Choose your language

29 December 2019

// // Subscribe YOUTUBE Channel

To live in peace today


ഇന്നത്തെ ദിവസമെങ്കിലും മനസമാധാനത്തോടെ കഴിയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ നമ്മുടെയിടയിൽ ഉണ്ടാകില്ല.ജീവിതത്തിൽ എന്തൊക്കെയോ തകരാറുകൾ അല്ലെങ്കിൽ പൊരുത്തക്കേടുകൾ സംഭവിക്കുമ്പോഴാണല്ലോ പൊതുവെ സമാധാനം നഷ്ടപ്പെടുന്നത്.സാധാരണ രീതിയിൽ നഷ്ടപ്പെട്ടത് തിരിച്ചെടുക്കാൻ സാധിക്കില്ല(തിരിച്ചുകിട്ടിയാൽ പിന്നെ നഷ്ടം എന്ന വാക്കിന് പ്രസക്തി ഇല്ലല്ലോ).എനിക്ക് മനസ്സമാധാനം കിട്ടുന്നത് എപ്പോഴാണ് എന്ന് ചോദിച്ചാൽ എല്ലാവർക്കും മനസ്സമാധാനം കിട്ടുമ്പോഴാണ്(അപ്പോൾ പിന്നെ ആരും നമ്മുടെ മനസ്സമാധാനം കളയുവാനായി വരില്ലലോ).എല്ലാവർക്കും എപ്പോഴും മനഃസമാധാനം ലഭിക്കാത്തതുകൊണ്ടു നമ്മൾ(ഞാൻ) പിന്നെ ചെയ്യുന്നത് സ്വന്തമായി സമാധാനിക്കുകയാണ്(എനിക്ക് മാത്രമല്ല കൂടെയുള്ള ആർക്കും മനസ്സമാധാനം ഇല്ല എന്നത് ഓർത്തുകൊണ്ട്).ഒരു വിധത്തിൽ പറഞ്ഞാൽ നമ്മുടെ പ്രവർത്തികളെ ആശ്രയിച്ചിരിക്കും നമ്മളുടെ സമാധാനവും സന്തോഷങ്ങളും.മക്കളെകുറിച്ച് ആലോചിക്കുമ്പോൾ ജോലി ഇല്ലാതെ മക്കൾ വിഷമിക്കുന്നത് കാണുമ്പോൾ മാതാപിതാക്കൾക്ക് പൊതുവിൽ മനസമാധാനം നഷ്ടപ്പെടാറുണ്ട്(നേരെ തിരിച്ചും) (എല്ലാവരുടെയും കാര്യമല്ല ഇവിടെ പറയുന്നത്).നമ്മുടെ ജീവിതത്തിൽ എന്തൊക്കെ നഷ്ടങ്ങൾ സംഭവിച്ചാലും ഉള്ളതിൽ സംതൃപ്തി കണ്ടെത്താൻ സാധിച്ചാൽ അതിൽ കൂടുതൽ വേറെ സമാധാനം വേണ്ടിവരില്ല.

നമ്മൾ ആഗ്രഹിക്കുന്നതുപോലെ എപ്പോഴും സമാധാനത്തോടെ ജീവിക്കാൻ ലോകത്തിൽ നമ്മളെപ്പോലെ (ഒരു മനുഷ്യർക്കും) ഇന്നേ വരെ സാധിച്ചിട്ടുണ്ടാകില്ല.എത്ര വലിയ സമ്പന്നൻ(നമ്മൾ) ആയാലും ശരി എത്ര വലിയ ദരിദ്രൻ(നമ്മൾ) ആയാലും ശരി നമ്മളുടെ തിരുമാനങ്ങളാണ് നമ്മളുടെ മനസ്സിനെ സമാധാനിപ്പിക്കുന്നത്.മനുഷ്യരുടെ വിയോഗം ഒരു തീരാനഷ്ടമാണ് അയാളുടെ പിന്നീടുള്ള ജീവിതം സമാധാനമാണോ അല്ലയോ എന്നൊന്നും ആർക്കും അറിഞ്ഞുകൂടാ.ജീവിതത്തിൽ അയാൾക്ക്‌ മനസ്സമാധാനം കിട്ടണമെങ്കിൽ അയാൾ ആഗ്രഹിച്ചിരുന്നതുപോലെ ജീവിക്കാൻ സാധിക്കണമായിരുന്നു.പുറമെ നിന്നും ഒരാൾക്ക്പോലും മറ്റുള്ളവർക്ക് സമാധാനമാണോ അല്ലയോ എന്ന് അറിയാൻ സാധിക്കില്ല(അയാൾ പറയാതെ).ഇതൊക്കെ വായിച്ചു കഴിയുമ്പോൾ ഒരു വിധം ആളുകൾക്ക് മനസമാധാനം ആകുമെന്നാണ് എന്റെ പ്രതീക്ഷ കാരണം ജീവിതത്തിൽ നിങ്ങൾ എവിടെയും ഇതുപോലെ മനസമാധാനത്തോടെ
ഇത്രയും നേരം മനഃസമാധാനത്തെകുറിച്ച് വായിച്ചു കാണില്ല. ഇനി നിങ്ങൾ ആഗ്രഹിച്ചില്ലെങ്കിലും മനസമാധാനം നഷ്ടപ്പെടുക ഒന്നുമില്ല കേട്ടോ(സമാധാനം ഉണ്ടെങ്കിൽ അല്ലെ നഷ്ടപ്പെടുകയുള്ളു).ഇനി സമാധാനത്തോടെ ചിന്തിക്കേണ്ട സമയമാണ് ഇത്രയും കാലം നമ്മൾ സമാധാനത്തോടെയാണോ ജീവിച്ചത്.എപ്പോഴെങ്കിലും സമാധാനത്തോടെ ജീവിക്കാൻ സാധിച്ചിട്ടുണ്ടോ എന്ന്.സമാധാനം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകട്ടെ സർവ്വേശ്വരൻ നിങ്ങൾ ഏവരെയും അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു.

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. You're not obligated to win.You're obligated to keep trying.To the best you can do everyday.-Jason Mars.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email