Choose your language

14 February 2025

// // Our Youtube channel

Happy valentines day 2025

പ്രണയത്തിന്റെ ഓർമ്മകൾ നമ്മൾക്ക് വളരെയേറെ മനോഹരമായിട്ട് അനുഭവപ്പെടുന്ന നിമിഷങ്ങളാണ്. പ്രണയം നൽകുന്ന മനോഹരനിമിഷങ്ങൾ നമ്മൾ എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്നവയാണ്.

ജീവിതത്തിൽ കടന്നുപോയ പല വിഷമഘട്ടങ്ങളും നമ്മൾ അതിജീവിച്ചു പോയിട്ടുണ്ടെങ്കിലും, പ്രണയപരാജയങ്ങൾ നമ്മളുടെ ജീവിതത്തിൽ വരുത്തിവെച്ച നഷ്ടങ്ങൾ ഒത്തിരിയേറെ ഉണ്ടാവും.

ചിലരുടെ പ്രണയം വിജയിക്കും, ചിലരുടെ പ്രണയം പരാജയപ്പെട്ടെന്നിരിക്കും.

ഒരു പ്രണയം പരാജയപ്പെട്ടുവെന്ന് കരുതി വിഷമിക്കേണ്ടതില്ല, നമ്മൾക്കായി ഈ ഭൂമിയിൽ ഏതെങ്കിലും കോണിൽ ഒരാൾ പ്രണയിക്കാനായി കത്തിരിപ്പുണ്ടാവും.

പ്രണയം മാത്രമല്ല ജീവിതം, മുന്നോട്ട് ഒത്തിരി കടമകൾ നമ്മൾ ഓരോരുത്തരും ചെയ്തു തീർക്കാനുണ്ട്.

പ്രണയത്തിനു പ്രായം ഒരു തടസ്സമേ അല്ല. പ്രായത്തിന്റെ തിരിച്ചറിവ് ഇല്ലായ്മയിൽ പല തെറ്റുകുറ്റങ്ങളും ഒരുപക്ഷെ നമ്മളിൽ പലർക്കും ഉണ്ടായിട്ടുണ്ടാകാം.തെറ്റുകൾ തിരുത്താൻ നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്.

ജീവിതത്തിൽ ആത്മാർത്ഥമായി പ്രണയിക്കാൻ, ഒരുമിച്ചു ജീവിക്കാൻ ഒരാളെ കണ്ടെത്താൻ കഴിയട്ടെ.
Read More