Choose your language

12 February 2020

// // Subscribe YOUTUBE Channel

Sad to Say

സങ്കടകരമായ കാര്യമാണ് പറയുന്നത്.ഇന്ന് പറയുവാൻ ഉദ്ദേശിക്കുന്നത് അൽപ്പം സങ്കടത്തെക്കുറിച്ചാണ്.നമ്മളിൽ പലർക്കും എവിടെയെങ്കിലും സങ്കടങ്ങൾ ഇല്ലാതെ ഇരിക്കില്ല.ഒത്തിരി സന്തോഷിക്കണമെങ്കിൽ സങ്കടം എന്താണ് എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.ഇന്നലെകളിൽ നമ്മുടെ ഭാഗത്തു നിന്നുണ്ടായ തെറ്റുകളെ ഓർത്തു സങ്കടപ്പെടുന്നവരുണ്ടാകാം,മറ്റുള്ളവരെ വേണ്ട വിധം സഹായിക്കാൻ പറ്റാത്തത് കൊണ്ടുള്ളതു ഉണ്ടാകാം ,വ്യക്തി ജീവിതത്തിൽ ഉണ്ടാകാം കുടുംബജീവിതത്തിൽ ഉണ്ടാകാം.എവിടെയൊക്കെ സങ്കടങ്ങൾ ഉണ്ടോ അവിടെയെല്ലാം സന്തോഷത്തിനുള്ള വഴി ഒഴിഞ്ഞു കിടപ്പുണ്ട് അത് കണ്ടുപിടിക്കാനാണ് ശ്രമിക്കേണ്ടത്.
ജീവിതത്തിൽ തോൽവികൾ ഉണ്ടാകുമ്പോൾ നമ്മൾ സങ്കടപ്പെടും കാരണം നമ്മൾ ഒത്തിരി സന്തോഷിച്ചു ജീവിച്ചത് കാരണം വേണ്ട വിധം പഠിച്ചു കാണില്ല.അതെ സമയം ഒരുപാട് വേദന സഹിച്ചും കഷ്ടപ്പെട്ട് പഠിക്കുന്നവർക്ക് വിജയവും സന്തോഷവും ഉണ്ടാകും.ഓരോ മനുഷ്യരുടെയും വിയോഗങ്ങൾ നമ്മളിൽ സങ്കടങ്ങൾ സൃഷ്ടിക്കുന്നുണ്ട് കാരണം മരിച്ച വ്യക്തി നമ്മളുടെ വേണ്ടപ്പെട്ടവരാകുമ്പോൾ(ഒരു പക്ഷെ ഒത്തിരി അധികം നല്ല കാര്യങ്ങൾ നമ്മൾക്ക് വേണ്ടി ചെയ്തിട്ടുള്ളവരാകും).നമ്മളുടെ ജീവിതം ക്ഷണികമാണ് എന്തിനാണ് നമ്മൾ ഇങ്ങനെ സങ്കടപ്പെട്ടു കൊണ്ടിരിക്കുന്നത് അത് കൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടോ കൂടുതൽ കരുത്താർജിക്കുക നാളെ സന്തോഷത്തോടെ കഴിയുവാൻ ശ്രമിക്കുക.ഇന്നലെ വരെ ഒത്തിരി കാര്യങ്ങളിൽ നമ്മുടെ കണ്ണുകൾ നിറഞ്ഞു പോയിട്ടുണ്ടാകാം മറ്റുള്ളവരിൽ നിന്നുള്ള വേദനിപ്പിക്കുന്ന പ്രവർത്തികൾ,നമ്മളെ ഒത്തിരി അധികം ദ്രോഹിച്ചവർ നമ്മുടെ ചുറ്റിലും ഉണ്ടാകും ഉണ്ടാകാം.നമ്മൾ ഇപ്പോൾ സഞ്ചരിക്കുന്നത് പുഴയിലൂടെയാണ്(കടൽ) എന്ന് വിചാരിക്കുക അവിടെ എന്തൊക്കെ കാണും നമ്മൾക്ക് ആവശ്യമുള്ളതിൽ മാത്രം നമ്മുടെ ശ്രദ്ധ ചെലുത്തുക നമ്മൾ എത്തേണ്ട ലക്ഷ്യസ്ഥാനങ്ങളിൽ എത്തുവാൻ ശ്രമിക്കാം.ഏതു സങ്കടത്തിനും ഒരു അവസാനം ഉണ്ടാകും അതുപോലെ ഒരു തുടക്കവും.നമ്മൾക്ക് തിരിച്ചറിയാൻ ശ്രമിക്കാം എന്തുകൊണ്ടാണ് നമ്മളെ ഇത്രമാത്രം സങ്കടപ്പെടുത്തുന്നത് എന്ന്.എന്തെങ്കിലും ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയാൽ സങ്കടങ്ങൾ മാറ്റാൻ കഴിയുമോ എന്ന്.സ്നേഹം പ്രതിഷിക്കുന്നിടത്തു നിന്ന് കിട്ടുന്ന അവഗണനകളാണ് ഒത്തിരി അധികം ആളുകൾക്കും കൂടുതൽ സങ്കടങ്ങൾ കൊണ്ടുവന്നിട്ടുള്ളത്(ഏകദേശം).ഒരു രാത്രിക്കു പകൽ എന്നതുപോലെ പലരുടെയും സ്നേഹത്തിൽ മാറ്റങ്ങൾ സംഭവിക്കാം.ആരൊക്കെ നമ്മളെ സ്നേഹിച്ചുവോ ആരെയൊക്കെ നമ്മൾ സ്നേഹിച്ചുവോ അവിടെയെല്ലാം എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കാം കൂടുതൽ തിരിച്ചറിവുകൾ ഉണ്ടാകുമ്പോൾ.നമ്മുടെ ചുറ്റിലും നോക്കിയാൽ എത്രയെത്ര സംഭവങ്ങൾ ഉണ്ട് സ്നേഹത്തെ പ്രതി വേദന
അനുഭവിക്കുന്നവർ .വേദന എന്ന് പറയുന്നത് ഒരു അനുഭവമായതു കൊണ്ട് എല്ലാവർക്കും ഒരു പക്ഷെ മനസ്സിലായിക്കൊള്ളണം എന്നില്ല.ജീവിതത്തിൽ അർഥം കണ്ടെത്താൻ ഒരു പക്ഷെ കഴിയുന്നത് ഇങ്ങനെ സങ്കടപ്പെടുമ്പോൾ ആയിരിക്കും.എത്രയോ ആളുകൾ സ്വന്തം ജീവിതത്തിൽ വേദനകൾ വന്നപ്പോൾ അതെ വേദനകൾ അനുഭവിക്കുന്ന മറ്റുള്ളവരെ സഹായിക്കാൻ പോയിരിക്കുന്നത്(ഒത്തിരി സംഘടനകൾ രൂപീകരിക്കാനുള്ള കാരണവും ആരുടെയെങ്കിലും വേദനകളെ കുറക്കുവാൻ ലക്ഷ്യമിട്ടാണ്).നമ്മൾ ഇന്ന് വളരെ ചെറുപ്പമാണ് എങ്കിൽ നാളെ നമ്മൾ വാർദ്ധക്യത്തിൽ എത്തും അതിപ്പോൾ ആർക്കും തടയാൻ ആകില്ല(ജീവിച്ചിരിക്കുന്നുവെങ്കിൽ).നമ്മളുടെ ഇന്നുള്ള പല സന്തോഷങ്ങളും അന്ന് നഷ്ടപ്പെട്ടേക്കാം ഒരു പക്ഷെ അന്ന് നിരാശപ്പെടുന്നത് ഇന്ന് നമ്മൾ ജീവിക്കുന്ന സാഹചര്യങ്ങളെ ഓർത്തുകൊണ്ടാകാം എന്തുകൊണ്ട് നമ്മൾക്ക് ഇപ്പോൾ സന്തോഷിച്ചുകൂടാ നാളെ എത്രയോ ദുരിതങ്ങൾ ബുദ്ധിമുട്ടുകൾ വിയോഗങ്ങൾ കാണാൻ കിടക്കുന്നു.ഇന്ന് തന്നെ നമ്മുടെ മനസ്സിനെ ശക്തിപ്പെടുത്താം നാളെകളിൽ സംതൃപ്തിയോടെ ജീവിക്കാൻ ഇന്നിന്റെ വേദനകളെ മറന്നുകൊണ്ട് നല്ല നല്ല കാര്യങ്ങൾ ചെയ്യുക(വേദനകൾ പെട്ടെന്ന് മറക്കുവാനും പൊറുക്കുവാനും കഴിയില്ലെങ്കിൽ പോലും).നാളെ എന്തെങ്കിലും മറ്റുള്ളവരെ സഹായിക്കാൻ കഴിയണം എന്നുണ്ടെങ്കിൽ മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷങ്ങൾ നൽകണം എന്നുണ്ടെങ്കിൽ തീർച്ചയായും നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള എല്ലാ വേദനകളെയും മറന്നു നമ്മുടെയും നമ്മുടെ വേണ്ടപ്പെട്ടവരുടെയും(നമ്മളെ ആശ്രയിച്ചു കഴിയുന്നവർ)കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക.ജീവിതത്തിൽ സന്തോഷങ്ങൾ വരാൻ കാത്തിരിക്കുക.ഒരു നാൾ നമ്മുടെ സങ്കടങ്ങൾ നമ്മളിൽ നിന്നും അകലാൻ തുടങ്ങുന്നത് കാണുവാൻ സാധിക്കും.നമ്മൾ എത്രയോ ആളുകളെ കണ്ടിരിക്കുന്നു ഏതു പ്രതിസന്ധി ഘട്ടങ്ങളിലും തളരാതെ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെ സധൈര്യം നേരിട്ടവരെ ഒടുവിൽ അവരുടെ മുന്നിൽ എല്ലാവിധ പ്രതിസന്ധികളും ഇല്ലാതെ ആയതു(രോഗങ്ങൾ വിട്ടുപോയത്).ഇന്നിന്റെ സങ്കടങ്ങൾ നാളെ നമ്മളുടെയും മറ്റുള്ളവരുടെയും ജീവിതങ്ങൾക്ക് കരുത്തുപകരട്ടെ.ദുഃഖിക്കാൻ ഒത്തിരി കാരണങ്ങൾ നമ്മൾ കണ്ടെത്തുമ്പോൾ സന്തോഷിക്കാൻ ഒരു കാരണം കണ്ടെത്താൻ നമ്മൾക്കൊരുത്തർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.   

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. The secret of your success is hidden in your daily habits.-Mike Murdock.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email