പുതു വർഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് എല്ലാവരും.വ്യത്യസ്ത രീതിയിലാണ് ഓരോരുത്തരും പുതുവർഷത്തെ വരവേൽക്കുന്നത്.നമ്മുടെ പണത്തിന് അനുസരിച്ചു നമ്മൾ ആഘോഷങ്ങൾ ഗംഭിരമാക്കും(പണമില്ലാത്തവർക്കും ആഘോഷിക്കാം).ഒരു ഉത്സവ പ്രതീതി ഉളവാക്കിയാലേ നമ്മുടെ മനസ്സുകളിൽ ആഘോഷങ്ങൾ ഒരു ആഘോഷമായി തങ്ങിനിൽക്കാറുള്ളു(ഒരു പക്ഷെ ചിലരിൽ ആഘോഷങ്ങൾ തങ്ങിനിൽക്കാൻ മറ്റേതെങ്കിലും കാരണവും ഉണ്ടാകാം) .ഓരോ വർഷവും വരും പുതിയ അനുഭവങ്ങൾ നമുക്ക് സമ്മാനിക്കുവാൻ,അതിലേറെ നമ്മൾ വളരുവാൻ ഓരോ വർഷവും നമുക്കായി ദൈവം നൽകിയതാണ് .കഴിഞ്ഞ വർഷം നമ്മളോടൊപ്പം ഉണ്ടായിരുന്ന പലരും ഇന്ന് നമ്മോടൊപ്പം പുതുവർഷം ആഘോഷിക്കാൻ ഉണ്ടായെന്നു വരില്ല(ഒരു പക്ഷെ അവർക്ക് തിരക്കായതുകൊണ്ടാകാം അല്ലെങ്കിൽ നമ്മൾ അവരെ തിരക്കാത്തതുകൊണ്ടാകാം ).ഒരു മാറ്റം(ചെറുതാകാം വലുതാകാം)
ആഗ്രഹിക്കാത്തവർ ആരും തന്നെ നമ്മുടെയിടയിൽ ഇല്ല.
Read More
തെറ്റുകൾ സംഭവിക്കുക സ്വാഭാവികമാണ്. ഇവിടെ പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം കാരണം എനിക്ക് ഇന്ന് പറയാൻ തോന്നിക്കുന്നത് തെറ്റിനെകുറിച്ചാണ്. ചെറുതായാലും വലുതായാലും തെറ്റ് തെറ്റ് തന്നെയാണ് എന്ന് എല്ലാവർക്കും അറിയാം. നമ്മുടെ ഭാഗത്തു തെറ്റ് സംഭവിച്ചാൽ അതൊരിക്കലും തെറ്റായി അംഗീകരിക്കുവാൻ നമ്മിൽ ഭൂരിഭാഗവും തയ്യാറാകില്ല കാരണം നമ്മുടെ ഉള്ളിലെ ഈഗോ(അഹംഭാവം)സമ്മതിച്ചു തരില്ല. നമ്മുടെ തെറ്റുകൾ (സ്വന്തം) കാണുന്നത്, പറഞ്ഞു തരുന്നത് കുടുതലും നമ്മുടെ ചുറ്റിലും ഉള്ളവരാണ്.
Read More
ഇന്നത്തെ ദിവസമെങ്കിലും മനസമാധാനത്തോടെ കഴിയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ നമ്മുടെയിടയിൽ ഉണ്ടാകില്ല.ജീവിതത്തിൽ എന്തൊക്കെയോ തകരാറുകൾ അല്ലെങ്കിൽ പൊരുത്തക്കേടുകൾ സംഭവിക്കുമ്പോഴാണല്ലോ പൊതുവെ സമാധാനം നഷ്ടപ്പെടുന്നത്.സാധാരണ രീതിയിൽ നഷ്ടപ്പെട്ടത് തിരിച്ചെടുക്കാൻ സാധിക്കില്ല(തിരിച്ചുകിട്ടിയാൽ പിന്നെ നഷ്ടം എന്ന വാക്കിന് പ്രസക്തി ഇല്ലല്ലോ).എനിക്ക് മനസ്സമാധാനം കിട്ടുന്നത് എപ്പോഴാണ് എന്ന് ചോദിച്ചാൽ എല്ലാവർക്കും മനസ്സമാധാനം കിട്ടുമ്പോഴാണ്(അപ്പോൾ പിന്നെ ആരും നമ്മുടെ മനസ്സമാധാനം കളയുവാനായി വരില്ലലോ).എല്ലാവർക്കും എപ്പോഴും മനഃസമാധാനം ലഭിക്കാത്തതുകൊണ്ടു നമ്മൾ(ഞാൻ) പിന്നെ ചെയ്യുന്നത് സ്വന്തമായി സമാധാനിക്കുകയാണ്(എനിക്ക് മാത്രമല്ല കൂടെയുള്ള ആർക്കും മനസ്സമാധാനം ഇല്ല എന്നത് ഓർത്തുകൊണ്ട്).ഒരു വിധത്തിൽ പറഞ്ഞാൽ നമ്മുടെ പ്രവർത്തികളെ ആശ്രയിച്ചിരിക്കും
നമ്മളുടെ സമാധാനവും സന്തോഷങ്ങളും.മക്കളെകുറിച്ച് ആലോചിക്കുമ്പോൾ ജോലി ഇല്ലാതെ മക്കൾ വിഷമിക്കുന്നത് കാണുമ്പോൾ മാതാപിതാക്കൾക്ക് പൊതുവിൽ മനസമാധാനം നഷ്ടപ്പെടാറുണ്ട്(നേരെ തിരിച്ചും)
(എല്ലാവരുടെയും കാര്യമല്ല ഇവിടെ പറയുന്നത്).നമ്മുടെ ജീവിതത്തിൽ എന്തൊക്കെ നഷ്ടങ്ങൾ സംഭവിച്ചാലും ഉള്ളതിൽ സംതൃപ്തി കണ്ടെത്താൻ സാധിച്ചാൽ അതിൽ കൂടുതൽ വേറെ സമാധാനം വേണ്ടിവരില്ല.
Read More
പ്രിയമുള്ള സുഹൃത്തുക്കളെ ആന്മാർത്ഥമായി ഒരു കാര്യം ഇവിടെ പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു(നിങ്ങൾക്ക് ആന്മാർത്ഥമായി പറയുവാൻ ആഗ്രഹമുണ്ടെങ്കിൽ ഇപ്പോൾ പറയാവുന്നതാണ്).ഇനി ആന്മാർത്ഥത നാം ആരിൽ നിന്നും പ്രതീക്ഷിക്കരുത് കാരണം പ്രതിക്ഷിക്കുന്നതുപോലെ ആന്മാർത്ഥത നമുക്ക് എപ്പോഴും എല്ലാവരിൽ നിന്നും തിരിച്ചു കിട്ടുന്നതല്ല എന്നത് തന്നെ.ഇവിടെ ഇതൊക്കെ ഇപ്പോൾ പറയുവാൻ കാരണം എനിക്ക് ഒന്നും ഉണ്ടായിട്ടല്ല കുറച്ചു കാര്യങ്ങൾ എങ്കിലും ആന്മാർത്ഥതയോടെ ഇപ്പോഴെങ്കിലും പറയണം എന്ന് കരുതിയിട്ടാണ്.ഇവിടെ ഇതൊക്കെ വായിക്കുന്ന നിങ്ങളിൽ പലർക്കും ഒരു പക്ഷെ ആന്മാർത്ഥതയുള്ള സുഹൃത്തുക്കൾ ഉണ്ടാകാം വേണ്ടപ്പെട്ടവർ ഉണ്ടാകാം എങ്കിൽ പോലും നമുക്ക്(നിങ്ങൾക്ക്) ഒരു ആവശ്യം(ചിലപ്പോൾ അത്യാവശ്യമാകാം) വന്നുകഴിഞ്ഞാൽ നമ്മളെ(നിങ്ങളെ) സഹായിക്കുവാൻ ആന്മാർത്ഥതയോടെ കൂടെ നിൽക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല(സാഹചര്യങ്ങൾ അനുവദിച്ചില്ലെങ്കിൽ).നമ്മളുടെ ജീവിതത്തിൽ നാം ആന്മാർത്ഥത പുലർത്തേണ്ടത് നമ്മളോട് തന്നെയാണ്.മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ നമുക്ക് ഒരു പക്ഷെ ആന്മാർത്ഥത ഉണ്ടാവണം എന്നില്ല എങ്കിൽ പോലും നമ്മുടെ ജീവിതത്തിൽ നാം ചെയ്യുന്ന കാര്യങ്ങൾ നൂറു ശതമാനം ആന്മാർത്ഥതയോടെ ആണെങ്കിൽ അതിനു ഇന്നല്ലെങ്കിൽ നാളെ ഫലം ലഭിക്കും എന്നതിൽ സംശയം ഇല്ല(നാളെ എന്ന് പറയുന്നത് ഭാവിയാണ് ).
Read More
ലക്ഷ്യബോധം ഉള്ളവർക്കേ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കാറുള്ളു എന്നാണ് കേൾക്കാറുള്ളത്.എനിക്കും നിങ്ങൾക്കും ഇന്ന് വരെ ലക്ഷ്യം നേടാൻ കഴിഞ്ഞിട്ടുണ്ട് എങ്കിൽ നമ്മുടെയുള്ളിൽ ലക്ഷ്യത്തിൽ എങ്ങനെ എത്തിച്ചേരാം എന്ന ബോധ്യം ഉള്ളതുകൊണ്ട് മാത്രമാണ്.ഇവിടെ കുറച്ചു നേരം ബോധ്യമായ കാര്യം പറയാം നമ്മൾ ഒരു ലക്ഷ്യത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുമ്പോൾ ഒത്തിരി കാര്യങ്ങൾ(നമുക്ക് വളരെയധികം വേണ്ടപ്പെട്ടത്) ഒഴിവാക്കേണ്ടി വരും.കുടുംബജീവിതത്തിൽ(വ്യക്തിജീവിതത്തിൽ) ഓരോരുത്തർക്കും അവരവരുടേതായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ഉണ്ടാകും.ഭാവിയിൽ നേടേണ്ട ഒത്തിരിയധികം ലക്ഷ്യങ്ങൾ ഉണ്ടാകും , അതിനുവേണ്ടി ഇന്നിന്റെ സന്തോഷങ്ങൾ ത്യജിക്കാൻ തയ്യാറാകും, ഭാവിയിൽ സന്തോഷത്തോടെ ജീവിക്കാൻ. അതുകൊണ്ടാണല്ലോ പണ്ടത്തെ പഴമക്കാർ പറയാറുള്ളത് ആയ കാലത്തു(ആരോഗ്യമുള്ളപ്പോൾ) തൈ നട്ടാൽ ആവാത്ത കാലത്തു (ആരോഗ്യമില്ലാത്തപ്പോൾ) വിളവ് എടുക്കാം എന്ന്. ഇന്ന് ഞാൻ എന്തൊക്കെ അറിവ് നേടിയിട്ടുണ്ടോ അതൊക്കെ എനിക്ക് ഭാവിയിൽ ഉപകാരപ്രദമാണ്.
Read More
ഓരോ പ്രതീക്ഷകളാണ് നമ്മളുടെയൊക്കെ ജീവിതങ്ങളെ മുന്നോട്ടുനയിക്കുന്നത് അല്ല എന്ന് പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുമോ ആവോ.എന്റെ പ്രതീക്ഷകൾ വളരെ വലുതായിരിക്കും ചിലപ്പോൾ ചെറുതായിരിക്കും(അതറിയണമെങ്കിൽ എന്നോട് തന്നെ ചോദിക്കണം) .പ്രതീഷിച്ചത് കിട്ടിയാൽ പ്രതീക്ഷ അനുഭവമായി മാറുന്നു.പ്രതീക്ഷിച്ചത് കിട്ടാതെ വരുമ്പോൾ നിരാശയായി ,മാറുന്നു(ഇവിടെ എഴുതിയിരിക്കുന്നത് വായിക്കുമ്പോൾ ഇപ്പോൾ തന്നെ നിങ്ങളുടെ പ്രതീക്ഷകൾ പൂവണിയും എന്നൊന്നും ഞാൻ പറഞ്ഞു നിങ്ങളെ നിരാശപ്പെടുത്തുന്നില്ല കേട്ടോ).ഓരോ കാലക്രമങ്ങൾ ഉണ്ട് പൂവിനായാലും മനുഷ്യർക്കായാലും.ഏതു പൂവായാലും മനുഷ്യനായാലും കൊഴിയാൻ എളുപ്പമാണ് വിടരാൻ കുറച്ചു സമയം വേണം(പൂവിനെ മനുഷ്യനുമായി താര്യതമ്യപ്പെടുത്തി ഇവിടെ സാങ്കല്പികമായി പറയുന്നത് ഉദാഹരണത്തിനുവേണ്ടി മാത്രമാണ്).
Read More
ആഘോഷങ്ങൾ ആഘോഷിക്കാൻ ഉള്ളതല്ലേ അപ്പോൾ പിന്നെ ആശംസകൾ നേരാൻ ഉള്ളതാണ് എന്നതിൽ ആർക്കും സംശയം കാണുകയില്ല.ഇന്നലെ വരെ എനിക്ക് ഒരു ആഘോഷവും ഉണ്ടായിരുന്നില്ല എന്നാൽ ഇന്ന് ഞാൻ ആഘോഷിക്കാൻ പോകുകയാണ് കാരണം ഒത്തിരി ആളുകൾ(സുഹൃത്തുക്കൾ) എനിക്ക് ആശംസകൾ നേർന്നു.എല്ലാവരും പരസ്പരം ആശംസകൾ നേരുന്നവരാണ് പ്രത്യകിച്ചും പുതുവത്സരത്തിൽ.നമ്മളെ നമ്മളാക്കുന്നത് പരസ്പരമുള്ള ആശംസകൾ തന്നെയാണ്.ഒരു പക്ഷെ നമ്മൾക്ക് ആശംസകൾ നേരുവാൻ ആരും തന്നെ ഇല്ലെങ്കിലും ആഘോഷിക്കുവാൻ സാഹചര്യങ്ങൾ അനുകുലമല്ലെങ്കിലും നമ്മൾക്ക് നമ്മൾക്ക് തന്നെ ആശംസകൾ നേരാം.ഇന്ന് തിരക്കിൻറെ ലോകമാണ് പരസ്പരം സന്തോഷങ്ങൾ പങ്കിടാനോ ആഘോഷങ്ങളിൽ പങ്കെടുക്കുവാനോ നമ്മുടെ വേണ്ടപ്പെട്ടവർ എപ്പോഴും കൂടെ കാണണം എന്ന് നിർബന്ധം ഇല്ല.ഏത് ആശംസകളും നമ്മളിൽ ഒരു ചിന്ത ഉണർത്തുന്നുണ്ട് ഇത് നിങ്ങൾക്ക് വേണ്ടിയാണ് എന്നും ആഘോഷമാക്കാൻ ഉള്ളതാണ് എന്നും.ചില സത്യങ്ങൾ നമ്മുടെ ആഘോഷങ്ങളെ നിരാശപ്പെടുത്തിയേക്കാം
വേദനപ്പെടുത്തിയേക്കാം.
Read More

ഇന്ന് കുറച്ചു ടെൻഷൻ ആകാം(നിങ്ങൾക്ക് വേണമെങ്കിൽ കൂടുതൽ ടെൻഷൻ ആകാം എന്തിനുവേണ്ടിയാണ് എന്ന് എന്നോട് ചോദിക്കരുത് എന്ന് മാത്രം).നമ്മളിൽ പൊതുവെ ടെൻഷൻ ഇല്ലാത്ത ആളുകൾ വളരെ കുറവാണ്.ഇനി മുന്നോട്ടുള്ള കാലത്തിലും ടെൻഷൻ കുറഞ്ഞു കാണുവാൻ ഒരു സാധ്യതയും ഇല്ല ഇത്രയും പറഞ്ഞു വരുന്നത് നിങ്ങളുടെ ടെൻഷൻ കൂട്ടാൻ വേണ്ടിയല്ല അൽപ്പമെങ്കിലും കൂടുതൽ ഉണ്ടെങ്കിൽ കുറയ്ക്കുവാൻ വേണ്ടിയാണ്.ഞാൻ ടെൻഷൻ എന്ന വാക്കിനെ കുറിച്ച് ഇവിടെ സംസാരിച്ചാൽ ടെൻഷൻ ഇതുവരെ ഇല്ലാത്ത ആളുകൾക്ക് വരെ ടെൻഷൻ ആകും അതാണ് ടെൻഷൻ എന്ന വാക്കിന്റെ പ്രത്യകത.നിങ്ങളുടെ ടെൻഷൻ കുറക്കുവാൻ ഒരു എളുപ്പ മാർഗമുണ്ട് അത് ഞാൻ വഴിയേ പറഞ്ഞു തരാം. വഴി വളരെ എളുപ്പമാണ്.പക്ഷെ എളുപ്പം ചെയ്യാതിരിക്കാൻ നാം പലപ്പോഴും ഒഴിഞ്ഞുമാറുന്നത് കൊണ്ടാണ് കൂടുതൽ ടെൻഷൻ ഉണ്ടാകുന്നത്.നമ്മളുടെ ഓരോ ദിവസത്തെ പ്രവർത്തി എടുത്തു നോക്കുക രാവിലെ 9 മണിക്ക് വീട്ടിൽ നിന്നും ജോലിക്ക് (മറ്റു കാര്യങ്ങൾക്ക്)പോകേണ്ട ആൾ രാവിലെ 8.30 മണിവരെ കളിച്ചും ചിരിച്ചും അലസമായി നടക്കും പിന്നെ ഒരു ഓട്ടപ്രദിക്ഷണം ആണ് എല്ലാ കാര്യങ്ങളും വേഗത്തിൽ ചെയ്യുവാൻ ,അതിനിടയിൽ ഭക്ഷണം കഴിക്കാൻ വിട്ടുപോകും വേണ്ടപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ എടുക്കുവാനും മറക്കും.
Read More
എന്നോട് ആർക്കും ദേഷ്യം തോന്നരുത് കാരണം ഞാൻ ദേഷ്യത്തെകുറിച്ച് ഇന്ന് അൽപ്പം ദേഷ്യത്തോടെയാണ് പറയുവാൻ പോകുന്നത് (ഒരു പക്ഷെ നിങ്ങൾക്ക് ദേഷ്യം തോന്നിക്കുകയില്ല ഇപ്പോൾ, കാരണം നിങ്ങൾ സന്തോഷത്തിലായിരിക്കും അല്ലെങ്കിൽ തന്നെ ഇവിടെ ദേഷ്യപ്പെട്ടാൽ ആരും സമ്മാനം തരില്ലല്ലോ അല്ലേ ).ഒത്തിരി ആളുകൾ നമുക്ക് ചുറ്റിലും ദേഷ്യപ്പെടുന്നത് കാണാറുണ്ട്(നമ്മൾ ദേഷ്യപ്പെടുന്നത് കാണണം എങ്കിൽ ആ സമയത്തു കണ്ണാടി നോക്കിയാൽ മതി).ചിലരുടെ ദേഷ്യം കണ്ടാൽ നമ്മൾ എന്തോ തെറ്റ് ചെയ്തതായിട്ട് തോന്നും(സ്വാഭാവികമായിട്ട്).ഇനി നമ്മൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സമ്മതിക്കുക ഒരു പക്ഷെ ദേഷ്യം കുറയാൻ സഹായിക്കുമായിരിക്കും.ചിലർ ഇപ്പോൾ ചോദിക്കുന്നുണ്ടാകും ദേഷ്യം വന്നാൽ പിന്നെ എന്താണ് ചെയ്യുക എന്ന്? ദേഷ്യം സ്വയം നിയന്ത്രിക്കാൻ നോക്കുക ഒരു പക്ഷെ ആദ്യ തവണ നിങ്ങൾ പരാജയപ്പെട്ടേക്കാം എന്നാലും നമ്മൾ നിയന്ത്രിച്ചാൽ തീരാവുന്നതേ ഉള്ളു പല ദേഷ്യങ്ങളും.സ്വന്തം തെറ്റ് മറച്ചു വയ്ക്കുവാൻ വെറുതെ ദേഷ്യപ്പെടുന്നവരെ കണ്ടിട്ടുണ്ട്.പണ്ടൊക്കെ ആളുകൾ പറയാറുണ്ട് അങ്ങാടിയിൽ തോറ്റതിന് അമ്മയോടാണ് ദേഷ്യം കൂടുതൽ പ്രകടിപ്പിക്കുക എന്ന്.
Read More
എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ(ഇത് വായിക്കുമ്പോൾ എന്തിനാണ് നിങ്ങളെ അഭിനന്ദിക്കുന്നത് എന്നതായിരിക്കും നിങ്ങളിൽ പലരും ഇപ്പോൾ ചിന്തിക്കുക).നമ്മൾ കേൾക്കാനും പറയുവാനും കൂടുതൽ ആഗ്രഹിക്കുന്നത് മറ്റുള്ളവരെ അഭിനന്ദിക്കാനും സ്വയം അഭിനന്ദനം ഏറ്റു വാങ്ങുവാനുമാണ്.ഇത്രയും നാൾ ഞാൻ ഓരോ കാര്യങ്ങളും ചെയ്യുമ്പോൾ എന്നോട് ആരും അഭിനന്ദനം
എന്ന വാക്ക് പറഞ്ഞിട്ടില്ല(അഭിനന്ദനം എന്ന വാക്ക് സാധാരണ വിജയികൾക്ക് അർഹതപ്പെട്ടതായതുകൊണ്ടായിരിക്കും എന്നോട് പറയാതിരിക്കുന്നത് എന്ന് സങ്കല്പിക്കുക ഉദാഹരണം പറയാൻ വേണ്ടിയാണ് എന്റെ കാര്യം പറഞ്ഞത് കേട്ടോ).സാധാരണ രീതിയിൽ വിജയികളെയാണ് അഭിനന്ദിക്കാൻ എല്ലാവരും
ശ്രമിക്കാറുള്ളത്.വിജയം കിട്ടാൻ ശ്രമിക്കുമ്പോൾ നമ്മുടെ ശ്രമങ്ങളെ ആരും ശ്രദ്ധിക്കാറുമില്ല അഭിനന്ദിക്കാറുമില്ല.എങ്കിൽ പോലും നമ്മളുടെ ഉള്ളിൽ നമ്മൾ സ്വയം അഭിനന്ദിക്കാൻ ശ്രമിക്കണം എങ്കിലാണ് നാളെ നമുക്ക് മറ്റുള്ളവരുടെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുവാൻ സാധിക്കുകയുള്ളു .
Read More
ഇന്ന് അൽപ്പം വിശ്രമം ആകാം എന്ന് വിചാരിക്കുന്നു മറ്റൊന്നുംകൊണ്ടല്ല അൽപ്പം ക്ഷിണം ഉണ്ട്(നിങ്ങൾക്ക് ക്ഷിണം ഉണ്ടെങ്കിൽ പിന്നെ വിശ്രമിക്കുമല്ലോ ആരോടും പറയാതെ).ആർക്കൊക്കെ ക്ഷിണം വരുന്നുണ്ടോ അവരെല്ലാം ആഗ്രഹിക്കുന്നത് വിശ്രമമാണ്.ചിലർ ആലോചിക്കുന്നുണ്ടാകും ദൈവമേ എനിക്ക് എന്നാണ് ഇനി വിശ്രമിക്കാൻ സാധിക്കുക എന്ന്.ഒരു കണക്കിന് പറയുകയാണെങ്കിൽ ജീവിതത്തിൽ
മനുഷ്യർക്ക് വിശ്രമം ഇല്ല (ഞാൻ പറഞ്ഞത് ഒരു കണക്കിന് കണക്കായി പോയി അതുകൊണ്ടു ആരും കാര്യമായി ഇപ്പോൾ പറഞ്ഞ വിശ്രമം കണക്കാക്കണ്ട കാര്യം ഇല്ല).നമ്മുടെ ശരീരത്തിന്റെ ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് രണ്ടു കാര്യങ്ങളിലാണ് ഒന്ന് നമ്മുടെ തലച്ചോറിന്റെ പ്രവർത്തനവും മറ്റൊന്ന് മനസ്സിന്റെ പ്രവർത്തനവും(എന്റെ അഭിപ്രായമാണ് കേട്ടോ ഇതൊക്കെ).ഇനി വിശ്രമം എന്തിനാണ് എന്ന് കുടി പറയാം.ഇപ്പോൾ വിശ്രമത്തെ കുറിച്ച് കേൾക്കാൻ കുറച്ചു താല്പര്യം കുടിയിട്ടുണ്ട് അല്ലെ. അതങ്ങനെയാണ് നമ്മൾ കൂടുതൽ കേൾക്കാനും അനുഭവിക്കാനും ആഗ്രഹിക്കുന്നത് വിശ്രമമാണ്.
Read More
ഇന്ന് അൽപ്പം രസം ആകാം ഞാൻ ഉദ്ദേശിച്ചത് സാമ്പാറിലെ രസം അല്ല കേട്ടോ.നമ്മളുടെ ജീവിതത്തിലെ രസകരമായ പല കാര്യങ്ങളും നാം മറ്റുള്ളവരോട് പറയുമ്പോൾ എല്ലാവർക്കും രസം ആകണം എന്ന് നിർബന്ധം ഇല്ല(ഒരു പക്ഷെ ആരും രസിക്കണമെന്ന് നമുക്ക് ഒരു നിർബന്ധവും കാണുകയുമില്ല).എനിക്ക് സിനിമ കണ്ടു രസിക്കാൻ സാധിക്കും(ചിലപ്പോഴൊക്കെ നിങ്ങൾക്കും കഴിയുമായിരിക്കും)(രസം ഇപ്പോൾ ആവശ്യത്തിൽ കൂടുതൽ ആയതുകൊണ്ട് ഇപ്പോൾ മിക്കവാറും സിനിമ കാണാറില്ല സമയം കിട്ടുമ്പോൾ മാത്രമാക്കി ചുരുക്കി-വിരസത ഉള്ളപ്പോഴാണല്ലോ രസത്തിന്റെ ആവശ്യം ഉണ്ടാകുന്നത്)(എല്ലാവർക്കും സിനിമ കണ്ടു രസിക്കാൻ സാധിക്കണമെന്നില്ല.സിനിമ ഉദാഹരണം പറഞ്ഞതാണ് കേട്ടോ).ഓരോ മനുഷ്യരെയും രസിപ്പിക്കുന്നത് അവരുടെ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന കാര്യങ്ങളാണ്.ചെറുപ്പം മുതലേ നാം വളർത്തിയെടുത്ത ശീലങ്ങളിൽ നിന്ന് മാത്രമാണ് നമുക്ക് എന്തെങ്കിലും രസം കിട്ടുകയുള്ളു.ഉപ്പു നല്ലതാണു പക്ഷെ ആവശ്യത്തിൽ കൂടുതൽ ആയാൽ ദോഷം ചെയ്യും പക്ഷെ ആവശ്യത്തിന് ഇല്ലെങ്കിൽ യാതൊരു പ്രയോജനവും ഇല്ല(ഉപ്പിന്റെ അവശ്യ സന്ദർഭങ്ങളിൽ ലഭിച്ചില്ലെങ്കിൽ).എന്റെ അഭിപ്രായത്തിൽ ഉപ്പു പോലെ നമ്മുടെ ജീവിതങ്ങളിൽ അൽപ്പം രസം വേണം.ഉപ്പിനു കറികളിൽ ഉള്ള സ്ഥാനം പോലെ ജീവിതത്തിൽ രസത്തിന് സ്ഥാനം കൊടുക്കണം.ഞാൻ മാത്രം രസിച്ചാൽ പോരാ കൂടെയുള്ളവരെ രസിപ്പിക്കുകയും വേണം.ഞാൻ പഠിക്കുന്നതും ജോലിചെയ്യുന്നതും ഒരു രസത്തിനു വേണ്ടിയാണ് എന്ന് പറയാൻ വേണ്ടിയല്ല ഇതൊക്കെ ഇവിടെ പറയുന്നത്.
Read More
ഇതൊക്കെ വായിക്കുവാൻ ഒത്തിരി ബുദ്ധിമുട്ടാണ് എന്നറിയാം എങ്കിലും വായിച്ചല്ലേ പറ്റു,ഇവിടെ എങ്ങാനും ബിരിയാണി കൊടുത്താലോ.നമ്മളിൽ പലരും ഓരോ കാര്യങ്ങളും ചെയ്യുന്നതിനും പിന്നിൽ നമുക്ക് എന്തൊക്കെ നേട്ടങ്ങളാണ് കിട്ടുക എന്ന് ചിന്തിച്ചിട്ടാണ്.എനിക്ക് (നിങ്ങൾക്ക് ) ഇന്നേ വരെ ഒരു നേട്ടവും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഞാനൊന്നും (നിങ്ങളോന്നും) തന്നെ ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ടാകില്ല.യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക് ട്രെയിൻ(വാഹനം ഏതുമാകാം) അല്പം വൈകിയാണ് ഓടി കൊണ്ടിരിക്കുന്നത് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിനു അതിയായ ഖേദം പ്രകടിപ്പിക്കുന്നു
എന്ന് കേട്ടാൽ നിങ്ങൾക്ക് അത് ഉപകാരം ആണോ അല്ലയോ എന്ന് ചോദിച്ചാൽ കുറച്ചു പേർക്ക് അത് ഉപകാരവും(ചില സാഹചര്യങ്ങളിൽ) കുറച്ചു പേർക്ക് അത് ബുദ്ധിമുട്ടുമായിരിക്കും.നമ്മൾ ജനിച്ച നാൾ തൊട്ട് ബുദ്ധിമുട്ട് നേരിടാൻ പഠിച്ചവരാണ്(മറ്റുള്ളവർ പഠിപ്പിച്ചുതന്നിട്ടുള്ളതാണ്).ഇന്നും നമ്മുടെ മുന്നിൽ ഉള്ളത് ബുദ്ധിമുട്ടാണ്.എന്റെ മുന്നിൽ ഒരു തടസ്സം വന്നാൽ ഞാൻ വേറെ വഴി തിരഞ്ഞെടുക്കും അതെന്നെ ആരും പഠിപ്പിച്ചു തന്നതല്ല ഞാൻ സ്വയം പഠിച്ചെടുത്തതാണ്(ഗൂഗിൾ ഉണ്ടല്ലോ ഇപ്പോൾ വഴി കണ്ടുപിടിക്കാനും അറിവ് നേടാനും).
Read More
വെറുതെ തുടങ്ങിയതാണ് ഇപ്പോഴാണ് ശരിക്കും വെറുതെ അല്ല എന്ന് തോന്നി തുടങ്ങിയത്.പറഞ്ഞുവരുന്നത് ഞാൻ ഇന്നലെ വരെ നിങ്ങളൂടെ കൂടെ കുറെ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു ഇന്നാണ് എനിക്കും ശരിക്കും തോന്നിത്തുടങ്ങിയത് ഇവിടെ പറയുന്ന കാര്യങ്ങൾ ശരിക്കും സംഭവിക്കുമെന്ന്.നാളെ നമ്മൾ മരിക്കും എന്ന് ആർക്കെങ്കിലും നാളെ തോന്നാറുണ്ടോ(ചിലപ്പോൾ ഇന്ന് തോന്നിയേക്കാം) നമ്മുടെ ചുറ്റിലും ഇന്ന് മനുഷ്യർ മരിക്കുന്നതു എത്ര പെട്ടെന്നാണ്.ജീവിതം ക്ഷണികമാണ് പറയാനുള്ള നാളുകളും ക്ഷണികവും നിങ്ങൾ ഇതൊക്കെ വായിക്കുന്നു ശരി തന്നെ (തോന്നൽ അല്ല എങ്കിൽ )പക്ഷെ ഇവിടെ പറയുന്ന കാര്യങ്ങൾ നിങ്ങളിൽ എന്തെങ്കിലും തോന്നലുകൾ(വെറുതെയാണെങ്കിലും) സൃഷ്ടിക്കുന്നുണ്ടോ(പ്രയോജനപ്പെടുന്നുണ്ടോ) എന്നതിലാണ് കാര്യം. ഇല്ല എങ്കിൽ ഇവിടെ പ്രയോജനം ആർക്കും തന്നെ ഇന്ന് ഉണ്ടാകില്ല പക്ഷെ നാളെ ഉണ്ടാകും ആർക്കെങ്കിലും ശരിക്കും പ്രയോജനം .ഇന്ന് പരിശീലനം തുടങ്ങിയാൽ നമ്മൾ ലക്ഷ്യത്തിൽ എത്തും എന്ന് നമ്മുടെ മനസ്സിൽ തോന്നിയാൽ മാത്രമാണ് നമ്മളിൽ പഠിക്കുവാനുള്ള താല്പര്യം ഇന്ന് ജനിക്കുകയുള്ളു.ഇവിടെ പഠനത്തെ കുറിച്ച് സൂചിപ്പിച്ചതു ഒട്ടു മിക്ക ആളുകളും പഠനം കഴിഞ്ഞു വന്നവർ ആയതുകൊണ്ടാണ്.
Read More
അതിമോഹം കൊണ്ട് പറയുകയാണ് എന്ന് വിചാരിക്കരുത്(വേണമെങ്കിൽ ചിന്തിച്ചോ),ഞാൻ ഇനി പറയുന്നത് എന്നെ കുറിച്ചല്ല(നിങ്ങളെ കുറിച്ചുമല്ല).ഇവിടെ വരാൻ ഉണ്ടായ സാഹചര്യം വളരെ അപ്രത്യക്ഷമായി സംഭവിച്ചതാണ്(നിങ്ങൾ ആരും എന്നെ പ്രതീഷിച്ചു ഇരുന്നു കാണുമെന്നു എനിക്ക് തോന്നുന്നില്ല അതുകൊണ്ടാണ് കേട്ടോ).ഞാൻ പണ്ട് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആരൊക്കെയോ എന്നോട് ചോദിച്ചു നിനക്ക് അതിമോഹം ഉണ്ടോ എന്ന് അന്നെനിക്ക് അറിയില്ലായിരുന്നു (ഇന്നും). പക്ഷെ അതിൽ പിന്നെ എനിക്ക് അറിയാൻ ഒരേയൊരു മോഹം മാത്രമേ ഉണ്ടായുള്ളൂ അതിമോഹം മാത്രം(ദുർമോഹം,വ്യാമോഹം ഇതൊക്കെ വേറെ മോഹങ്ങളാണ് കേട്ടോ).ഇന്ന് ഞാൻ എന്തെങ്കിലും നിങ്ങളോടു പറയുന്നുണ്ടെങ്കിൽ അതിനു കാരണം ആരുടെയൊക്കെ അതിമോഹമാണ് ഒരു പക്ഷെ മരിച്ചുപോയവർ ആകാം അല്ലെങ്കിൽ ജീവിച്ചിരിക്കുന്നവർ ആകാം
(അവർക്കു പറയുവാൻ സാധിക്കാത്തത് കൊണ്ട് മാത്രം) ഞാൻ എന്റെ കൈകൾ ചലിപ്പിക്കുന്നു എന്ന് മാത്രമേ ഉള്ളു. ഇതിലെ ഓരോ വരികളും ഓരോ വാക്കുകളും വരുന്നത് എവിടെനിന്നാണ് എന്ന് പോലും എനിക്കറിയില്ല(പേനയിൽ മഷിയില്ലെങ്കിൽ പോലും പേടിക്കണ്ട മോശമായതൊന്നും ഇവിടെ വരില്ല കേട്ടോ).എന്റെ അതിമോഹം എന്താണ് എന്ന് ചോദിച്ചാൽ ഒരു കൊട്ടാരത്തിൽ കിടക്കണം,കോടിശ്വരൻ ആകണം എന്നൊക്കെയാണ്(ഒരു കണക്കിന് ചോദിച്ചാൽ ഇത് രണ്ടും സാധിച്ചു,എങ്ങനെയാണു എന്ന് പിന്നെ പറഞ്ഞു തരാം നിങ്ങള്ക്ക് അതിമോഹം ഇല്ലെങ്കിൽ ).
Read More
ഇന്ന് അൽപ്പം തമാശയാകാം എനിക്ക്(നിങ്ങൾക്ക് വേണമെങ്കിൽ ആകാം) കാരണം ഇന്ന് എനിക്ക് ഒരു തമാശ തോന്നിയതുകൊണ്ടാണ്.എന്തിനാണ് മനുഷ്യർക്ക് ദൈവം തമാശ കൊടുത്തത് തമാശ ഇല്ലെങ്കിൽ ജീവിതം എന്തൊക്കെ വീർപ്പുമുട്ടൽ ആകുമായിരുന്നു.എന്റെ ചില സുഹൃത്തുക്കൾ പറയുന്നത് കേട്ടിട്ടുണ്ട് പഠിക്കാൻ പോയാൽ പിന്നെ അവിടെ ഒരു തമാശയും പറയുവാൻ പറ്റുന്നില്ല എന്ന് എന്തിനേറെ പറയുന്നു ഒന്ന് ചിരിക്കാൻ പോലും പറ്റാത്ത അവസ്ഥ വരെ വന്നു ചേർന്നിട്ടുണ്ട് എന്ന്.ഇനിയുള്ള നാളുകൾ തിരക്കുള്ള നാളുകളാണ് എല്ലാവർക്കും കാരണം ലോകം വളരെ സ്പീഡിൽ പോകുവാൻ തുടങ്ങുകയാണ്.ഇനി എനിക്കോ നിങ്ങൾക്കോ തമാശ പറയുവാൻ സാധിക്കുമോ എന്ന് പറയുവാൻ സാധിക്കില്ല(മനുഷ്യൻ്റെ കാര്യമല്ലേ).ഇന്നത്തെ ജീവിതത്തിൽ രസകരമായ എന്തെങ്കിലും ഒക്കെ വേണമെങ്കിൽ അൽപ്പം രസം കിട്ടുന്ന തമാശകൾ വേണം(മറ്റുള്ളവരെ മുറിപ്പെടുത്തുന്നതല്ല കേട്ടോ).ഒരു മനുഷ്യന്റെ ആയുസ്സിൽ പകുതിയും ഉറങ്ങി കഴിയുമ്പോൾ പിന്നെ കിട്ടുന്ന ഏതാനും മണിക്കൂറുകളിൽ കുറച്ചു സമയമെങ്കിലും തമാശക്കായി നിക്കി വയ്ക്കണം ആരോഗ്യത്തിന് ഭക്ഷണം എന്നത് പോലെ മനസ്സിന് ആരോഗ്യം നിലനിർത്തുവാൻ ചിരിയും തമാശയും ആവശ്യമാണ്(ഇത് തമാശയാണ് എന്ന് കരുതരുതേ).
Read More
ഇന്നത്തെ വിഷയം (തെരഞ്ഞെടുപ്പാണ്) ആയതിനാൽ എല്ലാവരും സഹകരിക്കുമല്ലോ .നിങ്ങൾ തെരഞ്ഞെടുക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ അതിനു ഉത്തരം ലഭിക്കുക നിങ്ങൾക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ എന്നായിരിക്കും(ഭൂരിഭാഗം പേർക്കും).ഇവിടെ എന്തിന്റെ തിരഞ്ഞെടുപ്പിനെ കുറിച്ചാണ് പറയുവാൻ പോകുന്നത് എന്നതിനെ കുറിച്ചായിരിക്കും നിങ്ങളിൽ ഭൂരിഭാഗം ചിന്തിക്കുക.ജീവിതം ഒരു തിരഞ്ഞെടുപ്പാണ് ഇംഗ്ലീഷിൽ പറയുകയാണെങ്കിൽ ലൈഫ് ഈസ് എ ചോയ്സ് [ഇംഗ്ലീഷ് ലെറ്റെറിൽ ബി ക്കും(ബർത്ത്) ഡി ക്കും (ഡെത്ത്) ഇടയിൽ ഉള്ള വാക്ക് സി(ചോയ്സ്)]. നമ്മളുടെ ഇന്നത്തെ ജീവിതം എന്ന് പറയുന്നത് ഇന്നലെകളിൽ നമ്മൾ തിരഞ്ഞെടുത്ത വഴികളാണ്.ചിലർക്ക് തിരഞ്ഞെടുത്ത വഴി തെറ്റിപോയിട്ടുണ്ടാകാം എങ്കിൽ പോലും നേരെയാക്കാൻ സാധിക്കും നമ്മൾ വിചാരിച്ചാൽ(കാര്യമായി പ്രവർത്തിച്ചാൽ).എത്രയാളുകൾ പരീക്ഷ എഴുതിയാലും ഒന്നാം റാങ്ക് ഒരാൾക്ക് മാത്രമേ കൊടുക്കാൻ സാധിക്കു അതിനു കുറെ മാനദണ്ഡങ്ങൾ ഉണ്ടെന്നു മാത്രം.
മുന്നോട്ടുള്ള വഴിയിൽ മുന്നേറണം എങ്കിൽ എന്തെങ്കിലും തിരഞ്ഞെടുത്തെ പറ്റു(ജീവിക്കണമെങ്കിൽ ഭക്ഷണം കഴിക്കണം എന്ന് പറയുന്നതുപോലെ).
Read More
ഇന്ന് എങ്ങനെയാണു എല്ലാവർക്കും സന്തോഷമാണോ അതോ ദുഖമോ.ഇങ്ങനെ ചോദിച്ചാൽ ഉത്തരം പറയുവാൻ ബുദ്ധിമുട്ടായിരിക്കും അല്ലെ.എങ്കിൽ പിന്നെ ചോദിക്കാനില്ല.നമ്മൾ അങ്ങട് കുറച്ചു കാര്യങ്ങൾ പറഞ്ഞു പോകുകയാണ് ഇവിടെ ഒത്തിരി ആയി ഞാൻ പറയുന്നു ഇനിയും പറഞ്ഞു കൊണ്ടിരിക്കുന്നു എന്തെങ്കിലും പറയാതിരുന്നാൽ പലർക്കും വിഷമമാകും കാരണം ഈ പേജിൽ ലൈക്ക് ചെയ്തത് തന്നെ എന്തെങ്കിലും പ്രയോജനപ്പെടണം എന്ന് കരുതിയിട്ടാണല്ലോ.എങ്കിൽ പിന്നെ തുടങ്ങാം എങ്ങനെയാണ് നമ്മൾക്ക് വിഷമം ഉണ്ടാകുന്നത്(സ്വാഭാവികമായിട്ട്) മനുഷ്യരുടെ വിയോഗമാണ്(നികത്താൻ ആകാത്ത നഷ്ടങ്ങൾ) .പിന്നീടാണ് മറ്റുള്ള നഷ്ടങ്ങൾ നമുക്ക് വിഷമങ്ങൾ ഉണ്ടാക്കുന്നത്(സാമ്പത്തികം,സമാധാനം).ഇനി നമുക്ക് ഇതൊക്കെ
നഷ്ടപ്പെടാത്ത ആളുകളെ തിരയാം എവിടെയെങ്കിലും എന്തെങ്കിലും നഷ്ടപ്പെടാതെ ഇരിക്കുന്ന ആളുകളെ കാണുവാൻ സാധിക്കുമോ.നമ്മളുടെ ഒക്കെ ചെറിയ വിഷമങ്ങളാണ് മറ്റുള്ളവരെ വച്ച് താരതമ്യം ചെയ്യുമ്പോൾ.ഇന്ന് ജീവിക്കണമെങ്കിൽ എന്തൊക്കെ വേണം വേണ്ട എന്ന് മനസ്സിലാക്കാൻ നമുക്ക് സാധിക്കുന്നില്ല,സാധിച്ചിരുന്നു എങ്കിൽ സമാധാനത്തോടെ ജീവിക്കാൻ കഴിയുമായിരുന്നു.
Read More
നിങ്ങൾ എന്നോട് ചെയ്തത് വളരെ മോശമായി പോയി ഞാൻ ഇത്രയും നാൾ നിങ്ങൾക്കുവേണ്ടി കഷ്ടപ്പെടുകയായിരുന്നു ഒരു നന്ദി വാക്ക് അല്ലെങ്കിൽ വേണ്ട ഒരു ഷെയർ എനിക്ക് തരാൻ കഴിയുമായിരുന്നു.ഇനി എനിക്ക് വേണ്ട കാരണം നിങ്ങൾ ചെയ്യുന്നതിൽ ഞാൻ മോശം കാണുന്നില്ല.ഇന്ന് ഇവിടെ പറയുവാൻ ഉദ്ദേശിക്കുന്നത് അൽപ്പം മോശമായ കാര്യമാണ് എന്ന് കരുതി നിങ്ങൾ വായിക്കാതെ ഇരിക്കരുത്,വായിച്ചു കഴിഞ്ഞാൽ മോശം മാറും.നമ്മൾ ചെയ്യുന്ന ചില പ്രവർത്തികൾ എപ്പോഴാണ് മോശമായി തിരുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുമ്പോൾ അല്ലെങ്കിൽ ശല്യപ്പെടുത്തുമ്പോൾ അല്ലെ ?.നമ്മൾ ചെയ്യുന്ന മോശം എന്ന് പറയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്നില്ല എങ്കിലോ അതിൽ മോശം കാണുവാൻ നമുക്ക് കഴിയാറുമില്ല.നമ്മുടെ ജീവിതം എടുത്തുനോക്കിയാൽ ഓരോ മോശം കാര്യങ്ങളും ഉണ്ടാകും ഉദാഹരണം പറയുകയാണെങ്കിൽ പരീക്ഷയിൽ തോറ്റത്.
Read More
എനിക്ക് മടി വരുന്നു,ഇനി ചെയ്യുന്നത് (പറയുന്നത്) മതിയാക്കാം .അല്ലെങ്കിൽ പിന്നെ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് മടി വിചാരിക്കേണ്ടി വരും.ഇനി പറയുവാൻ പോകുന്നത് നിങ്ങൾക്ക് ഒരു പക്ഷെ മടി തോന്നുന്ന കാര്യങ്ങളാണ്(അതെന്താണ് എന്ന് നിങ്ങൾക്കറിയാമല്ലോ).എന്നെ സംബന്ധിച്ചിടത്തോളം ഇതൊക്കെ നിസ്സാര,സാരമായ കാര്യങ്ങളാണ്.ചില കാര്യങ്ങൾ നമ്മൾ ചെയ്യാൻ വിട്ടു പോകുന്നത് മടി കാരണമാണ്.പഠിക്കുവാൻ താല്പര്യമില്ലാത്തതിന് പിന്നിൽ മടിയായിരിക്കാം അതിനുപരിയായി മറ്റെന്തെങ്കിലും അതിയായ താല്പര്യവും കാണാം.മടി മാറ്റാൻ വളരെ എളുപ്പമാണ്.എളുപ്പമാണ് എന്ന തോന്നൽ ഇല്ലെങ്കിൽ വളരെ അധികം പ്രയാസവുമാണ്.ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും ഉൾകൊള്ളാൻ കഴിഞ്ഞെന്നു വരില്ല കാരണം മടി തന്നെ.മടിയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.ഏതു ജോലി എടുത്തു നോക്കിക്കോളൂ അവിടെ മടി
വന്നാൽ തുടർന്ന് വരുന്ന കാര്യങ്ങൾ എല്ലാം അവതാളത്തിൽ ആകും(വീട് പണി നോക്കിയാൽ മതി,അടിത്തറ ശരിയല്ലെങ്കിൽ മുകളിലേക്ക് എന്തോരം പൊക്കി കെട്ടിയാലും ഒരു നാൾ വീടിന്റെ നിലനിൽപ്പ് നഷ്ടപ്പെട്ടേക്കാം വീടിന്റെ ശരാശരി ആയുസ്സിന് മുന്നേ തന്നെ).നാളെ ആകട്ടെ നാളെ ആകട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് പല കാര്യങ്ങളും നമ്മൾ മാറ്റിവെക്കുന്നത്(നിങ്ങൾ മാറ്റിവച്ചില്ലെങ്കിലും).നാളെ എന്താണ് പിന്നീട് സംഭവിക്കുക മറ്റു പല കാര്യങ്ങളും വരുമ്പോൾ നമ്മൾ ചെയ്യാൻ ഉദ്ദേശിച്ച കാര്യങ്ങൾ പോലും ചെയ്യാൻ സാധിക്കാതെ വരും.
Read More
ഇന്ന് പറയാൻ ഒന്നും തന്നെ ഇല്ല എന്നാണ് വിചാരിച്ചതു പക്ഷെ നിങ്ങളോട് പറയുമ്പോൾ അതൊക്കെ ഒരു വിഷയത്തിലേക്കു കടക്കും. എന്തിനാണ് ഇങ്ങനെ പറഞ്ഞു നിങ്ങളെ സങ്കടപെടുത്തുന്നത് അല്ലെ, ദുഃഖം എങ്ങനെയാണ് ഉണ്ടാകുന്നതു ഒന്നും ചെയ്യുവാനും പറയുവാനും കേൾക്കുവാനും കാണുവാനും ഇല്ലാത്തപ്പോൾ അല്ലെ (എന്തിനേറെ പറയുന്നു, ഇതിൽ കൂടുതൽ കാരണങ്ങൾ ഉണ്ടെങ്കിൽ കുടിയും). ഇനി വരാൻ പോകുന്ന കാലഘട്ടം വെല്ലുവിളി നിറഞ്ഞതാകും(നേരിടാൻ തയ്യാറാകുന്നവർക്കു).എന്ത് ദുഃഖം വന്നാലും കുറച്ചു കാലം കഴിയുമ്പോൾ നമ്മൾ മറക്കും(മറക്കണം),
Read More
ഇന്ന് മുതൽ പരിപാടിയിൽ ചെറിയ മാറ്റം വരുത്തുകയാണ്.എന്താണ് മാറ്റം എന്ന് നിങ്ങൾക്ക് വഴിയേ മനസ്സിലായിക്കൊള്ളും കാരണം ഞാൻ ഇവിടെ പറയുന്ന കാര്യങ്ങൾ(നല്ലതു മാത്രം) അനുസരിക്കുന്നവർക്ക് ചില നല്ല മാറ്റങ്ങൾ സംഭവിച്ചതായി അറിയുവാൻ സാധിച്ചു.ഞാൻ പ്രത്യകിച്ചു ഒന്നും തന്നെ മാറ്റുവാൻ നിങ്ങളോടു പറഞ്ഞില്ലെങ്കിൽ പോലും സ്വമനസ്സാലെ പലരും വന്നു എന്നോട് പറഞ്ഞിട്ടുണ്ട്,ഈ പേജിലെ പോസ്റ്റുകൾ കാണുമ്പോൾ(വായിക്കുമ്പോൾ),അവർക്ക് വല്ലാത്ത ഒരു എനർജി ആണ്
കിട്ടുന്നത് എന്ന്,ചില മാറ്റങ്ങൾ നടപ്പിൽ വരുത്താൻ ശ്രമിക്കുന്നുണ്ട് എന്ന് .ഇതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്(എന്നെ കൊണ്ട് ഇത്രയൊക്കെ പറ്റു എന്ന് വിചാരിച്ചാൽ(പറഞ്ഞു കൊണ്ടിരുന്നാൽ) ഇതൊന്നും നടക്കുമായിരുന്നില്ല,പക്ഷെ പറ്റാവുന്ന കാര്യങ്ങൾ( പരമാവധി കാര്യങ്ങൾ) ചെയ്യുവാൻ ശ്രമിച്ചാൽ(ശ്രമിച്ചുകൊണ്ടിരുന്നാൽ) നല്ല ഫലം ലഭിക്കും).മാറ്റം ഇഷ്ടമില്ലാത്തവർ ആരും ഇല്ല.നമ്മൾ ഒന്നാം ക്ലാസ്സിൽ നിന്നും ജയിച്ചു കഴിഞ്ഞാൽ ക്ലാസ് മാറുന്നു കുട്ടുകാർ മാറുന്നു ടീച്ചേഴ്സ് മാറുന്നു അങ്ങനെ ഒത്തിരി മാറ്റങ്ങൾ സംഭവിക്കുന്നു.പ്രായമാകുമ്പോൾ നമ്മുടെ ശരീരത്തിലും മനസ്സിലും ബുദ്ധിയിലും കഴിവിലും മാറ്റം സംഭവിക്കുന്നു.മനുഷ്യർക്ക് ഏറ്റവും വേണ്ടപ്പെട്ടത് മാറ്റമാണ്.ഒരു മാറ്റം നമ്മളിൽ സംഭവിക്കണമെങ്കിൽ അതിന്റെ പിന്നിൽ ഒത്തിരി കാര്യങ്ങൾ
ഉണ്ട്(ഒന്നാം ക്ലാസ് ജയിക്കാൻ
പരീക്ഷ എഴുതുന്നതുപോലെ).ഇന്നത്തെ കഠിന പരിശ്രമങ്ങൾ നമ്മളിൽ ഒരു മാറ്റം സംഭവിപ്പിക്കും(ചില മാറ്റങ്ങൾ നമ്മൾ അറിയാതെയും സംഭവിക്കാം).നമ്മുടെ ചുറ്റിലും നോക്കിയാൽ എന്തൊക്കെ മാറ്റങ്ങളാണ് നാം കണ്ടു കൊണ്ടിരിക്കുന്നത് (മനുഷ്യരുടെ സ്വഭാവത്തിലും പ്രവർത്തികളിലും).
Read More
എല്ലാവർക്കും സുഖം തന്നെയല്ലേ.നമ്മൾ എങ്ങനെയാണ് സുഖമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് നമ്മുടെ മനസ്സിനോട് ചോദിച്ചിട്ടാണ്(ഉത്തരം കിട്ടണമെങ്കിൽ ചോദ്യം ആവശ്യമാണല്ലോ).ഇന്ന് മനസ്സിലാക്കാൻ സാധിക്കാത്തവർക്ക് എന്നെങ്കിലും മനസ്സിലാകും മനസ്സ് വരുമ്പോൾ.നമ്മുടെ മനസ്സിൽ എന്തൊക്കെ കാര്യങ്ങളാണ് ഓരോ ദിവസവും കടന്നു വരുന്നത് ഒന്നിനും ഒരു പരിധിയില്ല.മനസമാധാനം
നഷ്ടപ്പെടാൻ കാരണവും ഇത് തന്നെയാണ്.നമ്മുടെ മനസ്സിനെ നമ്മുടെ പരിധിയിൽ ആക്കുക.നാളെ നമ്മുടെ മനസ്സിൽ സന്തോഷം വരുത്താൻ ശ്രമിക്കുക(ദുഃഖം ഉണ്ടെങ്കിലും).നമ്മുടെ ശ്രമമാണ് മനസ്സിന് ആവശ്യം വേണ്ടത്.ഇന്നലെകളിൽ എനിക്ക് നഷ്ടപ്പെട്ട സന്തോഷം ഇന്ന് എനിക്ക് കിട്ടും വേണമെന്ന് ആഗ്രഹിച്ചാൽ.മനസ്സ് ആഗ്രഹിക്കാതെ ഒന്നും തന്നെ നടക്കില്ല.നിങ്ങൾ ചരിച്ചു കൊണ്ടിരിക്കുന്നത് മനസ്സിന്റെ പിൻബലത്തിലാണ്. ഞാൻ പറഞ്ഞത് അനുഭവമാകണം എങ്കിൽ നിങ്ങൾ എഴുന്നേൽക്കുന്ന സമയത്തേക്കാൾ ഒരു മണിക്കൂർ മുന്നേ എഴുന്നേൽക്കാൻ നോൽക്കുക,അങ്ങനെ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ഒരു ബുക്കിൽ എഴുതി വക്കുക.
Read More
സ്വപ്നം കാണാത്തവർ ഉണ്ടോ ,ആരും തന്നെ സ്വപ്നം കാണാതെ ഇരിക്കാൻ വഴിയില്ല.മനുഷ്യർ പൊതുവെ സ്വപ്നങ്ങൾ കാണുന്നവരാണ്.എന്തിനാണ് സ്വപ്നങ്ങൾ കാണുന്നത് എന്ന് ചോദിച്ചാൽ ആർക്കും ഉത്തരം പറയാൻ സാധിച്ചെന്നു വരില്ല(നമ്മെ അത്ഭുതപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതും ഉണ്ടാകാം അതിൽ എന്നത് കൊണ്ട് പറയാൻ എല്ലാവർക്കും ഒരു പോലെ സാധിച്ചെന്നു വരില്ല).ചിലർ ഉറക്കം ഉണർന്നാൽ കണ്ട സ്വപ്നങ്ങൾ മറന്നു പോകാറുണ്ട്.മറ്റു ചിലർ കാണുന്ന സ്വപ്നങ്ങൾ യഥാർത്ഥമായി അനുഭവിക്കാറുണ്ട്(ഉറക്കത്തിൽ),ഇതൊക്കെ എങ്ങനെയാണ് സാധിക്കുന്നത് ഉത്തരം ഒന്നേയുള്ളു നമ്മുടെ മനസ്സിന്റെ കഴിവാണ്.ഈ ഒരു കഴിവുള്ളവർ കാണുന്ന സ്വപനങ്ങൾ ഒരിക്കലും സ്വപ്നമായി കരുതാൻ പറ്റുകയില്ല കുറച്ചു നേരത്തേക്കെങ്കിലും കാരണം അവർ സ്വപ്നത്തിൽ ജീവിക്കുകയാണ്.നമ്മളുടെ ചുറ്റിലും ഉള്ള ആളുകളെ കാണുമ്പോൾ നാം ചിന്തിക്കാറില്ലേ ഇവരൊക്കെ സ്വപ്നങ്ങൾ കാണുന്നവരാണോ എന്ന്.നമ്മൾ ഇനി മുതൽ ബോധപൂർവം കാണേണ്ട സ്വപ്നങ്ങൾ ഉണ്ട് നമ്മുടെ ഭാവിയെകുറിച്ച്,നേടേണ്ട വിജയങ്ങളെകുറിച്ച്,കാരണം നമ്മുടെ സ്വപ്നങ്ങൾ യാഥാർത്ഥമാക്കാൻ നമ്മുടെ മനസ്സും ശരീരവും ഒരു പോലെ യത്നിക്കും.ഇന്ന് കണ്ട സ്വപ്നങ്ങൾ ഒരു പക്ഷെ ജീവിതത്തിൽ ഇനി ഒരിക്കലും കണ്ടെന്നു വരില്ല.
Read More
എല്ലാവരോടും ഒരു വിലപ്പെട്ട (പ്രധാനപ്പെട്ട ) കാര്യം പറയുവാൻ മറന്നു പോയി.(ഇത് വരെ പറഞ്ഞതൊക്കെ വിലപ്പെട്ടതാണ്).നമ്മൾ ഇന്ന് വിലയില്ലാത്തതായി കാണുന്നതിന് നാളെ വളരെ വലിയ കൊടുക്കേണ്ടി വരും ,അത് പോലെ ഇന്ന് വളരെ വലിയ കൊടുക്കുന്നതിന് നാളെ ഒരു വിലയും കിട്ടിയെന്നു വരില്ല.നമ്മുടെ വില നമുക്കു തീരുമാനിക്കാം.സമയം ഒരു വിലയാണ്(ഇതൊക്കെ വായിക്കുമ്പോൾ നിങ്ങളുടെ വിലപ്പെട്ട സമയം ഞാൻ എടുക്കുകയാണ് എന്ന് നിങ്ങൾക്ക് അറിയാമല്ലോ).കുറച്ചു നാളായി ഞാൻ പറയാൻ ഇരുന്ന കാര്യമാണ് പക്ഷെ അതിനിപ്പോളാണ് ഒരു അവസരം കിട്ടിയത്.കഴിഞ്ഞ ദിവസം
എന്നോട് കുറെ ആളുകൾ പറഞ്ഞു അവരുടെ കണ്ണ് നിറയാൻ കാരണം സാധനങ്ങൾക്ക് തീ പോലെ വില കൂടുന്നതാണ് എന്ന്,പക്ഷെ ഒരു കാലത്തു ആർക്കും വേണ്ടായിരുന്നു ഈ പറഞ്ഞ സാധനങ്ങൾ.നമ്മൾ ഭക്ഷണം പാചകം ചെയ്യുമ്പോൾ ആവശ്യം വേണ്ടത് ഉപ്പാണ്.ഉപ്പിന് നമ്മൾ പൊതുവിൽ വില കൊടുക്കാറില്ല(ആവശ്യം കൂടുതൽ വേണ്ടാത്തത് കൊണ്ടായിരിക്കും).നമ്മളുടെ വാക്കുകൾ ഒരു പക്ഷെ ഒരു നുള്ളു(അൽപ്പം) മതിയാകും,അതിന്റെ എനർജി കുറെ കാലം നില നിൽക്കും.
Read More
ഇന്ന് അൽപ്പം വൈകി എല്ലാവരും ക്ഷമിക്കുമല്ലോ.പലരും ചിന്തിക്കും എന്തിനാണ് ക്ഷമ ചോദിക്കണത് എന്ന്,നിങ്ങളുടെ ചിന്തകളിലേക്ക് ക്ഷമയെ ക്ഷണിക്കാൻ വേണ്ടിയാണ് ഇപ്പോൾ ഇത് പറഞ്ഞത് നമ്മൾ മനുഷ്യർ ക്ഷമയുള്ളവരാണ്(ഒരു പരിധി വരെ),അങ്ങനെയാണല്ലോ നമ്മുടെ ജീവിതങ്ങൾ മുന്നോട്ടു പോകുന്നത് തന്നെ.ഇനി അൽപ്പം കാര്യത്തിലേക്കു കടക്കാം ജീവിതം ഇരുട്ടാകുമ്പോൾ
നമ്മൾ ആ ഇരുട്ടിൽ തപ്പി നടക്കും ക്ഷമയോടെ വെളിച്ചം വരുമെന്ന പ്രതീക്ഷയിൽ എന്നിട്ടു ഫലം (വെളിച്ചം) കണ്ടില്ലെങ്കിൽ നമ്മൾ അന്വേഷിക്കും ഇരുട്ട് മാറാൻ എന്താണ് വഴിയെന്ന്.ഇവിടെ ഞാൻ കുറെ പോസ്റ്റുകൾ ഇടാറുണ്ട് പലർക്കും അതൊക്കെ ഒരു വെളിച്ചമാകാറുമുണ്ട്(എനിക്ക് ഇരുട്ടും മാറാറുമുണ്ട്).നാളെ എനിക്ക് ഇരുട്ട് സംഭവിക്കാം അപ്പോഴൊക്കെ ഞാൻ കാണുന്ന വെളിച്ചം നിങ്ങളിൽ ഓരോരുത്തരിലുമാണ്.
Read More
എല്ലാവർക്കും നമസ്കാരം,മലയാളത്തിൽ നാം മറ്റുള്ളവരെ സ്വീകരിക്കുന്നത് നമസ്കാരം പറഞ്ഞു കൊണ്ടാണ് തിരിച്ചും നമ്മൾ പറയും നമസ്കാരം എന്ന്(സാധിക്കുമെങ്കിൽ).എന്തുകൊണ്ടാണ് അല്ലെങ്കിൽ എന്തിനാണ് നാം നമ്മുടെ സംസ്കാരം മറ്റുള്ളവരെ കാണിക്കുന്നത്.ഓരോ നാടിനും ആ നാടിന്റെ സംസ്കാരം ഉണ്ട് അതുപോലെ ആചാരങ്ങളും ഭാഷകളും ഉണ്ട്.നമ്മൾ പഠിച്ചിരിക്കുന്ന ഭാഷ മലയാളമാണ്(കേരളീയർ) അതൊക്കെ
നമ്മൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്നുമുണ്ട് അതിന്റെ നിയമങ്ങളോ ശൈലികളോ പഠിക്കാതെ തന്നെ കാരണം ഒന്നേ ഉള്ളു നമ്മൾ എല്ലാം അനുഭവത്തിലൂടെ പഠിച്ചെടുത്തു.ലോകത്തിൽ എന്ത് കാര്യവും പഠിക്കാൻ ആദ്യം അറിഞ്ഞിരിക്കേണ്ടത് ഭാഷയാണ്.ചിലർ പറയാറുണ്ട് ഭാഷ പഠനം വളരെ ബുദ്ധിമുട്ടാണ് എന്ന്,പക്ഷെ പഠിച്ചു കഴിഞ്ഞാൽ വളരെ എളുപ്പവുമാണ്.പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങുവാൻ ഭാഷ സഹായിക്കുന്നുണ്ട്.ഏതു വിഷയവും എടുത്താലും അതിൽ ഒരു ഭാഷയുണ്ട്. സംസാരിക്കാൻ കഴിയാത്തവർക്ക് ആംഗ്യഭാഷയുണ്ട്.ചിഹ്നങ്ങൾ കാണിച്ചാൽ നമ്മൾക്ക് മനസ്സിലാകുന്നത് അതിന്റെ അർത്ഥം മനസ്സിലാക്കിയത് കൊണ്ടാണ്.
Read More
നമ്മുടെ മനസ്സിൽ എന്തൊക്കെ ഉണ്ട് എന്നറിയാൻ വളരെ എളുപ്പമുള്ള മാർഗം നമ്മൾ പറയുന്ന വാക്കുകളാണ്.ഞാൻ ആദ്യമായും അവസാനമായും ഒരു വാക്ക് മാത്രമേ പറയു അത് ഞാൻ എനിക്കായി കരുതി വച്ച വാക്കാണ്.പലരും പറയുന്നത് കേട്ടിട്ടുണ്ട് വാക്കിന് വിലയില്ല എന്ന് പക്ഷെ എനിക്ക് വിലയുണ്ട് ഞാൻ എന്തൊക്കെ പറഞ്ഞിട്ടുണ്ടോ അതൊക്കെ ഒന്നും
വെറുതെ ആയിട്ടില്ല (പറയുന്ന കാര്യങ്ങൾ നല്ലതാവും എന്ന പ്രതീക്ഷയിൽ).നിങ്ങൾ നിങ്ങളെക്കുറിച്ചു എന്തൊക്കെ നല്ലത് പറഞ്ഞുവോ നാളെ നിങ്ങൾക്ക് നല്ലതു സംഭവിക്കും അതാണല്ലോ ജീവിതം.ഇന്ന് ഞാൻ പറയും നിങ്ങൾ കേൾക്കും (ഞാനും കേൾക്കും) നാളെ നിങ്ങൾ പറയും(നിങ്ങളും കേൾക്കും) നിങ്ങളുടെ കുട്ടുകാരും കേൾക്കും (ഉറക്കെ പറഞ്ഞാൽ ചുറ്റിലുമുള്ളവരും കേൾക്കും).ഒരാളുടെ പ്രശ്നം മനസ്സിലാക്കാൻ അയാൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി(കേൾക്കുന്നവർക്ക് വളരെ പെട്ടെന്ന് കാര്യം പിടികിട്ടും).എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്(പരിഹരിക്കാൻ ആവാത്ത പ്രശ്നങ്ങളും ഉണ്ടാവാം).
Read More
നന്ദിയുണ്ട് ഒത്തിരി നന്ദിയുണ്ട് ഇവിടെ വന്നു വായിക്കുവാൻ താങ്കൾ കാണിച്ച നല്ല മനസ്സിന്.ഇത്രയും നാൾ ഞങ്ങളോടൊപ്പമായിരുന്നതിനും ഏതു സന്ദർഭത്തിലും സഹായിച്ചതിനും ഒത്തിരി നന്ദിയുണ്ട്.തീർച്ചയായും ഞങ്ങളുടെ വെബ്സൈറ്റ് ഇത്രയും വളരുവാൻ കാരണം നിങ്ങൾ ഓരോരുത്തരുമാണ്,നിങ്ങളുടെ നല്ല നല്ല അഭിപ്രായങ്ങളാണ്.ഒത്തിരി നാളുകൾ ഞങ്ങൾക്ക് ഒന്നും തന്നെ ചെയ്യുവാൻ സാധിച്ചിരുന്നില്ല എന്ന് നിങ്ങൾക്ക് അറിവുള്ളതാണല്ലോ,എന്നിട്ടും നിങ്ങൾ ഞങ്ങൾക്ക് സപ്പോർട്ടും സഹായവും നൽകി.ഈ അവസരത്തിൽ എനിക്ക് നിങ്ങൾ ഓരോരുത്തരോടും നന്ദി പറയണം എന്ന് തോന്നി കാരണം നിങ്ങൾ സഹായിച്ചില്ല എങ്കിൽ ഞങ്ങൾക്ക് ഇവിടെ വരെ എത്താൻ കഴിയുമായിരുന്നില്ല.ഒത്തിരി സമയവും കഷ്ടപ്പാടും ഇതിന്റെ പിന്നിലുണ്ട്.എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുകയാണ്. എല്ലാ മനുഷ്യർക്കും നന്ദി പറയുവാൻ എപ്പോഴൊക്കെ സാധിക്കുമെന്ന് അറിഞ്ഞുകൂടല്ലോ.ജീവിതം ഉള്ളിടത്തോളം കാലം എല്ലാത്തിനും നമ്മൾ നന്ദി ഉള്ളവരായിരിക്കണം.ഒരു പക്ഷെ നമ്മളുടെ ജീവിതം കൊണ്ട് ആർക്കെങ്കിലും ഉപകാരം ഉണ്ടെങ്കിലോ.ഞാൻ എന്ത് സംഭവിച്ചാലും മനസ്സിൽ നന്ദി പറയുവാൻ ശ്രമിക്കാറുണ്ട് (പോയ കാര്യം നടന്നില്ലെങ്കിൽ കുടിയും,എന്തെങ്കിലും നേട്ടം പോയത് കൊണ്ട് കിട്ടാതെ ഇരിക്കില്ല എല്ലാം നല്ലതിനാണ് എന്ന് വിചാരിച്ചാൽ).
Read More
വളരെ എളുപ്പമായിരുന്നു ഇത് വരെ.എല്ലാ പരീക്ഷകളും കഴിയുമ്പോൾ നമ്മൾ പറയാറുണ്ട് പരീക്ഷകൾ വളരെ എളുപ്പമായിരുന്നു ഉത്തരങ്ങൾ ഒഴികെ എന്ന്.ഇന്ന് ഞാൻ പറയാൻ പോകുന്നത് ഒരു എളുപ്പ വിദ്യയെ കുറിച്ചാണ്.അതെന്തായിരിക്കും എന്നറിയാൻ അത്ര എളുപ്പമല്ല എന്നതാണ് മറ്റൊരു സത്യം കാരണം ഞാൻ ആണല്ലോ പറഞ്ഞു തരേണ്ടത്(എല്ലാവർക്കും ഞാൻ പറയുന്നത് എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റിയെന്നു വരില്ലല്ലോ).എനിക്ക് ബൈക്ക് ഓടിക്കാൻ ഒരു പരിധിയുണ്ട്,എന്റെ ബൈക്കിനു വേണ്ടി നിർമ്മാതാക്കൾ ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്,ഞാൻ എത്രയൊക്കെ പരിശ്രമിച്ചാലും ആ പരിധി കഴിഞ്ഞു എനിക്ക് സ്പീഡിൽ പോകാൻ പറ്റത്തില്ല ഇനി ഇപ്പോൾ അങ്ങനെ സ്പീഡിൽ പോകണം എങ്കിൽ ഞാൻ എന്റെ ഉള്ള ബൈക്ക് മാറ്റി കൂടുതൽ സ്പീഡിൽ പോകാൻ പറ്റുന്ന ബൈക്ക് വാങ്ങണം(എല്ലാവർക്കും സ്പീഡുള്ള ബൈക്ക് കിട്ടിയിട്ട് കാര്യം ഇല്ലല്ലോ ഓടിക്കാൻ പഠിക്കണ്ടേ എങ്കിൽ അല്ലെ സ്പീഡിൽ പോകാൻ പറ്റുകയുള്ളു).
Read More
മധുരമുള്ള വാക്ക് കേൾക്കാൻ ഇഷ്ടമാണ്,മധുരമുള്ള വാക്കുകൾ ആരിൽ നിന്ന് കേൾക്കാനാണ് നാമൊക്കെ ആഗ്രഹിക്കുന്നത്.എല്ലാവർക്കും ഒരു പോലെ വാക്കുകൾ പറയുവാൻ സാധിക്കുക ഇല്ലല്ലോ.'അമ്മ പറയുന്ന അതെ വാക്കുകൾ തന്നെ മറ്റുള്ളവർ നിങ്ങളോട് പറഞ്ഞാൽ കൂടുതൽ ഫലം നൽകുന്നത് 'അമ്മ പറഞ്ഞ വാക്കുകളായിരിക്കും കാരണം നമ്മൾ കൂടുതൽ അടുത്ത് ഇടപഴകിയത് അമ്മയുമായിട്ടാണ്(ഉദാഹരണം പറഞ്ഞതാണ് അമ്മയുടെ സ്ഥാനം എന്നും അമ്മക്ക് തന്നെയാണല്ലോ ജീവിച്ചിരുന്നാലും മരിച്ചുകഴിഞ്ഞാലും).എന്റെ വാക്കുകൾ നിങ്ങളിൽ മാറ്റം സംഭവിക്കണം എങ്കിൽ എന്റെ വാക്കുകളെ വിശ്വാസത്തിൽ എടുക്കേണ്ടി വരും.നമ്മൾ ഇന്ന് കാണുന്ന ഒട്ടു മിക്ക പരസ്യങ്ങളും നാം വിശ്വസിക്കുന്നത് അതിൽ അഭിനയിക്കുന്നവരുമായിട്ടുള്ള നമ്മുടെ മനസ്സ് കൊണ്ടുള്ള അടുപ്പമാണ്(നമ്മുടെ ഇഷ്ട നായകൻ അല്ലെങ്കിൽ നായിക).ഒരാളിൽ മാറ്റം സംഭവിക്കാൻ നല്ല നല്ല വാക്കുകൾ കൊണ്ട് സാധിക്കും അതെ സമയം തന്നെ വാക്കുകൾ കൊണ്ട് മാറ്റം സംഭവിപ്പിക്കാതെ ഇരിക്കാനും സാധിക്കും.
Read More