Choose your language

27 October 2023

// // Our Youtube channel

SPECIAL PERSON(വ്യത്യസ്തനായ വ്യക്തി)21-MAGICIAN GUINNESS ALWIN ROSHAN

ഞാൻ മജീഷ്യൻ ഗിന്നസ് ആൽവിൻ റോഷൻ. കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി സ്വദേശിയാണ്. എട്ടാം വയസു മുതലാണ് മാജിക്‌ ലോകത്തിൽ വരുന്നത്. കുട്ടികളുടെ മാസികയിൽ വരാറുള്ള കുഞ്ഞൻ മാജിക് രഹസ്യങ്ങളിൽ നിന്നുമാണ് മാജിക്‌ എന്ന കല ഇഷ്ടപ്പെട്ട് തുടങ്ങുന്നത്, അതു പിന്നെ   മാജിക് എന്ന കലാരംഗത്തേക്കുള്ള ചുവടുവെപ്പ് ആയി മാറി.
അഞ്ചുവേദികളിൽ സ്വന്തമായി പഠിച്ച ജാലവിദ്യകൾ അവതരിപ്പിച്ചു. ആദ്യമായി ഞാൻ മാജിക് അവതരിപ്പിച്ചത് ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്താണ്. ഗുരുനാഥൻ ഇല്ലാതെ പുസ്തകത്തിൽ നിന്നും മാത്രം വായിച്ച് പഠിച്ച ജാലവിദ്യകളാണ് അന്ന് ഞാൻ വേദികളിൽ അവതരിപ്പിച്ചത്.
കയ്യിൽ കിട്ടുന്ന എന്തും മാജിക്കിന്റെ ഉപകരണങ്ങൾ ആക്കി മാറ്റുക എന്നുള്ളത് എന്നിൽ കൂടുതൽ ഉത്സാഹം ജനിപ്പിച്ചു. നാണയം, തീപ്പെട്ടി പെട്ടി,തീപ്പെട്ടി കൊള്ളി, കടലാസ് കഷണം, സിൽക്ക് തുടങ്ങി എന്തും എന്റെ മുൻപിൽ മാജിക്‌ ഉപകരണങ്ങൾ ആയി.
മാജിക്കിന്റെ യാതൊരു പശ്ചാത്തലവും ഇല്ലാത്ത ഒരു കുടുംബമാണ് എന്റേത്. അതുകൊണ്ടുതന്നെ ശാസ്ത്രീയമായി മാജിക് പഠിക്കാനുള്ള അവസരം അഞ്ചു വേദികളിൽ മാജിക് അവതരിപ്പിക്കുന്ന അവസരത്തിലൊന്നും എനിക്കുണ്ടായിരുന്നില്ല.
ഞാൻ ആ വേദികളിൽ അവതരിപ്പിച്ചത് വലിയൊരു മാജിക്‌ ഷോ എന്ന് എനിക്ക് പറയുവാൻ കഴിയില്ല, കാരണം മാജിക്കിനോടുള്ള ആഗ്രഹം കൊണ്ട് ചെയ്ത ചില നുറുങ്ങു വിദ്യകൾ മാത്രം ആയിരുന്നു അവയെല്ലാം. 
       മാജിക്കിനോടുള്ള അതിയായ ആഗ്രഹവും താല്പര്യവും കണ്ട് തിരുവനന്തപുരത്ത് മാജിക് അക്കാദമിയിൽ ശ്രീ ഗോപിനാഥ് മുതുകാട് സാറിന്റെ അക്കാഡമി ഓഫ് മാജിക്കൽ സയൻസിൽ മാജിക് പഠിക്കാനുള്ള അവസരം ലഭിക്കുന്നത് 2007 ഓണ അവധിക്കാലത്താണ്
 10 ദിവസത്തെ മാജിക് കോഴ്സിന് ചേരുന്നത്. മാജിക്കിനോടുള്ള താല്പര്യം കൊണ്ടു മാത്രമാണ് 10 ദിവസത്തെ കോഴ്സ് അനുവദിച്ചത്.
അങ്ങനെ നിരവധി നിരവധി മാജിക് ഷോകൾ മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ബോധവൽക്കരണത്തിനു വേണ്ടി തയ്യാറാക്കിയ "അപകട ലഹരി", പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതകളെ കുട്ടികളിൽ എത്തിക്കുന്നതിനു വേണ്ടിയുള്ള "പരിസ്ഥിതി മാസ്മരം", തീവ്രവാദം വിഘടന വാദം എന്നിവയ്ക്കെതിരെ നടത്തിയ "വിസ്മയം എന്റെ ഭാരതം " അങ്ങനെ നിരവധി പരിപാടികൾ .
വേദികളിൽ ജാലവിദ്യ പരിപാടി അവതരിപ്പിച്ചു മുന്നോട്ടു വരുമ്പോഴാണ് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന ആഗ്രഹം മനസ്സിൽ ഉടലെടുത്തത്. അങ്ങനെയാണ് ശീർഷാസനത്തിലൂടെ മാജിക് അവതരിപ്പിച്ചുകൊണ്ട് വ്യത്യസ്തമായി ഈ രംഗത്ത് പുതുമയുണ്ടാക്കാൻ  ശീർഷാസനത്തിലൂടെ 4 മിനിറ്റ് 57സെക്കന്റിൽ 10 മാജിക് ട്രിക്സുകൾ അവതരിപ്പിച്ചുകൊണ്ട് ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് ആദ്യത്തെ അപ്ലിക്കേഷൻ അയക്കുകയും അത് റിജക്ട് ചെയ്യപ്പെടുകയും ചെയ്തു.
തുടർന്ന് അഞ്ച് തവണ ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് വ്യത്യസ്തമായ രീതിയിൽ മാജിക് അവതരിപ്പിച്ചുകൊണ്ട് അപേക്ഷിച്ചു എന്നാൽ അതെല്ലാം റിജക്ട്  ചെയ്യപ്പെടുകയാണ് തുടർന്നുണ്ടായത്.
 എന്നാൽ എന്റെ മനസ്സിലെ ഗിന്നസ് എന്ന ആഗ്രഹം മാറ്റിനിർത്തുവാൻ എനിക്ക് തോന്നിയില്ല അങ്ങനെ "മോസ്റ്റ് മാസ്റ്റിക്സ് സ്റ്റാക്കഡ്  ഇൻ വൺ മിനിറ്റ്" എന്ന കാറ്റഗറിയിൽ  ഇറ്റലിക്കാരനായ സില്‍വിയോ സബയുടെ 2012വർഷത്തിൽ 74 തീപ്പെട്ടിക്കമ്പുകൾ അടുക്കിവെച്ചു കൊണ്ടുള്ള റെക്കോർഡ് 2022യിൽ 76 തീപ്പെട്ടി കൊള്ളികൾ അടക്കിവെച്ചുകൊണ്ട് റെക്കോർഡ് തിരുത്തി കുറിച്ചു. പത്തുവർഷത്തിന് ഇപ്പുറം ഈ കാറ്റഗറിയിൽ  റെക്കോർഡ് ബ്രേക്ക് ചെയ്യുന്ന ആദ്യത്തെ ഒരു മജീഷ്യൻ ആയിട്ടാണ്എന്നെ അറിയപ്പെട്ടത്.
പക്ഷേ മാജിക്കൽ ഗിന്നസ് ഇല്ല എന്നുള്ളത് എന്റെ മനസ്സിനെ അസ്വസ്ഥനാക്കി വീണ്ടും മാജിക്കിന് ഗിന്നസ് നേടാനുള്ള പരിശ്രമം ആയിരുന്നു പിന്നെ ഒരു വർഷക്കാലം. അങ്ങനെ 2023 മെയ്‌ 21 തിയതിയിൽ മോസ്റ്റ് സ്റ്റേജ് ഇല്ല്യൂഷൻ എന്ന കാറ്റഗറിയിൽ 11 മാജിക് ട്രിക്സുകൾ അവതരിപ്പിച്ചുകൊണ്ട് അമേരിക്കൻ മാന്ത്രികൻ ഇവാൻ ക്രേ യുടെ 10 മാജിക്‌ ട്രിക്ക് എന്നത് 11 മാജിക് അവതരിപ്പിച്ച വ്യക്തിഗത ഇനത്തിൽ മാജിക് രംഗത്ത് ഇന്ത്യയിലെ ആദ്യത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയത്.
എനിക്ക് എന്റെ പ്രിയപ്പെട്ടവരോട് പറയാനുള്ളത് " ഓരോ തോൽവികളും വരാനിരിക്കുന്ന വിജയത്തിന്റെ മാധുര്യം കൂടും. നമ്മുടെ പ്രവർത്തി തുടർന്നുകൊണ്ടേയിരിക്കുക." ...."വിജയിക്കാനുള്ള മനസ്സ് മാത്രമല്ല നമുക്ക് വേണ്ടത് പരാജയപ്പെടാനുള്ള മനസ്സും നാം തയ്യാറാക്കി വെക്കണം"

Contact No: *+91 9895696295*

Email ID: *alwinroshan@gmail.com*

Instagram:
*magician_guinness_alwinroshan*

Facebook:
*Guinness Alwin Roshan Kannur*


YouTube:
*Magician Alwin Roshan*

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.