മറ്റുള്ളവർക്ക് വിഷമം ആകില്ലേ,അതുകൊണ്ടു നമുക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ, ബുദ്ധിമുട്ട് ഉണ്ടാവാൻ സാധ്യത ഉണ്ടോ?ഇങ്ങനെ മറ്റുള്ളവരുമായി താരതമ്യം ചെയ്തു കഴിഞ്ഞാൽ നമ്മൾ എവിടെയും എത്തില്ല.ഞാൻ പരീക്ഷയിൽ തൊറ്റു കഴിഞ്ഞാൽ എന്നേക്കാൾ അധികം വേറെ ആരും വിഷമിക്കുന്നത് ഞാൻ കണ്ടിട്ടില്ല,പിന്നെ എന്തിനു നമ്മൾ മറ്റുള്ളവർ വിഷമിക്കുന്നത് കാണണം.ഒരു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഒരു കൂട്ടരാണ് ജയിക്കുള്ളു ബാക്കിയുള്ളവർക്ക് വിഷമം ഉണ്ടായാലും ജയിക്കുന്നവന്റെ ആഗ്രഹം പൊതുവായ ലക്ഷ്യങ്ങൾ നിറവേറ്റുക എന്നതാണ്.നമ്മൾക്കുണ്ടാകുന്ന വിഷമങ്ങൾ ഒരു നാൾ കഴിഞ്ഞാൽ നമ്മളെ വിട്ടുപോകും വിട്ടുപോകണം അതാണ് പ്രകൃതി നിയമം.ഒരു ചെടി വളർന്നു പുക്കളുണ്ടായി അത് കൊഴിഞ്ഞു പോകുന്നു പിന്നീട് ഒരിക്കലും ആ പൂവിനു ആ ചെടിയോടു ചേർന്ന് നില്ക്കാൻ കഴിയില്ല.നമ്മുടെ ജീവിത സാഹചര്യങ്ങൾ അനുദിനം മാറിക്കൊണ്ടിരിക്കും എല്ലാവർക്കും നമ്മളുടെ കൂടെ നടക്കാൻ കഴിഞ്ഞെന്നു വരില്ല(മറ്റുള്ളവർക്ക് സ്വന്തമായി വാഹനം ഉള്ളത് കൊണ്ടല്ല കേട്ടോ നമ്മളുടെ കൂടെ നടക്കാൻ പറ്റാത്തത്).നമ്മൾ നടക്കുന്നത് നമ്മൾക്ക് വേണ്ടിയാണു എന്ന ചിന്ത വേണം,നമ്മുടെ ആരോഗ്യം നമ്മളാണ് കാത്തു സൂക്ഷിക്കേണ്ടത്,എത്ര നാൾ നമ്മൾക്ക് നടക്കാൻ പറ്റുമെന്ന് പറയാൻ പറ്റില്ലല്ലോ.ഇപ്പോൾ ഞാൻ വിഷമിക്കാൻ കാരണം നടത്തം കുറച്ചതു കൊണ്ടാണ്.നമ്മുടെ ശരീരത്തിൽ കൊഴുപ്പു കൂടി കഴിഞ്ഞാൽ പലതരത്തിലുള്ള വിഷമങ്ങൾ ഉണ്ടാകുമെന്നു ഞാൻ ഈ അടുത്താണ് തിരിച്ചറിഞ്ഞത്.എനിക്ക് കൊളെസ്ട്രോൾ അളവ് കൂടി പോയി,എന്നെ കാണുമ്പോൾ ആരും പറയില്ല ഇതൊക്കെ ഈ ശരീരത്തിൽ എങ്ങനെ സാധിക്കുന്നു എന്ന്,പക്ഷെ എന്റെ ഭക്ഷണശീലങ്ങൾ മറ്റുള്ളവർക്ക് അറിയില്ലല്ലോ(എണ്ണയിൽ മുക്കി ഉണ്ടാക്കുന്ന സാധനങ്ങൾ കഴിക്കുന്നത് എന്റെ ഒരു ശീലമായിരുന്നു).ഈ അടുത്ത കാലത്താണ് എന്റെ അസുഖങ്ങൾക്ക് കാരണം എന്റെ തെറ്റായ ശീലം ആണെന്ന് തിരിച്ചറിയുന്നത്.ഒരാൾ നമ്മൾക്ക് സ്നേഹത്തോടെ ഭക്ഷണം തരുമ്പോൾ എങ്ങനെയാണു വേണ്ട എന്ന് പറയുന്നത് അങ്ങനെ പറഞ്ഞാൽ അവർക്കു വിഷമം ആകില്ലേ അതുകൊണ്ടു അവരിൽ നിന്നും വാങ്ങി കഴിച്ചേക്കാം എന്ന് വിചാരിച്ചു നമ്മൾ കഴിച്ചാൽ നഷ്ടം നമ്മൾക്ക് തന്നെയാണ്(രോഗാവസ്ഥയിൽ ഉള്ളവരെക്കുറിച്ചാണ് പറഞ്ഞത് കേട്ടോ).നമ്മുടെ ബുദ്ധിമുട്ട് നമ്മൾക്കെ അറിയുള്ളു മറ്റുള്ളവരിൽ നിന്നും മധുരപലഹാരങ്ങൾ കിട്ടുമ്പോൾ ഒന്നെങ്കിൽ സ്നേഹപൂർവം നിരസിക്കാൻ നമ്മൾ തയ്യാറാവണം,അല്ലെങ്കിൽ അവരിൽ നിന്നും വാങ്ങിച്ചിട്ടു മറ്റുള്ളവർക്ക് കൊടുക്കണം(നമ്മുടെ വേണ്ടപ്പെട്ടവർക്ക്).എനിക്ക് പലപ്പോഴും ആരെങ്കിലും മധുരപലഹാരങ്ങൾ തരുമ്പോൾ സ്നേഹപൂർവം നിരസിക്കുകയോ മറ്റും ചെയ്യാറുണ്ട്,അപ്പോൾ അവർ കമന്റ് അടിക്കും ഞാൻ സമയവും മുഹൂർത്തവും നോക്കിയാണ് കഴിക്കുള്ളു എന്ന്(എനിക്ക് ഇന്നേ വരെ മുഹൂർത്തം നോക്കാൻ അറിയില്ല കേട്ടോ).ഞാൻ ഏതെങ്കിലും വീട്ടിൽ ചെന്നാൽ(ബന്ധുവീടുകളിൽ) പച്ചവെള്ളം ആണ് കുടിക്കാറുള്ളത്(അവരെ പച്ചവെള്ളം കുടിപ്പിക്കാതിരിക്കാൻ അല്ല കേട്ടോ),എനിക്ക് ചായ കുടിക്കുന്ന ശീലം ഇല്ല അതുകൊണ്ടാണ്.ഞാൻ കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ പോയി അവിടെ അപ്പോയ്ന്റ്മെന്റ് ടൈം 11 മണി ആണ് പറഞ്ഞിരുന്നത് ബ്ലഡ് രാവിലെ കൊടുത്തു അതിന്റെ റിസൾട്ട് വരാൻ 12.30 മണി കഴിയും എന്ന് പറഞ്ഞിരുന്നു,ഡോക്ടറേ കാണാൻ ടൈം ആയപ്പോൾ ഞാൻ പോയി കണ്ടു റിസൾട്ട് വന്നിട്ടുണ്ടായില്ല , ഡോക്ടർ ലാബിൽ പോയി ചോദിക്കാൻ പറഞ്ഞു ,ഒരു 12 മണി ടൈമിൽ ഞാൻ ലാബിൽ ചെന്ന് ചോദിച്ചു റിസൾട്ട് ആയോഎന്ന്, 12.30 മണി കഴിയുമ്പോൾ അറിയാൻ പറ്റും എന്നാണ് പറഞ്ഞത് റിസൾട്ട് ഓൺലൈൻ ആയി തന്നെ ഡോക്ടർക്ക് കാണാൻ കഴിയുന്നതാണ്, ഇനി ഇവിടെ വന്നു റിസൾട്ട് വന്നോ എന്ന് ചോദിച്ചിട്ടു ഡോക്ടറെ കാണാൻ പോയാൽ മതിയോ എന്ന് അവരോടു ചോദിച്ചു (ഡോക്ടറെ വെറുതെ കണ്ടു ബുദ്ധിമുട്ടിക്കണ്ടല്ലോ എന്നോർത്ത് പറഞ്ഞതാണ്)(പക്ഷെ എന്റെ സംശയം കൂടിയിട്ടാണോ എന്റെ ചോദ്യം കേട്ടിട്ടാണോ എന്നറിയില്ല അവിടെ ഉള്ള ഒരാൾ എന്നോട് ഒന്ന് പോയി തരോ എന്ന് ചോദിച്ചു ഞാൻ ഒന്നും തിരികെ പറയാൻ നിന്നില്ല),ഇതാണ് നമ്മുടെ ഓരോരുത്തരുടെയും അവസ്ഥ ഒരാൾക്ക് ബുദ്ധിമുട്ടു ആവണ്ടല്ലോ എന്ന് കരുതി ചോദിച്ചതാണ് ബുദ്ധിമുട്ടായതു പിന്നെ ഞാൻ ആ വശത്തേക്ക് പോയില്ല ഉച്ചകഴിഞ്ഞാണ് ഡോക്ടറെ കണ്ടത്.നമ്മൾ ചെയ്യാനുള്ള കർത്തവ്യങ്ങൾ ചെയ്യുക മറ്റുള്ളവരെ കഴിയുന്ന രീതിയിൽ സഹായിക്കുക.നമ്മൾ ജോലിക്കു പോകുന്നത് നമ്മളുടെ ഓരോരുത്തരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടിയല്ലേ,എനിക്ക് ജോലി കിട്ടി എന്നെ പോലെ മറ്റുള്ളവർക്ക് ജോലി കിട്ടിയില്ല എന്ന് കരുതി എനിക്ക് കിട്ടിയ ജോലി ഉപേക്ഷിക്കാൻ പറ്റുമോ,അവരും പരിശ്രമിച്ചു കൊണ്ടിരുന്നാൽ എന്നേക്കാൾ ഉയർന്ന ജോലി നേടാൻ കഴിയും.നമ്മൾ മറ്റുള്ളവരുടെ വിഷമങ്ങൾ നോക്കിയിരുന്നു കഴിഞ്ഞാൽ നമ്മൾക്ക് ഒരു നേട്ടവും കിട്ടാൻ പോകുന്നില്ല.[മറ്റുള്ളവരുടെ സന്തോഷത്തിനായി ഞാൻ എന്റെ പല തൊഴിൽ പഠന അവസരങ്ങളും നഷ്ടപ്പെടുത്തി(പിന്നീട് ഒരു നല്ല അവസരവും എനിക്ക് വന്നു ചേർന്നില്ല)-ഉദാഹരണത്തിന് വേണ്ടി പറഞ്ഞതാണ്].നമ്മുടെ ജീവിതം നമ്മളാണ് തീരുമാനിക്കേണ്ടത് എങ്ങനെ ജീവിക്കണം എന്ന്.എനിക്ക് ബിരിയാണിയും കൂടെ ഇരിക്കുന്ന ആൾക്ക് ഊണും കഴിക്കുമ്പോൾ എനിക്ക് വിഷമം തോന്നാറുണ്ട്,അവർക്ക് ഒരു കോഴി പാർട്സ് എങ്കിലും കൊടുക്കണം എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്,പക്ഷെ എന്റെ കൂടെ വന്നേക്കുന്നവർ എന്ത് വിചാരിക്കും എന്ന് കരുതി മാത്രം ഞാൻ ഒന്നും കൊടുക്കാറില്ല(അല്ലെങ്കിലും നമ്മൾ ആയിട്ടു കൊടുക്കുന്നത് ശരിയല്ല അവർക്ക് വേറെ എന്തെങ്കിലും ഒക്കെ ഒരു പക്ഷെ തോന്നിയേക്കാം,എല്ലാ മനുഷ്യരും നമ്മളെ പോലെ പെരുമാറണം എന്നില്ലല്ലോ).ഞാൻ ബൈക്കിൽ പോകുമ്പോൾ ആർക്കെങ്കിലും ലിഫ്റ്റ് കൊടുക്കണം എന്ന് ആഗ്രഹിക്കും അവർ നടന്നു നടന്നു വിഷമിക്കണ്ടല്ലോ എന്നോർത്തിട്ടാണ് പിന്നെ മനസ്സ് പറയും നമ്മൾ ആയിട്ടു എന്തിനാണ് അവർക്ക് അവർ ചോദിക്കാതെ ലിഫ്റ്റ് കൊടുക്കുന്നത് എന്ന്,പിന്നെ ഇപ്പോഴത്തെ അവസ്ഥയിൽ കൊറോണ ആർക്കുഒക്കെയാണ് ഉള്ളത് എന്നറിയില്ലല്ലോ,ഞാൻ ആയിട്ടു എന്തിനാണ് മറ്റുള്ളവർക്ക് വിഷമം കൊടുക്കുന്നത്(ഇതെന്റെ മനസിന്റെ വിഷമം പറഞ്ഞതാണ് സത്യത്തിൽ ആരും എന്നോട് ലിഫ്റ്റ് ചോദിച്ചിട്ടില്ല,ചോദിച്ചിട്ടു കൊടുക്കാതെ ഇരുന്നാൽ അല്ലെ ശരിക്കും വിഷമിക്കേണ്ടതുള്ളൂ),നമ്മൾ ഒരാളെ ഉപേഷിച്ചുപോയാൽ അയാൾക്ക് വിഷമം ആകില്ലേ എന്ന് കരുതി ഇരിക്കുമ്പോളായിരിക്കും അയാൾ നമ്മളെ ഉപേക്ഷിക്കുന്നത് എങ്കിലോ നമ്മൾ ആരായി.ഓർക്കുക പ്രിയരേ(ഇങ്ങനെ പറഞ്ഞാൽ ആരും വിഷമിക്കില്ല എന്നാണ് എന്റെ ഒരിത്)നമ്മൾ ഒരു നാൾ ഈ ലോകം വിട്ടു പോകും അന്ന് നമ്മളെ ഓർത്തു ഒത്തിരി പേര് കരയും(വെറുതെ ആണെങ്കിലും സങ്കല്പിക്കാം അല്ലോ കരയാൻ ആരൊക്കെയാണ് ഉണ്ടാവുന്നത് എന്നറിയില്ലല്ലോ),അത് കഴിഞ്ഞു ഒത്തിരി നാളുകൾ കഴിഞ്ഞു നമ്മളെ വിസ്മരിക്കും,അത്രയേയുള്ളൂ മനുഷ്യർ(ഒരു പക്ഷെ),നമ്മൾക്ക് ഇന്ന് ചെയ്യാൻ കഴിയുന്ന നല്ല കാര്യങ്ങൾ നാളെ ചെയ്യാനായി മാറ്റി വെക്കരുത്,ഇന്നിപ്പോൾ ഉള്ള സമയത്തിന്റെ വില നാളെ നമ്മളുടെ ജീവിതത്തിലേക്ക് തിരിച്ചു വരില്ല,ഇന്ന് കിട്ടുന്ന ഓരോ അവസരവും പാഴാക്കാതെ പ്രയോജനപ്പെടുത്തുക,ഒരു വിഷമങ്ങളും ഇന്നേ വരെ മാറാതിരുന്നിട്ടില്ല,സ്നേഹം എല്ലാവരിലും ഉണ്ട് ഒരു സ്നേഹം നഷ്ടം ആകുമെന്ന് വിചാരിച്ചു വിഷമിക്കേണ്ട കാര്യം ഇല്ല ലോകത്തിലേക്ക് നോക്കു പ്രകൃതിയിലേക്ക് നോക്കു അവസാനം നമ്മളെ തന്നെ നോക്കു,നമ്മളെ തന്നെ സ്നേഹിക്കു.നമ്മളെക്കുറിച്ചു ചിന്തിക്കുക,അങ്ങനെ നമ്മൾക്ക് ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള വിഷമങ്ങൾ ഇല്ലാതെ ആവട്ടെ(മറ്റുള്ളവരുടെ എല്ലാ വിഷമങ്ങളും നമ്മളെക്കൊണ്ട് മാത്രം പരിഹരിക്കാൻ കഴിഞ്ഞെന്നു വരില്ല എന്നത് മറക്കാതെ ഓർക്കുക) എന്ന് ആശംസിക്കുന്നു.