Choose your language

26 December 2019

// // Subscribe YOUTUBE Channel

Every expectation is what drives our lives

ഓരോ പ്രതീക്ഷകളാണ് നമ്മളുടെയൊക്കെ ജീവിതങ്ങളെ മുന്നോട്ടുനയിക്കുന്നത് അല്ല എന്ന് പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുമോ ആവോ.എന്റെ പ്രതീക്ഷകൾ വളരെ വലുതായിരിക്കും ചിലപ്പോൾ ചെറുതായിരിക്കും(അതറിയണമെങ്കിൽ എന്നോട് തന്നെ ചോദിക്കണം) .പ്രതീഷിച്ചത് കിട്ടിയാൽ പ്രതീക്ഷ അനുഭവമായി മാറുന്നു.പ്രതീക്ഷിച്ചത് കിട്ടാതെ വരുമ്പോൾ നിരാശയായി ,മാറുന്നു(ഇവിടെ എഴുതിയിരിക്കുന്നത് വായിക്കുമ്പോൾ ഇപ്പോൾ തന്നെ നിങ്ങളുടെ പ്രതീക്ഷകൾ പൂവണിയും എന്നൊന്നും ഞാൻ പറഞ്ഞു നിങ്ങളെ നിരാശപ്പെടുത്തുന്നില്ല കേട്ടോ).ഓരോ കാലക്രമങ്ങൾ ഉണ്ട് പൂവിനായാലും മനുഷ്യർക്കായാലും.ഏതു പൂവായാലും മനുഷ്യനായാലും കൊഴിയാൻ എളുപ്പമാണ് വിടരാൻ കുറച്ചു സമയം വേണം(പൂവിനെ മനുഷ്യനുമായി താര്യതമ്യപ്പെടുത്തി ഇവിടെ സാങ്കല്പികമായി പറയുന്നത് ഉദാഹരണത്തിനുവേണ്ടി മാത്രമാണ്).

ഓരോ മനുഷ്യരുടെയും സൗന്ദര്യം നമ്മൾ കാണുന്നത് ആ മനുഷ്യരുടെ നല്ല പ്രവർത്തികളിലൂടെയാണ്.എത്ര സൗന്ദര്യം ഉണ്ടെന്നു പറഞ്ഞാലും മോശം പ്രവർത്തികളാണ് ആ വ്യക്തി ചെയ്യുന്നതെങ്കിൽ മറ്റുള്ളവരുടെ കാഴ്‌ചപ്പാടിൽ സൗന്ദര്യം നഷ്ടപ്പെടും(സൗന്ദര്യം ഉദാഹരണം പറഞ്ഞതാണ് എല്ലാ മനുഷ്യർക്കും ദൈവം സൗന്ദര്യം കൊടുത്തിട്ടുണ്ട്,ചുറ്റിലുമുള്ളവരുമായി നമ്മുടെ സൗന്ദര്യത്തെ താരത്യമപ്പെടുത്താതെ നോക്കിയാൽ മതി).താളം വേണം ജീവിതം ശ്രുതി മധുരമാകാൻ.നമുക്ക് നമ്മുടേതായ താളം വേണം.ചില ആളുകൾ പറയാറുണ്ട് നിന്റെ താളത്തിനൊത്തു തുള്ളുന്നതല്ല എന്റെ(അവരുടെ) പണി എന്ന്. അവരുടെ താളത്തിന് നമ്മൾ എപ്പോഴെങ്കിലും തുള്ളിയാൽ അവരും ഒരു പക്ഷെ നമ്മുടെ താളത്തിനു ഒത്തു തുള്ളാൻ വന്നേക്കാം.ഇവിടെ എന്തിനാണ് താളവും തുള്ളുന്ന കാര്യവും പറയുന്നത് എന്ന് നിങ്ങളിൽ പലരും ചിന്തിച്ചേക്കാം താളം കേൾക്കാൻ ഇഷ്ടം ഇല്ലാത്തവർ ഇല്ല അത് കൊണ്ടാണ് അൽപ്പം താളം ഞാൻ ഇവിടെ പറയുവാൻ കുട്ടി ചേർത്തത്.ഇനി നമുക്ക് പറഞ്ഞു വന്ന കാര്യത്തിലേക്ക് അൽപ്പം കാര്യത്തോടെ കടക്കാം.ജീവിതത്തിൽ എന്തൊക്കെ പ്രതിഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ അതൊക്കെ പ്രതീഷിക്കുക ഒരു പക്ഷെ നൂറു ശതമാനവും നടക്കാത്ത കാര്യങ്ങൾ ആയിരിക്കും
എങ്കിൽ പോലും നിരാശപ്പെടാതെ നാം പ്രതീഷിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക.നാളെ എന്ന് പറയുവാൻ നമുക്കൊക്കെ ഉണ്ടാകുമോ എന്ന് പറയാൻ പറ്റില്ലലോ. എന്റെ പ്രതീക്ഷകൾ ഞാൻ ഇവിടെ ചെറുതായാണ് പറഞ്ഞത് കാരണം ഇവിടെ സ്ഥല പരിമിതി ഉണ്ട്.കുറച്ചു പ്രതീക്ഷ എങ്കിലും ജീവിതത്തിൽ ബാക്കി ഉണ്ടാകട്ടെ മറ്റുള്ളവർക്ക്‌ വെളിച്ചമാകാൻ പ്രതീക്ഷയേകാൻ നിങ്ങൾ ഏവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.


SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. A thinker sees his own actions as experiments and questions--as attempts to find out something.Success and failure are for him answers above all.-Friedrich Nietzsche.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email