Choose your language

19 January 2024

// // Our Youtube channel

എന്റെ റോസ്മോൾക്കായി-പ്രണയനോവൽ-പാർട്ട്‌ 19

 പ്രണയത്തിനു എന്നും കുളിർമ നൽകുന്ന ഓർമ്മകൾ നൽകാൻ കഴിയും.

നമ്മൾ എല്ലാവരും ഇന്നിപ്പോൾ ഒരുപക്ഷെ അതിയായി സന്തോഷിക്കാനും അതിയായി ദുഃഖിക്കാനും കാരണമായിട്ടുണ്ടാവുക പ്രണയം ആയിരിക്കാം.

പ്രണയം നമ്മളുടെ മനസ്സിൽ ഏതു നിമിഷവും ഓരോ തരത്തിലുള്ള ഓർമ്മപ്പെടുത്തലുകൾ നടത്തികൊണ്ടിരിക്കും, ഇന്നലെകളിൽ നമ്മളുടെ പ്രണയം ഒരു പക്ഷെ പരാജയപ്പെട്ടിട്ടുണ്ടാവും എങ്കിലും നാളെകളിൽ നമ്മൾക്ക് ഒരു പ്രണയം വരുമെന്ന് പ്രതീക്ഷയിലായിരിക്കാം നമ്മളിൽ പലരും.

പ്രണയം എന്നത്  വാക്കിൽ ഒതുക്കേണ്ട കാര്യമല്ല. ഒത്തിരി നാളത്തെ പരിശ്രമം ഇരികുട്ടരുടെയും ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്.

നമ്മളെ സ്നേഹിക്കാനും നമ്മൾക്ക് സ്നേഹിക്കാനും ഈ ലോകത്തിൽ ഒരാൾ കൂടെ ഉണ്ടെന്നുള്ള ഉറച്ച ബോധ്യമാണ് ഒരു മനുഷ്യന് അവരുടെ ജീവിതത്തിൽ പ്രണയത്തിലൂടെ ലഭിക്കാവുന്ന ഏറ്റവും വലിയൊരു സൗഭാഗ്യം.

ഒരുപക്ഷെ ഇരുവർക്കും പരസ്പരം ഒരുമിച്ചു ജീവിക്കാനുള്ള സാഹചര്യം ഉണ്ടാവില്ല എങ്കിൽ കൂടിയും മനസ്സിൽ എന്നും പ്രണയം കൊണ്ടു നടക്കുന്നതിൽ ആർക്കും തടസ്സം നിൽക്കാൻ കഴിയില്ലല്ലോ.

പരസ്പരം മനസ്സുകൊണ്ട് സ്നേഹം പ്രകടിപ്പിക്കാൻ പ്രണയം നമ്മളെ ഒരുപാട് സഹായിക്കും. ഇന്നും എത്രയോ ആളുകളാണ് പരസ്പരം പ്രണയം തുറന്നു പറയാതെ ഉള്ളിൽ കൊണ്ടുനടക്കുന്നത്. ഉള്ളിന്റെ ഉള്ളിൽ അതിത്രിവമായ പ്രണയം ഉണ്ടായിട്ടുകൂടി പുറത്തു പ്രകടിപ്പിക്കാതെ ഉള്ളിൽ ഉള്ളിൽ മാത്രം ആയിട്ട് ചുരുക്കുന്നവർ എത്രയോപേരാണ്.

കാലം ഒത്തിരി കഴിയുമ്പോൾ ആയിരിക്കും ഒരുപക്ഷെ ഉള്ളിന്റെ ഉള്ളിൽ തോന്നിയ പ്രണയം പണ്ട് പറഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുക, അപ്പോഴേക്കും സമയം ഒത്തിരി കടന്നുപോയിട്ടുണ്ടാവും.

ഞാൻ ഒത്തിരി പ്രണയങ്ങൾ കണ്ടിട്ടുണ്ട്, പ്രണയത്തിന്റെ മുൻപിൽ പ്രണയിക്കുന്ന വ്യക്തിയെ അല്ലാതെ മറ്റു ഒരു യോഗ്യതയും ആരും തന്നെ നോക്കാറില്ല. ആ വ്യക്തിയുടെ സൗന്ദര്യം ആയിരിക്കാം, പെരുമാറ്റം ആയിരിക്കാം അങ്ങനെ പല കാര്യങ്ങളും ആയിരിക്കാം നമ്മൾക്ക് ആ വ്യക്തിയെ പ്രണയിക്കാൻ തോന്നുന്നതിന് കാരണമായിട്ടുണ്ടാവുക.

എല്ലാവർക്കും ഒരുപക്ഷെ പ്രണയം സാധ്യമാവണം എന്നില്ല, അവരവരുടെ മനസ്സിന് ഉൾകൊള്ളാൻ കഴിയുന്ന വ്യക്തികളെ അല്ലേ സ്നേഹിക്കാനും പ്രണയിക്കാനും കഴിയുക.

ഒരു വ്യക്തിയെ പ്രണയിക്കാൻ ഒരു നിമിഷം മതി, ഒരുപക്ഷെ നീണ്ട നാൾ ആയിട്ടുള്ള പരിചയത്തിൽ നിന്നും പ്രണയത്തിലേക്ക് കടന്നുപോയവരും ഉണ്ടാവാം.

ആദ്യം തന്നെ പ്രണയം തുറന്നു പറയാൻ പലരും മടി വിചാരിക്കും. എതിർ ഭാഗത്തുള്ള വ്യക്തി ഏതു രീതിയിൽ പ്രതികരിക്കും എന്നറിയില്ലല്ലോ. ഒരുപക്ഷെ നാലാളുകളുടെ മുൻപിൽ വെച്ച് അപമാനിച്ചാലോ, അല്ലെങ്കിൽ തന്നെ ഇഷ്ടം അല്ല എന്നെങ്ങാനും പറഞ്ഞാലോ എന്നോർത്തിട്ടൊക്കെ പലപ്പോഴും പിന്തിരിയാറുണ്ട്. ചിലരൊക്കെ സുഹൃത്തുക്കളെ പറഞ്ഞുഅയച്ചിട്ടാണ് പ്രണയം അറിയിക്കുക.

പ്രണയം ഏതു നിമിഷവും ഇല്ലാതെയായി പോയേക്കാം.
പ്രണയം നമ്മൾക്ക് ചിലപ്പോൾ വേദനകൾ സമ്മാനിച്ചേക്കാം, അതിനെയെല്ലാം മറികടക്കാൻ കഴിയേണ്ടതുണ്ട്.

എല്ലാവർക്കും പ്രണയിക്കാനും പ്രണയിച്ചു ഒരുമിച്ചു ജീവിക്കാനും അവസരം ലഭിക്കണം എന്നില്ലല്ലോ.

പ്രണയത്തെ നമ്മളുടെ വേണ്ടപ്പെട്ടവർ പല കാരണങ്ങൾ പറഞ്ഞു കൊണ്ടു എതിർത്തെന്നു വരാം.

പ്രണയിക്കാത്ത വ്യക്തികൾ ഒരുപക്ഷെ പ്രണയിക്കുന്നവരെ കാണുമ്പോൾ വിഭിന്ന അഭിപ്രായം പറഞ്ഞെന്നു വരാം.
പണ്ടുള്ളവർ നടത്തിയ പ്രണയം തന്നെ ആകില്ലല്ലോ കാലങ്ങൾക്ക് ശേഷം കടന്നു വരുന്ന തലമുറകൾക്ക് ഉണ്ടാവുക.

പ്രണയം എക്കാലവും നമ്മളെ വിട്ടുപിരിയാതെ ആഗ്രഹിച്ചാൽ പോലും ചില കാരണങ്ങൾ കൊണ്ടു നമ്മുടെ പ്രണയം നമ്മളിൽ നിന്നും നഷ്ടപ്പെട്ടേക്കാം.

ഒരാൾക്ക് മറ്റൊരാളോട് പ്രണയം ഉണ്ടായി എന്നുവെച്ചു മറ്റേ വ്യക്തിക്ക് പ്രണയം തിരിച്ചു ഉണ്ടാവണം എന്നില്ല, ഒരുപക്ഷെ ഒരുപാട് നാളുകൾക്കു ശേഷം ഉണ്ടായികൂടാ എന്നില്ല.

ലോകം സുന്ദരമാകണം മനുഷ്യർക്കിടയിൽ സ്നേഹം ഉണ്ടാവേണ്ടതുണ്ട്. ഇന്നിപ്പോൾ നമ്മളിൽ ഏതെങ്കിലും തരത്തിൽ സ്നേഹം നിലനിൽക്കുന്നുണ്ടോ എന്നു പരിശോധിച്ചു നോക്കുക.

നമ്മളുടെ സ്നേഹത്തിനു പ്രധാന സ്ഥാനം എന്തിനാണ് കൊടുക്കുന്നത് എന്ന് വിലയിരുത്തുക. ബന്ധങ്ങളെക്കാൾ വലിയ സ്ഥാനം മറ്റു പലതിനും കൊടുത്തുകഴിഞ്ഞാൽ ഒരുപക്ഷെ ജീവിതത്തിൽ പരാജയപ്പെട്ടു പോയേക്കാം.

നമ്മൾക്ക് ഇഷ്ടമുള്ള വ്യക്തി നമ്മളുടെ ഇഷ്ടം നിരസിച്ചാൽ വിഷമിക്കാതിരിക്കുക, മറ്റൊരാൾ നമ്മൾക്ക് വേണ്ടി എവിടെയോ ഉണ്ട് എന്ന് തിരിച്ചറിയുക.

മുൻപ് നമ്മൾക്ക് കാര്യമായി പ്രണയിക്കാൻ അവസരം കിട്ടിയില്ലായിരിക്കും, ഇന്ന് നമ്മോടൊപ്പം പങ്കാളി ആയി വന്ന വ്യക്തിയെ മനസ്സു നിറഞ്ഞു പ്രണയിക്കാൻ ശ്രമിക്കുക.

പ്രണയത്തിന്റെ ത്രിവതയും ആഴവും അളക്കാൻ കഴിയണം എന്നില്ല. തന്റെ പ്രണയത്തിനു വേണ്ടി എന്തു ത്യാഗവും നേരിടാൻ തയ്യാറാകുന്നവരുമുണ്ട്.

പ്രണയം സത്യമാണ് എങ്കിൽ അതിനു ഒരിക്കലും മരണം സംഭവിക്കുകയില്ല, ഓർമ്മകളിൽ എന്നുമുണ്ടാകും.

പ്രണയം പലരുടെയും ജീവിതം ദുരിതപൂർണ്ണമാക്കിയിട്ടുണ്ട്. പ്രണയത്തെ എതിർക്കുന്നവരുണ്ട്. പ്രണയം നിരസിച്ചതിന്റെ പേരിൽ ഉപദ്രവം ഏൽക്കേണ്ടി വന്നവരുമുണ്ട്.

പ്രണയം ഒരിക്കലും മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള കാര്യമല്ല. എല്ലാ വ്യക്തികൾക്കും അവരവരുടേതായ നിലപാടുണ്ട്.

ഒരാൾക്ക് മറ്റൊരാളെ സ്നേഹിക്കുന്നതിനു ഒരു പരിധികാണുമല്ലോ.
നമ്മൾ ആഗ്രഹിച്ചതുപോലെ പ്രണയിക്കാനും പ്രണയം വിജയത്തിൽ എത്താനും കഴിയണമെന്നില്ലല്ലോ.

ഒരുപക്ഷെ എനിക്ക് പ്രണയം ഉണ്ടായിരുന്നില്ല എങ്കിൽ ഒരുപക്ഷെ വിരഹവേദന അനുഭവിക്കേണ്ടി വരില്ലായിരുന്നു. അവളെ സ്നേഹിച്ച നാൾ തൊട്ട് അവളായിരുന്നു എന്റെ ഓർമ്മകളിൽ മുഴുവനും.അവൾക്ക് പകരം മറ്റൊരാളെ കരുതാൻ ഞാൻ ഇനിയുമെത്ര നാൾ പരിശ്രമിക്കേണ്ടിയിരിക്കുന്നു. എന്നേ ഇഷ്ടം അല്ല എന്ന് ഇതുവരെ പറയാത്ത സ്ഥിതിക്ക് അവളെ ഞാൻ മനസ്സിൽ കൊണ്ടുനടക്കുകയാണ്.

ഒരുപക്ഷെ അവൾക്ക് എന്നേ ഇനിയും സ്വന്തമാക്കാൻ കഴിയുന്ന സാഹചര്യം അല്ലായിരിക്കാം ഉള്ളതെങ്കിലും എനിക്ക് ഉള്ളിൽ സ്നേഹം കാത്തുസുക്ഷിക്കാം, ഒരു സഹോദരന്റെ കരുതൽ പോലെ.

നമ്മളെ സ്നേഹിക്കാനും നമ്മൾക്ക് സ്നേഹിക്കാനും വേദനകളും ദുഖങ്ങളും പങ്കുവെക്കാനും ആശ്വസിപ്പിക്കാനും ഒരാൾ എന്നും കൂടെ ഉണ്ടാവുക എത്ര വലിയൊരു ഭാഗ്യമാണ്.

പ്രണയതകർച്ചയിൽ ആയിപോയവർ ഒരുപക്ഷെ ഒത്തിരി പേർ ഉണ്ടായിട്ടുണ്ടാവും. ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ ആയിരിക്കാം പ്രണയതകർച്ചക്ക് കാരണം ആയിട്ടുണ്ടാവുക.

പണ്ടുള്ള പ്രണയത്തിന്റെ ത്രിവത നാളുകൾ പിന്നിടുന്തോറും കുറഞ്ഞു കുറഞ്ഞു വന്നേക്കാം, ചിലരിൽ കൂടി കൂടി വന്നേക്കാം.

ആരുടെയും നിർബന്ധത്തിനു വഴങ്ങി അല്ല ഒരാളെ പ്രണയിക്കേണ്ടത്, പ്രണയം ആരെയും ചതിക്കാനും വഞ്ചിക്കാനും വേണ്ടിയാവരുത്.

പ്രണയത്തിന്റെ ചതിക്കുഴികൾ ഒത്തിരി നമ്മുടെ ചുറ്റുപാടും കണ്ടേക്കാം, മറ്റൊരാളുടെ നേട്ടത്തിനുവേണ്ടി കപടമായ പ്രണയം നടിക്കുന്നവരും ഉണ്ടായേക്കാം.

പ്രണയകാലത്തു നമ്മൾക്കുണ്ടായ പല അനുഭവങ്ങളും ഒരുമിച്ചു ജീവിതം ആരംഭിക്കുമ്പോൾ നമ്മളിൽ നിന്നും അകന്നുപോയേക്കാം.

കുറവുകളെ അംഗീകരിക്കാനും പോരായ്മകൾ നികത്താനും ആത്മാർത്ഥമായ ശ്രമം ഉണ്ടാവേണ്ടതുണ്ട്.

ഒരു പൂവ് വിടരുമ്പോൾ അതു നൽകുന്ന സൗന്ദര്യം എത്ര മനോഹരമാണോ അതുപോലെ നമ്മളിലെ പ്രണയവും നമ്മളുടെ ജീവിതത്തെ കുറേകൂടി മനോഹരമായി തീർക്കട്ടെ.

ലോകം നമ്മൾക്ക് ഒത്തിരി അവസരങ്ങൾ പ്രണയിക്കാൻ നൽകുന്നുണ്ടെങ്കിലും, നമ്മളെ ആത്മാർഥമായി പ്രണയിച്ചവരെ, നമ്മളോടൊപ്പം ജീവിതത്തിൽ ഒപ്പം ചേർന്നിരിക്കുന്ന വ്യക്തിക്ക് വിഷമം ഉളവാക്കുന്ന പ്രവർത്തികൾ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടായികൂടാ.

ഓരോ മനുഷ്യനിലും പല തരത്തിലുള്ള വികാരങ്ങൾ ഉണ്ടായേക്കാം, അനാവശ്യ വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു. തെറ്റായ ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിച്ചു നിർത്തേണ്ടത് മുന്നോട്ടു സന്തോഷകരമായ ജീവിതത്തിന് വളരെയേറെ ആവശ്യമായിട്ടുള്ളതാണ്.

എത്ര മോശമായ സാഹചര്യമാണ് നമ്മൾക്ക് ഉള്ളതെങ്കിലും നമ്മുടെ പരിശ്രമമാണ് നമ്മുടെ ഇല്ലായ്മകളെ നികത്തിയെടുക്കാൻ സഹായിക്കുക.
ഒത്തിരിയേറെ കഷ്ടപ്പാടുകൾ സഹിക്കാൻ തയ്യാറായെങ്കിലെ നമ്മൾക്ക് നമ്മളുടെ ലക്ഷ്യസ്ഥാനത്തു എത്തിച്ചേരാൻ കഴിയുകയുള്ളു.

എന്നേ ആരും പ്രണയിക്കുന്നില്ല, എനിക്ക് ആരോടും പ്രണയം തോന്നുന്നില്ല എന്നൊക്കെ നമ്മളിൽ പലരും ഒരുപക്ഷെ പരാതി പറയുന്നുണ്ടാവും, ഓരോരുത്തർക്കും മനസ്സിനിണങ്ങിയ വ്യക്തികളെ കണ്ടുമുട്ടുമ്പോൾ അല്ലേ പ്രണയിക്കാൻ കഴിയുക.

നമ്മളുടെ ജീവിതം ക്ഷണികമാണ്, നമ്മളുടെ ഇന്നിന്റെ നിമിഷങ്ങൾ നിരാശയിൽ ആകാൻ ഇടവരുത്താതെ ഇരിക്കുക. മറ്റുള്ളവരുടെ ജീവിതവുമായി നമ്മളുടെ ജീവിതത്തെ ഒരിക്കലും താരതമ്യം ചെയ്യാതിരിക്കുക.

മറ്റുള്ളവരുടെ പ്രണയവും അവരുടെ മനോഹരമായ ജീവിതവും കാണുമ്പോൾ ഒരുപക്ഷെ അവരോടു അസൂയ തോന്നിയേക്കാം, പക്ഷെ എങ്കിൽ അവർ അനുഭവിക്കുന്ന വേദനഎത്രത്തോളം ആണെന്ന് നമ്മൾക്ക് അറിയണം എന്നില്ല. പുറമെ മറ്റുള്ളവരുടെ മുൻപിൽ വളരെ വലിയ സ്നേഹബന്ധത്തിലാണ് ഞങ്ങൾ ജീവിക്കുന്നതെന്ന് വരുത്തി തീർക്കാൻ ഒരുപക്ഷെ അവർ ശ്രമിക്കുന്നുണ്ടായിരിക്കും, തങ്ങൾക്കിടയിലെ സ്വരചേർച്ച ഇല്ലായ്മ മറ്റുള്ളവരെ അറിയിക്കാതിരിക്കാൻ ശ്രമിക്കുന്നുണ്ടാവാം.

ചിലരുടെ പ്രണയം കടൽ കടന്നു പോകാം, ഭാഷകൾ കടന്നു സഞ്ചാരിക്കാം, പ്രണയത്തിനു ഭാഷയും ദൂരവും പ്രായവും ഒരു വിഷയമേ അല്ലല്ലോ.

മനുഷ്യർക്ക് ഉണ്ടാകുന്ന വികാരമാണ് പ്രണയം. ഒരുപക്ഷെ പ്രായം ഏറെ ആയിക്കഴിയുമ്പോൾ പ്രണയം ഉണ്ടാവുന്നവരുമുണ്ട്. പ്രായം ആയി ഇനി ഇപ്പോൾ പ്രണയിച്ചിട്ട് എന്തുനേടാനാണ് എന്നു വിചാരിക്കുന്നവരും കണ്ടേക്കാം.

പ്രണയിക്കാൻ ഇന്ന കാലം മാത്രമേ ഉള്ളു എന്നൊന്നും ഇല്ലല്ലോ. കുഞ്ഞു കുട്ടികൾ മുതൽ വലിയ ആളുകൾ വരെ പ്രണയിക്കുന്നു. കുഞ്ഞു കുട്ടികൾ തങ്ങളുടെ ചുറ്റിലുമുള്ള മുതിർന്നവരെ, ടിവിയിൽ കാണുന്ന രംഗങ്ങൾ അനുകരിക്കാറുണ്ട്.

പ്രണയത്തെകുറിച്ചു തെറ്റിധാരണ ഉള്ളവരും ഉണ്ടായേക്കാം.

പണ്ടൊരിക്കൽ ഒരു കുട്ടി വന്നു എന്നോട് ചോദിച്ചു തനിക്കു എന്നോട് പ്രേമം ആണോ എന്ന്, ഞാൻ ചോദിച്ചു അതെന്താ അങ്ങനെ ചോദിച്ചത് എന്ന്, അപ്പോൾ അവർ പറഞ്ഞു ഇയാൾ എന്നേ നോക്കുന്നത് കണ്ടുവെന്ന്. ഞാൻ പറഞ്ഞു എനിക്ക് പ്രേമം ഒന്നും ഇല്ലല്ലോ എന്ന്. എന്റെ ഓർമ്മയിൽ ഞാൻ ആ കുട്ടിയെ കാര്യമായിട്ട് നോക്കിയിട്ടൊന്നും ഇല്ല, സാധാരണ ആളുകളെ കാണുമ്പോൾ നോക്കാറുള്ളതുപോലെ നോക്കുന്നു അത്ര ഉള്ളു.

പ്രണയം എപ്പോൾ ആർക്ക് ആരോട് തോന്നും എന്നൊന്നും പറയാൻ കഴിയില്ലല്ലോ. പല പ്രണയങ്ങളും ഉണ്ടാവുക യാദൃശ്ചികമായ ചുറ്റുപാടിൽ നിന്നൊക്കെയാണ്.

പ്രണയിക്കാൻ വെമ്പുന്ന യുവമിഥുനങ്ങൾ ഒത്തിരിയേറെ ഉണ്ടായേക്കാം.

കരളിന്റെ കരളേ എന്ന് വിളിക്കാനും നമ്മളോടൊപ്പം കളിചിരി തമാശകൾ പങ്കുവെച്ചു കൂടെ കഴിയാനും പ്രണയിക്കാൻ ഒരു വ്യക്തിയെ നമ്മൾ അന്വേഷിക്കുന്നുണ്ടാകും, എന്നെങ്കിലും ഒരിക്കൽ നമ്മളുടെ ആത്മാർത്ഥ പ്രണയത്തിനു ഉത്തരം ലഭിക്കട്ടെ, നമ്മൾ ആഗ്രഹിച്ചതുപോലെ പ്രണയം വിജയിക്കാൻ ഇടവരട്ടെ.

ലോകത്തിന്റെ ഏതു കോണിലും മനുഷ്യർ വസിക്കുന്ന ഇടങ്ങളിൽ പ്രണയം ആർക്കെങ്കിലും ഉണ്ടാവാതിരിക്കില്ല, ഒരു മനുഷ്യനെ ആരും തന്നെ പറഞ്ഞു പഠിപ്പിക്കുന്നതല്ല പ്രണയിക്കാൻ, ഒരുവൻ സ്വയം കണ്ടെത്തുന്നതാണ് പല പ്രണയബന്ധങ്ങളും.

ഇനിയുള്ള ലോകത്തു പ്രണയങ്ങൾ ഉണ്ടായികൊണ്ടേ ഇരിക്കും, പ്രണയത്തെ എപ്പോഴും നേർവഴിക്കു നയിക്കാൻ വേണ്ടിയാകണം ഓരോ പ്രോത്സാഹനവും അല്ലാതെ ഇരിക്കുട്ടരുടെയും ജീവിതം നശിപ്പിക്കാൻ ഇടവരുന്നതിലേക്ക് ആവരുത്.

പ്രണയം നമ്മളിൽ ഒരുപാട് മാറ്റങ്ങൾക്ക് കാരണമായി തീരാം. നല്ല മാറ്റങ്ങൾ ഉൾകൊള്ളാനും തെറ്റായ മാറ്റങ്ങളെ ഉപേക്ഷിക്കാനും കഴിയേണ്ടതുണ്ട്.

ലോകത്തിൽ എത്രയെത്ര പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടാവും, അതിൽ എത്ര പ്രണയങ്ങൾ പരാജയപ്പെട്ടിട്ടുണ്ടാവും, എത്ര പ്രണയങ്ങൾ വിജയം നേടിയിട്ടുണ്ടാവും.

നമ്മുടെ മനസ്സ് എപ്പോഴും പ്രണയത്തിനു വേണ്ടി കൊതിക്കുന്നുണ്ടാവാം. ആരെയോ നമ്മളുടെ കണ്ണുകൾ തിരയുന്നുണ്ടാവാം. ലോകം നമ്മൾക്ക് നൽകിയ വർണ്ണകാഴ്ചകൾക്ക് അപ്പുറം നമ്മുടെ സ്വന്തം എന്നു വിളിക്കാൻ ഒരു വ്യക്തിയെ തിരഞ്ഞെടുക്കാൻ നമ്മളിൽ ഉണ്ടാകുന്ന പ്രണയം എന്ന വികാരം നമ്മൾക്കു മുന്നിൽ നമ്മൾ തേടി നടന്ന ആളെ കൊണ്ടു എത്തിക്കട്ടെ.

പ്രണയത്തിന്റെ ഓർമ്മക്കായി പലരും അവർക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാറുണ്ട്. തന്റെ പ്രണയ സമയത്ത് സമ്മാനിച്ച പല വസ്തുക്കളും ഇന്നും വളരെ സൂക്ഷ്‌മതയോടെ കൊണ്ടു നടക്കുന്നവരും ഉണ്ടായേക്കാം.

പ്രണയത്തിലൂടെ അതിസുന്ദരമായ ലോകം കെട്ടിപ്പൊക്കാം. മനുഷ്യർക്കിടയിൽ എന്നുമെന്നും സ്നേഹം നിലനിൽക്കട്ടെ.

പ്രണയം നൽകുന്ന ദിവ്യാനഭുതികൾ നമ്മൾക്കു എന്നുമെന്നും ഹൃദയത്തോട് ചേർത്തുവെക്കാം.

ലോകം അവസാനം വരെ പ്രണയം ഉണ്ടാവും എന്ന് കരുതാം. ആരെയും നോവിക്കാതെ പ്രണയിക്കാൻ ശ്രമിക്കാം. സ്നേഹത്തിന്റെ ആഴം കൂട്ടാൻ പ്രണയം നമ്മളെ സഹായിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.