Choose your language

23 December 2019

// // Subscribe YOUTUBE Channel

I'm not going to tell you a little bit about anger today

എന്നോട് ആർക്കും ദേഷ്യം തോന്നരുത്‌ കാരണം ഞാൻ ദേഷ്യത്തെകുറിച്ച് ഇന്ന് അൽപ്പം ദേഷ്യത്തോടെയാണ് പറയുവാൻ പോകുന്നത് (ഒരു പക്ഷെ നിങ്ങൾക്ക് ദേഷ്യം തോന്നിക്കുകയില്ല ഇപ്പോൾ, കാരണം നിങ്ങൾ സന്തോഷത്തിലായിരിക്കും അല്ലെങ്കിൽ തന്നെ ഇവിടെ ദേഷ്യപ്പെട്ടാൽ ആരും സമ്മാനം തരില്ലല്ലോ അല്ലേ ).ഒത്തിരി ആളുകൾ നമുക്ക് ചുറ്റിലും ദേഷ്യപ്പെടുന്നത് കാണാറുണ്ട്(നമ്മൾ ദേഷ്യപ്പെടുന്നത് കാണണം എങ്കിൽ ആ സമയത്തു കണ്ണാടി നോക്കിയാൽ മതി).ചിലരുടെ ദേഷ്യം കണ്ടാൽ നമ്മൾ എന്തോ തെറ്റ് ചെയ്തതായിട്ട് തോന്നും(സ്വാഭാവികമായിട്ട്).ഇനി നമ്മൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സമ്മതിക്കുക ഒരു പക്ഷെ ദേഷ്യം കുറയാൻ സഹായിക്കുമായിരിക്കും.ചിലർ ഇപ്പോൾ ചോദിക്കുന്നുണ്ടാകും ദേഷ്യം വന്നാൽ പിന്നെ എന്താണ് ചെയ്യുക എന്ന്? ദേഷ്യം സ്വയം നിയന്ത്രിക്കാൻ നോക്കുക ഒരു പക്ഷെ ആദ്യ തവണ നിങ്ങൾ പരാജയപ്പെട്ടേക്കാം എന്നാലും നമ്മൾ നിയന്ത്രിച്ചാൽ തീരാവുന്നതേ ഉള്ളു പല ദേഷ്യങ്ങളും.സ്വന്തം തെറ്റ് മറച്ചു വയ്ക്കുവാൻ വെറുതെ ദേഷ്യപ്പെടുന്നവരെ കണ്ടിട്ടുണ്ട്.പണ്ടൊക്കെ ആളുകൾ പറയാറുണ്ട് അങ്ങാടിയിൽ തോറ്റതിന് അമ്മയോടാണ് ദേഷ്യം കൂടുതൽ പ്രകടിപ്പിക്കുക എന്ന്.

രണ്ടു കൂട്ടരോടാണ് നമ്മൾ പൊതുവിൽ ദേഷ്യപ്പെടാറുള്ളത് ഒന്ന് കൂടുതലായി സ്നേഹിക്കുന്നവരോടും രണ്ട് മുൻപരിചയം ഇല്ലാത്തവരോടും.നിസ്സാര കാര്യം മതി ചിലർക്ക് ദേഷ്യപ്പെടാൻ പിന്നെ അവർക്ക് ചുറ്റിലും എന്താണ് സംഭവിക്കുന്നത് എന്ന കാര്യത്തിൽ യാതൊരു വിധ ബോധവും കാണാത്തവരായിരിക്കും അവർ (ഒരു പക്ഷെ സാധനങ്ങൾ വരെ ഇക്കൂട്ടർ നശിപ്പിച്ചേക്കാം). നമ്മുടെ സ്വഭാവത്തിൽ ഇത്തരം കാര്യങ്ങൾ അമിതമായി ഉണ്ടെങ്കിൽ അത് നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും ഒരു പക്ഷെ ജോലിയായിരിക്കാം അല്ലെങ്കിൽ കുടുംബ ജീവിതത്തെ ആയിരിക്കാം അല്ലെങ്കിൽ നമ്മുടെ സൗഹൃദങ്ങളെ ആയിരിക്കാം(ഉണ്ടെങ്കിൽ).ആരോടെങ്കിലും മനസ്സിൽ വെറുപ്പ് ഉണ്ടെങ്കിൽ നമ്മൾ ആ വ്യക്തിയുടെ മുൻപിൽ വച്ച് ദേഷ്യപ്പെടും(ഒരു പക്ഷെ ആ വ്യക്തിയോട് അല്ലെങ്കിൽ
മറ്റു വ്യക്തികളോട്).ദേഷ്യത്തിന് ഒരെയൊരു പരിഹാരം മാത്രമാണ് ഉള്ളത് ദേഷ്യപ്പെടാതിരിക്കുക എന്നതാണ്(ഞാൻ പറഞ്ഞതിൽ സംശയം ഉണ്ടെങ്കിൽ ദേഷ്യം വരുമ്പോൾ വെറുതെ കണ്ണടച്ച് ഇരുന്നാൽ മതി-ഇപ്പോൾ ദയവായി കണ്ണടക്കരുത്).മനുഷ്യർക്ക്‌ ദേഷ്യം ആവശ്യമാണോ എന്ന് ചോദിച്ചാൽ ആവശ്യമാണ് ഒരു പരിധി വരെ(പരിധി നിശ്ചയിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്).ഇന്നത്തെ കാലത്തു ആർക്കും ദേഷ്യപ്പെടാൻ പറ്റാത്ത കാലമാണ്.മാതാപിതാക്കൾ മക്കളെ അൽപ്പം ദേഷ്യത്തോടെ സംസാരിച്ചാൽ പിന്നെ കാണുന്നത് മക്കളുടെ ആന്മഹത്യകളാണ്(അപൂർവം കേസുകൾ).ലാളന വേണം ക്ഷമ വേണം പരിഗണന വേണം ചിലരുടെ എങ്കിലും ദേഷ്യം മാറുവാൻ.നമുക്ക് കിട്ടേണ്ട പരിഗണനയും സ്നേഹവും മറ്റുള്ളവർക്കാണ് ലഭിക്കുന്നത് എന്നറിയുമ്പോൾ മനസ്സ് വേദന നിറയുമ്പോൾ ആരായാലും ദേഷ്യപ്പെടും(ദേഷ്യത്തിന്റെ ഒരു സാഹചര്യം പറഞ്ഞതാണ് കേട്ടോ).ഇനി അപ്പോൾ അല്പ്പം ദേഷ്യം ആകാം ആർക്കെങ്കിലും ഞാൻ പറഞ്ഞതിൽ ബുദ്ധിമുട്ട് നേരിട്ടുണ്ടെങ്കിൽ കാരണം ഞാൻ അറിയണം അല്ലോ നിങ്ങളുടെ മനസ്സിന്റെ വേദന എന്താണ് എന്ന്.ഇനി ആർക്കും വേദന ഇല്ലെങ്കിൽ സന്തോഷമായി ഇരിക്കുവാൻ സാധിക്കട്ടെ ദേഷ്യം നിങ്ങളിൽ നിന്നും അകലട്ടെ.എല്ലാവർക്കും നല്ലൊരു ദിനം നേരുന്നു.

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. The worst part of success is trying to find someone who is happy for you-Bette Midler.

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email