Choose your language

25 November 2019

// // Subscribe YOUTUBE Channel

Overall a change has been made

മൊത്തത്തിൽ ഒരു മാറ്റം സംഭവിച്ച മട്ടുണ്ടല്ലോ,എന്നാലും ഇങ്ങനെയൊക്കെ മാറ്റം സംഭവിക്കുമോ എന്ന് നമ്മൾ മറ്റുള്ളവരെ കാണുമ്പോൾ ചോദിക്കാറുണ്ട്. എന്നാൽ നമ്മിൽ പലരും ചോദിക്കുന്ന ചോദ്യമാണ് എനിക്ക് മാത്രമെന്താണ് ഒരു മാറ്റവും സംഭവിക്കാത്തത് എന്ന്(പെരുമാറ്റത്തിൽ ആയാൽ പോലും).ആർക്കു വേണമെങ്കിലും തെറ്റ് കുറ്റങ്ങൾ സംഭവിക്കാം.ഞാൻ ചെയ്ത തെറ്റുകളും ഞാൻ ചെയ്ത കുറ്റങ്ങളും ഇവിടെ പറഞ്ഞാൽ എന്നിൽ ഒരു മാറ്റവും സംഭവിക്കില്ല പകരം എനിക്ക് തോന്നിയ ശരികളും മറ്റുള്ളവർക്ക് ശരിയാവുന്ന കാര്യങ്ങളും പറഞ്ഞു കഴിഞ്ഞാൽ ഒരു പക്ഷെ മാറ്റം സംഭവിച്ചേക്കാം ഇന്നല്ലെങ്കിൽ നാളെ അല്ലെങ്കിൽ എന്നെങ്കിലും.നമ്മളിൽ മാറ്റം സംഭവിക്കുന്നത് എപ്പോഴാണ് എന്ന് ഉറപ്പിച്ചു പറയുവാൻ സാധിക്കില്ല.എന്റെ ജീവിതത്തിൽ മാറ്റാൻ ആഗ്രഹിക്കാത്ത കുറെ കാര്യങ്ങൾ ഉണ്ട്.

എനിക്ക് പുതിയ കാർ വാങ്ങിച്ചപ്പോൾ ഞാൻ എന്റെ പഴയ കാർ മാറ്റി ഇല്ലെങ്കിൽ എനിക്ക് പുതിയ കാർ ഉപയോഗിക്കാൻ പറ്റില്ലല്ലോ(സത്യത്തിൽ പേനയാണ് ഞാൻ വാങ്ങിച്ചത്,അല്പം രസം കിട്ടണമല്ലോ എന്ന് കരുതിയാണ് കാർ ആക്കിയത്).ഇതുപോലെയാണ് നമ്മളുടെ ഓരോ പ്രവർത്തികളും.നമ്മളുടെ പ്രവർത്തികൾ നല്ലത് അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്ന് നമുക്ക് മാറ്റങ്ങൾ വാങ്ങിക്കേണ്ടി വരും(ചിലപ്പോൾ സ്ഥലമാറ്റം ആകാം ,അല്ലെങ്കിൽ പെരുമാറ്റം ആകാം).ഓരോരോ സ്ഥലങ്ങളിൽ പോകുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.മനസ്സ് വളർന്നാൽ നമ്മുടെ ശരീരവും വളരും ഇല്ലെങ്കിൽ മനസ്സ് തളർന്നാൽ നമ്മുടെ ശരീരവും തളരും.തളർന്ന ശരീരത്തിന് മാറ്റം സംഭവിക്കണം എങ്കിൽ പോഷക ഗുണമുള്ള ഭക്ഷണം കഴിക്കണം.ഇത് പോലെ നമ്മിൽ ദിവസവും കഴിക്കേണ്ട പോഷകങ്ങളാണ് പരിശീലനം.ഞാൻ ഇന്ന് ആരായാലും നാളെ ആരെങ്കിലും ആയാലും അതിന്റെ പിന്നിൽ കാലങ്ങളായുള്ള പരിശീലനമാണ്,അനുഭവങ്ങളാണ്.പട്ടിണി കിടന്നു പഠിച്ചവരും കഷ്ടപ്പാടിലൂടെ വളർന്നവരും ഒരിക്കലും പഴയ ജീവിത രീതി മറക്കില്ല എത്ര ആഡംബരത്തിൽ ജീവിച്ചാലും ,കാരണം അവർക്ക് അന്നത്തിന്റെ വിലയറിയാം(ലോകത്തിൽ എത്രയോ ആളുകൾ പട്ടിണി കിടന്നു മരിക്കുന്നു).നമ്മിൽ ഒരു മാറ്റം സംഭവിക്കണം ഇനി ഒരിക്കലും അറിഞ്ഞു കൊണ്ട് ഭക്ഷണം പാഴാക്കില്ല എന്ന്തീരുമാനിക്കണം , നിങ്ങൾ പാഴാക്കാൻ ഇരുന്ന ഭക്ഷണം(പാഴാക്കിയത് അല്ല) മറ്റുള്ളവർക്ക് ഉപകാരമാകുമെങ്കിൽ കൊടുക്കുക.നിങ്ങൾ മൂലം മറ്റുള്ളവർ സന്തോഷിക്കാൻ ഇട വന്നാൽ അതിലും വലിയ സന്തോഷം വേറെ കിട്ടാനുണ്ടോ.നല്ലൊരു നാളെക്കായി
നമ്മളുടെ സമയവും ആരോഗ്യവും പണവും പ്രയോജനപ്പെടുത്താം.തീർച്ചയായും എന്തെങ്കിലും മാറ്റം സംഭവിക്കും.

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. I believe that anyone can conquer fear by doing the things he fears to do.-Eleanor Roosevelt.

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email