരു പക്ഷെ നമുക്ക് ഒപ്പം ഉള്ളവർ പോലും നമ്മളെ താഴ്ത്താൻ ശ്രെമിച്ചു എന്ന് വരാം.
നമ്മൾ പരിശ്രമിക്കുമ്പോൾ അതിനിടയിൽ നമ്മൾക്ക്‌ ഒരുപാട് കഷ്ടപാടുകളും മോശം അനുഭവങ്ങളുമെല്ലാം ഉണ്ടായെന്നു വന്നേക്കാം,പക്ഷെ അതൊന്നും വക വയ്ക്കാതെ നമ്മൾ നമ്മുടെ പാഷനെ മുറുകെ പിടിച്ചു അതിലൂടെ മുന്നോട്ട് പോകാൻ നന്നായി പരിശ്രമിച്ചു കൊണ്ടേയിരിക്കുക.

ഇന്നല്ലെങ്കിൽ നാളെ നമ്മൾ സക്സസ്സ് ആകും അന്ന് നമ്മളെ താഴ്ത്തിയവരും അംഗീകരിക്കാത്തവർ പോലും നമ്മുടെ വിജയം കാണുമ്പോൾ അഭിനന്ദിക്കും.


Whats app & contact : 8156877436
Read More