264.മനസ്സിനെ നിയന്ത്രണത്തിൽ ആക്കുക.
മനസ്സിന്റെ നിയന്ത്രണം എപ്പോഴും നമ്മുടെ കൈകളിൽ സുരക്ഷിതം ആയിരിക്കണം. മനസ്സിനെ ശരിയായ വിധത്തിൽ നിയന്ത്രിക്കാതെ വിജയം കണ്ടെത്താനുള്ള സാധ്യത കുറവായിരിക്കും. മനസ്സിന് അപാരശക്തിയുണ്ടെന്ന് ചിലരുടെയൊക്ക ജീവിതാനുഭവം നമ്മളെ ഓർമ്മപ്പെടുത്തുന്നു.
നമ്മൾക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം എല്ലാം തന്നെ മാറ്റിയെടുക്കാൻ നമ്മുടെ ഭാഗത്തുനിന്നുള്ള നിരന്തരമായിട്ടുള്ള പരിശ്രമം ആവശ്യമാണ്.
മനസ്സിനെ വേദനിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ നമ്മൾക്ക് ജീവിതത്തിൽ പലപ്പോഴായി നേരിടേണ്ടി വന്നേക്കാം അവയെയെല്ലാം കരുത്തോടെ നേരിടാൻ നമ്മൾ ഓരോരുത്തർക്കും കഴിയണം. മാനസിക നിലവാരം ഉയർത്താൻ വേണ്ട നല്ല പ്രവർത്തനങ്ങളിൽ നമ്മൾ എപ്പോഴും എത്തിച്ചേരണം.
മനസ്സിന് എപ്പോഴും നല്ല കാര്യങ്ങൾ ചെയ്യുന്നതിനായി ശക്തി പകർന്നു നൽകേണ്ടതുണ്ട്. നെഗറ്റീവ് ചിന്തകളിൽ നിന്നും വിട്ടൊഴിഞ്ഞു പോസിറ്റീവ് ചിന്തകളെ എപ്പോഴും കൂട്ട് പിടിക്കുക.
എല്ലാവരും എല്ലാം തികഞ്ഞല്ലല്ലോ ഭൂമിയിൽ ജനിച്ചുവിഴുന്നത്. സാഹചര്യങ്ങൾ ഓരോരു ത്തരെയും വളരെ അധികം സ്വാധിനിക്കുന്നുണ്ട്.
പ്രതികൂല സാഹചര്യങ്ങളോട് പൊരുതാൻ മാനസികമായി നമ്മൾ ഓരോരുത്തരും കരുത്തു ആർജിക്കേണ്ടതുണ്ട്.മനസ്സിന് ശക്തി ലഭിക്കുന്ന നേരായ കാര്യങ്ങൾ ചെയ്യാൻ എപ്പോഴും ശ്രദ്ധിക്കുക.
മനസിന് വളരെ അധികം പ്രാധാന്യം നൽകികൊണ്ട് മുന്നോട്ട് പോകുവാൻ എല്ലാവർക്കും സാധിക്കട്ടെ.