Choose your language

31 January 2024

// // Our Youtube channel

31.motivation discussion 2024

31.തുറന്നു പറച്ചിൽ കൊണ്ട് നിങ്ങൾക്കുണ്ടായിട്ടുള്ള അനുഭവം പങ്കുവെക്കാമോ
Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 31

31.ആരംഭിക്കുക.
നമ്മളിൽ പലരും പല കാര്യങ്ങളും വളരെ താല്പര്യത്തോടെ ആരംഭിക്കാറുണ്ട്.ഓരോ കാര്യ വും ചെയ്യുമ്പോഴും നമ്മുടെ മനസ്സിൽ അതിലുടെ ഭാവിയിൽ നേടേണ്ട ലക്ഷ്യങ്ങളുണ്ടാകും.പക്ഷെ ചിലപ്പോഴൊക്കെ മോശം സാഹചര്യം കാരണം ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ പലതും തടസ്സപ്പെടാറുണ്ട്.നമ്മൾ പുതിയതായി ആരംഭി ക്കുന്ന പലതും നമ്മൾക്ക് ഒരുപാട് തിരിച്ചറിവുകൾ നൽകുന്നുണ്ട്.ഓരോ കാര്യത്തിന്റെയും ബുദ്ധിമുട്ട് മനസ്സിൽ ആക്കണം എങ്കിൽ ആരംഭിച്ചു നോക്കുക തന്നെ വേണം എന്ന് നമ്മളോട് പലരും പറയാറില്ലേ.നമ്മൾ എന്ത് ആരംഭിക്കുമ്പോഴും അതിനു മുൻപ് തന്നെ ചെയ്യാൻ പോകുന്ന കാര്യത്തെപ്പറ്റി വിശദമായി പഠിക്കാൻ ശ്രമിക്കണം.എല്ലാവരും വളരെയേറെ പ്രതീക്ഷയി ലാണ് ഓരോ കാര്യവും ചെയ്യാൻ ആരംഭിക്കുന്നത്.

ഓരോ കാര്യങ്ങളും നമ്മുടെ കഴിവുപോലെ ആരംഭിക്കുക ചിലപ്പോൾ പരാജയപ്പെട്ടേക്കാം, എങ്കിൽ അടുത്ത മാർഗം നോക്കുക.അതിലും പരാജയം സംഭവിച്ചാൽ അടുത്ത വഴി നോക്കുക.ഒരു വഴിയിൽ തടസ്സം വന്നാൽ അതോടുകൂടി ശ്രമങ്ങൾ നിർത്താതെ അടുത്ത വഴി നോക്കുക.പലർക്കും ഒരുപാട് കഴിവുകൾ ഉണ്ടെങ്കിൽ കൂടിയും മുന്നിട്ടിറങ്ങാൻ മടിയാണ്, ആളുകൾ എന്തു പറയും, മറ്റുള്ളവർ നമ്മളെ കളിയാക്കുമോ, കുറ്റ പ്പെടുത്തുമോ എന്നൊക്കെ യുള്ള ചിന്ത ആയിരിക്കും ഒരുപക്ഷെ മുന്നിട്ടിറങ്ങാതിരിക്കുന്നതിനു ഒരു കാരണം ആയിട്ടുണ്ടാകുക.നമ്മൾക്ക് എന്തെങ്കിലും നേടണം എങ്കിൽ നമ്മൾ തന്നെ ശ്രമിച്ചേ മതിയാകുള്ളൂ.എല്ലാവർക്കും ജീവിതത്തിൽ നേടേണ്ട ലക്ഷ്യങ്ങൾ നിറവേറ്റാൻ വേണ്ട കാര്യങ്ങൾ എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കുവാൻ സാധിക്കട്ടെ.
Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

30 January 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 30

 30.ആന്മാർത്ഥത.
നമ്മളിൽ പലരും പല കാര്യത്തിലും ആന്മാർത്ഥത കാണിക്കാറുണ്ട്.ആന്മാർത്ഥത സ്വന്തം ജീവിതത്തിൽ ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ്.ആന്മാർത്ഥ തയോടെ ചെയ്താൽ അതിനുള്ള ഗുണം അവരവർ ക്കുണ്ടാകും.ആന്മാർത്ഥതക്ക് നമ്മുടെ ജീവിതത്തിൽ വലിയൊരു സ്ഥാനം തന്നെ കൊടുക്കേണ്ടതുണ്ട്. എത്ര നല്ല വ്യക്തിയായാലും ഒരു കാരണവശാലും പ്രവർത്തിയിലും വാക്കിലും ആന്മാർത്ഥത ഇല്ലാത്തവരാകരുത്.ആന്മാർത്ഥതയോടെ ചെയ്യുന്ന കാര്യങ്ങൾക്കാണ് കൂടുതൽ ഫലപ്രാപ്തി ലഭിക്കുക.
വിജയത്തിനായി ആന്മാർത്ഥതയോടെ പരിശ്ര മിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.

Read More
// // Our Youtube channel

30.motivation discussion 2024

30. നെഗറ്റീവ് ചിന്തകൾ എങ്ങനെ ഒഴിവാക്കാം
Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

29 January 2024

// // Our Youtube channel

29.motivation discussion 2024

29.മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓണാഘോഷ അനുഭവങ്ങൾ പങ്കുവെക്കാമോ
Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 29

 29.ആന്മവിശ്വാസം വർധിപ്പിക്കുക.
നമ്മൾക്ക് ആന്മവിശ്വാസം ഉണ്ടെങ്കിലാണ് ഒരുപാട് കാര്യങ്ങൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുവാൻ ഒരുപക്ഷെ സാധിക്കുകയുള്ളു.
ആന്മവിശ്വാസം, വിജയിക്കാൻ നമ്മളെ എളുപ്പം സഹായിക്കും.ആന്മവിശ്വാസം എന്തുകാര്യത്തിലും പടി പടിയായി വളർത്തികൊണ്ടുവരണം. അമിതമാ
യ ആന്മവിശ്വാസം പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്.എത്ര വർഷത്തെ അനുഭവം ഉണ്ടെന്നുപറഞ്ഞാലും ആർക്കുവേണമെങ്കിലും എപ്പോഴായാലും തെറ്റുകൾ സംഭവിച്ചേക്കാം.

ആന്മവിശ്വാസം വളർത്താൻ നമ്മൾ ഓരോരുത്തർക്കും ധൈര്യം ആവശ്യമാണ്.ആന്മ വിശ്വാസത്തോടെ മുന്നേറാൻ നമ്മൾ ഓരോ രുത്തർക്കും എപ്പോഴും സാധിക്കണം.സ്ഥിരമായ പരിശീലനത്തിലൂടെ ആന്മവിശ്വാസം വളർത്തി യെടുക്കാൻ നമ്മൾക്ക് സാധിക്കുന്നതാണ്. എത്രയോക്കെ പരാജയങ്ങൾ സംഭവിച്ചാലും മുന്നോട്ട് പോകാനുള്ള ശക്തി നൽകുന്നത് ആന്മവിശ്വാസമാണ്.
നമ്മുടെ എല്ലാ പ്രവർത്തനങ്ങളും ആന്മവിശ്വാ സത്തോടെ ആയിരിക്കട്ടെ.

Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

28 January 2024

// // Our Youtube channel

28.motivation discussion 2024

28.ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെ അതിജീവിച്ചത് എങ്ങനെയാണ്
Read More
// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 28

 പ്രണയം എത്ര സുന്ദരമാണ്. പ്രണയിക്കാൻ കൊതിച്ച കാലം എനിക്കുമുണ്ടായിരുന്നു.ഒരുപാട് സ്വപ്നം ഞാൻ കണ്ടുകൊണ്ടിരുന്നു എന്റെ പ്രണയസഖിയെ പറ്റി. നാളെകളിൽ ഞങ്ങൾ ഇരുവരും ഒന്നായി ജീവിതം ആരംഭിക്കുന്ന സ്വപ്നം എല്ലാം കണ്ടു. പക്ഷെ എങ്കിൽ എല്ലാം ഒറ്റ ദിവസം കൊണ്ടു ഇല്ലാതെയായി. പിന്നീട് നിരവധി പ്രണയബന്ധങ്ങൾ പലരോടും ഉണ്ടായി എല്ലാം ഓരോന്നായി എന്നിൽ നിന്നും അകലാൻ തുടങ്ങി.

ഓരോ പ്രണയവും നഷ്ടപ്പെടുമ്പോഴും, അതുമൂലം ഞാൻ നിരാശയിൽ ആകുമ്പോഴും വീണ്ടും എനിക്ക് അടുത്തൊരു പ്രണയം എവിടെന്നൊക്കെയോ ലഭിക്കുന്നുണ്ടായിരുന്നു. ഞാൻ പ്രണയിച്ചവരോട് ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞിട്ടില്ല, പ്രായത്തിൽ തോന്നുന്ന ഒരു വികാരമായിട്ട് എനിക്ക് തോന്നിയതാകാം.

പ്രണയം നമ്മൾക്ക് പലതരത്തിലുള്ള ആനന്ദം നൽകിയേക്കാം. ഒരാളെ എത്രമാത്രം സ്നേഹിക്കാൻ കഴിയുമോ അത്രയും സ്നേഹം പ്രണയത്തിൽ ആയിരിക്കുമ്പോൾ പ്രകടിപ്പിച്ചെന്നിരിക്കും. പ്രണയിക്കുന്ന വ്യക്തിയെ തന്നെ വിവാഹം കഴിക്കണമെങ്കിൽ ഒരുപക്ഷെ ഒത്തിരി നുലാമാലകൾ അതിജീവിക്കേണ്ടതായിട്ട് വന്നേക്കാം.

എനിക്ക് ഒത്തിരി ആളുകളുടെ പ്രണയഅനുഭവങ്ങൾ കേൾക്കാൻ ഇടയായിട്ടുണ്ട്. എല്ലാവർക്കും എപ്പോഴെങ്കിലും പ്രണയം ഉണ്ടായിട്ടുണ്ട് എന്നാണ് എനിക്ക് ലഭിച്ച അറിവ്.

പ്രണയിച്ചു വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ കണ്ടേക്കാം. പ്രണയിക്കാൻ അതിനുള്ള സാഹചര്യം ലഭിച്ചാൽ മാത്രമല്ലേ സാധിക്കുകയുള്ളു.

പ്രണയം അതൊരു അനുഭവം തന്നെയാണ്. പ്രണയം നഷ്ടപ്പെടുമ്പോൾ ഒട്ടുമിക്കവർക്കും ജീവിതം ഇല്ലാതെയായി പോയെന്നുള്ള അനുഭവം ആയിരിക്കും ഒരുപക്ഷെ ഉണ്ടായികാണുക.

ജീവനുതുല്യം പ്രണയിച്ചവർ, അവരിൽ ഒരാളുടെ മരണം മൂലമുള്ള വേർപാട് മറ്റെയാളെ ശരിക്കും തളർത്തിയേക്കാം, പിന്നിടുള്ള കാലം അവർ മറ്റാരെയും തങ്ങളുടെ ജീവിതത്തിൽ കൂടെകൂട്ടാൻ കഴിയാതെ മുന്നോട്ടു പോയേക്കാം, കാരണം അവർ ആ വ്യക്തിയെ അത്രമാത്രം പ്രണയിച്ചിരുന്നു, ജീവനു തുല്യം സ്നേഹിച്ചിരുന്നു.

എനിക്ക് നിന്നെ മറക്കാൻ പറ്റുന്നില്ല, നിൻറെ തിളക്കമാർന്ന കണ്ണുകളും മനസ്സു നിറഞ്ഞുള്ള പുഞ്ചിരിയും എല്ലാം എന്റെ മനസ്സിൽ ഇപ്പോഴും തെളിഞ്ഞു വരികയാണ്, ഒരു ആയുസ്സ് മുഴുവൻ ഓർക്കാൻ തക്ക നിമിഷങ്ങൾ നീ എനിക്കായി തന്നു.

സാഹചര്യം അനുകൂലം അല്ലെങ്കിൽ അപരിചിതരോട് സാധാരണ ആരും പുഞ്ചിരിക്കുക പതിവില്ലല്ലോ. എന്തെങ്കിലും തരത്തിൽ ഇഷ്ടം തോന്നിയാൽ മാത്രമല്ലെ മറ്റൊരാളെ കാണുമ്പോൾ ചിരിക്കാൻ കഴിയുകയുള്ളു.

ചിരി നമ്മളെ വല്ലാതെ ഒരു വ്യക്തിയിലേക്ക് ആകർഷിച്ചേക്കാം. ചിരിക്കാൻ പലർക്കും പ്രേതെകിച്ചു ഒരു കാരണവും വേണം എന്നില്ല.

ഞാൻ ട്യൂഷൻ ക്ലാസ്സിൽ പഠിച്ചപ്പോൾ അധ്യാപകന്റെ ക്ലാസ്സിൽ ഇരുന്നു പഠിപ്പിക്കുന്നതിനിടയിൽ എനിക്കും, ക്ലാസ്സിൽ ഇരിക്കുന്നവർക്കും ചിരി വന്നു, കുറച്ചു കഴിഞ്ഞിട്ടും എനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല, പിന്നിടുള്ള ക്ലാസ്സുകളിലും എനിക്ക് ചിരി വന്നു, പിന്നീട് ഞാൻ ക്ലാസ്സിൽ പോകുന്നത് നിർത്തി, ഞാൻ ആയിട്ട് എന്തിനാണ് ആ അദ്ധ്യാപകനെ ബുദ്ധിമുട്ടിൽ ആക്കുന്നതെന്ന് വിചാരിച്ചു.

മനസ്സ് തുറന്നു ചിരിക്കാൻ കഴിയുക ഒരു വ്യക്തിക്ക് ലഭിക്കുന്ന ഏറ്റവും വലിയൊരു ഭാഗ്യം തന്നെയാണ്. ചിരി അധികമായാൽ കരയേണ്ടി വരും എന്നു ചിലരൊക്കെ വിശ്വസിക്കുന്നുണ്ട്. ഞാൻ തമാശകൾ പറഞ്ഞു ആളുകളെ ചിരിപ്പിക്കുമ്പോൾ എന്നോട് പലരും പറയും ഇന്നത്തേക്ക് ഇത്രയും മതി ഞങ്ങൾക്ക് ആർക്കും വിട്ടിൽ പോയി കരയാൻ താല്പര്യം ഇല്ലായെന്ന്.

എല്ലാവർക്കും കാണും വ്യക്തിപരമായ ദുഃഖങ്ങൾ അതെല്ലാം മറന്നുകൊണ്ടു അവരിൽ പലരും ചിരിക്കാൻ, ചിരിപ്പിക്കാൻ ശ്രമിക്കുന്നു.

അവരവർ നേരിടുന്ന തോൽവികൾക്കുമുൻപിൽ, നഷ്ടങ്ങൾക്കുമുൻപിൽ ആരും തന്നെ ചിരിക്കാറില്ലല്ലോ. എന്നേ നോക്കി എത്രയോ പെൺകുട്ടികൾ, ആൺകുട്ടികൾ ചിരിക്കാറുണ്ട്.ആദ്യമൊക്കെ എന്നേ നോക്കി ചിരിക്കാത്തവർ വരെ പിന്നീട് എന്നേ കൂടുതൽ മനസ്സിലാക്കുമ്പോൾ ചിരിക്കാറുണ്ട്.

ഇന്നിപ്പോൾ എന്റെ ബിസിനസ്‌ പോസ്റ്റുകൾ ആളുകൾ കാണുമ്പോൾ അവരിൽ ഒട്ടുമിക്കവാറും ആളുകൾ ചിരിയുടെ സിംബൽ ആണ് ഇടാറുള്ളത്. ഞാൻ എന്റെ എഴുത്തിൽ ഒത്തിരി നർമം കലർത്താറുണ്ട്, പക്ഷെ പുസ്തകരൂപത്തിൽ ആക്കിയപ്പോൾ ഞാൻ എന്റെ അനുഭവം എല്ലാം എടുത്തുമാറ്റി, എന്തിനാണ് എന്റെ വിഡ്ഢിത്തങ്ങൾ ലോകം മുഴുവൻ അറിയിക്കേണ്ട ആവശ്യം എനിക്കുള്ളത്.

ഹൃദയങ്ങൾ തമ്മിൽ കൂടുതൽ അടുപ്പിക്കാൻ ചിരി നമ്മളെ ഒത്തിരി സഹായിച്ചേക്കാം. വേദനകൾക്കിടയിലും ചിരിക്കാൻ ശ്രമിക്കുന്നവർ നിരവധി ആളുകളാണ് ഈ ലോകത്തുള്ളത്.

ഓരോരോ സാഹചര്യങ്ങളാണ് മനുഷ്യരെ ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും. എല്ലാവർക്കും എല്ലാവരെയും ഏതുനേരത്തും ചിരിപ്പിക്കാൻ കഴിയണം എന്നില്ലല്ലോ.

മനസ്സു തുറന്നു ചിരിക്കാൻ കഴിയണം, അല്ലാതെ സ്വാർത്ഥത നിറഞ്ഞ മനസ്സോടെ ചിരിക്കുന്നത് വെറുതെയാണ്. എന്റെ പക്കൽ വരുന്നവരെ ചിരിപ്പിച്ചു വിടുക എന്നതാണ് എന്റെ പോളിസി, എന്നുകരുതി അവരുടെ പ്രശ്നത്തിന് പരിഹാരം കൊടുക്കുക എന്നത് അല്ല കേട്ടോ ഉദേശിച്ചത്‌.

പ്രണയം നൽകുന്ന പല നല്ല അനുഭവങ്ങളും നമ്മൾ നാളുകൾ എത്ര കഴിഞ്ഞാലും വിസ്മരിക്കാൻ ഇടയില്ലല്ലോ.

എത്രയെത്ര പ്രണയനിമിഷങ്ങളാണ് വളരെ വേഗത്തിൽ എന്റെ ജീവിതത്തിലൂടെ കടന്നുപോയത്.
പ്രണയം അതൊരു സത്യം തന്നെയാണ്. പരസ്പരം നേരിൽ കാണാതെയും പ്രണയിച്ചവർ എത്രയോ ആളുകളാണ് നമ്മൾക്ക് ചുറ്റിലുമുള്ളത്.

പ്രണയം നമ്മളിലേക്ക് പല വഴിയിലൂടെയും കടന്നുവരാം.

ഇന്നിപ്പോൾ വളരെ ചെറുപ്പം തൊട്ടേ പ്രണയം തുടങ്ങുന്നു, ഇന്നിപ്പോൾ ഓരോ സംവിധാനങ്ങളും ആശയവിനിമയത്തിന് വളരെയേറെ ഉപകാരപ്രദമാണല്ലോ.

പ്രണയത്തെപറ്റി വിശദമായി തന്നെ പഠിക്കാനുണ്ട്. പ്രേതെകിച്ചു ഒരു കാരണവും ഇല്ലാതെ പ്രണയിക്കുന്നവരും കണ്ടേക്കാം.

പ്രണയിക്കാൻ പലപ്പോഴും വെല്ലുവിളികളെ അതിജീവിക്കേണ്ടതായിട്ട് വന്നേക്കാം, പ്രണയത്തിന്റെ പേരിൽ വിടും നാടും വിട്ടു ഉപേക്ഷിക്കേണ്ടി വന്നേക്കാം.

ചിലരൊക്കെ പ്രണയം തുറന്നു പറയാൻ മനസ്സുകാണിക്കും, ഞാൻ ഇന്നും ഓർക്കുന്നു ഒരു പെൺകുട്ടി അവൾ സ്ഥിരം കാണുന്ന ഒരാളെ കണ്ടിട്ട് അയാളോട് പോയി ഇഷ്ടം തുറന്നു പറഞ്ഞ സംഭവം. അയാൾക്ക് ഇവളോട് ഇഷ്ടം ഒന്നും ഉണ്ടായില്ല എന്നു തോന്നുന്നു, പിന്നീട് അവർ ഇടയ്ക്കിടയ്ക്ക് സംസാരിക്കും. ഇപ്പോൾ അവർ ഒരുമിച്ചാണോ ജീവിക്കുന്നത് എന്നറിയില്ല. എന്റെ ജീവിതത്തിൽ ഞാൻ ആദ്യം ആയിട്ടാണ് പെൺകുട്ടി ആണിനോട് ഇഷ്ടം പറയുന്നത് കാണുന്നത്.

പ്രണയം നമ്മളിൽ അതിശക്തമാകുമ്പോൾ, പ്രണയം തുറന്നു പറയാതെ ആകുമ്പോൾ മനസ്സിൽ വല്ലാത്ത വിങ്ങൽ അനുഭവപ്പെട്ടേക്കാം. ഞാൻ ഏതാണ്ട് ഒരു വർഷകാലം മനസ്സിൽ വിങ്ങൽ കൊണ്ടുനടന്നു, ഇപ്പോഴും ഉണ്ട് എന്നാലും പഴയതിന്റെ അത്രയും ഇല്ല, ആ കുട്ടിയോട് ഒരു വാക്ക് എങ്കിൽ ഒരു വാക്ക് മിണ്ടാൻ കഴിഞ്ഞല്ലോ.

സ്ഥിരമായി യാത്രയിൽ കണ്ടു പരിചയിച്ച മുഖം, ഒരു വട്ടം തന്നോട് വന്നു സംസാരിക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ പിന്നിൽ എന്തെങ്കിലും ഇഷ്ടം ആ വ്യക്തിക്ക് തന്നോട് ഉള്ളത് കൊണ്ടായിരിക്കും എന്ന് സാധാരണ ചിന്തിക്കുന്നവർക്ക് മനസ്സിലാവില്ലേ എന്നാണ് എന്റെ ചോദ്യം, അതിനിനി റോക്കറ്റ് സയൻസ് ഒന്നും പഠിക്കാൻ പോകേണ്ട കാര്യം ഇല്ലല്ലോ.

പ്രണയം ഇന്ന ആളോട് മാത്രമാണ് തോന്നാവു എന്നൊന്നും നിയമം ഇല്ലല്ലോ. യാത്രയിൽ നമ്മൾ തമ്മിൽ കണ്ടുമുട്ടി, നമ്മൾ തമ്മിൽ ചേർച്ച ഉണ്ടെന്ന് എനിക്ക് തോന്നി, ഞാൻ നിന്നെ വല്ലാതെ പ്രണയിച്ചുപോയി. നീ എന്റെ അടുത്തേക്ക് ഓടിവന്നതും എന്നോടൊപ്പം നടന്നതും എല്ലാം ഒരു അത്ഭുതം ആയിട്ട് തോന്നുന്നു. നിന്നെക്കാൾ പൊക്കം എനിക്ക് ഉണ്ടോ എന്നറിയാൻ വേണ്ടിയായിരുന്നോ ഇനി നിന്റെ ശ്രമം, അതോ എന്നോട് ഉള്ള ഇഷ്ടം അറിയിക്കാൻ വേണ്ടിയായിരുന്നോ.

ഞാൻ നിന്നോടൊപ്പം ബസിൽ ആയിരിക്കുമ്പോൾ വെക്കുന്ന സിനിമ പാട്ടുണ്ട്, ആ പാട്ടിൽ എനിക്ക് വല്ലാത്ത പ്രണയം ഉണ്ടാകുന്നുണ്ട്, നി ഒരുപക്ഷെ എന്റെ മൊബൈലിൽ ഞാൻ വെച്ച പാട്ടു കണ്ടിരിക്കാം, നിന്റെ മനസ്സ് ഒരുപക്ഷെ പറഞ്ഞിരിക്കാം, ഇദ്ദേഹം പ്രണയത്തെ ഒത്തിരി ഇഷ്ടപ്പെടുന്ന ആളാണെന്ന്.

നിൻ അരികിലൂടെ ഞാൻ നടക്കുമ്പോൾ എനിക്ക് മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷമാണ് കിട്ടുന്നത്. പലപ്പോഴും നീ ബസിന്റെ പുറകിൽ ആയിരിക്കാൻ ഇഷ്ടപ്പെടുന്നത് എന്നോടൊപ്പം കൂടുതൽ ഓർമ്മകൾ ലഭിക്കാൻ വേണ്ടിയായിരുന്നോ. എന്നേ സസുക്ഷ്മം വിക്ഷിക്കാൻ വേണ്ടിയായിരുന്നോ?. എന്നേ പറ്റി നീ നിന്റെ കൂട്ടുകാരിയോട് സംസാരിച്ചിരുന്നുവോ?. ഞാൻ നാളിതുവരെയായി തന്നോട് സംസാരിക്കാൻ വരാത്തത് തനിക്കു വല്ലാത്ത ഹൃദയനൊമ്പരം ആയി അനുഭവപ്പെട്ടുവോ.

എനിക്ക് നമ്മളുടെ പ്രണയത്തിന്റെ തുടക്കസമയത്തു ഇഷ്ടം തുറന്നു പറയാൻ പലവട്ടം ശ്രമിച്ചതാണ്, പക്ഷെ എന്റെ ശരിരം അനുവദിച്ചില്ല. എന്തോ ഒന്ന് എന്നേ പിന്നോട്ട് വലിച്ചു, നിന്നോടുള്ള ഇഷ്ടം ഞാൻ എന്റെ വിട്ടിൽ പറഞ്ഞു, നിന്നോടുള്ള ഇഷ്ടം തുറന്നു പറയാൻ ശ്രമിച്ചതിനുശേഷം ഉള്ള കാര്യവും വീട്ടുകാരോട് പറഞ്ഞു.

നിന്നോട് ഞാൻ സംസാരിച്ചതിനുശേഷം ഉള്ള കാര്യം എല്ലാം ഞാൻ എന്റെ പെൺസുഹൃത്തുക്കളോട് പറഞ്ഞു, അവരെന്നെ ആശ്വസിപ്പിച്ചു. എനിക്ക് അവളെക്കാൾ മറ്റൊരു കുട്ടിയെ കിട്ടുമെന്ന് പറഞ്ഞു.

അങ്ങനെ ഒരുപാട് നാളുകൾക്കു ശേഷം ഞാൻ മല കയറി, മുകളിൽ എത്തുന്നതിനു മുൻപ് ഞാൻ ഒരുവളെ കണ്ടു. പിന്നെ ഇടയ്ക്കിടക്ക് കാണാൻ ഇടയായി, ഏറ്റവും മുകളിൽ എത്തിയപ്പോൾ അവൾ എന്നേ നോക്കികൊണ്ട് എന്റെ മുൻപിലുടെ നടന്നു നീങ്ങി.

പിന്നെ ഞാൻ ഒരിടത്തുപോയി വിശ്രമിച്ചു, അവളും കൂട്ടുകാരിയും അൽപ്പം മാറി ഇരുന്നു വിശ്രമിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ അടുത്തു വന്നു പ്രായം ആയ ചേട്ടൻ വന്നിരുന്നു, അതിനുശേഷം അവളും കൂട്ടുകാരിയും എന്റെ അടുത്തുകൂടെ വന്നു, അന്നേരം ഇദ്ദേഹം അവരോടു സംസാരിക്കുന്നു, അതിലുടെ എനിക്ക് മനസ്സിലായി ഈ കുട്ടിയുടെ പിതാവ് ആണെന്ന്, പിന്നെ അവളും കൂട്ടുകാരിയും എന്റെ ഇരിപ്പിടത്തിന്റെ കുറച്ചു നീങ്ങി തന്നെ ഇരുന്നു. അവൾ കുറച്ചു കഴിഞ്ഞു എഴുന്നേറ്റു പോയി, ഞാൻ അതിനുശേഷം കുറച്ചു കഴിഞ്ഞുപോയി. എനിക്ക് അവളുടെ അച്ഛനോട് അവളെ ഇഷ്ടം ആയ കാര്യം പറയാൻ കഴിയുമായിരുന്നു ഞാൻ പറഞ്ഞില്ല, അങ്ങനെ മുന്നോട്ടു നടന്നു നീങ്ങിയപ്പോൾ അവളെ വീണ്ടും കണ്ടു, അവൾ മുട്ടുകുത്തി പ്രാർത്ഥിക്കുന്നു. ഞാൻ പിന്നെ താഴോട്ട് ഇറങ്ങി പോന്നു. താഴെ നല്ല സദ്യ കൊടുക്കുന്നുണ്ടായിരുന്നു, ഞാൻ പോയി കഴിച്ചു, ഭക്ഷണം കഴിക്കുന്നതിനിടയിൽ എന്റെ തൊട്ടടുത്തിരുന്ന ആൾക്ക് ഫോണിൽ സുഹൃത്തിന്റെ ഫോൺ വിളി വരുന്നു, അപ്പോൾ അദ്ദേഹം ഫോണിൽ കൂടി പറയുകയാണ്, ഞാൻ നിന്റെ നാടിന്റെ പരിസരത്ത് വന്നപ്പോൾ നിന്നെ ഒന്ന് വിളിച്ചതാണ് നേരത്തെയെന്ന്, നീ ഫ്രീ ആണെങ്കിൽ മല കയറാൻ വരു, മല കയറിയാൽ വിവാഹമൊക്കെ പെട്ടെന്ന് നടക്കുമെന്ന്. എനിക്ക് അതു പുതിയൊരു അറിവ് ആയിരുന്നു. എന്തായാലും എനിക്ക് കിട്ടിയ അവസരം ഞാൻ നഷ്ടപ്പെടുത്തി ഇനി എനിക്ക് ഇതുപോലെ ഒരു അവസരം കിട്ടില്ല.

ജീവിതം അങ്ങനെയാണ് ചില നഷ്ടങ്ങളും ലാഭങ്ങളും നമ്മുടെ ജീവിതത്തിൽ മാറി മാറി ഉണ്ടായെന്നു വരും.

എനിക്ക് പ്രണയഓർമ്മകൾ എല്ലാം വല്ലാത്തൊരു വിഷമം തന്നെയാണ് നൽകികൊണ്ടിരിക്കുന്നത്, എന്നിട്ടും ഞാൻ വെറുതെ അവയൊരൊന്നും ഓർത്തുകൊണ്ടിരിക്കുന്നു.

ഹോ ബല്ലാത്ത വിഷമം തന്നെയാണ് നിനക്ക് എന്ന് നിങ്ങളിൽ പലർക്കും എന്നോട് പറയാൻ തോന്നുന്നുണ്ടാവും.

പ്രണയം അതു അനുഭവിച്ചവർക്കേ അതിന്റെ വിഷമം മനസ്സിലാവുള്ളു, സാധാരണ വർഷങ്ങൾ പ്രണയിച്ചു പിരിയുമ്പോൾ ആയിരിക്കാം വിഷമം ഉണ്ടാവുന്നതെങ്കിൽ ഒരു വാക്ക് മാത്രം സംസാരിച്ചുള്ളൂ എന്നതിന്റെ പേരിൽ വിഷമിക്കുന്ന ലോകത്തിലെ ഒരേ ഒരാൾ ഞാൻ മാത്രം ആയിരിക്കാം ഒരുപക്ഷെ.

ഒരുപക്ഷെ എന്റെ പ്രണയം എനിക്ക് മാത്രമേ മനസ്സിലായിട്ടുണ്ടാവുള്ളു. ഇന്നിപ്പോൾ നമ്മൾക്കിടയിൽ എത്ര വർഷങ്ങളാണ് കടന്നുപോയത്, എല്ലാം ഇന്നലെ സംഭവിച്ചതുപോലെ എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. എനിക്ക് ഈ എഴുത്തു ഒരുവിധത്തിൽ പൂർത്തിയാക്കിയിട്ട് വേണം ചിത്രം വര തുടങ്ങാൻ, നിന്നെ വരയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ ലോകത്തിൽ ഇന്നേവരെ ജീവിച്ചിട്ടില്ലാത്ത ഏതെങ്കിലും സുന്ദരിയെ ഞാൻ വരയ്ക്കും.

പണ്ട് ഞാൻ ക്ലാസ്സിൽ പടം വരയ്ക്കുമായിരുന്നു, പഠിപ്പിക്കുന്ന ടീച്ചർ എന്നേ അതിന്റെ പേരിൽ വഴക്ക് പറഞ്ഞിട്ടൊന്നുമില്ല. പിന്നെ ഞാൻ വിട്ടിൽ മുറികളിൽ മുഴുവൻ വലിയ പേപ്പറിൽ വരച്ചു ഒട്ടിക്കാൻ തുടങ്ങി, വിട്ടിൽ വരുന്നവരുടെ പണി ഓരോ മുറിയിലും ഞാൻ വരച്ച പടങ്ങൾ കാണുക എന്നതായിരുന്നു. എന്റെ ചില ചിത്രങ്ങൾ ശരിക്കും ആസ്വദിക്കാൻ ഒത്തിരി അകലെ പോയി നിൽക്കേണ്ടതുണ്ട് എന്നാലാണ് പടത്തിന്റെ ഭംഗി കിട്ടുകയുള്ളു, അടുത്തു നിന്നു നോക്കിയാൽ എന്റെ വിവരക്കേട് ആളുകൾക്കു മനസ്സിലാകും അതുകൊണ്ടാണ് അകലെ പോയി നിന്നു നോക്കാൻ പറയുന്നത്. പിന്നെ ഞാൻ വിട്ടിൽ ഗുഹ ഉണ്ടാക്കി, കുഴിച്ചു കുഴിച്ചു ഒരു ഘട്ടം എത്തിയപ്പോൾ വീട്ടുകാർ പരിപാടി അവസാനിപ്പിക്കാൻ പറഞ്ഞു, ഇല്ലെങ്കിൽ ഞാൻ ഭിത്തിയിൽ പടം ആയിരിക്കുന്നത് കാണേണ്ടി വന്നേനെ എന്ന് തോന്നികാണും. ഞാൻ പിന്നെ കുളം ഉണ്ടാക്കി, എനിക്ക് വിശ്രമിക്കാനുള്ള പാർക്ക്‌ ഉണ്ടാക്കി, പോരാത്തതിന് ആനയെ വരെ ഉണ്ടാക്കി, ഞാൻ ഉണ്ടാക്കിയ ആന എഴുന്നേറ്റ് നിൽക്കില്ല, കിടക്കുക മാത്രം ചെയ്യുള്ളു. എഴുന്നേറ്റു നിൽക്കുന്ന ആനയെ കണ്ടു ആരെങ്കിലും പേടിച്ചു പോയാലോ എന്നോർത്തിട്ടല്ല എനിക്ക് ആനയെ നിർത്തി ഉണ്ടാക്കാൻ അറിയാത്തതുകൊണ്ടാണ്.

ആളുകൾ കേട്ടറിഞ്ഞു വീട്ടിലേക്ക് വരാൻ തുടങ്ങി, അങ്ങനെ ഒരു ചെറുപ്പകാലം എനിക്ക് ഉണ്ടായിരുന്നു. ഓരോ പ്രായത്തിന്റെ കുരുത്തക്കേട് എന്നൊക്കെ വേണമെങ്കിൽ പറയാം.

ഇനി ഭാവിയിൽ ഒരു സിനിമ തന്നെ എന്നേ വെച്ചു എടുക്കാം എന്നുതോന്നുന്നു, ആയിരം സുന്ദരിമാരും ഞാനും ആഹാ എത്ര നടക്കാത്ത സ്വപ്നം.

Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 28

 28.ആഘോഷിക്കുക.
നമ്മുടെയൊക്കെ ജീവിതത്തിലെ ഓരോ മനോഹരമായ നിമിഷങ്ങൾ ആഘോഷിക്കാൻ നമ്മൾ എല്ലാവരും വളരെയേറെ ആഗ്രഹിക്കുന്നവരാണ്. ആഘോഷം പലർക്കും പല രീതിയിൽ ആണ്. ഏതൊരു ആഘോഷത്തിലും പൂർണ്ണമായി പങ്കുചേരാൻ നമ്മുടെ ശരീരവും മനസ്സും അനുവദിക്കേണ്ടതുണ്ട്.ഓരോ ആഘോഷവും ഒരു ഓർമ്മപ്പെടുത്തലാ ണ്.നാളുകൾക്കു ശേഷം എല്ലാം ഒരു ഓർമ്മകൾ മാത്രമാകും.പലരും തങ്ങളുടെ ജീവിതത്തിലെ അസുലഭ നിമിഷങ്ങൾ ഗംഭിരമായ ആഘോഷം ആക്കാൻ ആഗ്രഹിക്കുന്നവരാണ്.നമ്മളി ൽ പലരും ചെറിയ രീതിയിൽ ആഘോഷിക്കുന്നവരും വലിയ രീതിയിൽ ആഘോഷിക്കുന്നവരുമുണ്ട്.ഏ തൊരു ആഘോഷവും ഗംഭിരമാക്കണം എങ്കിൽ അതിനുവേണ്ട തക്കതായ തയ്യാറെടുപ്പുകൾ നടത്തേണ്ടതായിട്ടുണ്ട്.ചിലപ്പോഴോക്കെ നമ്മൾ പങ്കെടുക്കുന്ന ആഘോഷങ്ങൾ അതിരുവിട്ട് സങ്കടത്തിനു കാരണമാകാറുണ്ട്.ഏതൊരു ആഘോ ഷത്തിനും തിളക്കം കൂട്ടുന്നത് അതിൽ പങ്കുചേരുന്നവരുടെ സഹകരണം കൊണ്ടാണ്.

എല്ലാവർക്കും ഒരുപക്ഷെ അവരവരുടെ ജീവിതസാഹചര്യങ്ങൾക്കൊണ്ട് ആഘോഷങ്ങളിൽ പൂർണ്ണമായി പങ്കുചേരാൻ സാധിച്ചെന്ന് വരില്ലല്ലോ.
ഏതൊരു മനുഷ്യനും അവരവരുടെ ജീവിതത്തിലെ അസുലഭ നിമിഷങ്ങൾ ആഘോഷം ആക്കാനാണ് ആഗ്രഹിക്കുന്നത്.ആന്മാർത്ഥമായ സ്നേഹം പരസ്പ രം ഇല്ലെങ്കിൽ അവിടെ എത്ര ആഘോഷങ്ങൾ നടത്തിയിട്ടു എന്തു പ്രയോജനം ആണുള്ളത്.നമ്മൾ ആഘോഷങ്ങൾ നടത്തുന്നതോ ടൊപ്പം മറ്റുള്ളവരെ സഹായിക്കുക കൂടി ചെയ്താൽ എത്ര വലിയ കാര്യമായിരിക്കുമത്.ഏതൊരു വിജയവും ആഘോ ഷിക്കപ്പെടേണ്ടത് തന്നെയാണ്.നമ്മൾ ഓരോരുത്തർ ക്കും ആഘോഷിക്കാൻ എന്നെങ്കിലും അവസരം ഉണ്ടാകും എന്നുതന്നെ പ്രതീക്ഷിക്കാം.ഇന്നെലകളിലെ തോൽ വികളെയും ഇന്നിന്റെ പ്രയാസങ്ങളെയും അതിജീവിച്ചുകൊണ്ട് മനസ്സ് തുറന്നു ആഘോഷിക്കാ ൻ നമ്മൾ എല്ലാവർക്കും കഴിയട്ടെ.

Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

27 January 2024

// // Our Youtube channel

27.motivation discussion 2024

27.നിങ്ങളുടെ സന്തോഷത്തെ സാരമായി ബാധിച്ചത് എന്ത് കാര്യമാണ്
Read More
// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 27

 എത്ര ശ്രമിച്ചിട്ടും നിന്നെ എനിക്ക് മറക്കാൻ ആകുന്നില്ല, ഈ ജന്മം അത്രയും നാൾ നിന്നെ എനിക്ക് എങ്ങനെ മറക്കാൻ കഴിയും. എന്റെ ഹൃദയം നീ കിഴടക്കിയിരിക്കുന്നു.

എന്റെ രാത്രികളിലും പകലുകളിലും നീ എന്നോടൊപ്പമുണ്ട്. ഹൃദയങ്ങൾ തമ്മിൽ അകലെ ആണെങ്കിലും എന്തോ ഒന്ന് നമ്മളെ രണ്ടാളെയും അടുപ്പിക്കുന്നു.

എന്റെ മുന്നോട്ടുള്ള യാത്രയിൽ നീയും എന്നോടൊപ്പം ഉണ്ടാവണമെന്ന് ഞാൻ വളരെയേറെ ആഗ്രഹിക്കുന്നു. നിന്നെ എനിക്ക് ഇപ്പോൾ ശരിക്കും മിസ്സ്‌ ചെയ്യുന്നു.

എന്നേ കാണാൻ കഴിയാതെ വിഷമിക്കുകയാണോ അതോ ഞാൻ ഇല്ലാത്തതുകൊണ്ട് സന്തോഷിക്കുകയാണോ.

പ്രണയം എങ്ങനെയാണ് മനുഷ്യരിൽ ഉണ്ടായത്. പ്രണയം ശരിക്കും ഒരു അത്ഭുതം തന്നെയാണെന്ന് തോന്നുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിൽ സന്തോഷിക്കാനും ദുഖിക്കാനും കഴിയുന്ന കാരണം പലപ്പോഴും പ്രണയമാകാറുണ്ട്.

എത്ര മേൽ പ്രണയിച്ചാലും, എല്ലാ പ്രണയവും വിജയിക്കാൻ സാധിക്കണമെന്നില്ല. ഇനിയും എത്ര നാൾ താൻ എന്റെ ഹൃത്തിൽ ഉണ്ടാകുമെന്ന് എനിക്കറിയില്ല.

തനിക്കു പകരം മറ്റൊരാൾ എന്റെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ ഒരുപക്ഷെ പതിയെ പതിയെ തന്നെ കുറിച്ചുള്ള ഓർമ്മകൾ ഇല്ലാതെയായേക്കാം.

എനിക്ക് തന്നെ കാണാതിരിക്കുമ്പോൾ വല്ലാത്തൊരു വിഷമമാണ്. ഓരോ ദിവസവും തന്നെ യാദൃശ്ചികമായി കണ്ടുമുട്ടുമ്പോഴും ഞാൻ മനസ്സിൽ ചിന്തിക്കുക ഇനിയും എത്ര നാൾ കാണാൻ കഴിയും എന്നാണ്. എനിക്ക് തന്നോടുള്ള ഇഷ്ടം തുറന്നു പറയാൻ കഴിയാത്തതിൽ വളരെയേറെ വിഷമമുണ്ട്.

ഒരുവിധം പെൺകുട്ടികൾ അവർക്ക് ആരോടെങ്കിലും ഇഷ്ടം ഉണ്ടെങ്കിലും അതൊന്നും തുറന്നു ചോദിക്കാൻ ധൈര്യം കാണിക്കാറില്ല. പല കാരണങ്ങൾ കൊണ്ടു ആകാം.

ഭൂമിയിൽ ജീവിക്കുന്ന ഓരോ മനുഷ്യന്റെ ഉള്ളിലും സ്നേഹം ഒളിഞ്ഞു കിടപ്പുണ്ട്. സ്നേഹം പ്രകടമാക്കാൻ ഉള്ളതാണ്. എല്ലാവരെയും സ്നേഹിക്കാൻ കഴിയേണ്ടതുണ്ട്.നമ്മളെ ദ്രോഹിച്ചവരോടും, നമ്മളെ ഒറ്റപ്പെടുത്തിയവരോടും സ്നേഹിക്കാൻ കഴിയണം, ഇതൊന്നും അത്ര എളുപ്പം കഴിയുന്നത് അല്ല.

സ്നേഹത്തിനു ഒത്തിരി പ്രേത്യേകതകളുണ്ട് അതൊക്കെ അനുഭവിച്ചു തന്നെ അറിയണം.

ഞാൻ എന്റെ എഴുത്തിനെ സ്നേഹിക്കുന്നു, അതിലുടെ നിങ്ങൾക്ക് വായനാനുഭവം നൽകുന്നു.

എല്ലാ വായനക്കാർക്കും ഇഷ്ടം ആകണം എന്നില്ല എന്റെ എഴുത്തുകൾ, എങ്കിൽ പോലും വിരലിൽ എണ്ണാവുന്ന കുറച്ചു പേർക്കെങ്കിലും എന്റെ എഴുത്തുകൾ ഇഷ്ടപ്പെടുന്നുണ്ട് എന്നറിയുന്നതിൽ വളരെയേറെ സന്തോഷം.

കാലങ്ങൾ എത്ര കഴിഞ്ഞാലും എന്റെ ഓർമ്മകൾ ഇല്ലാതെയായാലും എന്റെ എഴുത്തുകൾ ഈ ലോകത്തിൽ എവിടെയെങ്കിലും നിലനിന്നേക്കാം. ഇപ്പോൾ എനിക്ക് എന്റെ പ്രണയത്തെപറ്റി എഴുതാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എനിക്ക് എഴുതാൻ കഴിയുമോ എന്നറിയില്ല. ഒരു മനുഷ്യന് കൂടിവന്നാൽ 100 വയസ്സ് വരെ ആയുസ്സ് അല്ലേ കിട്ടുകയുള്ളു, അതിനുള്ളിൽ ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി നല്ല കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുക.

ഒന്നും ചെയ്യാതെ വെറുതെയിരുന്നു കഴിഞ്ഞാൽ ഒരുപക്ഷെ നമ്മളുടെ മനസ്സും ശരീരവും കൂടുതൽ അലസമായി തീർന്നേക്കാം.

ലോകത്തിൽ ഒത്തിരി കാര്യങ്ങളുണ്ട് എല്ലാം എല്ലാവർക്കും സ്വന്തമാക്കാൻ കഴിയില്ല. അതുപോലെ തന്നെയാണ് ഒരാളുടെ മനസ്സ് കിഴടക്കാൻ എല്ലാവർക്കും കഴിയില്ല.

മനസ്സില്ലാമനസ്സോടെ ചെയ്യുന്നതും പൂർണ്ണമനസ്സോടെ ചെയ്യുന്നതും തമ്മിൽ ഒത്തിരി വ്യത്യാസം ഉണ്ടാകുമല്ലോ.

പ്രണയം നമ്മൾക്ക് ഒരാളോട് തോന്നിയാലും ഒരുപക്ഷെ എന്തെങ്കിലും കാരണത്താൽ ആ പ്രണയം ഉപേക്ഷിക്കേണ്ടി വന്നേക്കാം.

എനിക്ക് വേണ്ടത് അഹങ്കാരം ഇല്ലാത്ത, ആർഭാടങ്ങളോട് അമിതഭ്രമം ഇല്ലാത്ത വ്യക്തിയെയാണ്. ഉള്ളതിൽ സന്തോഷിക്കാൻ കഴിയുന്നവരെയാണ് എനിക്ക് ആവശ്യം.

പണം ഉണ്ടെങ്കിൽ ആർക്കും എത്രമാത്രം ആർഭാടം വേണമെങ്കിലും കാണിക്കാൻ കഴിയുമായിരിക്കും, പക്ഷെ അതുകഴിഞ്ഞു നമ്മൾ മറ്റൊരു ലോകത്തിലേക്ക് യാത്രയാകും അവിടെ നമ്മളെ കാത്തിരിക്കുന്നത് എന്താണെന്ന് അറിയില്ല.

ഇന്ന് നമ്മുടെ ചുറ്റിലും എത്ര ആളുകളാണ് ദുഖിച്ചിരിക്കുന്നത്, സമ്പത്തു ഇല്ലാത്തതിന്റെ പേരിൽ, ആഗ്രഹങ്ങൾ നേടിയെടുക്കാൻ കഴിയാത്തതിന്റെ പേരിൽ അങ്ങനെ നിരവധി കാരണങ്ങൾ ഓരോരുത്തർക്കും കാണും.

ഒരാൾക്ക് മറ്റൊരാളെ ഉള്ളിന്റെ ഉള്ളിൽ പ്രണയിക്കാൻ ആരുടെയും സമ്മതം ആവശ്യമില്ലല്ലോ.
ഓരോരുത്തർക്കും അവരവരുടേതായ വ്യക്തി താല്പര്യങ്ങൾ കാണും.

നമ്മൾ എപ്പോഴും ചുറ്റിലുമുള്ളവരെ സ്നേഹിച്ചുകൊണ്ടിരിക്കുക, നമ്മൾക്ക് അർഹതപ്പെട്ടത് എപ്പോഴായാലും നമ്മുടെ അടുത്തേക്ക് തന്നെ വരും.

ലോകത്തിൽ നമ്മൾ നൽകുന്ന ഓരോ നല്ല കാര്യത്തിനും എന്നെങ്കിലും ഒരിക്കൽ പ്രതിഫലം കിട്ടാതെയിരിക്കില്ല.

ഒരുപാട് കുറവുകൾ നമ്മളിൽ ഉണ്ടെങ്കിൽ പോലും നമ്മൾ ഓരോരുത്തരും മറ്റുള്ളവരിൽ നിന്നും വിഭിന്നമാണ്. മറ്റുള്ളവർ എന്തു ചിന്തിക്കും എന്നുകരുതി നമ്മൾ, നമ്മളിലെ നല്ല കഴിവുകളെ മൂടിവെച്ചു കളഞ്ഞാൽ പിന്നിടുള്ള കാലം നമ്മൾ മാത്രമായിരിക്കും അതോർത്തു സങ്കടപ്പെടേണ്ടി വരിക.

പ്രണയരംഗങ്ങൾ നമ്മളിൽ പലരും പല ദൃശ്യമാധ്യമങ്ങളിൽ കൂടി കാണാറുണ്ട്. നമ്മുടെ മനസ്സിൽ എപ്പോഴും ആരോടെങ്കിലും ഇഷ്ടം ഉണ്ടാവാതിരിക്കില്ല.

പലരും നമ്മുടെയൊക്കെ ഇഷ്ടത്തിനെ നിരസിക്കാനുള്ള കാരണം നമ്മൾക്ക് വേണ്ടത്ര വിദ്യാഭാസ യോഗ്യതയോ, സാമ്പത്തിക സ്ഥിതിയോ ഇല്ലാത്തതാകാം.

നിസ്സാര കാരണത്തിന്റെ പേരിൽ തെറ്റി പിരിയുന്നവർ ഒത്തിരി പേരുണ്ടാകാം, അവരെ സംബന്ധിച്ച് അതൊക്കെ വലിയൊരു കാര്യം തന്നെ ആയിരിക്കാം.

ക്ഷമ പല സന്ദർഭങ്ങളിലും ആവശ്യമായി വന്നേക്കാം. ആരെയും വെറുക്കാതെ മനസ്സു നിറഞ്ഞു സ്നേഹിക്കാൻ ക്ഷമ ആവശ്യമാണ്.

നമ്മൾ ഈ ലോകത്തിൽ എന്തൊക്കെ നേടിയാലും നമ്മൾക്ക് ഈ ലോകം വിട്ടു ഒന്നും കൂടെ കൊണ്ടുപോകുവാൻ കഴിയില്ല.

നമ്മളെക്കുറിച്ചു മറ്റുള്ളവർക്ക് എന്നും നല്ല ഓർമ്മകൾ നൽകാൻ മാത്രം കഴിയട്ടെ.

എനിക്ക് അവൾ എന്നു വെച്ചാൽ ജീവനാണ്, അവൾക്ക് എന്നോട് എങ്ങനെ ആണെന്ന് അറിയില്ല.
അവൾ ഇപ്പോഴും എന്നേ ഓർക്കുന്നുണ്ടോ എന്നുപോലും അറിയില്ല.

അവളുടെ ജീവിതത്തിൽ ഒരുപക്ഷെ ഞാൻ മാത്രം ആയിരിക്കും ഇഷ്ടം തുറന്നു പറയാതെ പോയിട്ടുണ്ടാവുക.

നമ്മൾ ആഴത്തിൽ സ്നേഹിക്കുന്നവരിൽ നിന്നും കേൾക്കേണ്ടി വരുന്ന വാക്കുകൾ ഒരുപക്ഷെ നമ്മളെയൊക്കെ വളരെയേറെ വേദനിപ്പിച്ചേക്കാം.

ഏതൊരു സ്നേഹത്തിന്റെയും കൂടെ തന്നെ വേദനയും ഉണ്ടാകും, സ്നേഹിക്കുന്നവർ തമ്മിൽ അകലേണ്ടി വരുമ്പോൾ വേദന ഉണ്ടാവുക സ്വാഭാവികമാണ്.

സ്നേഹം സത്യം ആണെങ്കിൽ സ്നേഹം എന്നെങ്കിലും ഒരിക്കൽ തിരിച്ചറിയാതിരിക്കില്ല.

സ്നേഹം പലപ്പോഴും പ്രകടമാക്കാൻ കഴിയുന്നില്ല എന്നത് വളരെയേറെ സങ്കടകരമായ കാര്യമാണ്.

ഇന്നിപ്പോൾ പലരും പരിസരം മറന്നു സ്നേഹപ്രകടനം നടത്തുമ്പോൾ നമ്മുടെ ഉള്ളിൽ എവിടെയോ അൽപ്പം സങ്കടം ബാക്കിയായേക്കാം, നമുക്കാർക്കും ഇങ്ങനെ ഒന്നും സ്നേഹം പ്രകടിപ്പിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന്.

ലോകത്തിൽ മനുഷ്യർ തമ്മിൽ സ്നേഹം ഇല്ലെങ്കിൽ അവിടെ പല വിധത്തിലുള്ള പ്രശ്നങ്ങൾക്കും കാരണമായേക്കാം. ചെറുപ്പം തൊട്ടേ സ്നേഹരാഹിത്യം അനുഭവിക്കേണ്ടി വരുന്നത് വളരെയേറെ ദുഃഖകരമായ കാര്യമാണ്.

നമ്മുടെ ഉള്ളിൽ ആരോടെങ്കിലും വെറുപ്പ്, വിദ്വേഷം ഉണ്ടെങ്കിൽ നമ്മുടെ മാനസിക, ശാരീരിക വളർച്ചയെ ഒരുപക്ഷെ സാരമായി ബാധിച്ചേക്കാം.

കൗമാരത്തിൽ ഉണ്ടായിരുന്ന പ്രണയത്രിവത ഒരുപക്ഷെ പിന്നിടുള്ള ജീവിതസാഹചര്യങ്ങളിൽ നമ്മൾക്ക് നഷ്ടം ആയേക്കാം.

ജീവൻ നിലനിർത്തുക എന്നതാണല്ലോ ഏറ്റവും വലിയ കാര്യം. ജീവിതത്തിൽ പല രംഗങ്ങളിലും ലാഭവും നഷ്ടവും ഉണ്ടായേക്കാം. നമ്മൾ അനുഭവിക്കേണ്ട ദുഃഖങ്ങൾ നമ്മൾ തന്നെ അനുഭവിക്കേണ്ടതായിട്ട് വരും, നമ്മൾക്ക് പകരം മറ്റാർക്കും സാധ്യമല്ല.

പ്രണയം നഷ്ടപ്പെട്ടപ്പോൾ എനിക്ക് ഉണ്ടായ വേദന മറ്റുള്ളവർക്ക് മനസ്സിലാക്കാൻ കഴിയണം എന്നില്ല, അതുപോലെ മറ്റുള്ളവർക്കുള്ള വേദന എനിക്കും മനസ്സിലാക്കാൻ കഴിയണം എന്നില്ല.

പ്രണയം നമ്മളുടെ ജീവിതത്തിലൂടെ കടന്നുപോയി, കുറെ നല്ല ഓർമ്മകളും വേദനകളും സമ്മാനിച്ചുകൊണ്ട്, ഇനി ഇപ്പോൾ മുന്നോട്ടു അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് മുന്നേറാൻ ശ്രമിക്കേണ്ടതുണ്ട്.

ജീവിതം എന്നു പറയുന്നത് പ്രണയം മാത്രം അല്ലല്ലോ. ഒത്തിരി മനുഷ്യർക്ക് നമ്മളെകൊണ്ട് കഴിയാവുന്ന സഹായങ്ങൾ ചെയ്‌തുകൊടുക്കാൻ സാധിക്കേണ്ടതുണ്ട്.

ഇന്നിപ്പോൾ ഓരോ രംഗത്തും തടസ്സങ്ങൾ നേരിടുന്നവർ നിരവധിയാണ്. ഓരോ കാര്യത്തിനും ഓരോ തരത്തിലുള്ള കാരണങ്ങൾ കാണും, അതെല്ലാം പരിഹരിച്ചാൽ മാത്രമേ തടസ്സങ്ങൾ ഒഴിവാക്കികൊണ്ട് മുന്നോട്ടു പോകുവാൻ കഴിയുകയുള്ളു.

നമ്മൾ ആഗ്രഹിച്ചതുപോലെ നമ്മളെ സ്നേഹിക്കാൻ ഈ ലോകത്തിൽ ആരും ഉണ്ടായെന്നു വരില്ല. നമ്മൾ, നമ്മളെതന്നെ സ്നേഹിക്കാൻ തയ്യാറാവുക.

നമ്മൾ, നമ്മളെ തന്നെ സ്നേഹിക്കാൻ തയ്യാറായില്ല എങ്കിൽ അതൊക്കെ നമ്മൾ, നമ്മളോട് തന്നെ ചെയ്യുന്ന വലിയൊരു തെറ്റാണ്.

നമ്മൾ ഓരോരുത്തർക്കും ഓരോരോ സങ്കൽപ്പം ഉണ്ടായേക്കാം, ഒരുപക്ഷെ നമ്മളുടെ ജീവിതപങ്കാളി നമ്മുടെയൊക്കെ സങ്കല്പത്തിന് നേർ വിപരിതമായിരിക്കാം.

നമ്മൾ ആഗ്രഹിക്കുന്നതുപോലെ മറ്റുള്ളവർ നമ്മളോട് എല്ലായ്പോഴും നല്ല രീതിയിൽ പെരുമാറണം എന്നില്ലല്ലോ.

നമ്മളുടെ ജീവിതത്തിൽ സന്തോഷം കണ്ടെത്തേണ്ടത് നമ്മൾ ഓരോരുത്തരുമാണ്. മറ്റുള്ളവരുടെ പ്രവർത്തികൾ, വാക്കുകൾ എല്ലാം നമ്മളെ ഒരുപക്ഷെ വളരെയേറെ സങ്കടപ്പെടുത്തിയേക്കാം, എങ്കിൽ പോലും നമ്മൾ കൂടുതൽ ഉണർവോടെ പ്രവർത്തിക്കാൻ തയ്യാർ ആകേണ്ടതുണ്ട്.

സങ്കടത്തിനു അപ്പുറം സന്തോഷം ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിയണം, അതിനായി പരിശ്രമിക്കാൻ തയ്യാറാകണം.

നമ്മുടെ പരിശ്രമം ഉണ്ടെങ്കിൽ മാത്രമേ ഏതു കാര്യത്തിലായാലും വിജയം നേടാൻ കഴിയുകയുള്ളു.

പ്രണയം നഷ്ടപ്പെട്ടതിൽ നമ്മൾ ദുഖിച്ചിരിക്കുന്നതിൽ അർത്ഥം ഇല്ല, നമ്മൾക്ക് ചെയ്യാൻ കഴിയുന്ന ഒത്തിരി കാര്യങ്ങൾക്ക് അതൊക്കെ തടസ്സം ആയേക്കാം, നമ്മുടെ സമയം ഒരിക്കലും നഷ്ടങ്ങളുടെ പേരിൽ സങ്കടപ്പെട്ടു കളയരുത്.

ലോകത്തിൽ നഷ്ടങ്ങളും ലാഭങ്ങളും ഉണ്ടായികൊണ്ടിരിക്കും.

ഒരിക്കൽ നേട്ടം നൽകിയവ പിന്നീട് നഷ്ടം നൽകിയെന്ന് വരാം, ഒരിക്കൽ നഷ്ടം വന്നവ പിന്നീട് നേട്ടം നൽകിയെന്ന് വരാം, എല്ലാം അവസരങ്ങളെ എങ്ങനെ ഉപയോഗിക്കുന്നു എന്നത് അനുസരിച്ചിരിക്കും.

സ്നേഹിച്ചതിന്റെ പേരിൽ നഷ്ടങ്ങൾ ഒത്തിരി സഹിക്കേണ്ടി വന്നവർ ഈ ലോകത്തിലുണ്ട്.

സ്നേഹം അത്രമേൽ ദൃഡമാണെങ്കിൽ ഒരുപക്ഷെ നമ്മൾ സ്നേഹിച്ച വ്യക്തിയുടെ സ്ഥാനത്തു ഒരുപക്ഷെ മറ്റൊരാൾക്ക്‌ സ്ഥാനം നൽകാൻ കഴിഞ്ഞെന്നുവരില്ല.

നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ ആയിരിക്കണം എന്നില്ലല്ലോ ലോകത്തിൽ ഓരോ കാര്യങ്ങളും സംഭവിക്കുക.

നമ്മുടെ ജീവിതത്തിൽ ഇന്നലെകളിൽ സംഭവിച്ച തെറ്റുകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്‌ തിരുത്തി മുന്നേറാൻ സാധിക്കണം.

ജീവിതത്തിൽ ഒരുപക്ഷെ ഒരുപാട് വേദന നിറഞ്ഞ അനുഭവങ്ങളിലൂടെയൊക്കെ കടന്നുപോകേണ്ടി വന്നേക്കാം, നമ്മുടെ ജീവിതാനുഭവങ്ങൾ നമ്മളെ കരുത്തരാക്കി മാറ്റട്ടെ.

ലോകം കുറെ പേർക്ക് ദുഃഖം സമ്മാനിക്കുന്നു, കുറെ പേർക്ക് സന്തോഷം സമ്മാനിക്കുന്നു. ലോകത്തിൽ ജീവിക്കുന്ന എല്ലാവർക്കും ഇനി എന്നാണ് സന്തോഷത്തിൽ ജീവിക്കാൻ സാധിക്കുക.

നമ്മൾ ആരും തന്നെ നമ്മുടെ ഇഷ്ടപ്രകാരം കടന്നുവന്നവർ അല്ല. നമ്മൾ ജനിച്ച നാൾ തൊട്ടു നമ്മുടെ കൂടെ ആയിരുന്ന പലരും നമ്മളിൽ നിന്നും മരണം വഴി വേർപ്പെട്ടുകൊണ്ടിരിക്കുകയാണ്.നമ്മുടെ ചുറ്റിലും നടക്കുന്ന ഓരോ മരണവും ഒരു ഓർമ്മപ്പെടുത്തലാണ്, ഈ ഭൂമിയിൽ നമ്മൾക്കു ജീവിക്കാൻ അവസരം കിട്ടി, നമ്മൾക്ക് കിട്ടിയ അവസരങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയുമോ എന്ന് ഇനിയെങ്കിലും നോക്കേണ്ടതുണ്ട്.

തെറ്റുകൾ സംഭവിക്കാത്ത മനുഷ്യരില്ല, തെറ്റ് മനസ്സിലാക്കി തിരുത്താൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്. തെറ്റ് തിരുത്താൻ നമ്മൾക്ക് കഴിയാത്തിടത്തോളം തെറ്റിൽ തന്നെ തുടരേണ്ടി വന്നേക്കാം.

പ്രണയം എന്ന വികാരം നമ്മളുടെ മനസ്സിനെ ആഴത്തിൽ സ്വാധിനിക്കുന്ന ഒന്നാണ്, അതുകൊണ്ടാണ് ഓരോ പ്രണയനഷ്ടവും നമ്മളെ ഒത്തിരി നിരാശയിൽ കൊണ്ടെത്തിക്കുന്നത്.

പ്രണയനഷ്ടത്തെ കരുത്തോടെ നേരിടുന്നവർ, പിന്നീട് ഉയർന്ന നേട്ടങ്ങൾ സ്വന്തമാക്കിയവരുണ്ട്.

പ്രണയപരാജയം ജീവിതത്തിന്റെ അവസാനവാക്കല്ല, നമ്മളെ വേണ്ടാത്തവർ നമ്മളിൽ നിന്നും അകന്നുപോകുന്നതാണല്ലോ എപ്പോഴും നല്ലത്.

നമ്മൾക്ക് വേണ്ടി എവിടെയോ ഒരാൾ ഉണ്ടെന്നുള്ള വിശ്വാസത്തിൽ മുന്നോട്ടു പോകുവാൻ കഴിയട്ടെ.

ഒത്തിരി പേർ ഇപ്പോഴും പ്രണയപരാജയത്തിൽ വിഷമിച്ചിരിക്കുന്നവർ ഉണ്ടാവും, ഈ സമയവും കടന്നുപോകും എന്ന് തിരിച്ചറിയുക, നമ്മളുടെ കഴിവിനെ വളർത്തികൊണ്ട് വരാൻ ഇനിയുള്ള നാളുകളിൽ ശ്രമിച്ചുകൊണ്ടിരിക്കുക.
നാളെ നമ്മൾക്ക് വലിയൊരു നേട്ടത്തിന് അർഹതയുള്ളത് ആക്കുക ഒരുപക്ഷെ നമ്മുടെ കഴിവുകൾ ആയിരിക്കും.

ഞാൻ എന്റെ പ്രണയപരാജയത്തിൽ ദുഖിച്ചു തളർന്നിരുന്നാൽ ഒരുപക്ഷെ ഈ നോവൽ എനിക്ക് എഴുതാൻ കഴിയുമായിരുന്നില്ല.

നമ്മളെകൊണ്ട് കഴിയാവുന്ന ചെറുതും വലുതുമായ ഒത്തിരി നല്ല കാര്യങ്ങളുണ്ട്, അതിൽ ശ്രദ്ധ കൊടുത്തുകൊണ്ട് കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കി മുന്നേറാൻ കഴിയട്ടെ. ഒരുപക്ഷെ ഇന്നലെകളിലെ നഷ്ടങ്ങൾ നമ്മളെ തേടിവരില്ല എന്നു പറയാൻ പറ്റില്ലല്ലോ.

നമ്മുടെ ഓരോ നിമിഷവും നമ്മുടെ കൈകളിലാണ്, മുന്നോട്ടു നേട്ടത്തിനായി പരിശ്രമിക്കണോ അതോ നഷ്ടങ്ങൾ ഓർത്തോർത്തു ദുഃഖിച്ചു തളർന്നിരിക്കണോ എന്നെല്ലാം അവരവർ തന്നെ തീരുമാനിക്കുക.

ജീവിതത്തിന്റെ വില മനസ്സിലാക്കാൻ ശ്രമിക്കുക, കിട്ടുന്ന സമയം പാഴാക്കി കളയാതിരിക്കുക.

Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 27

 27.ആകെയുള്ള പ്രതിക്ഷ.
നമ്മളിൽ പലരും പലപ്പോഴും ആകെയുള്ള പ്രതിക്ഷ ഇനി ഈ ഒരു കാര്യത്തിലാണ് അല്ലെങ്കിൽ ആ ഒരു വ്യക്തിയിലാണ് എന്നൊക്കെ പറയാറുണ്ട്.നമ്മളിൽ പലരും നിരാശരാകാൻ കാരണം തന്നെ നമ്മുടെ പ്രതീക്ഷകൾ അസ്തമിക്കുമ്പോഴാണ്.എന്നെങ്കിലും നന്നാവും എന്നുള്ള പ്രതീക്ഷയിൽ ആയിരിക്കും നമ്മൾ ഓരോരുത്തരും മുന്നോട്ട് പോയികൊ ണ്ടിരിക്കുന്നത്.നമ്മുടെ ചുറ്റിലുമുള്ള പലരും നമ്മൾക്ക് പ്രതീക്ഷകൾ നൽകികൊണ്ട് ഒരുപക്ഷെ കടന്നുകളഞ്ഞേക്കാം.

മനുഷ്യരുടെ ജീവിതത്തിൽ പ്രതീക്ഷകൾ നഷ്ടപ്പെട്ടു കഴിഞ്ഞാൽ വളരെ അധികം നിരാശകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.ഒരു കയറ്റത്തിന് ഒരു ഇറക്കം എന്തായാലും ഉണ്ടാകും എന്ന് നമ്മൾ മനസ്സിൽ ആക്കേണ്ടിയിരിക്കുന്നു.നമ്മൾ, നമ്മൾക്ക് തന്നെ പ്രതീക്ഷകൾ നൽകികൊണ്ടിരിക്കുക. നമ്മുടെ പ്രതീക്ഷകൾ  എന്നെങ്കിലും ഒരിക്കൽ സഫലമണിയട്ടെ.

Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

26 January 2024

// // Our Youtube channel

26.motivation discussion 2024

26.സമയത്തെ കുറിച്ചുള്ള വിലപ്പെട്ട അഭിപ്രായം രേഖപ്പെടുത്താമോ
Read More
// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 26

 എന്റെ പ്രണയം ഒഴുകികൊണ്ടിരിക്കുകയാണ്.

എന്തെല്ലാം പ്രതിസന്ധികൾ അതിജീവിച്ചാലാണ് ഒരു പ്രണയം വിജയത്തിൽ എത്തിക്കാൻ കഴിയുക.

നമ്മൾക്ക് പ്രണയം വിജയത്തിലെത്തിക്കാൻ എന്തെങ്കിലുമൊക്കെ യോഗ്യത വേണ്ടത് വളരെ ആവശ്യമാണ്.

എത്ര പേരുടെ ജീവിതത്തിൽ നിന്നും പ്രണയം നഷ്ടപ്പെടാനുള്ള കാരണം അവർക്ക് യോഗ്യത ഇല്ലാത്തതുകൊണ്ടാണ്.

നമ്മുടെ ആത്മാർത്ഥ പ്രണയം പലരും തിരിച്ചറിയുന്നില്ല, തിരിച്ചറിയാൻ ശ്രമിക്കുന്നില്ല.

പ്രണയം നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്, താൻ ജീവനു തുല്യം സ്നേഹിച്ചവർ, തന്നെ ഒറ്റപ്പെടുത്തുമ്പോൾ പല തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായെന്നു വരാം.

ആരെ പ്രണയിച്ചാലും ഇല്ലെങ്കിലും സ്വന്തം കാലിൽ നിൽക്കാൻ കഴിയണം. സ്വന്തം കാലിൽ നിൽക്കാൻ കഴിയുമ്പോൾ ആത്മവിശ്വാസം വർധിക്കും. നമ്മൾക്ക് കൂടുതൽ നേട്ടങ്ങൾ കിട്ടിക്കഴിയുമ്പോൾ നമ്മൾക്ക് ഒരുപക്ഷെ നമ്മളുടെ പ്രണയവും വിജയത്തിൽ എത്തിക്കാൻ കഴിഞ്ഞേക്കാം.

ലോകത്തിൽ എവിടെ പോയാലും അവിടെയൊക്കെ പ്രണയം കാണാൻ കഴിഞ്ഞേക്കാം.

മനുഷ്യരുടെ ആവശ്യമാണ് മറ്റുള്ളവരിൽ നിന്നും സ്നേഹം വാങ്ങുക എന്നത്. സ്നേഹത്തിനുവേണ്ടി യാചിക്കുന്ന മനുഷ്യർ ഒരുപാടുണ്ട് ഈ ലോകത്തിൽ.

നമ്മളൊക്കെ ഈ ലോകത്തിൽ എന്തൊക്കെ നേടിയാലും സ്നേഹം അനുഭവിക്കാൻ കഴിഞ്ഞില്ല എങ്കിൽ അതൊരു കുറവ് തന്നെയായി അവശേഷിക്കും.

നമ്മുടെ ഉള്ളിൽ പലരോടും സ്നേഹം തോന്നാം, എങ്കിൽ പോലും അവർക്കാർക്കും നമ്മളോട് തിരിച്ചു സ്നേഹം ഉണ്ടാകണമെന്ന് നിർബന്ധം വെക്കാൻ പറ്റില്ലല്ലോ.

പ്രണയം നമ്മുടെ ജീവിതത്തിൽ ഏതു നിമിഷമാണ് കടന്നുവരിക എന്നുപറയാൻ കഴിയുകയില്ല. നമ്മളിൽ പലരും പ്രണയത്തിൽ ആയിരിക്കുമ്പോൾ ചിന്തയിൽ കൂടുതൽ സമയം കടന്നുവരിക തന്റെ കാമുകി/കാമുകനെ കുറിച്ച് ആയിരിക്കും.

പ്രണയം നമ്മുടെ മനസ്സിൽ ഒരുപക്ഷെ വളരെയേറെ സന്തോഷം നൽകുന്നുണ്ടെങ്കിൽ, മറ്റു ചിലപ്പോൾ ഒത്തിരിയേറെ സങ്കടത്തിനു കാരണമായേക്കാം.

പ്രണയിക്കുന്നവർ എപ്പോഴും പ്രണയം തുറന്നു പറയാൻ ശ്രമിക്കുക, പ്രണയത്തിനു താല്പര്യം ഇല്ലാത്തവരെ ഒഴിവാക്കുക, അവരുടെ ജീവിതത്തിൽ നമ്മൾ ഒരിക്കൽ പോലും ശല്യം ചെയ്യാതിരിക്കുക.

ജീവിതത്തിൽ നേരിടുന്ന ബുദ്ധിമുട്ട് മൂലം പലർക്കും പ്രണയിക്കാൻ കഴിയണം എന്നില്ല.

എത്രയോ ആളുകളാണ് ജീവിതത്തിലെ ബുദ്ധിമുട്ടുകൾക്കിടയിൽ പ്രണയം ഉപേക്ഷിച്ചത്.

ഏതു മനുഷ്യൻ ആണെങ്കിൽ പോലും കഴിഞ്ഞ കാലങ്ങൾ ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടുകയില്ല. കഴിഞ്ഞ കാലത്തിൽ നടക്കാതെ പോയ ആഗ്രഹങ്ങൾ ഒരുപക്ഷെ നമ്മുടെ സങ്കടം ഇരട്ടിയാക്കാമെങ്കിൽ പോലും നമ്മൾ, നമ്മളുടെ കഴിവുകൾ ഉപയോഗിച്ചുകൊണ്ട് ഇപ്പോഴുള്ള സമയത്തെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

ഒരാൾ, ഒരാളെ മാത്രം പ്രണയിക്കുക എന്നതാണ് പൊതുവെ ഉള്ളത്. തന്നെ ഒഴിവാക്കി മറ്റൊരാളെ തേടി പോകുന്നത് ആർക്കാണ് ഇഷ്ടപ്പെടുക.

തന്നെ ജീവനു തുല്യം സ്നേഹിക്കും, തന്നെ സംരക്ഷിക്കും എന്നൊക്കേ തോന്നുമ്പോഴാണ് പലരും പ്രണയത്തിനു യെസ് പറയുക.

ഒറ്റ പ്രാവശ്യം കണ്ടു, പരിചയപ്പെട്ടു ഇഷ്ടപ്പെട്ടു എന്നുകരുതി എല്ലാവർക്കും പ്രണയം ഉണ്ടാവണം എന്നില്ല.

പ്രണയത്തിന്റെ പ്രേത്യേകത വളരെ പെട്ടെന്നൊന്നും പ്രണയഓർമ്മകൾ നമ്മളിൽ നിന്നും നഷ്ടപ്പെടുന്നില്ല എന്നതാണ്.

എത്ര വർഷം കഴിഞ്ഞാലും പ്രണയഓർമ്മകൾ നമ്മൾ ഓർത്തെടുക്കും. പ്രണയബന്ധങ്ങൾ നമ്മുടെ ഹൃദയത്തോട് ചേർത്തുവെക്കുന്നതിനാൽ പെട്ടെന്നൊന്നും ഓർമ്മകൾ ഇല്ലാതെയാകുന്നില്ല.

പ്രണയിക്കുക, പ്രണയിക്കുന്ന വ്യക്തിയെ സ്വന്തമാക്കുക ഇതൊക്കെ എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കുക ഇല്ലല്ലോ.

കുറവുകൾ ഉണ്ടെങ്കിൽ കൂടിയും അതെല്ലാം മനസ്സിലാക്കി പ്രണയിക്കുന്നവർ നിരവധി ആളുകളുണ്ട്, അവർക്ക് മുൻപിൽ ആ കുറവുകൾ ഒന്നും തന്നെ വലിയൊരു കുറവായിട്ട് മാറിയിട്ടില്ല എന്നതാണ്.

പ്രണയം നിരസിക്കുമ്പോൾ ദേഷ്യവും പ്രതികാരചിന്തയും സങ്കടവും ഉണ്ടായെന്നു വന്നേക്കാം.

പ്രണയം നിരസിച്ചതിന്റെ പേരിൽ ജീവിതത്തിൽ താൻ വലിയൊരു പരാജിതനാണ് എന്നുള്ള ചിന്ത വരെ ഉണ്ടായെന്നു വരാം, അന്നേരം താൻ ഈ ലോകത്തിൽ വെറും ഒരു പാഴാണ് എന്നൊക്കെ ചിന്തിച്ചേക്കാം, താൻ ഒറ്റപ്പെട്ടു എന്ന ചിന്ത വന്നേക്കാം, തന്നെ ആരും സ്നേഹിക്കുന്നില്ല എന്നൊക്കെ അനുഭവപ്പെട്ടേക്കാം.

നമ്മുടെ ഇപ്പോഴത്തെ ബുദ്ധിമുട്ട് കുറച്ചു കാലം കഴിയുമ്പോൾ നമ്മളെ വിട്ടുപോയ്കോളും. നമ്മൾ ഉണർവോടെ നമ്മുടെ ഭാവി നേട്ടങ്ങൾക്കുവേണ്ടി പരിശ്രമിച്ചാൽ മതി.

നമ്മൾ എത്ര ശ്രമിച്ചാലും മറ്റൊരാളെ മനസ്സിലാക്കാൻ കഴിയണം എന്നില്ല. നമ്മൾ, നമ്മളുടെ സമയം നഷ്ടപ്പെടുത്താതെ കൂടുതൽ പ്രയോജനകരമായ കാര്യങ്ങൾക്ക് വേണ്ടി സമയം ചിലവഴിക്കുക.

ഒരു പ്രായം വരുമ്പോൾ പ്രണയം തോന്നുകയും ഒരു പ്രായത്തിൽ പ്രണയം നഷ്ടപ്പെടുകയും ചെയ്‌തെന്ന് വന്നേക്കാം.

പ്രണയിക്കാൻ ആരെങ്കിലും വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമായിരിക്കും.

കയ്യിൽ ജീവിക്കാൻ പണം ഇല്ലെങ്കിൽ ഒരുപക്ഷെ പ്രണയം ഏതു നിമിഷവും നഷ്ടം ആയേക്കാം.

മുന്നോട്ടു ജീവിക്കാൻ പണം ആവശ്യമാണ്. നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ പണം ഉണ്ടെങ്കിൽ മാത്രമാണ് പലപ്പോഴും സാധിക്കുക.

പണം ഉണ്ടെങ്കിൽ ഒരുപക്ഷെ പ്രണയം പോലും വിലക്ക് വാങ്ങാൻ കിട്ടിയേക്കാം. പണത്തിനേക്കാൾ ഉപരി സ്നേഹത്തിനു വില കൊടുക്കുന്നവർ, അവർ എത്രയേറെ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ കൂടിയും തന്റെ പ്രണയം പണം ഇല്ലാത്തതിന്റെ കുറവിന്റെ പേരിൽ ഉപേക്ഷിക്കുക ഇല്ല.

ഓരോ പ്രണയവും നമ്മുടെ മനസ്സിൽ ആനന്ദം സൃഷ്ടിക്കുന്നത് ആകണം.
എല്ലാ പ്രണയവും വിജയിക്കാൻ കഴിയില്ല. ഒന്നിൽ കൂടുതൽ പ്രണയം ഒട്ടുമിക്കവർക്കും സ്വീകാര്യം ആവണം എന്നില്ലല്ലോ.

നമ്മുടെ ജീവിതചുറ്റുപാടുകൾ മനസ്സിലാക്കി പ്രണയിക്കാൻ കഴിവുള്ളവരെവേണം തിരഞ്ഞെടുക്കാൻ.

പലപ്പോഴും ത്യാഗങ്ങൾ സഹിക്കേണ്ടി വന്നേക്കാം പ്രണയബന്ധങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ.

പരസ്പരം ആശയവിനിമയം ചെയ്യുന്നതിലൂടെ ഒരുപരിധിവരെ മനസ്സിലാക്കാൻ കഴിയും തനിക്കു പറ്റിയ ഇണയാണോ എന്ന്.

ലോകത്തിൽ എത്രയോ പ്രണയഓർമ്മകൾ നമ്മൾക്ക് മുൻപിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ഏതൊരു മനുഷ്യനും ഒരുപക്ഷെ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിട്ടുണ്ടാകുക, തനിക്കു പറ്റിയ ഒരാളെ ജീവിതകാലം മുഴുവൻ പ്രണയിക്കുക എന്നതായിരിക്കും.

പ്രണയതിരങ്ങളിൽ നിന്റെ കൈപിടിച്ച് നടക്കാൻ ഞാൻ ഏറെ കൊതിക്കുന്നു. എൻ കണ്ണുകൾ നിന്നെ തിരയുന്നു. നിൻ മന്ദഹാസം കാണാൻ ഞാൻ ഏറെ നാളായി കാത്തിരിക്കുന്നു.

എന്റെ പ്രണയമേ നിന്റെ സാന്നിധ്യം ഞാൻ വളരെയേറെ ആഗ്രഹിക്കുന്നു. ഇനിയും നിന്റെ വരവിനായി കാത്തിരിക്കുന്നു.

പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് ലോകത്തിന്റെ നെറുകയിൽ നമ്മൾ രണ്ടാളും എത്തിച്ചേരുന്ന നിമിഷം ഞാൻ സ്വപ്നം കാണുകയാണ്. നീ ഇല്ലാതെ എനിക്ക് മുന്നോട്ടു പോകുവാൻ ആവില്ല എൻ പ്രിയേ.

നിന്നെ കാണാൻ എനിക്കിനി എന്നാണ് കഴിയുക. എൻ ഹൃത്തിൽ നീ മാത്രമാണ് ഇപ്പോഴുള്ളത്. നിന്റെ സ്നേഹലാളനകൾ ഏറ്റുവാങ്ങാൻ ഇനിയും എത്ര നാൾ ഞാൻ കാത്തിരിക്കേണ്ടി വരും.

എന്നിൽ നിന്നും നീ ദൂരെപോയ ഓരോ നിമിഷവും നീ എന്നിലേക്ക് തന്നെ തിരിച്ചുവരും എന്നുള്ള പ്രതീക്ഷയിലാണ് ഞാൻ ഉള്ളത്.

ഒന്നും ഇല്ലാത്തവന്റെ പക്കൽ നിന്നുപോലും പ്രണയം ഇല്ലാതെയായി പോയേക്കാം. പ്രണയം ഒരിക്കലും ജീവൻ നിലനിർത്തുന്നതിനു പകരമാകില്ലല്ലോ.

പ്രണയിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ കാണും.

നിന്നെ ഞാൻ പല വേഷപകർച്ചകളിൽ കാണാൻ ഇടയായി. എല്ലാ വേഷവും തനിക്കു കൂടുതൽ സൗന്ദര്യം നൽകുന്നു. ഇഷ്ടം ഇല്ല എന്നുള്ള വാക്ക്‌ ഒരുപക്ഷെ താൻ എന്നോട് നാളിതുവരെയായി പറയാത്തതുകൊണ്ട് തന്നെ ഞാൻ കാത്തിരിക്കട്ടെ.

നമ്മുടെ പ്രണയം എന്നെങ്കിലും ഒരിക്കൽ യാഥാർഥ്യം ആകുമോ, താൻ എന്നെങ്കിലും ഒരിക്കൽ എന്റെ പ്രണയം തിരിച്ചറിയുമോ.

ജീവിതത്തിൽ നഷ്ടങ്ങൾ ഉണ്ടാകും, അവയെ ധിരമായി ചെറുക്കാൻ പഠിക്കേണ്ടതുണ്ട്.

പ്രണയിച്ച ആ നിമിഷങ്ങൾ ഇന്നും എന്നോടൊപ്പം നിഴലായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
പ്രണയം നമ്മൾക്കിടയിൽ ആദ്യ കൂടിക്കാഴ്ചയിൽ വളർന്നു. പിന്നീട് തന്നെ കാണാനുള്ള ആഗ്രഹം എന്നിൽ വളരെയേറെ ശക്തമായിരുന്നു.
നിന്നെ ഓരോ വട്ടവും എന്റെ മനസ്സ് സന്തോഷത്താൽ മതിമറന്നു തുള്ളിച്ചാടുക പതിവാണ്.

നിന്റെ ചെറുപുഞ്ചിരി എന്നിൽ വളരെയേറെ കണ്ണിനു കുളിർമ നൽകിയ നിമിഷങ്ങൾ ആയിരുന്നു.

എന്റെ ഓരോ യാത്രയിലും താനും എന്നോടൊപ്പം ഉണ്ടായിരുന്നു എങ്കിലേന്ന് ഞാൻ വളരെയേറെ ആഗ്രഹിക്കാറുണ്ട്.

നമ്മൾ ഇപ്പോൾ ഏതു അവസ്ഥയിൽ ആണെങ്കിൽ പോലും നമ്മുടെ പ്രണയം ഒരിക്കലും മരിക്കുകയില്ല.

ഒരുപക്ഷെ നമ്മൾ രണ്ടാൾക്കും ഈ ലോകത്തിൽ ഒരുമിച്ചു മുന്നോട്ടു ജീവിക്കാനുള്ള സാഹചര്യം വന്നുചേരണമെന്നില്ല.

പ്രണയം ഒരിക്കലും ഒരുപക്ഷെ എല്ലാവർക്കും മനസ്സിലാക്കാൻ സാധിച്ചെന്നുവരില്ല.
പ്രായം തമ്മിലുള്ള വലിയ വ്യത്യാസം ഒന്നും തന്നെ പ്രണയത്തിന്റെ മുൻപിൽ തടസ്സം ആവണമെന്നില്ല.

പ്രണയനിമിഷങ്ങളിൽ ആയിരിക്കാൻ ആഗ്രഹിക്കുന്ന എത്രയോ ജനങ്ങളാണ് ഈ ലോകത്തുള്ളത്. മനസ്സ് തുറന്നു സംസാരിക്കാൻ പ്രണയിതാക്കൾ ഒത്തിരി സ്ഥലങ്ങൾ അന്വേഷിക്കാറുണ്ട്.

ഏതൊരു പ്രണയത്തിലും തുടക്കസമയത്തു ഒത്തിരി വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം.
മറ്റൊരാളുടെ മനസ്സിനെ സ്വാധിനിക്കുക, അവർക്ക് നമ്മളെ ഇഷ്ടപ്പെടുക ഇതൊക്കെ അത്ര എളുപ്പം അല്ല.

പ്രണയം വിജയിക്കാൻ അതിന്റെതായ കഷ്ടപ്പാടുണ്ട്. ജീവിതത്തിൽ ഒരിക്കലും ഒന്നാകാൻ പറ്റിയില്ലെങ്കിലും പ്രണയിക്കുന്നവർ ഉണ്ടായേക്കാം. വെറുതെ ഒരു നേരംപോക്കിനുവേണ്ടി പ്രണയിക്കുന്നവർ കണ്ടേക്കാം.

പ്രണയത്തെ തമാശ രുപേണ കാണുന്നവർ കണ്ടേക്കാം.പ്രണയിക്കുന്നവരോട് അസൂയ ഉള്ളവരെയും കണ്ടേക്കാം.

പ്രണയം നമ്മൾ ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം നമ്മളിൽ ഉണ്ടായേക്കാം.

പ്രണയത്തിനു അതിർവരമ്പുകൾ ഇല്ല, നമ്മളാണ് ഓരോ കാരണത്തിന്റെ പേരിൽ അതിർവരമ്പുകൾ സൃഷ്ടിക്കുന്നത്.

പ്രണയം എപ്പോഴും മുന്നോട്ടു കൊണ്ടുപോകേണ്ടത് പരസ്പരധാരണയുടെ പുറത്താണ്.
പ്രണയത്തിൽ നിന്നും നമ്മൾ നേടാൻ ആഗ്രഹിക്കുന്നത് എന്തെല്ലാമാണ്.

നമ്മുടെ ആഗ്രഹസാഫല്യത്തിന് വേണ്ടി മാത്രം ആകരുത് ഒരാളെ പ്രണയിക്കേണ്ടത്. അയാൾക്ക് നമ്മളെ ജീവനുതുല്യം സ്നേഹിക്കാൻ തോന്നണം.

പ്രണയത്തിലൂടെ ആരെയും ചതിക്കാൻ ഇടവരരുത്. ഓരോ വ്യക്തികളും പ്രണയിക്കുന്നത് ഒരുപാട് പ്രതീക്ഷകളുമായാണ്.

ഒത്തിരി വട്ടം ഇഷ്ടം അല്ല എന്നു പറഞ്ഞവർ വരെ ഒരു പ്രാവശ്യം ഇഷ്ടം ആണെന്ന് പറയുകയും ഒരുമിച്ചു ജീവിതം നയിക്കുകയും ചെയ്തിട്ടുണ്ട്, ഒരുപക്ഷെ ആ വ്യക്തി ആദ്യ ശ്രമത്തിൽ പിന്തിരിഞ്ഞു എങ്കിൽ ഒരിക്കൽ പോലും വിജയം നേടാൻ സാധിക്കുമായിരുന്നില്ല.
എല്ലാവർക്കും ഓരോ തവണ പരാജയപ്പെടുമ്പോഴും വീണ്ടും വീണ്ടും ശ്രമിക്കാൻ സാധിക്കണം എന്നില്ലല്ലോ.

പ്രണയം നമ്മൾക്ക് നൽകുന്ന ഉന്മേഷം ഏതുനിമിഷം വേണമെങ്കിലും നഷ്ടപ്പെട്ടേക്കാം.

മനസ്സ് തുറന്നു പ്രണയിക്കാൻ ഒരാളെ കിട്ടിയിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചുപോകുകയാണ്. അഹങ്കാരം ഇല്ലാത്ത കുട്ടിയായിരിക്കണം, കുറവുകൾ മനസ്സിലാക്കി മുന്നോട്ട് കരുത്തോടെ പോകാൻ പ്രോത്സാഹനം നൽകുന്ന വ്യക്തി.

ഞാൻ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തി കലാകാരി ആയിരിക്കണം എന്നാണ് എന്റെ ആഗ്രഹം. എനിക്ക് അങ്ങനെയൊക്കെ ആഗ്രഹിക്കാൻ അല്ലേ പറ്റുള്ളൂ, അങ്ങനെ ഒരാൾ തന്നെ എന്റെ ജീവിതത്തിലേക്ക് കടന്നുവരണം എന്നില്ലല്ലോ.

പണ്ടൊരിക്കൽ ഞാൻ ആരോടൊക്കയോ പാട്ടുകാരിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞപ്പോൾ അവർ എന്നോട് ചോദിച്ചു അതെന്താണെന്ന്, അപ്പോൾ ഞാൻ പറഞ്ഞു അതാകുമ്പോൾ എനിക്ക് പാട്ട് കേട്ട് ഉറങ്ങാമല്ലോ എന്ന്, അന്നേരം അവരുടെ മറുപടി എങ്കിൽ പിന്നെ ടേപ്പ് റെക്കോർഡറിൽ പാട്ട് വെച്ചാൽ പോരേ എന്ന്.

ഞാൻ ഒരു ആപ്പിൽ പാട്ടു പാടാറുണ്ടായിരുന്നു, അങ്ങനെ ഒരു ദിവസം ഒരാളുടെ പാട്ട് കേൾക്കാൻ ഇടയായി, ആ വ്യക്തിയുടെ പാട്ടു എന്നേ വല്ലാതെ ആകർഷിച്ചു, ഞാൻ ആ വ്യക്തിയോട് ഇത്രയും ക്ലാരിറ്റിയിൽ പാടുന്നത് എങ്ങനെ എന്നു ചോദിച്ചു അതിനു ആ വ്യക്തി എനിക്ക് മറുപടി തന്നില്ല, ഞാൻ പിന്നെ എന്റെ കൂട്ടുകാരി വഴി ചോദിച്ചു മറുപടി കിട്ടി. ഒരുപക്ഷെ എന്നോട് മറുപടി പറയാൻ സാധിക്കാത്തത് ആ വ്യക്തിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടേണ്ടി വന്നാലോ എന്നോർത്തിട്ട് ആയിരിക്കാം. അവളുടെ പാട്ടിനെ ഞാൻ വല്ലാതെ പ്രണയിച്ചുപോയി.

ആ കുട്ടിയുടെ വോയിസ് അതിമനോഹരം, ഒരാൾക്ക് ഈശ്വരൻ അറിഞ്ഞുകൊടുക്കുന്നതാണ് ഓരോ കഴിവുകളും, അതു എത്രമാത്രം ഉയരത്തിൽ എത്തിക്കാൻ ശ്രമിക്കുന്നു എന്നത് അനുസരിച്ചിരിക്കും ഓരോ ഉയർച്ച താഴ്ചകളും.

എനിക്ക് ഇപ്പോൾ എന്റെ ചുറ്റുപാടും നോക്കിയാൽ റോസ്മോളെ കാണാൻ കഴിയുന്നുണ്ട്. അങ്ങനെ ഞാൻ എവിടെയോ ഇരിക്കുന്ന ഒരു റോസ്മോളുടെ പാട്ട് കേട്ട്, വളരെ മനോഹരം ആണ് ആ പാട്ട്.

ഇന്ന് ഞാൻ ഇപ്പോൾ എവിടെയൊക്കെ റോസ് എന്നു പേര് കേൾക്കുന്നുവോ അവിടെയൊക്കെ ഞാൻ കൂടുതൽ ശ്രദ്ധിക്കും.

ഞാൻ ഇന്നും തിരയുകയാണ് എന്റെ റോസ്മോളിന് വേണ്ടി. ഇപ്പോൾ അവൾ എന്തെടുക്കുകയാണാവോ.

എന്നോട് വിവാഹകാര്യത്തെപറ്റി ചോദിക്കുന്നവരോട് ഞാൻ ചോദിക്കുന്ന ചോദ്യം റോസ് എന്നു പേരുള്ള ആരെങ്കിലും ഉണ്ടോ എന്നാണ്, അപ്പോൾ അവർ പറയുന്ന മറുപടി ഒരാൾ ഉണ്ട്, അവളുടെ കല്യാണം കഴിഞ്ഞു കുട്ടികൾ ആയെന്നാണ്.

എനിക്ക് റോസ് എന്നപേർ കേൾക്കുന്നത് ഒത്തിരി ഇഷ്ടം ആണ്, അതായിരിക്കും അങ്ങനെ ഉള്ള വ്യക്തിയെ അന്വേഷിക്കുന്നതിനു എന്നേ പ്രേരിപ്പിക്കുന്നതും.

Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 26

 26.ആകുലപ്പെടുക.
ആകുലതകൾ എപ്പോഴെങ്കിലും ഉണ്ടാവാത്ത മനുഷ്യരില്ല.മുന്നോട്ട് എങ്ങനെ ജീവിതചെലവുകൾ കണ്ടെത്തുമെന്ന് ആകുലതയോടെ സങ്കടപ്പെടുന്ന വരുണ്ട്.നിരവധി പ്രശ്‌നങ്ങൾ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ നമ്മളിൽ പലരും ആകുലത പ്പെടുക സ്വഭാവികമാണ്.നമ്മുടെ ആകുലതകളിൽ നമ്മളെ ആശ്വസിപ്പിക്കാൻ ആരെങ്കിലും ഉണ്ടായിരു ന്നുവെങ്കിൽ എന്ന് നമ്മളിൽ പലരും ആഗ്രഹിക്കാറുണ്ട്.നമ്മളെക്കാൾ ആകുലതയോടെ ജീവിക്കുന്ന ഒരുപാട് മനുഷ്യർ നമ്മുടെ ചുറ്റിലുമുണ്ട്.ആകുലതകൾ ഒഴിവാക്കാൻ നമ്മൾ തന്നെ ശ്രമിക്കേണ്ടതുണ്ട്.ആകുലതകളെ നിയന്ത്രി ക്കാൻ നമ്മൾക്ക് കഴിയണം.നമ്മൾ പ്രതീക്ഷിക്കാത്ത പലതും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടായേക്കാം.

ഈ ഭൂമിയിൽ ജീവിക്കാൻ നമ്മൾക്ക് അവസരം കിട്ടി, ഇനി മുന്നോട്ട് നമ്മൾ നേട്ടങ്ങൾക്കായി അധ്വാനിച്ചേ മതിയാകുള്ളൂ.നമ്മളുടെ സങ്കടങ്ങൾ മാറാൻ, പുതിയ നേരായ വഴികൾ തേടി കണ്ടെത്തണം.നമ്മൾക്ക് കിട്ടിയ ഓരോ നിമിഷവും പാഴാക്കില്ല എന്നൊരു ദൃഢപ്രതിജ്ഞ എടുക്കുക.ആകുലതകൾ ഓരോ മനുഷ്യർക്കും ഉണ്ടാകുവാൻ ഓരോരോ കാരണങ്ങൾ കാണും.ആകുലതകൾകൊണ്ട് നമ്മുടെ ആയുസ്സിന്റെ ദൈർഘ്യം കുറച്ചെങ്കിലും നീട്ടാൻ നമ്മളെക്കൊണ്ട് ആവില്ല.നമ്മൾ എത്ര ആകുലപ്പെട്ടാലും ആകുലപ്പെട്ടി ലെങ്കിലും നമ്മുടെ സമയം ആകുമ്പോൾ ഈ ഭൂമിയിൽ നിന്നും കടന്നുപോകേണ്ട വരാണ്. മനുഷ്യർക്ക് ചിലപ്പോഴൊക്കെ നിസ്സഹായ അവസ്ഥകൾ ഉണ്ടാവാറുണ്ട്. ആകുലതകളെ എങ്ങനെയെല്ലാം നമ്മളിൽ നിന്നും അകറ്റാം എന്നെല്ലാം നമ്മൾ ദിനംപ്രതി ആലോചിക്കാറുണ്ട്.ആകുലത കളെ അകറ്റാൻ സ്വയം തീരുമാനിക്കേണ്ടതുണ്ട്.നമ്മൾ മുന്നിട്ടിറങ്ങിയാൽ മാത്രമേ ആകുലതകളെ അകറ്റാനുള്ള വഴികൾ കണ്ടെത്താൻ കഴി യുകയുള്ളു.ആകുലതകളെ നേരിടാൻ ഇപ്പോഴത്തെ സാഹചര്യത്തോട് ധിരമായി പൊരുതാം.എല്ലാവർ ക്കും സ്വന്തം ജീവിതത്തിൽ നിന്നും ആകുലതകളെ ഉപേക്ഷിക്കാൻ സാധിക്കട്ടെ.

Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

25 January 2024

// // Our Youtube channel

25.motivation discussion 2024

25.ജീവിതത്തിൽ ലഭിച്ച ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം ഏതായിരുന്നു
Read More
// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 25

 എനിക്ക് അറിയില്ല നിന്റെ മനസ്സ് എങ്ങനെ കിഴടക്കാൻ കഴിയുമെന്ന്, ഒന്ന് എനിക്കറിയാം നിന്നെ ആത്മാർഥമായി പ്രണയിക്കാൻ എനിക്ക് സാധിക്കുമെന്ന്.

എന്റെ ജീവിതത്തിൽ നീ വളരെയേറെ സ്വാധിനിച്ച വ്യക്തിയാണ്, നീ ഇല്ലാതെ ഞാൻ എങ്ങനെ മുന്നോട്ടു പോകും, നിന്റെ പരിലാളന, സ്നേഹം ഇതെല്ലാം എനിക്ക് എന്നെങ്കിലും സ്വീകരിക്കാൻ കഴിയുമോ.

നിന്നെ ഞാൻ അത്രയേറെ ഇഷ്ടപ്പെടുന്നു, നിനക്ക് വേണ്ടി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ആ ജന്മത്തിൽ എങ്കിലും നമ്മൾ തമ്മിൽ കൂടിച്ചേരാൻ ഇടവരട്ടെ.

നിന്റെ നിഷ്കളങ്കമായ ചിരി ആയിരിക്കാം എന്നേ ഒരുപക്ഷെ നിന്നിലേക്ക് മറ്റു എന്തിനെക്കാളും കൂടുതലായി അടുപ്പിച്ചിട്ടുണ്ടാവുക.

ലോകം വളരുമ്പോഴും നമ്മൾ തമ്മിലുള്ള ദുരം കുറയാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.
നിന്റെ കൈപിടിച്ച് എനിക്ക് ഈ ലോകകാഴ്ചകൾ കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. നിന്നോടൊപ്പം എന്റെ ദിവസത്തിലെ കൂടുതൽ മണിക്കൂറുകൾ ചിലവഴിക്കാൻ ആഗ്രഹിക്കുന്നു.
ഞാൻ നിന്നെ അന്വേഷിക്കുന്നതുപോലെ നീ എന്നേ അന്വേഷിക്കുന്നുണ്ടോ?.

ലോകകാഴ്ചകളിൽ മയങ്ങി എന്നേ കുറിച്ചുള്ള ഓർമ്മകൾ ഇല്ലാതെയായോ നിനക്ക്.

നിന്റെ സ്നേഹം അനുഭവിക്കാൻ എനിക്ക് ഒരുപക്ഷെ യോഗ്യത ഉണ്ടാവില്ലായിരിക്കും.നിന്നെ ഞാൻ സ്നേഹിച്ചത് നിസ്വാർത്ഥമായിട്ടാണ്.

സ്നേഹം നിഷേധിക്കപ്പെടുമ്പോൾ ഒരു വ്യക്തിക്ക് ഉണ്ടാകുന്ന വേദന എത്രത്തോളം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. സ്നേഹം നമ്മൾക്ക് ഉണ്ടെങ്കിലാണ് മറ്റുള്ളവർക്ക് നൽകുവാൻ കഴിയുകയുള്ളു.

ഇനിയും എത്ര നാൾ നിനക്ക് വേണ്ടി കാത്തിരിക്കണം, എന്റെ പ്രതീക്ഷകൾ നിന്നിലാണ്.

എന്നെങ്കിലും ഒരിക്കൽ നീ എന്റെ സ്നേഹം തിരിച്ചറിഞ്ഞു എന്റെ പക്കൽ വരും എന്നു തന്നെയാണ് എന്റെ വിശ്വാസം.

എനിക്ക് ഒരുപക്ഷെ നിന്നോട് ബാഹ്യമായ സ്നേഹപ്രകടനം നടത്താൻ സാധിച്ചില്ല എന്നു വന്നേക്കാം, എങ്കിലും എന്റെ മനസ്സിൽ എന്നുമെന്നും നിന്നോടുള്ള സ്നേഹം ഉണ്ടാവും.

സ്നേഹത്തിനുവേണ്ടി എന്തു ത്യാഗവും സഹിക്കാൻ തയ്യാറാവുന്ന ഇക്കാലത്തു എനിക്ക് ഒരുപക്ഷെ ത്യാഗം സഹിക്കാൻ കഴിയുമോ എന്നറിയില്ല.

സമയം ഏറെ വൈകിപ്പോയി, ഇനി ഒരുപക്ഷെ നമ്മൾ തമ്മിലുള്ള കൂടിചേരലുകൾക്ക് അവസരം ഇല്ലാതെയായി പോയേക്കാം, സാരമില്ല എല്ലാം നല്ല ഓർമ്മകളായി ഹൃദയത്തിൽ സൂക്ഷിച്ചുവെക്കാം.

ഓരോ പ്രണയഗാനവും എനിക്ക് സമ്മാനിക്കുക ഒരു പുത്തൻ ഉണർവാണ്. നിന്നെ വാരിപുണരാൻ ഞാൻ ആഗ്രഹിച്ചു, എന്റെ ആഗ്രഹം ഒരു പക്ഷെ ഈ പ്രപഞ്ചം ആഗ്രഹിക്കുന്നില്ലായിരിക്കും.

എനിക്ക് അറിയില്ല ഞാൻ എന്തിനാണ് തന്നെ ഇത്രയേറെ സ്നേഹിച്ചതെന്ന്. തീരാദുഃഖത്തിൽ ജീവിക്കാൻ വേണ്ടിയാണോ ഞാൻ തന്നെ ജീവനുതുല്യം സ്നേഹിച്ചുപോയത്.

പ്രണയം ആർക്കും ആരോടും തോന്നാം, ഒരുപക്ഷെ എനിക്ക് തന്നോട് തോന്നിയ ഇഷ്ടം, തനിക്കു എന്നോട് ഉണ്ടായിരുന്നിരിക്കില്ല.

ഇന്നലകളിലെ നഷ്ടങ്ങളെ കുറിച്ച് ദുഖിച്ചിരിക്കുന്നതിൽ അർത്ഥം ഇല്ല എന്നറിയാം, എങ്കിലും എന്റെ ജീവിതത്തിൽ നിനക്കുവേണ്ടി മാറ്റിവെക്കാത്ത നിമിഷം വളരെ ചുരുക്കമാണ്.

ഈ ലോകത്തിൽ എവിടെയെങ്കിലും താൻ സന്തോഷത്തോടെ കഴിയുന്നത് കാണാൻ ആഗ്രഹിക്കുന്നു. എന്നേ ഓർത്തു സങ്കടപ്പെടരുത്, നമ്മൾക്ക് രണ്ടാൾക്കും ഇഷ്ടം തുറന്നു പറയാനുള്ള അവസരം രണ്ടാളും വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയില്ല, ഇനി ഇപ്പോൾ അതിന്റെ പേരിൽ സങ്കടപ്പെട്ടിട്ട് യാതൊരു കാര്യവും ഇല്ല. നമ്മൾ രണ്ടാൾക്കും ഒരുമിക്കാനുള്ള വിധി ഇല്ല എന്ന് വിചാരിച്ചോളാം.

സമയത്തിന്റെ വിലയും അവസരങ്ങൾ പ്രയോജനപ്പെടുത്താതിന്റെ വിലയും നീ എനിക്ക് ശരിക്കും ബോധ്യമാക്കി തന്നു.

നിന്നെ കുറിച്ച് ഓർക്കുമ്പോൾ എന്റെ മനസ്സിൽ ഇന്നും നീറുന്ന ഓർമ്മകളാണ്. ജീവിതം നമ്മൾക്ക് ഒത്തിരി വേദനകൾ സമ്മാനിക്കും, അതൊരുപക്ഷെ കൂടുതൽ ഉയരങ്ങളിൽ എത്താനുള്ള കരുത്തു ആർജിക്കാൻ വേണ്ടി ആയിരിക്കാം.

നിന്നെ ഞാൻ സ്നേഹിച്ചുപോയത് ഞാൻ തന്നോട് ചെയ്ത അപരാധം ആണോ, ഇഷ്ടം തുറന്നു പറയാൻ എനിക്ക് കഴിയാതെ പോയത് ഒരുപക്ഷെ എന്റെ കഴിവുകേട് ആയിരിക്കാം.

സ്നേഹം എങ്ങനെ തുറന്നു പറയണം എന്ന് എനിക്ക് ഇത്രയും കാലം ആയിട്ടും ആരും പറഞ്ഞു തന്നിട്ടില്ല, അല്ലെങ്കിലും പ്രണയിച്ചു ഒരുവളെ വിവാഹം കഴിക്കുന്നതിനോട് ഒട്ടുമിക്കവർക്കും എതിർപ്പ് ആയിരിക്കുമല്ലോ.

ഒരുപക്ഷെ എനിക്ക് മറ്റൊരാൾ ആയിരിക്കും വിധിച്ചിട്ടുണ്ടാവുക, തനിക്കു ഞാൻ അല്ലാതെ മറ്റൊരാളും.

ഇനി തന്നെ കുറിച്ചുള്ള ഓർമ്മകൾ എന്നിൽ നിന്നും വിട്ടുപോകാൻ ശ്രമിക്കാം, എന്റെ ജീവിതത്തിലേക്ക് പുതിയോരാളെ കൂടെ ചേർക്കാൻ സമയമായി, ഇനി ഞാൻ തന്നോട് നേരിൽ കാണുമ്പോൾ സംസാരിക്കാൻ വരുന്നതല്ല.എനിക്ക് വേണ്ടി എന്നോടൊപ്പം ജീവിക്കാൻ വേണ്ടി ആഗ്രഹിക്കുന്ന വ്യക്തിയോടൊത്ത് ജീവിക്കാൻ ആഗ്രഹിക്കുന്നു, ഇന്നലെ നമ്മുടെ രണ്ടാളുടെയും ജീവിതത്തിൽ നടന്നത് ഒരു സ്വപ്നം മാത്രം ആയിരുന്നു എന്നു മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കാം.

എന്റെ ഹൃദയം നിന്റെ സ്നേഹത്തിനായി യാചിക്കുകയാണ്. ഒരാൾക്ക് മറ്റൊരാളോട് സ്നേഹം തോന്നുവാൻ ഒത്തിരിയേറെ കാര്യങ്ങൾ ഉണ്ടായെന്നു വരാം.

എന്തായാലും ഒരിക്കൽ സത്യമായ സ്നേഹത്തിന്റെ വില തിരിച്ചറിയുക തന്നെ ചെയ്യും. എനിക്ക് അറിയില്ല തന്നെ എങ്ങനെ സ്നേഹിക്കാൻ കഴിയുമെന്ന്, കപടമായ സ്നേഹം എനിക്ക് പ്രകടിപ്പിക്കാൻ എനിക്ക് അറിയില്ല. എന്നിൽ കുറവുകൾ ഇല്ലായിരുന്നു എങ്കിൽ, എന്റെ ജീവിതചുറ്റുപാടിൽ പ്രശ്നം ഒന്നും തന്നെ ഇല്ലായിരുന്നു എങ്കിൽ എനിക്ക് എന്റെ ഇഷ്ടം തുറന്നു പറയാൻ കഴിഞ്ഞേനെ.

എന്റെ ജീവിതചുറ്റുപാടുകളെയും, എന്റെ കുറവുകളെ അംഗീകരിക്കുന്ന വ്യക്തിയെ മാത്രമേ എനിക്ക് സ്വീകരിക്കാൻ കഴിയുകയുള്ളു.

താൻ വിവാഹിതയാണോ എന്നൊന്നും അറിയാതെ തന്നോട് എന്റെ ഇഷ്ടം തുറന്നു പറയാൻ എനിക്കുള്ള ബുദ്ധിമുട്ട് കൊണ്ടാണ് ഞാൻ അന്ന് തന്നോട് പേര് ചോദിച്ചത് ചുമ്മാ ആണെന്ന് പറഞ്ഞത്.
തനിക്കു പറയാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞതുമുതൽ എനിക്ക് എന്തോ ഷോക്ക് ഏറ്റതുപോലെ ആയി, സത്യത്തിൽ തനിക്കു എന്നേ ഇഷ്ടം ആയിരുന്നോ, തനിക്കു എന്നേ ഒട്ടും തന്നെ ഇഷ്ടം അല്ല എന്ന് ഞാൻ കരുതിക്കോട്ടെ.

തന്റെ മറുപടി എന്റെ ചെവിയിൽ മുഴങ്ങികൊണ്ടിരിക്കുകയാണ്. എന്റെ തന്നോടുള്ള പെരുമാറ്റം ഇത്രയും കാലം ആയിട്ട് ശ്രദ്ധിച്ചിട്ടില്ല, നമ്മൾ തമ്മിൽ ഇതിനുമുൻപ് കണ്ടിട്ടില്ല എന്നുള്ളതുപോലെ ആയിരുന്നു തന്റെ മറുപടി എന്നിൽ അനുഭവപ്പെട്ടത്.

ഇഷ്ടം ഇല്ലാത്തവരുടെ പക്കൽ നിന്നും ഇഷ്ടം പിടിച്ചു വാങ്ങാൻ ഞാൻ ഒട്ടും തന്നെ ആഗ്രഹിക്കുന്നില്ല, മറ്റുള്ളവരെപോലെ ഞാൻ ഇഷ്ടം നേടാൻ വേണ്ടി പിന്നാലെ നടക്കുക ഇല്ല. എനിക്ക് വലുത് മനസമാധാനം മാത്രമാണ്. നിങ്ങൾ ഒരുപക്ഷെ എന്റെ പ്രതികരണം എങ്ങനെ ആയിരിക്കും എന്നറിയാൻ പറഞ്ഞത് ആയിരിക്കാം, എന്നോട് ഇഷ്ടം പിന്നീട് പറയാം എന്നുകരുതി ഇപ്പോൾ എതിർപ്പ് പ്രകടിപ്പിച്ചത് ആകാം, എന്തായാലും ഇനി ഒരിക്കലും ഞാൻ തന്റെ മുൻപിൽ വന്നു ഒരു കാര്യവും ചോദിക്കുക ഇല്ല, എനിക്ക് ഒരാളെ ബുദ്ധിമുട്ടിക്കുന്നത് ഒട്ടും ഇഷ്ടം അല്ല.

തന്റെ ഭാഗത്തുനിന്നുള്ള ഓരോ നിക്കവും എന്നോടുള്ള ഇഷ്ടം കൊണ്ടാണെന്നു ഞാൻ തെറ്റിദ്ധരിച്ചുപോയി, താൻ എന്നേ ഇഷ്ടപ്പെടുന്നുണ്ട് എന്ന് ഞാൻ വിചാരിച്ചു.

സാരമില്ല, തനിക്കു എന്നേക്കാൾ യോഗ്യനായ ഒരാളെ കിട്ടും. എനിക്ക് സ്നേഹത്തിന്റെ പേരിൽ ആരോടും പിണങ്ങാനും തല്ലുകൂടാനും നേരമില്ല.

ഞാൻ എന്നെത്തന്നെ ആശ്വസിപ്പിച്ചോളാം എനിക്കുള്ള പെണ്ണല്ല താൻ എന്ന്.

വർഷങ്ങൾ എത്ര പെട്ടെന്നാണ് കടന്നുപോയത്.ഇനി എനിക്ക് നഷ്ടപ്പെടുത്താൻ സമയം ഒട്ടും തന്നെയില്ല. ഇനിയും എന്റെ ഓർമ്മകളെ കഴിഞ്ഞകാല പ്രണയത്തിലേക്ക് കൂട്ടികൊണ്ടുപോയാൽ എനിക്ക് മുന്നോട്ടു സങ്കടങ്ങൾ കൂടി വരുമെന്നല്ലാതെ കുറയാൻ പോകുന്നില്ലല്ലോ.

എന്റെ കഴിവുകൾ ഞാൻ ഇനിയും ഉപയോഗപ്പെടുത്താതെ പോയാൽ ഒരുപക്ഷെ എനിക്ക് കുറ്റബോധത്തിന് കാരണമാകും, അതുകൊണ്ട് ഇനിയുള്ള നാളുകൾ നിന്നെ മറന്നു എന്റെ കഴിവുകൾ ഉപയോഗപ്പെടുത്തുന്നതിൽ ആയിരിക്കും ഇനിയുള്ള എന്റെ ശ്രദ്ധ മുഴുവനും.

പ്രണയം എനിക്ക് നൽകിയ നോവുകൾ അതു ഞാൻ തന്നെ അനുഭവിക്കേണ്ടതാണെന്ന സത്യം ഇനിയും ഞാൻ മനസ്സിലാക്കാതെ പോകരുത്.

ഞാൻ വർഷങ്ങളായി അവളെ കാത്തിരിക്കുക ആയിരുന്നു എന്ന് അവൾ ഒരുപക്ഷെ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. എനിക്ക് ഈ ഭൂമിയിൽ ഒത്തിരി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്, ഞാൻ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് എന്റെ മരണശേഷം പ്രതിഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇനി ഇപ്പോൾ ചുമ്മാ ആണെന്നുള്ള എന്റെ മറുപടി അവളെ വല്ലാതെ സങ്കടപ്പെടുത്തി കാണുമോ, എന്നിൽ നിന്നും അവളെ ഇഷ്ടം ആണെന്നുള്ള വാക്ക് കേൾക്കാൻ അവൾ ആഗ്രഹിച്ചു കാണുമോ?.എന്തായാലും ഞാൻ സങ്കടത്തോടെയാണ് അവളുടെ പക്കൽ നിന്നും വിട്ടു അകന്നു നിന്നത്.

എനിക്ക് ഒരുവളെ ഈ ലോകത്ത് ഈശ്വരൻ ആരെയെങ്കിലും സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ, എനിക്ക് കണ്ടെത്തി തരാൻ ഈശ്വരൻ തന്നെ വിചാരിക്കേണ്ടി വരും.

പത്താം ക്ലാസ്സിലെ പഠനത്തിന് ശേഷം പള്ളിയിലെ അച്ഛൻ ആവാനുള്ള ക്യാമ്പിൽ ഞാൻ പോയിരുന്നു, അവിടെ എങ്ങാനും തുടർന്നിരുന്നു എങ്കിൽ ഒരുപക്ഷെ എനിക്ക് ഇത്തരം അനുഭവം ഒന്നും ഉണ്ടാവില്ലായിരുന്നു, അങ്ങനെ പോയിരുന്നു എങ്കിൽ ഞാൻ ഒരുപക്ഷെ മറ്റൊരാൾ ആയി മാറിയേനെ. ഇതിപ്പോൾ ഒരു പ്രണയനോവൽ തന്നെ എഴുതാൻ കാരണം താൻ ഒരാളാണ്.

ഒരുപാട് പ്രണയം നേരിട്ടു അനുഭവിക്കാൻ ഈയുള്ളവന് അവസരം ഉണ്ടായി പലരിൽ നിന്നുമായിട്ട്, ഇതുവരെ ആയിട്ട് ആരോടും ഒരുവാക്ക് പോലും നേരിട്ട് പറഞ്ഞിട്ടില്ല ഇഷ്ടം ആണെന്ന്, പക്ഷെ എങ്കിൽ എനിക്ക് തന്നോട് പറയണം എന്നുണ്ടായിരുന്നു, സാഹചര്യം അനുവദിച്ചില്ല.

നഷ്ടങ്ങളെ അതിജീവിക്കാൻ പഠിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിൽ എന്തെല്ലാം കാര്യങ്ങളാണ് ഒരാളുടെ ജീവിതത്തിൽ നിന്നും നഷ്ടപ്പെടുന്നത്.

ഈ സമയവും കടന്നുപോകുക തന്നെ ചെയ്യും. നമ്മളുടെ ഇന്നിന്റെ ആവശ്യങ്ങൾ പൂർത്തിയാക്കുക അതിനുവേണ്ടി പരിശ്രമിക്കുക.

എനിക്ക് കഴിവും സാമ്പത്തികശേഷിയും ഉണ്ടെങ്കിൽ ഒരുപക്ഷെ വേറെ ആരുവേണമെങ്കിലും എന്നേ ഇഷ്ടപ്പെടാൻ വന്നേക്കാം.

ഇന്നിപ്പോൾ പലപ്പോഴും സ്നേഹത്തേക്കാൾ ഉപരി മറ്റു പലതിനും വില കൊടുക്കുന്ന സാഹചര്യം ഉണ്ടാവുന്നുണ്ട്.

പണം ഇല്ലാത്തവന് യാതൊരു വിലയും ഇല്ലാതെ പോകുന്ന സാഹചര്യം ചിലപ്പോഴെങ്കിലും ആർക്കെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടാകാം. നമ്മൾ ഇന്നിപ്പോൾ ആയിരിക്കുന്ന അവസ്ഥ ഒരുപക്ഷെ ലഭിച്ച സൗഭാഗ്യം ആയിരിക്കാം, ലോകത്ത് എത്രയോ ജനങ്ങൾ നമ്മൾക്ക് ലഭിച്ച സൗകര്യം ഇല്ലാതെ കഴിയുന്നു. ദാരിദ്ര്യം, പട്ടിണി, രോഗദുരിതങ്ങൾ ഇതെല്ലാം അനുഭവിച്ചു ജീവിക്കുന്ന എത്രയോ മനുഷ്യരാണ് നമ്മളുടെ ചുറ്റിലും ഉള്ളത്.

നമ്മളുടെ വ്യക്തി ജീവിതത്തിൽ നഷ്ടങ്ങളും ദുഃഖങ്ങൾ ഉണ്ടെങ്കിൽ കൂടിയും നമ്മളെകൊണ്ട് എങ്ങനെ മറ്റുള്ളവരിലേക്ക് സന്തോഷം എത്തിക്കാൻ കഴിയുമെന്നാണ് നോക്കേണ്ടത്.

ഈ ഭൂമിയിൽ ജനിച്ച ഓരോ മനുഷ്യർക്കും ഒത്തിരി കാര്യങ്ങൾ ഈ ലോകത്തിനുവേണ്ടി ചെയ്യാനുണ്ട്. നമ്മുടെയൊക്കെ ആയുസ്സ് ഇനി എത്ര നാൾ ഉണ്ടാകും എന്ന് ആർക്കറിയാം.

ലോകത്തിൽ വലിയൊരു മാറ്റങ്ങൾക്ക് കാരണം ഒരു വ്യക്തിയുടെ ചിന്ത ആയിരിക്കാം.

നമ്മൾ എപ്പോഴും പോസിറ്റീവ് ആയിട്ട് ചിന്തിക്കണം. എത്ര വലിയ സമ്പന്നൻ ആണെങ്കിലും അവസാനം ആറടി മണ്ണിൽ കിടക്കേണ്ടവനാണ് എന്നുള്ള ഉത്തമബോധ്യം ഉണ്ടാവട്ടെ.

പ്രണയനഷ്ടം ജീവിതത്തിൽ ചിലർക്കൊക്കെ ഉണ്ടാവുന്ന കാര്യമാണ്, ഒരിക്കലും ജീവിതത്തിൽ അതിന്റെ പേരിൽ തളർന്നിരിക്കരുത്. ഈ കാലവും കടന്നുപോകും, ദൃഢനിശ്ചയത്തോടെ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനായി പരിശ്രമിച്ചുകൊണ്ടിരിക്കുക.

ഇന്നലെകളിലെ വേദനകളും നഷ്ടങ്ങളും നമ്മൾക്ക് കൂടുതൽ കരുത്തു നൽകട്ടെ.

ലോകം മാറിക്കൊണ്ടിരിക്കുകയാണ്, നമ്മളും സാഹചര്യം അനുസരിച്ചു മാറ്റങ്ങൾക്ക് വിധേയമാകേണ്ടതുണ്ട്.
എല്ലാവരും എന്നും എക്കാലവും ഒരുപോലെ ആയിരിക്കില്ല നമ്മളോട് പെരുമാറുക.

ജീവിതത്തിൽ നേരിടേണ്ടി വരുന്ന വേദന നിറഞ്ഞ അനുഭവങ്ങളെ കരുത്തോടെ നേരിടാൻ ശക്തി ആർജിക്കാം.

ലോകത്തിൽ ഒരുപാട് അവസരങ്ങളുണ്ട്, നമ്മൾ ഓരോരുത്തരും പരിശ്രമിച്ചാൽ മാത്രമേ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുകയുള്ളു.

ഇന്നലെകൾ കടന്നുപോയി, ഇപ്പോഴും നമ്മൾ ഇന്നലെകളിൽ തന്നെ കഴിയാൻ ആഗ്രഹിച്ചാൽ നമ്മുടെ വളർച്ച മുരടിച്ചു പോയേക്കാം, നമ്മൾ വളരേണ്ടത് മറ്റു ആരെക്കാളും നമ്മുടെ ആവശ്യം ആയിരിക്കണം.

ലോകം നമ്മുടെ കഴിവ് കാണാൻ കാത്തിരിക്കുന്നു, ഒരുനാൾ നമ്മുടെ നല്ല കഴിവുകൾ ലോകം അംഗീകരിക്കും. നമ്മുടെ കഴിവുകളെ കൂടുതൽ മെച്ചപ്പെടുത്താൻ ഇനിയുള്ള സമയം ഉപയോഗപ്രദമാക്കാം.

നഷ്ടം ഒരിക്കൽ ഉണ്ടായി എന്നുകരുതി എല്ലാ കാലവും നഷ്ടം മാത്രം ആയിരിക്കില്ല ഉണ്ടാവുക. നമ്മളുടെ ശ്രമം എന്നെങ്കിലും ഒരിക്കൽ വിജയത്തിൽ എത്തട്ടെ.

Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 25

 25.ആകാംഷ
വരാൻ പോകുന്ന എല്ലാ കാര്യത്തിലും നമ്മൾക്ക് ആകാംഷ ഉണ്ടായിരിക്കും.നമ്മൾ ഒരു കാര്യം ആദ്യം ആയിട്ട് കാണുമ്പോൾ ആയിരിക്കും ഒരു പക്ഷെ ആകാംഷ ഉണ്ടാവുക.സ്ഥിരമായി കാണുന്ന കാഴ്ചകൾ നമ്മളിൽ ആകാംക്ഷ ജനിപ്പിക്കാറില്ല. നമ്മൾ എല്ലാവരും നാളെകളെ ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ്.ആകാംക്ഷയോടെ കാത്തിരി ക്കുന്നതിൽ നമ്മൾക്ക് എന്തെങ്കിലും അർത്ഥം കണ്ടെത്താൻ കഴിയണം.

അനാവശ്യമായ ആകാംക്ഷകൾ നമ്മൾക്ക് അപകടങ്ങൾക്ക് കാരണമാകും. ആവശ്യം ഇല്ലാത്ത ആകാംഷകൾ ഒഴിവാക്കാനും പഠിക്കേണ്ടിയി രിക്കുന്നു. നമ്മളെ അപകടത്തിൽ ആക്കുന്ന യാതൊരു ആകാക്ഷയും നമ്മൾക്ക് വേണ്ട.ജീവിതത്തിൽ സന്തോഷം നിറക്കുന്ന കാര്യങ്ങൾക്ക് വേണ്ടി സമയം മാറ്റിവെക്കുക.നമ്മൾ പ്രതീക്ഷയോടെ അതിലുപരി ആകാംഷയോടെ കാത്തിരിക്കുന്ന കാര്യങ്ങൾ ഇനിയുള്ള വർഷങ്ങളിൽ നിറവേറ്റാൻ സാധിക്കട്ടെ.

Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

24 January 2024

// // Our Youtube channel

24.motivation discussion 2024

24.ജീവിതത്തിൽ നേടണം എന്ന് ആഗ്രഹിച്ച കാര്യം നേടാൻ കഴിയാതെ പോയതിനു എന്തെങ്കിലും കാരണം ഉണ്ടോ
Read More
// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 24

 ഹൃദയം കൊണ്ടു ഞാൻ പ്രണയിക്കുകയാണ്, നിന്നെ മാത്രം മതി എനിക്ക് മതിവരുവോളം പ്രണയിക്കാൻ.
എന്റെ മുൻപിൽ നിയാണ് ഏറ്റവും സുന്ദരി. നിന്നെ ഞാൻ എങ്ങനെയോ ഇഷ്ടപ്പെട്ടുപോയി.

നിന്നിലേക്ക് എന്റെ മനസ്സ് കൂടുതൽ അടുത്തു, നിനക്കുവേണ്ടിയാണു എന്റെ സമയം ഞാൻ മാറ്റിവെച്ചിരിക്കുന്നത് നിന്നോടൊപ്പം പ്രണയിക്കാൻ, നിന്നോടൊപ്പം യാത്ര ചെയ്യാൻ വളരെയേറെ കൊതിക്കുന്നു.

എങ്കിലും നീ എന്നിൽ നിന്നും മറഞ്ഞുപോയത് എന്തിനാണ്. എന്റെ ഇഷ്ടം ഇനിയെങ്കിലും നീ മനസ്സിലാക്കുമോ.

നിന്റെ ഹൃത്തിൽ എനിക്ക് അൽപ്പം പോലും സ്ഥാനം ഇല്ലേ. നീ എന്നേ ഇത്ര പെട്ടെന്ന് മറന്നുപോയോ, ഇല്ല നീ ഒരിക്കലും എന്നേ മറക്കില്ല, നിനക്ക് അങ്ങനെ എന്നേ മറക്കാൻ കഴിയുമോ?.

ഞാൻ നിനക്ക് ആരുമല്ലായിരിക്കാം എങ്കിലും നിനക്ക് എന്നേ സ്നേഹിക്കാൻ കഴിയില്ലേ.

ഞാൻ കണ്ണിരോടെ ഇത്രയും കാലം കാത്തിരുന്നത് നിനക്ക് വേണ്ടിയാണു.

ലോകം ഒത്തിരി മുന്നോട്ടു പോകുമ്പോൾ നമ്മളൊക്കെ എവിടെയെങ്കിലും വെച്ചു കണ്ടുമുട്ടിയേക്കാം, അന്ന് എനിക്ക് വേണ്ടി മനസ്സ് തുറന്നു പുഞ്ചിരിക്കില്ലേ.

ഞാൻ വെറും സാധാരണ മനുഷ്യൻ, നിന്നെ ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചുപോയി. നിന്റെ സ്നേഹം ഞാൻ അർഹിക്കുന്നുണ്ടോ എന്നൊന്നും എനിക്ക് അറിയില്ല, എനിക്ക് കഴിയുന്നത് നിന്നെ എന്റെ ജീവന് തുല്യം സ്നേഹിക്കാനാണ്. ഞാൻ നിന്നെ ഈ നിമിഷവും സ്നേഹിച്ചുകൊണ്ടിരിക്കുകയാണ്. നിനക്ക് എന്നേ ഇഷ്ടം അല്ലെങ്കിൽ കൂടിയും എനിക്ക് നിന്നോടുള്ള ഇഷ്ടത്തിന് യാതൊരു കുറവും സംഭവിക്കില്ല.

ലോകം നമ്മളുടെ സ്നേഹം മനസ്സിലാക്കുന്ന നിമിഷം വന്നുചേരും. നമ്മൾക്ക് ഈ ലോകജീവിതത്തിനു അപ്പുറം ജീവിതം ഉണ്ടെങ്കിൽ ഒരുമിക്കാം.

Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 24

 24.അസൗകര്യം.
ഓരോ മനുഷ്യർക്കും ഓരോ സമയത്തും ഓരോ അസൗകര്യങ്ങൾ വന്നു ചേരാറുണ്ട്.അസൗകര്യങ്ങൾ ഒരുപക്ഷെ മുൻകൂട്ടി കാണാൻ കഴിഞ്ഞെന്ന് വരില്ല, ചിലർക്ക് നമ്മൾക്ക് പ്രധാനപ്പെട്ട കാര്യങ്ങൾക്ക് വേണം എപ്പോഴും പ്രാധാന്യം കൊടുക്കാനായിട്ട്. നമ്മുടെ മുൻപിൽ അസൗകര്യങ്ങൾ കൂടുമ്പോഴാണ് നമ്മൾ സൗകര്യങ്ങളെ പറ്റി അന്വേഷിക്കുക. നമ്മൾ എന്ത് കാര്യവും തുടക്കത്തിൽ ചെയ്യുമ്പോൾ ഒത്തിരി അസൗകര്യങ്ങൾ ഉണ്ടാവാറുണ്ട്.

ഓരോ നിമിഷവും ഈ ലോകത്ത് എന്തെല്ലാം നടന്നു കൊണ്ടിരിക്കുന്നു.എല്ലായിടത്തും എത്തി ച്ചേരാൻ മനുഷ്യർക്ക് ഒരേ സമയത്ത് സാധ്യമല്ലല്ലോ.ഓരോ നാൾ കഴിയുന്തോറും അസൗകര്യങ്ങൾ ഒരു പക്ഷെ കുറഞ്ഞു കുറഞ്ഞു ഇല്ലാതെ ആയേക്കാം.എല്ലാവർ ക്കും നിലവിലെ അസൗകര്യങ്ങൾ എന്നെങ്കിലും ഒരിക്കൽ ഇല്ലാതെ ആയി സൗകര്യങ്ങൾ ഉണ്ടാവട്ടെ.

Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

23 January 2024

// // Our Youtube channel

23.motivation discussion 2024

23.മാനസികമായ പക്വത എങ്ങനെ കൈവരിക്കാം
Read More
// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 23

 പ്രണയം എല്ലാം സമ്മാനിക്കുക എത്ര വിസ്മയങ്ങളാണ്. നമ്മളുടെ ജീവിതത്തിൽ ഏതെങ്കിലും കാലഘട്ടത്തിൽ പ്രണയം വളരെയേറെ സ്വധിനിച്ചിട്ടുണ്ടാകും.പ്രണയം നഷ്ടപ്പെട്ടത് ഉള്ളിന്റെ ഉള്ളിൽ വളരെ വലിയൊരു നഷ്ടം സംഭവിച്ച അനുഭവം ആയി ഒരുപക്ഷെ തോന്നിയേക്കാം.

പ്രണയം നഷ്ടം നമ്മൾക്ക് ഉണ്ടാക്കുന്ന വേദനകളെ അതിജീവിക്കാൻ കഴിയേണ്ടതുണ്ട്. എല്ലാവർക്കും പ്രണയത്തിന്റെ നഷ്ടങ്ങളെ മറക്കാൻ കഴിയട്ടെ.

എന്റെ മനസ്സിൽ പണ്ടേ ഉള്ള ആഗ്രഹമാണ് റോസ്മോളിനെ വിവാഹം കഴിക്കുക എന്നത്, എനിക്ക് എന്തുകൊണ്ടാണ് ഈ പേരിനോട് ഇത്രയും താല്പര്യം തോന്നിയതെന്ന് അറിയില്ല.
എന്റെ അതിയായ ആഗ്രഹം സ്വപ്നത്തിൽ എങ്കിലും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിച്ചു അങ്ങനെ ഞാൻ എന്റെ സ്വപ്നത്തിൽ എന്റെ പ്രണയസുന്ദരിയെ കണ്ടു, ഒരു ബീച്ചിന്റെ പരിസരത്തായി അവൾ തുള്ളിച്ചാടുന്ന രംഗമാണ് ഞാൻ സ്വപ്നത്തിൽ കണ്ടത്.

സ്വപ്നം അത് എങ്ങനെ ഒരാളിൽ സംഭവിക്കുന്നു എന്നത് വളരെയേറെ അതിശയം നിറഞ്ഞ കാര്യമാണ്. നാളിതുവരെ കാണാത്ത എത്രയോ മനുഷ്യരെയാണ് എനിക്ക് സ്വപ്നത്തിലൂടെ കാണാൻ കഴിഞ്ഞിട്ടുള്ളത്.ശരിക്കും അങ്ങനെയുള്ള മനുഷ്യർ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നുണ്ടാകുമോ ആവോ.സ്വപ്നം കാണാൻ എനിക്ക് വല്ലപ്പോഴുമാണ് സാധിക്കുന്നത്.

പ്രണയം ഉള്ളിൽ മാത്രം കൊണ്ട് നടക്കുന്നതിനാൽ ഒത്തിരി ആളുകൾക്ക് ഇന്നും പ്രണയിക്കാൻ സാധിച്ചിട്ടില്ല.

പ്രണയിക്കാനുള്ള സാദ്ധ്യതകൾ പല കാരണങ്ങൾ കൊണ്ടും പലർക്കും നഷ്ടപ്പെടുകയാണ്.

Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 23

 23.അവനവനിലേക്ക് തിരിഞ്ഞു നോക്കുക.
നമ്മൾ ഓരോരുത്തരും വളരെ അധികം ശ്രദ്ധിക്കേണ്ട കാര്യം ആണ് അവനവനിലേക്ക് തിരിഞ്ഞു നോക്കുക എന്നത്.ഇന്നിപ്പോൾ പലരും നിരാശയിൽ വീഴാൻ കാരണം സ്വയം വിലയിരുത്തൽ ശരിയായവണ്ണം നടത്താത്തത് കൊണ്ടാണ്.നമ്മൾ ക്ഷമയോടെ കഷ്ടപ്പെടാൻ ഒരുക്കമാണ് എങ്കിൽ എന്നെങ്കിലും ഒരിക്കൽ നമ്മൾക്കും നമ്മൾ ആഗ്രഹിച്ചതുപോലെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സാധിച്ചേക്കും. നമ്മൾക്കുണ്ടാകുന്ന സങ്കടങ്ങളുടെ കുത്തൊഴുക്കിൽ നമ്മൾ സ്വയം ജീവിക്കാൻ മറന്നു പോകരുത്.

നമ്മുടെ ഏതൊരു സങ്കടത്തിനു അപ്പുറം സന്തോഷം ഉണ്ടെന്ന് തിരിച്ചറിയുക.നമ്മൾ, നമ്മളെതന്നെ സ്നേഹിക്കാൻ പഠിക്കണം.നമ്മളുടെ കുറവുകളെ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കണം.ഇന്ന് ഈ നിമിഷം സന്തോഷകരമാക്കാൻ നമ്മൾ വിചാരിച്ചാൽ സാധിക്കും, അതിന് നമ്മൾക്ക് വേണ്ടത് നമ്മളിലുള്ള നെഗറ്റീവ് ചിന്തകളെ ഒഴിവാക്കുക എന്നതാണ്.വെല്ലു വിളികളെ അതിജീവിച്ചു മുന്നേറാൻ നമ്മൾക്കൊ രോരുത്തർക്കും സാധിക്കണം. നമ്മളെ തന്നെ ആന്മപരിശോധന നടത്തിക്കഴിഞ്ഞാൽ നമ്മളിൽ നിന്നുണ്ടായ പാകപിഴകൾ മനസ്സിലാക്കി എടുക്കാൻ സാധിക്കും.

നമ്മുടെ തിരക്കേറിയ ജീവിതത്തിൽ അൽപ്പം സമയം എങ്കിലും ആന്മപരിശോധന നടത്തേണ്ടത് വളരെ ആവശ്യമായ കാര്യമാണ്. നാളെകളിൽ കൂടുതൽ തെറ്റുകൾ നമ്മുടെ ഭാഗത്തു നിന്ന് സംഭവിക്കാ തിരിക്കാൻ നമ്മളെ, നമ്മളുടെ ആന്മപരിശോധന സഹായിച്ചേക്കും. എല്ലാവർക്കും സമയം കിട്ടുമ്പോ ഴൊക്കെ അവനവനിലേക്ക് തിരിഞ്ഞുനോക്കാൻ സാധിക്കട്ടെ.

Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

22 January 2024

// // Our Youtube channel

22.motivation discussion 2024

22.നിരാശകളെ അതിജീവിക്കുവാൻ ചെയ്യേണ്ടത് എന്താണ്
Read More
// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 22

 പ്രണയത്തിന്റെ വസന്തകാലം എന്നുമെന്നിൽ ആനന്ദം നിറച്ചിരുന്നുവെങ്കിൽ എത്ര രസകരമായേനെ.

പ്രണയത്തെ അടുത്തറിയാതെ പോയവർ നമ്മൾക്ക് ചുറ്റിലുമുണ്ടാകുമോ. പ്രണയം എന്താണെന്ന് മനസ്സിലാകാതെ പോകുന്നവർ ഉണ്ടായിട്ടുണ്ടാകുമോ.

പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോലും പ്രണയം എളുപ്പം നടക്കുന്നില്ല, കാരണം പ്രണയം എളുപ്പം നടക്കുന്ന കാര്യമല്ല.

ഞാൻ ഒരിക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിൽ കുറച്ചു ചെറുപ്പക്കാരും എതിർവശത്തെ സീറ്റിൽ പെൺകുട്ടിയും ഇരിക്കുന്നത് കണ്ടു, ആൺകുട്ടിയുടെ സംസാരം ഒത്തിരി ഇഷ്ടം ആയി ആ പെൺകുട്ടിക്ക്, ഒടുവിൽ പോകാൻ നേരം അവൻ അവളുടെ നമ്പർ ചോദിച്ചു, അവൾ നമ്പർ കൊടുത്തു, അവൻ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി അവളെ ഫോണിൽ വിളിച്ചു, അപ്പോഴേക്കും ട്രെയിൻ മുന്നോട്ടു എടുത്തു, അവർ തമ്മിൽ ഫോൺ വിളിയായി, അവരുടെ ഇടയിൽ എത്ര പെട്ടെന്നാണ് പ്രണയം പുത്തുലഞ്ഞത്.അവനും അവളും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചു കാണില്ല, ഇന്നത്തെ ദിവസം തങ്ങളുടെ ജീവിതത്തിൽ പ്രണയം ഉണ്ടാകുമെന്ന്.

ഓരോ യാത്രയിലൂടെ കണ്ടുമുട്ടൽ സംഭവിച്ചുകൊണ്ട് അതിലുടെ പ്രണയം ഉണ്ടാവുന്നവരുണ്ട്, ഒരു പക്ഷെ ആ യാത്ര അവരുടെ ജീവിതത്തിലെ മറക്കാൻ ആകാത്ത യാത്ര ആയിരിക്കും.

പ്രണയം നമ്മളൊക്കെ എത്രയൊക്കെ ആഗ്രഹിച്ചാൽ പോലും നമ്മുടെയൊക്കെ ജീവിതത്തിൽ സാധിക്കണം എന്നില്ലല്ലോ.

ഞാൻ ഒരിക്കൽ ജോലി ചെയ്തിരുന്ന സമയത്ത് എനിക്ക് ഇഷ്ടം പോലെ ഫോൺ കാൾ വരുമായിരുന്നു, അതിൽ ഒരു കുട്ടിയുടെ വോയിസ് എന്നേ വല്ലാതെ ആകർഷിച്ചു, അവളോട് അവളുടെ പേര് ചോദിക്കണം എന്നുണ്ടായിരുന്നു, പക്ഷെ എനിക്ക് അതിനു കഴിഞ്ഞില്ല എന്ന് തോന്നുന്നു. അതിലുമുണ്ടായിരുന്നു റോസ്മോൾ എന്ന കൂട്ടി.

ഒരിക്കൽ ജോലിയുടെ ഭാഗമായി ഞാൻ ഒരു ക്യാമ്പസ്സിൽ നിൽക്കുമ്പോൾ അവിടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്നവരുടെ കുട്ടത്തിൽ ഒരു കൂട്ടി മാത്രം ഞാനും ടീമും നിന്നതിന്റെ നേരെ എതിർവശത്തുള്ള കോണിയിൽ ഇരിക്കുന്നു, അവൾ എന്നേ നോക്കാൻ വേണ്ടി ഇരിക്കുകയായിരുന്നോ. ഞാൻ ഇടയ്ക്കിടയ്ക്ക് അവളെ നോക്കും, എനിക്ക് അവളോട് പോയി മിണ്ടണം എന്നൊക്കെ ഉണ്ട്, പക്ഷെ എന്തോ ഒന്നു എന്നേ അനുവദിച്ചില്ല. ഉച്ചക്ക് ഊണ് കഴിക്കാൻ ഞാനും ടീമും ഒരുമിച്ചിരുന്നപ്പോൾ എന്നോടൊപ്പം അവളും അവളുടെ കൂട്ടുകാരിയും ഇരുന്നു, എനിക്ക് ബിരിയാണി കിട്ടി, അവർ സാധാരണ ഊണ് വാങ്ങി കഴിക്കുന്നു, എനിക്ക് ആണെങ്കിൽ അവൾക്ക് ഒരു കഷ്ണം കോഴി കാൽ കൊടുക്കണം എന്നൊക്കെയുണ്ട്, പിന്നെ എന്റെ കൂടെ ഉള്ളവർ എന്തുകരുതും, അവളുടെ കൂട്ടുകാരി എന്തു കരുതും എന്നൊക്കെ ചിന്ത വന്നു.അവളെ ശരിക്കുമോന്നു ശ്രദ്ധിക്കാനോ, അവളോട് മിണ്ടാനോ എനിക്ക് കഴിഞ്ഞില്ല. അവൾക്ക് എന്നോട് മിണ്ടാൻ സാധിക്കാത്തതിൽ ഇനി എങ്ങാനും വിഷമം ഉണ്ടായിട്ടുണ്ടാകുമോ ആവോ.എനിക്ക് എന്തായാലും വിഷമം ഉണ്ടായി. കാലം നമ്മൾക്ക് ഇനി ഒരിക്കലും ആ കാലം തിരികെ സമ്മാനിക്കുക ഇല്ലല്ലോ.

ഞാൻ താമസിച്ച വീടിന്റെ ഒരു വീടിനു അപ്പുറം ലേഡീസ് ഹോസ്റ്റൽ ആയിരുന്നു, അവർ കൈകഴുകാൻ വരുന്നത് പുറത്തെ പൈപ്പിലാണ്, അന്നേരം എനിക്ക് അവരെ കാണാൻ കഴിയും. ഞാൻ എന്റെ ഡ്രസ്സ് അലക്കുമ്പോൾ അവർ അവിടെ പൈപ്പിന്റെ അടുത്തു വന്നു കൈകഴുകാറുണ്ട്, എനിക്ക് അതിലെ ഒരു കുട്ടിയെ ഇഷ്ടപ്പെട്ടിരുന്നു, അവർ ആരും തന്നെ എന്നേ ശ്രദ്ധിച്ചോന്നുമില്ല, ഞാൻ അവരെ കൂകി വിളിക്കാനോ, മറ്റു ഒരുതരത്തിലും ശല്യം ചെയ്യാനും പോയില്ല.എനിക്കുണ്ടായ ആ പ്രണയം ഞാൻ ഉള്ളിൽ ഒതുക്കി.

പിന്നെ ഞാനും സുഹൃത്തുക്കളും കൂടി അടുത്തുള്ള ഷോപ്പിൽ പോയി, അവിടെ ഒരു പെൺകുട്ടിയുണ്ടായിരുന്നു, അവളെപ്പറ്റി എന്റെ കുട്ടുകാർ നല്ല അഭിപ്രായം പറയാറുണ്ടായിരുന്നു, ഞാൻ ജോലിക്ക് അവൾ നിൽക്കുന്ന കടയുടെ മുൻപിൽ കൂടി ഇടയ്ക്ക് പോകുമ്പോൾ അവളെ ശ്രദ്ധിക്കാറുണ്ടായിരുന്നു, ഒരു ദിവസം ഞാൻ അവളുടെ അടുത്തു നിന്നും സാധനം വാങ്ങിച്ചു, ബാക്കി ഒരു പത്തിന്റെ നോട്ട് എനിക്ക് തന്നപ്പോൾ അവളുടെ കൈ എന്റെ കയ്യിൽ മുട്ടി, കൈ മുറുകെ പിടിക്കുന്നതുപോലെ, അത് ഒരുപക്ഷെ അവൾക്ക് എന്നേ ഒത്തിരി ഇഷ്ടം ആണെന്ന് അറിയിക്കാൻ ആയിരുന്നുവോ, ആവോ എനിക്കറിയില്ല, ഒരു ദിവസം ഞാൻ താമസിക്കുന്ന വീട്ടിലേക്ക് നടന്നു വരുമ്പോൾ അവൾ എന്റെ പിന്നാലെ വരുന്നുണ്ടായിരുന്നു, അന്ന് വേണമെങ്കിൽ എനിക്ക് അവളോട് മിണ്ടാൻ കഴിയുമായിരുന്നു ഞാൻ മിണ്ടിയില്ല, അവൾ അവളുടെ വഴിക്ക് പോയി.

ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞു നടന്നു വരുമ്പോൾ ഞാൻ ഒരു കൊച്ചിനെ കാണുന്നു,എനിക്ക് ആ കൊച്ചിനെ ഒത്തിരി ഇഷ്ടമായി, ആ വിട് ആണെങ്കിൽ പ്രകൃതിരമണിയമായ വിട് പോലെ തോന്നി, ഒരു കോട്ടയം കാരിയെ കെട്ടണം, ഞാൻ സ്വപ്നം കാണാറുള്ളത് പോലെയുള്ള കുട്ടി, പക്ഷെ എനിക്ക് ആ കുട്ടിയെ ഒരു വട്ടം മാത്രം കാണാനുള്ള അവസരം മാത്രമാണ് ഉണ്ടായിട്ടുള്ളത്.
ഇനി ആ വിട് ആ കുട്ടിയുടെ ബന്ധുവിന്റെ വിട് ആയിരുന്നിരിക്കുമോ, ആ അറിയില്ല.

ഒരിക്കൽ ഞാൻ ധ്യാനം കൂടാൻ പോയി, ഒത്തിരി ആളുകൾ വരുന്ന സ്ഥലം ആണല്ലോ ഞാൻ ഒരു ദിവസം ചായ കുടിച്ചുകൊണ്ടിരിക്കുന്ന സമയം ഇടയ്ക്കു ചുറ്റിലുമൊക്കെ കണ്ണോടിച്ചപ്പോൾ അതാ അങ്ങ് അകലെ ഒരു പെൺകുട്ടി എന്നേ തന്നെ നോക്കികൊണ്ടിരിക്കുന്നു, ഞാനും അവളെ ശ്രദ്ധിക്കാൻ തുടങ്ങി, പിന്നെ ഞാൻ വെള്ളം കുടിക്കാൻ വരുന്നിടത്തേക്ക് അവളും വരും, അവളുടെ കൂടെ ഒരാളും കൂടെയുണ്ട്, അവൾക്ക് എന്നേ ഒരുപാട് ഇഷ്ടം ആണെന്ന് മനസ്സിലായി, പക്ഷെ അവിടെ വെച്ചു പരസ്പരം മിണ്ടാനും പാടില്ലല്ലോ, എല്ലാം കഴിഞ്ഞ് പോരുന്ന ദിവസം അവളെ കാത്തു നിൽക്കണം, അവളോട് കാര്യങ്ങൾ സംസാരിക്കണം എന്നൊക്കെ വിചാരിച്ചതാണ്, അപ്പോഴാണ് അവിടെ ഉള്ള ആളുടെ ഉപദേശം മൈക്കിലൂടെ കേൾക്കേണ്ടി വന്നത്, നിങ്ങൾ ആരും ഇവിടെ വന്നവരുമായി പ്രണയബന്ധത്തിൽ ഏർപ്പെടരുത്, അങ്ങനെ വിവാഹം ചെയ്താൽ അതൊന്നും നല്ലതായിരിക്കില്ല, നിങ്ങൾക്കുള്ള ആളെ ഈശ്വരൻ സമയം ആകുമ്പോൾ നിങ്ങളുടെ കൈകളിൽ തന്നെ ഏൽപ്പിച്ചു തരുമെന്നൊക്കെ. വളരെയേറെ സങ്കടത്തോടെ ഞാൻ അവിടെ നിന്നും അവളുടെ വരവിനു കാത്തിരിക്കാതെ പടിയിറങ്ങി, അവൾ എന്നേ കാണാതെ വിഷമിച്ചിട്ടുണ്ടാകുമോ എന്തോ.

ഞാൻ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയം അവിടെയുള്ള ഒരു കുട്ടിയെ പറ്റി എന്റെ കൂടെ താമസിക്കുന്ന ഒരു കൂട്ടുകാരൻ പറയുന്നു, അവനു അവൾ സെറ്റ് ആയിട്ടില്ല എന്നു തോന്നുന്നു, എനിക്ക് ആണെങ്കിൽ അവളെ ഇഷ്ടമായി, ഞങ്ങളുടെ പേരുകൾ തമ്മിൽ വളരെ സാമ്യമുണ്ട്, ഒരിക്കൽ ഞാൻ അവളോട് വേറൊരു ആവശ്യവുമായി സംസാരിക്കാൻ ഇടവന്നു, എനിക്ക് അവളോട് ഇഷ്ടം ആണെന്ന് പറയാൻ കഴിഞ്ഞില്ല, അവൾ പാവം കുട്ടിയായിരുന്നു. ജോലി വിട്ടു ഞാൻ പോന്നതിനു ശേഷം അവളെ കാണാൻ കഴിഞ്ഞിട്ടില്ല.

ഒരു ദിവസം ഞാൻ ബസ് കാത്തു ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഒരു കൂട്ടി എന്നേ തന്നെ നോക്കി നിൽക്കുന്നു, കുറെ നേരം കഴിഞ്ഞപ്പോൾ എനിക്ക് അവളോട് സംസാരിക്കണമെന്ന് തോന്നി, ഒരുപക്ഷെ ആ കുട്ടിക്ക് എന്നേ ഇഷ്ടം ഉണ്ടോ എന്നെങ്കിലും അറിയാമല്ലോ എന്നു കരുതി, അങ്ങനെ ഞാൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു അവളുടെ അടുത്തേക്ക് നടന്നു, ഞാൻ അവളോട് ചോദിച്ചു വർക്ക്‌ ചെയ്യുകയാണോ പഠിക്കുകയാണോയെന്ന്, അവൾ എന്നേ അന്നേരം എന്റെ കാൽപാദം മുതൽ ശിരസ്സ് വരെ മൊത്തത്തിൽ ഒന്നു സ്കാൻ ചെയ്തു നോക്കി, എന്നിട്ട് എന്നോട് ചെറുപുഞ്ചിരിയോടെ പറഞ്ഞു വർക്ക്‌ ചെയ്യുക ആണെന്ന്, പിന്നെ എനിക്ക് അധികം ചോദിക്കാൻ തോന്നിയില്ല, അവളുടെ മൊത്തത്തിലുള്ള നോട്ടത്തിൽ നിന്നും ഞാൻ ആകെ ആവി ആയി പോയിരുന്നു, പിന്നെ ബസിൽ കയറി പോയി,ഇവളെ ഇതിനുമുൻപ് ബസിൽ വെച്ചു കാണുമ്പോൾ ഇവൾ എന്നേ നോക്കുന്നത് കാണാറുണ്ടായിരുന്നു, ഇന്നത്തോടെ അതിൽ ഒരു തീരുമാനം ആയി, പിറ്റേന്ന് അവൾ എന്നേ കണ്ടപ്പോൾ ചിരിക്കുന്നുണ്ടായിരുന്നു ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല, അവൾ എന്റെ അടുത്തു വന്നിരുന്ന സാഹചര്യത്തിലും ഞാൻ അവളോട് ഒന്നും മിണ്ടാൻ പോയില്ല, ഒരുപക്ഷെ ഞാൻ അവളുടെ അടുത്തേക്ക് വളരെ പെട്ടെന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ലായിരിക്കാം, അവളുടെ സ്വരം എത്ര മനോഹരമായിരുന്നു, അതിനെകുറിച്ചു എനിക്ക് വർണ്ണിക്കാൻ കഴിഞ്ഞില്ല, ഞാൻ വെറുതെ എന്തിനാണ് ആ കൊച്ചിനെ വെറുതെ മയക്കുന്നത്, അങ്ങനെ ആ പ്രണയവും എനിക്ക് നഷ്ടമായി.

ട്രെയിൻ യാത്രക്കിടയിൽ വെച്ചു ഞാൻ ഇറങ്ങിയ സ്റ്റോപ്പിൽ ഒരു സുന്ദരിയായ കുട്ടിയെ കാണാൻ ഇടയായി, എനിക്ക് അവളോട് സംസാരിക്കണം എന്നുണ്ടായിരുന്നു, പക്ഷെ എങ്കിൽ എന്തു പറഞ്ഞു സംസാരിച്ചു തുടങ്ങണം എന്നറിയാത്തതുകൊണ്ട് ഞാൻ ആ ശ്രമം ഉപേക്ഷിച്ചു.

പിന്നിടുള്ള ട്രെയിൻ യാത്രകളിൽ ഒത്തിരിയേറെ ആളുകളെ കാണാനും സംസാരിക്കാനും കഴിഞ്ഞു. അങ്ങനെ ഇരിക്കെ ഒരു കുട്ടിയെ കാണാൻ ഇടയായി, അവളുടെ ഡീറ്റെയിൽസ് ഞാൻ മാട്രിമോണിയൽ നോക്കുന്നതിനിടയിൽ കാണാൻ ഇടയായി, ഞാൻ അവൾക്ക് റിക്വസ്റ്റ് അയച്ചു കാര്യം പറഞ്ഞു, അവൾ വിട്ടിൽ ചോദിച്ചിട്ട് പറയാം എന്നു പറഞ്ഞു, പിന്നീട് വീട്ടുകാർ പുറമെയുള്ള വരനെയാണ് നോക്കുന്നതെന്ന് പറഞ്ഞു, ഞാൻ പിന്നെ കൂടുതൽ ബുദ്ധിമുട്ടിക്കാനൊന്നും പോയില്ല.

ഒരിക്കൽ തൃശ്ശൂരിൽ ഞാൻ ബസ് ഇറങ്ങിയപ്പോൾ അവിടെ സ്റ്റാൻഡിൽ അതാ സുന്ദരിയായ കുട്ടിയും അമ്മയും, എനിക്ക് ആ കുട്ടിയെ ഇഷ്ടം ആയി, പരിക്ഷ എഴുതാൻ പോയതിനാൽ കൂടുതൽ കസർത്തു നടത്താൻ പോയില്ല.

എന്റെ പ്രണയഅനുഭവങ്ങൾ ഓരോന്നായി വിവരിക്കുക ആണെങ്കിൽ ഒത്തിരി എഴുതേണ്ടി വരും. അത്രയ്ക്കും പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്, ഒന്നും വിജയിച്ചില്ലെങ്കിൽ പോലും.

പ്രണയിക്കാൻ മനുഷ്യന് ഇന്ന പ്രായം ഉണ്ട് എന്നൊന്നും എവിടെയും എഴുതിവെച്ചിട്ടില്ല.
പ്രണയം വലിയൊരു നദി പോലെയാണ്. ഓരോ കാരണങ്ങൾ കൊണ്ടു നമ്മുടെ ഉള്ളിൽ മറ്റൊരാളോട് തോന്നിയ പ്രണയം നഷ്ടപ്പെട്ടേക്കാം.

എന്റെ പ്രണയം ഇങ്ങനെ ഓരോരുത്തരിലുടെ ഒഴുകികൊണ്ടിരിക്കുകയാണ്.

പ്രണയം ഒരു പ്രേത്യേക അനുഭവം നമ്മൾക്ക് സമ്മാനിക്കും. നമ്മൾ എവിടെയും തിരയുക പ്രണയകാഴ്ചകളാണ്. പ്രണയദിനമായി ആചരിക്കാൻ ഒരു ദിവസം മാറ്റിവെക്കുന്നു, അതിനോട് അനുബന്ധിച്ചു ഓരോ ദിവസവും പ്രേത്യേകിച്ചു ആഘോഷിക്കപ്പെടുന്നു.
ചുവന്ന കളർ ആണ് പ്രണയത്തിനു പ്രതികമായി കാണുക. റോസാപൂവ് ഇല്ലാതെ പ്രണയഓർമ്മകൾ ആർക്കും തന്നെ കാണുകയില്ല, എത്രയോ സിനിമകൾ, പുസ്തകങ്ങൾ, പാട്ടുകൾ പ്രണയത്തിന്റെ പേരിൽ ഇറങ്ങിയിട്ടുണ്ട്.

എന്നേക്കാൾ മനോഹരമായി പ്രണയിച്ചവരും, ആ പ്രണയത്തിലൂടെ ഒന്നായവരും ആയിരിക്കാം നിങ്ങളിൽ പലരും.പലപ്പോഴും പണ്ടുണ്ടായ നല്ല അനുഭവം ഒന്നുമായിരിക്കില്ല നമ്മൾക്ക് ഇന്നിപ്പോൾ നേരിടേണ്ടി വരിക, ജീവിതം നമ്മൾക്ക് നൽകുന്ന അനുഭവങ്ങൾ അതെല്ലാം നമ്മൾ തന്നെ നേരിടേണ്ടതായിട്ടുണ്ട്.


പ്രണയം നമ്മൾ ആഗ്രഹിച്ചാൽ അതു സാഫല്യം ആകണം എന്നില്ല. നമ്മൾ കരുതുന്നതുപോലെ എല്ലാവർക്കും അവരുടേതായ താല്പര്യം ഉണ്ടാകും പ്രണയത്തിന്റെ കാര്യത്തിൽ ആയാൽ പോലും.

പ്രണയസഖി നി എന്നേ വന്നു തഴുകിടുമോ. നിൻ കൈവിരലുകളാൽ ഞാൻ ആനന്ദനിർവൃതി അണഞ്ഞിടട്ടെ. നിന്നോടൊത്തു സല്ലപിക്കാൻ ഞാൻ വളരെയേറെ കൊതിക്കുന്നു. നിൻ സ്വരത്തിനായി ഞാൻ കാത്തിരിക്കുന്നു, വരില്ലേ നീ എൻ മടിയിൽ തല ചായ്ച്ചു ഉറങ്ങാൻ.

എൻ മോഹവല്ലി നിൻ സൗന്ദര്യം എൻ ഹൃത്തിൽ എന്നുമെന്നും ഒരു ചിത്രമായി രൂപം കൊണ്ടു. നിന്നോടുള്ള ഇഷ്ടം കൊണ്ടു എനിക്ക് ആ ചിത്രം ഒരു ക്യാൻവാസിൽ പകർത്തിടാൻ ഇന്നിപ്പോൾ കൊതിയാകുന്നു.

നിന്നെ കാണാൻ ആഗ്രഹിക്കുമ്പോഴെല്ലാം, നിന്നോട് മിണ്ടാൻ ആഗ്രഹിക്കുമ്പോഴെല്ലാം ഞാൻ ആ ചിത്രത്തിൽ മുൻപിൽ ആയിരിക്കാം. നിൻ സൗന്ദര്യത്തിൽ ഞാൻ മതിമറന്നു ലയിച്ചിരിക്കട്ടെ.

നിന്റെ അസാന്നിധ്യം ഞാൻ ഇന്നിപ്പോൾ വളരെയേറെ വിഷമത്തോടെ അനുഭവിക്കുന്നു. നിന്നോടുള്ള സ്നേഹം എന്നിൽ പതിന്മടങ്ങു വർധിച്ചുകൊണ്ടിരിക്കുകയാണ് എന്റെ പ്രിയതമേ.

നിന്നെ ഓർക്കാതെ എന്റെ ഒരു ദിവസം കടന്നുപോകുന്നില്ല, നി എനിക്ക് നൽകിയ പ്രണയം എത്രയോ വർണ്ണനിയമാണ്.

Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 22

 22.അലസത ഉപേക്ഷിക്കുക.
ഒരുപാട് തവണ നമ്മളിൽ പലരും പല കാരണങ്ങൾക്കൊണ്ട് അലസരായിരുന്നിട്ടുണ്ടാകാം.
തന്നെകൊണ്ട് ഒന്നും തന്നെ നേടാൻ കഴിയില്ലായെന്നു ള്ള ചിന്ത ആയിരിക്കാം ഒരുപക്ഷെ അലസരായിരി ക്കാനുള്ള പ്രധാന കാരണം.അലസതകൊണ്ടു എന്തെ ങ്കിലും നേട്ടങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് ഇനിയെങ്കിലും ആഴത്തിൽ ചിന്തിച്ചു നോക്കേണ്ടതുണ്ട്.എന്തുകാര്യത്തിലും ഉത്സാഹത്തോടെ പ്രവർത്തിക്കണമെങ്കിൽ അലസത യെ ഒഴിവാക്കിയേ പറ്റത്തുള്ളൂ.അലസത നമ്മുടെ ജീവിതത്തിന്റെ എല്ലാവിധത്തിലുള്ള സന്തോഷങ്ങ ളെയും ഇല്ലാതെയാക്കും.

അലസത ഉണ്ടാവാനായിട്ട് ഒരുപാട് കാരണങ്ങൾ ഉണ്ടാവാം.അലസതയെ ഇല്ലാതെയാക്കി കൊണ്ടു അധ്വാനിക്കുന്നവർക്കാണ് എപ്പോഴും നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുക.അലസത എന്നുപറയുന്നത് ഒന്നും ചെയ്യാതിരിക്കുന്ന അവസ്ഥയാണ്.അലസമായി കളഞ്ഞ മണിക്കുറുകൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ ചെറുതും വലുതുമായി ഉണ്ടാക്കിയിട്ടുണ്ടാകും.കഴിഞ്ഞത് കഴിഞ്ഞു ഇനിയും അതെപ്പറ്റി ആലോചിച്ചു നിരാശപെടുന്നതിൽ അർത്ഥം ഇല്ല.ഈ നിമിഷം മുതൽ സമയം നഷ്ടപ്പെടുത്തി കളയാതെ നല്ല കാര്യങ്ങൾക്കായി അധ്വാനിക്കുക. എന്തുകാര്യത്തിലും ഊർജസ്വലതയോടെ പ്രവർത്തിക്കാൻ അലസത ഉപേക്ഷിക്കേണ്ടത് വളരെ അത്യവശ്യമാണ്. അലസത നമ്മുടെ ജീവിതത്തിൽ ഇനിയൊരിക്കലും ഉണ്ടാവില്ലായെന്ന് ഉറപ്പുവരുത്തുക.എവിടെയെല്ലാം അലസത ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം തോൽവികളും ഉണ്ടായിട്ടുണ്ടാകാം.

ഇന്നലെകളിലെ തോൽവികളും നിരാശകളും നമ്മളെ ഇനിയും അലസരാക്കി കൂടാ.അലസത ഉള്ളിടത്തു നേട്ടങ്ങൾ കൈവരിക്കാൻ തീർത്തും സാധ്യത ഇല്ലെന്ന് തന്നെ വേണം പറയാനായിട്ട്. അലസതക്കുള്ള കാരണങ്ങൾ കണ്ടെത്തി എത്രയും വേഗം പരിഹരിക്കാൻ ശ്രമിക്കുക. അലസത ഒഴിവാക്കാനു
ള്ള എളുപ്പവഴി ഓരോ ദിവസത്തിലെയും ഓരോ സമയത്തു ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക മുൻകൂട്ടി തയ്യാറാക്കുക എന്നതാണ് ആദ്യപടി .നെഗറ്റീവ് ചിന്തകളെ ഉപേക്ഷിക്കുക.നെഗറ്റീവ് ചിന്തകളെ താലോലിച്ചാൽ നമ്മൾ അലസരായേക്കാം ഒരുപക്ഷെ.
അലസത ഒഴിവാക്കാതെ ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുകയില്ല എന്ന് തിരിച്ചറിയുക.

ഈ ലോകത്തു നമ്മളെകൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്ന് തിരിച്ചറിയുക.സമയം ഒട്ടും തന്നെ ഇനി മുന്നോട്ട് പാഴാക്കി കളയാൻ ഇല്ല എന്നു മനസിലാക്കുക.നമ്മുടെ സമയം ആകുമ്പോൾ ഈ ലോകത്തുനിന്നും നമ്മൾ കടന്നുപോകേണ്ടവരാ ണ്. അതുവരെ ഉർജസ്വലതയോടെ പ്രവർത്തിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.അലസതയി ലൂടെ നമ്മൾക്കു കിട്ടുന്ന സുഖമൊന്നും അധികകാലം നമ്മൾക്കുണ്ടാവില്ല..അധ്വാനിക്കാതെ ഒന്നും തന്നെ നേടാൻ കഴിയില്ല എന്ന് മനസിലാക്കുക. തോൽവികളെ നേരിടുവാൻ വിജയം കൈവരി ക്കുവാൻ എല്ലാവർക്കും അലസത ഉപേക്ഷി ക്കാൻ കഴിയട്ടെ.അലസതയോടെ ഓരോ കാര്യവും ചെയ്യുക വളരെ അധികം തെറ്റായിട്ടുള്ള കാര്യം ആണല്ലോ.അലസത ഉണ്ടാവണം എങ്കിൽ അതിനു തക്കതായ കാരണം ഉണ്ടാവേണ്ട തുണ്ട്.കഷ്ടപ്പെടാൻ തയ്യാറുണ്ടെങ്കിൽ മാത്രമേ അലസതയെ ഒഴിവാക്കാൻ കഴിയുകയുള്ളു.അലസത നമ്മളുടെ ഉന്മേഷം ഇല്ലാതാക്കിയേക്കും.അലസത നമ്മുടെയൊക്കെ ജീവി തത്തിനു യാതൊരു വിധ നേട്ടവും സമ്മാ നിക്കുന്നില്ല.അലസത നമ്മുടെയൊക്കെ ജീവിത ത്തിൽ നിന്നും ഒഴിവാക്കേണ്ടതുണ്ട്.

അലസത നമ്മളെ ശാരീരികമായും മാനസികമായും അങ്ങേയറ്റം തളർത്തിയേക്കാം.അലസതയെ ഉപേ ക്ഷിച്ചു കൊണ്ടു എന്തെങ്കിലും നേടിയെടുക്കാൻ പരിശ്രമിച്ചെങ്കിൽ മാത്രമേ നേട്ടങ്ങൾ സ്വന്തമാക്കാൻ നമ്മൾക്ക്കഴിയുകയുള്ളു.എല്ലാവർക്കും അലസത യെ  ഉപേക്ഷിക്കാൻ സാധിക്കട്ടെ.

Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

21 January 2024

// // Our Youtube channel

21.motivation discussion 2024

21.നിങ്ങൾ കണ്ടിട്ടുള്ള, അനുഭവിച്ചിട്ടുള്ള സ്നേഹത്തിന്റെ പ്രേത്യേകതകൾ എന്തെല്ലാമാണ്
Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 21

 21.അല്ലെങ്കിൽ തന്നെ വിഷമിച്ചിരിക്കുകയാണ്.
ഒരു മനുഷ്യന്റെ ജീവിതത്തിൽ വിഷമിച്ചിരിക്കുന്ന അവസ്ഥകൾ ഒരുപാട് കടന്നുവരാറുണ്ട്.ചിലരൊക്കെ വിഷമ അവസ്ഥയിൽ നിന്നും അതിജീവിക്കാൻ ശ്രമിക്കും.ആവശ്യത്തിനും അനാവശ്യത്തിനും മറ്റൊ രാൾ നമ്മളെ ഏതുനേരവും കുറ്റപ്പെടുത്തികൊണ്ടിരു ന്നാൽ ആർക്കായാലും വിഷമം വരിക സ്വാഭാവികം ആണല്ലോ.

വിഷമങ്ങളെ അതിജീവിക്കുവാൻ പ്രതിസന്ധികളു മായി പൊരുതേണ്ടി വരും.വിഷമങ്ങൾ അനുഭ വിച്ചവർ പലരും പിന്നീട് പറയുന്നൊരു കാര്യം ഉണ്ട്, ചെറുപ്പത്തിൽ താൻ അനുഭവിച്ച വിഷമങ്ങളാണ് ഇന്ന് തന്റെ വിജയങ്ങൾക്ക് അടിസ്ഥാനമെന്ന്.പലരും നമ്മളെ വിഷമിപ്പിക്കാൻ വേണ്ടി പലതും പറയാറുണ്ടായിരിക്കാം.ചില വിഷമങ്ങൾ കുറച്ചു നേരെത്തേക്ക് മാത്രമേ കാണുകയുള്ളു.മറ്റു ചില വിഷമങ്ങൾ ജീവിതകാലം മുഴുവൻ നമ്മുടെ ഉള്ളിന്റെ ഉള്ളിൽ തീരാവേദനയായി കിടപ്പു ണ്ടാകും.

ചില വിഷമങ്ങൾ നമ്മളിലേക്ക് പെട്ടെന്ന് കടന്നുവരുന്നു.മറ്റു ചില വിഷമങ്ങൾ കാലങ്ങൾ കൊണ്ട് കടന്നു വരുന്നു.പല വിഷമങ്ങളും പലർക്കും അനുഭവപ്പെടുക താങ്ങാവുന്നതിനു അപ്പുറമാണ്. വിഷമങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കാനും നമ്മൾ പഠിക്കേണ്ടി ഇരിക്കുന്നു.നമ്മുടെ ജീവിതത്തിൽ വിഷമങ്ങൾ വരും, പോകും,ജീവിതത്തിൽ അതെല്ലാം സർവ്വസാധാരണമാണ്.വിഷമങ്ങളെ ശരിയായ വിധത്തിൽ ഉൾക്കൊള്ളാൻ ഉള്ള കരുത്തു എല്ലാവർക്കും ഉണ്ടാകട്ടെ.

Read More
// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 36

 സ്നേഹം എത്ര മാത്രം ആഗ്രഹിച്ചാലും നമ്മൾക്ക് കിട്ടാത്ത നിമിഷം ജീവിതത്തിൽ ഉണ്ടായേക്കാം, ഈ ലോകം നമ്മൾക്ക് നഷ്ടം ആയി എന്നുള്ള ചിന്ത ഉണ്ടാക്കിയേക്കാം.

സ്നേഹം നഷ്ടപ്പെട്ട അവസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തികൾ എത്ര അധികമാണ് നമ്മുടെ ചുറ്റിലുമുള്ളത്. സ്നേഹം ആഗ്രഹിക്കാത്ത ഒരു മനുഷ്യനും ഈ ഭൂമിയിൽ ഇല്ല. മനുഷ്യർക്കിടയിൽ സ്നേഹം ഇല്ലെങ്കിൽ ജീവിതം വെറുതെ ആണെന്നുള്ള ചിന്ത മനസ്സിൽ വന്നേക്കാം.

നമ്മുടെ ജീവിതത്തിൽ എത്ര മോശം അവസ്ഥയിലൂടെ നമ്മൾക്ക് കടന്നു പോകേണ്ടി വന്നാലും നമ്മൾ നമ്മളെ തന്നെ സ്നേഹിക്കാൻ പഠിക്കേണ്ടതുണ്ട്.
നമ്മളോളം നമ്മളെ സ്നേഹിക്കാൻ ഈ ഭൂമിയിൽ ആരും തന്നെ ഇല്ല.

നഷ്ടങ്ങളും പരാജയങ്ങളും നമ്മളെ നിരാശയിൽ ആക്കിയേക്കാം, അവിടെ നിന്നെല്ലാം ഒരു ഉയിർത്തെഴുന്നേൽപ്പ് നമ്മൾക്ക് ആവശ്യമാണ്.

നമ്മളെക്കാൾ കഷ്ടതയിൽ കഴിയുന്ന എത്ര മനുഷ്യരാണുള്ളത്, നമ്മളെക്കാൾ പരാജയങ്ങൾ നേരിട്ടിട്ടുള്ള എത്ര വ്യക്തികളാണുള്ളത്. നമ്മൾക്ക് നാളെ എങ്ങനെ ആകുമെന്ന് മുൻകൂട്ടി പ്രവചിക്കാൻ ആകില്ലല്ലോ. ജീവിതത്തിലേക്ക് വലിയൊരു മാറ്റങ്ങൾ കടന്നുവരാൻ അധികം സമയം വേണമെന്നില്ലല്ലോ.

നമ്മൾ ഓരോരുത്തരും ഇപ്പോൾ ആയിരിക്കുന്ന അവസ്ഥകൾക്ക് ഒരുപക്ഷെ കാരണം നമ്മൾ തന്നെ ആയിരിന്നിരിക്കാം, അതുമല്ലെങ്കിൽ മറ്റു പലരും ആയിരിക്കാം.

മനുഷ്യൻ സന്തോഷം കണ്ടെത്താൻ പല മാർഗങ്ങൾ തേടുന്നുണ്ട്, എന്നിട്ടും മനുഷ്യർക്ക് പലപ്പോഴും സന്തോഷം കണ്ടെത്താൻ കഴിയാറില്ല. സന്തോഷം വില കൊടുത്തു എല്ലായ്പോഴും കിട്ടണം എന്നില്ല. ലോകത്തു എത്ര വില കൊടുത്താലും കിട്ടാതെ പോകുന്ന ഒത്തിരി കാര്യങ്ങളുണ്ട്.

കഴിവുകൾ എല്ലാവർക്കും ഒരുപോലെ അല്ല ലഭിക്കുക. ചില വ്യക്തികൾക്ക് കിട്ടിയ കഴിവുകൾ, അതുപോലെ മറ്റൊരാളിലും കണ്ടെത്താൻ സാധിച്ചെന്നു വരില്ല.

എനിക്ക് പ്രണയം നൽകിയ വേദന വളരെ വലുതാണ്. ഞാൻ സ്നേഹിച്ച വ്യക്തിക്ക് എന്റെ പ്രണയം മനസ്സിലാക്കി കൊടുക്കാൻ എനിക്ക് കഴിയാതെ പോയതാണ് എന്റെ ഭാഗത്തുനിന്നും വന്ന വലിയൊരു വിഴ്ച.

ജീവിതത്തിൽ മഴയും വെയിലും തണുപ്പും മാറി മാറി വരുന്നതുപോലെ പ്രണയം എല്ലായ്പോഴും ഒരാൾക്ക് ഉണ്ടാവണം എന്നില്ല.

നമ്മൾ എത്ര ആത്മാർത്ഥമായി ഒരാളെ പ്രണയിച്ചാലും, നമ്മൾ പ്രണയിക്കുന്ന വ്യക്തിക്ക് ആ കാര്യം മനസ്സിലായില്ല എങ്കിൽ നമ്മുടെ പ്രണയം ഏതു നിമിഷവും നഷ്ടമായേക്കാം.

എന്റെ പ്രണയിനി ഇപ്പോൾ എവിടെയായിരിക്കും എന്നൊന്നും എനിക്ക് യാതൊരു അറിവുമില്ല, ഇനിയും നേരിൽ കാണാൻ സാധിക്കുമോ എന്നൊന്നും അറിയില്ല, ജീവിതത്തിൽ ഇത്രയും ഒരു വേദന പ്രണയം അല്ലാതെ മറ്റൊന്നിനും ഇല്ലെന്ന് ഞാൻ മനസ്സിലാക്കി.

പ്രണയം നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കാനാണ്, അവൾ ഇല്ലെങ്കിൽ മറ്റൊരുവൾ ഉണ്ടാകും എന്നൊക്കെ ആശ്വാസം നൽകാൻ ആളുകൾ ഉണ്ടാവും, പക്ഷെ അവളെ പോലെ, അവൾക്ക് പകരം ആകാൻ ഈ ഭൂമിയിൽ മറ്റാർക്കും ആകില്ല എന്നത് ഒരു സത്യമല്ലേ.

നമ്മളെ ഇഷ്ടപ്പെടാത്തവരെ നമ്മൾ എന്തിനു ഇഷ്ടപ്പെടണം എന്നത് ഒരു ചോദ്യമാണ്. വെറുക്കാൻ ആർക്കും എളുപ്പം കഴിയും പക്ഷെ എങ്കിൽ സ്നേഹിക്കാൻ അതിനു നല്ലൊരു മനസ്സുവേണം.സ്നേഹിച്ചതുകൊണ്ട് എന്തു നേടി, അവൾ അവളുടെ പാടുനോക്കി പോയില്ലേ, നിന്റെ സ്നേഹം മണ്ണു ഒലിച്ചുപോകുന്നതുപോലെ പോയില്ലേ.

ചിലർക്ക് സ്നേഹത്തേക്കാൾ വലുത് മറ്റു പലതുമായിരിക്കാം. ആത്മാർത്ഥ സ്നേഹം പല കുറവുകളും ഇല്ലാതെയാക്കിയേക്കാം.

ഉള്ളിൽ സ്നേഹം ഒട്ടും ഇല്ലാത്തവർ ഒരുമിക്കാതെ ഇരിക്കുന്നതാണല്ലോ ഏറ്റവും നല്ലത്.

പ്രണയം നൽകിയ നല്ല ഓർമ്മകൾ എനിക്ക് ഒരു മഞ്ഞു കാലത്തു പച്ച പുൽത്തകിടിയിലൂടെ പുന്തോട്ടം കണ്ടു നടക്കുന്ന ഓർമ്മകളാണ്.

അവളെ ആദ്യമായി കണ്ടത് ഒരു ഡിസംബർ മാസത്തിലാണ്. എത്ര മനോഹരമായ നിമിഷം ആയിരുന്നു അതൊക്കെ.

എല്ലാവരുടെയും ജീവിതത്തിൽ ഒത്തിരി ആഗ്രഹങ്ങളും സ്വപ്നനങ്ങളുമുണ്ടാകും, എല്ലാവർക്കും അവരുടെ ജീവിതത്തിൽ ആഗ്രഹിച്ചതൊക്കെയും സഫലികരിക്കാൻ സാധിച്ചെന്നുവരില്ല.

നമ്മൾക്കൊക്കെ ഈ ഭൂമിയിൽ ജീവിക്കാൻ എത്ര നാൾ വരെ ആയുസ്സുണ്ടെന്ന് ആരുകണ്ടു.

ജീവിതത്തിൽ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയുള്ളവർ ആകുക, ജീവിതത്തിൽ നമ്മൾ നേടാൻ ആഗ്രഹിക്കുന്നതിനുവേണ്ടി ആത്മാർത്ഥയോടെ പരിശ്രമിച്ചുകൊണ്ടിരിക്കുക. നമ്മൾ ചെയ്യുന്നതിലെ ശരികൾ ഈ പ്രപഞ്ചം സഫലമാക്കി തരും.

എന്തെങ്കിലും നേടാൻ ആഗ്രഹിക്കുക, എങ്കിലാണ് പരിശ്രമിക്കാൻ മനസ്സിൽ ശക്തമായ ആഗ്രഹം ഉണ്ടാവുകയുള്ളൂ. പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് ജീവിതത്തിൽ ഉയർച്ചകൾ സ്വന്തമാക്കാൻ നമ്മൾക്ക് കഴിയട്ടെ.

Read More
// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 35

 പ്രണയം ആരോടുവേണമെങ്കിലും ആവാം. ഒരുപക്ഷെ ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന പ്രണയത്തിനു പ്രേത്യകിച്ചു കാരണം ഒന്നും തന്നെ ഉണ്ടാവണം എന്നില്ലല്ലോ.

ഞാൻ പ്രണയിക്കാൻ ആഗ്രഹിക്കുന്നു. എന്റെ മനസ്സിൽ ഇപ്പോഴുള്ളത് വല്ലാത്തൊരു വേദനയാണ്, ഉള്ളിൽ തോന്നിയ ഇഷ്ടം തുറന്നു പറയാൻ കഴിഞ്ഞില്ലല്ലോ എന്നൊരു സങ്കടം എന്നിൽ ബാക്കിയായി അവശേഷിക്കുന്നു.

ഇത്രയേറെ മനോഹരനിമിഷം എനിക്ക് ലഭിച്ചപ്പോളൊന്നും ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, എന്റെ പ്രണയം എനിക്കു ദുഃഖം സമ്മാനിക്കുമെന്ന്.

ഇന്നലെകൾ നമ്മുടെ ജീവിതം നമ്മൾക്ക് സമ്മാനിച്ചവ എല്ലാം ഓരോരോ ജീവിതപാഠങ്ങൾ ആക്കുക. നഷ്ടം തിരിച്ചറിഞ്ഞു പ്രതീക്ഷയോടെ മുന്നേറാൻ ശ്രമിക്കുക.

നഷ്ടം മൂലം ലഭിച്ച വലിയൊരു തിരിച്ചറിവുകളാണ് പലരുടെയും ജീവിതത്തിൽ വലിയൊരു നേട്ടത്തിന് തന്നെ കാരണം ആയിതിർന്നത്.

പ്രണയം നമ്മുടെയൊക്കെ ജീവിതത്തിൽ ഉയർച്ചകൾക്കും താഴ്ചകൾക്കും കാരണമായേക്കാം.

മനസ്സ് തുറന്നു പ്രണയിക്കാൻ കഴിയണം. ആരെയും വഞ്ചിക്കാതെ പ്രണയിക്കാൻ സാധിച്ചാൽ അതു എത്ര സുന്ദരമായ നിമിഷം ആയിരിക്കും.

നമ്മളുടെ ചുറ്റിലും എത്രയേറെ പ്രണയനിമിഷങ്ങൾക്കാണ് നാമൊക്കെ സാക്ഷ്യം വഹിച്ചിട്ടുള്ളത്.

പ്രണയിക്കാൻ ഇനിയും ഒരു അവസരം കിട്ടിക്കൊള്ളണം എന്നില്ല. നമ്മുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഒരുപക്ഷെ പ്രണയിക്കാനുള്ള സാഹചര്യം ഉണ്ടായെന്നു വരാം.

പ്രണയം മാത്രം പ്രതീക്ഷിച്ചിരുന്നു സമയം നഷ്ടപ്പെടുത്തുന്നതിൽ അർത്ഥമില്ല.
നമ്മൾ പ്രണയിക്കാൻ ആഗ്രഹിച്ചാൽ ഈ പ്രപഞ്ചം അതിനുള്ള വഴികൾ ഒരുക്കി തരും.

ഞാൻ എത്ര ആളുകൾ പ്രണയിക്കുന്നത് കണ്ടിട്ടുണ്ട്. എത്രയേറെ ആളുകൾ അവരുടെ പ്രണയം ഉപേക്ഷിച്ചത് കണ്ടിട്ടുണ്ട്, എല്ലാവർക്കും അവരവർക്ക് ഉണ്ടാകുന്ന ദുരനുഭവങ്ങളാണ് പ്രണയം ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ എത്തിക്കുന്നത്.

പ്രണയം നമ്മൾ ആഗ്രഹിച്ചതുപോലെ സാധിക്കണം എന്നില്ല. പ്രണയം മുന്നോട്ടു പോകണം എങ്കിൽ ഇരുകൂട്ടരും വിചാരിക്കേണ്ടതുണ്ട്.


വിവാഹപ്രായം ആയാൽ പിന്നെ പ്രണയിക്കാനുള്ള അവസരം ഇല്ലാതെയാകുമെന്നുള്ള ചിന്ത പലരിലും ഉണ്ടായേക്കാം, നമ്മൾക്ക് ഇഷ്ടം ഉള്ളപ്പോഴാണ് വിവാഹം നടത്തേണ്ടത്.

ആഗ്രഹിച്ച സമയത്തു വിവാഹമോ പ്രണയമോ ഉണ്ടായെന്നു വരില്ല. നമ്മൾക്കു ഈ ഭൂമിയിൽ സ്നേഹിക്കാൻ, ദുഃഖം പങ്കുവെക്കാൻ ഒരാൾ ഉണ്ടാകുമെന്നു ഉറച്ചു വിശ്വസിക്കുക, പ്രതീക്ഷയോടെ കാത്തിരിക്കുക. അടുത്ത നിമിഷം നമ്മുടെ കയ്യിൽ അല്ല, നമ്മളോടൊപ്പം ഇന്നലെകളിൽ ഉണ്ടായിരുന്ന പലരും ഇന്നിപ്പോൾ നമ്മളെ വിട്ടു അകന്നുപോയെന്ന് വരാം.

Read More
// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 34

 ഹൃദയം നിറയെ സ്നേഹം കൊണ്ടുനടക്കുക. നമ്മുടെ ജീവിതത്തിൽ വിലയുള്ള ഒത്തിരിയേറെ കാര്യങ്ങൾ ഉണ്ടാകുമല്ലോ.

പ്രണയിക്കാൻ ഇനിയും നമ്മൾ ഒത്തിരി അലയേണ്ടി വന്നേക്കാം. നമ്മുടെ ജീവിതത്തിൽ എവിടെ നിന്നൊക്കെയോ പ്രതീക്ഷകളും അതോടൊപ്പം നിരാശകളും കടന്നുവരാറുണ്ട്.നിരാശകളെ അതിജീവിച്ചുകൊണ്ട് മുന്നോട്ടു പോകാൻ നമ്മൾക്ക് കഴിയേണ്ടിയിരിക്കുന്നു.

നമ്മൾ ആഗ്രഹിച്ചതുപോലെ നമ്മുടെയൊക്കെ ജീവിതത്തിൽ എല്ലായ്പോഴും ഉയർച്ചകൾ ഉണ്ടാവണം എന്നില്ല.

മുന്നോട്ടു നമ്മൾ സഞ്ചരിക്കേണ്ട വഴികൾ ഓരോന്നും വളരെ ശ്രദ്ധയോടെ നോക്കുക.

Read More
// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 33

 പ്രണയത്തിന്റെ ഓർമ്മകളിൽ ഞാൻ എന്നേ തന്നെ മറന്നു നിന്നിൽ ലയിച്ചിരിക്കുകയാണ്.

ഇനിയും നിന്നെ കാണാൻ ഞാൻ വളരെയേറെ ആഗ്രഹിക്കുന്നു, നിന്നോടോത്തു കൂടുതൽ സമയം കഴിയാൻ ആഗ്രഹിക്കുന്നു.

എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മനോഹരിയായ വ്യക്തിയാണ് താൻ.
ഓരോ രാവും നിനക്കായി ഞാൻ മാറ്റിവെക്കാറുണ്ട്. എനിക്കായി ഈ ലോകത്തിൽ പിറന്നവൾ എന്നെല്ലാമാണ് ഞാൻ തന്നെ കുറിച്ചു കരുതിയിരുന്നത്.

ലോകത്തിന്റെ പുരോഗതി വളരെ വേഗത്തിൽ നടക്കുന്നുണ്ടെങ്കിലും നമ്മൾ തമ്മിലുള്ള പ്രണയം അഗാധ തലങ്ങളിലേക്ക് എത്തിചേർന്നിട്ടില്ല.

എനിക്കും ഇപ്പോഴും അറിയില്ല തന്റെ ഹൃദയം എങ്ങനെ കിഴടക്കാൻ കഴിയുമെന്ന്. ഒന്നെനിക്കു അറിയാം തന്നെ ജീവനു തുല്യം സ്നേഹിക്കാൻ.

നമ്മുടെ ജീവിതത്തിൽ ഒത്തൊരുമയോടെ ഓരോ കാര്യവും ചെയ്യാൻ ഞാൻ വളരെയേറെ ആഗ്രഹിച്ചിരുന്നു.

നിന്നെ ഞാൻ എന്റെ കാമുകി ആയും ഭാര്യയായും സുഹൃത്തായും കണ്ടിരുന്നു.
നിന്നെ എനിക്ക് എങ്ങനെ മറക്കാൻ കഴിയും. നിനക്ക് വേണ്ടിയുള്ളതല്ലേ എന്റെ ഈ ജീവിതം.

നിനക്ക് ഒരു സങ്കടം ഉണ്ടായാൽ അതു എനിക്ക് ഉണ്ടായതുപോലെയാണ് അനുഭവപ്പെടുക.

തളരാൻ ഒരു മനുഷ്യന് നിസ്സാര കാരണങ്ങൾ മതി.

പ്രണയത്തിന്റെ മാന്ത്രിക വലയം എന്നോടൊപ്പം ഉണ്ട്, എന്റെ ഹൃദയം നിനക്ക് വേണ്ടി കാത്തിരിക്കുന്നു. നിന്നോട് മിണ്ടാൻ നിന്നോടൊപ്പം സഞ്ചരിക്കാൻ എന്റെ ശരിരം ആഗ്രഹിക്കുന്നു.

നിനക്ക് എന്നോട് ഒരു അംശം പോലും സ്നേഹം തോന്നുന്നില്ലേ. നമ്മൾ ഏതോ മുൻജന്മസൗഹൃദം ആയിരുന്നിരിക്കാം പരസ്പരം കണ്ടുമുട്ടാൻ ഇടയാക്കിയത്.

ലോകത്തു ഓരോ നിമിഷവും എത്ര ആളുകളാണ് പ്രണയിച്ചുകൊണ്ടിരിക്കുന്നത്. പ്രണയത്തെ ത്രിവമായി കൊണ്ടു നടക്കുന്നത്.

ജീവിതത്തിൽ എല്ലാമെല്ലാം എന്ന് തോന്നുന്ന നിമിഷം പ്രണയം മാത്രമാണെന്ന് പലപ്പോഴും തോന്നിയേക്കാം.

പ്രണയം അതിന്റെ അനുഭൂതികൾ വളരെയേറെ വിശാലമാക്കികൊണ്ടിരിക്കുകയാണ്.പ്രണയിക്കാൻ ഇപ്പോഴും ആഗ്രഹിക്കുന്ന എത്രയെത്ര മനുഷ്യരെ നമ്മൾക്ക് ചുറ്റിലും കാണാൻ കഴിയും.

പ്രണയം ഒരിക്കലും പക വിട്ടാനുള്ളതല്ല.
ആത്മാർത്ഥ പ്രണയം ആയിരിക്കണം നമ്മൾ ഓരോരുത്തർക്കും ഉണ്ടാവേണ്ടത്.

ലോകത്തിൽ ഓരോ മനുഷ്യരുടെയും ജീവിതം പലപ്പോഴും വളരെയേറെ സുന്ദരമാകുന്നത് അവരുടെ ജീവിതത്തിലേക്ക് പ്രണയിക്കാനും പങ്കുവെക്കാനും ഒരാളെ കിട്ടുമ്പോഴാണ്.

നമ്മളുടെ ജീവിതത്തിൽ നമ്മൾ ആഗ്രഹിച്ച വ്യക്തിയെ സ്വന്തമാക്കാൻ കഴിഞ്ഞെന്നു വരില്ല, മുന്നോട്ടുള്ള നാളുകളിൽ നമ്മൾ ഒരുപക്ഷെ ഒറ്റക്ക് ആയിപോയേക്കാം.

പ്രണയതകർച്ചകളിൽ നിന്നും നമ്മൾ ഓരോരുത്തരും അതിജീവിക്കേണ്ടതായിട്ടുണ്ട്.
നമ്മളുടെ ജീവിതത്തിൽ ഇരുട്ട് നിറഞ്ഞ അനുഭവങ്ങൾ ഉണ്ടായെന്നു വന്നേക്കാം അതിനെയെല്ലാം അതിജീവിക്കാൻ കഴിയേണ്ടതുണ്ട്.

ഓരോ നിമിഷവും നമ്മൾ ഓരോ അനുഭവത്തിലൂടെ കടന്നുപോകുന്നവരാണ്.

നിന്നെ ആത്മാർഥമായി സ്നേഹിക്കാൻ, പ്രണയിക്കാൻ എനിക്ക് യോഗ്യതയുണ്ടോ എന്ന് എനിക്കറിയില്ല.

നിന്റെ ജീവിതത്തിൽ ഞാൻ എപ്പോഴെങ്കിലും ഒരു ശല്യം ആയിട്ട് മാറിയിട്ടുണ്ടോ?.
എന്റെ അസാന്നിധ്യം നിന്നെ വളരെയേറെ വേദനിപ്പിക്കുന്നുണ്ടോ.
പ്രണയം എപ്പോഴും മനുഷ്യർക്കിടയിൽ സാധ്യമാണോ.
പ്രണയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതു വലിയൊരു കുറവായി കാണേണ്ടതുണ്ടോ.
നമ്മളുടെ ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങളാണ് പ്രണയം അല്ലാതെ ചെയ്യാനായിട്ട് ഉള്ളത്.

സ്നേഹം നമ്മൾ എത്ര ആഗ്രഹിച്ചാലും കിട്ടിക്കൊള്ളണം എന്നില്ല.
ആത്മാർഥമായി സ്നേഹിക്കാനുള്ള മനസ്സ് നമ്മൾക്ക് ഉണ്ടാവേണ്ടതുണ്ട്.
ലോകത്തിൽ മനുഷ്യർക്കിടയിൽ സ്നേഹം ഇല്ലെങ്കിൽ വളരെയേറെ ശുന്യത അനുഭവപ്പെട്ടേക്കാം.
നമ്മൾ, നമ്മളുടെ ജീവിതത്തിൽ കിട്ടുന്ന നിമിഷങ്ങളെ ഒരിക്കലും പാഴാക്കാതെയിരിക്കുക.
നമ്മുടെ കഴിവുകളെ നിരന്തരം മെച്ചപ്പെടുത്തികൊണ്ടിരിക്കുക. നമ്മളുടെ കഴിവിൽ നമ്മൾ വിശ്വസിക്കുക.

നമ്മുടെ കഴിവാണ് നമ്മളെ മുന്നോട്ടു നയിക്കുക. കഴിവുകൾ വികസിപ്പിച്ചുകൊണ്ട് സമൂഹനന്മക്കായി ഉപയോഗിക്കുക.

പ്രണയമേ നീ എന്നിലേക്ക് കാറ്റായി വന്നു കുളിർ നൽകണേ. നിൻ മനോഹരനിമിഷത്തിൽ ഞാൻ ആയിരിക്കട്ടെ.

നിറമാർന്ന നിൻ വശ്യതയാൽ ഞാൻ ആനന്ദനൃത്തമാടട്ടെ.പ്രണയത്തിന്റെ ലഹരിയിൽ ഞാൻ മധുരഗാനം ആലപിക്കട്ടെ.

എന്റെ ഹൃദയം കവർന്ന എന്റെ പ്രണയിനി നിന്നെ ഞാൻ കാത്തിരിക്കുന്നു. എന്റെ ഹൃദയത്തിൽ നീ എനിക്ക് എന്നുമെന്നും ജീവനാണ്.

എന്റെ നിന്നോടുള്ള സ്നേഹം എന്റെ ഉള്ളിൽ എന്നുമെന്നും ഉണ്ടാകും.
എന്റെ ജീവിതത്തിൽ എല്ലാമെല്ലാം നീയാണ്, നീയില്ലാത്ത ഓരോ നിമിഷവും ഞാൻ അനാഥമായ അവസ്ഥയിലാണുള്ളത്.

നിനക്ക് എന്നോട് മനസ്സു തുറന്നു ചിരിക്കാൻ കഴിയുന്നത് തന്നെ നിനക്ക് എന്നോടുള്ള ഇഷ്ടം അത്രമേൽ പ്രിയപ്പെട്ടതാണെന്ന് മനസിലാക്കുന്നു.
നിന്നോടൊപ്പം ഇനി എന്നാണ് എനിക്ക് ഒന്നിക്കാൻ കഴിയുക.

ഏറെ പ്രതിക്ഷകളോടെ നിന്നെ ആഗ്രഹിച്ചിരുന്ന എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ പ്രഹരമായിരുന്നു, നിന്നെ കാണാൻ കഴിയാത്ത ഒത്തിരി നാളുകൾ. മഹാമാരിയുടെ അതിപ്രസരം നമ്മൾ തമ്മിലുള്ള കുടികാഴ്ചകൾക്ക് വിലങ്ങുതടിയായി.

നമ്മളുടെ സന്തോഷത്തിനും ദുഃഖത്തിനും കാരണം നമ്മുടെ ചിന്തകളാണ്.
നമ്മളുടെ ജീവിതത്തിൽ നമ്മൾക്ക് ദുഃഖങ്ങൾക്കും സന്തോഷങ്ങൾക്കും ഒത്തിരി കാരണങ്ങൾ ഉണ്ടായേക്കാം.

നഷ്ടങ്ങളും സങ്കടങ്ങളും നമ്മളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വന്നേക്കാം. നമ്മൾ കരുത്തോടെ ആ സാഹചര്യത്തെ നേരിടേണ്ടതായിട്ടുണ്ട്.

പ്രണയത്തിന്റെ ത്രിവത നമ്മളിൽ സാഹചര്യം അനുസരിച്ചു കൂടിയും കുറഞ്ഞും വന്നേക്കാം. നമ്മൾ ഈ ലോകത്തിൽ പല കാര്യത്തെയും പ്രണയിക്കാറുണ്ട്, അതു ഒരുപക്ഷെ യാത്ര ആയിരിക്കാം, പ്രകൃതിയെ ആയിരിക്കാം, വാഹനത്തെ ആയിരിക്കാം, എല്ലാം അവരവരുടെ ജീവിതചുറ്റുപാടിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

നമ്മൾ എല്ലാവർക്കും ജീവിതത്തിൽ എന്തെങ്കിലും ലക്ഷ്യങ്ങൾ ഉണ്ടാവേണ്ടതുണ്ട്. നമ്മളുടെ ഉള്ളിലുള്ള കഴിവുകൾ ഓരോന്നും പുറത്തു കൊണ്ടു വരാതെ നമ്മൾക്ക് പലപ്പോഴും മുന്നോട്ടു പോകുവാൻ സാധിച്ചെന്നു വരില്ല.

ഓരോ പ്രതിസന്ധികളെയും അതിജീവിക്കാൻ നമ്മൾക്കു കഴിയേണ്ടതുണ്ട്.
ഓരോ കഷ്ടപ്പാടിനും അതിന്റെതായ ഫലം എന്നെങ്കിലും ഒരിക്കൽ ലഭിക്കും.

ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടായെന്നു വരാം.

നമ്മളൊക്കെ മുന്നോട്ടു സഞ്ചരിക്കാൻ ഒത്തിരിയേറെ കഷ്ടപ്പെടേണ്ടവരാണ്.
കഷ്ടപ്പെടുന്നവന് എന്നെങ്കിലും ഒരിക്കൽ വിജയം കൈവരിക്കാൻ സാധിക്കുക തന്നെ ചെയ്യും.

ജീവിതത്തിൽ പലയിടത്തും പരാജയപ്പെട്ടു പോകുന്നവർ ഉണ്ടായേക്കാം.

ഒരു മഴ പെയ്ത അനുഭവം ആയിരുന്നു നിന്നെ പ്രണയിക്കുമ്പോൾ ഞാൻ അനുഭവിച്ചത്.
എത്ര സുന്ദരമായിരുന്നു ആ കാലം. ജീവിതത്തിൽ ഇനിയൊരിക്കലും നമ്മൾക്ക് തിരികെ കിട്ടാത്ത കാലം.
ഇന്നലെകൾ നല്ല ഓർമ്മകളും മോശം ഓർമ്മകളും നൽകികൊണ്ട് കടന്നുപോയി, ഇനി നമ്മൾ ഓരോരുത്തരും ഇന്നിൽ ആയിരിക്കാനാണ് ശ്രമിക്കേണ്ടത്.

ജീവിതം നമ്മൾക്ക് നൽകുന്ന ഓരോ ദുഃഖങ്ങളും ജീവിതത്തിൽ നമ്മൾ നേരിടേണ്ടവയാണ്. നമ്മളുടെ സങ്കടം ഒരുപക്ഷെ ആരുമായി പങ്കുവെക്കാൻ കഴിയണം എന്നില്ല.

നമ്മുടെ സങ്കടം നമ്മൾ തന്നെ അനുഭവിക്കേണ്ടതായിട്ട് വന്നേക്കാം. സങ്കടം മാറ്റി ജീവിതത്തിൽ കൂടുതൽ ഉയർച്ചകൾ സ്വന്തമാക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.

ഹൃദയം നുറുങ്ങുന്ന വേദനകൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടായെന്നു വന്നേക്കാം.
ജീവിതം വളരെയേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. നമ്മുടെ ഭാഗത്തുനിന്നുള്ള പരിശ്രമം ഉണ്ടെങ്കിലാണ് കഴിയുകയുള്ളു.

പ്രണയം പലപ്പോഴും വേദന നിറഞ്ഞ അനുഭവം സമ്മാനിക്കാറുണ്ട്, ജീവിതത്തിൽ നമ്മൾക്ക് പല തരത്തിലുള്ള നഷ്ടങ്ങൾക്കും കാരണം ആയേക്കാം.

എന്തെല്ലാം നമ്മൾക്ക് നഷ്ടപ്പെട്ടാലും ജീവിതത്തിൽ എന്തെങ്കിലും മുന്നോട്ടു പ്രതീക്ഷക്ക് വക ഉള്ളതായിട്ട് കാണാൻ കഴിയേണ്ടതുണ്ട്.

ജീവിതത്തിൽ മുന്നോട്ടു വഴിയിൽ തടസ്സങ്ങൾ ഒരുപാട് ഉണ്ടായേക്കാം അവിടെയെല്ലാം നമ്മൾക്കു ധൈരൃം നേടാൻ സാധിക്കേണ്ടതുണ്ട്.

നഷ്ടങ്ങൾ നൽകിയ പാഠങ്ങൾ മുതൽകുട്ടായിട്ട് മാറേണ്ടതുണ്ട്.
മുന്നോട്ടുള്ള ജീവിതം പലപ്പോഴും ചോദ്യചിഹ്നം ആയിട്ട് മാറിയേക്കാം. ജീവിതത്തിൽ എത്രയൊക്കെ ആഗ്രഹിച്ചാലും നമ്മളുടെ ജീവിതത്തിൽ പല കാര്യങ്ങളും നടന്നുവെന്ന് വരില്ല.

നമ്മൾക്കുണ്ടായ നഷ്ടങ്ങൾ, ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.
ഭാവിയിൽ നല്ലൊരു ലക്ഷ്യത്തിനായി നിരന്തരം പരിശ്രമിക്കേണ്ടതുണ്ട്.

ലോകം നമ്മൾക്ക് ഒട്ടനവധി അവസരങ്ങൾ തുറന്നു തരുന്നുണ്ട്.

Read More
// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 32

 നമ്മുടെ പ്രണയകാലം എത്ര സുന്ദരം ആയിരുന്നു, ഇന്നും എൻ ഓർമ്മകളിൽ നിൻ മധുരിമ നുകരുന്ന നിമിഷങ്ങളാണ് ഉള്ളത്. ഇനിയും നിനക്ക് വേണ്ടി ഈ ജന്മം കാത്തിരിക്കാം.

ഒരുപാട് നാളുകൾ നിന്നെ മാത്രം ഞാൻ ഓർക്കുന്നു, എന്റെ സ്നേഹം എത്രത്തോളം സത്യം ആയിരുന്നുവെന്ന് എന്നെങ്കിലും നീ തിരിച്ചറിയുമോ?.

ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷം ലഭിക്കുന്നത് സ്നേഹിക്കാൻ ഒരാൾ ഉണ്ടാവുമ്പോഴാണ് എന്ന് ഞാൻ തിരിച്ചറിയുന്നു. സ്നേഹം എന്ന് നമ്മളിൽ നിന്നും അകലാൻ തുടങ്ങുന്നുവോ അപ്പോൾ മുതൽ നമ്മളുടെ ജീവിതം ദുരിതത്തിൽ ആകുന്നു.

സ്നേഹം ആത്മാർത്ഥമാണെങ്കിൽ ഒരിക്കലും സ്നേഹം നഷ്ടപ്പെടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ആരെയും സ്നേഹിക്കാൻ നിർബന്ധിക്കാൻ കഴിയില്ലല്ലോ. ലോകം മുഴുവൻ സ്വന്തമാക്കിയാലും സ്നേഹം നമ്മുടെ ഉള്ളിൽ ഇല്ലെങ്കിൽ വലിയൊരു കുറവ് നമ്മൾക്ക് അനുഭവപ്പെടാൻ ഇടയായേക്കാം.

നമ്മൾ ജീവൻ നിലനിർത്താൻ ഭക്ഷണം കഴിക്കുന്നതുപോലെ സ്നേഹം നമ്മൾക്ക് വളരെയേറെ ആവശ്യമാണ്.

ആരൊക്കെ നമ്മളെ ദ്രോഹിച്ചാലും വേദനിപ്പിച്ചാലും സ്നേഹിക്കാൻ കഴിയുക എന്നു പറയുന്നത് വലിയൊരു കാര്യം തന്നെയാണ്.

സ്നേഹം ലഭിക്കാൻ എത്ര ത്യാഗം സഹിക്കാനും നമ്മളിൽ പലരും തയ്യാറാകുന്നു. ഈ ലോകത്തിൽ നമ്മൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന എന്തു കാര്യം ആയികൊള്ളട്ടെ അതിന്റെ പിന്നിൽ സ്നേഹം വളരെയേറെ ഉണ്ടാകും.

നമ്മൾക്കുണ്ടാകുന്ന അനുഭവമാണ് സ്നേഹിക്കാൻ നമ്മളെ പഠിപ്പിക്കുന്നത്.സ്നേഹം അനുഭവിക്കാൻ സാധിക്കാത്ത വ്യക്തിക്ക് ഒരുപക്ഷെ മറ്റുള്ളവരെ സ്നേഹിക്കാൻ സാധിച്ചെന്നു വരില്ല.

സ്നേഹം നൽകാൻ നമ്മൾക്ക് സാധിക്കണം. ഈ ലോകത്തിൽ പല തരത്തിലുള്ള ആളുകൾ ജീവിക്കുന്നു. നല്ല സ്വഭാവം ഉള്ളവരും മോശം സ്വഭാവം ഉള്ളവരുമുണ്ടാകാം.

സ്നേഹം അഭിനയിക്കുന്ന വ്യക്തികൾ അവരുടെ സ്വാർത്ഥ ലാഭത്തിന് വേണ്ടി ചെയ്യുന്നതാകാം.

ഒന്നുമില്ലായ്‌മയിലും സ്നേഹം നിലനിർത്തി കൊണ്ടുപോകുവാൻ സാധിക്കണം.

നമ്മളുടെ പ്രവർത്തനമാണ് നമ്മളെ ആളുകൾക്കിടയിൽ സ്നേഹിക്കപ്പെടാൻ ഇടയാക്കുന്നത്.

ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ നിസ്വാർത്ഥമായി സ്നേഹിക്കാൻ കഴിയുന്നവർ എത്ര പേർ കാണും.

കുറവുകളുടെ പേരിൽ അവഗണന നൽകുമ്പോൾ, സ്നേഹം നിഷേധിക്കുമ്പോൾ ഓരോ വ്യക്തികളും അനുഭവിക്കുന്ന വേദന എത്രത്തോളം ആയിരിക്കും.

ഈ ലോകത്തിൽ എത്ര സമ്പന്നൻ ആയാലും മരണം എന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യമാണ്. ജനിച്ചാൽ ഒരിക്കൽ മരിക്കും.

മനുഷ്യർക്ക് ഒത്തിരി കഴിവുകളുണ്ട്, അതൊക്കെ സാഹചര്യം നിമിത്തം ഉപയോഗപ്പെടുത്താതെ വളരെയേറെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

കഴിവുകൾ വളർത്താൻ ഒരുപക്ഷെ ചുറ്റിലുമുള്ളവരുടെ പിന്തുണ വേണ്ട രീതിയിൽ ലഭിക്കണം എന്നില്ല.
നമ്മളിലെ കഴിവുകൾ വളർത്തികൊണ്ട് വരേണ്ടത് മറ്റാരേക്കാളും നമ്മളുടെ ആവശ്യമാണ്.

സ്നേഹം കിട്ടാത്തതിന്റെ പേരിൽ വേദനിക്കുന്ന എത്ര മനുഷ്യരാണ് ഈ ലോകത്തുള്ളത്. സ്നേഹം നഷ്ടം ആകുമ്പോൾ പലർക്കും സഹിക്കാൻ കഴിയുന്നതിനേക്കാൾ അപ്പുറമുള്ള വേദനയായി അനുഭവപ്പെട്ടേക്കാം.

ഈ ലോകത്തിലെ മനുഷ്യർക്കിടയിൽ സ്നേഹം ഇല്ലെങ്കിൽ അതെല്ലാം എത്രയേറെ വിഷമകരമായ അവസ്ഥയായിട്ട് മാറിയേനെ.

സ്നേഹം നിഷേധിക്കുമ്പോൾ ഉണ്ടാകുന്ന വേദന തിരിച്ചറിയാതെ പോകരുത്. നമ്മൾക്ക് നമ്മളെതന്നെ ഏതു അവസ്ഥയിലും സ്നേഹിക്കാൻ കഴിയേണ്ടതുണ്ട്.

നമ്മൾ ആഗ്രഹിക്കുന്ന സ്നേഹം മറ്റുള്ളവരിൽ നിന്നും എല്ലായ്പോഴും ലഭിക്കണം എന്നില്ല.

സ്നേഹം എന്താണെന്ന് നമ്മളുടെ ജീവിതം കൊണ്ട് പഠിപ്പിച്ചു കൊടുക്കാൻ സാധിച്ചാൽ അതു വലിയൊരു കാര്യമായിരിക്കും.

പ്രണയം എന്തൊരു വേദനയാണ് സൃഷ്ടിക്കുന്നത്. ഒരിക്കലും പിരിയാൻ തോന്നുകയില്ല ആത്മാർത്ഥമായ പ്രണയം ഇരുവരിൽ ഉണ്ടെങ്കിൽ. പ്രണയം അതു അനുഭവിച്ചു തന്നെ അറിയണം. ഈ ലോകത്തിൽ ഏറ്റവും കൂടുതൽ നഷ്ടം ഒരാൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിലൊരു കാരണം പ്രണയപരാജയം തന്നെ ആയിരിക്കാം.

പ്രണയം ഒരാളോട് തോന്നാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായെന്നു വരാം. ഒരാളെ എങ്കിലും ആത്മാർത്ഥമായി പ്രണയിക്കാൻ സാധിച്ചിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമായിരിക്കും.

പ്രണയം നമ്മളിൽ ജനിപ്പിക്കുന്ന വ്യത്യസ്തമായ വികാരങ്ങളുണ്ടാവാം. പ്രണയത്തിൽ നിന്നും ഒരാൾ അകന്നാൽ ആ വ്യക്തിയോട് വെറുപ്പും വിദ്വേഷവും ഒരുപക്ഷെ ഉണ്ടായേക്കാം.

പ്രണയിക്കാനും പ്രണയിക്കാതിരിക്കാനും ഓരോ വ്യക്തികൾക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ട്.

മനസ്സുകൾ തമ്മിൽ പ്രണയിക്കുമ്പോൾ അവിടെ കുറവുകൾ ഒന്നും തന്നെ പ്രാധാന്യം അർഹിക്കുന്നത് ആവണമെന്നില്ല.

ഓരോ പ്രായം കഴിയുന്തോറും പ്രണയത്തിന്റെ ത്രിവത കൂടിയും കുറഞ്ഞെന്നും വന്നേക്കാം.

പ്രായം തമ്മിൽ ഒത്തിരി വ്യത്യാസം ഉണ്ടെങ്കിൽ പോലും അവിടെയൊന്നും പ്രണയം ഒരിക്കൽ പോലും തടസ്സം ആയെന്ന് വരില്ല.

പ്രണയിക്കാൻ വെമ്പൽ കൊള്ളുന്ന എത്ര മനുഷ്യരാണ് ഈ ഭൂമിയിലുള്ളത്.

തങ്ങളുടെ മനസ്സിനിണങ്ങിയ വ്യക്തിയെ പ്രണയിക്കാൻ കാത്തിരിക്കുകയാണ് ഒത്തിരിയേറെ മനുഷ്യർ.

പ്രണയം ഈ ഭൂമിയിൽ ഉണ്ടായിരുന്നില്ല എങ്കിൽ ഒരുപാട് നഷ്ടം ആയേനെ.

പ്രണയം നൽകുന്ന ഓരോ അനുഭവങ്ങളും നമ്മുടെയൊക്കെ ജീവിതത്തിൽ എക്കാലവും ഓർമ്മകളിൽ തളം കെട്ടി നിന്നേക്കാം.

പ്രണയം തുറന്നു പറയാൻ കഴിയാതെ ഉള്ളിലൊതുക്കി അതിന്റെ പേരിൽ സങ്കടത്തിൽ കഴിയുന്ന എത്രയേറേ വ്യക്തികൾ ഈ ലോകത്തിൽ കഴിയുന്നുണ്ടാകും.

പലരുടെയും ജീവിതത്തിൽ അപ്രതീക്ഷിതമായി പ്രണയം സംഭവിക്കുന്നു. ഒരുപക്ഷെ യാത്രകൾക്കിടയിൽ ആകാം പ്രണയം ഒരാളോട് തോന്നുക.

ഈ ലോകത്തിൽ നമ്മൾക്ക് എത്രയേറെ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചാലും പ്രണയം വിജയത്തിൽ എത്തിച്ചേരാൻ ഒരുപക്ഷെ എളുപ്പം സാധിച്ചെന്നു വരില്ല.

കാലം നമ്മൾക്ക് സമ്മാനിക്കുന്ന മുറിവുകളും കഷ്ടപ്പാടുകളും നമ്മൾ തന്നെ അനുഭവിക്കേണ്ടതായിട്ടുണ്ട്.

നമ്മുടെ ആരോഗ്യം വളരെ പ്രാധാന്യത്തോടെ നോക്കേണ്ടതുണ്ട്. പ്രണയം ഏതുനിമിഷം വേണമെങ്കിലും നഷ്ടം ആയേക്കാം.പ്രണയം മുന്നോട്ടു കൊണ്ടുപോകുവാൻ പരിശ്രമം ആവശ്യമാണ്.

ഉള്ളിലുള്ള ഇഷ്ടം തുറന്നു പറഞ്ഞിരുന്നു വെങ്കിൽ ഒരുപക്ഷെ പലരുടെയും പ്രണയം നഷ്ടം ആകില്ലായിരുന്നു. പ്രണയം തുറന്നു പറയാൻ സാധിക്കാത്ത സാഹചര്യം പലരുടെയും ജീവിതത്തിൽ വളരെയേറെ സങ്കടത്തിന് കാരണമായിട്ടുണ്ടാകാം.

നമ്മൾക്ക് ഒരുപക്ഷെ പ്രണയം മൂലം ഒരുപാട് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടാകാം. നമ്മൾ ആഗ്രഹിച്ചതുപോലെ പ്രണയിക്കാൻ ഒരുപക്ഷെ സാധിച്ചെന്നു വരില്ല.

പ്രണയം എന്ന അത്ഭുതം പലർക്കും അനുഭവിക്കാൻ സാധിക്കാതെ പോകുന്നു. സ്വന്തം ആക്കാൻ കഴിയാതെ നമ്മളെ വിട്ടുപോകുന്ന ഓരോ പ്രണയവും ഓരോരുത്തരിലും സൃഷ്ടിക്കുന്ന വേദനകൾ പറഞ്ഞറിയിക്കാൻ കഴിയുന്നതിനു അപ്പുറമാണ്.

പ്രണയം നമ്മൾക്ക് എന്നുമെന്നും മനസ്സിൽ തങ്ങി നിൽക്കുന്ന സന്തോഷം നൽകുന്ന ഓർമ്മകൾക്ക് കാരണമാകാറുണ്ട്.

യോഗ്യത നോക്കി പ്രണയിക്കാൻ ശ്രമിച്ചാൽ പലപ്പോഴും സാധിച്ചെന്ന് വരില്ല.

ലോകത്തിൽ പ്രണയം മൂലം ഉണ്ടായിട്ടുള്ള ലാഭവും നഷ്ടവും ഒത്തിരിയെറേയാണ്.

ഒരാളോട് പ്രണയം നമ്മൾക്ക് ഉണ്ടാവണം എങ്കിൽ തക്കതായ എന്തെങ്കിലും കാരണം അതിനു പിന്നിൽ ഉണ്ടായേക്കാം.

പ്രണയത്തിന്റെ അനുഭൂതിയിൽ ജീവിക്കാൻ എത്രയേറെ ആഗ്രഹിച്ചാലും ഒരുപക്ഷെ സാധ്യമായെന്ന് വരില്ല.

പ്രണയം ഒരിക്കലും ഒരാളിൽ അടിച്ചേൽപ്പിക്കാൻ പാടുള്ളതല്ല. ഒരാൾക്ക് ഒരുപക്ഷെ പ്രണയം, മറ്റൊരാൾക്ക്‌ തങ്ങളോട് ഉണ്ടാകുന്ന നിമിഷം തന്നെ അയാളോട് തിരിച്ചു ഉണ്ടാവണം എന്നില്ല.

ചിലരുടെ പ്രണയം ഒരുപക്ഷെ ആദ്യമൊക്ക നിരസിച്ചെന്ന് വന്നേക്കാം, പക്ഷെ അവരിൽ പലരും അതിൽ സങ്കടപ്പെടാതെ മുന്നോട്ടു പോയതുകൊണ്ട് പ്രണയം വിജയിച്ചിട്ടുണ്ട്.

പ്രണയം മറ്റൊരാൾക്ക്‌ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തിൽ ആകരുത്.

ഒരുപക്ഷെ പലരോടും പ്രണയം തോന്നിയെന്നു വന്നേക്കാം.

പ്രണയത്തെ ശരിയായ വിധത്തിൽ ഉൾകൊള്ളാൻ നമ്മൾക്ക് കഴിയണം.

വർഷങ്ങൾ ആയിട്ടുള്ള പ്രണയം ഒരുപക്ഷെ നിമിഷനേരം കൊണ്ട് ഇല്ലാതെ ആയേക്കാം. പണ്ടൊരിക്കൽ നഷ്ടം ആയ പ്രണയം ഒരുപക്ഷെ തിരിച്ചു വന്നേക്കാം.

Read More
// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 31

 പ്രണയം എന്ന വികാരം ചിലപ്പോഴൊക്കെ നല്ലതാണെങ്കിൽ പോലും മറ്റു ചിലപ്പോൾ നാശം വിതച്ചേക്കാം. പ്രണയം എന്ന വികാരം നിയന്ത്രിക്കാൻ കഴിയേണ്ടതുണ്ട്. പ്രണയം എന്ന വികാരത്തിന്റെ പേരിൽ ഇന്നിപ്പോൾ എന്തെല്ലാം തെറ്റുകുറ്റങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.

പ്രണയം നമ്മുടെ ജീവിതത്തെ വളരെയേറെ സ്വാധിനിച്ചേക്കാം, നമ്മുടെ വിലപ്പെട്ട സമയങ്ങൾ നഷ്ടപ്പെടുത്തി കളഞ്ഞേക്കാം.

പ്രണയത്തിനു നല്ലതും മോശമായതുമായ വശങ്ങളുണ്ട്. പ്രണയം എപ്പോഴും നമ്മൾക്കു സന്തോഷം മാത്രം നൽകണം എന്നില്ല.

പ്രണയിച്ചതിന്റെ പേരിൽ സ്വന്തം വിട്ടുകാരെ ഉപേക്ഷിക്കേണ്ടി വന്നിട്ടുള്ളവർ ഉണ്ടാകാം.

ചില പ്രണയങ്ങളിൽ സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകാൻ വരെ തയ്യാറാകുന്നു.

പ്രണയത്തിന്റെ പേരിൽ ചതിക്കപ്പെട്ട എത്ര സംഭവങ്ങളാണ് നമ്മുടെ ചുറ്റിലും ഉണ്ടായിട്ടുള്ളത്.

പ്രണയബന്ധത്തെ പലപ്പോഴും പിന്തിരിപ്പിക്കാൻ നോക്കിയാലും അതൊന്നും ഒരുപക്ഷെ വിജയിക്കണം എന്നില്ല.

പ്രണയം എന്ന വികാരത്തിൽ മുങ്ങികുളിക്കുമ്പോൾ പലപ്പോഴും ശരിയും തെറ്റും വിവേചിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല.

സ്വന്തം സ്വാർത്ഥ താല്പര്യത്തിനുവേണ്ടി തന്റെ പ്രണയത്തെ ഇല്ലായ്മ ചെയ്യാൻ യാതൊരു മടിയുമില്ലാത്ത അവസ്ഥകൾ ചിലരൊക്കെ നേരിടേണ്ടി വരാറുണ്ട്.പ്രണയിച്ചതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടവർ എത്ര പേരാണ്.

ജീവിതത്തിന്റെ വില മനസിലാക്കാൻ കഴിയാതെ പോകുന്നു പലപ്പോഴും പ്രണയത്തിൽ ആയിരിക്കുന്നവർ തമ്മിൽ.

ജീവിതത്തിൽ നല്ല നിമിഷങ്ങൾ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് പലരും പ്രണയം തിരഞ്ഞെടുക്കുന്നത്, പക്ഷെ ചിലരിൽ അതൊക്കെ വലിയൊരു ദുരന്തം ആയിട്ട് മാറുകയാണ്.

പ്രണയത്തിന്റെ പേരിൽ എടുത്തു ചാട്ടമാണ് പല വിധപ്രശ്നങ്ങൾക്കും കാരണം.

പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ അപമാനിക്കപ്പെട്ടതിന്റെ പേരിൽ മക്കളുടെ ജീവൻ നഷ്ടപ്പെടുത്തിയ മാതാപിതാക്കൾ ഉള്ള ലോകമാണ് നമ്മുടേത്.

പ്രണയത്തിന്റെ പേരിൽ നടക്കുന്ന ഓരോ ക്രൂരതയും സമൂഹത്തിൽ ജീവിക്കുന്ന ഓരോ വ്യക്തികളുടേയും മനസ്സാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലാണ് ഉള്ളത്.

കാമുകി മരിച്ചതിന്റെ പേരിൽ കാമുകനും മരിക്കുന്നു, എത്ര വേദന നിറഞ്ഞ കാര്യമാണ്.

പ്രണയം നിഷേധിച്ചതിന്റെ പേരിൽ ആ വ്യക്തിയെ കൊന്ന് പ്രതികാരം വിട്ടുന്നവർ, എത്ര മാത്രം ദുഷ്ടത നിറഞ്ഞ ലോകം ആയി പോകുന്നു നമ്മുടെ ചുറ്റിലുമുള്ള സാഹചര്യങ്ങൾ.

പ്രണയം ഇന്ന് വരും നാളെ പോയേക്കാം, പക്ഷെ എങ്കിൽ ജീവിതം ഒന്നേയുള്ളു അത് പരമാവധി പ്രയോജനപ്പെടുത്തുക. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്നു തീരുമാനിച്ചാൽ ഒരു പരിധി വരെ ആശ്വാസം കിട്ടിയേക്കാം.

ചിലരുടെയൊക്കെ ജീവിതത്തിൽ വലിയൊരു മാറ്റത്തിനു തന്നെ പ്രണയം കാരണമായിട്ടുണ്ട്. കാമുകിക്ക് മുൻപിൽ വിജയിച്ചു കാണിക്കണം എന്നുള്ള വാശിയിൽ ഉയർന്ന വിജയം സ്വന്തമാക്കിയവരുണ്ട്.

ജീവിതത്തിൽ ഒറ്റപ്പെട്ട അവസ്ഥകളിൽ ഒരുപക്ഷെ നമ്മളെ സഹായിക്കാൻ, ഒരുപക്ഷെ ഈ ലോകത്ത് ആരും ഉണ്ടായില്ലെങ്കിൽ പോലും അവരവരിൽ വിശ്വസിച്ചു മുന്നോട്ടു പോകുക.

ലോകം നമ്മൾക്ക് നൽകിയ ഓരോ അവസരങ്ങളെയും വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുക.

നമ്മൾ വിജയിക്കേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്. തോൽവികളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്‌ മുന്നേറാൻ കഴിയണം.

പല സാഹചര്യത്തിലും നമ്മൾക്ക് ഒത്തിരി വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ജീവിതം നിരാശയിലേക്ക് കുപ്പുകുത്തിയേക്കാം. നമ്മുടെ ജീവിതം പലപ്പോഴും ദുരിതസാഹചര്യത്തിലൂടെയൊക്ക കടന്നുപോയേക്കാം.

നമ്മുടെ ഭാഗത്തുനിന്നും നിരന്തരമായ പരിശ്രമം ഉണ്ടാവേണ്ടതുണ്ട്.
നഷ്ടങ്ങളുടെ കണക്കുകൾ നമ്മളുടെ ജീവിതത്തിൽ ഒരുപാട് ഉണ്ടായെന്നു വരാം, അവ നമ്മളിൽ ഒത്തിരി സങ്കടം നൽകിയേക്കാം എങ്കിലും ജീവിതത്തിൽ ഉയർച്ച നേടാൻ കഠിനമായി പരിശ്രമിക്കാൻ തയ്യാറാവുക.

ലോകത്തിൽ ഇന്നിപ്പോൾ എത്ര പേർക്ക് സന്തോഷത്തിൽ, സമാധാനത്തിൽ ജീവിക്കാൻ കഴിയുന്നുണ്ട്.

ദാരിദ്ര്യത്തിൽ ജീവിക്കുന്ന മനുഷ്യർ ഇന്നും എത്രയോ ആളുകളാണ് ഉള്ളത്.
ജീവിതഭാരം താങ്ങികൊണ്ടു മുന്നോട്ട് നടന്നു നിങ്ങുന്നവർ.

ജീവിതത്തിൽ നേരിടുന്ന കഷ്ടപ്പാടുകൾ മാറുവാൻ കഷ്ടപ്പെടേണ്ടതായിട്ടുണ്ട്.

പ്രണയം എന്ന വികാരം നമ്മളിൽ ഏതെങ്കിലും തരത്തിൽ ദുഃഖത്തിന് കാരണമായിട്ടുണ്ടെങ്കിൽ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കുക വളരെയേറെ ആവശ്യമാണ്.

ലോകത്തിൽ നമ്മുടെ സന്തോഷം നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കുക.
നമ്മുടെ ഓരോ നിമിഷവും വളരെയേറെ വിലപ്പെട്ടതാണെന്ന ഉത്തമബോധ്യം നമ്മൾക്ക് ഉണ്ടാവട്ടെ.

നമ്മുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും എല്ലാം ഓരോ സമയം അനുസരിച്ചു മാറി മാറി വന്നേക്കാം.

നഷ്ടസാധ്യതകൾ മുൻകൂട്ടി കണ്ടുകൊണ്ട് കഴിവതും ഒഴിവാക്കാൻ ശ്രദ്ധിക്കുക.

നമ്മൾ എത്ര മാത്രം നിരാശപ്പെട്ടിരുന്നാലും അതിനെ അതിജീവിക്കാതെ ഒരുപക്ഷെ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞെന്നു വരില്ല.

നമ്മുടെ ജീവിതത്തിലെ സങ്കടങ്ങൾ മാറാൻ നമ്മൾ തന്നെ പരിശ്രമിക്കുക.
ലോകം നമ്മളെ നോക്കി പരിഹസിച്ചേക്കാം, കുറ്റപ്പെടുത്തിയേക്കാം അതിലൊന്നും തളരാതെ മുന്നോട്ടു പോകുവാൻ കഴിയേണ്ടതുണ്ട്.

ജീവിതത്തിൽ നമ്മൾ പ്രതീക്ഷിച്ചതുപോലെ എപ്പോഴും സംഭവിക്കണം എന്നില്ല.
ഓരോ അനുഭവങ്ങളും നമ്മൾക്ക് വളരെയേറെ തിരിച്ചറിവുകൾ നൽകുന്നുണ്ട്.

പ്രണയിക്കാൻ ഒരുപക്ഷെ എളുപ്പം ആയിരിക്കാം, പക്ഷെ പ്രണയം സ്വന്തമാക്കി ജീവിക്കാൻ ആരംഭിക്കുമ്പോൾ അവിടെ പലതരത്തിലുള്ള വിട്ടുവിഴ്ചകൾ ചെയ്യേണ്ടതായിട്ട് വന്നേക്കാം.

എല്ലാം നേടിയിട്ടും അതെല്ലാം ഒറ്റ നിമിഷം കൊണ്ടു ഇല്ലാതായി പോകുന്ന നിമിഷം ജീവിതത്തിൽ വളരെയേറെ വിഷമകരമായ അവസ്ഥയാണ്.

നമ്മൾ മാനസികമായി കരുത്തു നേടേണ്ടതുണ്ട്, ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന വെല്ലുവിളികളെ നേരിടാനായിട്ട്.

ആരെ പ്രണയിക്കണം, ആരെ പ്രണയിക്കേണ്ട എന്നതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ്.
നമ്മുടെ ജീവിതത്തിലെ സന്തോഷം ഇല്ലാതെയാക്കുന്ന കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക.

സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുക. പല സാഹചര്യത്തിലും തളർന്നു വിണേക്കാം, അവിടെ നിന്നെല്ലാം ഒരു ഉയിർത്തെഴുന്നേൽപ്പ് നമ്മൾക്കൊക്കെ ആവശ്യമാണ്.

സാമ്പത്തിക പ്രതിസന്ധികൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ ഒരുപക്ഷെ വളരെയേറെ സങ്കടത്തിൽ ആയിപോയേക്കാം നമ്മളിൽ പലരും.
ജീവിതത്തിൽ ഒറ്റപ്പെട്ട അവസ്ഥകൾ പലപ്പോഴും നേരിടേണ്ടി വന്നേക്കാം അതിനെയെല്ലാം തരണം ചെയ്യാൻ കഴിയേണ്ടതുണ്ട്.

ജീവിതത്തിൽ പ്രണയം നിർബന്ധം ആയിട്ടുള്ള കാര്യം ഒന്നുമല്ലല്ലോ. പ്രണയിക്കാൻ ആഗ്രഹിക്കുന്നവർ മാത്രം പ്രണയിക്കുക അല്ലാത്തവർ അവരവർക്ക് ഇഷ്ടം ഉള്ള രീതിയിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ ജീവിക്കുക.

ലോകത്തിൽ ഒത്തിരി പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്, അവയൊക്കെ ഓരോരുത്തർക്കും നൽകിയ അനുഭവങ്ങൾ വ്യത്യാസ്തമാണ്, എത്രയോ മനുഷ്യരുടെ ജീവിതത്തിൽ കഴിഞ്ഞകാല പ്രണയങ്ങൾ ഇപ്പോഴും സങ്കടത്തിൽ ആക്കുന്നുണ്ട്.

എത്ര സങ്കടപ്പെട്ടാലും നഷ്ടപ്പെട്ടത് എല്ലാം തിരികെ ലഭിക്കണം എന്നില്ല.
മുന്നോട്ട് വളർച്ച നേടാൻ ഇന്നലെകളിലെ സങ്കടങ്ങളെ മാറ്റിനിർത്താൻ പഠിക്കേണ്ടതായിട്ടുണ്ട്.

ഒരുവന്റെ ജീവിതത്തിൽ സങ്കടത്തിനു കാരണം ആയിട്ടുള്ള ഒത്തിരി കാര്യങ്ങൾ നൽകുന്ന തിരിച്ചറിവുകളാണ് പിന്നിടുള്ള കാലം വലിയൊരു തിരിച്ചറിവുകൾക്ക് പ്രധാനമാകുന്നത്.

നഷ്ടങ്ങളും പോരായ്മകളും നമ്മൾക്ക് നൽകുന്ന പാഠങ്ങൾ ശരിയായ വിധത്തിൽ ഉൾക്കൊണ്ട്‌ മുന്നോട്ട് പോകുവാൻ കഴിയേണ്ടതുണ്ട്.

ജീവിതത്തിൽ സന്തോഷം കിട്ടാൻ നല്ലതുപോലെ അധ്വാനിക്കേണ്ടതായിട്ടുണ്ട്.

പ്രണയം നമ്മളെ നിരാശരാക്കി കൂടാ.പ്രണയം പരാജയപ്പെട്ടിടത്തുനിന്നും തളരാതെ മുന്നോട്ട് പോകുവാൻ കഴിയേണ്ടതുണ്ട്. ജീവിതസത്യങ്ങൾ നമ്മൾ തിരിച്ചറിയുക നമ്മൾ നേരിടുന്ന പരാജയങ്ങളിൽ നിന്നാണ്.

പ്രണയപരാജയത്തിൽ നിരാശപ്പെട്ടിരിക്കാതെ കൂടുതൽ ഊർജസ്വലതയോടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കട്ടെ.

നമ്മൾ മാത്രം വിചാരിച്ചാൽ ഒരിക്കലും പ്രണയം വിജയിക്കണമെന്നില്ല. ഒരുപക്ഷെ പ്രണയം പരാജയപ്പെട്ടത് നമ്മുടെ നല്ലതിനുവേണ്ടിയായിരിക്കാം എന്നു സമാധാനിക്കാം.

ജീവിതം സുന്ദരമായി തീർക്കേണ്ടത് നമ്മുടെ പ്രവർത്തികളിലൂടെയാണ്.
പ്രണയം നമ്മളെ സങ്കടത്തിലാക്കാൻ അനുവദിച്ചുകൂടാ, നമ്മുടെ സമയം നമ്മൾക്ക് കൂടുതൽ ഉന്മേഷം നൽകുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ കൊടുക്കുക.

ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികളെ അതിജീവിക്കേണ്ടതായിട്ട് വന്നേക്കാം.

പ്രണയം എന്നും മനസ്സിനെ വളരെയേറെ സ്വാധിനിക്കുന്ന ഒന്നാണ്. പ്രണയത്തെക്കാൾ ഉപരി ഒത്തിരി കാര്യങ്ങൾ അവരവരുടെ ജീവിതത്തിൽ ഉണ്ടാവേണ്ടതുണ്ട്.

നമ്മൾക്ക് കിട്ടുന്ന സുഖങ്ങളിൽ മതിമറന്നു നടക്കരുത്, എപ്പോഴും നമ്മുടെ ഭാവി ജീവിതം മുൻകൂട്ടി കാണേണ്ടതുണ്ട്.

ഭാവി ജീവിതം കരുപിടിപ്പിക്കാൻ നമ്മൾ ഓരോരുത്തരും നോക്കേണ്ടതുണ്ട്. ഇപ്പോഴത്തെ വിലപ്പെട്ട സമയം പാഴാക്കിയാൽ ഭാവിയിൽ നമ്മൾക്കു നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞെന്ന് വരില്ല.

നാളെകളിൽ നിരാശയിൽ ആകാതിരിക്കാൻ ഇന്ന് ഈ നിമിഷം വിലപ്പെട്ട നിമിഷം ആയികണ്ടുകൊണ്ട് പ്രയോജനപ്പെടുത്താൻ ശ്രമിക്കുക.

നഷ്ടങ്ങളാണ് മുന്നോട്ട് നമ്മൾക്ക് കൂടുതൽ തിരിച്ചറിവുകൾ നൽകാൻ സഹായിക്കുക.

ജീവിതം പലർക്കും സങ്കടങ്ങളുടേതാണെങ്കിൽ മറ്റു ചിലർക്ക് സന്തോഷത്തിന്റെതാണ്.

സങ്കടങ്ങൾ മാറ്റികൊണ്ട് സന്തോഷം ലഭിക്കാൻ ഒത്തിരിയേറെ കഠിനമായ പരിശ്രമം നടത്താൻ തയ്യാറാവുക.

പ്രതികൂല സാഹചര്യങ്ങളിൽ പ്രണയം ഒരുപക്ഷെ ഒഴിവാക്കേണ്ടി വന്നേക്കാം.
പ്രണയം എപ്പോഴും സന്തോഷം നിറഞ്ഞതാകണം എന്നില്ല.

പ്രണയിക്കാൻ ആഗ്രഹിക്കുന്നവർ ദുഖത്തെയും സന്തോഷത്തെയും സ്വീകരിക്കാൻ തയ്യാറാവുക.

പ്രണയിക്കുമ്പോൾ ഏതെല്ലാം അവസ്ഥകളിൽ കൂടി കടന്നുപോകേണ്ടി വരുമെന്ന് അറിയില്ല.

പ്രണയം നമ്മളിൽ ഒരുപക്ഷെ തീരാദുഃഖം സമ്മാനിച്ചേക്കാം. പ്രണയത്തിന്റെ നല്ല വശത്തോടൊപ്പം മോശം വശങ്ങളെക്കുറിച്ച് ധാരണ ഉണ്ടാക്കുക.

ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ കയറ്റിറക്കങ്ങൾ ഉണ്ടാകും. ഇന്നിന്റെ അവസ്ഥകൾക്ക് മാറ്റം ഉണ്ടാവാൻ നമ്മൾ ശ്രമിക്കുക.

പ്രണയത്തെക്കാൾ ഏറെ പ്രാധാന്യത്തോടെ സ്വന്തം ജീവിതത്തെ കാണുക. നമ്മുടെ ജീവിതകാലം
മുഴുവൻ നമ്മൾക്ക് കൂട്ട് നമ്മൾ മാത്രമേ ഉണ്ടാവുള്ളു, ബാക്കിയെല്ലാം സാഹചര്യം അനുസരിച്ചു നമ്മളിൽ നിന്നും അകന്നു പോയേക്കാം.

പ്രണയം ജീവിതത്തിൽ എക്കാലവും കൊണ്ടു നടക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നു ആഗ്രഹിക്കാത്തവർ കാണുകയില്ല. പ്രണയിക്കാൻ എത്രയേറെ ആഗ്രഹം ഉള്ളിൽ കൊണ്ടുനടന്നാലും നമ്മൾക്ക് പറ്റിയ ആളെ എളുപ്പം കണ്ടെത്താൻ സാധിച്ചെന്നു വരില്ല.

പ്രണയിക്കാൻ നമ്മൾക്ക് അവസരങ്ങൾ ഉണ്ടാവേണ്ടതുണ്ട്. ഇന്നിപ്പോൾ സോഷ്യൽ മീഡിയ വഴി എത്രയോ അവസരങ്ങളാണ് വന്നുചേരുന്നത്. ചിലരൊക്കെ പ്രായത്തിൽ ഒത്തിരി വയസ്സ് മുതിർന്നവരെയും, ഒത്തിരി പ്രായം ആകാത്തവരെയും പ്രണയിക്കുന്നു.
പരസ്പരം കാണാതെ പ്രണയിക്കുമ്പോൾ അവർക്കിടയിൽ പ്രായം ഒരു തടസ്സമേ അല്ല. നേരിൽ കാണുമ്പോഴായിരിക്കും ഒരുപക്ഷെ അവർ തമ്മിലുള്ള പ്രായവ്യത്യാസം തിരിച്ചറിയുക.

ലോകത്തിന്റെ ഏതുകോണിൽ ഉള്ളവരുമായി ഇന്നിപ്പോൾ വളരെ എളുപ്പം ആശയവിനിമയം ചെയ്യാൻ കഴിയുന്നതുകൊണ്ട് ഇന്നിപ്പോൾ ഒത്തിരി ആളുകൾക്ക് പ്രണയിക്കാനുള്ള അവസരം തുറന്നു കിടപ്പുണ്ട്.

പ്രണയത്തിന്റെ ചതിക്കുഴികളിൽ വീഴാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. നോ പറയേണ്ടിടത്തു നോ പറയാൻ പഠിക്കുക തന്നെ വേണം.

പ്രണയിക്കാൻ നമ്മൾ ആഗ്രഹിച്ചാൽ മാത്രമേ നടക്കുള്ളു. പ്രണയിച്ചു ഒരാളെ ജീവിതപങ്കാളി ആക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടിയും ജീവിതപങ്കാളിയെ പ്രണയിക്കാൻ നമ്മൾക്ക് ഓരോരുത്തർക്കും കഴിയണം.

പ്രണയനിമിഷം ഓരോന്നും നമ്മൾക്ക് നൽകുന്ന സംഭാവനകൾ പലപ്പോഴും വിലമതിക്കാൻ ആവാത്തതാണ്.

പ്രണയം നിറഞ്ഞ പഴയ കാലം ഒന്ന് തിരികെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല.
പ്രണയഓർമ്മകൾ സമയം കിട്ടുമ്പോഴൊക്കെ ഓർത്തെടുക്കാൻ ശ്രമിക്കാറുണ്ടായിരിക്കും.

പ്രണയം നമ്മളുടെ ജീവിതത്തിലൂടെ എപ്പോഴെങ്കിലും കടന്നുപോയിട്ടുണ്ടെങ്കിൽ അതിൽ നിന്നും ഒരുപാട് തിരിച്ചറിവുകൾ നേടാൻ കഴിഞ്ഞിട്ടുണ്ടാകാം.

ഓരോരുത്തർക്കും പ്രണയിക്കാനുള്ള കാരണങ്ങൾ വ്യത്യസ്തമാണ്, പണ്ടുള്ളവരിൽ പലരും പറയുന്ന കാര്യം ഇന്നിപ്പോൾ ജനിച്ചാൽ മതിയെന്നായിരുന്നു.

നമ്മൾ ഏതു സ്ഥലത്തു ജനിക്കണം, എപ്പോൾ ജനിക്കണം എന്നൊന്നും നമ്മൾക്ക് തീരുമാനിക്കാൻ കഴിയില്ലല്ലോ.
നമ്മുടെ ജീവിതത്തിൽ ഒത്തിരിയേറെ കടമകൾ പൂർത്തിയാക്കേണ്ടതായിട്ടുണ്ട്.

ഓരോ മനുഷ്യർക്കും ഈ ഭൂമിയിൽ എന്തെങ്കിലും കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. വിഷമങ്ങൾ നേരിടാൻ മുന്നോട്ടു പുതിയ വഴികൾ തേടി കണ്ടുപിടിക്കേണ്ടതുണ്ട്.

പ്രണയം നമ്മളെ പലപ്പോഴും സ്വപ്നം കാണാൻ പ്രേരിപ്പിച്ചേക്കാം, നമ്മൾ കാണുന്ന സ്വപ്നം പോലെ ജീവിതത്തിൽ സംഭവിക്കണം എന്നില്ല. മുന്നോട്ടു ഓരോ പ്രതിസന്ധികളും ഉണ്ടായെന്നു വരാം അവിടെയെല്ലാം തളരാതെ പൊരുതാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.

നമ്മളുടെ ഓരോ പ്രവർത്തനവും മറ്റുള്ളവർക്ക് ഏതെങ്കിലും തരത്തിൽ ഉപകാരപ്പെടേണ്ടവയാണ്. നമ്മൾക്ക് ലഭിച്ച ഓരോ അനുഗ്രഹത്തിനും നന്ദി പറയുക.

നേട്ടങ്ങൾക്കായി കഷ്ടപ്പെടാൻ തയ്യാറാവുക. ഒരുനാൾ നമ്മളുടെ ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകും എന്ന് വിശ്വസിച്ചു മുന്നേറുക.

നമ്മൾ ആയിട്ട് നമ്മളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരിക.മിന്നുന്നതെല്ലാം പൊന്നല്ല എന്നതുപോലെ എല്ലാ പ്രണയവും നമ്മൾക്ക് അനുയോജ്യം ആകണം എന്നില്ല.

നമ്മൾക്ക് ചേരാത്ത പ്രണയബന്ധങ്ങളോട് നോ പറയുക. ആർക്കും മോഹനവാഗ്ദാനം നൽകാതിരിക്കുക.
പ്രണയം ആരെയും ചതിക്കാനുള്ള എളുപ്പമാർഗം ആയിട്ട് കാണരുത്.

പ്രണയം ആരുടെയും ജീവിതം നാശത്തിലേക്ക് തള്ളിവിടുന്നതിനു ഇടയാക്കരുത്.

ഹൃദയം തുറന്നു പ്രണയിക്കാനും സല്ലപിക്കാനും കഴിയണം.
പ്രണയം ജീവിതത്തിൽ പല സാഹചര്യത്തിലും ഉണ്ടായേക്കാം.

പ്രണയം എപ്പോഴും ആത്മാർത്ഥതയോടെ ആയിരിക്കട്ടെ.
ലോകത്തെ സ്നേഹിക്കാനും നമ്മൾക്ക് മുന്നോട്ട് പ്രണയത്തെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാനും സാധിക്കട്ടെ.

പ്രണയം നമ്മളുടെ ജീവിതത്തിൽ എന്നും എപ്പോഴും സുന്ദരനിമിഷങ്ങൾ പകർന്നു നൽകുന്ന നിമിഷങ്ങളായി മാറട്ടെ

Read More