Choose your language

10 February 2020

// // Subscribe YOUTUBE Channel

Is it too simplistic to say that you can love?

സ്നേഹിക്കാൻ കഴിയുക എന്ന് പറയുന്നത് വളരെ സിംപിളാണോ? അതെന്ത് ചോദ്യമാണ് മാഷെ സ്നേഹിക്കാത്ത മനുഷ്യരുണ്ടോ നമ്മുടെ ചുറ്റിലും? അതിപ്പോൾ(ഏതായാലും ഇപ്പോൾ) സ്നേഹം എന്താണ് എന്നറിയാത്ത മനുഷ്യരുണ്ടോ?നമ്മൾക്ക് ഇപ്പോൾ സിംപിൾ ആയിട്ടു തോന്നുന്ന കാര്യം കുറച്ചു നാളുകഴിയുമ്പോൾ ഒരു പക്ഷെ വളരെ സിംപിൾ ആകും(ചിലപ്പോൾ വളരെ ബുദ്ധിമുട്ടും ആകാം).സ്നേഹം എന്ന് പറയുന്നത് തിരിച്ചു കിട്ടേണ്ടത് ആവണം എന്ന് നിർബന്ധം ഇല്ല.ഞാൻ പ്രകൃതിയെ സ്നേഹിക്കുന്നു(തിരിച്ചു എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് ഞാൻ എങ്ങനെ തിരിച്ചറിയും).ഒരു നാൾ കൊഴിയുന്ന പൂക്കൾ നൽകുന്ന മനോഹാരിത ആസ്വദിക്കാൻ നമ്മളെ പ്രകൃതി പഠിപ്പിക്കുന്നു.നമ്മളുടെ മനസ്സുകളിൽ കുളിർമ നല്കുന്ന എന്തും നമ്മൾ സ്നേഹിക്കാൻ ആഗ്രഹിക്കും.
ഒരിക്കലും നഷ്ടപ്പെടില്ല എന്ന് വിചാരിച്ച പലതും നമ്മൾക്ക് നഷ്ടപ്പെടാറുണ്ട് (നഷ്ടങ്ങൾ എപ്പോഴും ഉണ്ടാവാം ഒരു കാലം കഴിയുമ്പോൾ).ഞാൻ നിങ്ങളെ സ്നേഹിക്കുന്നത് വളരെ നല്ല കാര്യമാണോ?ഞാൻ നിങ്ങളെ സ്നേഹിച്ചാൽ നഷ്ടങ്ങൾ സംഭവിക്കുന്നുണ്ടോ?ഒരാളെ മനസിലാക്കുക അയാളെ സഹായിക്കുക അയാളെ വേണ്ട വിധം പരിഗണിക്കുക ഇതൊക്കെ സ്നേഹത്തിന്റെ ലക്ഷണങ്ങൾ ആണ്.ഓരോ മനുഷ്യർക്കും ഓരോ തരത്തിൽ സ്വഭാവങ്ങളുണ്ട്(പ്രായം,പക്വത എന്നിവയെ ആശ്രയിച്ചിരിക്കും).മറ്റുള്ളവരെ സ്നേഹിക്കാൻ ഒത്തിരി കാര്യങ്ങൾ പഠിക്കേണ്ടത് ഉണ്ട്(സ്വയം
പഠിക്കാൻ ശ്രമിച്ചാൽ മതി).കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടു ഒരു മനുഷ്യൻ അപകടത്തിൽ പെട്ടു ആശുപത്രിയിൽ കൊണ്ടുപോകുവാൻ ആരും ഒരു കൈ സഹായിച്ചില്ല എത്രയോ വാഹനങ്ങൾ കടന്നുപോയി ആരും അയാളെ കണ്ട ഭാവം നടിച്ചില്ല.നമ്മൾക്ക് ഒരു നാൾ അപകടങ്ങൾ ഉണ്ടാകില്ല എന്ന് ആര് കണ്ടു(അപകടങ്ങൾ ഉണ്ടാകാതെ ഇരിക്കട്ടെ).ഇന്ന് ഒത്തിരി സ്നേഹം നഷ്ടങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്(കുറച്ചു ആളുകൾക്കിടയിൽ).സ്നേഹിക്കാൻ നഷ്ടങ്ങൾ സംഭവിക്കുമെന്ന് തിരിച്ചറിയേണ്ടി ഇരിക്കുന്നു (സ്നേഹത്തിനു വേണ്ടീ ജീവൻ നഷ്ടപ്പെടുത്തിയവരല്ലെ നമ്മുടെ ചുറ്റിലും നോക്കിയാൽ കാണാൻ കഴിയുന്നത്).എന്തുകൊണ്ടാണ് സ്നേഹം നമ്മളിൽ തിരാനഷ്ടങ്ങൾ സൃഷ്ടിക്കുന്നത്?.നമ്മൾക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? ഒരിക്കലും മറ്റുള്ളവരിൽ നിന്നും സ്നേഹം പിടിച്ചു വാങ്ങുവാൻ പറ്റില്ലല്ലോ.സ്നേഹം എന്താണ് എന്നത് അനുഭവത്തിൽ വരേണ്ട കാര്യമാണ് അതിനു ഒത്തിരി സ്നേഹിക്കണം എന്നൊന്നുമില്ല.ദൈവം നമ്മളെ സ്നേഹിക്കുന്നു എന്നല്ലേ പറയുന്നത്(നമ്മൾ പലപ്പോഴും തിരിച്ചറിയാതെ പോകുന്നത്).സ്നേഹിക്കാൻ ഒരു മനസ്സ് ഉണ്ടാക്കുക നാളെ നമ്മളുടെ ജീവിതങ്ങളിൽ അൽപ്പം സന്തോഷം കണ്ടെത്താൻ അത് കൊണ്ട് സാധിച്ചെന്നു വരും.മറ്റുള്ളവരെ സഹായിക്കാൻ സ്നേഹം കൂടിയേ തിരു.നമ്മുടെ ചുറ്റിലും ഒത്തിരി സഹജീവികൾ ഉണ്ട് അവരെ ഒക്കെ ഒരു പോലെ സ്നേഹിക്കാൻ ഒരു പക്ഷെ കഴിഞ്ഞെന്നു വരില്ല.നമ്മൾക്ക് ശ്രമിക്കാം സ്നേഹം എന്താണ് എന്ന് പഠിക്കാൻ.കുറച്ചു കുറച്ചു കാര്യങ്ങൾ നമ്മൾക്ക് അറിയുവാൻ സാധിക്കും സ്നേഹിക്കാൻ തുടങ്ങുമ്പോൾ.ലോകത്തിൽ ഇനി ഒരു നല്ലതലമുറ ഉണ്ടാകണം എങ്കിൽ സ്നേഹം ഉണ്ടായേ തിരു.നമ്മൾ പല കാര്യങ്ങളും പഠിക്കുന്നതും തിരിച്ചറിയുന്നതും നമ്മുടെ ചുറ്റിലുമുള്ളവർ സ്നേഹിക്കുന്നത് കണ്ടുകൊണ്ടാണ്.നമ്മൾ മനുഷ്യർ ആയതു കൊണ്ട് നമ്മളെ സ്നേഹിക്കാനും നമ്മൾക്ക് സ്നേഹിക്കാനും മനുഷ്യർ വേണം(പകരം ഒന്നിനും നമ്മളെ മനുഷ്യരോളം തിരിച്ചു സ്നേഹിക്കാൻ ആവില്ല).സ്നേഹത്തെകുറിച്ച് വാതോരാതെ പ്രസംഗിക്കാനും ഉപദേശിക്കാനും വളരെ എളുപ്പമാണ് പക്ഷെ പല തിരിച്ചറിവുകളും നമ്മളെ സ്നേഹത്തിൽ നിന്നും അകറ്റും പല തരത്തിൽ ഉള്ള വേദനകളും നൽകും അവിടെയെല്ലാം സ്നേഹം നിറയുവാൻ നമ്മൾക്ക് കഴിയട്ടെ.നമ്മളെ തന്നെ സ്നേഹിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.   

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. The one phrase you can use is that success has a thousand fathers,and failure is an orphan.-Alan Price.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email