Choose your language

8 February 2020

// // Subscribe YOUTUBE Channel

When does life bring meaning?

ജീവിതത്തിനു അർത്ഥം കൈവരുന്നത് എപ്പോഴാണ്?കൈവരിക്കേണ്ടത് എപ്പോഴാണ്?എങ്ങനെ ജീവിച്ചാലാണ് അർത്ഥം കൈവരുന്നത്?അർത്ഥം കണ്ടുപിടിക്കാൻ എങ്ങും തേടിപോകേണ്ടത് ഇല്ല.നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ആന്മപരിശോധന നടത്തിയാൽ മതി.ഒരു വാക്ക് കേൾക്കുമ്പോൾ നമ്മൾ അതിന്റെ അർത്ഥം തിരയാൻ ഡിക്ഷണറി ഉപയോഗിക്കും(ഒത്തിരി വാക്കുകളും അതിന്റെ അർത്ഥം മറ്റു ഭാഷയിൽ എഴുതിയിരിക്കുന്ന ബുക്കിന്റെ പേരാണ് ഡിക്ഷണറി-നിങ്ങൾക്കറിയാം എന്നറിയാം).ബൾബ് കണ്ടുപിടിക്കുന്നത് വരെ അങ്ങനെ ഒരു വാക്ക് ആരും ഒരു പക്ഷെ കേട്ട് കാണുകയില്ല(ഡിക്ഷണറിയിൽ ഒത്തിരി അർത്ഥങ്ങൾ ഉണ്ടെങ്കിൽ പോലും).
ഇവിടെ പറയുവാൻ കാരണം ബൾബ് എന്നതിനെ നമ്മൾ ഉപയോഗിക്കുവാനും കേൾക്കുവാനും ഒരു കാരണം ഉണ്ടായിരുന്നു,ബൾബ് ഉണ്ടായതു(ഉണ്ട ആയതല്ല) കാരണം
ഇന്ന് നമ്മൾക്ക് കാര്യമുണ്ടായി(വെളിച്ചം നല്കുന്നു).നമ്മളുടെ ജീവിതങ്ങളെ പരിശോധിച്ചുകഴിഞ്ഞാൽ എന്തെങ്കിലും കാരണം കണ്ടെത്താൻ കഴിയുമോ മറ്റുള്ളവർക്ക് അർത്ഥം നൽകാൻ?നമ്മൾ ജീവിച്ച നാളുകളിൽ ആർക്കെങ്കിലും ഉപകാരം നൽകുവാൻ സാധിച്ചിട്ടുണ്ടോ?മറ്റുള്ളവരെ കൊണ്ട് നല്ല അഭിപ്രായം പറയുവാൻ സാധിച്ചിട്ടുണ്ടോ?ഇല്ലെങ്കിൽ ഇന്ന് മുതൽ അതിനുള്ള പരിശ്രമം തുടങ്ങാം.ഒരു ബൾബ് ഉണ്ടാകാൻ ശ്രമിച്ചപ്പോൾ എത്ര വട്ടം പരാജയപ്പെട്ടു എന്ന് നമ്മൾക്കറിയാം എങ്കിലും ഒരിക്കൽ പോലും പിന്തിരിയാൻ ശ്രമിക്കാതെ ജീവിത കാലം വരെ ശ്രമിച്ചു കൊണ്ടിരുന്നു ഒടുവിൽ ഉത്തരം കിട്ടി മറ്റുള്ളവർക്ക് ഉപകാരവുമായി. ഒരു മനുഷ്യന്റെ നല്ല പ്രവർത്തി ഇന്ന് ലോകം മുഴുവൻ നേട്ടത്തിന് കാരണമായി ഒരു പക്ഷെ നിങ്ങളുടെ ഒരു സൽപ്രവർത്തി (ചെറുതായി കൊള്ളട്ടെ വലുതായി കൊള്ളട്ടെ)മറ്റുള്ളവർക്ക് നേട്ടത്തിന് കാരണം ആവില്ല എന്ന് ആര് കണ്ടു.ഓരോ തവണ പരാജയപ്പെടുമ്പോഴും വീണ്ടും വീണ്ടും പരിശ്രമിക്കാൻ പഠിക്കണം(ഞാൻ ഇതുവരെ പഠിച്ചു കഴിഞ്ഞിട്ടില്ല-എന്റെ കാര്യം പറഞ്ഞത് ഞാൻ പരിശ്രമിച്ചു നേട്ടം കൈവരിച്ചത് കൊണ്ടല്ല ഇതൊക്കെ ഇവിടെ പറയുവാൻ കാരണം എന്ന് പറയുവാൻ വേണ്ടിയാണു).നമ്മുടെ പ്രശസ്തരായ ഗായകർ ഒരു കാലത്തു പരാജയങ്ങൾ ഏറ്റു വാങ്ങിയവരാണ് ശബ്ദം മോശമാണ് എന്ന് കേട്ടിട്ടുള്ളവരാണ് പിൽക്കാലത്തു നമ്മൾക്ക് കാണാൻ കഴിഞ്ഞത് ഏറ്റവും നല്ല പാട്ടുകാർ എന്ന വിശേഷണമാണ് ഇതൊക്കെ എങ്ങനെ സാധിച്ചു ഉത്തരം ഒന്ന് മാത്രം പരിശ്രമം.നമ്മൾക്കും പരിശ്രമിക്കാം നാളെ നമ്മളെ തന്നെ മാറ്റാൻ ശ്രമിക്കാം.സ്വന്തം ജീവിതത്തിനു അർത്ഥം കണ്ടെത്തുവാനും മറ്റുള്ളവർക്ക് അർത്ഥം പറഞ്ഞു കൊടുക്കുവാനും എല്ലാവർക്കും സാധിക്കട്ടെ.ഏതു വാക്ക് എടുത്താലും വാക്കുകളിലെ ഓരോ അക്ഷരങ്ങൾ തമ്മിൽ ഒരു ചേർച്ച വേണം.നമ്മുടെ വാക്കുകളും ജീവിതവും തമ്മിൽ ചേർച്ചകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Don't judge each day by the harvest you reap but by the seeds you plant.-Robert Louis Stevenson

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email