29 February 2020
Are the omissions good?
അവഗണനകൾ നല്ലതാണോ?അവഗണനകൾ ജീവിതത്തിൽ വേണ്ടതാണോ?എങ്ങനെയാണ്
നമുക്ക് അവഗണനകൾ ഉണ്ടാകുന്നത്?നമ്മുടെ
ഇന്നലെകളിൽ പലവിധത്തിലുള്ള അവഗണനകളും നേരിട്ടവരായിരിക്കും നമ്മിൽ
പലരും.നമ്മൾ ഇന്നും മനസ്സിൽ
മറക്കാതെ കൊണ്ട് നടക്കുന്നുണ്ടെങ്കിൽ അതിലൊന്ന്
അവഗണനയായിരിക്കും.ഞാൻ പലപ്പോഴും
ഓർക്കാറുണ്ട് ഈ അവഗണനകൾ
ഇല്ല എങ്കിൽ എന്തെങ്കിലും
നേട്ടങ്ങൾ ഉണ്ടാകാൻ കഴിയുമോ എന്ന്(അവഗണനകൾക്കു രണ്ടു തരത്തിൽ അർത്ഥമുണ്ട്
ഒന്ന് മറ്റുള്ളവർ നമ്മളെ അവഗണിക്കുന്നത്,രണ്ടു നമ്മൾ മറ്റുള്ളവരെ
അവഗണിക്കുന്നത്).
28 February 2020
Do you have something to forget?
മറക്കാൻ ആവുന്നുണ്ടോ നിങ്ങൾക്ക് എന്തെങ്കിലും അല്ലെങ്കിൽ
വേണ്ട എന്തെങ്കിലും ഓർക്കാൻ കഴിയുന്നുണ്ടോ?ഓർക്കാൻ
കഴിയുന്നുണ്ട് ഇപ്പോൾ പറയുന്നത് എന്നല്ലേ
മനസ്സിൽ ചിന്തിക്കുന്നത്.അതെ അതെ
ഓർമകൾ നമ്മുടെ മനസ്സിൽ നിലനിൽക്കണം
എങ്കിൽ ഓർമകളെ നമ്മൾ സ്നേഹിക്കണം
അല്ലെങ്കിൽ വെറുക്കണം.നമ്മുടെ മനസ്സുകളിൽ
കുഞ്ഞുനാൾ തൊട്ടു ഒത്തിരി കാര്യങ്ങൾ
കേൾക്കുന്നുണ്ട് അതിൽ പലതും നമ്മൾ
ഇന്ന് മറന്നുപോയി അല്ലെങ്കിൽ ഓർത്തെടുക്കാൻ
കഴിയുന്നില്ല.
27 February 2020
Is your life challenging?
വെല്ലുവിളികൾ
നിറഞ്ഞ ജീവിതം ആണോ നിങ്ങളുടേത്
? ജീവിതത്തിൽ എപ്പോഴെങ്കിലും വെല്ലുവിളിച്ചിട്ടുണ്ടോ?വെല്ലുവിളികൾ നിങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾക്കു
കാരണമായിട്ടുണ്ടോ?വെല്ലുവിളികൾ ഏറ്റെടുക്കുന്നത് നല്ലതാണോ?എന്തിനാണ് ഞാൻ
ഇന്ന് വെല്ലുവിളികളെ കുറിച്ച് പറയുന്നത് എന്നറിയാമോ?
വളരെ അധികം നാളായി
ഞാൻ ആഗ്രഹിച്ച
കാര്യമാണ് ഒരു വെല്ലുവിളി
എങ്കിലും പൂർത്തീകരിക്കണം എന്നത്.
26 February 2020
25 February 2020
Why do we have losses?
നഷ്ടങ്ങൾ എന്താണ്?എന്തുകൊണ്ടാണ് നമ്മൾക്ക്
നഷ്ടങ്ങൾ സംഭവിക്കുന്നത്?നേട്ടം ഇല്ലാത്ത അവസ്ഥയാണോ
നഷ്ടങ്ങൾ ആകുന്നത്?ജീവിതത്തിൽ ഇന്നേ
വരെ എന്തെങ്കിലും നഷ്ടങ്ങൾ
സഹിക്കാത്തവർ ഉണ്ടാകില്ല എല്ലാ ദിവസവും
നമ്മളുടെ ജീവിതത്തിൽ എന്തെങ്കിലും നഷ്ടങ്ങൾ
വരുത്തിയിട്ടെ കടന്നു പോകു.ഇന്നിപ്പോൾ
ഉള്ള സമയം കടന്നു
പോയാൽ മാത്രമേ അടുത്ത സെക്കന്റിനു
നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുവാൻ പറ്റുകയുള്ളു.നമ്മൾ എത്ര ആഗ്രഹിച്ചാലും
ആഗ്രഹിച്ചില്ലെങ്കിലും സമയത്തിനെ പിടിച്ചു നിർത്തുവാൻ
നമ്മളെകൊണ്ട് സാധിക്കില്ല.
24 February 2020
Why is it boring?
വിരസത എന്താണ്?വിരസത ഉണ്ടാകുന്നത്
എന്തുകൊണ്ടാണ്?വിരസത ഉണ്ടാകാതെ ഇരിക്കാൻ
എന്താണ് ചെയ്യേണ്ടത്?നമ്മുടെയൊക്കെ നിത്യജീവിതത്തിൽ നാം പലപ്പോഴും
അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് വിരസത എന്ന് പറയുന്നത്.എന്നാലും വിരസത എന്ന്
പറയുന്നത് നമുക്ക് ആവശ്യം ഉള്ളതാണോ
എന്നതാണ് നാം ചിന്തിക്കേണ്ടത്.എന്റെ ജീവിതത്തിൽ വിരസത
എന്താണ് എന്ന് ഞാൻ അറിഞ്ഞിട്ടില്ല
എന്ന് പറഞ്ഞാൽ നിങ്ങളിൽ പലരും
പറയും ഇവൻ മനുഷ്യൻ
അല്ലായിരിക്കും എന്ന്.ഞാൻ ഭക്ഷണം
കഴിക്കുന്നത് വിരസത അകറ്റാൻ വേണ്ടിയല്ല
വിശപ്പു മാറ്റാൻ വേണ്ടിയാണ്.നമ്മിൽ
പലരും വിരസത അകറ്റാൻ വേണ്ടി
ചെയ്യുന്ന പല കാര്യങ്ങളും
ഉണ്ടാകും അതൊക്കെ ഭാവിയിൽ നിങ്ങൾക്ക്
ഉപകാരപ്രദമാണോ എന്ന് ചിന്തിക്കുക.
23 February 2020
22 February 2020
Are we able to fix shorts?
ശരികൾ ശരിയാക്കാൻ നമ്മളെകൊണ്ട് സാധിക്കുന്നുണ്ടോ?തെറ്റുകൾ കണ്ടാൽ തിരുത്തുവാൻ
നമ്മളെകൊണ്ട് സാധിക്കുന്നുണ്ടോ?എന്തുകൊണ്ടാണ് നമ്മൾക്ക് ശരിതെറ്റുകൾ തിരിച്ചറിയുവാൻ
സാധിക്കാത്തത് കാരണം ഒന്നേയുള്ളു തിരിച്ചറിവ്
ഇല്ല എന്നതാണ്.എന്റെ
വീട്ടിലെ മാവിൽ നിന്നും മാങ്ങ
പറിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ശരിയാണ്
കാരണം മാവു എന്റെ സ്വന്തമാണ്,അതുപോലെ മറ്റു ആളുകളുടെ
വീട്ടിലെ മാങ്ങ പറിച്ചാൽ ശരിയാകുമോ(ഉടമസ്ഥന്റെ അനുവാദം ഇല്ലാതെ).
21 February 2020
Do you judge anything?
നിങ്ങൾ എന്തെങ്കിലും കാര്യങ്ങൾ തിരുമാനിക്കാറുണ്ടോ?നിങ്ങൾ
എടുക്കുന്ന തീരുമാനങ്ങൾ നടപ്പിൽ വരുത്താറുണ്ടോ?തിരുമാനങ്ങൾ
എടുക്കാൻ കഴിയാറുണ്ടോ?ഒത്തിരി കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്
നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ ശരിയാവാൻ.ഞാൻ എടുത്ത
തീരുമാനമാണ് ഇന്ന് എന്നെ കൊണ്ട്
എഴുതിപ്പിക്കുന്നത് അതുപോലെ നിങ്ങൾ എടുത്ത
തീരുമാനമാണ് ഇതൊക്കെ വായിക്കുക എന്നത്(ഇഷ്ടപ്പെടുന്നില്ലെങ്കിൽ കുടിയും).നമ്മൾ എടുക്കുന്ന
പലതിരുമാനങ്ങളും തെറ്റായി പോയെന്നു നമ്മൾ
തിരിച്ചറിയുന്നത് പിന്നീടാണ്.ഇന്നലെകളിൽ നമ്മൾ
സന്തോഷിച്ച കാര്യങ്ങൾ വരെ ഒരു
പക്ഷെ ഇന്ന് നമ്മൾക്ക് സങ്കടം
തന്നേക്കാം.മനുഷ്യർ ഓരോ ദിവസവും
എടുക്കുന്ന തീരുമാനങ്ങൾ ശരിയും തെറ്റും സംഭവിക്കാം.
20 February 2020
A few things about need
ആവശ്യകതയെ
കുറിച്ച് കുറച്ചു കാര്യങ്ങൾ ഇപ്പോൾ
പറയണ്ട ആവശ്യം വന്നു ചേർന്നിരിക്കുകയാണ്
.നിങ്ങളിൽ പലരും പറയാറുണ്ട് ഇവൻ
എഴുതുന്നതൊക്കെ കൊള്ളാം എന്നാലും കുറച്ചുകൂടെ
നന്നാക്കാമായിരുന്നു കുറച്ചുകൂടെ വായിക്കുന്നവർക്ക് മനസ്സിലാകുന്ന ഭാഷയിൽ വളരെ ലളിതമായി
എഴുതാൻ ശ്രമിക്കാമായിരുന്നു എന്നൊക്കെ.പക്ഷെ എന്നെ
സംബന്ധിച്ചിടത്തോളം ഞാൻ എഴുതുന്ന
കാര്യങ്ങളിൽ പൂർണത വരുത്താൻ ശ്രമിക്കുന്ന
വ്യക്തിയാണ് അത് എഴുതി
എഴുതിമാത്രമേ ശരിയാക്കാൻ സാധിക്കുകയുള്ളു.ഒരു
മഴ പെയ്താൽ അത്
പലർക്കും പലവിധത്തിലുള്ള അനുഭവമായിരിക്കും കർഷകർക്ക് സന്തോഷം കളി
ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കുന്നവർക്കു സങ്കടം,എല്ലായിടത്തും മഴയാണ്
എങ്കിൽ പോലും ഓരോരുത്തരുടെയും ജീവിത
സന്ദർഭത്തിൽ അതിന് ഓരോ നിർവചനമാണ്.
19 February 2020
There is a chance of rain today
ഇന്ന് ഇടിവെട്ടി മഴ പെയ്യാനുള്ള
സാധ്യത ഉണ്ട്,എന്തുകൊണ്ടാണ് ഞാൻ
അങ്ങനെ പറഞ്ഞത് എന്ന് ആലോചിക്കണ്ട
ഒരു സാധ്യതയെ കുറിച്ച്
പറയുവാൻ വേണ്ടി പറഞ്ഞതാണ്(അല്ലാതെ
എന്റെ എഴുത്തുകണ്ടു വായിച്ചുകഴിഞ്ഞാൽ സംഭവിക്കുന്നതല്ല കേട്ടോ).നമ്മിൽ പലരും
എന്തെങ്കിലും സാധ്യത എവിടെയെങ്കിലും കിട്ടുമോ
എന്ന് അനേഷിച്ചു നടക്കുന്നവരാണ്.ഒരു
പ്രോഗ്രാമിൽ പങ്കെടുക്കുമ്പോൾ നമ്മൾക്ക് ഗുണം ഉണ്ടാകാനുള്ള
സാധ്യത നമ്മൾ കണ്ടാൽ അല്ലെ
പോകുകയുള്ളു.നാളെ എന്ത് സംഭവിക്കും
എന്നത് ഒരു സാധ്യത
മാത്രമാണ് അത് സംഭവിച്ചുകഴിഞ്ഞാൽ(മനസ്സിൽ കണ്ടത്)പിന്നെ
സാധ്യത യഥാർത്ഥമായി മാറുന്നു.ഒരിക്കൽ പോലും
നിങ്ങളോടു സാധ്യതയെക്കുറിച്ചു സംസാരിക്കണം എന്ന് ആഗ്രഹിച്ചിരുന്നില്ല പക്ഷെ
നിങ്ങളിൽ പലരും നിങ്ങളുടെ മനസ്സിൽ
ഓരോ സാധ്യത കാണുന്നത്
കൊണ്ട് എനിക്ക് ഇവിടെ സാധ്യതയെ
കുറിച്ച് പറയാതിരിക്കാനാവില്ല.
18 February 2020
What conditions do humans have?
മനുഷ്യർക്ക്
എന്തെല്ലാം അവസ്ഥകൾ വന്നു ചേരാറുണ്ട്?സന്തോഷം ,സങ്കടം,ദാരിദ്ര്യം,പട്ടിണി അങ്ങനെ
ഓരോരോ അവസ്ഥകൾ നമ്മുടെയൊക്കെ ജീവിതത്തിൽ
കടന്നു വന്നേക്കാം.ഓരോ മനുഷ്യനും
ഓരോരോ സാഹചര്യത്തിലൂടെയാണ് വളർന്നു വരുന്നത്.ഒരു
പക്ഷെ ദാരിദ്രത്തിന്റെ നടുവിൽ വളർന്നവരുണ്ടാകാം അനാഥരായി
വളർന്നവരുണ്ടാകാം ,ഒറ്റപ്പെട്ടു വളർന്നു വന്നവരുണ്ടാകാം.ഏതെല്ലാം
സാഹചര്യങ്ങളിലൂടെയാണ് നാം വളർന്നു
വന്നതെങ്കിലും നമ്മുടെ ഇന്നത്തെ അവസ്ഥക്ക്
നിതാനം
ഇന്നലകളിലെ നമ്മുടെ ഓരോ അവസ്ഥകളെ നാം എങ്ങനെ സ്വീകരിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ്.ഒരു പക്ഷെ ഇന്നലെ നിങ്ങൾക്ക് ഒരു രോഗം ഉണ്ടായിരുന്നിരിക്കാം അപ്പോൾ നിങ്ങൾ മരുന്ന് കഴിച്ചെങ്കിൽ മാത്രമേ ഒരു പക്ഷെ നിങ്ങളുടെ ആരോഗ്യം പൂർവസ്ഥിതിയിൽ ആകുകയുള്ളു എന്ന് പറയുന്നതുപോലെ.
ഇന്നലകളിലെ നമ്മുടെ ഓരോ അവസ്ഥകളെ നാം എങ്ങനെ സ്വീകരിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ്.ഒരു പക്ഷെ ഇന്നലെ നിങ്ങൾക്ക് ഒരു രോഗം ഉണ്ടായിരുന്നിരിക്കാം അപ്പോൾ നിങ്ങൾ മരുന്ന് കഴിച്ചെങ്കിൽ മാത്രമേ ഒരു പക്ഷെ നിങ്ങളുടെ ആരോഗ്യം പൂർവസ്ഥിതിയിൽ ആകുകയുള്ളു എന്ന് പറയുന്നതുപോലെ.
17 February 2020
What do many of us do when there is a crisis?
പ്രതിസന്ധി
ഉണ്ടായാൽ നമ്മിൽ പലരും എന്താണ്
ചെയ്യുന്നത്?എന്തുകൊണ്ടാണ് പ്രതിസന്ധി ഉണ്ടായത് എന്ന്
ചിന്തിക്കും അല്ലെങ്കിൽ പ്രതിസന്ധി വരുമ്പോൾ
നമ്മൾ പലരും തളരും.എന്തിനുവേണ്ടിയാണ്
പ്രതിസന്ധി നമ്മുടെയൊക്കെ ജീവിതങ്ങളിലേക്കു കടന്നു വരുന്നത്?എന്തെങ്കിലും
ലക്ഷ്യങ്ങൾ പ്രതിസന്ധികൾകൊണ്ട് ഉണ്ടാകുന്നുണ്ടോ?പ്രതിസന്ധികൾ നിങ്ങൾക്ക് എന്തെങ്കിലും നേട്ടങ്ങൾ
സമ്മാനിച്ചിട്ടുണ്ടോ?ഉത്തരം പലതും കിട്ടും
പ്രതിസന്ധികൾക്ക് നടുവിൽ നമ്മൾ ആയിരിക്കുമ്പോൾ.ഓരോ മനുഷ്യരുടെയും
ജീവിതത്തിൽ കാണും ഒരു തരത്തിൽ
അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രതിസന്ധികൾ അവിടെ പാവപ്പെട്ടവർ പണക്കാർ എന്നിങ്ങനെ വേർതിരിവ് ഒന്നും തന്നെയില്ല.
അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രതിസന്ധികൾ അവിടെ പാവപ്പെട്ടവർ പണക്കാർ എന്നിങ്ങനെ വേർതിരിവ് ഒന്നും തന്നെയില്ല.
16 February 2020
There is no one who does not want to know what mental power is.
മനഃശക്തി എന്താണ് എന്നറിയാൻ ആഗ്രഹിക്കാത്തവർ
ആരുമില്ല.എങ്ങനെയാണു ഒരാൾക്ക് മനഃശക്തി
നേടാൻ കഴിയുക.എല്ലാവർക്കും എന്തുകൊണ്ട്
ഒരുപോലെ മനഃശക്തി കിട്ടുന്നില്ല.ഉത്തരം
വളരെ ലളിതം അതുമനസ്സിലാക്കാൻ
വേണ്ടത് നമ്മളുടെ മനസ്സിനെ നന്നായി
തിരിച്ചറിയുക എന്നതാണ്.ഒരു ഉദാഹരണം
പറയാം അപ്പോൾ നിങ്ങൾക്ക് പെട്ടെന്ന്
മനസ്സിലാകും.ഉദാഹരണം മറ്റൊന്നും അല്ല
നിങ്ങളിൽ ഒത്തിരി അധികം കഴിവുകൾ
ഉറങ്ങി കിടക്കുണ്ട് എന്ന് വിചാരിക്കുക.
15 February 2020
Let’s think about thoughts
ചിന്തകളെകുറിച്ച്
ചിന്തിക്കാം അല്ലെങ്കിലും ഇനി ചിന്തിക്കാനുള്ളതും
ചിന്തയെ കുറിച്ചാണ്(നിങ്ങളിൽ പലരും
ഇപ്പോൾ ചിന്തിക്കുന്നത് എന്താണാവോ എന്തോ).പലപ്പോഴും
ഞാൻ മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്
മറ്റുള്ളവരുടെ മനസ്സിൽ എന്തൊക്കെയാണ് ചിന്തകൾ
ഉണ്ടാവുന്നത് എന്ന് അത് മനസ്സിലാക്കാൻ
കുറച്ചു ശ്രമങ്ങൾ വേണ്ടിവരും എന്നു
മാത്രം.മനുഷ്യർ ഇന്ന് ജീവിക്കുന്നത്
ചിന്ത ഉള്ളതുകൊണ്ടാണ് ഇന്നെങ്കിലും ചിന്തിച്ചാൽ നന്ന് എന്ന് പറയുന്നതാണ്
കൂടുതൽ ഉചിതം(ഇപ്പോൾ പലരും
പറയും നീ ഒന്ന്
നേരെ ചിന്തിക്കു എന്ന്).ഞാൻ ചിന്തിക്കുന്നത്
സത്യം പറഞ്ഞാൽ ആർക്കും പിടികിട്ടുകയില്ല
കാരണം എന്റെ ചിന്തകൾ വ്യത്യാസമാണ്
അതുകൊണ്ടാണല്ലോ ഞാൻ അൽപ്പം
വ്യത്യാസപ്പെടുത്തി ചിന്തകളെ കുറിച്ച് എഴുതുന്നത്
തന്നെ .
14 February 2020
How to recognize that love has begun
ഇന്നത്തെ ദിവസത്തിൻറെ പ്രത്യകത എന്താണ് എന്നറിയാമല്ലോ. പ്രണയത്തിന്റെ ഓർമ്മകൾ സമ്മാനിക്കാൻ, പ്രണയം
ഓർക്കുവാൻ വേണ്ടിയുള്ള ഒരു ദിവസം. നമ്മളുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും
കടന്നുവന്നിട്ടുള്ള ഇല്ലെങ്കിൽ എപ്പോഴെങ്കിലും കടന്നു
വരാനുള്ള ഒരു കാര്യം
എന്നത് പ്രണയമാണ്. പ്രണയം എന്ന്
പറയുമ്പോൾ അത് മനുഷ്യരോട്
മാത്രമല്ല (പൊതുവിൽ മനുഷ്യർ തമ്മിലുള്ള
പ്രണയമാണ് നമ്മൾ ഓർക്കാൻ ആഗ്രഹിക്കുന്നത്). നമ്മുടെ ചുറ്റിലും നോക്കി
കഴിഞ്ഞാൽ അപൂർവം ആളുകൾ മാത്രമേ
പ്രണയത്തിൽ സന്തോഷിക്കുന്നുള്ളു.
13 February 2020
Persistence is good or not?
വാശി നല്ലതാണോ? വാശിയുടെ ആവശ്യമുണ്ടോ?വാശി വിജയിക്കാറുണ്ടോ?എന്തിനാണ്
വാശി വേണ്ടത്? തുടങ്ങിയ
ചോദ്യങ്ങൾക്കു ഉത്തരം പറയാൻ നിങ്ങൾക്ക്
വേണ്ടത് അൽപ്പം വാശിയാണ്.ഞാൻ
എഴുതുന്നത് ഇന്ന് തന്നെ വായിച്ചു
തിർത്തിട്ടേ മറ്റു എന്തുമുള്ളു എന്ന്
തീരുമാനിക്കുന്നത് ഒരു വാശിയാണ്.എന്നെ സംബന്ധിച്ചിടത്തോളം നിങ്ങളെ
വാശിപിടിപ്പിച്ചാൽ എന്തെങ്കിലും ഗുണമുണ്ടോ അതോ ദോഷമാണോ
എനിക്ക് ഉണ്ടാവുന്നത്.നമ്മളുടെ ഉദ്ദേശം എന്താണ്
എന്നത് അനുസരിച്ചിരിക്കും നമ്മളുടെ വാശിയുടെ ഗുണങ്ങളും
ദോഷങ്ങളും.ഇവിടെ വാശിയുള്ളവരും വാശിയില്ലാത്തവരും
കാണും.നമ്മൾ ജീവിക്കുന്നതും ജീവിച്ചു
കാണിച്ചു കൊടുക്കുന്നതും ഒരു വാശിയാണ്(ചിലർക്ക് പിടിവാശിയുമാകാം കേട്ടോ).
12 February 2020
Sad to Say
സങ്കടകരമായ കാര്യമാണ് പറയുന്നത്.ഇന്ന് പറയുവാൻ ഉദ്ദേശിക്കുന്നത് അൽപ്പം സങ്കടത്തെക്കുറിച്ചാണ്.നമ്മളിൽ പലർക്കും എവിടെയെങ്കിലും സങ്കടങ്ങൾ ഇല്ലാതെ ഇരിക്കില്ല.ഒത്തിരി സന്തോഷിക്കണമെങ്കിൽ സങ്കടം എന്താണ് എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.ഇന്നലെകളിൽ നമ്മുടെ ഭാഗത്തു നിന്നുണ്ടായ തെറ്റുകളെ ഓർത്തു സങ്കടപ്പെടുന്നവരുണ്ടാകാം,മറ്റുള്ളവരെ വേണ്ട വിധം സഹായിക്കാൻ പറ്റാത്തത് കൊണ്ടുള്ളതു ഉണ്ടാകാം ,വ്യക്തി ജീവിതത്തിൽ ഉണ്ടാകാം കുടുംബജീവിതത്തിൽ ഉണ്ടാകാം.എവിടെയൊക്കെ സങ്കടങ്ങൾ ഉണ്ടോ അവിടെയെല്ലാം സന്തോഷത്തിനുള്ള വഴി ഒഴിഞ്ഞു കിടപ്പുണ്ട് അത് കണ്ടുപിടിക്കാനാണ് ശ്രമിക്കേണ്ടത്.
11 February 2020
What were the expectations
എന്തെല്ലാം പ്രതീക്ഷകൾ ആയിരുന്നു എല്ലാം എത്ര പെട്ടെന്നാണ് ഇല്ലാതെ ആയതു.നമ്മളെ കുറിച്ചും നമ്മൾ മറ്റുള്ളവരെകുറിച്ചും പലപ്പോഴും പറയുന്ന കാര്യമാണ്.എന്തുകൊണ്ടാണ് ഞാൻ ഇവിടെ പ്രതീക്ഷകളെ കുറിച്ച് പറയുന്നത് എന്ന് നിങ്ങളിൽ പലരും ഇപ്പോൾ ചിന്തിക്കും കാരണം നിങ്ങളിലേക്ക് ഞാൻ അൽപ്പം പ്രതീക്ഷ കടത്തിവിടുകയാണ്.പ്രതീക്ഷകൾ എന്തിനാണ് എന്നതിനെ ആശ്രയിച്ചിരിക്കും നമ്മളുടെ ജീവിതത്തിലേക്ക് വരുന്ന ഓരോ കാര്യങ്ങളും.മനുഷ്യർ ഒരിക്കലും നാളെ എന്ത് അപ്രതീക്ഷിതമായി സംഭവിക്കും സംഭവിക്കാം എന്ന് പ്രതീഷിക്കുന്നില്ല(പ്രതീക്ഷിച്ചത് ലഭിച്ചില്ലെങ്കിൽ പിന്നെ എല്ലാം അപ്രതീഷിതം അല്ലെ).ഒരുവന്റെ ജീവിതത്തിൽ വരുന്ന എല്ലാ കാര്യങ്ങളും അവൻ ആഗ്രഹിക്കുന്നത് തന്നെ ആയിരിക്കില്ല(നിങ്ങളാരും തന്നെ ഞാൻ ഇങ്ങനെ നിങ്ങളോടു സംസാരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലലോ അല്ലെ).