Choose your language

29 February 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 60

 60.ഉന്മേഷത്തോടെ പ്രവർത്തിക്കുക.
ഏതൊരു കാര്യത്തിലും ഉന്മേഷത്തോടെ പ്രവർത്തികൾ ചെയ്യാനായിട്ട് സ്വയം സംതൃപ്തി കണ്ടെത്താൻ സാധിക്കേണ്ടതുണ്ട്.ആർക്കായാലും ഉന്മേഷം എപ്പോൾ വേണമെങ്കിലും നഷ്ട പ്പെടാം.നമ്മുടെ മനസ്സിലേക്ക് പോസിറ്റീവ് ചിന്തകൾ മാത്രം നല്കിയാലെ ഉന്മേഷത്തോടുകൂടി പ്രവർ ത്തിക്കാൻ ഒരുപക്ഷെ സാധി ക്കുകയുള്ളു.ഉന്മേഷം ഇല്ലാതെയാകാൻ ഒരുപാട് കാരണങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ടായേക്കാം.ഉന്മേഷത്തോടെ പ്രവർ ത്തിക്കാൻ നമ്മൾ എപ്പോഴും അതിയായി ആഗ്രഹിക്കണം.നമ്മുടെ ശരീരവും മനസ്സും എപ്പോഴും ഉന്മേഷത്തോടുകൂടി മുന്നോട്ട് കൊണ്ടുപോകാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

മുന്നോട്ടുള്ള ജീവിതത്തിൽ ഉന്മേഷത്തോടുകൂടി നമ്മൾക്ക് ആവശ്യമായ പ്രവർത്തനങ്ങളിൽ ഏർ
പ്പെടാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.പ്രതിസന്ധി കളും പ്രയാസങ്ങളും ദുരിതങ്ങളും ഉണ്ടായിട്ടുകൂടി അവയെ എല്ലാം അതിജീവിച്ചുകൊണ്ട് ഉന്മേഷത്തോടെ പഠിച്ചു ഉന്നത വിജയം കരസ്ഥമാക്കിയിട്ടുള്ള ഒരുപാട് മനുഷ്യരുണ്ട് നമ്മുടെ ചുറ്റുപാടിൽ.അവരെല്ലാം മോശമായ അവസ്ഥയിൽ ആയിരുന്നിട്ടുകൂടി പഠനത്തോടുള്ള ഉന്മേഷം ഉപേക്ഷിക്കാൻ തയ്യാറായില്ല.നമ്മുടെ ചുറ്റിലും ഉന്മേഷം കിട്ടുന്ന പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുക.ഉന്മേഷം ഇല്ലായ്മ നമ്മുടെ ജീവിതത്തെ സാരമായി തന്നെ ബാധിച്ചേക്കാം.

ഉന്മേഷം നൽകുന്ന ഒരുപാട് കാര്യങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ടാവാം, ഉന്മേഷം ഇല്ലാതെ ആക്കുന്ന ഒരുപാട് കാര്യങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ടാവാം.
ചെറുപ്പം തൊട്ട് കുട്ടികളെ ഭാവി ലക്ഷ്യം കാണാൻ പഠിപ്പിക്കണം.പലരും ചെറുപ്പത്തിൽ ആഗ്രഹിച്ച ജോലിക്കുവേണ്ടി ഉന്മേഷത്തോടെ പഠിച്ചു വിജയിച്ചു സ്വന്തമാക്കിയിട്ടുണ്ട്.അവരിൽ ഉണ്ടായിരുന്ന ഉന്മേഷം ഉപേക്ഷിക്കാതെ പരിശ്രമിച്ചുകൊണ്ടിരുന്നു, അതിന്റെ ഫലമാണ് അവർക്ക് അവർ സ്വപ്നം കണ്ട ജോലി നേടാൻ സാധിച്ചത്.നല്ല നേട്ടങ്ങൾക്കായി എല്ലായ്പോഴും ഉന്മേഷത്തോടെ പ്രവർത്തിക്കാൻ നമ്മൾ എല്ലാവർക്കും ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.



Read More
// // Our Youtube channel

60.motivation discussion 2024

60. മനോധൈര്യം ആർജിച്ചെടുക്കാൻ കഴിയുന്നത് എങ്ങനെയാണ്


Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

28 February 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 59

 59.ഉദ്ദേശ്യം എന്താണ്.
നമ്മൾ എല്ലാവരും എന്തെങ്കിലും ഉദ്ദേശ്യത്തോടെയാണ് മുന്നോട്ട് സഞ്ചരിക്കുന്നത്.
നല്ല ഉദ്ദേശ്യമുണ്ട്, കൂടാതെ മോശമായ ഉദ്ദേശവുമുണ്ട്.ആരെയും സഹായിച്ചില്ലെങ്കിലും വേണ്ടിയില്ല, സ്നേഹിച്ചില്ലെങ്കിലും വേണ്ടിയില്ല, ആരെയും ദ്രോഹിക്കാൻ നിൽക്കരുത്.ഉദ്ദേശ്യം എന്താണ് എന്ന് നമ്മൾക്ക് ഓരോരുത്തർക്കും ഉത്തമമായ ബോധ്യം ഉണ്ടാവണം.എല്ലാവർക്കും നല്ല ഉദ്ദേശ്യങ്ങൾ ജീവിതത്തിൽ കണ്ടെത്താൻ കഴിയട്ടെ.



Read More
// // Our Youtube channel

59.motivation discussion 2024

59.മനസ്സിന്റെ കഴിവുകളെ തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടോ


Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

27 February 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 58

58.ഉത്തരവാദിത്തം.
ജീവിതത്തിൽ ഓരോ മനുഷ്യർക്കും ഓരോ ഉത്തരവാദിത്തങ്ങൾ ഈ ഭൂമിയിൽ ചെയ്തു തീർക്കാൻ ഉണ്ട്.തങ്ങളുടെ ചുറ്റിലും ഉള്ള മനുഷ്യരുടെ ഉയർച്ചക്കായി ഓരോരുത്തർക്കും ചെയ്തു തീർക്കാൻ ഒത്തിരി ഉത്ത രവാദിത്തങ്ങളുണ്ട്.ഉത്തരവാദിത്തം ഇല്ലായ്മ പല തരത്തിലുള്ള വിഷമങ്ങൾക്ക് പിന്നീട് കാരണം ആയേക്കാം.ജീവിതം മുഴുവൻ ഓരോ തരത്തിലുള്ള ഉത്തരവാദിത്തങ്ങൾ ആയിരിക്കും നമ്മൾ ഓരോരുത്തരും പലപ്പോഴായി നിർവഹിക്കേണ്ടി വരിക.
നമ്മൾ ഇന്നലെകളിൽ തിരഞ്ഞെടുത്തത്, ഇപ്പോൾ തിരഞ്ഞെടുക്കുന്നത്,ഭാവിയിൽ തിരഞ്ഞെടുക്കുന്നത് എല്ലാം ജീവിതത്തിന്റെ ഉത്തരവാദിത്തമാണ്.
ജീവിതത്തോട് നീതി പുലർത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

സ്വയം തിരിച്ചറിവുകൾ ഉണ്ടാവട്ടെ അവനവൻ ചെയ്യേണ്ട ഉത്തരവാദിത്തെ സംബന്ധി ച്ച്.കഴിഞ്ഞുപോയ കാലങ്ങളിൽ ചെയ്യാൻ പറ്റാതെ പോയ ഉത്തരവാദിത്തങ്ങൾ ഒരു പക്ഷെ ഒത്തിരി ഉണ്ടാവും അവയെല്ലാം നമ്മളിൽ സങ്കടങ്ങൾ അവശേഷിപ്പിക്കുന്നുണ്ടാകും.സാരമില്ല കഴിഞ്ഞത് കഴിഞ്ഞു.ഇനി ഉത്തരവാദിത്തം സംബന്ധിച്ച് നല്ല നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിയണം.ഉത്തര
വാദിത്തങ്ങൾ സന്തോഷത്തോടെ നിറവേറ്റാൻ എല്ലാവർക്കും സാധിക്കട്ടെ.



Read More
// // Our Youtube channel

58.motivation discussion 2024

58. നിരാശകളിൽ നിന്നും പഠിച്ചത് എന്താണ്


Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

26 February 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 57

 57.ഉത്തരവാദിത്തം എടുക്കുക.
നമ്മളിൽ പലരും പലപ്പോഴും വളരെ അധികം ഉത്തരവാദിത്തം എടുക്കാറുണ്ടല്ലോ.ബിസിനസ്സിൽ പലപ്പോഴും ഉത്തരവാദിത്തം എടുക്കേണ്ടി വരാറുണ്ട്.എല്ലാ ജോലിക്കും അതിന്റെതായ ഉത്തരവാദിത്തം ഉണ്ടാകുമല്ലോ.നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിനും ഉത്തരവാദിത്തം ഉണ്ടാ കേണ്ടതുണ്ട്.എല്ലാവർക്കും അവരവരുടെ ഉത്തര വാദിത്തം സമയ നിഷ്ഠയോടെ നിർവഹിക്കാൻ സാധിക്കട്ടെ.



Read More
// // Our Youtube channel

57.motivation discussion 2024

 57.അവഗണനകളിൽ നിന്നും പഠിച്ചത് എന്താണ്


Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

25 February 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 56

 56.ഇല്ലായ്മകളെയോർത്തു ആകുലതപ്പെടാതിരിക്കുക.
നമ്മൾ എല്ലാവർക്കും ഒരുപാട് ഇല്ലായ്മകൾ അനുഭവപ്പെടാറുണ്ട്.മറ്റുള്ളവരെ പോലെ നമ്മൾക്ക് ആവാൻ കഴിയാത്തതിൽ പലപ്പോഴും അതിയായ വിഷമം നമ്മളിൽ പലരും കൊണ്ടു നടക്കാറുണ്ട്.നമ്മുടെ പരിശ്രമം എത്രത്തോളം ഉണ്ടോ അത്രത്തോളം നമ്മുടെ ഇല്ലായ്മകൾ കുറഞ്ഞു കുറഞ്ഞു വരും.
വരാനിരിക്കുന്ന ഒന്നിനെക്കുറിച്ചും ആകുല പ്പെടാതിരിക്കാൻ നമ്മൾക്ക് ഒത്തിരി കാര്യങ്ങൾ ആവശ്യമായിട്ടുണ്ട്.ആകുലതകൾ ഇല്ലാത്ത മനുഷ്യരില്ല.എല്ലാം തികഞ്ഞ ഒരു മനുഷ്യനെയും നമ്മൾക്ക് ഈ ലോകത്തു കാണാൻ കഴിയില്ലല്ലോ.നമ്മളുടെ ഭാഗത്തുനിന്നുള്ള ആന്മാ ർത്ഥമായ ശ്രമം ഉണ്ടെങ്കിലാണ് ആകുലതകളെ അകറ്റാൻ ഒരു പരിധി വരെയെങ്കിലും കഴിയുക.

നാളെകളെക്കുറിച്ച് ആകുലതകൾ ഇല്ലാത്ത ജീവിതം നമ്മൾ ഏവർക്കും സാധ്യമാകട്ടെ.ആകുലതകൾ ഒരു പരിധിയിൽ കൂടുതലായാൽ നമ്മുടെയൊക്കെ ജീവിതത്തെ സാരമായി തന്നെ ബാധി ച്ചേക്കാം.അതുകൊണ്ട് തന്നെ ആകുലത നമ്മുടെ മനസ്സിനെ വളരെ അധികം കിഴ്പ്പെടുത്താതെ നോക്കേണ്ടതുണ്ട്.നമ്മൾ എത്ര ആകുലതപ്പെട്ടാലും ഇല്ലെങ്കിലും നമ്മുടെ ആയുസ്സിന്റെ ദൈർഘ്യം ഒരു നിമിഷം പോലും കൂട്ടാൻ കഴിയില്ല.പിന്നെ എന്തിനാണ് ആകുലതപ്പെടുന്നത്.ജീവിതയാഥാ ർഥ്യങ്ങളെ അംഗീകരിക്കുക, അതിനുപകരം ആകുലതപ്പെട്ടതുകൊണ്ട് കാര്യം ഇല്ലല്ലോ.

നിസ്സാര കാര്യം മതി നമ്മളിൽ പലർക്കും ആകുലപ്പെടാനായിട്ട്.ആകുലത അകറ്റാൻ ആന്മാർത്ഥമായ പരിശ്രമമാണ് നമ്മുടെ ഭാഗ ത്തുനിന്നും ഉണ്ടാവേണ്ടത്.നമ്മളെക്കാൾ എത്ര യധികം കഷ്ടപ്പെടുന്ന ആളുകളുണ്ട്, അവരൊക്കെയും വളരെയധികം സന്തോഷത്തോടെ ജീവിക്കുന്നത്, ഉള്ളതിൽ സംതൃപ്തി കണ്ടെത്താൻ കഴിയു ന്നതുകൊണ്ടാണ്.നമ്മുടെയൊക്കെ ജീവിതത്തിലെ ഇല്ലായ്മകളുമായി പൊരുത്തപ്പെടാൻ നമ്മൾ ഓരോരുത്തരും പഠിക്കേണ്ടതുണ്ട്.നമ്മുടെ ഇല്ലായ്മകളെ തിരിച്ചറിഞ്ഞുകൊണ്ട്, ആകുലതകളെ അകറ്റികൊണ്ട് ആന്മാർഥമായി പരിശ്രമിക്കാൻ നമ്മൾ എല്ലാ വർക്കും കഴിയട്ടെ.



Read More
// // Our Youtube channel

56-motivation discussion 2024

56-നിങ്ങളുടെ കരച്ചിൽ നിങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾക്ക് കാരണം ആയിതിർന്നിട്ടുണ്ടോ


Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

24 February 2024

// // Our Youtube channel

55.motivation discussion 2024

55.നഷ്ടങ്ങളെ ഓർത്തു ദുഖിക്കാൻ നേരം ഉണ്ടോ


Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 55

 55.ഇപ്പോൾ നമ്മളുടെ സമയമാണ്.
ചിലർ പറയാറുണ്ട് വാഹനം വാങ്ങിക്കാൻ പറ്റിയ സമയം, വീട് പണിയാൻ പറ്റിയ സമയം അങ്ങനെ അങ്ങനെ ഓരോന്നിനും അതിന്റെതായ സമയം ഉണ്ടെന്ന്.എല്ലാ മനുഷ്യർക്കും സമയം ഒരുപോലെയാണ്, ചില ആളുകൾ സമയത്തിന് വലിയൊരു വില കൊടുത്തുകൊണ്ട് പ്രവർത്തിക്കും, മറ്റു ചിലർ സമയത്തിന് യാതൊരു വിലയും കൊടുക്കാതെ സമയം വെറുതെ പാഴാക്കി കളയും.നമ്മുടെ ഓരോ രുത്തരുടെയും സമയത്തിന് വില യുണ്ട്.എല്ലാ മനുഷ്യർക്കും ആവശ്യം ചെയ്യേണ്ട കാര്യങ്ങൾ ഉണ്ട്.
ഓരോ പണിയും ചെയ്തു തീർക്കാൻ അതിന്റെതായ സമയം ആവശ്യം ഉണ്ട്.നമ്മൾക്ക് എവിടെയെങ്കിലും നിശ്ചിത സമയത്ത് നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടി എത്തിച്ചേരണം എങ്കിൽ അതിനനുസരിച്ചു നേരെത്തെ യാത്ര പുറപ്പെടണം.
സമയം നമ്മൾക്ക് വേണ്ടി ഒരിക്കലും കാത്തിരിക്കില്ല, കിട്ടുന്ന സമയം നമ്മൾ ഓരോ രുത്തരും നല്ലത് പോലെ ഉപയോഗപ്പെടുത്തുക.
ഇന്ന് കിട്ടിയ അവസരങ്ങളെ പാഴാക്കി കളഞ്ഞിട്ടു നാളെ അതോർത്തു സങ്കടത്തിൽ ആയിരിക്കുന്നതിൽ അർത്ഥം ഇല്ല..

ഇതുവരെ നമ്മളുടെ കണ്മുൻപിലുടെ ഒത്തിരി സമയം കടന്നുപോയി. ചില നല്ല ഓർമ്മകൾ സമ്മാനിച്ചുകൊണ്ടും,ചില തീരാനൊമ്പരങ്ങൾ അവശേഷിപ്പിച്ചുകൊണ്ടും.ചിലപ്പോഴൊക്കെ കഴി ഞ്ഞകാലത്തെ സമയത്തെ കുറിച്ചു ഓർക്കു ന്നതുപോലും വെറുത്തു പോകുന്ന നിമിഷങ്ങൾ ഉണ്ടായിരുന്നിരിക്കാം.ഇപ്പോൾ നമ്മൾ ഓരോരു ത്തരും സന്തോഷിക്കുക, നമ്മൾക്ക് കിട്ടിയ അമൂല്യ നിധിയാണ് നമ്മുടെ കണ്മുൻപിലുള്ള ഓരോ സമയവും എന്ന് കരുതുക.എല്ലാവർക്കും നല്ലൊരു സമയം ഉണ്ടാവട്ടെ.

Read More

23 February 2024

// // Our Youtube channel

54.motivation discussion 2024

54. ആഗ്രഹിച്ചത് സാധിക്കാതെ വരുമ്പോൾ നിങ്ങൾക്ക് എങ്ങനെയാണ് ആശ്വാസം കണ്ടെത്താൻ കഴിയുന്നത്


Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 54

 54.ഇപ്പോൾ നമ്മൾ എവിടെ എത്തി നിൽക്കുന്നു.
നമ്മളുടെ ജീവിതത്തിൽ എന്തെങ്കിലും കാര്യമായ മാറ്റങ്ങൾ നിലവിൽ സംഭവിച്ചിട്ടുണ്ടോ?.മാറ്റങ്ങൾ
ക്ക് കാരണമായ എന്തെങ്കിലും വസ്തുതകൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ?.

നമ്മുടെ കഴിവുകൾക്ക് മുന്നിൽ പ്രായം ഒന്നും ഒരു തടസ്സം അല്ല.കഴിവുകളെ വളർത്തികൊണ്ട് വരാൻ നമ്മൾ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുക.ഇന്ന് ഇപ്പോൾ നമ്മൾ എവിടെ എത്തി നിൽക്കുന്നു എന്ന് ചിന്തിച്ചു നോക്കുക.
നമ്മൾക്ക് എത്തിപ്പെടണം എന്ന് അതിയായ ആഗ്രഹം ഉള്ള ലക്ഷ്യം നേടാൻ നമ്മൾ നമ്മളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചാൽ മതി.പരീക്ഷകളിൽ തോൽവികൾ ഉണ്ടാ വാം.പരിശ്രമങ്ങളിൽ പരാജയപ്പെട്ടേക്കാം എങ്കി ലും ശ്രമിച്ചു കൊണ്ടേ ഇരിക്കുക.എല്ലാവർക്കും ഇപ്പോൾ എത്തി നിൽക്കുന്ന അവസ്ഥയിൽ സന്തോഷം കണ്ടെത്താൻ സാധിക്കട്ടെ.

Read More

22 February 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 53

53.ഇന്നത്തെ പരിപാടി.
ആർക്കും ചെയ്യാൻ ഇഷ്ടം ഉള്ള പരിപാടി എന്താണ് എന്ന് ചോദിച്ചാൽ എന്തെങ്കിലും ഉത്തരം ലഭിക്കാതെ ഇരിക്കില്ല.ഇഷ്ടം പോലെ ആളുകൾ നമ്മുടെ ഇടയിൽ സേവന സന്നദ്ധർ ആയി പ്രവർത്തിക്കുന്നവരുണ്ട്, അവരൊന്നും തന്നെ പണം ആഗ്രഹിച്ചു മുന്നോട്ട് വരുന്നവർ അല്ല.അവരുടെ സന്തോഷം ആണ് അവരുടെ സമയം മറ്റുള്ളവരെ സഹായിക്കാൻ മാറ്റിവെക്കുക എന്നത്.

നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ നമ്മുടെ ചുറ്റിലും സംഭവിക്കും.നമ്മളുടെയൊക്കെ ജീവിതത്തിന് സന്തോഷം ലഭിക്കുക എല്ലാ കാര്യത്തിനും ആവശ്യത്തിന് സമയം ക്രമികരിക്കുമ്പോഴാണ്.ഇന്നത്തെ പരിപാടി എല്ലാവരുടെയും ജീവിതത്തിൽ മംഗളകരമായി നടക്കട്ടെ.



Read More
// // Our Youtube channel

53.motivation discussion 2024

53. വിദ്യാഭാസം കൊണ്ട് നിങ്ങൾക്കുണ്ടായ പ്രയോജനം പറയാമോ


Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

21 February 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 52

 52.ഇത്രയും കാര്യം ഉള്ളു.
നമ്മളിൽ പലരും മറ്റുള്ളവർക്ക് ചെയ്യാൻ കഴിയാതെ സംശയിച്ചു നിൽക്കുമ്പോൾ ചെയ്തു കാണിച്ചിട്ട് പറയുന്ന കാര്യമാണ് ഇത്രയും കാര്യം ഉള്ളുവെന്ന്.കാര്യം നിസ്സാരം ആണെങ്കിലും നമ്മളിൽ പലർക്കും പലപ്പോഴും മറ്റുള്ളവരെ പറഞ്ഞു ഫലിപ്പിക്കാൻ ഒത്തിരി പ്രയാസമാണ്.
ഒരുപാട് കഷ്ടപ്പാട് ഉണ്ടാകും എന്ന് കരുതിയ പലതും ചെയ്തു കഴിയുമ്പോൾ നമ്മളിൽ പലർക്കും തോന്നും ഇത്രയും കാര്യം ഉള്ളു എന്ന്.

ചില കാര്യങ്ങൾ വളരെ നിസ്സാരമാണെങ്കിലും ആളുകളെ ആകർഷിക്കാൻ ഒരുപാട് വലിയൊരു കാര്യമായി ചിലരൊക്കെ അവതരിപ്പിക്കുന്നു.
ഏതൊരു കാര്യവും ആദ്യമായി ചെയ്യുമ്പോൾ നമ്മൾക്കു ബുദ്ധിമുട്ട് ഉള്ള കാര്യമായിരിക്കും എന്നൊക്കെ തോന്നിയേക്കാം, ആ കാര്യം ചെയ്തു കഴിയുമ്പോൾ ഒരുപക്ഷെ ഇത്രയും കാര്യം ഉണ്ടായുള്ളൂ എന്നും തോന്നിയേക്കാം.എല്ലാവർ ക്കും പുതിയ കാര്യങ്ങൾ അന്വേഷിച്ചു കണ്ടെത്തി ഇത്രയും കാര്യം ഉള്ളുവെന്ന് പറയാൻ കഴിയട്ടെ.



Read More
// // Our Youtube channel

52.motivation discussion 2024

 52.പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് നിങ്ങൾ നേടിയ നേട്ടങ്ങളെക്കുറിച്ച് പറയാമോ


Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

20 February 2024

// // Our Youtube channel

51.motivation discussion 2024

51. ആകുലതകൾ നമ്മളിൽ നിന്നും വിട്ട് അകലാൻ എന്താണ് വഴി
Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 51

 51.ആശ്രയമാകുക.
മനുഷ്യർക്ക് മുന്നോട്ട് പോകുവാൻ ഒരുപാട് കാര്യങ്ങൾ ആശ്രയിക്കേണ്ടതായിട്ടുണ്ട്.ഏതൊരു മനുഷ്യനും പ്രകൃതിയെ ആശ്രയിക്കാതെ ഒരിക്കലും മുന്നോട്ട് പോകുവാൻ സാധിക്കില്ലല്ലോ.പ്രാണവായു നൽകുന്നത് തന്നെ പ്രകൃതിയാണല്ലോ.വെള്ളം, വായു, ഭക്ഷണം എല്ലാം പ്രകൃതിയിൽ നിന്നുമാണ് ലഭിക്കുന്നത്.
മനുഷ്യർക്ക് എല്ലായിപ്പോഴും ചുറ്റിലുമുള്ള മനുഷ്യരാണ് ആശ്രയമാകുക.പരസ്പരം ഉള്ള ആശ്രയത്തിലൂടെയാണ് ലോകം എന്നും മുന്നോട്ട് പോകുന്നത്.മനുഷ്യർക്ക് പലകാര്യത്തിലും പരിമിതികൾ ധാരാളമുണ്ട്.പരിമിതികളെ മറിക ടക്കാൻ മനുഷ്യർ ദിനംപ്രതി ശ്രമിച്ചു കൊണ്ടിരിക്കുന്നു.
ആവശ്യസന്ദർഭങ്ങളിൽ പരസ്പരം നേരായ വിധത്തിൽ ആശ്രയമാകാൻ സാധിക്കട്ടെ.

Read More

19 February 2024

// // Our Youtube channel

50.motivation discussion 2024

50. ജീവിതം സന്തോഷം നിറഞ്ഞതാക്കാനുള്ള സൂത്ര വാക്യം എന്താണ്
Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 50

 50.ആശയകുഴപ്പം.
നമ്മൾ ഓരോ കാര്യവും ചെയ്യുമ്പോഴും ആശയകുഴപ്പം ഉണ്ടാവാറുണ്ട്.ഏതെടുക്കണം, ഏതെടുക്കുന്നതാണ് കുറച്ചുംകൂടെ നല്ലത് എന്നെല്ലാം നമ്മൾ പലപ്പോഴും ചിന്തിച്ചുകൊണ്ട് ആശയകുഴപ്പത്തിൽ ആവാറുണ്ട്.പരിചയമില്ലാത്ത വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ ഏതാണ് ശരിക്കും ലക്ഷ്യസ്ഥാനത്ത് എത്താനുള്ള ശരിയായ വഴിയെന്ന കാര്യത്തിൽ ആശയകുഴപ്പം വരാറുണ്ട്.ഏതൊരു മനുഷ്യനും ആശയകുഴപ്പം സംഭവിക്കാൻ നിസ്സാരകാരണം മതി.

നമ്മൾ ചെയ്യുന്ന കാര്യത്തിൽ ആശയകുഴപ്പം ഉണ്ടായാൽ അവിടെ പിന്നെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സം ആയിരിക്കും.നമ്മൾ ഒരു ലക്ഷ്യം നേടാൻ വേണ്ടി മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോൾ നമ്മളുടെ മുന്നിൽ നിരവധി ആശയകുഴപ്പങ്ങൾ ഉണ്ടാവാറുണ്ട്.എല്ലാവർക്കും ആശയകുഴപ്പം ഇല്ലാതെ മുന്നോട്ട് പോകുവാൻ കഴിയട്ടെ.

Read More

18 February 2024

// // Our Youtube channel

49.motivation discussion 2024

49-മനസ്സിനെക്കുറിച്ച് അനുഭവത്തിന്റെ വെളിച്ചത്തിൽ അറിയാവുന്ന കാര്യങ്ങൾ പറയാമോ
Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 49

 49.ആശങ്കപ്പെടാനുള്ള കാരണം കണ്ടെത്തുക.
ഓരോ മനുഷ്യർക്കും പലതരത്തിലുള്ള ആശങ്കകൾ ഉണ്ടാകാറുണ്ട്.ജീവിതത്തിൽ ഇന്നുവരെ എങ്ങും എത്താൻ സാധിച്ചില്ലായെന്നതാണ് ചിലരുടെ ആശങ്ക എങ്കിൽ മറ്റുള്ളവരുടെ ആശങ്ക ജീവിതം ഇനി എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്നോർത്തിട്ടായിരിക്കും.ഈ ഭൂമിയിൽ മനുഷ്യർക്ക് ജീവിക്കാൻ ആവശ്യമായ വിഭവങ്ങൾ എല്ലാം ഇന്നിപ്പോൾ ലഭ്യമാണ്.
നാളെകളിൽ ഇവയെല്ലാം ലഭിക്കുമോ എന്നൊന്നും ആർക്കും ഉറപ്പ് നൽകാൻ സാധിക്കില്ലല്ലോ.ആശങ്ക കൊണ്ടു എന്തെങ്കിലും പ്രയോജനം ഉണ്ടാകുന്നുണ്ടോ.

ആശങ്ക അമിതമായാൽ മറ്റു പല പ്രശ്നങ്ങൾക്കും കാരണമായേക്കാം.ജോലി നഷ്ടപ്പെടുമോ എന്നുള്ള ആശങ്ക, ബിസിനസ്‌ പരാജയപ്പെടുമോ എന്നുള്ള ആശങ്ക, അങ്ങനെ തുടങ്ങി എന്തെല്ലാം കാര്യങ്ങളുണ്ട് ആശങ്കപ്പെടാനായിട്ട്.പലരും നമ്മളോട് പറയാറില്ലേ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലായെന്ന്.
 
നമ്മുടെ ഉള്ളിൽ ഒരുപാട് ഭയങ്ങൾ ചെറുപ്പം മുതൽ കടന്നുവന്നിട്ടുണ്ടാവാം ഒരുപക്ഷെ.നമ്മളിലെ ഭയങ്ങളെ വേണ്ടവിധത്തിൽ മാറ്റിയില്ലായെങ്കിൽ പിന്നീട് നമ്മുടെ വളർച്ചയെതന്നെ ആ ഭയമെല്ലാം ദോഷകരമായി ബാധിച്ചേക്കാം.ഭയത്തിനെ ഇല്ലാതാക്കിയെങ്കിൽ മാത്രമേ മുന്നോട്ട് എളുപ്പം സഞ്ചരിക്കാൻ സാധിക്കുകയുള്ളു.എല്ലാവർക്കും നല്ല കാര്യങ്ങൾ മാത്രം ചെയ്തുകൊണ്ട് ഭയമില്ലാതെ മുന്നോട്ട് ജീവിക്കാൻ സാധിക്കട്ടെ.

Read More

17 February 2024

// // Our Youtube channel

48.motivation discussion 2024

48-നെഗറ്റീവ് ചിന്തകൾ നിങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടോ
Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 48

 48.ആവേശം
ആവേശം എന്നും എപ്പോഴും നിലനിർത്താൻ വേണ്ടത് ചെയ്യുന്ന കാര്യത്തോടുള്ള അതിയായ താല്പര്യം ആണ്.നമ്മുടെ ഉള്ളിൽ എന്തിനോടാണ് ഇപ്പോൾ ആവേശമുള്ളത് എന്ന് ചിന്തിക്കുക, വിലയിരുത്തുക.ഓരോ മത്സരത്തിനും മൽസരത്തിൽ പങ്കെടുക്കുന്നവർക്ക് വിജയിക്കാൻ ആവേശം ഉണ്ടാകണം.വിജയിക്കാൻ ആഗ്രഹി ക്കുന്നവർ ഇപ്പോൾ കിട്ടുന്ന സമയം എല്ലാം പാഴാക്കാതെ ആവേശത്തോടെ പരിശ്രമി ച്ചുകൊണ്ടിരിക്കും.

നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യങ്ങൾ കണ്ടെത്തി അതിനുവേണ്ടി ആവേശത്തോടെ പ്രവർത്തിക്കാൻ കഴിയുമ്പോളാണ് ജീവിതം ധന്യമാകുന്നത് ആവേ ശം വേണം എന്നത് നല്ലൊരു കാര്യത്തിനായിരിക്കണം.ആവേശം എന്നും നമ്മളിൽ ഉണ്ടെങ്കിൽ മാത്രമെ നമ്മൾക്ക് ഇനിയും ഏറെ മുന്നോട്ട് സഞ്ചരിക്കാൻ സാധിക്കുകയുള്ളു.
എത്ര വ്യക്തികൾ അവരുടെ മോശമായ ജീവിതസാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ട് കരുത്തരായി മുന്നോട്ട് വന്നിട്ടുണ്ട്.

എപ്പോഴും ആവേശം മാത്രം കിട്ടുന്ന സാഹചര്യം മാത്രമായിരിക്കില്ല നമ്മൾക്കു ഉണ്ടാവുന്നത്.ജീവി
തത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ ആവേശം ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ്.

അറിവില്ലായ്മകൊണ്ട് എല്ലാ കാര്യത്തിലും ആവേശം കാണിക്കരുത്.എല്ലാവർക്കും ആവേശ
ത്തോട് കൂടി മുന്നോട്ട് പോകുവാൻ കഴിയട്ടെ.

Read More

16 February 2024

// // Our Youtube channel

47.motivation discussion 2024

47-മനസ്സിന്റെ ആകുലതകൾ എങ്ങനെ ഒഴിവാക്കാം
Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 47

 47.ആവേശകരമായ പോരാട്ടം.
നമ്മൾ പലപ്പോഴും പല തരത്തിലുള്ള മത്സരത്തിൽ പങ്കെടുത്തിട്ടുള്ളവരാണ്.ഒരു പക്ഷെ സെക്കന്റുകളുടെ, പോയിന്റ്, മാർക്ക് വ്യത്യാസത്തിൽ ആയിരിക്കും വിജയം നമ്മൾക്ക് നഷ്ടം ആയിട്ടുണ്ടാകുക.എന്നാൽ പോലും ആവേശകരമായ പോരാട്ടം ആയിരുന്നു എന്നായിരിക്കും നമ്മൾ പങ്കെടുത്ത മത്സരത്തിന്റെ പ്രകടനത്തെപറ്റി പൊതുവെ പറയാൻ മറ്റുള്ളവർക്ക് തോന്നുക.നമ്മൾ ഒരു പോരാട്ടത്തിന് ഇറങ്ങി തിരിക്കുമ്പോൾ വിജയിക്കാനുള്ള ഒരു ആവേശം എപ്പോഴും ഉണ്ടായിരിക്കണം.

നമ്മുടെ ചുറ്റിലുമുള്ള ചിലരെ കണ്ടിട്ടില്ലേ എഴുതുന്ന പരീക്ഷകളിൽ എല്ലാം തന്നെ ഉന്നത വിജയം നേടുന്നവർ, അവരൊക്കെ തങ്ങൾക്ക് കിട്ടുന്ന സമയം ഒരു നിമിഷം പോലും പാഴാക്കാതെ പഠനത്തിനായി മാറ്റി വെച്ചിട്ടുള്ളവരാണ്.പല കാര്യത്തിലും നമ്മുടെ ചെറുപ്പകാലത്ത് ഉണ്ടായിരുന്ന ആവേശം വലുതായി കഴിയുമ്പോൾ ഇല്ലാതെ ആവാറുണ്ട്, അതിനു പിന്നിൽ ഒത്തിരി കാരണങ്ങളും ഉണ്ടാകാം.നമ്മളുടെ ജീവിതത്തിൽ എന്തിലും വിജയം നേടാൻ ഒരു ആവേശം ഉണ്ടാവണം.
ആവേശകരമായ പോരാട്ടത്തിൽ നമ്മൾ ചിലപ്പോൾ പരാജയപ്പെട്ടെന്ന് വന്നേക്കാം, അവിടെയെല്ലാം തളർന്നിരിക്കാതെ മുന്നോട്ട് പോകാൻ ശ്രമിച്ചുകൊണ്ടിരിക്കുക.നമ്മൾ ആവേശത്തോടെ ചെയ്ത പല കാര്യങ്ങളും പിന്നീട് അതെ കുറിച്ചു ആലോചിക്കുമ്പോൾ നമ്മൾക്ക് ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നൽ ഉളവാക്കിയേക്കാം.

ജീവിതത്തിൽ നമ്മൾ നല്ല കാര്യങ്ങൾ ആവേശത്തോടെ ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കണം.പലരും നമ്മളെ നിരുത്സാഹ പ്പെടുത്താൻ വന്നെന്നിരിക്കും. നമ്മൾ ഒരു കാരണവശാലും നമ്മുടേ നല്ല ലക്ഷ്യങ്ങളിൽ നിന്നും പിന്മാറരുത്.ആവേശകരമായ പോരാട്ടം തുടരാൻ എല്ലാവർക്കും സാധിക്കട്ടെ.

Read More

15 February 2024

// // Our Youtube channel

46.motivation discussion 2024

46.വിധിയെ കുറ്റം പറഞ്ഞു തളർന്നിരുന്നിട്ടുണ്ടോ എപ്പോഴെങ്കിലും
Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 46

 46.ആവശ്യമുള്ള പലതും നമ്മൾ മനസ്സിലാക്കാതെ പോകുന്നു.
നമ്മുടെ ഒരു ദിവസം കഴിയുമ്പോൾ നമ്മൾ പലപ്പോഴും ചിന്തിക്കാറുണ്ട് എന്തെല്ലാം കാര്യങ്ങളാണ് കഴിഞ്ഞ ഓരോ ദിവസവും മനസ്സിലാക്കാതെ പോകുന്നതെന്ന്.മറ്റുള്ളവരുടെ ഭാഗത്തുനിന്നും നമ്മളോടുള്ള സ്നേഹം എത്രത്തോളമാണെന്ന് മനസ്സിലാക്കാൻ നമ്മളിൽ പലർക്കും പെട്ടെന്ന് സാധിച്ചിട്ടുണ്ടാവില്ല.മറ്റൊരാ
ളെ നമ്മൾ കണ്ടപാടെ വിലയിരുത്തുന്നതെല്ലാം എപ്പോഴും ശരിയാവണം എന്നില്ല.

നമ്മളുടെ വില എന്താണെന്നു നമ്മൾ മനസ്സിലാക്കാതെ പോകരുത്.ഓരോ സന്ദർഭത്തിലും മനുഷ്യർ എത്ര നിസ്സഹായരാണെന്ന് മനസ്സിലാ ക്കാതെ പോകരുത്.ഒരു മനുഷ്യനും തന്റെ ആയുസ്സിന്റെ ദൈർഘ്യം അൽപ്പം പോലും നീട്ടിയെടുക്കാൻ കഴിയില്ല എന്നത് തിരിച്ചറിയുക. ഓരോ കാര്യവും മനസ്സിലാക്കിയെടുക്കാൻ അതിന്റെതായ സമയം ആവശ്യമാണ്.നമ്മൾക്ക് ആവശ്യമായ കാര്യങ്ങൾ നമ്മൾ അന്വേഷിച്ചു കണ്ടെത്തുക.
എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ നേരോടെയുള്ള കാര്യങ്ങൾ മനസ്സിലാക്കി യെടുക്കാൻ ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.

Read More

14 February 2024

// // Our Youtube channel

45.motivation discussion 2024

 45.വഴക്കിടുന്നതുകൊണ്ട് എന്തെങ്കിലും പ്രേതെകിച്ചു ഗുണം ഉണ്ടായിട്ടുണ്ടോ
Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 45

 45.ആവശ്യമില്ല.
നമ്മൾ ചെയ്യുന്ന ഓരോ കാര്യവും എന്തെങ്കിലും ആവശ്യം കണ്ടുകൊണ്ടാവണം.ഒരുപാട് ആവശ്യം നമ്മൾക്ക് ഉണ്ടെങ്കിലും അതെല്ലാം സാധിക്കാൻ അത്ര എളുപ്പം അല്ല.എല്ലാവർക്കും ഓരോരോ ആവശ്യങ്ങളാണ് അവരവരുടെ ജീവിതത്തിൽ ഉണ്ടാകുന്നത്.

ഓരോ മനുഷ്യനും അവർ ആഗ്രഹിച്ച ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ല എങ്കിൽ അതിന്റെതായ അസ്വസ്ഥതകൾ ഉണ്ടാവാം.
ആവശ്യം ഇല്ലാത്ത കാര്യങ്ങൾ ആവശ്യം ഇല്ലായെന്ന് പറയാൻ നമ്മൾക്ക് കഴിയണം.ആവശ്യം ഇല്ലാത്തിടത്തു ആവശ്യം ഇല്ലാത്ത ചോദ്യങ്ങൾ ചോദിക്കാ തിരിക്കാൻ എല്ലാവർക്കും കഴിയട്ടെ.

Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

13 February 2024

// // Our Youtube channel

44.motivation discussion 2024

44.വിരസത എന്തെങ്കിലും പാഠം നിങ്ങൾക്ക് പഠിപ്പിച്ചു തരുന്നുണ്ടോ
Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 44

44.ആവശ്യപ്പെടുക.
നമ്മളിൽ പലർക്കും നമ്മൾക്ക് ആവശ്യമായിട്ടുള്ള കാര്യങ്ങൾ മറ്റുള്ളവരോട് ആവശ്യപ്പെടാൻ സാധിക്കാറില്ല.നമ്മൾക്ക് എന്തുവേണം എന്ന് നമ്മൾ പറയാതെ മറ്റുള്ളവർക്ക് അറിയാൻ കഴിയില്ലല്ലോ.
ആവശ്യങ്ങൾ ഇല്ലാത്ത മനുഷ്യരില്ല.മരണം വരെ ഓരോ മനുഷ്യനും ഓരോരോ ആവശ്യങ്ങളുണ്ട് പൂർത്തിയാക്കാനായിട്ട്.നമ്മൾ ആവശ്യപ്പെടാതെ നമ്മൾക്ക് വേണ്ട കാര്യങ്ങൾ നമ്മളുടെ ചുറ്റുപാടിൽ നിന്നും പൂർണ്ണമായി ലഭിക്കണമെന്നില്ല.

ഏതൊരു സാഹചര്യത്തിലും മുന്നോട്ട് പോകുവാൻ ആവശ്യപ്പെടുക എന്നതിന് വളരെ അധികം പ്രാധാന്യമുണ്ട്.നമ്മൾ ആവശ്യപ്പെടാതെ നമ്മളെ സ്നേഹിക്കുന്ന, സഹായിക്കുന്ന ഒരുപാട് ആളുകളുണ്ട് നമ്മുടെ ചുറ്റിലുമായി ഈ ലോകത്ത്.
നമ്മൾ എല്ലാവർക്കും ഓരോരോ ആവശ്യങ്ങൾ ഓരോ സാഹചര്യം അനുസരിച്ചു ഉണ്ടാകും, അന്നേരം മനസ്സ് തുറന്നു നമ്മുടെ മോശം അല്ലാത്ത ആവശ്യങ്ങൾ മറ്റുള്ളവരെ അറിയിക്കാൻ സാധിക്കട്ടെ.
Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

12 February 2024

// // Our Youtube channel

43.motivation discussion 2024

43. അമിതമായ സ്നേഹത്തേക്കുറിച്ച് എന്താണ് അഭിപ്രായം
Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 43

 43.ആവശ്യങ്ങൾ കണ്ടെത്തുക.
നമ്മൾ എല്ലാവർക്കും ഓരോരോ ആവശ്യങ്ങളുണ്ട്.
നമ്മളെ ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്യുമ്പോൾ അതിന്റെതായ ഗുണങ്ങൾ/മാനസികമായ സന്തോഷം നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാവും.

ആരോഗ്യം നിലനിർത്താൻ ഏതൊരാൾക്കും വ്യായാമം ആവശ്യമാണ്.ജീവൻ നിലനിർത്താൻ ഭക്ഷണം,വെള്ളം,വായു ആവശ്യമാണ്.നമ്മൾ ഓരോരുത്തർക്കും ഇപ്പോഴും ഭാവിയിലും ഓരോരോ ആവശ്യങ്ങൾ ഉണ്ടാകും അതെല്ലാം നിർവഹിക്കാൻ ആവശ്യമായ നേരായ മാർഗങ്ങൾ ഇപ്പോൾ മുതൽ തന്നെ കണ്ടെത്തേ ണ്ടതുണ്ട്.എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ നേരായിട്ടുള്ള ആവശ്യങ്ങൾ കണ്ടെത്താൻ എത്രയും വേഗം സാധിക്കട്ടെ.

Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

11 February 2024

// // Our Youtube channel

42.motivation discussion 2024

42.ഇത്രയും നാളത്തെ ജീവിതം കൊണ്ട് എന്ത് തിരിച്ചറിവാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്
Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 11

 42.ആവശ്യം കണ്ടറിഞ്ഞു ചെയ്യുക.
എല്ലാ മനുഷ്യർക്കും അവരവരുടെ ജീവിതത്തിൽ ഒരുപാട് ആവശ്യങ്ങൾ നിറവേറ്റാനായിട്ട് ഉണ്ടാവും.ഒരാൾക്ക് ദാഹിച്ചാൽ വെള്ളം കൊടുക്കുക, വിശന്നാൽ ഭക്ഷണം കൊടുക്കുക ഇതൊക്കെ ചെയ്തുകൊടുക്കണമെങ്കിൽ ആവശ്യം കണ്ടറിഞ്ഞു ചെയ്യുക തന്നെ വേണം.ലോകത്തിൽ ഓരോ മനുഷ്യരും മുന്നോട്ട് പോകുന്നത് പരസ്പരം സഹകരണം കൊണ്ടുമാത്രമാണ്.ചുറ്റിലുമുള്ള നിസ്സഹായരായ മനുഷ്യർ ധാരാളമുണ്ട്, അവരുടെ ആവശ്യങ്ങളിൽ നമ്മളെകൊണ്ട് ആകുന്നതുപോലെ സഹായം എത്തിക്കാൻ സാധിക്കണം.പരസ്പരം സഹായം ഇല്ലാതെ ആർക്കും അധികകാലം മുന്നോട്ട് പോകുവാൻ സാധിക്കുകയില്ലല്ലോ.നമ്മൾ ഈ ലോകത്തു ഒറ്റക്കല്ല.നമ്മളെ സഹായിക്കാൻ ഒരുപാട് നല്ലവരായ മനുഷ്യർ നമ്മുടെ ചുറ്റിലുമുണ്ട്.ആവശ്യം കണ്ടറിയുക എന്നത് നമ്മൾ മറ്റുള്ളവരെ ശരിക്കും മനസ്സിലാക്കിയാലാണ് സാധിക്കുക.നമ്മൾ മനുഷ്യർ ക്ക്‌ എപ്പോഴാണ് പെട്ടെന്നൊരു ആവശ്യം വരുന്നതെന്ന് പറയാൻ പറ്റില്ലല്ലോ.ആവശ്യസന്ദർഭ
ങ്ങളിൽ മറ്റുള്ളവരെ കഴിവിനോത്തു സഹായിക്കാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.

Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

10 February 2024

// // Our Youtube channel

41.motivation discussion 2024

41. മറ്റുള്ളവരുടെ ഭാഗത്ത്‌ നിന്നുള്ള മര്യാദക്കേട് നിങ്ങളുടെ ജീവിതത്തെ എപ്പോഴെങ്കിലും തളർത്തിയിട്ടുണ്ടോ
Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 41

 41.ആവശ്യം ഇല്ലാതെ വാശി പിടിക്കുന്നത് നല്ലതല്ല.
നമ്മളിൽ പലർക്കും പലപ്പോഴും വാശി ഉണ്ടാവാറുണ്ട്.വാശികൊണ്ട് ചിലപ്പോളൊക്കെ നമ്മളിൽ പലർക്കും ഗുണങ്ങൾ ഉണ്ടാ യിട്ടുണ്ടാകാം.പക്ഷെ എങ്കിൽ ഒരു പരിധി വിട്ടു കഴിഞ്ഞാൽ ഗുണത്തെക്കാൾ ഏറെ ദോഷമാണ് വാശികൊണ്ട് ഉണ്ടാകുന്ന പരിണിത ഫലം.ഒത്തിരി ആളുകൾ അവരുടെ ജീവിതത്തിൽ നേട്ടങ്ങൾ വാശി കൊണ്ട് നേടിയെടുക്കാൻ കഠിനമായി തന്നെ പരിശ്രമിക്കുന്നവരുണ്ട്, ചിലരൊക്കെ പരിശ്രമത്തിന്റെ ഫലമായി വിജയം കണ്ടെത്തുന്നുമുണ്ട്.നമ്മൾ ഓരോരുത്തരും ജീവിത ത്തിൽ എടുക്കുന്ന വാശികൾ നല്ലതിനാണോ എന്ന് ശരിക്കും വിലയിരുത്തലുകൾ നടത്തേ ണ്ടിയിരിക്കുന്നു.ചിലരുടെയൊക്കെ വാശികൾ ദുരിതപൂർണ്ണമായ അവസ്ഥയിലേക്ക് കൊണ്ട് ചെന്നെത്തിച്ചിട്ടുണ്ട്.

നമ്മുടെ വാശികൾ ആരെയും വേദനിപ്പിക്കാനോ ദ്രോഹിക്കാനോ ഉള്ളത് ആവരുത്.ആവശ്യം ഇല്ലാത്ത വാശികൾ നമ്മളെ നാശത്തിലേക്ക് നയിക്കും.നമ്മളുടെ വാശി കാരണം നമ്മുടെ ചുറ്റിലുമുള്ള ഒരാളുടെയും കണ്ണു നിറയാൻ ഇടയാവരുത്.നമ്മൾക്ക് എത്രയോക്കെ വാശി ഉണ്ടെങ്കിലും നമ്മുടെ ആയുസ്സിന്റെ ദൈർഘ്യം ഒരു നിമിഷം പോലും നീട്ടാൻ നമ്മൾക്ക് ആവില്ല, ഒരു വാശിക്കും കഴിയില്ല.നമ്മൾക്ക് മുൻപിൽ ഒരു വഴി അടയുമ്പോൾ മറ്റുള്ള വഴികൾ സ്വയം അന്വേഷിച്ചു കണ്ടുപിടിക്കുക.ആവശ്യമില്ലാത്ത വാശി നമ്മുടെയൊക്കെ ജീവിതം നശിപ്പി ക്കുന്നതിലേക്ക് ഒരു പക്ഷെ നയിച്ചേക്കാം.

ജീവിതത്തിലെ ദുരിതങ്ങൾക്കിടയിലും പ്രയാസങ്ങൾക്കിടയിലും ജീവിച്ചു കാണിക്കാൻ, സ്വന്തം കാലിൽ നിവർന്നു നിൽക്കാൻ ജീവിതത്തോട് അൽപ്പം സ്വൽപ്പം വാശി ഉണ്ടാവുന്നത് നല്ലതാണ്.സ്വന്തം കാലിൽ നിൽക്കാൻ നമ്മൾ ഓരോരുത്തർക്കും ആവശ്യത്തിന് വാശി ഉണ്ടാവണം.
പഠിച്ചു വളർന്നു നല്ലൊരു ജോലി നേടിയെടുക്കുമെന്ന് ചെറുപ്പം മുതലേ ഒരു വാശി പഠിക്കുന്ന കാര്യത്തിൽ നമ്മൾ ഓരോരുത്തർക്കും ഉണ്ടാവണം. ആരെയും ചെറുതായി കാണാനോ, ആരെയും തോൽപ്പിക്കാനോ വേണ്ടിയാവരുത് നമ്മുടെ വാശികൾ.നമ്മൾക്ക് കഴിവുണ്ട്, നമ്മളെ കൊണ്ട് സാധിക്കും എന്നൊക്കെ തെളിയിക്കാൻ നമ്മുടെ നല്ല ഉദ്ദേശത്തോടെയുള്ള വാശികൾ ഒരു പരിധി വരെ സഹായിക്കുമായിരിക്കും.എല്ലാവർ
ക്കും ആരെയും ദ്രോഹിക്കാതെ, വേദനിപ്പിക്കാതെ സ്വന്തം ജീവിതം പടുത്തുയർത്താൻ ആവശ്യമായ കാര്യങ്ങൾ നേടിയെടുക്കാൻ വേണ്ട വാശികൾ ഉണ്ടാവട്ടെ.

Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

9 February 2024

// // Our Youtube channel

40.motivation discussion 2024

40.എന്തിലുള്ള പോരായ്മകൾ ആയിരുന്നു നിങ്ങളെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചിട്ടുള്ളത്
Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 40

 40.ആവശ്യം ഇല്ലാതെ ആരോടും ഒന്നും ചോദിക്കരുത്.
ചിലർക്കൊക്കെ അവരോട്, ആരും തങ്ങളുടെ എന്തെങ്കിലും വ്യക്തിപരമായ കാര്യത്തെക്കുറിച്ച് ചോദിക്കുന്നത് ഇഷ്ടം അല്ല.നമ്മുടെ ഉള്ളിൽ പല കാര്യങ്ങളെക്കുറിച്ചും സംശയങ്ങൾ ഉണ്ടാവും, അത് പരിഹരിക്കാൻ ആരോടെങ്കിലും ചോദിച്ചേ മതിയാകുള്ളൂ.നമ്മൾ ചോദിക്കുന്ന വ്യക്തിക്ക് വ്യക്തമായ ഉത്തരം പറഞ്ഞു തരാൻ ഒരു പക്ഷെ അറിയില്ല എങ്കിൽ അടുത്ത ആളോട് ചോദിക്കുക.ഉത്തരം കിട്ടുന്നത് വരെയും ചോദിക്കുക എന്നത് നമ്മുടെ ആവശ്യമാണ്.

നമ്മൾ പലപ്പോഴും മറ്റുള്ളവരുടെ ജീവിത സാഹചര്യം അറിഞ്ഞിട്ട് ആയിരിക്കില്ല ഓരോ കാര്യവും അവരോട് ചോദിക്കുന്നത്.എല്ലാവരുടെ
യും സാഹചര്യം മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരില്ലല്ലോ.എല്ലാവർക്കും അവരവരുടെ ജീവിത ത്തിലേക്ക് ആവശ്യത്തിന് അറിയാൻ വേണ്ടിയുള്ളത് മാത്രം മറ്റുള്ളവരോട് ചോദിക്കാൻ സാധിക്കട്ടെ.

Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

8 February 2024

// // Our Youtube channel

39.motivation discussion 2024

39.നിങ്ങളുടെ ജീവിതത്തിൽ നിരസിക്കലുകൾ വേദനകൾ സൃഷ്ടിച്ചിട്ടുണ്ടോ
Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 39

 39.ആവശ്യം ഇല്ലാത്തത് പറയരുത്.
നമ്മൾക്ക് ആർക്കും തന്നെ ആവശ്യം ഇല്ലാത്തത് കേൾക്കാൻ ഇഷ്ടം ഇല്ല.നമ്മൾ ഈ പ്രപഞ്ചത്തിൽ നമ്മുടെ ചുറ്റിലും ഉള്ള എത്രയോ കാര്യങ്ങൾ കേൾക്കാൻ ഇഷ്ടം ഇല്ലാത്ത കാര്യങ്ങൾ കേട്ടിട്ടുണ്ട്.ഈ ലോകത്ത് കേട്ടാൽ വെറുത്തു പോകുന്ന വാക്കുകൾ ഒത്തിരി ഉണ്ടാകാം.ആ വാക്കുകൾ ഉപയോഗിക്കുന്ന സാഹചര്യം അനുസരിച്ചിരിക്കും ആ വാക്കുകൾ കേൾക്കു ന്നവർക്കുണ്ടാകുന്ന അനുഭവങ്ങൾ.

ഓരോ മനുഷ്യർക്കും ഓരോ കാര്യത്തിലും ഇഷ്ടവും ഇഷ്ടക്കേടുകളും ഉണ്ടാവും.അതെല്ലാം മനസ്സിൽ ആക്കി വേണം അവരോടു സംസാരിക്കാൻ.
മറ്റുള്ളവരെ ചെറുതാക്കിയോ, തരംതാഴ്ത്തിയോ, കളിയാക്കിയോ സംസാരിക്കുന്നത് ഒരു പക്ഷെ കേൾക്കുന്ന വ്യക്തിക്ക് ഇഷ്ടം ആയെന്ന് വരില്ല.
ഒരാളും മറ്റൊരാളെ കുറിച്ചു ആവശ്യം ഇല്ലാത്തത് പറയരുത്.ആവശ്യം ഇല്ലാത്തത് പറയരുത് എന്ന് പറയാൻ കാരണം നമ്മൾ ആരോടാണ് പറഞ്ഞത് ആ വ്യക്തി മാത്രം അല്ല ആ കാര്യം അറിയുന്നത് അയാൾ വഴി ഒത്തിരി ആളുകളിലേക്ക് ചെന്നെത്തും.പിന്നെ കേട്ട കാര്യങ്ങൾ ആരെകുറിച്ചാണോ പറഞ്ഞത് അയാളുടെ അടുത്തെത്തി കഴിയുമ്പോൾ ഒരു പക്ഷെ അയാൾക്ക് വേദന ഉണ്ടാവാൻ സാധ്യതയുണ്ടാവാം.

പിന്നെ ഒത്തിരി വിമർശനങ്ങളെ അതിജീവിച്ചിട്ടുള്ള വ്യക്തികൾക്ക് ആരൊക്കെ അവരെക്കുറിച്ച് എന്തെല്ലാം പറഞ്ഞാലും അവരെയോ അവരുടെ ജീവിതരീതിയേയോ അതൊന്നും സ്വാധിനിക്കാൻ പോകുന്നില്ല.നമ്മൾക്ക് മറ്റുള്ളവരോട് ആവശ്യം ഇല്ലാത്തത് പറയാതെ ഇരിക്കാൻ ശ്രമിക്കാം.ആവശ്യം ഇല്ലാത്തത് പറയുമ്പോൾ അത് കേൾക്കുന്ന ആർക്കായാലും വിഷമം ഉണ്ടായേക്കാം.ആവശ്യം ഇല്ലാത്ത കാര്യങ്ങൾ മറ്റുള്ളവരോട് പറയാതിരിക്കട്ടെ.

Read More
// // Our Youtube channel

DAILY MOTIVATION WORDS

 




Read More

7 February 2024

// // Our Youtube channel

38.motivation discussion 2024

 38. തമാശ നിങ്ങളുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്.
Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 38

 38.ആവർത്തനം.
നമ്മൾ ഓരോരുത്തരും ഓരോ ദിവസവും ആവർത്തിക്കേണ്ട കാര്യങ്ങൾ ഒരുപാട് ഉണ്ടാകുമല്ലോ.നമ്മളോട് എല്ലാവരും ഉപദേശി ക്കുന്ന കാര്യം തെറ്റുകൾ ഒരിക്കലും ആവർ ത്തിക്കരുത് എന്നാണ്.തെറ്റുകൾ ആവർത്തിച്ചാൽ അതിന്റെ ദുഷ്യഫലങ്ങൾ ഒരുപാട് അനുഭവിക്കേണ്ടി വരും.ഒരിക്കൽ തെറ്റ് പറ്റിപോയതിന്റെ വേദന ഉള്ളിൽ ഉള്ളിടത്തോളം കാലം വീണ്ടും തെറ്റിലേക്ക് സാധാരണ ഗതിയിൽ ആരും പോകാറില്ല.വർഷങ്ങളായി നമ്മൾ കേട്ട് അറിഞ്ഞു മനസ്സിലാക്കിയ കാര്യങ്ങളാണ് നമ്മൾ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.

ആവർത്തനത്തിനു നല്ലതും മോശമായതുമായ വശങ്ങളുണ്ടാകാം.ഒരുപാട് കാര്യങ്ങൾ നമ്മൾ ആവർത്തിക്കേണ്ടതായിട്ടുണ്ട്.നമ്മുടെ ജീവിതത്തിൽ ആവശ്യമുള്ള കാര്യങ്ങൾ ആവർത്തിക്കാനും ആവശ്യം ഇല്ലാത്ത കാര്യങ്ങൾ ആവർത്തി ക്കാതിരിക്കാനും എല്ലാവർക്കും കഴിയട്ടെ.

Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

6 February 2024

// // Our Youtube channel

37.motivation discussion 2024

37.വെറുപ്പ് എപ്പോഴെങ്കിലും ഒഴിവാക്കാൻ പറ്റിയിട്ടുണ്ടോ
Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 37

 37.ആർക്കും ഒരു ഭാരം ആകാതെ കഴിയുക.
നമ്മളിൽ പലരും ആഗ്രഹിക്കുന്നത് നമ്മുടെ ജീവിതം അവസാനിക്കുന്നത് വരെ ആർക്കും നമ്മളൊരു ഭാരം ആകരുത് എന്നാണ്.
ജീവിതത്തിൽ ഭാരങ്ങൾ താങ്ങാത്തവരായി ആരുമില്ല.നമ്മൾ ഇന്നിവിടെ വരെ എത്തിനിൽക്കുന്നതിനു കാരണം നമ്മളെ ഭാരമായി തോന്നാതെ നമ്മളുടെ വളർച്ചക്ക് വേണ്ട സഹായങ്ങൾ ചെയ്തു തന്നവരാണ്.ജീവിതത്തിൽ മറ്റുള്ളവരിൽ നിന്നും വേദന നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ മറ്റുള്ളവർക്ക് ഒരു ഭാരമായി എന്നൊരു തോന്നൽ ഉളവായേക്കാം.

നമ്മൾ ഓരോരുത്തരും നമ്മുടെയൊക്കെ ജീവിതത്തെ സ്നേഹിക്കാൻ പഠിക്കണം. ജീവിതം എത്ര മനോഹരമാണ് എന്ന് മനസ്സിലാക്കാൻ ശ്രമിക്കണം.ദാരിദ്ര്യത്തെ ചെറുക്കാൻ നമ്മൾ പരിശ്രമിക്കണം.ദുഃഖം ഇല്ലാതെ ആവാനും പരിശ്രമിക്കണം, സന്തോഷം ഉണ്ടാവാനും പരിശ്രമിക്കണം.ഇതെല്ലാം നമ്മൾ വിചാരി ച്ചാലാണ് സാധിക്കുകയുള്ളൂ.
നമ്മളുടെ ജീവിതം മറ്റുള്ളവർക്ക് താങ്ങും തണലും ആണെങ്കിൽ ഒരുപക്ഷെ അവരിൽ ആർക്കും നമ്മളൊരു ഭാരമായി തോന്നുകയില്ല.
ഈ ഭൂമിയിൽ മനുഷ്യർക്ക് ഭാരങ്ങൾ വഹിക്കാതെ മുന്നോട്ട് പോകാൻ ആവില്ല.
നമ്മളിൽ പലരും ജീവിതത്തിൽ ആവശ്യത്തിൽ കൂടുതൽ ഭാരങ്ങൾ വഹിക്കുന്നവരായിരിക്കും.
മറ്റുള്ളവരുടെ ജീവിതം സുഖപ്രദമാകാൻ,മറ്റുള്ള വരുടെ പട്ടിണി മാറ്റാൻ, രാപകൽ ഇല്ലാതെ അധ്വാനിക്കുന്നവർ എത്രയോ വ്യക്തികളാണ് നമുക്ക് ചുറ്റിലും ഉള്ളത്.

പല വിധത്തിലുള്ള സാഹചര്യം ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുമ്പോൾ സ്വന്തം കാലിൽ നിൽക്കാൻ കഴിയാതെ വന്നേക്കാം നമ്മളിൽ പലർക്കും.മറ്റുള്ളവരുടെ സഹായത്താൽ ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടി വന്നേക്കാം.
പലതരത്തിലുള്ള ഭാരങ്ങൾ നമ്മൾക്ക് പലപ്പോഴും ചുമക്കേണ്ടി വന്നേക്കാം.എല്ലാവർക്കും നമ്മൾ ഒരു ഭാരമാകാതെ ജീവിക്കാൻ സാധിക്കട്ടെ

Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

5 February 2024

// // Our Youtube channel

36.motivation discussion 2024

36.പണവും സന്തോഷവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ
Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 36

 36.ആരോട് പറയാൻ ആരു കേൾക്കാൻ.
നമ്മൾ പറയുന്നത് ആരും തന്നെ കേൾക്കാനും അനുസരിക്കാനും ഇല്ലായെന്നുണ്ടെങ്കിൽ നമ്മളിൽ പലരും പറയുക ആരോട് പറയാൻ ആരു കേൾക്കാൻ എന്നൊക്കെ ആയിരിക്കും.നമ്മളുടെ പ്രതികരണം എല്ലായ്പോഴും വിജയം നേടണം എന്നില്ല.തെറ്റുകൾ എത്ര നാൾ ഒരാൾക്ക് മറച്ചുവെക്കാൻ കഴിയും.തെറ്റിനെതിരെ പ്രതികരിക്കാൻ നമ്മൾക്ക് കഴിയണം.പ്രതികരി
ക്കേണ്ടിടത്തു പ്രതികരിക്കുക.നമ്മൾ, നമ്മളുടെ ശരികളുമായി മുന്നോട്ട് പോകുക.ഒരിക്കൽ നമ്മളുടെ ശരികൾ തിരിച്ചറിയുന്ന സമയം വരും.കാലം തെളിയിച്ചു തരും നമ്മൾ ഓരോരുത്തരും ചെയ്യുന്ന ശരികൾ എത്രത്തോളമാണെന്ന്.നമ്മൾ ഓരോരുത്തരും നമ്മളുടെ പ്രവർത്തികൾ ഓരോന്നും വളരെ അധികം ശ്രദ്ധയോടെ ചെയ്യേണ്ടത് വളരെ അത്യാവശ്യം ആയിരുന്നിരിക്കുകയാണ് ഇന്നത്തെ കാലഘട്ടത്തിൽ.

ഇന്നലെകളിൽ നഷ്ടപ്പെട്ടതെല്ലാം തിരികെ പിടിക്കാൻ നമ്മൾ സ്വയം കഷ്ടപ്പെടാൻ മുന്നോട്ട് വന്നേ മതിയാകുള്ളൂ.
ആരോട് പറയാൻ ആരു കേൾക്കാൻ എന്നോർത്ത് സങ്കടപ്പെട്ടിരിക്കാതെ നമ്മൾക്ക് പറയാൻ ഉള്ളത് ഇനിയുള്ള നാളുകളിൽ പറയാൻ ഇടയാകട്ടെ.

Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

4 February 2024

// // Our Youtube channel

35.motivation discussion 2024

35. ഏറ്റവും കൂടുതൽ സങ്കടം വരാനുള്ള സന്ദർഭം എന്തായിരുന്നു
Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 35

 35.ആരോഗ്യം കാത്തുപരിപാലിക്കുക.
ആരോഗ്യത്തിന്റെ കാര്യത്തിൽ നമ്മളിൽ പലരും വേണ്ടത്ര ശ്രദ്ധ നൽകാറില്ല.എല്ലാത്തരം ഭക്ഷണങ്ങളും നമ്മുടെയൊക്കെ ശരീരത്തിനു യോജിക്കണം എന്നില്ലല്ലോ.ആരോഗ്യമാണ് ഏറ്റവും വലിയൊരു സമ്പത്ത്. ആരോഗ്യം ഇല്ലെങ്കിൽ പിന്നെ എത്ര സമ്പത്ത് ഉണ്ടായാലും കാര്യം ഇല്ലല്ലോ.ആരോഗ്യം നിലനിർത്താൻ ഭക്ഷണം കഴിക്കേണ്ടത് വളരെ അധികം ആവശ്യം ആണെന്ന് നമ്മൾക്കറിയാം, ശരീരത്തിനു ദോഷം ചെയ്യുന്ന ഭക്ഷണങ്ങൾ ഒഴിവാക്കാൻ നമ്മൾ ഓരോരുത്തരും വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്.

ആരോഗ്യം നിലനിർത്താൻ ഭക്ഷണം കഴിക്കു ന്നതിനോടൊപ്പം തന്നെ വളരെ അധികം പ്രധാനപ്പെട്ടതാണ് വ്യായാമം ചെയ്യുക എന്നത്, അതുപോലെ തന്നെ പ്രധാനമാണ് ആവശ്യത്തിനു വിശ്രമവും.ശരീരത്തിനു ദോഷം ചെയ്യുന്ന ഭക്ഷണങ്ങൾ ഒഴിവാക്കാൻ നമ്മൾ എല്ലാവർക്കും കഴിയട്ടെ.
ഉചിതമായ മാർഗത്തിലൂടെ ശരീരത്തിന്റെ ആരോഗ്യം കാത്തുപരിപാലിക്കാൻ നമ്മൾ എല്ലാവർക്കും കഴിയട്ടെ.

Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

3 February 2024

// // Our Youtube channel

34.motivation discussion 2024

 34. സ്നേഹിച്ചത് കൊണ്ട് നിങ്ങൾക്ക് ഉണ്ടായിട്ടുള്ള ഗുണങ്ങളും ദോഷങ്ങളും പറയാൻ കഴിയുമോ
Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 34

 34.ആരെയും കാണുന്നില്ല.
നമ്മൾ പലപ്പോഴും പല സന്ദർഭങ്ങളിലും ആരെയും കാണുന്നില്ല എന്ന് പറയാ റില്ലേ.നമ്മളുടെ അടുത്ത് ആരെയും കണ്ടില്ല എങ്കിൽ അതിനു തക്കതായ കാരണം ഉണ്ടാകും ഓരോരുത്തർക്കും പറയാൻ ആയിട്ട്.നമ്മളുടെ ഭാഗത്തു നിന്നും എന്തെങ്കിലും വിഴ്ചകളോ, തെറ്റുകളോ സംഭവിച്ചാൽ ഒരു പക്ഷെ ആരെയും നമ്മുടെ കൂടെ കണ്ടെന്നു വരില്ല.നമ്മൾ ഒരു ബിസിനസ്‌ തുടങ്ങുമ്പോൾ ഒരു പക്ഷെ തുടക്കസമയത്ത് ആരെയും കണ്ടെന്നു വരില്ല.ആളുകൾ കേട്ടറിഞ്ഞു വരണം, അതിനു ക്ഷമയോടെ കാത്തിരിക്കേണ്ടി വരും.

നമ്മുടെ ഒരു ആവശ്യത്തിന് ആരെയും കാണാൻ കഴിഞ്ഞില്ലെങ്കിൽ പലരുടെയും ഉള്ളിൽ വളരെ അധികം വിഷമം ഉണ്ടാകും.ആരെയും കാണുന്നില്ല എന്ന് നമ്മൾക്ക് പറയാതിരിക്കാൻ കഴിയണം എങ്കിൽ ആളുകളെ ആകർഷിക്കാൻ തക്കതായി നമ്മുടെ ഭാഗത്തു നിന്ന് എന്തെങ്കിലും അവർക്ക് ഇഷ്ടം ഉള്ളത് വേണ്ടി വരും.ആളുകളുടെ വിശ്വാസം നേടിയെടുക്കാൻ സാധിച്ചാൽ തീർച്ചയായും ആരെയും കാണുന്നില്ല എന്നൊരു പരാതിയും ഉണ്ടാവാൻ സാധ്യത വളരെ കുറവായിരിക്കും.എല്ലാവർക്കും ആരെയും കാണുന്നില്ല എന്നതോർത്തു സങ്കടപ്പെടാതിരിക്കാൻ സാധിക്കട്ടെ.

Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

2 February 2024

// // Our Youtube channel

33.motivation discussion 2024

33. ആന്മാർത്ഥമായ സ്നേഹത്തിന് തടസ്സം സൃഷ്ടിച്ചിട്ടുള്ളത് എന്താണ്
Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 33

 33.ആരും കൂടെ ഉണ്ടാവില്ല.
നമ്മൾ മുന്നോട്ട് പോകുമ്പോൾ പലപ്പോഴും ഒറ്റക്ക് യാത്ര ചെയ്യേണ്ടി വരും ആരും കൂടെ ഉണ്ടായി എന്ന് വരില്ല.നമ്മളുടെ ജീവിതം അവസാനി ക്കുന്നതുവരെ ഒരു പക്ഷെ കൂട്ടിന് ആളുണ്ടായില്ല എന്ന് വന്നേക്കാം.നമ്മളുടെ ലക്ഷ്യം മനസ്സിൽ കാണുക, ആ ലക്ഷ്യത്തിലേക്ക് നടന്നു അടുക്കുക.വിജയിക്കാൻ നമ്മൾ ഓരോരുത്തരും ഒത്തിരി അധികം കഷ്ടപ്പെടേണ്ടതുണ്ട്.ആരും കൂടെ ഉണ്ടാവില്ല എന്നുള്ള ചിന്ത മനസ്സിൽ നിന്നും ഒഴിവാക്കുക. നമ്മൾ ഒരു കാര്യം ചെയ്യാൻ മുന്നോട്ട് പോകുമ്പോൾ നമ്മൾക്ക് പിന്തുണ നൽകാൻ ആരും ഉണ്ടായെന്നു വരില്ല.നമ്മുടെ മനസ്സിൽ ലക്ഷ്യം വളരെ ശക്തമായി ഉണ്ടെങ്കിൽ ആരും കൂടെയില്ലെങ്കിൽ പോലും നമ്മൾക്ക് അതോർത്തു സങ്കടം ഒന്നും ഉണ്ടാവില്ല.മറ്റുള്ള
വരുടെ ഇഷ്ടത്തിനൊത്തു ജീവിക്കാൻ പറ്റാതെ വരുമ്പോൾ അവരിൽ നിന്നും അകലേണ്ടതായ സന്ദർഭങ്ങൾ ഉണ്ടാവും.

അഭിപ്രായത്തിൽ ഇഷ്ടക്കേട് വന്നു അകന്ന് പോയവരുണ്ടാകാം.ലക്ഷ്യം നേടിയെടുക്കാൻ മറ്റുള്ളവരിൽ നിന്നും അകന്നു കഴിയു ന്നവരുണ്ടാകാം.ജീവിതം നമ്മളെ പഠിപ്പിക്കുന്നത് ഒറ്റക്ക് നടക്കാനാണ്.ഒറ്റക്ക് പൊരുതാനാണ്.
നമ്മളിൽ പലർക്കും കൂട്ടിനു ആളില്ലെങ്കിൽ വല്ലാത്തൊരു സങ്കടം ആണ്.ഏതെങ്കിലും അവസ്ഥയിൽ ആരും കൂടെ ഉണ്ടാവാത്ത അവസ്ഥകൾ കടന്നു വന്നേക്കാം, ആർക്കും നമ്മളെ സഹായിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായേക്കാം അതിനെയെല്ലാം അതിജീവിച്ചു മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും വേണ്ടത് ആന്മധൈര്യവും ആന്മവിശ്വാസവുമാണ്.ഒരു പക്ഷെ നമ്മൾ കണ്ട ലക്ഷ്യം സഫലമാകുന്നത് വരെ ഒറ്റക്ക് സഞ്ചരിക്കേണ്ടതായി വന്നേ ക്കാം.ഓരോ നിമിഷവും ശുഭാപ്തി വിശ്വാ സത്തോടെ സഞ്ചരിക്കുക.ലക്ഷ്യം നേടാൻ ആരും കൂടെയില്ല എന്നൊരു തോന്നൽ ഉപേക്ഷിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.

Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More

1 February 2024

// // Our Youtube channel

32.motivation discussion 2024

32.ഊഹം എപ്പോഴെങ്കിലും ഗുണങ്ങൾ നൽകിയിട്ടുണ്ടോ നിങ്ങളുടെ ജീവിതത്തിൽ
Read More
// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-അധ്യായം 32

 32.ആരാ പറഞ്ഞത്.
ചില ആളുകൾ പറയാറുണ്ട്, ഇന്ന വ്യക്തിയാണ് പറയുന്നത് എങ്കിൽ അതൊന്നും കാര്യം ആക്കണ്ട, ചുമ്മാ അസൂയ കൊണ്ട് പറയുന്നതാണ്, തള്ള് പറയുന്നതാണ് എന്നൊക്കെ.നമ്മളോട് ആരു പറഞ്ഞു എന്നതിലാണ് പ്രസക്തി ഉള്ളത്.നമ്മൾ ഇന്ന് നേടിയിട്ടുള്ള ഓരോ അറിവുകളും നമ്മൾക്ക് മുന്നേ ഈ ഭൂമിയിൽ ജനിച്ചു, മരണത്തിലൂടെ കടന്നുപോയ വ്യക്തികൾ നൽകിയ കാര്യങ്ങളാണ്.നമ്മൾ ഇന്ന് ചെയ്യുന്ന ഓരോ കണ്ടെത്തലുകളുമാണ് ഭാവി തലമുറ പഠിക്കുന്നത്.ആരെപ്പറ്റിയും ആവശ്യം ഇല്ലാത്തത് പറയാതെ ഇരിക്കുക.സത്യം എക്കാലവും മറച്ചുവെക്കാൻ കഴിയില്ല.
ചെറുപ്പം തൊട്ടേ നമ്മളിൽ പലരും പലതരത്തിലുള്ള കളിയാക്കലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്, അവരോട് എല്ലാം ഉള്ളിന്റെ ഉള്ളിൽ വളരെ അധികം വെറുപ്പും ഉണ്ടായിട്ടുണ്ടാകും. നമ്മളെക്കു റിച്ച് ആരു വേണമെങ്കിലും എന്തുവേണമെങ്കിലും പറഞ്ഞു കൊള്ളട്ടെ, ഒരു നാൾ അവർ പറയുന്നത് സത്യം ആണോ കള്ളമാണോ എന്ന് തെളിയും, നമ്മളുടെ സമയം അവരുടെ പിന്നാലെ ആവശ്യം ഇല്ലാതെ നടന്നു കളയേണ്ടതില്ല.നമ്മളിൽ നിന്നും ആർക്കും വേദനിപ്പിക്കുന്ന വാക്കുകൾ കേൾക്കാൻ ഇടവരാതെ ഇരിക്കട്ടെ.

Read More
// // Our Youtube channel

DAILY MOTIVATION WORDS

 


Read More