Choose your language

27 December 2019

// // Subscribe YOUTUBE Channel

Only those who have a sense of purpose are able to achieve


ലക്ഷ്യബോധം ഉള്ളവർക്കേ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കാറുള്ളു എന്നാണ് കേൾക്കാറുള്ളത്.എനിക്കും നിങ്ങൾക്കും ഇന്ന് വരെ ലക്‌ഷ്യം നേടാൻ കഴിഞ്ഞിട്ടുണ്ട് എങ്കിൽ നമ്മുടെയുള്ളിൽ ലക്ഷ്യത്തിൽ എങ്ങനെ എത്തിച്ചേരാം എന്ന ബോധ്യം ഉള്ളതുകൊണ്ട് മാത്രമാണ്.ഇവിടെ കുറച്ചു നേരം ബോധ്യമായ കാര്യം പറയാം നമ്മൾ ഒരു ലക്ഷ്യത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുമ്പോൾ ഒത്തിരി കാര്യങ്ങൾ(നമുക്ക് വളരെയധികം വേണ്ടപ്പെട്ടത്) ഒഴിവാക്കേണ്ടി വരും.കുടുംബജീവിതത്തിൽ(വ്യക്തിജീവിതത്തിൽ) ഓരോരുത്തർക്കും അവരവരുടേതായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ഉണ്ടാകും.ഭാവിയിൽ നേടേണ്ട ഒത്തിരിയധികം ലക്ഷ്യങ്ങൾ ഉണ്ടാകും , അതിനുവേണ്ടി ഇന്നിന്റെ സന്തോഷങ്ങൾ ത്യജിക്കാൻ തയ്യാറാകും, ഭാവിയിൽ സന്തോഷത്തോടെ ജീവിക്കാൻ. അതുകൊണ്ടാണല്ലോ പണ്ടത്തെ പഴമക്കാർ പറയാറുള്ളത് ആയ കാലത്തു(ആരോഗ്യമുള്ളപ്പോൾ) തൈ നട്ടാൽ ആവാത്ത കാലത്തു (ആരോഗ്യമില്ലാത്തപ്പോൾ) വിളവ് എടുക്കാം എന്ന്. ഇന്ന് ഞാൻ എന്തൊക്കെ അറിവ് നേടിയിട്ടുണ്ടോ അതൊക്കെ എനിക്ക് ഭാവിയിൽ ഉപകാരപ്രദമാണ്.

ഇന്ന് അറിവ് നേടാൻ കഴിഞ്ഞില്ലെങ്കിൽ നാളെ അതിന്റെ ഒരു കുറവ് ഭാവിയിൽ(നാളെ എന്ന് പറയണത് എല്ലാവരുടെയും ഭാവിയാണല്ലോ) ഒരു പക്ഷെ വന്നു ചേരാം.ലക്ഷ്യം നമുക്ക് പലതാണ് ലക്‌ഷ്യം നേടാനുള്ള മാർഗ്ഗവും പലതാണ്.അവരവർക്ക് ഉചിതമായ ലക്ഷ്യമാണ് സ്വീകരിക്കേണ്ടത്.നമ്മുടെ കൂടെയുള്ള കൂട്ടുകാരന് ഒരു പക്ഷെ ഡോക്ടർ ആവാൻ ആയിരിക്കും താല്പര്യം അതുപോലെ തന്നെ നമ്മളും ഡോക്ടർ ആവാൻ തീരുമാനിച്ചാൽ നമ്മുടെ ജീവിതം ലക്‌ഷ്യം കൈവരിക്കണമെന്നു നിർബന്ധം ഇല്ല കാരണം കുട്ടുകാരനെപ്പോലെ കഴിവോ ഡോക്ടർ ആകാനുള്ള താല്പര്യമോ നമുക്ക് ഉണ്ടാവണമെന്നില്ല.ഇന്നത്തെ ജീവിത രീതികളിൽ വളരെ അധികം കഠിനമായ ചിട്ടകൾ പാലിച്ചാൽ നാളെ നമ്മുടെ ജീവിതത്തിൽ കാതലായ മാറ്റങ്ങൾ സംഭവിക്കും എന്നത് തീർച്ചയാണ്.ഒരു കാര്യം ചെയ്യുമ്പോൾ ആദ്യം
കുറെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും അവയൊക്കെ പിന്നീട് വളരെയധികം എളുപ്പമായിത്തീരുന്നു ഉദാഹരണം പറയുകയാണെങ്കിൽ ഒരു പുതിയ ഭാഷ പഠിക്കുന്നത് തന്നെ.നമ്മൾ ഒരു വക്കിൽ ആകാൻ ആഗ്രഹിച്ചാൽ എന്തൊക്കെ നിയമങ്ങളാണ് പഠിക്കേണ്ടി വരിക അതിൽ(വക്കിൽ ജോലി) തുടർന്ന് കഴിഞ്ഞാൽ നമുക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണ് ,ദോഷ വശങ്ങൾ എന്തൊക്കെയാണ്, നിലവിൽ വക്കിൽ ആയവരുടെ അനുഭവങ്ങൾ എന്തൊക്കെയാണ് അങ്ങനെ അങ്ങനെ ഒത്തിരി കാര്യങ്ങൾ അറിയുവാൻ ശ്രമിക്കും പലപ്പോഴും ഈ ശ്രമങ്ങൾ നമ്മുടെ ഉള്ളിലെ ലക്ഷ്യത്തെ പിന്തിരിപ്പിച്ചേക്കാം.നിങ്ങളുടെ ഉള്ളിൽ കാതലായ ലക്‌ഷ്യം ഉണ്ടെങ്കിൽ മറ്റാരും നിങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചാലും വിജയിക്കുമെന്ന ഇച്ഛാശക്തി ഉണ്ടെങ്കിൽ ജീവിതത്തിലും കരിയറിലും നേട്ടങ്ങൾ സ്വന്തമാക്കാൻ നിങ്ങൾക്ക് സാധിക്കും.ജീവിതത്തിൽ നല്ല നേട്ടങ്ങൾ കൈവരിക്കാൻ ,ഒരു നല്ല ലക്‌ഷ്യം നേടാൻ നിങ്ങൾ ഏവർക്കും സാധിക്കട്ടെ,ലക്ഷ്യബോധ്യം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

SOLVED PAPER AND EXAM PRACTICE REGISTERED USERS ONLY



Please Give Us Your 1 Minute In Sharing This Post!
SOCIALIZE IT →
FOLLOW US →
SHARE IT →
Powered By: BloggerYard.Com

1 comment:

  1. In order to succeed,your desire for success should be greater than your fear of failure.-Bill Cosby

    ReplyDelete

Dear Valuable Candidates,
Thanks for watching our love story and sharing with your Love story experience through our youtube channel Visit our Love Story on Youtube Channel now.Free exam practice available our Android app users. Android application Download Now.May All Your Dreams and Wishes Come True,and May Prosperity Touch Your Feet.Wishing You a Happy Learning.Don't forget like and share our Youtube Channel Daily updates available there in Tips of Way to Learn and Win. Visit our Youtube Channel now Like and Share our Facebook page

WELCOMES YOU EXAMCHOICES.IN:WAY TO LEARN AND WIN

Follow by Email