Choose your language

18 December 2019

// // Subscribe YOUTUBE Channel

It just started to feel like it wasn't really just something

വെറുതെ തുടങ്ങിയതാണ് ഇപ്പോഴാണ് ശരിക്കും വെറുതെ അല്ല എന്ന് തോന്നി തുടങ്ങിയത്.പറഞ്ഞുവരുന്നത് ഞാൻ ഇന്നലെ വരെ നിങ്ങളൂടെ കൂടെ കുറെ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു ഇന്നാണ് എനിക്കും ശരിക്കും തോന്നിത്തുടങ്ങിയത് ഇവിടെ പറയുന്ന കാര്യങ്ങൾ ശരിക്കും സംഭവിക്കുമെന്ന്.നാളെ നമ്മൾ മരിക്കും എന്ന് ആർക്കെങ്കിലും നാളെ തോന്നാറുണ്ടോ(ചിലപ്പോൾ ഇന്ന് തോന്നിയേക്കാം) നമ്മുടെ ചുറ്റിലും ഇന്ന് മനുഷ്യർ മരിക്കുന്നതു എത്ര പെട്ടെന്നാണ്.ജീവിതം ക്ഷണികമാണ് പറയാനുള്ള നാളുകളും ക്ഷണികവും നിങ്ങൾ ഇതൊക്കെ വായിക്കുന്നു ശരി തന്നെ (തോന്നൽ അല്ല എങ്കിൽ )പക്ഷെ ഇവിടെ പറയുന്ന കാര്യങ്ങൾ നിങ്ങളിൽ എന്തെങ്കിലും തോന്നലുകൾ(വെറുതെയാണെങ്കിലും) സൃഷ്ടിക്കുന്നുണ്ടോ(പ്രയോജനപ്പെടുന്നുണ്ടോ) എന്നതിലാണ് കാര്യം. ഇല്ല എങ്കിൽ ഇവിടെ പ്രയോജനം ആർക്കും തന്നെ ഇന്ന് ഉണ്ടാകില്ല പക്ഷെ നാളെ ഉണ്ടാകും ആർക്കെങ്കിലും ശരിക്കും പ്രയോജനം .ഇന്ന് പരിശീലനം തുടങ്ങിയാൽ നമ്മൾ ലക്ഷ്യത്തിൽ എത്തും എന്ന് നമ്മുടെ മനസ്സിൽ തോന്നിയാൽ മാത്രമാണ് നമ്മളിൽ പഠിക്കുവാനുള്ള താല്പര്യം ഇന്ന് ജനിക്കുകയുള്ളു.ഇവിടെ പഠനത്തെ കുറിച്ച് സൂചിപ്പിച്ചതു ഒട്ടു മിക്ക ആളുകളും പഠനം കഴിഞ്ഞു വന്നവർ ആയതുകൊണ്ടാണ്.

മറ്റുള്ളവരെ വിമർശിക്കാനും നല്ല വാക്കുകൾ പറയുവാനും നമുക്കു കഴിയുന്നത് നമ്മുടെ അറിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ്. ഇന്ന് എനിക്ക് പണി ഉണ്ട്(ഭക്ഷണം കഴിക്കുന്നത്) നാളെയും ഉണ്ട് എന്നത് എന്റെ വെറും തോന്നൽ ആണ് ,ഇനി വെറും തോന്നൽ മാറണം എങ്കിൽ എങ്കിൽ നാളെ എന്ന ദിവസം വരണം.ഇവിടെ ഞാൻ പറയുന്നത് അല്പം കടുകട്ടിയുള്ള വിഷയം ഒന്നും അല്ല എങ്കിൽ പോലും ഇവിടെ പറയുന്ന ഓരോ വാക്കിലും നിങ്ങളിൽ തോന്നലുകൾ സൃഷ്ടിക്കാൻ പോന്ന ചിന്തകൾ ഉണ്ട് എങ്കിൽ ഞാൻ പറയുന്നത് ഇഷ്ടമുള്ള വിഷയമായത് കൊണ്ടാണ്.എന്ത് കൊണ്ടാണ് ഇന്ന് മനുഷ്യർ സുഖദുഃഖങ്ങളിൽ ജീവിക്കുന്നത് അവനെ സൃഷ്‌ടിച്ച ദൈവം നല്ലവനായത് കൊണ്ടാണോ അല്ലാത്തത് കൊണ്ടാണോ.എന്റെ ദുഃഖം ഒരിക്കലും നിങ്ങൾക്കുണ്ടാകില്ല അതുപോലെ നിങ്ങളുടെ ദുഃഖം ഒരിക്കലും എനിക്ക് ഉണ്ടാവില്ല,അങ്ങനെ ഉണ്ടാകണമെങ്കിൽ എനിക്ക് ശരിക്കും തോന്നി തുടങ്ങണം നിങ്ങളുടെ ദുഃഖം വെറുതെ അല്ല എന്ന്.ഇവിടെ ഞാൻ പറഞ്ഞ വിഷയം വെറുതെ ആണ് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ട് എങ്കിൽ ശരിക്കും നിങ്ങൾക്ക് വെറുതെയാകും ഇവിടെ സമയം ചിലവഴിക്കുന്നത്.അനുഭവങ്ങളിലൂടെ പഠിക്കാൻ സാധിക്കുന്നത് അനുഭവങ്ങൾ ഒരിക്കലും വെറുതെ അല്ലാത്തത് കൊണ്ട് മാത്രമാണ്.ഇന്നലെ വരെ തീയിൽ തൊട്ടാൽ പൊള്ളും എന്ന് മാത്രമേ അറിഞ്ഞിരുന്നുള്ളു (പൊള്ളുമെന്ന തോന്നൽ കേൾക്കുമ്പോൾ വെറുതെ ഉണ്ടായതാണ്)
പക്ഷെ ഇന്ന് ഞാൻ തീയിൽ തൊട്ടു പൊള്ളി അനുഭവിച്ചു ഇനി നാളെ ഞാൻ തീയിൽ കൈ കൊണ്ട് വെക്കില്ല കാരണം ഇന്ന് ഞാൻ ശരിക്കും പഠിച്ചു (ഇന്നലെ വരെയുള്ള വെറുതെയുള്ള തോന്നൽ മാറി കിട്ടി ).ഇന്ന് മുതൽ അനുഭവം എനിക്ക് കൂട്ടിനുണ്ട് നാളെ എന്നെ അത് ഉയരങ്ങളിൽ എത്തിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്(ഒരു പക്ഷെ തോന്നലാകാം) (തീയുടെ കാര്യം ഉദാഹരണം പറഞ്ഞതാണ് കേട്ടോ).ഇനി മുതൽ വെറുതെയുള്ള തോന്നലുകൾ അനുഭവത്തിൽ വരുവാൻ ശ്രമിക്കുക നല്ലതാണ് എങ്കിൽ നിങ്ങൾക്ക് അത് പ്രയോജനപ്പെടും.ഇന്ന് വരെ പഠിച്ചതൊക്കെ എന്നെങ്കിലും പ്രയോജനപ്പെടും തീർച്ച.ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റില്ല എങ്കിൽ നിങ്ങൾക്ക് ഇവിടെ പറഞ്ഞ കാര്യങ്ങൾ ശരിക്കും പ്രയോജനപ്പെടട്ടെ.

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLYPlease Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. The question isn't who is going to let me;it's who is going to stop me.-Ayn Rand.

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email