Choose your language

5 February 2020

// // Subscribe YOUTUBE Channel

What are the exceptions?


ഒഴിവുകഴിവുകൾ എന്താണ്?ഒഴിവുകഴിവുകളെകുറിച്ച് കേൾക്കാത്തവർ ഉണ്ടോ? ഒഴിവുകഴിവുകൾ പറയാത്തവരുണ്ടോ?ഞാൻ ഒരു ഒഴിവുകഴിവ് ഇപ്പോൾ പറയുവാൻ പോകുകയാണ് കേൾക്കുവാനും വായിക്കുവാനും നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ ഒഴിവു കഴിവ് എന്താണ് എന്ന് പരിശോധിക്കാം.നമ്മളിൽ പലരും ഓരോ സാഹചര്യങ്ങളിൽ അപ്രതീക്ഷിതമായി ചെന്ന് പ്പെടുമ്പോൾ അല്ലെങ്കിൽ ആവശ്യത്തിന് തയ്യാറെടുപ്പു നടത്താതെ വരുമ്പോൾ അതുമല്ലെങ്കിൽ ശല്യം ഒഴിവാകാൻ,നമ്മൾക്ക് ബുദ്ധിമുട്ടാണ് എന്ന് തോന്നുമ്പോൾ വരെ നമ്മൾ പറയുന്നതാണ് ഒഴിവുകഴിവുകൾ.ഇന്ന് എവിടേ ചെന്നാലും ആർക്കെങ്കിലും( ഒരാൾക്ക് എങ്കിലും)ഒഴിവു കഴിവ് ഉണ്ടാകാതിരിക്കില്ല.മുന്നോട്ടുള്ള ജീവിതങ്ങളിൽ നമ്മൾ ഒഴിവുകഴിവുകൾ പറഞ്ഞെ പറ്റു(പറയേണ്ട സാഹചര്യങ്ങളിൽ).
നമ്മുടെ ഇടയിൽ എന്തെങ്കിലും മത്സരങ്ങൾ നടക്കുമ്പോൾ മത്സരിക്കാൻ പറയുമ്പോൾ നമ്മിൽ പലരും പറയും നമ്മളെകൊണ്ട് പറ്റില്ല നമ്മൾക്ക് അതിനുള്ള കഴിവ് ഇല്ല എന്നൊക്കെ.ഓരോ മനുഷ്യരും ജനിക്കുമ്പോഴേ എല്ലാം തികഞ്ഞല്ല വരുന്നത് സാഹചര്യങ്ങൾ അവരെ ഒത്തിരി കാര്യങ്ങൾ പഠിപ്പിച്ചെടുക്കും.പലരും ഒഴിവുകഴിവു പറയുന്നത് അവരുടെ അറിവിൽ (മുൻകാലങ്ങളിൽ അനുഭവിച്ചവരുടെ മോശമായ അഭിപ്രായങ്ങൾ കേട്ടിട്ടുണ്ടാകാം അല്ലെങ്കിൽ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങൾ അനുവദിക്കാത്തത് ആകാം) അവർക്കു ചേരാത്തത് കൊണ്ടാണ്.നമ്മൾക്ക് ഇഷ്ടമില്ലാത്ത ഒരാൾ നമ്മളോട് സംസാരിക്കാൻ വന്നാൽ നമ്മൾ പലവിധ കാരണങ്ങൾ(ഒഴിവുകഴിവുകൾ) പറഞ്ഞു ഒഴിവാക്കും അല്ലെങ്കിൽ നമ്മുടെ ഇഷ്ടപ്പെട്ടവർ നമുക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് വിളിച്ചാൽ നമ്മൾ പറയും ഒഴിവുകഴിവുകൾ.നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും ഒഴിവുകഴിവു പറയുകയില്ല(ഗുണപരമായ കാര്യങ്ങളാണ് ചെയ്യുന്നതെങ്കിൽ).പാട്ടു മത്സരങ്ങളിൽ ജഡ്ജസ് പലപ്പോഴും മത്സരാർത്ഥികളെ കൊണ്ട് വീണ്ടും വീണ്ടും പാടിപ്പിക്കാറുണ്ട് മത്സാർത്ഥികൾ പാടാറുമുണ്ട് കാരണം അവർക്കറിയാം ഇതൊരു മത്സരമാണ് ഇവിടെ മുന്നോട്ടു പോകണം എങ്കിൽ പാടുന്ന പാട്ടിൽ കേൾക്കുന്നവർക്ക് രസം വേണം അതിനു സ്വരം വേണ്ട സ്ഥലങ്ങളിൽ വേണ്ടതുപോലെ പ്രയോഗിക്കണം എന്നൊക്കെ.നമ്മിൽ പലരും ഒരു അവസരം കിട്ടിയാൽ വേണ്ടവിധം പ്രയോജനപ്പെടുത്താറില്ല മറ്റുള്ളവർ എന്ത് വിചാരിക്കും എങ്ങാനും തെറ്റിപ്പോയാലോ മറ്റുള്ളവർ കളിയാക്കിയാലോ അങ്ങനെ നെഗറ്റീവ് ആയി കൂടുതൽ ആലോചിച്ചു ആലോചിച്ചു ഒടുവിൽ ഒരു അവസരവും നമ്മൾക്ക് വന്നു ചേരാതെ പോകും.ഏതു മനുഷ്യനും സ്വരം നന്നാകുന്നത് സ്വരം ഉപയോഗിക്കുമ്പോൾ മാത്രമാണ്.പലരും പറയും നമ്മളുടെ സ്വരം നല്ലതല്ല എന്നൊക്കെ പക്ഷെ നമ്മളെ നമ്മൾക്ക് മാത്രമേ അറിയാവൂ.നമ്മളുടെ സ്വരം ദൈവം മറ്റൊരാൾക്കും കൊടുത്തിട്ടില്ല നമ്മൾ വിചാരിച്ചാൽ നമ്മളെകൊണ്ട് സാധിക്കും ഒരു നാൾ നമ്മളെകൊണ്ട് കഴിയും അല്ലെങ്കിൽ നമ്മളുടെ സ്വരം നല്ലതാണ് എന്ന് മറ്റുള്ളവർ പറയും അങ്ങനെ പറയണമെങ്കിൽ നമ്മൾ ഒരിക്കലും മടി വിചാരിക്കരുത്.ഓരോ സ്ഥാപനത്തിലും ഒഴിവുകളിൽ ജീവനക്കാരെ നിയോഗിക്കുന്നത് കഴിവുള്ളവരെയാണ് അല്ലെങ്കിൽ മടി കൂടാതെ ജോലി ചെയ്യാൻ തയ്യാർ ഉള്ളവരെയാണ്.പലപ്പോഴും ഇന്റർവ്യൂകളിൽ നിരീക്ഷിക്കുന്നതും പരീക്ഷിക്കുന്നതും നമ്മളുടെ കഴിവുകളും അതുപോലെ
കുറവുകളുമാണ്.ബയോഡാറ്റയിൽ പലരും എഴുതി കാണാറുണ്ട് പാട്ടുപാടുന്നതും ഡാൻസ് കളിക്കുന്നതും അങ്ങനെ കുറെയേറെ ഹോബികൾ ഉള്ളവർ.ഇങ്ങനെ എഴുതുന്നവരോട് ഇന്റർവ്യൂ സമയത്തു പാട്ടുപാടുവാൻ പറഞ്ഞാൽ പെട്ടെന്ന് എല്ലാവരും തയ്യാർ ആയിക്കൊള്ളണം എന്നില്ല കാരണം ഒരിക്കലും ഇന്റർവ്യൂവിൽ പാട്ടു പാടിക്കുമെന്നു വിചാരിച്ചിട്ടുണ്ടാകില്ല. സാഹചര്യത്തിൽ പാടുവാൻ സാധിച്ചില്ല എങ്കിൽ തക്കതായ കാരണം പറയണം ജഡ്ജസിനു ഒരിക്കലും തോന്നരുത് നിങ്ങൾ മനപ്പൂർവം പാടാതിരിക്കുന്നതാണ് എന്ന്.എന്തിനാണ് ഇത്രയും കാര്യങ്ങൾ അൽപ്പം സ്വൽപ്പം വലിച്ചു നീട്ടി പറഞ്ഞത് എന്ന് വച്ചാൽ ഒഴിവു കഴിവുകൾ എളുപ്പമാണ് പക്ഷെ പിന്നീട് ഒരിക്കലും നിങ്ങളുടെ മുന്നിലേക്ക് കിട്ടിയ അവസരം വരില്ല.ഒരു പരിപാടിക്ക് നമ്മൾ പോകുന്നത് ഒന്ന് കേൾക്കാൻ ഉള്ള ആഗ്രഹം അല്ലെങ്കിൽ കാണാൻ ഉള്ള ആഗ്രഹം(ആഗ്രഹമില്ലാതെ ആരും പരിപാടി കാണുവാൻ പോകാറില്ല-മറ്റുള്ളവർ നിർബന്ധിച്ചില്ലെങ്കിൽ).ഒരു പരിപാടി അവതരിപ്പിക്കുമ്പോൾ കഴിവുള്ളവരെയാണ് പരിപാടി ചെയ്യിപ്പിക്കാൻ കൊണ്ടുവരുന്നത് കാരണം പരിപാടി നന്നാവണം എങ്കിൽ കഴിവുള്ളവർ വേണം എന്നത് തന്നെ.ഇന്ന് ഒത്തിരി കഴിവുള്ളവർക്ക് പോലും അവസരങ്ങൾ കിട്ടുന്നത് വിരളമാണ്.നമ്മൾക്ക് ദൈവം വരദാനമായി നൽകിയ കഴിവുകൾ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തിയാൽ നമ്മൾക്ക് മാത്രമല്ല ചുറ്റിലുമുള്ളവർക്കും സന്തോഷം കിട്ടും.കിട്ടുന്ന അവസരങ്ങൾ നല്ലതാണു എങ്കിൽ ഭാവിയിൽ പ്രയോജനപ്പെടുമെങ്കിൽ കഴിവതും ഒഴിവുകഴിവുകൾ പറയാതെ ഇരിക്കുക.നാളെ നല്ലൊരു ഭാവിക്കായി സ്വപ്നം കാണുന്നതോടൊപ്പം മറ്റുള്ളവരുടെ പ്രതീക്ഷകൾക്കൊത്തു ഉയരാൻ ദൈവം നമ്മിൽ നിക്ഷേപിച്ചിരിക്കുന്ന കഴിവുകളെ വളർത്തി എടുക്കുക.കഴിവുകൾ ഇല്ലാത്ത മനുഷ്യരില്ല എല്ലാവർക്കും ഒരുപോലെ കഴിവുകൾ ഉണ്ടാകില്ല.കഴിവുകൾ ഉള്ളവർ ഒഴിവുകൾ പറയാതെ മുന്നോട്ടു വരിക നാളെ മറ്റുള്ളവരും ഒരുപക്ഷെ നിങ്ങളുടെ കഴിവുകൾ കണ്ടു മുന്നോട്ടു വന്നേക്കാം.എല്ലാവർക്കും അവരവരുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന കഴിവുകൾ കണ്ടുപിടിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.വിജയിക്കാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും ഒഴിവുകഴിവുകൾ പറയാറില്ല വിജയം വരെ പരിശ്രമിക്കുന്നവരായിരിക്കും.നമ്മൾക്കും പരിശ്രമിക്കാം നല്ലൊരു വിജയം നേടാനായി.          


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Develop success from failures.Discouragement and failure are two of the surest stepping stones to success.-Dale Carnegie.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email