Choose your language
1 September 2026
അറിവ് നേടികൊണ്ടിരിക്കുക
ഏതൊരു മനുഷ്യനും ഏറ്റവും കൂടുതൽ വേണ്ടത് ശരിയായ അറിവാണ്. ഇന്ന് ലോകത്തിൽ പല നേട്ടങ്ങളും ഉണ്ടായതിന്റെ പിന്നിൽ അറിവുകളെ നല്ലതുപോലെ ഉപയോഗിച്ചതുകൊണ്ടാണ്.
Read More
നമ്മൾക്കു ഇന്ന് അറിവുകളുടെ വലിയ വാതിൽ തുറന്നു കിടപ്പുണ്ട് അതിൽ നിന്നും ശരിയായ അറിവുകളെ കണ്ടെത്തി ഉപയോഗപ്പെടുത്താൻ സാധിക്കേണ്ടതുണ്ട്.
നമ്മൾക്ക് വിഴ്ചകൾ ഉണ്ടാകാം, പരാജയങ്ങൾ ഉണ്ടാവാം അപ്പോഴൊക്കെ മുന്നോട്ടു പോകാനുള്ള കരുത്തു നേടാൻ അറിവുകൾ സഹായിക്കും.
നമ്മൾ ചെയ്തുപോയ തെറ്റുകൾ തിരുത്താൻ നമ്മൾക്ക് ശരിയായ അറിവുകൾ ആവശ്യമാണ്.
ഒരുപക്ഷെ ശരിയായ അറിവ് കിട്ടിയിരുന്നെങ്കിൽ നമ്മളിൽ പലർക്കും തെറ്റുകൾ സംഭവിക്കുമായിരുന്നില്ല.
തെറ്റുകൾ തിരുത്തി മുന്നേറാൻ, ഭാവിയിൽ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ നമ്മൾ എല്ലാവരും ആത്മാർത്ഥമായി ശ്രമിക്കേണ്ടതുണ്ട്.
അറിവ് എത്രത്തോളം നേടാൻ കഴിയുമോ അത്രത്തോളം നമ്മുടെ ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ സാധിച്ചേക്കും.
ഇനിയുള്ള കാലം ശരിയായ അറിവുകൾ തേടി കണ്ടെത്താൻ നമ്മൾ എല്ലാവർക്കും കഴിയട്ടെ.