എനിക്ക് ഇന്ന് പറയാനുള്ളത് വഴിത്തിരിവിനെ കുറിച്ചാണ്.എന്താണ് വഴിത്തിരിവ്?അതായതു വഴി തിരിഞ്ഞു പോകാൻ പറ്റുന്നെണ്ടെങ്കിൽ വഴിത്തിരിവ് ഉണ്ട് എന്നർത്ഥം.ഞാൻ വന്ന വഴിയല്ല തിരികെ പോകാറുള്ളത് ഞാൻ വഴി മാറ്റി പിടിക്കും ഇല്ലെങ്കിൽ എനിക്ക് ഒരു വഴി തിരിവും ഉണ്ടാവില്ല,ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായില്ല എന്ന് എനിക്ക് മനസ്സിലായി അത് വിശദമാക്കി തരാം എന്നാലാണല്ലോ വഴിത്തിരിവ് എന്താണ് എന്ന് ശരിക്കും നിങ്ങൾക്ക് മനസ്സിലാവുള്ളു.
ജീവിതത്തിൽ എവിടെയെങ്കിലും വെച്ച് വഴിത്തിരിവ് വേണം എന്ന് ആഗ്രഹിക്കാത്തവർ ആരുമില്ല ഞാനും ആഗ്രഹിച്ചു എന്റെ മോഹം എന്താണ് എന്നുവെച്ചാൽ ഞാൻ പ്ലസ് ടു പഠിച്ചു കഴിഞ്ഞു പോളിടെക്നിക്കിൽ ചേരണം എന്നായിരുന്നു ആഗ്രഹം,അവിടെ എസ് എസ് എൽ സി മാർക്കാണ് പരിഗണിക്കുന്നത് എനിക്ക് വളരെ മാർക്ക് കുറവായിരുന്നു( ഫുൾ എ പ്ലസ് നേടിയവരുമായി താരതമ്യം ചെയ്യുമ്പോൾ) അങ്ങനെ എനിക്ക് അഡ്മിഷൻ കിട്ടിയില്ല.പിന്നെ ഞാൻ പ്രൈവറ്റ് ആയിട്ടു ഡിപ്ലോമ കോഴ്സിന് ചേർന്നു അവർ ഓരോ ഫീസും പറഞ്ഞു വരുന്നത് കേട്ടപ്പോൾ നമ്മൾക്ക് അവിടെ തുടരാൻ കഴിയില്ല എന്ന് മനസ്സിലായി അവിടെയാണെങ്കിൽ അഡ്മിഷൻ ഫീസും കൊടുത്തുപോയി അപ്പോൾ പിന്നെ കൊടുത്ത ഫീസ് തിരികെ കിട്ടാൻ വേറെ മാർഗം ഉണ്ടായില്ല ഞാൻ അവിടെത്തന്നെ വേറെ കോഴ്സിന് ചേർന്നു ആ കോഴ്സിൽ ഞാൻ മാത്രമാണ് ഉള്ളത് എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത് അവിടെ നിന്നും പിന്നെ അടുത്ത കോഴ്സിൽ ചേർന്നു ആ സ്ഥാപനത്തിൽ തന്നെ അങ്ങനെ ഐടിഐ കോഴ്സ് പഠിച്ചു വിജയിച്ചു ഞാൻ ഉദ്ദേശിച്ചതുപോലെ പോളിടെക്നിക്കിൽ അഡ്മിഷൻ കിട്ടി അവിടെ നിന്നും പിന്നെ എനിക്ക് വഴി തിരിവ് ഉണ്ടായില്ല,എന്നാൽ പോലും പല മിടുക്കർക്കും കിട്ടാത്ത ജോബ് ഞാൻ നേടിയെടുത്തു,ജോലി കിട്ടിയ സന്തോഷത്തിൽ ഞാൻ കമ്പനിയിൽ ചേർന്നു ജോലിയുടെ കാര്യത്തിൽ ശ്രദ്ധ കൊടുത്തു,അങ്ങനെ ഒത്തിരി നാളുകൾക്കു ശേഷം അവിടെ നിന്നും ആരോഗ്യപരമായ കാരണങ്ങളാൽ എനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു.പിന്നീടുള്ള എന്റെ നാളുകൾ വളരെയേറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു,പിന്നീട് ഡിഗ്രിക്ക് അഡ്മിഷൻ എടുത്തു(റെഗുലർ അല്ല),(പൂർത്തിയാക്കാൻ കഴിഞ്ഞില്ല).ഇന്ന് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എന്റെ വഴികൾ ശരിയായിരുന്നില്ല എന്ന് തോന്നുന്നു എവിടെയോ വെച്ച് ചെറുതായി ഒന്ന് തിരിഞ്ഞു പോയി അതെന്റെ ജീവിതത്തിൽ മൊത്തം ബാധിച്ചു.ഞാൻ എന്തിനാണ് എന്റെ കാര്യങ്ങൾ ഇങ്ങനെ വിശദമായി പറയുന്നത് വെച്ചാൽ നാളെ എന്നെ പോലെ ആർക്കും തെറ്റായ വഴിത്തിരിവ് ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ്(ഞാൻ ആഗ്രഹിച്ചത് നേടിയോ എന്ന് ചോദിച്ചാൽ നേടി,പക്ഷെ വിജയിച്ചോ എന്ന് ചോദിച്ചാൽ വിജയിച്ചില്ല). ഓരോ മനുഷ്യർക്കും സംതൃപ്തി കിട്ടുന്നത് ഓരോ കാര്യങ്ങളും വിജയകരമാകുമ്പോളാണ്.ഒരു സിനിമ 100 ദിവസം ഓടിയാൽ ആ പടം വിജയിച്ചു എന്നാണ് പൊതുവെ പറയാറുള്ളത്,ശരിക്കും വിജയങ്ങൾ നമ്മൾ അളക്കുന്നത് നേട്ടങ്ങൾ സ്വന്തമാക്കുമ്പോളാണ്.പരാജയങ്ങൾ നല്ലതാണു വിജയിക്കാൻ ആഗ്രഹിക്കുന്നവന്.ഓരോ കാരണങ്ങൾ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാകും ഒരു പക്ഷെ ആൽബർട്ട് ഐൻസ്റ്റീൻ എന്ന ശാസ്ത്രജ്ഞൻ ചെറുപ്പത്തിൽ മണ്ടൻ അല്ല എന്ന് പറഞ്ഞിരുന്നെങ്കിൽ ഇന്ന് നമ്മൾക്ക് ഒരു പക്ഷെ അങ്ങനെ ഒരു ശാസ്ത്രജ്ഞനെ ലഭിക്കുമായിരുന്നോ,അദ്ദേഹത്തിന്റെ അമ്മ നൽകിയ ഊർജം അദ്ദേഹത്തിൽ ഒരു ആന്മവിശ്വാസം ഉണ്ടാക്കി,എത്രയൊക്കെ പരാജയങ്ങൾ ഏറ്റു വാങ്ങിയിട്ടും വിജയം നേടുന്നതുവരെ പോരാടാനുള്ള മനസ്സ് ഉണ്ടായി,ആ മനസ്സാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവിന് കാരണം.നമ്മളെ ആരെങ്കിലും മണ്ടനാണ് എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മൾ ആദ്യം പറഞ്ഞ വ്യക്തിയെ എന്തെങ്കിലും തിരിച്ചു പറയാൻ പറ്റുമോ എന്നാണ് നോക്കാറുള്ളത്,എന്നെ മണ്ടൻ എന്ന് വിളിക്കുന്നവരോട് ഞാൻ തിരിച്ചു ഒന്നും പറയാറില്ല കാരണം അവർ പറയുന്നതിലും സത്യം ഉള്ളത് കൊണ്ടാണ്(എന്താണ് അവർ പറയുന്നതിലെ സത്യം എന്ന് മാത്രം എന്നോട് ചോദിക്കരുത് അത് പറയുന്ന വ്യക്തിക്കും ദൈവത്തിനും മാത്രമേ അറിയുള്ളു,ഞാൻ അവർ പറയുന്നത് തെളിയിക്കാൻ പോകാറില്ല അങ്ങനെ പോയി കഴിഞ്ഞാൽ ഞാൻ ശരിക്കും ഒരു മണ്ടൻ ആണെന്ന് നിങ്ങൾ ഓരോരുത്തരും പറയില്ലേ,ഞാൻ പറയുന്നത് അല്പം മണ്ടത്തരത്തിലൂടെയാണ് എന്നത് ശരി തന്നെയാണ് അത് ഞാൻ തിരഞ്ഞെടുക്കുന്ന വഴിയാണ്,എനിക്ക് മാത്രം അവകാശപ്പെട്ട വഴി,എന്നെ പോലെ എഴുതാനും എന്നെപോലെ കമന്റ് ചെയ്യാനും മറ്റൊരാൾക്കും കഴിയില്ലെന്നുള്ള വിശ്വാസമാണ് എന്റെ വിജയം. ബ്ലോഗിങ്ങ് തുടങ്ങിയത് തന്നെ എന്നെ പോലെ ആരും ജീവിതത്തിൽ ഒരു വഴിത്തിരിവ് ഇല്ലാതെ കഷ്ടപ്പെടരുത് എന്ന് കരുതിയാണ് ,ഇന്നിപ്പോൾ എന്റെ ബ്ലോഗിങ്ങ് ഒരു ജോലി നേടുന്നതിന് ഉപരിയായി ജീവിതത്തിൽ എന്തെല്ലാം വേണം വേണ്ട എന്ന് തീരുമാനിക്കാൻ സഹായിക്കുന്ന തലത്തിൽ വരെ എത്തി നിൽക്കുന്നു(ചുമ്മാതെയാണെങ്കിലും പൊക്കി പറയണം അല്ലോ).പരാജയത്തിന്റെ വില ഞാൻ ശരിക്കും അറിഞ്ഞു ,എന്റെ വില എന്താണ് എന്ന് മനസ്സിലാക്കാൻ എന്റെ പരാജയങ്ങൾ എന്നെ സഹായിച്ചു,ജീവിതത്തിൽ നമ്മൾക്ക് ഒരു വഴി അടയുമ്പോൾ വേറെ കുറെ വഴികൾ തുറക്കുമെന്ന് കേട്ടിട്ടുണ്ട്,ആ വഴികൾ നമ്മുടെ നല്ലതിനാണോ എന്ന് തീരുമാനിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്.പരാജയങ്ങൾ ഉണ്ടായി കൊണ്ടേ ഇരിക്കും അതിൽ അത്ഭുദപ്പെടാനില്ലാ,എന്നാൽ നമ്മൾ ഒരു നാൾ വിജയിച്ചാൽ ആ വിജയത്തിന് മുൻപിൽ നമ്മുടെ പരാജയങ്ങൾ ഇല്ലാതെ ആയിക്കൊള്ളും.നമ്മുടെ മരണം വരെ നമ്മൾക്ക് പോരാടാം നല്ലൊരു വിജയത്തിനായി,നിങ്ങൾക്ക് ഓരോരുത്തർക്കും നല്ല ഒരു വഴിത്തിരിവ് ഉണ്ടാക്കട്ടെ എന്ന് ആശംസിക്കുന്നു.
A person who never made a mistake never tried anything new-Albert Einstein
ReplyDelete