Choose your language

31 October 2023

// // Our Youtube channel

SPECIAL PERSON(വ്യത്യസ്തനായ വ്യക്തി)26-SREEJITH K C

നമസ്കാരം എന്റെ പേര് ശ്രീജിത്ത്‌ കെ സി. എന്റെ സ്വദേശം പാലക്കാട്‌ ഒറ്റപ്പാലത്താണ്. ഇപ്പോൾ കഴിഞ്ഞ 14 വർഷമായി കൊച്ചിയിലാണ് താമസം.

മാർക്കറ്റിംഗ്, സെയിൽസ് മേഖലയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഇപ്പോൾ 4 വർഷമായിട്ട് ബിസിനസ്‌ ഇൻഫ്ലുൻസർ ആയിട്ട് അതായത് മാനേജ്മെന്റ് കൺസൾട്ടന്റ് ആയിട്ട് ജോലി ചെയ്യുന്നു.
ബിസിനസ്‌ കൺസൾട്ടിങ്ങിലെ സെയിൽസാണ് എന്റെ പ്രധാന മേഖല.

സെയിൽസിനെപ്പറ്റി പഠിപ്പിച്ചുകൊടുക്കുക മാത്രമല്ല ചെയ്തുകൊടുക്കുകയും ചെയ്യുന്നുണ്ട്. പല ആളുകൾക്കും കമ്പനികൾക്കും അവർക്കുവേണ്ട സെയിൽസ് എങ്ങനെ കൊണ്ടുവരണമെന്നത് ക്രമികരിച്ചുകൊടുക്കുക എന്നതും എന്റെ ജോലിയാണ്.
എനിക്ക് GROWTH CATALYST INTEGRATED BUSINESS SOLUTIONS എന്ന പേരിൽ ഒരു സ്ഥാപനമുണ്ട്.  കുടാതെ Business buddy എന്ന പേരിൽ paid community സൃഷ്ടിച്ചിട്ടുണ്ട്. ബിസിനസ്സിന് വേണ്ട കാര്യങ്ങൾ പറഞ്ഞുകൊടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി 365 ദിവസത്തെ സേവനമാണ് നൽകുന്നത്. കൂടാതെ 3 മാസത്തെ സെയിൽസ് സംബന്ധിച്ച certified പ്രോഗ്രാം ചെയ്യുന്നുണ്ട്.
ഒരു ബിസിനസ്സിൽ വരുമാനം കൊണ്ടുവരുന്ന ഒരേയൊരു കാര്യം സെയിൽസാണ്.
വരും തലമുറക്ക് നൽകാനുള്ള നിർദേശം എന്നത് എപ്പോഴും skill develop ചെയ്യുക, ആ skill എന്നുപറയുന്നത് സ്വന്തം വരുമാനം വർധിപ്പിക്കുന്നവ ആയിരിക്കണം.
ബിസിനസ് തുടങ്ങണമെന്ന് ജീവിതത്തിൽ ആഗ്രഹിക്കുന്ന എല്ലാവരും സെയിൽസ് നിർബന്ധമായിട്ടും പഠിക്കുക എന്നതാണ്.

ഫോൺ നമ്പർ -91 9995261289

സോഷ്യൽ മീഡിയ ലിങ്കുകൾ ചുവടെ നൽകുന്നു.

Read More
// // Our Youtube channel

DAILY MOTIVATION WORDS

 

304. വിധി. 

പലരും പറയുന്നത് കേട്ടിട്ടുണ്ട് വിധിയെ തടുക്കാൻ ആവില്ല എന്ന് ഭൂരിഭാഗം ആളുകളും ഒരുപക്ഷെ വിധിയെ പഴിച്ചുകൊണ്ടിരിക്കും.
നമ്മൾ ഈ ഭൂമിയിൽ ജനിച്ചുവീണത് നമ്മൾ ആരും വിചാരിച്ചിട്ടല്ല. നമ്മുടെ കൺമുൻപിൽ ഒത്തിരി അധികം ആളുകൾ വലിയ രോഗങ്ങളോട്, വേദനകളോട് പ്രതിസന്ധികളോട് പൊരുതി ജയിച്ചു വന്നവരുണ്ട്, അത് കൂടാതെ മരണം വരെ പൊരുതിയവരും ഉണ്ട്, അവർ മറ്റുള്ളവർക്ക് പകർന്നു നൽകിയ ഊർജം ചെറുതല്ല.
 
വിധിയുടെ വിളയാട്ടത്തിൽ നമ്മളെ സഹായിക്കാൻ നമ്മുടെ ചുറ്റിലും ഉള്ളവരെ കാണുള്ളൂ.നമ്മൾ ജീവിക്കുന്നത് എന്തിനാണ്, ആർക്കുവേണ്ടിയാണ് എന്നൊക്കെ ചോദിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഒരു ഉത്തരം കടന്നു വരണം, ഒരു പക്ഷെ നമ്മൾ ജീവിതത്തിൽ ഒറ്റപ്പെട്ടവരായിരിക്കാം, മറ്റുള്ളവരാൽ വെറുക്കപ്പെട്ടവരായിരിക്കാം എങ്കിലും നമ്മൾക്ക് ഈ ഭൂമിയിൽ എന്തെങ്കിലും നന്മകൾ ചെയ്യാൻ ഉണ്ടാകില്ലേ?. ജീവിതത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങളെ വിധിയെന്നു പഴി ചാരാതെ പോസിറ്റീവ് ആയി കണ്ടു കൊണ്ട് മുന്നോട്ട് പോകുവാൻ ഓരോരുത്തർക്കും കഴിയട്ടെ.
Read More

30 October 2023

// // Our Youtube channel

DAILY MOTIVATION WORDS

 

303.വിധി അംഗീകരിക്കുക.

നമ്മളിൽ പലരും നമ്മൾക്കുണ്ടാകുന്ന വിധിയെ പഴിക്കാറുണ്ട്. മനുഷ്യരുടെ ജീവിതത്തിൽ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ ചുറ്റിലും ഉള്ള ആളുകൾ വിധി എഴുതാൻ തുടങ്ങും കയ്യിലിരുപ്പിന്റെയാണ്, അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ.
നാളെ നമ്മളുടെ ജീവിതത്തിൽ എന്ത് വിധിയാണ് ഉണ്ടാകാൻ പോകുന്നതെന്ന് ആരുകണ്ടു. നമ്മുടെയിടയിൽ ഒത്തിരി ആളുകൾ വിധിയെ സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ട്. നമ്മുടെ ചുറ്റിലുമുള്ളവർ വിധിയെ കുറിച്ചു പറഞ്ഞു നമ്മളെ ഭയപ്പെടുത്താറുണ്ട്.നീ അങ്ങനെ ചെയ്തില്ലെങ്കിൽ ഇങ്ങനെ സംഭവിക്കും, ഇങ്ങനെ ചെയ്തില്ലെങ്കിൽ അങ്ങനെ സംഭവിക്കും എന്നൊക്കെ. നമ്മൾ ചെയ്യാനുള്ളത് ചെയ്യാതെ വിധിയെ മാത്രം പഴി പറഞ്ഞിട്ട് എന്തെങ്കിലും കാര്യം ഉണ്ടോ?.

നമ്മൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എല്ലാം വിധിയാണോ?. ഏത് ദുഃഖം വന്നാലും, ദുരിതം വന്നാലും എല്ലാവർക്കും ഒരുപക്ഷെ
പറയാൻ ഉണ്ടാവുക, വിധിയാണ് അനുഭവിക്കുക. വിധിയെ ആർക്കും തടയാൻ ആവില്ല എന്നൊക്കെയാണ്. ഇനിയുള്ള നാളുകൾ വിധിയെ പഴി പറഞ്ഞു ഇരിക്കുന്നതിൽ അർത്ഥം ഇല്ല. നമ്മളുടെ ഭാഗത്ത്‌ നിന്നും എന്തെങ്കിലും വിഴ്ചകൾ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക.വീഴ്ചകൾ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക. ജനിച്ചപ്പോൾ ഒരുപാട് കുറവുകൾ ഉണ്ടായിരുന്നവർ, അവരുടെ ജീവിതത്തിൽ പലതരത്തിലുള്ള അവഗണനകൾ ഉണ്ടായപ്പോൾ, അപമാനങ്ങൾ ഉണ്ടായപ്പോൾ വളരെ അധികം മാനസിക വിഷമങ്ങൾ അനുഭവിച്ചിരുന്നു എങ്കിലും ഇന്ന് അവരിൽ പലരും വിധിയെ പഴിക്കാതെ തങ്ങളിലുള്ള കഴിവുകളെ പുറത്തു കൊണ്ടുവരാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

ഇന്ന് അവരിൽ പലരും തങ്ങളുടെ വിധിയെ സ്നേഹിക്കാനും പൊരുത്തപ്പെട്ടു പോകുവാനും പഠിച്ചു. എല്ലാവർക്കും സ്വന്തം വിധിയെ കുറ്റം പറയാതെ സ്വന്തം കഴിവിൽ വിശ്വസിച്ചു മുന്നോട്ട് പോകുവാൻ, നേട്ടങ്ങൾ സ്വന്തമാക്കുവാൻ കഴിയട്ടെ.
Read More

29 October 2023

// // Our Youtube channel

SPECIAL PERSON(വ്യത്യസ്തനായ വ്യക്തി)25-SASI VALOORAN

ഹായ് നമസ്കാരം, എന്റെ പേര് ശശി വാളൂരാൻ. എറണാകുളം ജില്ല കാഞ്ഞൂർ സ്വദേശിയാണ്.ഞാൻ ഒരുപാട് വർഷം നാടകരംഗത്തുണ്ടായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ പ്രൊഫഷണൽ നാടക രംഗത്തേക്ക് കടന്നു വന്ന വ്യക്തിയാണ്.
അതുപോലെ തന്നെ മിമിക്രി സമിതികളിൽ സഹകരിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിന്റെ കോമഡി എക്സ്പ്രസ്സ്‌, കോമഡി സ്റ്റാർസ് തുടങ്ങിയ ചാനൽ പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുണ്ട്.
കറുത്ത ജൂതൻ, കമ്പാർട്ട്മെന്റ്,തൃശ്ശിവപേരൂർക്ലിപ്തം, ഒരു തെക്കൻ തല്ലുകേസ്‌ തുടങ്ങിയ സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്യാൻ സാധിച്ചു.
Read More
// // Our Youtube channel

SPECIAL PERSON(വ്യത്യസ്തനായ വ്യക്തി)24-BOBITH

എന്റെ പേര് ബോബിത് എന്നാണ്. എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്തുള്ള മേയ്ക്കാട് സ്വദേശിയാണ്.
ഞാൻ കലാരംഗത്തേക്ക് വന്നിട്ട് ഏകദേശം 15 വർഷത്തോളമായി. ഇപ്പോൾ ഗാനമേളവേദികളിലും സംഗീതരംഗത്തും നിലനിൽക്കുന്നു.
കേരളത്തിലെ നിരവധി സ്റ്റേജുകളിൽ പാടാൻ സാധിച്ചിട്ടുണ്ട്.മലയാളം ടെലിവിഷൻ ചാനൽ പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുണ്ട്.
കൂടാതെ ഇരുപതോളം ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. നിരവധി പ്രമുഖരായ കലാകാരന്മാരുടെ കൂടെ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്.
സംഗീതലോകത്ത് എന്റെ ആദ്യഗുരുനാഥൻ സജീവ് മാഷാണ്. പിന്നിട് കലാഭവനിൽ നിന്നും സംഗീതം പഠിച്ചിട്ടുണ്ട്.
വൈക്കം വിജയലക്ഷ്മി, സിനിമാതാരം ബിനു അടിമാലി എന്നിവരോടൊപ്പം മ്യൂസിക് ആൽബം ചെയ്തിട്ടുണ്ട്.
ഇപ്പോൾ കൊച്ചിൻ രാഗബിറ്റ്സ് എന്ന ബാനറിൽ ഗായകരും മിമിക്രി കലാകാരന്മാരും ഉൾപ്പടെ നിരവധി കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടികൾ വിവിധ വേദികളിൽ അവതരിപ്പിക്കുന്നു.കൂടാതെ പൂഞ്ഞാർ നവധാരയുടെ ഗായകൻ കൂടിയാണ്.
Big B music academy എന്ന പേരിൽ വോക്കൽ ട്രെയിനിങ് കൊടുക്കുന്ന സ്ഥാപനം ആരംഭിച്ചിട്ടുണ്ട്.
Bobith-9544338989
Read More
// // Our Youtube channel

DAILY MOTIVATION WORDS

 

302.വിണ്ടുവിചാരം.

നമ്മൾക്കു നമ്മളുടെ ജീവിതത്തിൽ ഏറ്റവും ആവശ്യമായിട്ടുള്ള കാര്യമാണ് വിണ്ടുവിചാരം എന്നത്. നമ്മൾ ചിലപ്പോൾ അപ്പോഴത്തെ വികാരത്തിന്റെ പുറത്തു മറ്റുള്ളവരോട് ദേഷ്യപ്പെടുകയോ മോശമായി പെരുമാറുകയോ ചെയ്തേക്കാം.ഒരുപക്ഷെ നമ്മൾ ചെയ്യുന്നത് മറ്റുള്ളവർക്ക് വിഷമം ഉളവാക്കുന്നതാണെന്ന് മനസ്സിലാക്കാൻ അന്നേരം നമ്മൾക്ക് സാധിച്ചെന്നു വരില്ല. പഠിക്കേണ്ട സമയത്തു പഠിക്കാതെ തോൽവികൾ ഏറ്റുവാങ്ങുമ്പോൾ വിണ്ടുവിചാരം സാധാരണഗതിയിൽ ഒട്ടുമിക്കവർക്കും ഉണ്ടാകുന്നതാണ്, ഇങ്ങനെ മുന്നോട്ട് പോയാൽ ശരിയാവില്ലായെന്ന്. വിണ്ടുവിചാരം നമ്മളെ നേരായ വഴിക്ക് നടത്താൻ ഒരു പരിധിവരെ സഹായിക്കും. നമ്മൾ എടുക്കുന്ന ഓരോ തീരുമാനങ്ങളും വിണ്ടുവിചാരത്തോടെ നല്ലതിന് വേണ്ടി ആയിരിക്കട്ടെ. വിണ്ടുവിചാരത്തിനു സമയം വൈകുന്തോറും വിജയിക്കാനുള്ള സാധ്യതയും വൈകികൊണ്ടിരിക്കും.

നമ്മളുടെ ജീവിതരീതികളിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ, നല്ല ശീലങ്ങൾ കൊണ്ടുവരാൻ, നേരായ വഴിക്ക് നടക്കാൻ എല്ലാം വിണ്ടുവിചാരം ആവശ്യമാണ്. നമ്മൾ കാരണം ആർക്കെങ്കിലും വേദന ഉണ്ടായെങ്കിൽ അവരോട് മാപ്പ് പറയാൻ വിണ്ടുവിചാരം നമ്മളെ സഹായിക്കട്ടെ. നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങളും ശരിയാണോയെന്ന് പരിശോധിച്ചു നോക്കാൻ വിണ്ടുവിചാരം നമ്മൾ ഓരോ രുത്തർക്കും ഉണ്ടാവട്ടെ. നമ്മളുടെ ജീവിതത്തിലു ണ്ടായിട്ടുള്ള തെറ്റുകളെ തിരുത്താൻ എല്ലാവർക്കും വിണ്ടുവിചാരം സഹായകരമാകട്ടെ.
Read More

28 October 2023

// // Our Youtube channel

SPECIAL PERSON(വ്യത്യസ്തനായ വ്യക്തി)23-S P SUJITH(VARIETY FARMER)

എന്റെ പേര് എസ് പി സുജിത്ത്.ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലാണ് ഞാൻ താമസിക്കുന്നത്.സോഷ്യൽ മീഡിയയിലും മറ്റും VARIETY FARMER എന്ന പേരിലാണ് ഞാൻ കൂടുതലായി അറിയപ്പെടുന്നത്.
കഴിഞ്ഞ 12 വർഷമായി കാർഷിക മേഖലയാണ് എന്റെ ഉപജീവനമാർഗ്ഗം.
 2011 വർഷത്തിൽ താൽക്കാലികമായി തുടങ്ങിയ കൃഷി 2013 വർഷത്തിലേക്ക് വന്നപ്പോൾ മുഴുവൻ സമയവും കൃഷിയിലേക്കായി.
ഹോട്ടൽ മാനേജ്മെന്റിൽ പഠനം പൂർത്തിയാക്കി വിവിധ ജോലികൾ ചെയ്തിട്ടുണ്ട്. ഒടുവിൽ സ്വർണ്ണകടയിലെ സെയിൽസ്മാൻ ജോലി ഉപേക്ഷിച്ചാണ് കൃഷിയിലേക്ക് മുഴുവൻ ആയിട്ട് ഇറങ്ങി തിരിച്ചത്.
കൃഷി രീതിയിൽ തുടക്കസമയത്തു കൃഷി വിജയിക്കുമോ എന്നുള്ള ആശങ്ക ഉള്ളതുകൊണ്ട് കുടുംബം പുലർത്താൻ ഒരു ഓട്ടോ വാങ്ങിയിരുന്നു, പാതിരാവരെ ഓട്ടോ ഓടിക്കുമായിരുന്നു.
ആദ്യം പരമ്പരാഗത രീതിയിൽ തുടങ്ങിയ കൃഷിരീതികൾ 2013 വർഷം ആയപ്പോഴേക്കും ഹൈടെക് രീതിയിലേക്ക് മാറി. തൃശൂർ മാളയിൽ നിന്നും ഹൈടെക് കൃഷിയിൽ എനിക്ക് കൃഷി വകുപ്പിന്റെ സഹായത്തോടെ പരിശീലനം നേടാൻ സാധിച്ചു.
വിവിധ കൃഷിസ്ഥലങ്ങളിൽ നിന്ന് കിട്ടിയ അറിവും, കൃഷി ഭവനിൽ നിന്നും കിട്ടിയ അറിവും ഉപയോഗിച്ച് കൂടുതൽ കൃഷിസ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുവാൻ എനിക്ക് നാളിതുവരെയായി സാധിച്ചു.
2014 -2015 വർഷത്തെ സംസ്ഥാനത്തെ മികച്ച യുവകർഷകനായി എന്നെ തിരഞ്ഞെടുത്തിരുന്നു.കൂടാതെ 2020ൽ യുവജന ക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം എനിക്ക് ലഭിച്ചു.
സർക്കാർ പ്രേത്യേക താല്പര്യം എടുത്തു ഇസ്രായേൽ കൃഷി രീതി പഠിക്കാൻ അയച്ച കർഷകരുടെ സംഘത്തിൽ ഞാനുണ്ടായിരുന്നു. അവിടെ നിന്നും ലഭിച്ച അറിവുകളുടെ അടിസ്ഥാനത്തിൽ ഇസ്രായേൽ മോഡൽ തക്കാളി കൃഷി ആലപ്പുഴ ജില്ലയിലെ കഞ്ഞികുഴിയിൽ ആരംഭിച്ചു.
പച്ചക്കറിക്ക് പുറമേ നെല്ല്, തണ്ണിമത്തൻ കൃഷിയും, കൂടാതെ കോഴി, താറാവ്, പോത്ത് ,മത്സ്യം, തുടങ്ങിയവയേയും വളർത്തുന്നു.
ആലപ്പുഴ ജില്ല കഞ്ഞിക്കുഴി കൃഷിഭവൻ, ചേർത്തല തെക്ക് കൃഷിഭവൻ, ചേർത്തല നഗരസഭ മുഹമ്മ തുടങ്ങിയ കൃഷിഭവൻ പരിധിയിൽ 30 ഏക്കറോളം സ്ഥലത്താണ് പച്ചക്കറിയും, നെല്ലും നിലവിൽ കൃഷി ചെയ്തുവരുന്നത്.
ഇതിനുപുറമേ വ്യത്യസ്തങ്ങളായ സൂര്യകാന്തി, ഉള്ളി കൃഷി, കായലിലെ ഫ്ലോട്ടിങ് ബന്തിപൂവ് കൃഷി തുടങ്ങിയ കൃഷി രീതികൾ നടപ്പാക്കാനും വിജയിപ്പിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്.
കേരളത്തിൽ എമ്പാടും കൃഷി വ്യാപിക്കുന്നതിനായി ഞാൻ എന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി വളരെ നല്ല രീതിയിൽ പ്രചരണം നടത്തുന്നുണ്ട്.
ഇതിലൂടെ നൂറുകണക്കിന് ആൾക്കാരെ കൃഷിയിലേക്ക് ആകർഷിക്കാൻ എനിക്ക് കഴിഞ്ഞു.
എന്റെ കൃഷിയിടത്തിൽ നിന്നും ലഭിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ പ്രാദേശികമായി വിപണനം ചെയ്യുന്നതിനായി എന്റെ അടുത്തുള്ള പെട്രോൾ പമ്പിന്റെ പരിസരം തിരഞ്ഞെടുത്തുകൊണ്ട് അവിടെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിനായി അലമാര തയ്യാറാക്കിവെച്ചിട്ടുണ്ട്.  അലമാരയിലെ ഓരോ പെട്ടികളിൽ തലേദിവസം ബുക്ക്‌ ചെയ്യുന്നവർക്ക് അവർ ഓർഡർ ചെയ്ത ഉത്പന്നങ്ങൾ ക്രമികരിച്ചു വെക്കും.
ഓർഡർ ചെയ്തവർക്ക്   ഓൺലൈൻ വഴി പണം അടച്ചുകൊണ്ട് തങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ബോക്സ്‌ തുറന്നു ഉത്പന്നങ്ങൾ ഒരു സെയിൽസ്മാന്റെ സഹായമില്ലാതെ വാങ്ങിക്കാനുള്ള സംവിധാനം പരീക്ഷണ അടിസ്ഥാനത്തിൽ നിലവിൽ ഒരുക്കിയിട്ടുണ്ട്.പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ നിലവിൽ സൗകര്യം ഒരുക്കിയിരിക്കുന്ന പെട്രോൾ പമ്പിൽ സ്ഥാപിച്ചിരിക്കുന്ന അലമാരയിൽ നിന്നും വേണ്ടവർക്ക് മുൻകൂട്ടി whatsapp വഴി ബുക്ക്‌ ചെയ്യാവുന്നതാണ്.
Whatsapp വഴി ബുക്ക്‌ ചെയ്യാനായി മെസ്സേജ് അയക്കേണ്ട നമ്പർ -9744581016.
യുവതലമുറയോട് എനിക്ക് പറയാനുള്ളത് വരും വർഷങ്ങളിൽ വലിയൊരു സാധ്യതയാണ് കൃഷിമേഖലയിലുള്ളത്, കാരണം എന്താണെന്നു വെച്ചാൽ ചെറുപ്പക്കാർ ആരും തന്നെ ഈ രംഗത്തേക്ക് അധികം കടന്നു വന്നിട്ടില്ല എന്നതുതന്നെയാണ്. നിലവിൽ ഏകദേശം 60-70 വയസ്സിലുള്ള ആളുകളാണ് കൂടുതലായി ഈ മേഖലയിൽ സജിവമായി നിൽക്കുന്നത്. അവരുടെ പ്രായത്തിൽ നിന്നും യുവതലമുറയുമായി താരതമ്യം ചെയ്യുമ്പോൾ കൃഷി രംഗത്ത് വലിയൊരു അകലം ഇപ്പോഴുള്ളത് കൃഷി മേഖലയിലേക്ക് കടന്നുവരാനുള്ള വലിയൊരു അവസരമാണ് ഉള്ളത്. വിദേശത്തായാലും നാട്ടിലായാലും കൃഷിക്ക് വൻസാധ്യതയുണ്ട്.


Read More
// // Our Youtube channel

DAILY MOTIVATION WORDS

 

301.വിട്ടുകളയുക.

നമ്മൾ ഒരുപാട് കാര്യങ്ങൾ അറിഞ്ഞും അറിയാതെയും വിട്ടുകളയാറുണ്ട്. നമ്മളൊക്കെ ഇന്നേ വരെ നമ്മുടെ മുൻപിൽ വന്നിട്ടുള്ള എത്രയെത്ര നല്ല അവസരങ്ങളാണ് വിട്ടുകളഞ്ഞിട്ടുള്ളത്. ചിലർ നമ്മളോട് അവസരങ്ങൾ വരുമ്പോൾ വിട്ടുകളയാൻ പറയും മറ്റു ചിലരാകട്ടെ ഒരു കാരണവശാലും വിട്ടുകളയരുതെന്നും. നമ്മളിൽ പലരും മറ്റുള്ളവരുടെ ഉപദേശം കേൾക്കാൻ ആഗ്രഹിക്കാത്തവരായിരിക്കും.

എന്തു കാര്യത്തിലും ജയം നേടണം എങ്കിൽ മുന്നിട്ടിറങ്ങുക തന്നെ വേണം. എല്ലാവർക്കും അവരവരുടെ ഉള്ളിലുള്ള നല്ല ലക്ഷ്യങ്ങൾ വിട്ടുകളയാതെ നേടിയെടുക്കാൻ സാധിക്കട്ടെ.
Read More

27 October 2023

// // Our Youtube channel

SPECIAL PERSON(വ്യത്യസ്തനായ വ്യക്തി)22-MANU SANKAR

ഹായ് നമസ്കാരം, എന്റെ പേര് മനു ശങ്കർ ശ്രീമുലനഗരം. മ്യൂസിക് ഡയറക്ടറാണ്, ഗായകനാണ്, ഗാനരചയിതാവാണ്, അഭിനേതാവാണ്.
ഞാൻ കലാരംഗത്തേക്ക് വന്നിട്ട് ഏകദേശം 20 വർഷത്തോളമായി.
2012 വർഷത്തിൽ സോൾ
കമ്പാനിയൻസ് എന്ന മ്യൂസിക് കമ്പനിയുടെ സംഗീത ആൽബത്തിൽ സുജാത വേണുഗോപാൽ, വിനിത് ശ്രീനിവാസൻ, ജോത്സന, സിത്താര, ജി വേണുഗോപാൽ എന്നി പ്രശസ്തരായ ചലച്ചിത്ര പിന്നണി ഗായകർ ആലപിച്ച പാട്ടിനു സംഗീതം ചെയ്യാൻ അവസരം ലഭിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നു.
2013 വർഷത്തിൽ മമ്മി സെഞ്ച്വറിയുടെ നേതൃത്വത്തിൽ ഉള്ള സംഘടനയിൽ നിന്നും രചന, സംഗീതം, ആലാപനത്തിനുള്ള അവാർഡ് എനിക്ക് ലഭിച്ചു.
2017 വർഷത്തിൽ ഓൾ കേരള ഫവം ഫിലിം ഫെസ്റ്റിവലിൽ ഗാനരചന, സംഗീതം എന്നിവയ്ക്ക് ജൂറി അവാർഡ് ലഭിച്ചു.
2020ൽ ഡയറക്ടർ സോമൻ കള്ളിക്കാട്ട് സാറിന്റെ കൊറോണ ഹോം മൂവിയിൽ സംഗിതം, ആലാപനത്തിന് ദേശപുരസ്‌കാരം കിട്ടി.
ഐ വി ശശി ഫൗണ്ടേഷന്റെ അവാർഡ്, ചൈനീസ് ഫിലിം ഫെസ്റ്റിവൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
2020-2021 വർഷത്തിൽ ഷൈജു ജോണിന്റെ ഡയറക്ഷനിൽ സുജാത ചേച്ചി പാടിയ പാട്ടിനു സംഗീത സംവിധാനം നിർവഹിച്ചതിന്, ആരുമറിയാതെ എന്ന മ്യൂസിക് ആൽബത്തിന് 7 ഇന്റർനാഷണൽ അവാർഡ് കിട്ടിയിട്ടുണ്ട്.
അഞ്ചു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
"യിഴ" എന്ന പേരിൽ സ്കിൻ ഹെയർ ഓയിൽ വിപണനം ചെയ്യുന്നുണ്ട്. മുടികൊഴിച്ചിൽ, താരൻ, ത്വക് രോഗങ്ങൾ എന്നിവക്കുള്ളതാണ്. കൂടാതെ മേൽവേദനക്കും, കൊച്ചുകുട്ടികൾക്ക് ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള കെയർ ഓയിലും ഉണ്ടാക്കുന്നുണ്ട്.
വരും തലമുറയോട് എനിക്ക് ഒറ്റവാക്കിൽ പറയാനുള്ളത് ജീവിക്കാൻ പഠിക്കുക എന്നതാണ്.
ഫോൺ -9495046046
എന്റെ ഫേസ്ബുക് പേജ് ലിങ്കും, യൂട്യൂബ് ചാനൽ ലിങ്കും ചുവടെ നൽകുന്നു.

നിങ്ങൾ എല്ലാവരുടെയും വലിയ പിന്തുണ പ്രതീക്ഷിക്കുന്നു.


Read More