Choose your language

24 December 2019

// // Subscribe YOUTUBE Channel

It can be a little tense today

ഇന്ന് കുറച്ചു ടെൻഷൻ ആകാം(നിങ്ങൾക്ക് വേണമെങ്കിൽ കൂടുതൽ ടെൻഷൻ ആകാം എന്തിനുവേണ്ടിയാണ് എന്ന് എന്നോട് ചോദിക്കരുത് എന്ന് മാത്രം).നമ്മളിൽ പൊതുവെ ടെൻഷൻ ഇല്ലാത്ത ആളുകൾ വളരെ കുറവാണ്.ഇനി മുന്നോട്ടുള്ള കാലത്തിലും ടെൻഷൻ കുറഞ്ഞു കാണുവാൻ ഒരു സാധ്യതയും ഇല്ല ഇത്രയും പറഞ്ഞു വരുന്നത് നിങ്ങളുടെ ടെൻഷൻ കൂട്ടാൻ വേണ്ടിയല്ല അൽപ്പമെങ്കിലും കൂടുതൽ ഉണ്ടെങ്കിൽ കുറയ്ക്കുവാൻ വേണ്ടിയാണ്.ഞാൻ ടെൻഷൻ എന്ന വാക്കിനെ കുറിച്ച് ഇവിടെ സംസാരിച്ചാൽ ടെൻഷൻ ഇതുവരെ ഇല്ലാത്ത ആളുകൾക്ക് വരെ ടെൻഷൻ ആകും അതാണ് ടെൻഷൻ എന്ന വാക്കിന്റെ പ്രത്യകത.നിങ്ങളുടെ ടെൻഷൻ കുറക്കുവാൻ ഒരു എളുപ്പ മാർഗമുണ്ട് അത് ഞാൻ വഴിയേ പറഞ്ഞു തരാം. വഴി വളരെ എളുപ്പമാണ്.പക്ഷെ എളുപ്പം ചെയ്യാതിരിക്കാൻ നാം പലപ്പോഴും ഒഴിഞ്ഞുമാറുന്നത് കൊണ്ടാണ് കൂടുതൽ ടെൻഷൻ ഉണ്ടാകുന്നത്.നമ്മളുടെ ഓരോ ദിവസത്തെ പ്രവർത്തി എടുത്തു നോക്കുക രാവിലെ 9 മണിക്ക് വീട്ടിൽ നിന്നും ജോലിക്ക് (മറ്റു കാര്യങ്ങൾക്ക്)പോകേണ്ട ആൾ രാവിലെ 8.30 മണിവരെ കളിച്ചും ചിരിച്ചും അലസമായി നടക്കും പിന്നെ ഒരു ഓട്ടപ്രദിക്ഷണം ആണ് എല്ലാ കാര്യങ്ങളും വേഗത്തിൽ ചെയ്യുവാൻ ,അതിനിടയിൽ ഭക്ഷണം കഴിക്കാൻ വിട്ടുപോകും വേണ്ടപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ എടുക്കുവാനും മറക്കും. 

പിന്നെ യാത്രയിൽ ആയിരിക്കുമ്പോഴായിരിക്കും അത് (എടുക്കുവാൻ മറന്നു പോയ കാര്യം) എടുത്തില്ലല്ലോ എന്ന് ആലോചിക്കുന്നത് തന്നെ(ബാക്കി കാര്യങ്ങൾ പിന്നെ പറയണ്ടല്ലോ ടെൻഷൻ വരാൻ വേറെ ഒന്നും തന്നെ വേണ്ട).ഭയമാണ് നമ്മളെ കൂടുതൽ ടെൻഷൻ ഉണ്ടാകുവാൻ കാരണമാകുന്നത് .നമ്മൾ ഒരു തെറ്റ് ചെയ്താൽ അല്ലെങ്കിൽ തെറ്റ് ചെയ്യാൻ ശ്രമിച്ചാൽ നമ്മളുടെ തെറ്റ് കണ്ടു പിടിക്കുമോ എന്ന ഭയം നമ്മളെ ടെൻഷൻ ആക്കും.ടെൻഷൻ വന്നാൽ ശരീരത്തിൽ പല വിധത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാകും ചിലർക്ക് തല ചുറ്റിയുള്ള വീഴ്ച ആയിരിക്കും മറ്റു ചിലർക്ക് കണ്ണിൽ ഇരുട്ട് കയറുന്ന അവസ്ഥയായിരിക്കും മറ്റു ചിലർക്ക് ഒന്നും മിണ്ടാൻ ആകാത്ത അവസ്ഥയായിരിക്കും വേറെ ചിലർക്ക് ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥയായിരിക്കും വേറെ ചിലർക്ക്
ഉറങ്ങാൻ പറ്റാത്ത അവസ്ഥയായിരിക്കും.ടെൻഷൻ നമ്മളുടെ ജീവിതത്തിലേക്ക് വിളിച്ചു വരുത്തുന്നതുമാകാം തന്നെ വരുന്നതുമാകാം കാരണം ഭാവിയിൽ എന്തൊക്കെ സംഭവിക്കും എന്ന് നമുക്ക് പറയുവാൻ സാധിക്കില്ല എന്നത് തന്നെ(ഉദാഹരണം അപകടങ്ങൾ, ദുരന്തങ്ങൾ സംഭവിക്കുന്നത്). നമ്മൾ ജനിച്ചു വീഴുമ്പോൾ മുതൽ നമ്മൾ വളരുന്നതിന് കാരണം മറ്റുള്ളവരുടെ സ്നേഹ പരിലാളനകൾ ഏറ്റു വാങ്ങിയതുകൊണ്ടാണ്. ഒരു കുഞ്ഞും ഒരിക്കലും ഒറ്റക്ക്(പരസഹായം കൂടാതെ) വളർന്നു വന്നതായിട്ട് എന്റെ അറിവിൽ ഇല്ല. ഇങ്ങനെ വളർന്നു വരുന്ന നമ്മൾ ഒരു സുപ്രഭാതത്തിൽ ആരും ഇല്ലാത്ത നാട്ടിൽ(കാട്ടിൽ) ചെന്ന് പെട്ടാൽ ഉള്ളിൽ ഭയം ഉണ്ടാകും(സ്വാഭാവികമായിട്ടും) കാരണം നമ്മൾ വളർന്ന അന്തരീക്ഷത്തിൽ നിന്നും ഭിന്നമായ സാഹചര്യം നമ്മൾ ഇതിനു മുൻപ് നേരിട്ടിട്ടില്ല എന്നത് തന്നെ.ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നമ്മളിൽ നിന്നും ഭയം വിട്ടു മാറണം എങ്കിൽ നമ്മോടൊപ്പം സഹായത്തിന് ഒരാൾ കൂടെ ഉണ്ടെന്ന ചിന്ത ഉണ്ടാകണം (കൈയെത്തും ദൂരത്തു സഹായം ലഭിക്കും എന്ന ഉറപ്പ് വേണം അല്ലെങ്കിൽ ദൈവസഹായം ലഭിക്കും എന്ന ഉറപ്പ് വേണം). ലോകത്തിലേക്ക് നോക്കിയാൽ എന്തൊക്കെ പ്രതിസന്ധികളും പ്രയാസങ്ങളും നേരിട്ട വ്യക്തികളെ കാണുവാൻ സാധിക്കും അവരൊക്കെ അവർക്കുണ്ടായ ടെൻഷൻ അഥവാ പിരിമുറുക്കം മാറ്റിയത് ഒത്തിരിയധികം കഷ്ടപ്പാടുകളിലൂടെയാണ്.നിങ്ങൾ കഷ്ടപ്പെടാൻ തയ്യാറാണോ എങ്കിൽ ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ നിന്നും ടെൻഷൻ എന്ന വാക്ക് മാറ്റി നിറുത്താം.എത്ര വലിയ പ്രതിസന്ധിയും പ്രശ്നവും നേരിട്ടാലും നിങ്ങളെ പ്രത്യക്ഷത്തിൽ സഹായിക്കാൻ ആരുമില്ലെങ്കിലും ദൈവം (നിങ്ങളുടെ സങ്കൽപ്പം ഏതിലാണോ അതിൽ വിശ്വസിക്കുക) നിങ്ങളുടെ സഹായത്തിനു ഉണ്ടെന്ന് കരുതിയാൽ ടെൻഷൻ നിങ്ങളിൽ നിന്നും വിട്ടുമാറും. ഇന്ന് മുതൽ മടികൂടാതെ കഷ്ടപ്പെടാൻ തയ്യാറായാൽ ടെൻഷൻ ഇല്ലാത്ത ഒരു ലോകം നിങ്ങൾക്ക് മുന്നിൽ തുറന്നു കിട്ടും മനസ്സിന് സന്തോഷം കിട്ടും. എല്ലാവരുടെ മനസ്സ് ടെൻഷൻ ഇല്ലാതെ സന്തോഷത്തിൽ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. Success is stumbling from failure to failure with no loss of enthusiasm-Winston Churchill.

    ReplyDelete

Dear Valuable Candidates,
Please Share our Youtube Channel and get Online exam Practice 2018- 2019 years Question papers absolutly free.Thank you for giving us the opportunity to serve you better,please help us by taking few seconds to tell us about the free service you received.As your Feedback is very important for us.We appreciate your comments and make sure we meet your expectations.Your satisfaction reflects our liking of service which gives us positive results to run healthy EXAMCHOICES online exam practice test,feel free to give comments as per satisfaction.Thanks for being awesome customer.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email