30 November 2019
I know everyone is busy
എല്ലാവർക്കും തിരക്കാണ് എന്നറിയാം ,എങ്കിലും അൽപ്പം നേരം സമാധാനത്തോടെ ഇരിക്കാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്,എല്ലാവരും ആഗ്രഹിക്കുന്നത് സമാധാനത്തോടെ ജീവിക്കാൻ പറ്റുന്ന അന്തരീക്ഷമാണ്.ലോകത്തിലേക്ക് നോക്കിയാൽ ഓരോ നിമിഷവും എന്ത് പെട്ടെന്നാണ് മാറി മറിയുന്നത്.ശാസ്ത്രം,സാങ്കേതിക വിദ്യകൾ എല്ലാം വളർന്നു കഴിഞ്ഞു.നാളെ മനുഷ്യർക്ക് വെല്ലുവിളിയായി ഓരോ കണ്ടുപിടുത്തങ്ങളും മാറാം.ജോലി നഷ്ടപ്പെടാം(പുതിയ ജോലികൾ സൃഷ്ടിക്കപ്പെടാം).എത്രയൊക്കെ നേടിയാലും മനുഷ്യർക്ക് സമാധാനം കിട്ടിയില്ലെങ്കിൽ യാതൊരു കാര്യവും ഇല്ല.നമ്മുടെ പൂർവികരെ അല്ലെങ്കിൽ നമ്മുടെ മുൻതലമുറയിൽ ജീവിച്ചിരുന്നവരെ ഒക്കെ നോക്കിയാൽ എന്ത് സന്തോഷത്തോടെ സമാധാനത്തോടെയാണ് ജീവിച്ചിരുന്നത്.എന്നാൽ ഇന്ന് പലർക്കും സമാധാനം കിട്ടണമെങ്കിൽ,സന്തോഷം കിട്ടണമെങ്കിൽ ലഹരി അല്ലെങ്കിൽ മയക്കുമരുന്നിന്റെ ആവശ്യം വന്നു കഴിഞ്ഞു(മുന്നറിയിപ്പ് =ഏതു തരം ലഹരിക്ക് അടിമയാകുന്നവന് ആരോഗ്യവും സമ്പത്തും നഷ്ടപ്പെടും).
29 November 2019
Let us remind everyone once and for all
എല്ലാവരെയും ഒരിക്കൽ കുടി ഓർമ്മപ്പെടുത്തട്ടെ .ഒത്തിരി നാളുകളായി ഇവിടെ പരിശീലനം തുടങ്ങിയിട്ട് എന്ന് നിങ്ങൾക്ക് അറിവുള്ളതാണല്ലോ.പരിശീലനം എന്ന് പറഞ്ഞാൽ അതിനു ശീലിക്കുക എന്ന അർത്ഥം ഉണ്ട് നിങ്ങളുടെ ശീലങ്ങളിൽ മാറ്റം സംഭവിക്കും പരിശീലനം നല്ല രിതിയിൽ പൂർത്തീകരിച്ചാൽ(ഏതു മേഖലയിൽ ആയാൽ പോലും). ഇവിടെ എങ്ങനെ
പരീക്ഷയിൽ വിജയം നേടാം ജീവിതത്തിൽ വിജയം നേടാം എന്നൊക്കെ പറഞ്ഞു തരാൻ മാത്രമേ സാധിക്കുകയുള്ളു.നീന്താൻ പഠിക്കണമെങ്കിൽ വെള്ളത്തിൽ ഇറങ്ങാതെ പറ്റില്ലല്ലോ അത് പോലെയാണ് എവിടെയാണ് നിങ്ങൾ വിജയം ആഗ്രഹിക്കുന്നത് ആ കാര്യത്തിൽ പരിശീലനം വേണ്ടി വരും.എല്ലാവർക്കും ഒരേ അളവിൽ ആയിരിക്കില്ല പരിശീലനം വേണ്ടി വരിക(വ്യക്തികളുടെ താല്പര്യവും കഴിവും അനുസരിച്ചു വ്യത്യാസപ്പെടാം).പഠനത്തിൽ പിന്നോട്ടുള്ളവർ ആയിക്കോട്ടെ പരിശീലനം തുടങ്ങിയാൽ നിങ്ങൾക്ക് തീർച്ചയായും വിജയത്തിലെത്താൻ സാധിക്കും.ഞങ്ങൾ പരിശീലനം ഇപ്പോൾ സൗജന്യമായി കൊടുക്കുന്നുണ്ട്(2019 വരെയുള്ള ചോദ്യപേപ്പറുകൾ) .
28 November 2019
A new thought
Wishing
everyone a pleasant and good day.Today,lets talk about something interesting for
everyone.Before disclosing the topic,the most important thing is that,you
should have a liking towards the things that is intend to share, then only
there will be fulfillment for my intention.Now,lets move to the topic.When we
come across ‘n’numbers of opportunities,we will pick only the one,that will be
more interesting to us.The reason for that is,we can only find happiness in
doing things as per our interest.Otherwise we will be depressed. For example,if
a person becomes a doctor,which is not his area of interest,then he won’t excel
in his career.When we get affected with diseases,we will take medicines, because our intention is to cure from illness.If only we have an ambition to
secure a good job,then only we will start studying hardly.If we move as per our
interest in our life, then surely we can come out with flying colours.We will
have a liking towards a particular person or object, when we have a point of
interest on them.When we go to purchase a sandal,we will pick only the one
which satisfies us.Because we ensure that the one which travel with us should
bring happiness to us.If it is not so,sadness will haunt us,whenever we think about
our wrong purchase.[took sandals just for a sake of an example].As we continue
doing things,which are against our desire and interest,never ever we can
achieve happiness.
27 November 2019
There are no laziness here
മടി ഇല്ലാത്തവരുണ്ടോ ഇവിടെ,കാണില്ല എന്നറിയാം എന്നാലും മടി ഇല്ലാതെ ആകണം എങ്കിൽ നാം ഇല്ലാതെ ആകണം എല്ലാ മനുഷ്യർക്കും മടി ഉണ്ട്(ഇല്ലെന്നു പറയുന്നവർക്ക് ഉണ്ടെന്നു പറയാൻ മടി ഉണ്ടാകും).മടി നല്ലതാണോ മോശമാണോ.എന്റെ മടി എനിക്ക് നല്ലതാണ് നിങ്ങൾക്ക് മോശമാണ്(നേരെ തിരിച്ചും ആകാം).എല്ലാവർക്കും മടി വരാൻ കാരണം എന്താണ്,കിട്ടുന്ന സുഖങ്ങളിൽ നിന്ന് മോചനം ആഗ്രഹിക്കുന്നില്ല.രാവിലെ 10 മണി വരെ ഉറങ്ങുന്നവർക്ക് ഒരു ദിവസം 8 മണിക്ക് എഴുന്നേൽക്കണം എന്ന് തോന്നിയാൽ സ്വാഭാവികമായിട്ടും മടി തോന്നും.മടി ഇല്ലാതെ ആകണം എങ്കിൽ നേട്ടം എന്തൊക്കെയാണ് എന്നറിയണം ,അതറിയാൻ ശ്രമിച്ചാൽ മടി ഇല്ലാതെ ആകും.ചിലർക്ക് ഭയം കാണും മടിക്കു പിന്നിൽ അങ്ങനെയുള്ളവർക്ക് ഭയം മാറ്റാതെ മടി മാറ്റാൻ പറ്റത്തില്ല(കഠിനമായി ശ്രമിച്ചാൽ മടി നമ്മിൽ നിന്ന് തന്നെ പൊക്കോളും).നിരാശ ഉണ്ടെങ്കിൽ മടി ഉണ്ടാകും .മടിക്കു പിന്നിൽ ഒത്തിരി കാര്യങ്ങൾ ഉണ്ട് എല്ലാം ഇവിടെ പറഞ്ഞു തന്നാൽ നിങ്ങൾക്ക് മടി കാണത്തില്ല,അതുകൊണ്ട് പറയാൻ പോകുകയാണ് ഇനി കേൾക്കാൻ മാത്രം മടി വിചാരിക്കരുത്.
26 November 2019
Everyone's attention is invited here for a while
എല്ലാവരുടെയും ശ്രദ്ധ അല്പസമയത്തേക്ക് ഇവിടേക്ക് ക്ഷണിച്ചുകൊള്ളുന്നു.ക്ഷണം കിട്ടിയാൽ എവിടെയായാലും നമ്മൾ ചെല്ലും.ഇനി അൽപം ശ്രദ്ധ കൊടുക്കാം.ഇന്നലെ വരെ ഞാൻ സഞ്ചരിച്ചുകൊണ്ടിരുന്ന വഴിയിലെ ഒരു സ്റ്റോപ്പിൽ പോകേണ്ടയാൾ എന്നോട് വഴി ചോദിച്ചു ഞാൻ പറഞ്ഞു ഈ ബസ് പോവില്ല എന്ന്(സത്യത്തിൽ എനിക്ക് അങ്ങനെ ഒരു സ്റ്റോപ്പുള്ളതായിട്ടു
അറിവില്ലായിരുന്നു),അതിനുശേഷം ഈ ബസ് ഇന്നിടത്തേക്കാണ് പോകുന്നത് എന്ന് പറഞ്ഞു ഇത്രയും പറഞ്ഞപ്പോഴേക്കും ബസ് വിട്ടുപോയി.ഈ സംഭവത്തിനുശേഷം ഞാൻ ഒരു കാര്യം പഠിച്ചു അറിയില്ലാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയാൻ മടിക്കണ്ട എന്ന്,രണ്ടാമത് എന്റെ ശ്രദ്ധ കൂടുതൽ അദ്ദേഹം പറഞ്ഞ സ്റ്റോപ്പിലേക്കായി പിന്നീട് എപ്പോളൊക്കെ ആ സ്റ്റോപ്പ് കാണുന്നു അപ്പോഴൊക്കെ സ്റ്റോപ്പിന്റെ പേര് പഠിക്കാൻ ശ്രമിക്കും.നമ്മിൽ പലരും ഇങ്ങനെയാണ് പോകുന്നതും എത്തിപ്പെടേണ്ടതായ സ്ഥലവും മാത്രം നോക്കും(കൂടുതൽ സ്റ്റോപ്പിനെ കുറിച്ച് പഠിക്കണം എന്ന് നിർബന്ധം ഇല്ല പഠിച്ചുകഴിഞ്ഞാൽ ഭാവിയിൽ ഉപകാരം ഉണ്ടായേക്കാം).
25 November 2019
Overall a change has been made
മൊത്തത്തിൽ ഒരു മാറ്റം സംഭവിച്ച മട്ടുണ്ടല്ലോ,എന്നാലും ഇങ്ങനെയൊക്കെ മാറ്റം സംഭവിക്കുമോ എന്ന് നമ്മൾ മറ്റുള്ളവരെ കാണുമ്പോൾ ചോദിക്കാറുണ്ട്. എന്നാൽ നമ്മിൽ പലരും ചോദിക്കുന്ന ചോദ്യമാണ് എനിക്ക് മാത്രമെന്താണ് ഒരു മാറ്റവും സംഭവിക്കാത്തത് എന്ന്(പെരുമാറ്റത്തിൽ ആയാൽ പോലും).ആർക്കു വേണമെങ്കിലും തെറ്റ് കുറ്റങ്ങൾ സംഭവിക്കാം.ഞാൻ ചെയ്ത
തെറ്റുകളും ഞാൻ ചെയ്ത കുറ്റങ്ങളും ഇവിടെ പറഞ്ഞാൽ എന്നിൽ ഒരു മാറ്റവും സംഭവിക്കില്ല പകരം എനിക്ക് തോന്നിയ ശരികളും മറ്റുള്ളവർക്ക് ശരിയാവുന്ന കാര്യങ്ങളും പറഞ്ഞു കഴിഞ്ഞാൽ ഒരു പക്ഷെ മാറ്റം സംഭവിച്ചേക്കാം ഇന്നല്ലെങ്കിൽ നാളെ അല്ലെങ്കിൽ എന്നെങ്കിലും.നമ്മളിൽ മാറ്റം സംഭവിക്കുന്നത് എപ്പോഴാണ് എന്ന് ഉറപ്പിച്ചു പറയുവാൻ സാധിക്കില്ല.എന്റെ ജീവിതത്തിൽ മാറ്റാൻ ആഗ്രഹിക്കാത്ത കുറെ കാര്യങ്ങൾ ഉണ്ട്.
24 November 2019
There are no unlimited human beings and no unlimited human
പരിമിതികളില്ലാത്ത മനുഷ്യരില്ല പരിധികളില്ലാത്ത മനുഷ്യനും ഉണ്ടാവില്ല.ഇന്നലെ വരെ എനിക്ക് കുറച്ചു പരിമിതി ഉണ്ടായിരുന്നു എന്നാൽ ഇന്നില്ല കാരണം എന്താണ് ഇന്നലെകളിൽ എനിക്ക് ഒത്തിരി തിരക്ക് ഉണ്ടായിരുന്നു(കേൾക്കാൻ നിങ്ങൾക്കും തിരക്കായിരിക്കും ).എന്റെ പരിമിതികളിൽ നിന്ന് കൊണ്ടാണ് എനിക്ക് സംസാരിക്കാൻ സാധിക്കുകയുള്ളു കാരണം ഞാൻ വേറെ
ഭാഷ ഒന്നും പഠിച്ചിട്ടില്ല.നമ്മുടെ ചുറ്റുപാടും നോക്കിയാൽ കൈകൾ,കാലുകൾ ഇല്ലാത്ത ഒത്തിരി മനുഷ്യരെ കാണാം അവരൊക്കെ അവരുടെ കുറവുകൾ ഇല്ലായ്മ ചെയ്യാൻ പരിശ്രമിക്കുന്നത് കാണാൻ സാധിക്കും കൈയില്ലാത്തവർ കാലുകൊണ്ട് ചിത്രം വരക്കുന്നു.കൈയില്ലാത്തവർ സൈക്കിൾ ചവിട്ടുന്നു(സൈക്കിൾ ചവിട്ടുന്നത് കാല് കൊണ്ടാണ് എന്ന് അറിയാം പക്ഷെ കൈകൾ വേണമല്ലോ നിയന്ത്രിക്കാൻ ).ഇവിടെ നമുക്ക് രണ്ടു കൈകളും ഉണ്ടായിട്ടുപോലും നമ്മിൽ പലർക്കും സൈക്കിൾ ചവിട്ടാൻ പേടിയാണ്,എങ്ങാനും ഇടിഞ്ഞുപൊളിഞ്ഞു വിണല്ലോ പരിക്ക് പറ്റിയാലോ തുടങ്ങിയ ചിന്തകൾ നമ്മളെ സാഹസത്തിൽ നിന്നും പിന്തിരിപ്പിച്ചേക്കാം.ഏതു പരിശ്രമവും വിജയം കാണുന്നത് പരിധിയില്ലാതെ പരിശ്രമിക്കുമ്പോൾ മാത്രമാണ്.
23 November 2019
Looks like you've been here for a long time.
ഒത്തിരി നാളുകളായി ഇവിടെ വന്നിട്ട് എന്ന് തോന്നുന്നു ............ഇവിടെ യാതൊരു അനക്കവും കാണുന്നില്ല അല്ലെ ......നിങ്ങളിൽ പലരും ചിന്തിക്കും ....എന്തുകൊണ്ടാണ് ഇവിടെ ഇപ്പോൾ പോസ്റ്റുകൾ കാണാതെ ഇരിക്കുന്നത് എന്ന് .എങ്കിൽ കേട്ടോളു ഇനി മുതൽ ഞങ്ങൾ നിങ്ങളെ പരിശീലിപ്പിക്കാൻ പോകുകയാണ് അതും തികച്ചും സൗജന്യമായി .........വളരെ എളുപ്പത്തിൽ
പഠിക്കാൻ സാധിക്കും ...............ഇതിൽ കൂടുതൽ എളുപ്പത്തിൽ പഠിക്കാൻ വേറെ മാർഗം ഉണ്ടോ എന്നറിയില്ല കാരണം വേറെ മാർഗങ്ങളിൽ പഠിച്ചാൽ പഠിപ്പിക്കുന്നവർക്ക് ഫീസ് കൊടുക്കേണ്ടി വരും...........ഇന്ന് വരും നാളെ വരും പിന്നെയും വരും പക്ഷെ സൗജന്യമായി കിട്ടുന്നത് തിരിച്ചുവരില്ല പകരം നിങ്ങളിൽ നിന്ന് കൊണ്ടുപോകും നിങ്ങളുടേതായ എല്ലാം.നിങ്ങൾക്ക് ദൈവം എന്തൊക്കെയാണ് സൗജന്യമായി തന്നത് എന്ന് ആലോചിച്ചു നോക്കിക്കേ അതൊക്കെ എത്രനാൾ നിങ്ങളോടൊപ്പം ഉണ്ടാകും.ഒരിക്കലും സൗജന്യമായി കിട്ടിയത് നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ഉണ്ടാകില്ല.സന്തോഷവും സമാധാനവും നിറയാൻ സൗജന്യമായി കിട്ടുന്നതിന് എന്തെങ്കിലും വില നമ്മൾ കൊടുക്കേണ്ടി വരും ഇല്ല എങ്കിൽ എല്ലാം നഷ്ടപ്പെട്ട് കഴിയുമ്പോളാണ് നമ്മുക്ക് കിട്ടിയത് വളരെയധികം വിലയുള്ളതാണ് എന്ന് അറിയുന്നത്.
22 November 2019
It's all about faith...
വിശ്വാസം അതല്ലേ എല്ലാം .അതെ അതെ എന്നെ വിശ്വസിക്കാം എന്നാണ് അല്ലെ ഇപ്പോൾ പറയണത്.ജീവിതം എന്ന് പറയണത് വിശ്വാസം അല്ലെ (ശ്വാസം നില്ക്കുന്നത് വരെയുള്ള വിശ്വാസം).ചിലർ പറയാറുണ്ട് ഞാൻ വാക്ക് പറഞ്ഞാൽ വാക്കാണ് എന്ന്(അതിപ്പോൾ എല്ലാവരും പറഞ്ഞാലും വാക്ക് വാക്ക് തന്നെയായിരിക്കും ശരിയല്ലേ ).ജീവിതത്തിൽ ഓരോ കാര്യങ്ങളും നമ്മൾ ചെയ്യുന്നത് ഒരു വിശ്വാസത്തിന്റെ പുറത്താണ് .ഇന്നലെ നിങ്ങൾക്ക് ഒരു ചരിത്രം ഉണ്ടായിരുന്നു നാളെ നിങ്ങൾക്ക് ഒരു ഭാവിയുണ്ട്.നിങ്ങൾക്ക് കഴിവുണ്ട് എന്ന് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുന്നത്
എപ്പോഴാണ് ,നിങ്ങൾക്ക് കഴിവില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കുന്നത് എന്തിനാണ്.നിങ്ങളിപ്പോൾ ഇത് വായിക്കുകയാണ് എന്നത് എന്റെ ഒരു വിശ്വാസമാണ് അല്ലെങ്കിൽ സമയം കിട്ടുമ്പോൾ വായിക്കും എന്നത് എന്റെ വിശ്വാസമാണ് .നാളെകൾ എല്ലാവർക്കും ഉണ്ടാകണമെന്നില്ല.ഇന്ന് എന്ന് പറയണത് മാത്രമേ നമുക്ക് സ്വന്തമായിട്ടുള്ളു ബാക്കിയുള്ള എല്ലാ കാര്യങ്ങൾ നമുക്ക് വിശ്വാസം മാത്രമാണ് യാഥാർഥ്യം ആകണമെന്നില്ല .
എപ്പോഴാണ് ,നിങ്ങൾക്ക് കഴിവില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കുന്നത് എന്തിനാണ്.നിങ്ങളിപ്പോൾ ഇത് വായിക്കുകയാണ് എന്നത് എന്റെ ഒരു വിശ്വാസമാണ് അല്ലെങ്കിൽ സമയം കിട്ടുമ്പോൾ വായിക്കും എന്നത് എന്റെ വിശ്വാസമാണ് .നാളെകൾ എല്ലാവർക്കും ഉണ്ടാകണമെന്നില്ല.ഇന്ന് എന്ന് പറയണത് മാത്രമേ നമുക്ക് സ്വന്തമായിട്ടുള്ളു ബാക്കിയുള്ള എല്ലാ കാര്യങ്ങൾ നമുക്ക് വിശ്വാസം മാത്രമാണ് യാഥാർഥ്യം ആകണമെന്നില്ല .
21 November 2019
All are welcome in the language of love
എല്ലാവരെയും സ്നേഹത്തിന്റെ ഭാഷയിൽ സ്വാഗതം ചെയ്യുകയാണ് ഇല്ലെങ്കിൽ നിങ്ങൾക്ക് വിഷമം ആയാലോ എന്ന് കരുതിയിട്ടു അല്ല പിന്നെയോ സ്നേഹം എന്ന വാക്ക് കേട്ടാൽ ആർക്കാണ് സ്നേഹിക്കാൻ തോന്നാത്തത് .നാളുകളായി
നമ്മളെ സ്നേഹിക്കുന്നവരുടെ കൂടെയാണ് നമ്മൾ ജീവിക്കുന്നതും ജീവിക്കാൻ ആഗ്രഹിക്കുന്നതും ശരിയല്ലേ .എന്നെ സ്നേഹിക്കാൻ എനിക്ക് ഒരാളുണ്ട് എന്ന് പറയാൻ കഴിഞ്ഞാൽ അതൊരു ഭാഗ്യം അല്ലെ .ലോകത്തിൽ സ്നേഹം കിട്ടാതെ ആരും തിരിഞ്ഞു നോക്കാതെ കഴിയുന്ന എത്ര എത്ര ജീവിതങ്ങൾ ഉണ്ട് .എല്ലാ മനുഷ്യർക്കും ആവശ്യത്തിനും ആവശ്യത്തിൽ കുടുതലും വേണ്ടത് സ്നേഹമാണ് സ്നേഹിക്കാനുള്ള മനസ്സാണ്.എന്തിനാണ് ഈ പേജിൽ സ്നേഹത്തെ കുറിച്ച് പറയണത് ഇവിടെ ആരെങ്കിലും ആരെയെങ്കിലും സ്നേഹിക്കാൻ വേണ്ടിയാണോ?അല്ലെ അല്ല .ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ സ്നേഹത്തോടെ സ്വീകരിക്കാൻ നിങ്ങൾ ഒരുങ്ങണം എങ്കിൽ നിങ്ങൾക്ക് ഈ പേജിനോട് ഒരു സ്നേഹം വേണം.നമ്മൾക്ക് എവിടെ പോയാലും സ്നേഹം കിട്ടണം എങ്കിൽ തിരിച്ചു സ്നേഹിക്കാൻ പഠിക്കേണ്ടി വരും ഇല്ല എന്ന് ഉണ്ടെങ്കിൽ സ്നേഹത്തോടെ ആരും നമ്മളുടെ അടുത്തേക്ക് വരത്തില്ല .
20 November 2019
There is no sorrow among us
നമ്മുടെ ഇടയിൽ സങ്കടം ഇല്ലാത്തവർ (സന്തോഷം മാത്രമുള്ളവർ) ഉണ്ടാകാതിരിക്കില്ല അതുപോലെ ദുഃഖം മാത്രമുള്ളവരും ഉണ്ടാകാതിരിക്കില്ല .എല്ലാവരും സന്തോഷത്തിലും സങ്കടത്തിലുമാണ് ജീവിക്കുന്നത് .പുറമെ നിന്ന് നോക്കിയാൽ പണം ഉള്ളവർ എല്ലാവരും സന്തോഷത്തിലാണ് എന്നും പണം ഇല്ലാത്തവർ സങ്കടത്തിലാണ് എന്നും തോന്നിയേക്കാം പക്ഷെ പണം ഇല്ലാത്തവർക്കും സന്തോഷിക്കാനും സംതൃപ്തിയോടെ ജീവിക്കാനും സാധിക്കും .നമ്മളുടെ ജീവിതം തുടങ്ങിയ സമയം നമ്മളുടെ കുട്ടികാലം എന്തൊക്കെ സന്തോഷമായിരുന്നു എന്നാൽ ഇന്നോ തീരാ ദുഃഖം മാത്രം കാരണം എന്താണ് മറ്റുള്ളവർക്ക് ഉള്ള അത്ര സൗകര്യങ്ങൾ നമ്മൾക്കില്ല അല്ലെങ്കിൽ മറ്റുള്ളവരുടെ അത്രയും (പഠിപ്പ്,സൗന്ദര്യം,പണം ) നമുക്കില്ല.പക്ഷെ ഒരു കാര്യം നമ്മളെ പോലെ ഒരാളെ ലോകത്തിൽ കാണു നമ്മുടെ കഴിവുകൾ നമുക്ക് സ്വന്തം അത് മറ്റുള്ളവർക്ക് എത്ര പരിശ്രമിച്ചാലും കിട്ടുകയില്ല .പഠിക്കാൻ നിങ്ങള്ക്ക്
കഴിവില്ല എന്ന് മറ്റുള്ളവർ പറയുന്നത് കേൾക്കാതെ ഇരുന്നാൽ നിങ്ങളിലെ കഴിവുകൾ ഉപയോഗിച്ച് പഠിക്കാൻ ശ്രമിച്ചാൽ തീർച്ചയായും നിങ്ങളുടെ പഠിക്കാനുള്ള കഴിവുകൾ വികസിക്കുക തന്നെ ചെയ്യും .
കഴിവില്ല എന്ന് മറ്റുള്ളവർ പറയുന്നത് കേൾക്കാതെ ഇരുന്നാൽ നിങ്ങളിലെ കഴിവുകൾ ഉപയോഗിച്ച് പഠിക്കാൻ ശ്രമിച്ചാൽ തീർച്ചയായും നിങ്ങളുടെ പഠിക്കാനുള്ള കഴിവുകൾ വികസിക്കുക തന്നെ ചെയ്യും .
19 November 2019
I think it's time to tell you everything
നിങ്ങളോട് എല്ലാം പറയാനുള്ള സമയമായി എന്ന് തോന്നുന്നു .നിങ്ങൾക്ക് നഷ്ടപ്പെട്ടത് ഇനി തിരികെ ലഭിക്കില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾക്ക് പറയാൻ സാധിക്കുന്ന ഒരേ ഒരു കാര്യം സമയമാണ്.ഇതൊക്കെ ഇവിടെ പറഞ്ഞു പറഞ്ഞു നിങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താൻ വേണ്ടിയല്ല .ഒത്തിരി സമയം നമ്മൾ ദിവസേന പാഴാക്കി കളയുന്നുണ്ട് .അടുത്ത നിമിഷം നാം എന്തായിരിക്കും എന്ന് ഒരിക്കലും പറയാൻ സാധിക്കില്ല കാരണം ജീവിതം ക്ഷണികമാണ് .കുടി പോയാൽ മനുഷ്യർക്ക് എത്ര നാൾ ജീവിച്ചിരിക്കാൻ സാധിക്കും .എത്ര നാൾ ഇപ്പോൾ ഉള്ളത് പോലെ ആരോഗ്യത്തോടെ ശരിരം കാത്തുസൂക്ഷിക്കാൻ പറ്റും .ഒന്നും നമുക്ക് ഉറപ്പോടെ പറയാൻ സാധിക്കില്ല എന്നാൽ ഒരു കാര്യം ഉറപ്പാണ് സമയം കടന്നു പോകും അതിപ്പോൾ
എത്ര വലിയവൻ ആണെങ്കിലും എത്ര ചെറിയവനും ആണെങ്കിലും .നാളെ ചെയ്യാം എന്ന് പറഞ്ഞു കൊണ്ട് നമ്മൾ എന്തെല്ലാം കാര്യങ്ങൾ മാറ്റിവയ്ക്കുന്നു നമ്മളുടെ സുഖങ്ങൾക്കായി മടിപിടിച്ചു കൊണ്ട് എല്ലാം നാളേക്ക് മാറ്റിവയ്ക്കും അങ്ങനെ എല്ലാ ദിവസവും ഇതുപോലെ നാളെ നാളെ എന്നുള്ളതായിരിക്കും നമ്മുടെ ചിന്ത ഫലമോ നമ്മൾക്ക് നിരാശയും പരാജയവും ആയിരിക്കും ഇങ്ങനെയുള്ള പരാജയങ്ങൾ ജീവിതത്തിൽ മറക്കാനാവാത്ത ഓർമ്മകൾ ആയിരിക്കും സമ്മാനിക്കുക .
എത്ര വലിയവൻ ആണെങ്കിലും എത്ര ചെറിയവനും ആണെങ്കിലും .നാളെ ചെയ്യാം എന്ന് പറഞ്ഞു കൊണ്ട് നമ്മൾ എന്തെല്ലാം കാര്യങ്ങൾ മാറ്റിവയ്ക്കുന്നു നമ്മളുടെ സുഖങ്ങൾക്കായി മടിപിടിച്ചു കൊണ്ട് എല്ലാം നാളേക്ക് മാറ്റിവയ്ക്കും അങ്ങനെ എല്ലാ ദിവസവും ഇതുപോലെ നാളെ നാളെ എന്നുള്ളതായിരിക്കും നമ്മുടെ ചിന്ത ഫലമോ നമ്മൾക്ക് നിരാശയും പരാജയവും ആയിരിക്കും ഇങ്ങനെയുള്ള പരാജയങ്ങൾ ജീവിതത്തിൽ മറക്കാനാവാത്ത ഓർമ്മകൾ ആയിരിക്കും സമ്മാനിക്കുക .
18 November 2019
Dear friends, today I come to ask you for a favor....
പ്രിയമുള്ളവരേ ഇന്ന് ഞാൻ വന്നിരിക്കുന്നത് ഒരു സഹായം പറയുവാൻ വേണ്ടിയാണ് .എല്ലാവരുടെയും ജീവിതത്തിൽ വളരെയധികം പ്രധാനമായ കാര്യമാണ് സഹായം എന്ന് പറയണത്.ഞാൻ നിങ്ങളെ സഹായിച്ചാൽ അത് വലിയ അളവിൽ അല്ലെങ്കിൽ കുടിയും നിങ്ങൾക്ക് വലിയ സഹായമായി തീർന്നാൽ നിങ്ങളുടെ ജീവിതകാലം മുഴുവനും നിങ്ങൾ ഓർത്തിരിക്കും (ചിലപ്പോൾ മറന്നുവെന്നും വരാം ).ഞാൻ ഇന്ന് യാത്രയിൽ ആയിരുന്നപ്പോൾ ഒരു വ്യക്തി പരീക്ഷക്ക് വേണ്ടി പഠിക്കാൻ മൊബൈലിൽ അപ്ലിക്കേഷൻ സെർച്ച് ചെയ്യുന്നത് കണ്ടു അവർ ആഗ്രഹിച്ചത് പോലെ ഒരു പരിശീലനവും ഡൌൺലോഡ് ചെയ്ത ആപ്പിൽ കണ്ടില്ല. തുടർന്ന് ഞാൻ കാര്യം തിരക്കിയപ്പോൾ നാളെ പരീക്ഷയാണെന്നും അതിനുവേണ്ടിയുള്ള തയാറെടുപ്പിനുവേണ്ടിയാണ് എന്നും പറയുകയുണ്ടായി .
17 November 2019
Good news for all
എല്ലാവർക്കും ഒരു ശുഭ വാർത്ത വരുന്ന എൽഡി ക്ലർക്ക് പരീക്ഷയിലെ റാങ്ക് ജേതാവായിരിക്കും നമ്മളിൽ ഒരാൾ .ഞങ്ങൾക്ക് പറയുവാനും പ്രവർത്തികമാക്കുവാനും സാധിക്കും കാരണം ഒരു റാങ്ക് പ്രതിഷിച്ചിട്ടായിരിക്കും നിങ്ങളിൽ പലരും പഠിക്കുന്നത് തന്നെ .ചിലർ ചിന്തിക്കും നമ്മൾക്ക് റാങ്ക് ഒന്നും വേണമെന്നില്ല ഒരു ജോലി കിട്ടിയാൽ മതി എന്നൊക്കെ .ഞങ്ങൾ ഇവിടെ റാങ്ക്
ജേതാവിനെ കുറിച്ച് സൂചിപ്പിച്ചപ്പോൾ നിങ്ങളിൽ എത്ര പേര് ചിന്തിച്ചു കാണും ഞാനായിരിക്കും ആ റാങ്ക് ജേതാവ് എന്ന് .നമ്മളുടെ അബോധ മനസ്സിൽ റാങ്ക് ജേതാവിന്റെ ചിത്രം നമ്മൾ രൂപപ്പെടുത്തിയെടുക്കണം അതിനുശേഷം എത്ര ദിവസം കൂടിയുണ്ട് പരീക്ഷക്ക് ഒരുങ്ങാൻ എന്നത് കണക്കു കൂട്ടണം നമ്മളുടെ ചിന്തകളിൽ ഭൂരിഭാഗം സമയവും റാങ്കിനെ കുറിച്ചുള്ള ചിന്തകൾ ആയിരിക്കണം .നമ്മളിൽ പലർക്കും കഷ്ടപ്പെടാൻ താല്പര്യം ഇല്ല .
16 November 2019
Dear all
പ്രിയമുള്ളവരേ എല്ലാവർക്കും ഞങ്ങളുടെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം . ഗൂഗിൾ പ്ലെയ്സ്റ്റോറിൽ ലഭ്യമായ ആൻഡ്രോയിഡ് ആപ്പ് ഡൌൺലോഡ് ചെയ്യുവാൻ നിങ്ങൾ കാണിച്ച സ്നേഹത്തിന് ഒത്തിരിയധികം നന്ദി .ഇത്രയൂം നാൾ ഏതാണ്ട് 6 വർഷത്തിലധികമായി ഞങ്ങളുടെ വെബ്സൈറ്റ് മുഖാന്തിരം ഒത്തിരിയധികം ഉദോഗാർഥികൾക്കു പഠിക്കുവാൻ സാധിച്ചതിലും അതിലുപരിയായി പഠിച്ച ഉദ്യോഗാർഥികൾക്ക് ജോലി കിട്ടിയതിലും വളരെ അധികം സന്തോഷമുണ്ട്(ഇങ്ങനയൊക്കെ പറഞ്ഞാലാണ് നാലു ആളുകളുടെ ശ്രദ്ധയെങ്കിലും ഈ പോസ്റ്റിലേക്ക് എനിക്ക് കൂട്ടികൊണ്ടു വരുവാൻ സാധിക്കുകയുള്ളൂ).വളരെ അധികം കഷ്ടപ്പെട്ടുകൊണ്ടാണ് ഞങ്ങൾ ഈ വെബ്സൈറ്റ് ആരംഭിച്ചത് തന്നെ ഇതിന്റെ പിന്നിൽ ഉള്ള ശക്തി ദൈവമായിരുന്നു.ദൈവം ഞങ്ങൾക്ക് തന്ന കഴിവുകൾ ദൈവം ആഗ്രഹിക്കുന്ന രീതിയിൽ ഉപയോഗിക്കുവാൻ ശ്രമിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം ആയിരുന്നു.പലപ്പോഴും നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ചെയ്യുവാൻ അല്ലെങ്കിൽ നിങ്ങളെ പഠനത്തിൽ സഹായിക്കാൻ സാധിക്കാതെ പോയതും ഒരു വീഴ്ചയായി കാണരുത്.
15 November 2019
TRAINING WILL ATTAIN AN OUTPUT
It is happy to see that the people are benefited
from training day by day;the numbers of trainees are going on an elevated
scale. There will be an output for each and every activity that we do; it can
be success or failure. We will get answers for the future only when we thing
about our deeds in depth for today. A person who commits mistakes will be
sometimes punished or sometimes not (one’s mistakes will definitely gonna come
to the world in one or the other day). A person who has been caught for theft
yesterday had committed the theft 18 years ago. Everyone undertakes different
activities in order to gain output.
14 November 2019
ENTHUSIASM-PATH TO SUCCESS
Today it seems that everyone is enthusiastic!!What is the
reason behind it?This enthusiasm has not been yet seen within you.How come you
not experience, happiness after reading all this!Dear ones the word
enthusiasm,itself has got all the meaning in it and if we need
to talk
something opposite to it, its all about laziness.An enthusiastic person will do
everything with an element of enthusiasm and will create an inspiration to
others to work with enthusiasm.But behind every enthusiasm there is hardwork
and suffering.