Choose your language

25 October 2023

// // Our Youtube channel

SPECIAL PERSON(വ്യത്യസ്തനായ വ്യക്തി)20-JOHNYKUTTY P G(SMRITHY BIJU)

എന്റെ പേര് ജോണികുട്ടി പി ജി, കലാ രംഗത്ത് സ്മൃതി ബിജു എന്നപേരിലാണ് ഞാൻ അറിയപ്പെടുന്നത്.
പത്തനംതിട്ട ജില്ലയിൽ വെട്ടൂർ എന്ന സ്ഥലത്താണ് താമസം. പന്തളം തൃക്കാർത്തിക സ്കൂൾ ഓഫ് ആർട്സിലാണ് ചിത്ര രചന പഠിച്ചത്. കഴിഞ്ഞ 40 വർഷക്കാലമായി ചിത്ര-ശില്പകലാരംഗത്ത് പ്രവർത്തിക്കുന്നു.
ഇന്ത്യക്കകത്തും പുറത്തുമായി ധാരാളം വർക്കുകൾ ഈ മേഖലയുമായി ബന്ധപ്പെട്ടു ചെയ്തു വരുന്നു.
അതോടൊപ്പം സ്ക്കൂളുകളിൽ ചിത്രകലാ അദ്ധ്യാപകനായും പ്രവർത്തിക്കുന്നു.
ഇന്ത്യയിലെ മുൻരാഷ്ട്രപതിമാർ, പ്രധാനമന്ത്രിമാർ, കേരളത്തിലെ മുൻമുഖ്യമന്ത്രിമാർ, സാമൂഹിക സാംസ്കാരിക നായകന്മാർ, ഗായകർ, സിനിമ താരങ്ങൾ തുടങ്ങി നിരവധി ആളുകളുടെ അഞ്ഞുറോളം ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
ഡൽഹി യൂണിവേഴ്സിറ്റിയിലേക്കായി കേരളത്തിന്റെ എട്ടു നൃത്തരൂപങ്ങൾ തടിയിൽ നിർമിച്ചു നൽകിയിട്ടുണ്ട്.

ഞാൻ കൂടുതലായും ദേവാലയങ്ങളുടെ അകത്തളങ്ങളിലെ വർക്കുകളാണ് ചെയ്തു വരുന്നത്.ഒപ്പം ഡൽഹി , പൂനെ യൂണിവേഴ്സിറ്റികളിലെ വർക്കുകളും, മസ്ക്കറ്റിലെ പുതിയ ദേവാലയ വർക്കുകളുമുണ്ട്.
5000 മീറ്റർ റിബൺ ഉപയോഗിച്ച് ശിവരൂപം നിർമിച്ചിട്ടുണ്ട്.
കറുപ്പും വെളുപ്പും നിറത്തിലുള്ള 60 കിലോയോളം മൊത്തം ഭാരം വരുന്ന ചെറിയ കല്ലുകൾ ഉപയോഗിച്ച് 80 സ്‌ക്വയർ ഫീറ്റിൽ യേശുദേവന്റെ ചിത്രം ഒരുക്കിയിട്ടുണ്ട്.
പതിനഞ്ചിലധികം വ്യത്യസ്ത നിറത്തിലുള്ള 10000 പൊട്ടുകൾ കൊണ്ടു മരയ്ക്കാർ ചലച്ചിത്രത്തിലെ മോഹൻലാൽ നടന്റെ അതേ വേഷപകർച്ചയിൽ ചിത്രം രുപപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർനാഷണൽ ബുക് ഓഫ് റെക്കോർഡ്, വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌ എന്നിവയും ലഭിച്ചിട്ടുണ്ട്.
വർക്കുകൾക്കു പുറമേ ചിത്ര പ്രദർശനങ്ങളും ചെയ്തു വരുന്നു.
ഞാൻ വരച്ച ഒരു മ്യുറൽ  പെയിന്റിംഗിന് 2016 വർഷത്തിൽ മെൻസ്ട്രോ അന്താരാഷ്ട്ര അവാർഡ് ലഭിച്ചിട്ടുണ്ട്.

പച്ചക്കറി, പയറുവർഗങ്ങൾ, കാപ്പിപ്പൊടി,മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപൊടി, പഞ്ചസാര, മുന്തിരിനീര് , ബിറ്റ്റൂട്ട് നീര്,  തേയില, പേപ്പർ കഷ്ണങ്ങൾ, ഈർക്കിൽ, പൊട്ടുകൾ, റിബൺ, മുത്തുകൾ, മൊട്ടത്തോട് എന്നിവ ഉപയോഗിച്ച് വ്യത്യസ്തമായ ആശയങ്ങളെ അടിസ്ഥാനമാക്കി വിവിധ തരത്തിലുള്ള ചിത്രരചനകൾ സൃഷ്ടിക്കാറുണ്ട്.
വ്യത്യസ്ത രീതിയിലുള്ള 1000 ചിത്രങ്ങൾ നിർമ്മിക്കുക എന്ന വലിയ ലക്ഷ്യം മുൻനിർത്തിയാണ് വ്യത്യസ്ത രീതിയിലുള്ള ചിത്രരചനകളുമായി മുന്നോട്ടു പോയികൊണ്ടിരിക്കുന്നത്.

ഒരു ചിത്രകാരൻ എന്ന നിലയിൽ എനിക്ക് വരും തലമുറയോട് പറയാനുള്ളത് നമുക്കൊരു ലക്ഷ്യബോധം വേണം അതിപ്പോൾ കുട്ടികൾക്കായാലും വലിയവർക്കായാലും.
നാം എന്തായി തീരണം എന്നു തീരുമാനിക്കുന്നത് നമ്മളാണ്. നാം എന്താകരുതെന്ന് തീരുമാനിക്കുന്നതും നമ്മളാണ്.
നമ്മൾ ആഗ്രഹിക്കുന്ന ഏതൊരു കാര്യവും ലക്ഷ്യത്തിൽ എത്തണമെങ്കിൽ നമ്മൾക്കൊരു ലക്ഷ്യബോധം വേണം. എങ്കിൽ മാത്രമേ ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളു.
 അതുകൊണ്ട് ചെറുതും വലുതുമായ ഏതു കാര്യങ്ങളാണ് ചെയ്യുന്നതെങ്കിൽ പോലും ചെയ്യുന്നതായ ജോലിയിൽ നമ്മൾ ആത്മാർത്ഥതയും കൃത്യനിഷ്ടയും ജീവിതത്തിൽ കാണിക്കുക, അതാണ് നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ കാര്യം.

അങ്ങനെ ചെയ്തുകഴിഞ്ഞാൽ നമ്മൾ ആഗ്രഹിക്കുന്ന ഏതൊരു കാര്യത്തിലും ലക്ഷ്യസ്ഥാനത്തു എത്തിച്ചേരാൻ സാധിക്കും.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.