Choose your language

20 September 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-264

 264.മനസ്സിനെ നിയന്ത്രണത്തിൽ ആക്കുക.

മനസ്സിന്റെ നിയന്ത്രണം എപ്പോഴും നമ്മുടെ കൈകളിൽ സുരക്ഷിതം ആയിരിക്കണം. മനസ്സിനെ ശരിയായ വിധത്തിൽ നിയന്ത്രിക്കാതെ വിജയം കണ്ടെത്താനുള്ള സാധ്യത കുറവായിരിക്കും. മനസ്സിന് അപാരശക്തിയുണ്ടെന്ന് ചിലരുടെയൊക്ക ജീവിതാനുഭവം നമ്മളെ ഓർമ്മപ്പെടുത്തുന്നു.

നമ്മൾക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം എല്ലാം തന്നെ മാറ്റിയെടുക്കാൻ നമ്മുടെ ഭാഗത്തുനിന്നുള്ള നിരന്തരമായിട്ടുള്ള പരിശ്രമം ആവശ്യമാണ്.

മനസ്സിനെ വേദനിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ നമ്മൾക്ക് ജീവിതത്തിൽ പലപ്പോഴായി നേരിടേണ്ടി വന്നേക്കാം അവയെയെല്ലാം കരുത്തോടെ നേരിടാൻ നമ്മൾ ഓരോരുത്തർക്കും കഴിയണം. മാനസിക നിലവാരം ഉയർത്താൻ വേണ്ട നല്ല പ്രവർത്തനങ്ങളിൽ നമ്മൾ എപ്പോഴും എത്തിച്ചേരണം.


മനസ്സിന് എപ്പോഴും നല്ല കാര്യങ്ങൾ ചെയ്യുന്നതിനായി ശക്തി പകർന്നു നൽകേണ്ടതുണ്ട്. നെഗറ്റീവ് ചിന്തകളിൽ നിന്നും വിട്ടൊഴിഞ്ഞു പോസിറ്റീവ് ചിന്തകളെ എപ്പോഴും കൂട്ട് പിടിക്കുക.

എല്ലാവരും എല്ലാം തികഞ്ഞല്ലല്ലോ ഭൂമിയിൽ ജനിച്ചുവിഴുന്നത്. സാഹചര്യങ്ങൾ ഓരോരു ത്തരെയും വളരെ അധികം സ്വാധിനിക്കുന്നുണ്ട്.


പ്രതികൂല സാഹചര്യങ്ങളോട് പൊരുതാൻ മാനസികമായി നമ്മൾ ഓരോരുത്തരും കരുത്തു ആർജിക്കേണ്ടതുണ്ട്.മനസ്സിന് ശക്തി ലഭിക്കുന്ന നേരായ കാര്യങ്ങൾ ചെയ്യാൻ എപ്പോഴും ശ്രദ്ധിക്കുക.

മനസിന്‌ വളരെ അധികം പ്രാധാന്യം നൽകികൊണ്ട് മുന്നോട്ട് പോകുവാൻ എല്ലാവർക്കും സാധിക്കട്ടെ.

Read More

19 September 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-263

 263.മനസമാധാനം ഇല്ല.

മനുഷ്യന് സന്തോഷിക്കാൻ വേണ്ട ഒരു കാര്യമാണ് മനസമാധാനം എന്ന് പറയുന്നത്.

നഷ്ടങ്ങളിൽ നിന്നും പാഠങ്ങൾ പഠിച്ചു പിന്നീട് എങ്ങനെ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും എന്ന് തിരിച്ചറിയുമ്പോൾ പതിയെ നഷ്ടം ആയ സമാധാനം തിരികെ വരും,അതിനായി നമ്മളുടെ ഭാഗത്തു നിന്നും കഠിനമായ പരിശ്രമം വേണ്ടിവരും.നമ്മൾക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുമ്പോൾ മനസമാധാനം നൽകാൻ ഒരുപക്ഷെ ഒത്തിരി ആളുകൾ നമ്മുടെ ചുറ്റിലും പരമാവധി ശ്രമിക്കുന്നുണ്ടാകാം.

നമ്മൾ വിചാരിച്ചത് നടന്നില്ലെങ്കിൽ ചിലപ്പോഴൊക്കെ നമ്മൾക്കുള്ള മനസമാധാനം നഷ്ടപ്പെടാറുണ്ട്.


മനസമാധാനം ജീവിതത്തിൽ നിറയാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം, എന്തെല്ലാം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രികരിക്കണം എന്നതൊക്കെ വളരെ അധികം പ്രാധാന്യം ഉള്ള കാര്യമാണ്.നാളെകളെ കുറിച്ചുള്ള പ്രതീക്ഷകൾ നമ്മൾക്ക് മനസമാധാനം നൽകും.നമ്മുടെ ചുറ്റിലും സമാധാന അന്തരിക്ഷം നാം തന്നെ സൃഷ്ടിച്ചെടുക്കണം.ഭയം നമ്മുടേ ഉള്ളിലേക്ക് ഒരു പരിധിയിൽ കൂടുതൽ കടന്നു കഴിഞ്ഞാൽ മനസമാധാനം നഷ്ടം ആയേക്കാം.

നമ്മളുടെ ആഗ്രഹങ്ങൾ നടക്കാതെ ആകുമ്പോൾ, നമ്മളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയാതെ പോകുമ്പോൾ മനസമാധാനം ഇല്ലാത്തവർ ആയി നമ്മൾ മാറിയേക്കാം.

എല്ലാവർക്കും ഇനിയുള്ള കാലം മനസമാധാനത്തിൽ കഴിയാൻ സാധിക്കട്ടെ.

Read More

18 September 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-262

262.മതിയാകുമോ.

നമ്മളിൽ പലരുടെയും മനസ്സ് തൃപ്തി ആവാത്തത് നമ്മൾ ആഗ്രഹിച്ച കാര്യങ്ങൾ മതിയാകാതെ വരുമ്പോഴാണ്.ജീവിതത്തിൽ നമ്മളൊക്കെ മതിയാക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. വാശി, വൈരാഗ്യം, വെറുപ്പ്, അഹങ്കാരം, അസൂയ, വിദ്വേഷം, കോപം, നുണ പറച്ചിൽ, ധുർത്ത്,കളിയാക്കലുകൾ, ആവശ്യം ഇല്ലാതെയുള്ള കുറ്റപ്പെടുത്തലുകൾ അങ്ങനെ ഒരുപാടുണ്ട്. എന്തുകാര്യവും ഒരു സമയം കഴിഞ്ഞാൽ മതിയാക്കേണ്ടി വരും.ഏതു കാര്യത്തിനും ഒരു പരിധി ഉണ്ടല്ലോ. എല്ലാവർക്കും ജീവിതം അവരവർക്ക് മതിയാകുവോളം നേരായ മാർഗത്തിൽ ആസ്വദിക്കാൻ കഴിയട്ടെ.

Read More

17 September 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-261

 261.മടിവിചാരിക്കരുത്.

നമ്മൾ ഓരോരുത്തർക്കും വേണ്ടത്ര പ്രോത്സാഹനം കിട്ടിയിരുന്നെങ്കിൽ നമ്മളിൽ പലർക്കും ഇന്നുള്ള മടി ഒരു പരിധി വരെ ഉണ്ടാകുമായിരുന്നില്ല അല്ലേ?.സാരമില്ല ഇനി മുതൽ പ്രോത്സാഹനം കിട്ടിയില്ലെങ്കിലും മടി മാറ്റി എടുക്കണം എന്ന ചിന്തയോടെ ആന്മാർത്ഥമായി പരിശ്രമിച്ചാൽ മതി.നമ്മൾക്ക് ഇഷ്ടം ഇല്ലാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ മടി വരിക സ്വഭാവികമാണ്.ഓരോ മനുഷ്യർക്കും അവര വരുടെ ജീവിതസാഹചര്യം അനുസരിച്ചു ഓരോ കാര്യത്തിലും മടി ഉണ്ടാവാം.


നമ്മളുടെ മടി മാറ്റാൻ നമ്മൾ തന്നെ വിചാരിക്കണം, അതിന് മടി മാറ്റിയെടുക്കണം എന്നുള്ള ചിന്ത നമ്മളിൽ ശക്തമായി തന്നെ ഉണ്ടാവണം.


നമ്മുടെ മനസ്സിൽ നല്ല ചിന്തകൾ എപ്പോഴും ഉണ്ടാവണം.നമ്മളെകൊണ്ട് കഴിയും എന്നുള്ള ശുഭാപ്തി വിശ്വാസം എപ്പോഴും നമ്മുടെ കൂടെ തന്നെ ഉണ്ടാവണം.നമ്മൾ പൊരുതേണ്ടത് നമ്മളോട് തന്നെയാണ്.നമ്മൾ ഉണർന്നു പ്രവർത്തിച്ചാൽ മാത്രമേ നമ്മൾക്കുള്ള മടി മാറ്റിയെടുക്കാൻ കഴിയുകയുള്ളു. സ്ഥിരോ ത്സാഹത്തോടെ പ്രവർത്തിക്കാൻ നമ്മൾ ഓരോരുത്തർക്കും അവരവരുടെ ജീവിതത്തിൽ നേടിയെടുക്കേണ്ട ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യം ഉണ്ടാവണം.


അസാധ്യം ആണെന്ന് നമ്മൾക്ക് തന്നെ തോന്നിത്തുടങ്ങിയാൽ പിന്നെ സ്വഭാവികമായി മടിവരും.മടിയെ ഉപേക്ഷിക്കാൻ നമ്മൾ മനപ്പൂർവം തയ്യാറാകണം.ഒരുപക്ഷെ തുടക്കത്തിൽ മടി മാറ്റിയെടുക്കാൻ വലിയൊരു പ്രയാസം തോന്നുന്നുണ്ടാവും നമ്മളിൽ പലർക്കും. എല്ലാവരിലും മടി, നിരന്തരമായ പരിശ്രമത്തിലൂടെ മാത്രമേ ഇല്ലാതെ ആവുള്ളു.

നമ്മൾ മടിവിചാരിച്ചിരുന്നാൽ നമ്മുടെ ജീവിതത്തിൽ ദാരിദ്ര്യം കൂടും, സന്തോഷം കുറയും, സമാധാനം നഷ്ടപ്പെടും, എന്തിനെയും കുറ്റപ്പെടുത്താനുള്ള പ്രേരണ ഉണ്ടാവും.മടി എത്രത്തോളം ഭയാനകം ആണെന്ന് മടിയുടെ ദുഷ്യവശങ്ങൾ ശരിക്കും അനുഭവിച്ചു അറിഞ്ഞവർക്കേ മനസ്സിലാകുള്ളു.മടി മാറ്റി യെടുത്താൽ നമ്മൾ ഓരോരുത്തർക്കും നേടിയെടുക്കാൻ കഴിയുന്ന നേട്ടങ്ങൾക്ക് ഒരു പരിധിയും നിശ്ചയിക്കാൻ ആർക്കും കഴിയില്ല.

നമ്മുടെയൊക്കെ ജീവിതം സുന്ദരമാക്കാൻ മടിയെ നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും അകറ്റി നിർത്താൻ എല്ലാവർക്കും സാധിക്കട്ടെ.

Read More

16 September 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-260

 260.മൗനം പാലിക്കുക.

നമ്മളിൽ പലരും പലപ്പോഴും പല സാഹചര്യങ്ങളിലും മൗനം പാലിക്കാറുണ്ട്.മൗനം കൊണ്ട് നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഒരുപാട് ഗുണങ്ങളും അതോടൊപ്പം തന്നെ ദോഷങ്ങളും സാഹചര്യം വിലയിരുത്തികൊണ്ട് നമ്മൾ ഓരോരുത്തർക്കും പറയാൻ കഴിയും.ഒരു മനുഷ്യൻ മൗനം പാലിക്കുന്നത് ഒരു പക്ഷെ വ്യക്തമായ നിർദേശത്തിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കിൽ സംസാരിച്ചിട്ട് കാര്യം ഇല്ല എന്ന് ബോധ്യം ആകുമ്പോഴോ ആണ്.


ചില ആളുകൾക്ക് ചില സാഹചര്യങ്ങളിൽ മറ്റുള്ളവരോട് സംസാരിക്കാൻ വാക്കുകൾ കിട്ടുന്നുണ്ടാവില്ല.ചില സ്ഥലങ്ങളിൽ ചെല്ലുമ്പോൾ അവിടെ എഴുതിവെച്ചിട്ടുണ്ട് മൗനം പാലിക്കണം എന്ന്.നിശബ്ദതയിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും.നമ്മൾക്ക് മറ്റുള്ളവരോട് എന്തെങ്കിലും തുറന്നുപറയാൻ ഉണ്ടെങ്കിൽ സാഹചര്യം അനുസരിച്ചു നേരിട്ട് പറയുക, എങ്കിൽ മാത്രമാണ് നമ്മൾക്ക് അവരിൽ നിന്നും തക്കതായ മറുപടി ലഭിക്കുകയുള്ളു.അല്ലാതെ നമ്മളുടെ മനസ്സിൽ മാത്രം ചിന്തയുണ്ടായി കഴിഞ്ഞാൽ അവരാരും അറിയാൻ പോകുന്നില്ല.നമ്മൾ അവരോട് കാര്യം പറയാത്തതിന്റെ സങ്കടം നമ്മളിൽ നിന്നും മാറുകയും ഇല്ല.ഏതൊരു മനുഷ്യനും ഒറ്റക്ക് ചെയ്യുന്ന കാര്യത്തിന് പരിധിയും പരിമിതികളുമുണ്ട്.മൗനം പാലിക്കേണ്ടിടത്തു മൗനം പാലിക്കാനും ശബ്ദിക്കേണ്ട ഇടങ്ങളിൽ ആവശ്യത്തിന് അനുസരിച്ചു ശബ്‌ദിക്കാനും എല്ലാവർക്കും കഴിയട്ടെ.

Read More

15 September 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-259

 പൊരുത്തപ്പെടാൻ കഴിയില്ല എങ്കിൽ പ്രശ്നം പരിഹരിക്കാൻ മാർഗങ്ങൾ തേടണം. ലോകത്ത് ജനിച്ചു വീഴുന്ന ഓരോ വ്യക്തിക്കും ജീവിത അവസാനം വരെ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടു പോയെ പറ്റുള്ളൂ.

എന്തിനെയും പൊരുത്തപ്പെടാൻ ആദ്യം തന്നെ അതിയായി സ്നേഹിക്കാൻ പഠിക്കണം.ജീവിതത്തിൽ അത്യാവശ്യം പഠിക്കേണ്ട ഒരു കാര്യം എന്താണ് എന്ന് ചോദിച്ചാൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക എന്നതാണ്.

ഓരോ വട്ടവും പരാജയം സംഭവിക്കുമ്പോൾ, വീണ്ടും വീണ്ടും പരിശ്രമിക്കാൻ കഴിയണം,അല്ലാതെ പരാജയം കിട്ടിയത് കൊണ്ട്, ഇനി എന്ത് ചെയ്താലും പരാജയം സംഭവിച്ചേക്കാം എന്ന് മനസ്സിൽ വിചാരിച്ചു, പരാജയം നിറഞ്ഞ മനസ്സുമായി പൊരുത്തപ്പെട്ടുകൊണ്ടിരിക്കരുത്.

നമ്മളിൽ ഒത്തിരി കഴിവുകൾ ഉണ്ട്, അത് എന്തെല്ലാം ആണെന്ന് കണ്ടെത്തി, നമ്മളിൽ ഉണ്ടാവാൻ ഇടയുള്ള പൊരുത്തക്കേടുകളെ പരിഹരിക്കാൻ എല്ലാവർക്കും കഴിയട്ടെ.

Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-259

 259.ഭാവിയിൽ ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ.

നമ്മളിൽ പലരും ഒരാളുടെ പെരുമാറ്റം കാണുമ്പോൾ, അല്ലെങ്കിൽ ഒരാളുടെ ഭൗതിക വളർച്ച കാണുമ്പോൾ, അല്ലെങ്കിൽ ചുറ്റിലും നടക്കുന്ന വിശ്വസിക്കാൻ പറ്റാത്ത സംഭവവികാസങ്ങൾ ഉണ്ടാകുമ്പോൾ പൊതുവെ പറയാറുണ്ട് ഭാവിയിൽ ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ എന്ന്. ഓരോരുത്തരും അവരവർക്ക് ഇഷ്ടം ഉള്ള മേഖലയിൽ അതിയായ താല്പര്യത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുക,നാളെ നമ്മൾ ആഗ്രഹിക്കുന്നതുപോലെ ആയിത്തിരാൻ ഒരുപക്ഷെ സാധിച്ചേക്കും.

ഒരു പരിധി വരെ വൈകല്യങ്ങളെ നമ്മുടെ മനോധൈര്യം കൊണ്ട് നേരിടാൻ കഴിയും.


ശാരീരികവൈകല്യം ഉള്ള നിരവധി ആളുകൾ ഇന്ന് ഒരു പാട് മേഖലകളിൽ അവരുടെതായ നേട്ടങ്ങൾ സ്വന്തം ആക്കിയിട്ടുള്ളത് അവരുടെയുള്ളിൽ മനോധൈര്യം ഉള്ളതുകൊണ്ടാണ്. ഈ ലോകത്തിലേക്ക് നമ്മൾ ജനിച്ചു വീണത് മുതൽ ഇന്ന് വരെ നമ്മുടെ ജീവിതം പരിശോധിച്ചു നോക്കിയാൽ ഒരുപാട് കുറവുകൾ നമ്മളിൽ എല്ലാവരിലും കാണാൻ കഴിഞ്ഞെന്ന് വരും.കുറവുകൾ പരിഹരിക്കാൻ നമ്മൾക്ക് നിരന്തരം പരിശ്രമിക്കാം. നമ്മൾ നമ്മളായി തന്നെ ജീവിക്കാൻ ശ്രമിക്കുക. കുറവുകളെയും പോരായ്മകളെയും അതി ജീവിക്കുക. നമ്മുടെ അതിയായ താല്പര്യം കണ്ടെത്തി നേട്ടങ്ങൾക്കായി കഷ്ടപ്പെടാൻ തയ്യാറാകുക.


ജീവിതത്തിൽ ഉണ്ടാകുന്ന തെറ്റുകളെ തിരുത്തി മുന്നോട്ട് പോകുക.നമ്മൾക്ക് എന്തെങ്കിലും നേട്ടങ്ങൾ കൈവരിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ സ്ഥിരോൽസാഹം ഉണ്ടായേ പറ്റുള്ളൂ.നമ്മൾ, നമ്മുടെ അതിയായ താല്പര്യത്തിനു പിന്നാലെ പോകുമ്പോൾ ഒരു പക്ഷെ പല തരത്തിലുള്ള ബുദ്ധിമുട്ടുകളെ നേരിടേണ്ടി വന്നേക്കാം.ഏതു പ്രതിസന്ധി ഘട്ടത്തിലും നമ്മുടെ ഉള്ളിലെ അതിയായ താല്പര്യത്തെ പുറത്തു കൊണ്ടു വരാൻ ശ്രമിച്ചുകൊണ്ടിരിക്കുക.നമ്മൾ ഓരോ രുത്തർക്കും ഭാവിയിൽ ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ, അതിനായി ഇപ്പോൾ മുതൽ നല്ല കഴിവുകളെ വളർത്തികൊണ്ടുവരാൻ പരിശ്രമിക്കാൻ സാധിക്കട്ടെ.

Read More

14 September 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-258

 നമ്മളിൽ പലർക്കും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നത്, സാഹചര്യവുമായി നമ്മൾക്ക് പൊരുത്തപ്പെടാൻ കഴിയാത്തതുകൊണ്ടാണ്.

ബന്ധങ്ങൾ വേർപിരിയുന്നത് ഒരു തരത്തിലും പൊരുത്തപ്പെടാൻ കഴിയാത്തതുകൊണ്ടാണ്.

എല്ലാ മനുഷ്യരും പൂർണ്ണരല്ല. ബലഹിനതകളും, കുറവുകളുമുണ്ട്.

നമ്മൾ, നമ്മളുടെ പോരായ്മകൾ തിരിച്ചറിഞ്ഞു പരിഹരിക്കണം.

പരസ്പരം ഉള്ള സ്നേഹം എത്ര മാത്രം കൂടുതൽ ഉണ്ടോ അവിടെ പൊരുത്തപ്പെടാൻ എളുപ്പം കഴിയും.

നമ്മൾ ഇനി ഓരോ കാലഘട്ടത്തിലും ജീവിക്കേണ്ടത് കാലത്തിനു അനുസരിച്ചുള്ള മാറ്റത്തോടെയാണ്.

എന്ത് കാര്യവും ആദ്യം ആയിട്ട് ചെയ്യുമ്പോൾ ഒരു ചെറിയ ബുദ്ധിമുട്ട് ഉണ്ടാകും പിന്നെ പതിയെ പതിയെ ബുദ്ധിമുട്ട് മാറിക്കൊള്ളും.

പ്രതികൂല സാഹചര്യങ്ങളുമായി നമ്മൾ പൊരുത്തപ്പെടണം.

ജീവിതത്തിൽ എന്നും നമ്മൾക്കു ചുറ്റും നല്ല സാഹചര്യങ്ങൾ മാത്രം അല്ല ഉണ്ടാവുക.

എല്ലാവർക്കും ഇപ്പോഴുള്ള സാഹചര്യവുമായി പൊരുത്തപ്പെടാൻ കഴിയട്ടെ.

ഒരു തരത്തിലും പൊരുത്തപ്പെടാൻ കഴിയില്ല എങ്കിൽ മറ്റുള്ളവരുടെ സഹായത്താൽ പൊരുത്തപ്പെടാൻ പറ്റാത്ത അവസ്ഥയുടെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയട്ടെ.

പല പൊരുത്തക്കേടും ചിലപ്പോൾ ആരുടെയെങ്കിലും മനസ്സിൽ ഉണ്ടായ സംശയം ആയിരിക്കാം. തെറ്റിധാരണകൾ മാറി കഴിഞ്ഞാൽ അവിടെ സന്തോഷം നിറയും പൊരുത്തപ്പെടും.

പൊരുത്തപ്പെടാൻ കഴിയില്ല എന്ന് മനസ്സ് പറയുന്നു എങ്കിൽ തീർച്ചയായും നമ്മളുടെ വേണ്ടപ്പെട്ടവരെ അറിയിക്കാൻ മടി വിചാരിക്കരുത്.

സ്വന്തം ജീവിതത്തിൽ നമ്മൾ എടുക്കുന്ന തീരുമാനം എപ്പോഴും ശരിയാവണം എന്നില്ല.സ്നേഹരാഹിത്യം ആണ് പല തരത്തിലുള്ള പൊരുത്തക്കേടിനും നിദാനം.

Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-258

 258.ഭയത്തെ അതിജീവിക്കുക.

ഭയം നമ്മളെ ഏതു കാര്യത്തിൽ നിന്നും പിന്നോട്ട് വലിക്കും.ഭയം എന്തിലെങ്കിലും ഉണ്ടാവാത്തവർ വളരെ ചുരുക്കമായിരിക്കും.സാധാരണ സാഹചര്യം ആണെങ്കിൽ പോലും ഭയം ഉള്ളവരുണ്ട്, ഓരോ സാഹചര്യത്തോടും ഭയം ഉണ്ടാവാൻ എന്തെങ്കിലും കാരണം അവരുടെ ജീവിതത്തിൽ അതിനു മുന്നേ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടാവാം.നമ്മൾ എന്തിനെങ്കിലും ഭയക്കുന്നുണ്ടെങ്കിൽ അതിനെല്ലാം തക്കതായ കാരണങ്ങളുണ്ടാകാം.നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും അനാവശ്യമായ ഭയങ്ങൾ ഒഴിവാക്കേണ്ടതാണ്.


അനാവശ്യ ഭയങ്ങൾ നമ്മൾ ഒഴിവാക്കാൻ നിരന്തരം പരിശ്രമിക്കേണ്ടതാണ്. ഇന്നിപ്പോൾ നമ്മളിലുള്ള അനാവശ്യ ഭയം ഇല്ലാതെ ആക്കാനുള്ള ചികിത്സാരീതികളുണ്ട്.ഭയം നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും അകറ്റേണ്ടതുണ്ട്, എങ്കിൽ മാത്രമാണ് ധൈര്യമായി മുന്നോട്ട് പോകുവാൻ ഏതു കാര്യത്തിൽ ആയാലും സാധിക്കുക.എന്തുകൊണ്ടാണ് നമ്മളിൽ ഭയം ഉണ്ടായതെന്ന് അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ട്.

നമ്മളിലുള്ള ഭയത്തെ ശരിയായ വിധത്തിൽ നേരിടാൻ നമ്മൾ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്.


ഭയം ഒഴിവാക്കാൻ ആവശ്യമായിട്ടുള്ളത് ഭയത്തെ ശരിയായ വിധത്തിൽ നേരിടാനുള്ള തയ്യാറെടുപ്പാണ്.

കുറച്ചു ആളുകളുടെ മുൻപിൽ നിന്ന് പ്രസംഗിക്കാൻ ഭയം ഉള്ളവർ ഉണ്ടാവാം, അതെല്ലാം മാറ്റിയെടുക്കാൻ സ്ഥിരമായ പരിശീലനം ആവശ്യമാണ്. പരിശീലിക്കാതെ ഭയം ഒരിക്കലും ഒരുപക്ഷെ

നമ്മളെ വിട്ടു അകലുക ഇല്ലല്ലോ.എല്ലാവരുടെയും ജീവിതത്തിൽ നിന്നും അനാവശ്യ ഭയങ്ങൾ വിട്ടകലാൻ നിരന്തരപരിശ്രമം ഉണ്ടാകട്ടെ.

Read More

13 September 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-257

 നമ്മുടെ നിത്യജീവിതത്തിൽ എന്തെല്ലാം കാര്യങ്ങളിലാണ് നമ്മൾക്ക് പൊരുത്തപ്പെട്ടു പോകുവാൻ കഴിയാത്തത് ആയിട്ടുള്ളത്.

പൊരുത്തപ്പെട്ടു പോകുവാൻ കഴിയാത്തതിന് പിന്നിൽ ഒത്തിരി കാരണങ്ങൾ ഉണ്ടാകും,അത് തിരിച്ചറിഞ്ഞു പരിഹരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഏതു സാഹചര്യത്തിലോട്ട് വന്നാലും പൊരുത്തപ്പെടാൻ സമയം എടുക്കും.

എവിടെയും നമ്മൾ പൊരുത്തപ്പെട്ടു പോകണം എങ്കിൽ ക്ഷമ കൂടിയേ തീരു.

എല്ലാവർക്കും ചുറ്റുപാടുമായി പൊരുത്തപ്പെട്ടു പോകുവാൻ കഴിയട്ടെ. എത്രയൊക്കെ സമ്പത്തു ഉണ്ടായാലും എല്ലാവർക്കും പരസ്പരം പൊരുത്തപ്പെടാൻ കഴിഞ്ഞെന്ന് വരില്ല.

ക്ഷമയോടെ കാര്യങ്ങളെ ശരിയായ രീതിയിൽ വിലയിരുത്തിയാലേ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയുകയുള്ളു.

Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-257

 257.ബോധ്യപ്പെടുത്തുക.

ശരിയായ വിദ്യാഭാസത്തിലൂടെ നമ്മൾ ഓരോരുത്തരും പുതിയ കാര്യങ്ങൾ ബോധ്യ പ്പെടുകയാണ്.നമ്മൾ ഓരോ കാര്യത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുന്തോറും പുതിയ ബോധ്യങ്ങൾ നമ്മൾക്ക് മനസ്സിലാക്കാൻ സാധിക്കും. ബോധ്യപ്പെടു ത്തേണ്ട കാര്യങ്ങൾ ആർക്കായാലും ബോധ്യപ്പെടു ത്തികൊടുക്കണം.


കുഞ്ഞു കുട്ടികൾ ഓരോ കുസൃതികൾ ചെയ്യുമ്പോൾ നമ്മളിൽ പലരും അവർ ചെയ്യുന്നതിലെ തെറ്റും ശരിയും ബോധ്യപ്പെടുത്തി കൊടുക്കാറുണ്ട്.

നമ്മൾ സഞ്ചരിക്കുന്നത് എന്നും എപ്പോഴും നേരിന്റെ വഴിയിൽ കൂടിയാണെന്ന് അവനവനെ തന്നെ യെങ്കിലും ബോധ്യപ്പെടുത്തി മുന്നോട്ട് പോകുവാൻ എല്ലാവർക്കും കഴിയട്ടെ.

Read More

12 September 2024

// // Our Youtube channel

ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The Art of innerspring insight-256

 ഒരാളുടെ പെരുമാറ്റം എങ്ങനെയാണ് നല്ലത് ആണോ മോശം ആണോ എന്ന് മനസ്സിലാക്കാൻ കഴിയുക?.നമ്മളോട് നല്ല രീതിയിൽ പെരുമാറുന്നവരുണ്ട്, മോശം രീതിയിൽ പെരുമാറുന്നവരും ഉണ്ട്.

ഓരോ അനുഭവങ്ങളാണ് നമ്മളെ ഓരോ ആളുകളെയും വിലയിരുത്താൻ സഹായിക്കുന്നത്.

പെരുമാറ്റം കണ്ടും കെട്ടും പഠിക്കേണ്ട ഒന്നാണ്.ഒരാൾക്ക് പറഞ്ഞു തരാൻ ആണ് കഴിയുള്ളൂ, നമ്മൾ ഓരോരുത്തരും ആണ് എങ്ങനെ പെരുമാറണം എന്ന് തീരുമാനിക്കേണ്ടത്.

നമ്മൾക്ക് വേണമെങ്കിൽ അൽപ്പം സ്വൽപ്പം സ്വന്തമായുള്ള പരിശീലനത്തിലൂടെ നല്ല പെരുമാറ്റം ശീലിക്കാവുന്നതേ ഉള്ളു.

എല്ലാം നല്ല രീതിയിൽ കാണുക,മറ്റുള്ളവരോടും നല്ല രീതിയിൽ പെരുമാറുക.
Read More